മിന്നായം
രചന :സുരഭില സുബി
നാട്ടിലേക്ക് പോകാൻ വേണ്ടി ജിജേഷ് സാധനങ്ങൾ പായ്ക്ക് ചെയ്യുമ്പോഴാണ് തൊട്ടപ്പുറത്തുള്ള റൂമിലെ സുഹൃത്ത് പ്രശാന്ത് ഏട്ടൻ വന്ന് ഒരു കാര്യം പറഞ്ഞത്…
ഹലോ ബ്രോ ജിജേഷ്… താങ്കൾ ഇന്ന് രാത്രി നാട്ടിലേക്ക് പോവുകയാണല്ലെ …ബ്രോ… മൈ വൈഫ് സൗമ്യ അവൾ കുറെ നാളായി അവളുടെ അനിയത്തിക്ക് ഒരു പുതിയ ഐ-ഫോൺ വേണമെന്ന് പറയുന്നത്…താങ്കൾ ഒരു ഉപകാരം ചെയ്യണം.. ഈ ഫോൺ ഒന്ന് അവിടെയെത്തിക്കണം. സൗമ്യ അമ്മയോടൊപ്പം കൊച്ചിയിൽ ഫ്ലാറ്റിൽ ഉണ്ടാവും..
എന്നും പറഞ്ഞു ഹൈഫോൺ പാക്ക് ജിജേഷിന്റെ കൈയിലേക്ക് നീട്ടി..
ഇതാ…സാധനം…ബ്രോ…നാട്ടിൽ പോയാൽ താങ്കൾക്കെന്തായാലും ടൗണിൽ പോകേണ്ടി വരുമല്ലോ.. ഇതൊന്ന് ഈ അഡ്രസ്സിൽ പോയി അവൾക്ക് കൊടുത്തേക്കണം.. കേട്ടോ..മുമ്പുണ്ടായിരുന്ന പഴയ ഫ്ലാറ്റ് കൊടുത്ത് കൊച്ചിയിൽ ത്തന്നെ വേറൊരു നല്ല ഫ്ലാറ്റ് ഞാൻ വാങ്ങി. ഇപ്പോൾ അവിടെയാണ് അവളും അവളുടെ അമ്മയും അവളുടെ അനിയത്തിയും..
പ്രശാന്ത് പറഞ്ഞു.
ലെഗെജിൽ ഒരു പ്രവാസിക്കു കൊണ്ടുപോകാനുള്ള വെയിറ്റിന്റെ മാക്സിമം ആയിക്കഴിഞ്ഞു പ്രശാന്ത് ഏട്ടാ…എന്നാലും ഹാൻഡ് വെയർ വെയിറ്റ് 3കെജി അലൗവ്ഡ് ആണല്ലോ.വിഷമിക്കേണ്ട പ്രശാന്ത് ഏട്ടാ ഞാൻ കൊടുക്കാം..
ജിജേഷ് പ്രശാന്തിൽ നിന്നും അത് വാങ്ങി അവന്റെ ഹാൻഡ് ബാഗിൽ വച്ചു..
ജിജേഷിന് എതിർപ്പ് പറയാൻ പറ്റില്ല.കാരണം കഴിഞ്ഞ വർഷം പ്രശാന്ത് ഏട്ടൻ നാട്ടിൽ പോയപ്പോൾ ജിജേഷിന്റെ വീട്ടിലേക്കുള്ള കുറച്ച് സാധനവും ജിജേഷ് പ്രശാന്തിന്റെ കയ്യിൽ കൊടുത്തുവിട്ടിരുന്നു..
നാട്ടിലെത്തിയ ജിജേഷ് പിറ്റേന്ന് ത്തന്നെ പ്രശാന്തേട്ടൻ ഏല്പിച്ച പൊതിയുമായി ആ അഡ്രസ്സിൽ പറഞ്ഞ ഫ്ലാറ്റ് കണ്ടുപിടിച്ചു.
വളരെ ഫേമസ് ആയിട്ടുള്ള ഒരു വലിയ ഗ്രൂപ്പിന്റെ പുതിയ ഫ്ലാറ്റാണ് ആണ്.. അമ്പത് നില വരും..
ലിഫ്റ്റിൽ കയറി ഫ്ലാറ്റിലെ ആ നിലയിൽ എത്തി.
ഇടനാഴികളുടെ അല്പം നടന്നപ്പോൾ ആ സ്യുട്ടിന്റെ മുന്നിൽ ഉള്ള ബാൽക്കണിയി ലെത്തി. ബാൽക്കണിയുടെ ഹാൻഡ് റൈൽസിന്റെ റാക്കുകളിൽ നിരനിരയായി വച്ചിരിക്കുന്ന ഒരുപാട് ചെടിച്ചട്ടികളിൽ വർണ്ണ പുഷ്പങ്ങൾ വിരിഞ്ഞു അങ്ങനെ നിൽക്കുന്നു.
