എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ഓ…. പിന്നെ…
നീ ഇനി ജോലിക്ക് പോയിട്ട് വേണമല്ലോ ഇവിടെ ഉള്ളവർക്ക് പച്ചവെള്ളം കുടിച്ചു കഴിയാൻ..
നിന്നോട് ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലേ ജോലി എന്നൊരു ആവശ്യവും പറഞ്ഞു എന്റെ അടുത്തേക് വരരുതെന്ന്…
നീ ജോലിക്ക് പോയാൽ ആ കുട്ടികളെ ആരാ നോക്കുക…”
ഉമ്മ വേറെയും എന്തെക്കെയോ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാനുള്ള മനസികവസ്ഥയിൽ ആയിരുന്നില്ല ഞാൻ…
ആദ്യത്തെ വാക് കേട്ടപ്പോൾ തന്നെ മനസ്സ് മരവിച്ചു പോയിരുന്നു…
എന്ന് ചോദിച്ചാലും പറയുന്നതാണെങ്കിലും ഇതിപ്പോ ഇക്കാക് കൂടേ കാര്യമായി പണി ഒന്നും ഇല്ലാതെയായപ്പോൾ ആയിരുന്നു വീണ്ടും ചോദിച്ചു പോയത്..
ചോദിക്കണ്ടായിരുന്നു എന്ന് പോലും തോന്നി…
” നീ ചായ കുടിച്ചില്ലേൽ എടുത്തു കുടിച്ചോ എന്നും പറഞ്ഞു ഉമ്മ അവിടെ നിന്നും റൂമിലേക്കു കയറി പോയി…”
“ഇനി ഇവിടുന്ന് ഒരിറക്കു വെള്ളം പോലും തൊണ്ടയിൽ കൂടി ഇറങ്ങില്ല എന്നറിയുന്നത് കൊണ്ട് തന്നെ അടുക്കളയുടെ വാതിൽ അടച്ചു ഞാൻ മുറ്റത്തേക് ഇറങ്ങി…
തറവാട്ടിൽ നിന്നും എന്റെ സ്വന്തം വീട്ടിലേക് തിരിച്ചു..
ഇനി ഇപ്പൊ ഇക്ക യോടാണ് ചോദിക്കാൻ ഉള്ളത്…
ആ ഉമ്മയുടെ മകനല്ലേ എന്തായിരിക്കും മറുപടിയെന്ന് എനിക്ക് നല്ലത് പോലെ അറിയാം…
“മ്മ് “എന്ന് മൂളുമെങ്കിലും ഉമ്മയുടെ വാക്കിനു അപ്പുറത്തേക്ക് നിൽക്കാത്ത തങ്കകുടം പോലുള്ള മോൻ ആയത് കൊണ്ട് അവിടെയും കാര്യത്തോട് അടുക്കുമ്പോൾ നോ ആയിരിക്കും “
വീട്ടിലേക്കുള്ള യാത്രക്കിടയിലും എന്റെ ബെസ്റ്റ് ഫ്രണ്ട് നാജി യുടെ വാക്കുകൾ ആയിരുന്നു മനസ് നിറയെ…
“ഷംലെ
നല്ലൊരു ചേൻസാണ് നീ ഈ മിസ് ചെയ്യുന്നത്…
നിനക്കറിയാമല്ലോ നമ്മുടെ കൂടേ പഠിച്ച പലരും ഒരു ജോലിയെന്ന സ്വപ്നം കണ്ടു നടക്കാൻ തുടങ്ങിയിട്ട് തന്നെ അഞ്ചാറു കൊല്ലമായി…
നീ നല്ലവണ്ണം ആലോചിച്ചു ഒരു തീരുമാനം എടുത്തോ..
