ഞാൻ കാണുന്ന ആദ്യത്തെ പെണ്ണല്ല നീ.. പക്ഷെ നീ അവസാനത്തെ ആവും.. കാരണം നിന്നോട് ചേർന്നു കിടന്നപ്പോൾ എനിക്ക് നിന്റെ കു ഞ്ഞിന്റെ ഗ ന്ധം ഏറ്റിരുന്നു…….

_exposure _upscale

രചന: Sarya Vijayan

ആ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പടികൾ ഒന്നൊന്നായി കയറിയപ്പോൾ ഒരിക്കൽ പോലും അവൾക്ക് കുറ്റബോധം തോന്നിയില്ല.

നാളുകളായി ഒരു ഭാര്യയെന്ന രീതിയിൽ തനിക്കു കിട്ടേണ്ട പലതും തന്നിൽ നിന്നും തട്ടി തെറിപ്പിച്ച നകുലിനോടുള്ള പക വീട്ടൽ അത്ര തന്നെ.

അതും ഇപ്പൊ അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.. ഉള്ളിൽ ഒരേ ഒരാൾ ദേവ്…

ആദ്യമായി ദേവിനോട് എന്നാണ് സംസാരിച്ചു തുടങ്ങിയതെന്ന് ഇപ്പോഴും ഓർമ്മയില്ല.1k ഫേ സ്ബുക്ക് ഫ്രണ്ട്സിൽ ഒരാൾ മാത്രമായിരുന്നു.

പേര് മാറ്റി എടുത്ത ഒരു അക്കൗണ്ട് ചുമ്മാ നേരമ്പോക്കുകൾക്ക് പല പല ഗ്രൂപ്പുകളും തെന്നി മാറി പോയി.

അതിൽ ചിത്രങ്ങൾ മറ്റും പോസ്റ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പ് ശ്രദ്ധ ആകർഷിച്ചു. അതിലെ എല്ലാവരും കൗതുകത്തോടെ നോക്കി കണ്ടിരുന്ന ഒരു ചിത്രകാരൻ..
ദേവ പ്രയാഗ്…

എപ്പോഴാണ് അയാൾ എനിക്ക് ദേവ് ആയി മാറിയത്. ആദ്യമായി ശ്രദ്ധയിൽ പെട്ട ദേവിന്റെ ചിത്രം.

നിസ്സഹായതയോടെ എന്തോ പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു അമ്മയും കുഞ്ഞും..

അതിൽ കുഞ്ഞിന്റെ ഭാവങ്ങൾ വ്യക്തമായിരുന്നില്ല. എന്നാൽ ആ അമ്മ അവർ എന്തൊക്കെയോ പ്രതീക്ഷിച്ചു നിൽക്കുന്ന പോലെയായിരുന്നു.

സ്‌ത്രീ ആയിരുന്നു അയാളുടെ ചിത്രങ്ങളിലെ എപ്പോഴത്തെയും വിഷയം .

സ് ത്രീ ശ രീരത്തെ ഇത്രയും മനോഹരമായി വെണ്ണക്കൽ ശില്പമായി പോലും കൊതിയെടുക്കാൻ കഴിയുമൊന്നു അറിയില്ലാ.അത്ര മനോഹരമായിരുന്നു അവ.

ആ ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സ്ത്രീ രൂപങ്ങൾക്ക് അത്രയും എപ്പോഴും ഒരേ ഭാവമായിരുന്നു…

പച്ചയായ ഉടൽ അതേ പടി ഛായം പിടിപ്പിച്ചുവെങ്കിലും മാതൃത്വം തുളുമ്പുന്നവ ആയിരുന്നു ആ വരകൾ.

ഒരിക്കൽ പോലും അതിൽ പ്രണയമോ??കാ മ മോ? വാരി പൂശിയിരുന്നില്ല..

അതു കൊണ്ട് തന്നെ അങ്ങനെ ഒരാളോട് ആകർഷണം തോന്നാൻ വലിയ പ്രയാസവുമുണ്ടായില്ല..

ഒരിക്കൽ മറ്റൊരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രത്തിൽ മനോഹരമെന്നു കമെന്റ് ചെയ്തു. കമെന്റ് ബോക്സിൽ നിന്നും പതുക്കെപ്പതുക്കെ ഇൻബോക്സിൽ എത്തി.

കാലങ്ങളായുള്ള സൗഹൃദത്തിൽ ആദ്യമായി ഇതാ കാണാൻ പോകുന്നു.. സൗഹൃദമോ?അല്ല പ്രണയം….അതോ…..

ഇതുവരെയും പാകം വരാത്തൊരു മനസും ശരീരവുമാണെനിക്ക് തെറ്റും ശരിയും അവയ്ക്കറിയില്ല .എന്റെ ശരികൾ അത്രയും എന്റെ ശരികളാണ്.

