ഞാൻ പെട്ടന്ന് തന്നെ അവനരികിലേക് ഓടി ചെന്നു കൊണ്ട് അവന്റെ കൈ ആ കുട്ടിയുടെ കോളറിൽ നിന്നും എടുപ്പിച്ചു കൊണ്ട് പറഞ്ഞു……

_upscale

എഴുത്ത്:- നൗഫു ചാലിയം

“പൈസ തരാതെ പറ്റിച്ചു പോകുന്നോ…???

കൊണ്ടെടാ കായ്…? “

“ വീട്ടിൽ നിന്നും കടയിലേക് വരുന്നതിന് ഇടയിൽ ഉള്ളിൽ നിന്നും ബഹളം കേട്ടു…

വേഗത്തിൽ നടന്നു കയറിയപ്പോൾ കണ്ട കാഴ്ച്ച അതായിരുന്നു..

മൂത്ത മകൻ സാജി അവനോളം പ്രായമുള്ള ഒരുത്തന്റെ കോളറിൽ പിടിച്ചു പിടപ്പിച്ചു കൊണ്ട് ദേഷ്യപെടുകയാണ്…

“സാജിയെ…

എന്താടാ ഇത്…

വിട്….

വിട്…

വിട്…

അവനെ വിട്…”

“ഞാൻ പെട്ടന്ന് തന്നെ അവനരികിലേക് ഓടി ചെന്നു കൊണ്ട് അവന്റെ കൈ ആ കുട്ടിയുടെ കോളറിൽ നിന്നും എടുപ്പിച്ചു കൊണ്ട് പറഞ്ഞു..”

“വർഷം 2009…ഡിസംബർ മാസത്തിലെ തണുപ്പ് നിറഞ്ഞ വൈകുന്നേരം അടിവാരത്തേക് ഇറച്ചു ഇറങ്ങി തുടങ്ങിയ സമയമായിരുന്നു അത്…

കൂടെ കോടയും ഇറങ്ങിയിട്ടുണ്ട്…

ഞാനും മക്കളും ഭാര്യയും കൂടെ നടത്തുന്ന ഒരു കുഞ്ഞു ഹോട്ടൽ മൂത്ത മകനെ ഏൽപ്പിച്ചു പാൽ എടുക്കാനായി വീട്ടിലേക് പോയതായിരുന്നു ഞാൻ…

എന്റെ പേര് റഹീം…

സ്ഥലം നിങ്ങൾക് മനസിലായില്ലേ.. നമ്മളെ താമരശ്ശേരി ചുരം…. ന്ന്…

അതെന്നെ അതിന് താഴ്വരത്തുള്ള അടിവാരം…

കോഴിക്കോട് മൈസൂർ ഹൈവേയുടെ ചാരെ ഒരു കുഞ്ഞു തട്ട് കട നടുത്തുകയാണ് ഞങ്ങൾ… കുടുംബമായി തന്നെ…”

“എന്താ…

എന്താടാ പ്രശ്നം…”

ഞാൻ സാജി യെ പിടിച്ചു മാറ്റി കൊണ്ട് അവനോട് ചോദിച്ചു…

‘ ഉപ്പ…

ഇവരോട് കഴിച്ച പൈസ ചോദിച്ചിട്ട് കായ് ഇല്ലെന്ന്…”

“മോൻ നേരത്തെ കോളറിൽ പിടിച്ച ചെറുക്കന് നേരെ കൈ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു…

ഞാൻ അവനെ നോക്കിയപ്പോൾ അവൻ എന്നിൽ നിന്നും മുഖം താഴ്ത്തി ഒരു കുറ്റവാളിയെ പോലെ നിന്നു..

അവന് തൊട്ടു പിറകിലായി വേറെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.. അവരും അത് പോലെ തന്നെ

ടോട്ടൽ മൂന്നു പേര്…

എല്ലാവരും എന്റെ സാജി യുടെ പ്രായം ഉള്ളവർ തന്നെ..

ഏറിയാൽ 19 വയസ് മാത്രം പ്രായം..”

“എത്രയാ ഇവർ തരാൻ ഉള്ളത്..”

ഞാൻ മോനോട് ചോദിച്ചു..

“130…”

“130 ….

ഇന്നത്തെ കാലത്തു ഒരു സംഖ്യ അല്ല എന്നെനിക്കറിയാം പക്ഷെ കഥ 15 കൊല്ലത്തോളം പഴക്കം ഉള്ളത് കൊണ്ട് തന്നെ അതിന് അതിന്റെതായ മൂല്യം ഉണ്ടയിരുന്നു..