ചിലപ്പോൾ ഇനി ഒരു ആവശ്യം വരുമ്പോൾ നമ്മുടെ കയ്യാല പുറത്ത് ഉണ്ടായിരുന്ന പലതും നമുക്ക് എത്തി പിടിക്കാൻ പറ്റാത്തത്ര ദൂരേക്ക് എത്തിയിട്ടുണ്ടവും…
ഇനിയും സ്വന്തമായി ഒരു തീരുമാനം എടുക്കാൻ നീ പഠിച്ചില്ലേൽ നിനക് നീ ആഗ്രഹിക്കുന്ന പലതും നഷ്ടപെടും…
ഞാൻ പറയാനുള്ളത് പറഞ്ഞു…
ഇനി എല്ലാം നിന്റെ ഇഷ്ടം “
എന്നും പറഞ്ഞു അവൾ ഫോൺ വെച്ചപ്പോൾ ആയിരുന്നു എനിക്കൊരു ജോലി വേണമെന്ന മോഹവുമായി തറവാട്ടിലെക്ക് കയറി ചെന്നത്…
“നാജി ജോലി ചെയ്യുന്ന ചെറിയ ഒരു ക്ലിനിക്കിൽ ഫർമസിസ്റ്റ് ആയി ഒരു ഒഴിവ് വന്നപ്പോൾ എന്നെ റെകമെന്റ് ചെയ്തു വിളിച്ചതായിരുന്നു അവൾ..
എനിക്കെന്താണ് ചെയ്യേണ്ടതെന്ന് ഒരു ഊഹവും ഇല്ലായിരുന്നു..
ജോലിക്ക് പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മോനേ പ്രസവിച്ചു എട്ടാം മാസത്തിൽ തന്നെ അടുത്ത ആളും വയറ്റിൽ ആയപ്പോൾ ആ ആഗ്രഹം മടക്കി വെച്ചതായിരുന്നു ഞാൻ…”
മോളെ പ്രസവിച്ചു രണ്ടര കൊല്ലം കഴിഞ്ഞപ്പോഴാണ് വീണ്ടും ആ ആഗ്രഹം മനസിൽ മുളച്ചു പൊന്താനായി തുടങ്ങിയത്…
“പോകണം എന്ന് തന്നെ ആയിരുന്നു മനസ് പറഞ്ഞത്…”..
ഓട്ടോ ക്കാരൻ വീടെത്തി ഇത്ത എന്ന് പറഞ്ഞപ്പോഴാണ് ഞാൻ എന്റെ ചിന്തയിൽ നിന്നും ഉണർന്നത്..
കൈയിൽ ആകെ ഉണ്ടായിരുന്ന അൻപത് രൂപ അവന് കൊടുത്തു ഞാൻ വീട്ടിലേക് നടന്നു..
പുറത്ത് തന്നെ ഇക്ക കയ്യിൽ എന്തോ കടലാസ് പിടിച്ചു ഇരിക്കുന്നുണ്ട്..
കൂടേ ഒരു കവറും കൂടേ കണ്ടപ്പോൾ മനസിലായി അതൊരു കത്താണെന്ന്…
ആരാപ്പാ ഇക്കാക് കത്തയാക്കാൻ എന്നും കരുതി ഞാൻ ഇക്കയുടെ അടുത്തേക്കെത്തി…
“എന്താണിക്ക ഒരു കത്ത്…”
ഇക്കയുടെ ഇരിപ്പ് ഒരു ശരി അല്ലാത്തത് കൊണ്ട് തന്നെ ഞാൻ ചോദിച്ചു..
എന്തോ ഒരു വശ പിശക് എനിക്ക് തോന്നിയിരുന്നു…
“ഇനി ആരേലും എന്റെ കൊന്തനെ ലൈൻ അടിക്കാൻ നോക്കുന്നുണ്ടോ ആവോ…”
“ഇക്ക ഞാൻ തൊട്ടടുത്തു എത്തിയതറിഞ്ഞു കത്ത് എനിക്ക് നേരെ നീട്ടി…
പടച്ചോനെ ഇനി എന്റെ ലവ് ലെറ്റർ വല്ലതും ആണോ എന്നറിയാതെ ഞാൻ വാങ്ങി നോക്കിയപ്പോൾ ആയിരുന്നു അതൊരു ബാങ്ക് കടലാസ് ആയിരുന്നു എന്ന് എനിക്ക് മനസിലായത്…..”
