ജൂഹി അവളുടെ ഫോണിലേക്ക് നോക്കി..അവളുടെ മോർഫ് ചെയ്ത തും അല്ലാതെ യും ഉള്ള ഫോട്ടോകൾ അവൾക്ക് അയച്ചു കൊടുക്കുന്നവനെ കണ്ടതും അവൾ ദേഷ്യത്തോടേ…….

_upscale

എഴുത്ത്:-യാഗ

“ഹാ…… ഇങ്ങനെ കുണുങ്ങി കുണുങ്ങി നടക്കാതെ നീയൊന്ന് വേഗം നടന്നേ ചിത്തൂ…”

ചിത്തിരയുടെ കയ്യും പിടിച്ച് ധൃതിയിൽ റോഡ് ക്രോസ് ചെയ്ത് ജ്വാലേ അടുത്തുള്ള ഓട്ടോസ്റ്റാന്റിലേക്ക് നടന്നു.

“എന്റെ ജ്വാലേച്ചി നിനക്കിത് എന്തിന്റെ കേടാ…… പ്രോഗ്രാം തുടങ്ങാൻ ഇനിയും മണിക്കൂറുകൾ ഉണ്ട് . പിന്നെന്തിനാ ഇങ്ങനെ ധൃതിപിടിക്കത് . നമ്മള് ചെല്ലാതെ അവര് പ്രോഗ്രാം തുടങ്ങില്ല. അല്ലെങ്കിലുo അതിന്റെ മെയിൽ കോർഡിനേറ്റർ ആയ നീ ഇല്ലാതെ അവര് പ്രോഗ്രാം നടത്തുവോ…. “

“ഹാ…. അത് തന്നെയാ പ്രശ്നം ഇന്ന് നടക്കേണ്ട മുഴുവൻപ്രോഗ്രാമിന്റേയും ചാർട്ട് എന്റെ കയ്യിലാ അതില്ലാതെ ഏതൊക്കെ പ്രോഗ്രാം എപ്പഴാണ് നടത്തേണ്ടത് എന്ന് മനസ്സിലാവില്ല. “

ചുമലിലിട്ട ബാഗ് ഒന്നു കൂടെ നേരേയാക്കിക്കൊണ്ടവൾ ചിത്തിരയേ നോക്കി വേവലാതിയോടെ പറഞ്ഞു.

“ഹാ……ഇതാരൊക്കെയാ….. എങ്ങോട്ടാ ചേച്ചീ ഇത്ര ധൃതിപിടിച്ച് . “

കാക്കിഷർട്ട് ധരിച്ച് അവരേ നോക്കി ഓട്ടോയിൽ ചാരി നിൽക്കുന്ന പയ്യനേ കണ്ടതും ഇരുവരും പുഞ്ചിരിയോടെ അവനരികിലേക്ക് നടന്നു.

“ഹാ…ആരിത്. സബിലോ….. നിനക്ക് ഓട്ടം വല്ലതുംഉണ്ടോ ഡാ……….”

“ഹേയ് ഇല്ല ചേച്ചി എന്തേ ?”

” എന്നാ നീ ഞങ്ങളെ ആ ടൗൺഹാളിന് മുന്നിൽ ഒന്ന് വിടാമോ…..”

“അതിനെന്താ ചേച്ചീ….നിങ്ങള്കേറ്….. ഡീ…..ചിത്തു….. നീയെന്താ ഡീ…. ഒന്നും മിണ്ടാത്തത്? പണ്ടൊക്കെ എന്നെ കണ്ടാൽ എന്റെ പിറകിൽ നിന്ന്മാറാത്തപെണ്ണാ…. ഇപ്പോ മുഖത്തോട് മുഖം കണ്ടാലും ഇവള് എന്നോട്മിണ്ടില്ല. ” പരാതിയായ്പറഞ്ഞുകൊണ്ടവൻ ചിത്തിരയേ നോക്കി മുഖം കൂർപ്പിച്ചു.