റിങ്….

ഫോണ് റിങ് ചെയുന്ന ശബ്‌ദം കേട്ടാണ് കണ്ണുകൾ തുറന്നത്. ഫോണ് എടുത്തു കാതോട് ചേർത്തു.

“ഹലോ നിഖിൽ”

“ദേവ്ജി എന്ത് പറയുന്നു?വന്നോ അവൾ??”

“ഇല്ല ”

“വരാൻ വേണ്ടി കാത്തിരിക്കുകയാണല്ലേ… ഉം… ഉം… നടക്കട്ടെ നടക്കട്ടെ.”

“നിഖിൽ, Not like that man.

“പിന്നെ നമ്മൾ ഇതൊന്നും കാണാതെ കിടക്കുമല്ലേ..ഒന്നു പോ മോനെ. Anyway. Have a great day Man.”

തിരിച്ചു എന്തെങ്കിലും പറയും മുന്നേ കട്ട് ആയി.

ഉറങ്ങിയെങ്കിലും ഉറക്കം നന്നായിട്ടില്ല. ഡൽഹിയിൽ നിന്നും കേരളത്തിന്റെ ഇങ്ങേ അറ്റം വരെയുള്ള ട്രെയിൻ യാത്ര ക്ഷീണം ഏറെയാണ്.

ഒന്നു പോയി മുഖം കഴുകി കണ്ണാടി എടുത്തു വെച്ചു. യാത്ര ക്ഷീണം കണ്ണുകൾ ക്കടിയിൽ കറുപ്പ് ഛായം പുരട്ടിയ പോലെയുണ്ട്.

ഒരായിരം ആരാധികമാരിൽ ഒരുവൾ… ഇവൾക്ക് മാത്രം എന്ത് പ്രത്യേകത?ഒന്നും തന്നെയില്ല…

കോളിങ് ബെല്ല് കേട്ടു കതകിനടുത്തേയ്ക്ക് നടന്നു.

ഒരു ചെറു ചിരിയോടെ വാതിൽ തുറന്നു. വിളറിയ ഒരു ചിരി അവളും ചിരിച്ചു. ചുറ്റുപാടും ഒന്നു കണ്ണോടിച്ച ശേഷം പെട്ടെന്ന് റൂമിനുള്ളിലേയ്ക്ക് കയറി.

ആദ്യമായി കാണുന്നവളുടെ ഒരു അപരിചിത്വം അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. ഇളം പിങ്ക് നിറത്തിലുള്ള സാരി ആയിരുന്നു വേഷം.

കുടുംബിനിയായ ഒരു ഭാര്യയുടെ എല്ലാ ലക്ഷണങ്ങളും അവളിൽ ഉണ്ടായിരുന്നു. കഴുത്തിൽ താലി നെറുകയിൽ സിന്ദൂരം. കൈകളിൽ കല്ലു വളകൾ.

നീട്ടിയെഴുതിയ കണ്ണുകൾ മാത്രം അവൾ എന്നെ തേടി വന്നുവെന്ന് ഓർമ്മിപ്പിക്കുന്നത് പോലെ തോന്നി. ഒരിക്കൽ അവൾ പറഞ്ഞിരുന്നു.

“ദേവിന്റെ നായികമാർ കണ്ണുകൾ നീട്ടിയെഴുത്തുന്നവർ ആണല്ലേ. എനിക്കും അതാണ് ഇഷ്ടം. നകുലിന് അവയോടൊന്നും ഇഷ്ടമില്ല.”

“ഇരിക്കു യാമിനി..”

ഒന്നു നോക്കി ചിരിച്ചു കൊണ്ട് കട്ടിലിനു അഭിമുഖമായി കസേരയിൽ അവൾ ഇരുന്നു.

” എന്താ കുടിക്കാൻ വേണ്ടത്.”

“എനിക്ക് ഒന്നും വേണ്ട ദേവ്, ഒന്നു കാണണമെന്നുണ്ടായിരുന്നു.”

“എന്നെ കാണുമ്പോൾ ഒരുപാട് കാര്യങ്ങൾ പറയണമെന്ന് ഉണ്ടായിരുന്നില്ലേ. എന്തേ അതൊക്കെ മറന്നു പോയോ”

“ഇല്ല..എന്തോ? എവിടെ തുടങ്ങുമെന്ന് അറിയാത്ത പോലെ..”

കൈയിലിരുന്ന ബാഗ് ടേബിളിൽ വെച്ച ശേഷം അവൾ നടന്നു എന്റെ അരികിലേക്ക് വന്നു.