“പുതിയ വീട് വേക്കാനായി ലോൺ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തി നടപടി തുടങ്ങേണ്ടി വരുമെന്ന് പറഞ്ഞുള്ള കടലാസ് ആയിരുന്നു അത് ..”
“മോളെ പ്രസവിച്ചു കിടക്കുമ്പോൾ എടുത്ത ലോൺ ആണത്..
ഇപ്പൊ മോളെക്കാൾ വളർന്നു അഞ്ചാറു ലക്ഷം രൂപ ആയിട്ടുണ്ട് പലിശയും കൂട്ടു പലിശയും ചേർത്ത്…
പലിശയുമായി കൂട്ടു കൂടരുതെന്ന് പഠിച്ചിട്ടുണ്ടെങ്കിലും ഒരാവശ്യം വരുമ്പോൾ എന്താ ചെയ്യ…ആരാണ് ഞങ്ങളെയൊക്കെ സഹായിക്കാൻ ഉള്ളത് നിവർത്തി കേട് കൊണ്ട് തന്നെ ആയിരിക്കും ബഹുഭൂരിപക്ഷം പേരും വീടോ സ്ഥലമോ പോന്നോ വെച്ച് പലിശ ക്ക് എടുക്കുന്നത്..
പക്ഷെ അതിനൊരു ന്യായവും പറഞ്ഞിട്ട് കാര്യമില്ല.. തെറ്റാണല്ലോ…”
“ഇക്കാ…”
ഞാൻ ഇക്കയുടെ തോളിൽ കൈ വെച്ച് വിളിച്ചു..
” എന്ത് ചെയ്യുമെന്ന് അറിയില്ലടി …..
നിനക്കറിയാലോ രണ്ട് മൂന്നു മാസമായി സൈറ്റ് എല്ലാം പണി മുടക്കിലാണ്
വേറെ പണിയാണേൽ ഒന്നും അങ്ങോട്ട് ശരിയാകുന്നുമില്ല…നമ്മൾ ഇവിടെ കഴിയുന്നത് തന്നെ നമുക്കും പടച്ചോനും മാത്രമല്ലേ അറിയൂ…
മോളെ…
നമ്മൾ ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുമോടി…”
ഇക്ക എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചപ്പോൾ ഇക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
ഇക്കയുടെ ശബ്ദം എന്നെയും കരയിപ്പിച്ചു…
“ആശിച്ചു മോഹിച്ചെടുത്ത വീട് മുഴുവൻ ഞാൻ മന കണ്ണിൽ കണ്ണോടിച്ചു കണ്ടു……
ഇക്കാന്റെ സങ്കടം കൂടേ ആയപ്പോൾ എനിക്കും എന്റെ ഹൃദയത്തിൽ സങ്കടം നിറഞ്ഞു..
തറവാട്ടിലേക് ഇനിയും ഒരു മടക്കം ഞാനോ ഇക്കയോ ആഗ്രഹിക്കുന്നില്ല…
അവിടെ പറ്റാഞ്ഞിട്ടാണ് ഒരു വീടെടുത്ത് മാറിയത് തന്നെ..