“എന്റെ ചേട്ടാ…..നിന്നെ ഞാൻ കണ്ടിട്ട് തന്നെ ഇപ്പോ ഒരു വർഷം ആകാറായി
പിന്നെ നീയിത് എപ്പഴത്തെ കാര്യമാ ഈ പറയുന്നത്. “

“അയ്യെടാ….ഒരുവർഷോ…. കഴിഞ്ഞ ആഴ്ച്ച കൂടെ നിന്റെ സ്കൂളിന് മുന്നിൽ വച്ച്നിന്നെഞാൻകണ്ടതാ…. പക്ഷേ നീയെന്നെ മൈൻഡ് ചെയ്തില്ല. “

“എപ്പോ…..എന്നിട്ട് ഞാൻ നിന്നെ കണ്ടിട്ടില്ലല്ലോ…..”

ഓർമ്മയിൽ ഒന്ന് പരതികൊണ്ടവൾ സബീലിനേ നോക്കി സംശയത്തോടെ ചോദിച്ചു.

” നീ ഫ്രണ്ട്സിന്റെ കൂടെ തിരക്കിട്ട് എങ്ങോട്ടോ പോകുവായിരുന്നു. “

“എന്നിട്ട് എന്നെ കണ്ടിട്ട് നീയെന്തേ എന്റെ അടുത്തേക്ക് വരാതിരുന്നത്. “

“അത്…. അത് പിന്നേ ഞാൻ യൂണിഫോമിൽ ആയിരുന്നത് കൊണ്ട് …… നിന്റെ കസിൻ ഒരു ഓട്ടോ ഡ്രൈവർ ആണെന്ന് പറയാൻ നിനക്ക് നാണക്കേട് വല്ലതുംതോന്നിയാലോ…എന്ന് കരുതിയാ ഞാൻ .”

അവൻ പറയുന്നത് കേട്ടതും ഇരുവരും പുഞ്ചിരിയോടെ അവനേ നോക്കി.

“എന്റെ ചേട്ടാ…..നീ ഓട്ടോഡ്രൈവർഅല്ലേ….. അല്ലാതെ കള്ളനോ പിടിച്ചു പറിക്കാരനോ ഒന്നും അല്ലല്ലോ….. അധ്വാനിച്ച് ജീവിക്കുന്ന നിന്നേ കണ്ടിട്ട് എന്റെ ഫ്രണ്ട്ഷിപ്പ് വേണ്ടാ എന്ന് പറയുന്ന ഫ്രണ്ട്സിനെ ഞാനും വേണ്ടാ എന്ന് വെക്കും. അത് കൊണ്ട് ഇനിയെന്നെ കാണുമ്പോ അടുത്തോട്ട് വന്നോളണം പറഞ്ഞേക്കാം. ” ഓട്ടോ ഓടിച്ചു കൊണ്ടിരുന്നവന്റെചുമലിൽ അമർത്തി പിടിച്ചു കൊണ്ടവൾ പുഞ്ചിരിയോടെ പറഞ്ഞു.

“ഓ….ആയിക്കോട്ടേ…..”

ടൗൺഹാളിന് മുന്നിൽ ഓട്ടോഇറങ്ങിയശേഷം ചിത്തിര ചുറ്റും നോക്കി. ഹോളും പരിസരവും നന്നായി അലങ്കരിച്ചിരിക്കുന്നുണ്ട്.

” അലങ്കാരങ്ങൾ ഒക്കെ നന്നായിട്ടുണ്ട് അല്ലേചേച്ചീ…..കാണുമ്പോൾ തന്നെ മൊത്തത്തിൽ ഒരാന ചന്തം തോനുന്നുണ്ട്. “.പ്രോഗ്രാം നടക്കുന്നിടത്തേക്ക് ചെല്ലുന്നതിനിടേ അവൾ ചുറ്റും കണ്ണോടിച്ച് കൊണ്ട് ജ്വാലയോടായി പറഞ്ഞു.
മേക്കപ്പ് റൂമിനരികിൽ എത്തിയതും അവിടെയുണ്ടായിരുന്ന കൂട്ടുകാരിക്കരികിൽ ചിത്തിരയേ ഭദ്ര മായി നോക്കാൻ ഏൽപ്പിച്ച ശേഷം ജ്വാല തിരക്കിട്ട് പുറത്തേക്ക് നടന്നു.