വാലിട്ടൊഴുതിയ കണ്ണുകളിൽ ഒളിപ്പിച്ച കോടാനുകോടി വികാരങ്ങളുടെ വെളിയേറ്റങ്ങൾ വന്നു മിന്നി മറഞ്ഞു. അവ വന്നു നിന്നത് ഗാഢമായ ഒരു ആലിംഗനത്തിലായിരുന്നു.

“ദേവ് നിന്റെ ഒരു ചിത്രത്തിൽ എന്നെ നായിക ആകുമോ? എങ്ങനെയും നിനക്ക് എന്നെ വരയ്ക്കാം. പക്ഷെ അതിലുള്ള ഭാവം പ്രണയമായിരിക്കണം…..”

ഒന്നു കൂടി അവനോട് ചേർന്നു കിടന്നവൾ പറഞ്ഞു.

“നിന്റെ നായിക ഭാവങ്ങളിൽ എന്താ നീ പ്രണയം വരയ്ക്കാത്തത്?”

“ഇതുവരെ ആരും എന്നെ പ്രണയിച്ചിട്ടില്ല. ഞാനും ആരെയും.”

“ഈ ഞാനും…..”

അവന്റെ കണ്ണുകളിലേയ്ക്ക് നോക്കിയവൾ ചോദിച്ചു.“അതേ നീയും…നിനക്ക് എന്നോട്‌ പ്രണയമില്ലല്ലോ . നകുലിൽ നിന്നും നിനക്കു കിട്ടാതിരുന്ന എന്തൊക്കെയോ നേടാൻ അല്ലേ നീ എന്നെ തേടി വന്നത്..”

പെട്ടെന്നവൾ അവനിൽ നിന്നു അടർന്നു മാറി.

“ഞാൻ കാണുന്ന ആദ്യത്തെ പെണ്ണല്ല നീ.. പക്ഷെ നീ അവസാനത്തെ ആവും.. കാരണം നിന്നോട് ചേർന്നു കിടന്നപ്പോൾ എനിക്ക് നിന്റെ കു ഞ്ഞിന്റെ ഗ ന്ധം ഏറ്റിരുന്നു.

അതെന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു. എങ്കിലും എന്നിലെ പൗരുഷം അതു സഹിക്കാൻ തയ്യാറായി എന്നതാണ് സത്യം.”

ദേവിന്റെ വാക്കുകൾക്ക് തിരിച്ചു എന്ത് പറയണമെന്നറിയാതെ അവൾ കുഴങ്ങി.

കുറ്റബോധം തോന്നിയോ? ഇല്ല ഒരാൾക്ക് മുന്നിൽ ചെറുതായി പോയി.

“നീ എന്നോട് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല .. യാമിനി എന്താണ് ഞാൻ എപ്പോഴും സ്ത്രീയെ വരയ്ക്കുമ്പോൾ മാതൃത്വം മാത്രം വരയ്ക്കുന്നതെന്നു.

എന്റെ അമ്മയെ ആണ് ഞാൻ അതിൽ വരയ്ക്കുന്നത്.

സ്ത്രീ ഉ ടൽ വരയ്ക്കുന്ന എന്നിൽ നീ കണ്ടത് എന്തായിരുന്നു യാമിനി…?

നിനക്ക് എന്നോട് ഈ തോന്നുന്ന പ്രേമം.. എന്റെ ശരീരത്തെ അറിഞ്ഞാൽ കഴിഞ്ഞു പോകും… എനിക്ക് അറിയാം .

അതിനു ശേഷം നീ വീണ്ടും ഉടുത്തു ഒരുങ്ങി പോകും നകുലിന്റെ ഭാര്യയായി നിന്റെ കുഞ്ഞിന്റെ അമ്മയായി.

നിന്നെ ഞാൻ കുറ്റപ്പെടുത്തുകയല്ല .ഒരു സത്യം പറഞ്ഞതാണ്.

ഒരു നേടുനീർപ്പോടെ…

നീ പറയും പോലെ നിന്നെ ഞാൻ വരയ്ക്കാം അതിൽ ഭാവം കാ മവും.. ചിത്രം ഒരു അ ഭി സാരികയുടേതും..”

“ദേവ് മതി. ഇതിൽ കൂടുതൽ ഒന്നും എനിക്ക് കേൾക്കണമെന്നില്ല. ഞാൻ പോകുന്നു.”

അഴിഞ്ഞ മുടിയും സാരിയും നേരെയാക്കി ബാഗും എടുത്തവൾ അവിടെ നിന്നിറങ്ങി.

അപ്പോഴും രണ്ടുപേരുടെയും മെസ്സെഞ്ചർ മെസ്സേജുകളാൽ നിറഞ്ഞു കൊണ്ടിരുന്നു