എന്റെ ഉള്ള പൊന്ന് മുഴുവൻ വിൽക്കുകയും… ബാക്കി പൈസ ലോൺ എടുക്കുകയും ചെയ്തിട്ടാണ് വീട് പണി പൂർത്തിയാക്കിയത്…
ഈ വീട് നഷ്ട്ടപെടുക എന്ന് വെച്ചാൽ…”
ആലോചിക്കാൻ കൂടേ വയ്യ…
“നിനക്കൊരു ജോലി ഉണ്ടായിരുന്നേൽ നമുക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടായിരുന്നിലേനി…
അല്ലേടി…”
“ഇക്ക എന്നെ അടുത്തേക് ഇരുത്തി തോളിലൂടെ കൈ ഇട്ടു പറഞ്ഞപ്പോൾ എനിക്ക് എന്താണ് തോന്നിയതെന്ന് സത്യം പറഞ്ഞാൽ അറിയില്ല…”
“നീ എത്ര പ്രാവശ്യം എന്നോട് പറഞ്ഞതാ ഞാനും കൂടേ എന്തേലും ജോലിക്ക് പൊയ്ക്കോട്ടേ എന്ന്..
എന്നിട്ടും ഞാൻ കേട്ടോ….
പോകാം പോകാം എന്ന് പറഞ്ഞു നീട്ടി കൊണ്ട് പോയി…
ഇപ്പൊ എനിക്ക് ഒറ്റക് താങ്ങുവാൻ പറ്റാത്തെ ആയപ്പോൾ എന്റെ മനസിൽ എന്തോ തിരിച്ചറിവ് വരുന്നത് പോലെ…”
“ഇക്ക എന്റെ കൈകളിൽ കൂട്ടി പിടിച്ചു കൊണ്ട് വിറച്ചു കൊണ്ട് പറഞ്ഞു..
ആ മനസിൽ ഈ വീട് നഷ്ടപ്പെടുമോ എന്നുള്ള ഭയം ആയിരിക്കുമെന്ന് എനിക്കറിയുന്നത് കൊണ്ട് തന്നെ ഇക്കാന്റെ സങ്കടം കണ്ട് ഞാൻ കരയാൻ തുടങ്ങി…”
“നീ എന്തിനാ കരയുന്നത്…
ഇല്ലെടി നമുക്കൊന്നും നഷ്ട്ടപെടില്ല…
നീ ഇല്ലേ എന്റെ കൂടേ…
ഇനി നിനക്കൊരു ജോലി കിട്ടിയാൽ നീ പോകണം…
ഇക്കാക്ക് ഒറ്റക് പറ്റില്ലെടി……”
ഇക്ക എന്റെ മുഖം ഇക്കാക് നേരെ തിരിച്ചു കണ്ണുകളിലേക് നോക്കി കൊണ്ട് പറഞ്ഞപ്പോൾ ഞാൻ ഇക്കാനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…
” ഇക്കാ…
എനിക്കൊരു ജോലി ശരിയായിട്ടുണ്ട് ഞാൻ ആ ജോലിക്ക് പൊയ്ക്കോട്ടേ……”
“ആ സമയം ഇക്ക എന്നെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി എന്റെ മുഖത്തേക് അത്ഭുതത്തോടെ നോക്കി…
അൽഹംദുലില്ലാഹ്…”
ഇക്കയുടെ ചുണ്ടുകളിൽ റബ്ബിനോടുള്ള നന്ദി പറയുന്നത് ഞാൻ കേട്ടു…
“പടച്ചോനെ ഞാൻ നിന്നോട് തേടിയതിനുള്ള ഉത്തരം നീ തന്നല്ലേ…”
“എനിക്ക് ജോലി കിട്ടിയെന്ന് കേട്ടപ്പോൾ ഇക്കയും കരയാൻ തുടങ്ങി..