“ആരാ ഇത്ചിത്തുമോളോ…… എന്തൊക്കെയുണ്ട് മോളേ വിശേഷങ്ങൾ?” പുഞ്ചിരിയോടെ തനിക്കരിക്കിലേക്ക് നടന്നു വരുന്ന പരിചയമില്ലാത്ത സ്ത്രീയേ കണ്ടതും..അല്പം മടിയോടെ അവൾ അവരേ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി.

” അമ്മ വന്നില്ലേ മോളേ….”

” ഇല്ല ആന്റി അമ്മയുടെ ഓപറേഷൻ കഴിഞ്ഞിട്ട് ഇപ്പോ കുറച്ചായല്ലേ ഉള്ളു പുറത്തേക്കൊന്നും ഇറങ്ങാറായിട്ടില്ല. “

“ഹാ….. അവൾക്കെന്തോ ഓപ്പറേഷൻ ഉണ്ടെന്ന് എന്നോട് ആരോ പറഞ്ഞായിരുന്നു. അവൾക്ക് എന്തായിരുന്നു പ്രശ്നം ” ഒരുചെയർ അവൾക്കരികിലേക്ക് നീക്കിയിട്ടുകൊണ്ടവർ കാര്യങ്ങൾ ചോദിച്ചറിയാൻ എന്ന ഭാവത്തിൽ അവൾക്കരികിൽ ഇരുന്നു. അവരുടെ ചോദ്യവും ഭാവവും ഒന്നും ഇഷ്ടപെടാതെ അവൾ മടുപ്പോടെ ചുറ്റും നോക്കി.

“ചിത്തൂ നീയിങ് വന്നേ”.തിടുക്കത്തിൽ അവളേയും വിളിച്ച് റൂമിന് വെളിയിൽ ഇറങ്ങിയ ജ്വാല കയ്യിൽ കരുതിയിരുന്ന കുറച്ച് പേപ്പറുകൾ അവൾക്ക് നേരേ നീട്ടി,

“ഇതെന്താചേച്ചീ…..”

” ഇത് അടുത്ത പ്രോഗ്രാമിന്റെ ചാർട്ടാണ് നീ ഇത് രഞ്ജിതക്ക് കൊടുക്കണം ഞാൻ പോയിട്ട് ബാക്കിയുള്ള കാര്യങ്ങൾ സെറ്റാക്കട്ടെ .”.വാലിന് തീ പിടിച്ചത് പോലെ ഓടി നടക്കുന്ന ജ്വാലയേ നോക്കി ഒന്ന് പുഞ്ചിരിച്ചശേഷമൾ പേപ്പർ റോളാക്കി പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

. പ്രോഗ്രാം കഴിഞ്ഞ് അവിടെ മുഴുവൻ ക്ലീനാക്കിയശേഷമാണ് എല്ലാവരും അവിടം വിട്ട് തിരികെ അവരവരുടെ വീടുകളിലേക്ക് തിരികെ പോയത്.
രാത്രി ഏറെ വൈകിയിരുന്നത് കൊണ്ടും രാവിലെമുതൽ റെസ്റ്റില്ലാതെ ഒടി നടന്നത് കൊണ്ടുംതഎല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു. വീട്ടിലെത്തി യപാടെ ഡ്രസ്സ് പോലും മാറാതെ ബെഡ്ഡിൽ കയറി കിടന്ന് ഉറക്കം പിടിച്ച ചിത്തുവിനെ കണ്ടതും ജ്വാല ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് തന്റെഡ്രസ്സുമായി കുളിക്കാൻ കയറി.

“ചേച്ചീ…..” ഉറക്കെയുള്ളി ചിത്തുവിന്റെ വിളികേട്ടാണ് ജ്വാല ഉണർന്നത്.

ഉറക്കചടവോടെ റൂമിൽ നിന്ന് ഇങ്ങി വന്നവളേ കണ്ടതും അമ്മയും അച്ഛനും അവളേ അടിമുടിയൊന്ന് സൂക്ഷിച്ചു നോക്കി. അവരുടെ നോട്ടം കണ്ടതും അവൾ സംശയത്തോടെ തന്നെ അടിമുടിയൊന്നു നോക്കി. തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കണ്ടവൾ സംശയത്തോടെ അവരെ നോക്കി.

