ചോദിച്ചത് കേട്ടില്ലേ ആ പെണ്ണിന്റെ ചരിത്രം ഇവിടെയുള്ള എല്ലാവർക്കും നന്നായി അറിയാം. എന്നിട്ടും നീ എന്തിനാണ് അവളെ മതി എന്ന് പറഞ്ഞു വാശിപിടിക്കുന്നത് എന്നാണ് എനിക്ക്…….

എഴുത്ത്:- കൽഹാര

“”നിനക്കെന്താ കണ്ണാ ആ പെണ്ണിനെ പറ്റി ശരിക്കും അറിഞ്ഞിട്ട് തന്നെയാണോ നീ അവളെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്??”

അമ്മ അത് ചോദിച്ചപ്പോൾ കണ്ണൻ ഒന്നും മിണ്ടിയില്ല..

” ചോദിച്ചത് കേട്ടില്ലേ ആ പെണ്ണിന്റെ ചരിത്രം ഇവിടെയുള്ള എല്ലാവർക്കും നന്നായി അറിയാം. എന്നിട്ടും നീ എന്തിനാണ് അവളെ മതി എന്ന് പറഞ്ഞു വാശിപിടിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്!!”

അമ്മ പറഞ്ഞു തുടങ്ങിയപ്പോൾ ഇത്തവണ വല്ലാത്ത ദേഷ്യമാണ് വന്നത്
“” ഞാൻ ദുബായിൽ നിന്നും വന്നിട്ട് ഇതിപ്പോ രണ്ടുമാസം കഴിഞ്ഞു ഇനി ആകെ വിരലിൽ എണ്ണാവുന്ന ദിവസം മാത്രമേ ലീവ് ഉള്ളൂ!! ഇതിനിടയിൽ എത്ര പേരെ പോയി കണ്ടു ആർക്കും ദുബായിലാണ് ജോലി എന്ന് കേട്ടാൽ പിന്നെ മൈൻഡ് ഇല്ല എല്ലാവർക്കും ഗവൺമെന്റ് ജോലിക്കാരെ മതി!! വിവാഹമേ വേണ്ട എന്ന് കരുതി ഇരിക്കുന്ന എനിക്ക് അവളൊക്കെ ധാരാളം!””

കണ്ണൻ പറഞ്ഞത് കേട്ടപ്പോൾ സുലോചനയ്ക്ക് മകനോട് വല്ലാത്ത സഹതാപം തോന്നിപ്പോയി കുടുംബത്തിന്റെ പ്രാരാബ്ദം തീർക്കാൻ ഡിഗ്രി കഴിഞ്ഞതും ദുബായിലേക്ക് പോയതാണ് തന്റെ മകൻ പിന്നീട് പെങ്ങന്മാരുടെ വിവാഹവും വീട് പുതുക്കി പണിയലും ഒക്കെയായി അവൻ കഷ്ടപ്പെട്ടതിന് കയ്യും കണക്കും ഇല്ല ഒടുവിൽ 30 വയസ്സ് ആയപ്പോഴാണ് ഒരു വിവാഹത്തെക്കുറിച്ച് എല്ലാവരും ചിന്തിക്കുന്നത് തന്നെ പക്ഷേ ആർക്കും ദുബായിക്കാരന്റെ വേണ്ട വീട് നോക്കാനും കൊണ്ടുവരുന്ന പെണ്ണിനെ അന്തസ്സായി പോറ്റാനും കഴിവുള്ള ഒരുത്തനാണ് എന്ന് പോലും ആരും പരിഗണിക്കുന്നില്ല..

“” ഫാമിലി വിസയാണോ ദുബായിലേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്നൊക്കെയാണ് ചിലരുടെ ചോദ്യം അവരെയും കുറ്റം പറയാൻ പറ്റില്ല വിവാഹം കഴിഞ്ഞ് അക്കരെയും ഇക്കരെയും ആയി രണ്ടുപേരും ജീവിക്കുന്നതിന് ജീവിതം എന്ന് ആരും പറയാറില്ലല്ലോ!””

അങ്ങനെ ഇരിക്കുമ്പോഴാണ് ബ്രോക്കർ സുമിയുടെ കാര്യം സൂചിപ്പിച്ചത് അവരുടെ വീട് കുറച്ചു ദൂരം അങ്ങ് പോയാൽ മതി, ഇവിടെ അടുത്ത് തന്നെയാണ്..