അതിന്റെ ഭംഗി അങ്ങനെ ആസ്വദിച്ചു ഒരു നിമിഷം നിന്നു പോയി.
റൂമിന്റെ വാതിൽക്കൽ ഉള്ള കാളിങ് ബെൽ അടിച്ചു നോക്കി..
ഉള്ളിൽ ബെൽ മുഴങ്ങുന്നു..
ആരും വരുന്നത് കാണുന്നില്ല.. കുറച്ച് സമയം കൂടി വെയിറ്റ് ചെയ്തു വീണ്ടും കോളിംഗ് ബെൽ അടിച്ചു.
ഇല്ല ആരെയും കാണുന്നില്ല…
പ്രശാന്ത് ചേട്ടന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു കോൾ വിളിച്ചാലോ… ജിജേഷിന് അപ്പോൾ അങ്ങനെ തോന്നി.
ഫുൾ റിങ്ങ് ആയിട്ടും പ്രശാന്ത് ചേട്ടൻ ഫോൺ എടുത്തില്ല..
ജോലിയിൽ ആയിരിക്കും ചിലപ്പോൾ തിരിച്ചു വിളിക്കും
അപ്പോൾ ഫോണിലേക്ക് ഒരു കോൾ വന്നു..
ഹലോ ജിജേഷ്…..നീ നാട്ടിലെത്തിയല്ലോ..
എത്തി പ്രശാന്ത് ഏട്ടാ… ഞാൻ.. എനിക്ക് അത്യാവശ്യമായി ടൗണിൽ വരാൻ ഉണ്ടായിരുന്നു.. അതുകൊണ്ട് ചേട്ടൻ തന്ന സാധനം ഫ്ലാറ്റിൽ കൊണ്ട് കൊടുക്കാൻ ഇറങ്ങിയതാണ്..
അയ്യോ പ്രശാന്ത്…ഇന്ന് വേണ്ട….നാളെ പോയാൽ മതി കേട്ടോ… ഇന്ന് അവളും അമ്മയും ഒരു മാര്യേജ് ഫംഗ്ഷന് പോയിരിക്കുകയാണ്.. വരുമ്പോൾ വൈകും.. പിന്നെ അവളുടെ അനിയത്തി ആണെങ്കിൽ എക്സാമിനായി ഉച്ചയ്ക്ക് പോകും പിന്നെ അവളും വൈകിട്ടെ വരും…
അല്ല ചേട്ടാ..ഞാൻ ഇവിടെ എത്തി ഫ്ലാറ്റിൽ..
ഓഹോ അങ്ങനെയാണെങ്കിൽ ചിലപ്പോൾ ഫ്ലാറ്റിൽ അവളുടെ അനുജത്തി കാണും.. ഇപ്പോൾ 11 മണിയാണല്ലോ നാട്ടിൽ…. അവളുടെ അനിയത്തി കോളേജിൽ പോകാൻ നേരമായി വരുന്നതേയുള്ളൂ.. എന്നാൽ ചെന്ന് കൊടുത്തിട്ട് പൊയ്ക്കോളൂ. ഞാൻ സൗമ്യയെ വിളിച്ചു പറയാം..ജിജേഷ്.
ശരി പ്രശാന്ത് ഏട്ടാ..
ജിജേഷ് ഫ്ലാറ്റിന്റെ റൂമിന്റെ സമീപത്തുള്ള കോളിംഗ് ബെൽ ഒന്നുകൂടി പ്രെസ്സ് ചെയ്തു.
ഫ്ലാറ്റിനുള്ളിൽ കാളിംഗ് വീണ്ടും ബെല്ലു മുഴങ്ങി…
പെട്ടെന്ന് ഡോർ തുറന്നു… അതിസുന്ദരിയായ ഒരു പെൺകുട്ടി..തുറന്ന ആളുടെ ലക്ഷണം കണ്ടിട്ട് ബാത്റൂമിൽ കുളി കഴിഞ്ഞ് നേരെ ഇറങ്ങി വന്നതേ ഉള്ളൂ എന്ന് തോന്നുന്നു. തലയിൽ ടൗവ്വൽ അടക്കം മുടി ചുറ്റിക്കെട്ടി വച്ചിട്ടുണ്ട്.. ഒരു വലിയ ടവ്വൽ മാiറടക്കം ചുറ്റി വെച്ചു ഉടുത്തിരിക്കുന്നു.
ഇതായിരിക്കും സൗമ്യയുടെ അനിയത്തി. ജിജേഷിനു തോന്നി..