ഏതു പോലെ എന്നാൽ ആ പൈസക്ക് അന്ന് മൂന്നു ലിറ്ററിന് മുകളിൽ പെട്രോൾ കിട്ടും…”

ഞാൻ പെട്ടന്ന് തന്നെ ആ കുട്ടികളുടെ നേരെ തിരിഞ്ഞു…

“നിങ്ങളുടെ കയ്യിൽ പൈസ യില്ലേ…”

ഞാൻ അവരോട് ചോദിച്ചു..

“ഇല്ല ഇക്ക…

പക്ഷെ ഞങ്ങൾ കൊണ്ട് തരാം നിങ്ങളെ പൈസ…”

നേരത്തെ മുഖം കുനിച്ചു നിന്നവൻ കുറച്ചു ആത്മ വിശ്വാസത്തോടെ ആയിരുന്നു അത് പറഞ്ഞത്..

ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

എന്നിട്ട് ചോദിച്ചു …

“ അതൊക്കെ അവിടെ നിക്കട്ടെ..

ചായ കുടിച്ചോ നിങ്ങൾ…?”

“എന്റെ സംസാരം കേട്ടിട്ടാണെന്ന് തോന്നുന്നു അവരുടെ മുഖത് ഒരു സമാധാനം നിറഞ്ഞു..

അവർ കുടിച്ചെന്ന പോലെ തലയാട്ടി…”

“ ഇനി എന്തേലും വേണോ…? “

“ഞാൻ അവരോട് വീണ്ടും ചോദിക്കുന്നത് കേട്ടപ്പോൾ മൂത്ത മകൻ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു..

ആ ഒരു കിങ്‌സ് സിഗരറ്റ് കൂടെ വേണ മെന്ന് പറഞ്ഞിട്ടുണ്ട് ആ പുറകിൽ നിൽക്കുന്നവൻ അതും കൂടെ വാങ്ങി കൊടുക്കി…”

“ഞാൻ പുറകിൽ നിൽക്കുന്നവനെ നോക്കിയപ്പോൾ അവന്റെ മുഖം ജാള്യത നിറഞ്ഞിരുന്നു..

സിഗരറ്റ് ഞാൻ വിൽക്കാറില്ല മക്കളെ…അപ്പുറത് ഉണ്ടാവും..

ആട്ടെ നിങ്ങൾ എവിടുന്നാ വരുന്നത്..”

“ചാലിയത് നിന്നാണ് ഇക്കാ…”.

ചാലിയം…

എനിക്ക് സ്ഥലം പെട്ടന്ന് മനസിലാകാതെ ഞാൻ അവരെ നോക്കി..

“ഇക്കാ.. അത്…ഈ ബേപ്പൂർ അടുത്താണ്..

അക്കരെ…”

“ആ…കേട്ടിട്ടുണ്ട്..

ഇവിടെ എങ്ങോട്ടാ…ടൂർ വന്നതാണോ ഈ പൈസ ഇല്ലാതെ…”

“ഹേയ് അല്ല ഇക്കാ… ഇവന്റെ എളാപ്പയുണ്ട് മുകളിൽ കല്പറ്റക്ക് അടുത്ത്…

ഓലെ നാളെ കോഴിക്കോട് ഇക്റ ഹോസ്പിറ്റലിൽ കാണിക്കാൻ വേണ്ടി കൂട്ടി കൊണ്ട് പോകാൻ വന്നതാ…

വരുന്ന വായിക് ഉള്ള പൈസക്ക് ഓട്ടോയിൽ ഡീസൽ അടിച്ചു…ഈ പൊട്ടന്മാർ ആണേൽ ഒന്നും എടുത്തിട്ടില്ല എന്ന് ഞാനും അറിഞ്ഞില്ല..

അതാ…

ആദ്യമായിട്ട ഇങ്ങനെ ഒരു അനുഭവം.. “

“മുന്നിൽ നിൽക്കുന്നവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു പറഞ്ഞു കഴിഞ്ഞപ്പോയെക്കും

എന്റെ മനസും വല്ലാതെയായി..

പടച്ചോനെ എന്റെ മുന്നിൽ എന്റെ മകന്റെ പ്രായം മാത്രമുള്ളവൻ കണ്ണിൽ വെള്ളം നിറച്ചു നിൽക്കുന്നു..”