അംഗനവാടിയിൽ ഹെൽപ്പർ ആയി പോവുകയാണ് സുമി ഇപ്പോൾ..
അവൾക്ക് പല വിവാഹാലോചനകൾ വന്നു എങ്കിലും ഒന്നും ശരിയായില്ല അതിനു പുറകിൽ വ്യക്തമായ കാരണം ഉണ്ട് അവളുടെ അമ്മയും അവളും മാത്രമേ അവൾ അവരുടെ വീട്ടിൽ ഉള്ളൂ പണ്ട് അവൾ ഏഴിലോ എട്ടിലോ മറ്റോ പഠിക്കുമ്പോൾ അവൾക്ക് ഒരു പനി വന്നു പനിപിടിച്ച അവളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കഴിയാത്തത് കൊണ്ട് അമ്മ അവളെ വീട്ടിൽ ഒറ്റയ്ക്കാക്കി ജോലിക്ക് പോയി അടുത്തുതന്നെ ഒരു വീടുപണി നടക്കുന്നുണ്ടായിരുന്നു ധാരാളം തമിഴന്മാരും മറ്റും അവിടെ ജോലിക്ക് വന്നിട്ടുണ്ടായിരുന്നു… അവൾ പനിപിടിച്ചു കിടക്കുന്ന കാര്യം അതിലൊരുത്തൻ അറിഞ്ഞു ആരും കാണാതെ അവൻ അവളുടെ വീട്ടിലേക്ക് കയറി വന്നു..

വെള്ളം ചോദിക്കാൻ എന്ന വ്യാജെന അവളെ വിളിച്ചുണർത്തി പക്ഷേ അവന്റെ ഉദ്ദേശം വേറെയായിരുന്നു അവൻ അകത്തേക്ക് കയറി അവളെ ബലമായി കീiഴ്പെടുത്തി..

പാവം ആ പെൺകുട്ടി മനസ്സ വാച അറിയാത്ത കാര്യമാണ് ഉണ്ടായത് എങ്കിലും ആളുകൾ പഴി പറഞ്ഞത് അവളെയും കൂടി ചേർത്തായിരുന്നു പിiഴച്ചു പോയവൾ എന്ന പേര് സമൂഹത്തിൽ ഇതിനകം തന്നെ അവൾക്ക് വീണ് കഴിഞ്ഞു അവളെയും അമ്മയെയും എല്ലാവരും ഒറ്റപ്പെടുത്തി കേസിലും കൂട്ടത്തിലും പോയിട്ടുണ്ടെങ്കിൽ തന്നെ മകൾ കൂടുതൽ നാiണം കെടും എന്ന് ആ പാവം അമ്മ തെറ്റിദ്ധരിച്ചു..

അതുകൊണ്ടുതന്നെ അവർ എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കാൻ തുടങ്ങി സമൂഹത്തിൽ നിന്ന് എല്ലാവരും അവരെ ഒറ്റപ്പെടുത്തി എങ്കിലും ആരോടും പരാതിയില്ലാതെ ആ പാവം അമ്മയും മകളും ജീവിച്ചു ഒടുവിൽ സ്കൂളിൽ നിന്നു പോലും അവഗണന ഏറ്റുവാങ്ങേണ്ടി വന്നതോടുകൂടി ഒമ്പതാം ക്ലാസിൽ വച്ച് ആ പാവം പെൺകുട്ടി പഠനം നിർത്തി..

ഇങ്ങനെ ഒരു കാര്യത്തിലൂടെ കടന്നു വന്നതുകൊണ്ട് ആളുകളുടെ വിചാരം അവൾ എന്തിനും വഴക്കും എന്നായിരുന്നു അതുകൊണ്ടുതന്നെ പകൽ മാന്യന്മാർ അവരുടെ വീടുകളിൽ രാത്രി പോയി വാതിലിൽ മുട്ടി ഒടുവിൽ അവളുടെ അമ്മയ്ക്ക് എന്നും കിടക്കുന്നതിന്റെ ചുവട്ടിൽ ഒരു അരിവാiൾ കൊണ്ടുവന്ന് വെക്കേണ്ടി വന്നു..

ഒടുവിൽ ആ അമ്മയും തളർന്നപ്പോൾ എന്തു വേണം എന്നറിയാതെ പാവം സുമി കുഴങ്ങി അമ്മയെയും നോക്കി കുറെ കാലം അവൾ ജീവിച്ചു ഭാഗ്യത്തിനാണ് അംഗനവാടിയിൽ ജോലി കിട്ടിയത് വലിയ ശമ്പളം ഒന്നുമില്ലെങ്കിലും അങ്ങനെ കഴിഞ്ഞു പോകാം എന്ന് മാത്രം.