ഡോർ തുറന്ന പെൺകുട്ടി വന്നത് ഒരു യുവാവാണെന്ന് കണ്ടപ്പോൾ വല്ലാതെ ചമ്മി.. .പുറത്തുപോയ അമ്മയും ചേച്ചിയും വന്നതായിരിക്കും എന്ന് കരുതിയാണ് അവൾ ബാത്റൂമിൽ നിന്ന് ഇറങ്ങിയ ഉടനെ കൂശലില്ലാതെ ഡോർ തുറന്ന തെന്നു അവളുടെ അപ്പോഴത്തെ വെപ്രാളത്തിൽ നിന്നും മനസ്സിലായി.
ഏതായാലും മുന്നിൽ പെട്ടു. ഇനി കാര്യം എന്താണ് എന്നു അന്വേഷിച്ചു തന്നെ ബാക്കി കാര്യം എന്ന് ഉറച്ച് അവൾ ചോദിച്ചു..
ആരാ…
ഞാൻ ജിജേഷ്…ദുബായിൽ നിന്നും വന്നതാണ്. പ്രശാന്തേട്ടന്റെ അടുത്തുനിന്നും..
ചേട്ടൻ ഇവിടെ തരാൻ വേണ്ടി ഏൽപ്പിച്ച ഒരു സാധനം തരാൻ വേണ്ടി വന്നതാണ്..
ആണോ തന്നോളൂ.
ജിജേഷ് തന്റെ കയ്യിലുള്ള പാക്കറ്റ് അവളെ ഏൽപ്പിക്കാൻ വേണ്ടി കൈ നീട്ടി. അതു വാങ്ങിക്കാൻ വേണ്ടി അവളും കൈ നീട്ടി.. പെട്ടെന്നാണ് അത് സംഭവിച്ചത്..അവൾ ഉടുത്തിരിക്കുന്ന ടവ്വൽ പെട്ടെന്ന് അഴിഞ്ഞു നിലത്ത് വീണു. നൂiൽ ബന്ധമിiല്ലാത്ത അവളെ ഒരു നിമിഷം അവൻ കണ്ടു.ജിജേഷിന്റെ കൈയിൽ നിന്നും വാങ്ങിയ ഫോൺ പാക്കറ്റ് വേഗം അടുത്തുള്ള സോഫയിലേക്ക് എറിഞ്ഞ് അവൾ വേഗം വീണിരിക്കുന്ന ടവ്വൽ കുനിഞ്ഞു എടുത്തു ഉടുക്കാൻ ശ്രമിച്ചു…
ഈശ്വര എന്താണ് സംഭവിച്ചിരിക്കുന്നത്… വല്ലാത്ത അബദ്ധം തന്നെ..അവൾ വല്ലാതെ ചൂളിപ്പോയി..
പച്ച ഇഞ്ചി കടിച്ചവനെ പോലെ ജിജേഷ് വായും പൊളിച്ചു നിന്നുപോയി..
സോറി…. എന്ന് അവൻ പറഞ്ഞപ്പോൾ
ഇറ്റ് ഈസ് ഓക്കേ…. എന്ന് പറഞ്ഞ് അവൾ വേഗം കതക് വലിച്ചടച്ചു..
ചെറിയ ഒരു നിമിഷത്തിൽ എന്തൊക്കെയാണ് ഇവിടെ സംഭവിച്ചത്.. ഓർക്കുമ്പോൾ അവൾക്ക് തൊലി പൊളിയുന്നതുപോലെ തോന്നി… അയ്യേ… തന്റെ നiഗ്നത പച്ചയ്ക്ക് ഒരു യുവാവ് കണ്ടിരിക്കുന്നു..
ഓർക്കുമ്പോൾ അവൾക്ക് ലജ്ജയും അതുപോലെതന്നെ ഉള്ളിൽ ചിരിയും പൊട്ടിവരുന്നു..
അയാൾ പോയി വല്ലവരോടും പറയുമോ ആവോ…
സൈക്കോളജി പഠിക്കുന്ന അവൾ ഒടുവിൽഅവളുടെ മനസ്സിനെ സമാധാനിപ്പിക്കാൻ വേണ്ടി ഒരു ആശ്വാസം കണ്ടെത്തി..
ആ…എന്തെങ്കിലും ആവട്ടെ… വേറെ ആരും കണ്ടിട്ടില്ലല്ലോ ഒറ്റക്കല്ലേ ..പിന്നെ പുള്ളി കണ്ടതിന് തെളിവുമില്ല..
ജിജേഷ് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയപ്പോൾ പ്രശാന്തിനെ കോൾ ചെയ്ത് പാക്കറ്റ് അനിയത്തി ഏൽപ്പിച്ച കാര്യം പറഞ്ഞു.
നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പ്രശാന്ത് ഫോൺ വെച്ചു.
ഏതൊരാൾക്കും അബദ്ധത്തിൽ സംഭവിക്കുന്ന കാര്യമല്ലേ എന്നോർത്തപ്പോൾ ജിജേഷും അത് മനസ്സിൽ നിന്നും വിട്ടു..