“മക്കള് പൊയ്ക്കോ ..”.

ഞാൻ പറഞ്ഞപ്പോൾ വിശ്വാസം വരാത്തത് പോലെ അവർ എന്നെ നോക്കി..

“പൊയ്ക്കോ…

ഇന്നത്തെ ചായ ഇക്കയുടെ വക ആണെന്ന് കരുതിയാൽ മതി..

ഇനി എവിടെയും പൈസ ഇല്ലാതെ കുടുങ്ങരുത്…

വരുമ്പോൾ ഇവിടെ കയറുകയും വേണം…”.

അവർ ഒന്നും പറയാതെ എന്നോട് മനോഹരമായി ചിരിച്ചു കൊണ്ട് കടയിൽ നിന്നും ഇറങ്ങി…

“ ഇങ്ങള് എന്ത് പണിയ കാണിച്ചേ ഉപ്പ…

അവരിനി ഈ കടയിൽ കയറുമെന്ന് നിങ്ങൾക് തോന്നുന്നുണ്ടോ…

പൈസയും പോയി.. “

അവർ ഓട്ടോയിൽ കയറി പോയ ഉടനെ തന്നെ മകൻ വന്നു എന്നോട് ചോദിച്ചു..

“ എനിക്കെ അവരെ കണ്ടപ്പോൾ നീ നിക്കുന്നത് പോലെയാണ് തോന്നിയത്..

അവർ പറ്റിച്ചതൊന്നും അല്ല…

പൈസ ഇല്ലാഞ്ഞിട്ട് തന്നെയാ…ആദ്യമായിട്ടാണ്…”

ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൻ പിന്നെ ഒന്നും മിണ്ടാതെ പോയി..

“ സമയം പിന്നെയും മുന്നോട്ട് പോയി…ഏകദേശം ഒരു എട്ടര മണി ആയിട്ടുണ്ടാവും..

കടയിൽ നല്ല തിരക്കുള്ള സമയം..

കൌണ്ടറിൽ ഇരിക്കുന്ന സമയം പെട്ടന്ന് മുന്നിലേക് നേരത്തെ കണ്ടവൻ വന്നു നിന്നു…

ഞാൻ അവനെ തന്നെ നോക്കി നിന്നു പോയി ഒന്ന് രണ്ടു നിമിഷം..”

“ഇക്കാ പൈസ…”

അവൻ എന്റെ നേരെ 150 രൂപ നീട്ടി..

അവനെ കണ്ടപ്പോൾ മൂത്ത മകനും അങ്ങോട്ട് വന്നു…

“ഞാൻ ആ പൈസ വാങ്ങുന്നതിന് ഇടയിൽ അവൻ പറഞ്ഞു…

“സോറി ഇക്കാ…

പൈസ ഇല്ലാഞ്ഞിട്ട് തന്നെ ആയിരുന്നു നേരത്തെ തരാതെ പോയത്…

പെട്ടന്ന് വെപ്രാളത്തിൽ ഇവനോട് ഒന്നും പറയാനും കഴിഞ്ഞില്ല…

അവൻ സാജിയെ നോക്കി പറഞ്ഞപ്പോൾ…അവന്റെ മുഖം വിഷാദ ഭാവം നിറഞ്ഞിരുന്നു…

ഇപ്പൊ എളാപ്പ നേരത്തെ ഡീസൽ അടിച്ച പൈസ തന്നു…

അതാ തിരികെ പോകുമ്പോ ഇവിടെ ഇറങ്ങിയേ…

അവൻ ഒന്ന് പുഞ്ചിരിച്ചു… പിന്നെ ആ കണ്ണുകൾ നിറഞ്ഞു വന്നു കൊണ്ട് തുടർന്നു കൊണ്ട് പറഞ്ഞു…

നന്ദിയുണ്ട്…

നാട്ടുകാരുടെ മുന്നിൽ ഞങ്ങളെ മോശക്കാരായി കാണിക്കാത്തതിൽ….

അതിലേറെ നിങ്ങളെ ഒരിക്കലും മറക്കില്ല ഞാൻ…”..

“അവൻ അതും പറഞ്ഞു പോകുന്നത് ഞാനും സാജി യും കണ്ണടക്കാതെ നോക്കി നിന്നു…

ആ സമയം ഞങ്ങളുടെ കണ്ണുകളും എന്തിനാണെന്ന് അറിയാതെ നിറഞ്ഞു പോയിരുന്നു…”

ഇഷ്ടപെട്ടാൽ…👍