“ഇതെന്താ എല്ലരും എന്നെ ഇങ്ങനെ നോക്കുന്നത്.”

“നീ മിണ്ടിപ്പോകരുത് ഇന്നലെ പാതിരാത്രിവരേ ഈ കുഞ്ഞിനേം കൊണ്ട് ആ ടൗൺ ഹാളിൽ മൊത്തം നിരങ്ങി നടന്നതും പോരാ തിരികെ വന്നിട്ട് ഇവൾ മേല്പോലും കഴുകാതെ കേറികിടന്നത് നീ കണ്ടതല്ലേ “

“ഹാ…. ഞാൻ കണ്ടായിരുന്നു ” പറഞ്ഞു തീർന്നതും അമ്മ പിന്നിലായി മറച്ചു പിടിച്ചിരിക്കുന്ന വടി ഉയർന്നു താഴ്‌ന്നതും ഒരുമിച്ചായിരുന്നു..ബാക്ക് ഉഴിഞ്ഞുകൊണ്ട് തന്നെ നോക്കുന്ന ചേച്ചിയെ കണ്ടതും ചിത്തു ഓടിച്ചെന്ന് മുറിയിൽ കയറി വാതിലടച്ചു. ഫ്രാഷായി ഭക്ഷണവും കഴിച്ച് ഉമ്മറത്തെ ചാരുപടിയിൽ ഇരിക്കുന്നവൾക്കരികിലേക്ക് വന്ന ചിത്തു ഒന്നും പറയാതെ അവൾക്കരികിലായി ഇരുന്നു.

“ചേച്ചി….”

“പറ ” ഫോണിൽ എന്തോ ടൈപ്പ് ചെയ്തുകൊണ്ടിരിന്നവൾ ചിത്തുവിനേ നോക്കാതെ പതിയേ പറഞ്ഞു.

“നീയിത് നോക്കിക്കേ എനിക്ക് വന്ന മെസ്സേജാ…”.മടിച്ചു മടിച്ചുകൊണ്ട് ഫോൺ തനിക്ക് നേരെ നീട്ടിയവളെ കണ്ടതും കാര്യം എന്താണെന്ന് അറിയാനായി ജൂഹി ഫോണിലേക്ക് നോക്കി. കഴിഞ്ഞദിവസം പ്രോഗ്രാം നടക്കുന്നതിനിടെ ഉറങ്ങിപോയ ചിത്തുവിന്റെ ഫോട്ടോ മോശമായി എടുത്തിരിക്കിന്നത് കണ്ടതും അവൾ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു.

“ഇതാരാ ചിത്തു നിനക്ക് അയച്ചത്…” ദേഷ്യത്തോടെ ഉള്ള ജൂഹിയുടെ ചോദ്യം കേട്ടതും അവൾ ഭയത്തോടെ അകത്തേക്ക് നോക്കി. അവളുടെ നോട്ടം കണ്ടതും കാര്യം മനസ്സിലായവൾ നെടുവീർപ്പോടെ അനിയത്തിയെ ചേർത്തുപിടിച്ചു.

“എന്തേ അവന് ഇങ്ങോട്ടാണോ ഇഷ്ടം അതോ നിനക്ക് അങ്ങോട്ടോ?”

“അത് ചേച്ചീ…”

“എന്തേ രണ്ട് പേർക്കും ഇഷ്ടാണോ…” “അത് എനിക്ക്…എനിക്കവനെ ഇഷ്ടമായിരുന്നു കുറച്ചു കാലമായി ഞാൻ അവന്റെ പിറകെ നടക്കുവായിരുന്നു പക്ഷേ ഇങ്ങനൊരു ഫോട്ടോ…”

“അവൻ എന്താ ചെയ്യുന്നത്..”