ആ കണ്ണുനീർ ഞാൻ തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു…
ഇക്കാ കരയണ്ട…ഞാൻ ജോലി ചെയ്തു കിട്ടുന്നത് മുഴുവൻ നമുക്ക് ബാങ്കിലെക് അടിക്കാം…
ഇപ്പൊ എവിടുന്നേലും കുറച്ചു പൈസ ഇക്ക ശരിയാക്കി ബാങ്കിൽ അടച്ചാൽ മതി …
നമുക്ക് രണ്ട് പേർക്കും കൂടേ ബാങ്കിൽ പോയി കുറച്ചു കൂടേ അവധി ചോദിക്കാം…
എനിക്ക് ജോലിയുള്ളത് കൂടേ അവർ അറിഞ്ഞാൽ ഉറപ്പായും നമുക്ക് കുറച്ചു കൂടേ സാവകാശം കിട്ടും…. “
” നിനക്ക് കിട്ടുന്നത് മുഴുവൻ അവിടെ കൊണ്ട് അടക്കുകയൊന്നും വേണ്ടെടി…
നിന്റെ കയ്യിലും എന്തേലും വേണ്ടേ…
കുറച്ചു പൈസ കയ്യിൽ വെച്ചോ…ബാക്കി ഞാൻ പണിക് പോകുന്നതും കൂട്ടി നമുക്ക് അടക്കാം…
ട്ടോ…”.
ഇക്ക ഞാൻ പറഞ്ഞത് കേട്ടു എന്നോട് പറഞ്ഞു…
‘ഇക്ക എന്നെ ജോലിക്ക് പറഞ്ഞയക്കാൻ പോകുന്നെന്നു അറിഞ്ഞപ്പോൾ തന്നെ കൊടും കാറ്റു പോലെയായിരുന്നു ഉമ്മയുടെ തറവാട്ടിൽ നിന്നുള്ള വരവ്..
എടാ പെൺ കോന്താ…നിനക്ക് ഇവളെ ജോലിക്ക് വിട്ടിട്ട് വേണോ കഴിയാൻ..കുറച്ചെങ്കിലും ഉളുപ്പോണ്ടേൽ നീ ഇതിന് നിൽക്കുമോ..?”
ഉമ്മയുടെ ചോദ്യത്തിന് എന്ത് മറുപടിയാണ് ഇക്ക പറയാൻ പോകുന്നതെന്ന് ഞാൻ നോക്കി നിന്നു..
” ഉമ്മ… ഒരാൾ മാത്രം ജോലിക്ക് പോയി കഴിയാനുള്ള അവസ്ഥയിൽ അല്ല ഞങ്ങൾ ഉള്ളത്..
ഒരാൾ മാത്രം ജോലി ചെയ്താൽ കടം കൂടുകയല്ലാതെ കുറയുകയുമില്ല…
ഇവളെ ഞാൻ കെട്ടി കൊണ്ട് വന്ന അന്ന് മുതൽ ഇവൾ എന്തേലും ജോലിക്ക് പോയിരുന്നേൽ അത് ചിലപ്പോൾ പതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലി ആയിരുന്നെകിൽ പോലും ഇന്ന് അഞ്ചാറു ലക്ഷം രൂപ വരുമാനം ആയിരുന്നേനെ…
എനിക്ക് ഈ കടം ആലോചിച്ചു ടെൻഷൻ അടിക്കേണ്ടി വരില്ലായിരുന്നു…
അവൾ ജോലിക്ക് പോകുന്നതിൽ എനിക്കില്ലാത്ത അഭിമാന കുറവ് നിങ്ങൾക്കും വേണ്ടാ…
അവൾ ജോലിക്ക് പോകുമെന്നത് എന്റെയും അവളുടെയും തീരുമാനമാണ് ഇനി അത് ആര് പറഞ്ഞാലും ഞാൻ മാറ്റൂല..”..
ഉമ്മാക്കുള്ള മറുപടി കിട്ടിയപ്പോൾ ഉമ്മ വാലും ചുരുട്ടി വന്ന ഓട്ടോയിൽ തന്നെ തിരികെ വന്നതിനേക്കാൾ സ്പീഡിൽ തറവാട്ടിലേക് വിട്ടു..
ഇഷ്ട്ടപെട്ടാൽ 👍👍👍