“ഡിഗ്രിക്ക് പഠിക്കുവാ ” കണ്ണുകൾ നിറച്ചുകൊണ്ട് തന്നെ നോക്കുന്ന അനിയത്തിയെ കണ്ടതും ജൂഹി അവളേ ഒന്നുകൂടെ തന്നിലേക്ക് ചേർത്തു പിടിച്ചു.

“ഞാൻ ആളെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് കുറച്ചു മെസ്സേജ് അയച്ചിട്ടുണ്ട് അല്ലാതെ ഞങ്ങള് തമ്മിൽ മിണ്ടാറ് പോലുമില്ല..പക്ഷേ ഇങ്ങനെ ഒരു ഫോട്ടോ അവൻ അയക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല.”.തന്റെ നെഞ്ചിൽ കിടന്ന് പൊട്ടികരയുന്ന അനിയത്തിയെ കണ്ടതും ജൂഹി അവളുടെ ഫോണിലേക്ക് നോക്കി..അവളുടെ മോർഫ് ചെയ്ത തും അല്ലാതെ യും ഉള്ള ഫോട്ടോകൾ അവൾക്ക് അയച്ചു കൊടുക്കുന്നവനെ കണ്ടതും അവൾ ദേഷ്യത്തോടേ ചിത്തിരയേയും കൂട്ടി പുറത്തേക്ക് നടന്നു.

സബിലിനൊപ്പം അവന്റെ വീടിനുമുന്നിൽ ചെന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ട് മുറ്റത്ത് നിന്ന് എന്തോ ചെയ്യുന്ന ഒരു സ്ത്രീയെ.

“നമസ്കാരം…. ശ്രീരാജിന്റെ അമ്മയല്ലേ….”

“അതേ ആരാ…..”

” ഞാൻ ജൂഹി… ഇത് എന്റെ അനിയൻ സബിൽ പിന്നേ ഇത് ഞങ്ങടെ അനിയത്തി ചിത്തിര. ശ്രീരാജില്ലേ ഇവിടെ ഞങ്ങൾ അവനേ കാണാൻ വന്നതാ… “

“ഹാ അവനിവിടെ ഉണ്ട് പഠിക്കുവാണെന്ന് തോനുന്നു.” നിർത്താതെ മെസ്സേജുകൾ വരുന്ന ചിത്തുവിന്റെ ഫോണിലേക്ക് നോക്കിക്കൊണ്ടവൾ ആ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അമ്മക്ക് ഒപ്പം ഹോളിലേക്ക് വന്നവൻ അവിടെ നിൽക്കുന്ന ചിത്തുവിനെ കണ്ടതും ഞെട്ടലോടെ അമ്മയെ നോക്കി.
“ഹാ… ശ്രീരാജല്ലേ “

“അ… അ… അതേ…” ജൂഹിയെ നോക്കി വിക്കലോടെ പറഞ്ഞുകൊണ്ടവൻ അമ്മയെ നോക്കി.

“അപ്പോ ഞങ്ങള് വന്നത്…..ഇതിനാണ് ” എന്ന് പറഞ്ഞു കൊണ്ട് ജൂഹി അവൻ അയച്ച ഫോട്ടോസ് ഓരോന്നായി അവന്റെ അമ്മയെ കാണിച്ചു. അത് കണ്ടതും അവർ ഞെട്ടലോടെ മകനെ നോക്കി.

“മകൻ ചെയ്ത തെറ്റ് നിങ്ങൾക്ക് ന്യായീകരിക്കാം പക്ഷേ എനിക്കതിന് പറ്റില്ല.”
എന്ന് പറഞ്ഞു കൊണ്ടവൾ പുറത്തേക്ക് നോക്കി പുറത്ത് വന്നു നിൽക്കുന്ന പോലീസ് ജീപ്പ് കണ്ടതും അവൾ ചിത്തുവിനെയും സബിലിനെയും കൂട്ടി പുറത്തേക്ക് നടന്നു.

(പ്രണയം എന്ന് പറഞ്ഞുകൊണ്ട് പിറകെ നടക്കുമ്പോൾ സൂക്ഷിക്കുക എല്ലാവരും പുറമെ കാണുന്നത് പോലെ നല്ലവരായിരിക്കണം എന്നില്ല.)

“”