ഇപ്പോൾ അവളുടെ അമ്മയും അവളെ വിട്ട് പോയി. എന്നിട്ടും അവൾ അവിടെത്തന്നെ ജീവിച്ചു അന്തസ്സോടെ. ചില പകൽ മാന്യന്മാർ അവരുടെ കയ്യിൽ ഇരിപ്പും കൊണ്ട് ചെന്നപ്പോൾ അവൾ അരിവാiൾ എടുത്തു അതോടെ അവൾക്ക് ഇല്ലാത്ത കുറ്റം ഇല്ല. പെണ്ണ് തിരഞ്ഞു നടന്ന മടുത്തപ്പോഴാണ് കണ്ണനോട് അവന്റെ തന്നെ ഒരു കൂട്ടുകാരൻ തമാശയായി പറയുന്നത് എന്ന് പിന്നെ ആ സുമിയെ അങ്ങ് കെട്ടിക്കോ അവൾ ഇപ്പോൾ ഫ്രീയാണ് എന്ന്.

അതോടെ തമാശയാണെങ്കിൽ കൂടി കണ്ണൻ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി അതിനും കാരണമുണ്ട് കഴിഞ്ഞതവണ ലീവിന് വന്നപ്പോൾ സെക്കൻഡ് ഷോ കഴിഞ്ഞ് വരികയായിരുന്നു കണ്ണൻ അവരുടെ വീടിനുമുന്നിൽ വച്ച് ബൈക്ക് കേടുവന്നു.

പെട്ടന്നാണ് അവിടെ നിന്ന് എന്തോ ശബ്ദം കേട്ടത്.

അവിടേക്ക് നോക്കിയപ്പോൾ കണ്ടത് ആ വീടിന് മുന്നിൽ നിന്ന് പുറത്തേക്ക് ജീവനും കൊണ്ട് ഓടിവരുന്ന അവിടുത്തെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയാണ്. തന്നെ കണ്ടതും അയാൾ വളിച്ചു തിരിയോട് അവിടെ നിന്നു പോയി പുറകിലേക്ക് നോക്കിയപ്പോൾ കണ്ടത് അരിവാiളും പിടിച്ചു നിൽക്കുന്ന അവളെയാണ്..

“” ഇനി തന്റെ സഹായവാഗ്ദാനവും കൊണ്ട് ഈ വഴി വന്നാൽ ഈ അരിവാiൾ ആയിരിക്കും മറുപടി പറയുന്നത്!”‘ എന്നവൾ അയാളോട് ഉറക്കെ വിളിച്ചു പറയുന്നുണ്ട് അത് കേട്ട് അയാൾ അവിടെ നിന്ന് വേഗം ഓടി മറഞ്ഞു..

ഞങ്ങളെ ഒന്ന് തുറിച്ച് നോക്കി അവൾ അകത്തേക്ക് പോയി ഇതേ വൈസ് പ്രസിഡന്റ് തന്നെയാണ് പിറ്റേദിവസം ഇല്ല കഥ അവളെപ്പറ്റി പറഞ്ഞ് ഉണ്ടാക്കിയത്.

അതോടെ എന്താണ് ഇവിടെ നടക്കുന്നത് എന്ന് ഏകദേശം രൂപം കിട്ടിയിരുന്നു.
തന്നെയുമല്ല ആരുടെയും മുന്നിൽ തോൽക്കാത്ത ധീരയായ ഒരു പെണ്ണ് എന്ന രൂപം അവൾ മനസ്സിൽ ഉണ്ടാക്കിയിരുന്നു..ഇപ്പോൾ കൂട്ടുകാരൻ അവളെ പറ്റി പറഞ്ഞപ്പോൾ എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു കൂടാ എന്ന് മനസ്സ് പറഞ്ഞു.
അവളോട് പോയി കാര്യം പറഞ്ഞപ്പോൾ പൊട്ടി ചിരിച്ചു കൊണ്ട് അവൾ എനിക്ക് വട്ടാണോ എന്ന് അന്വേഷിച്ചു.

മനസ്സിൽ അവളോട് വല്ലാത്ത ബഹുമാനം തോന്നിയത് കൊണ്ടാണ് എന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് ചെറിയ ഒരു പതർച്ച ഞാൻ കണ്ടു..

അമ്മ ആദ്യം എതിർത്തു എങ്കിലും പിന്നീട് പറഞ്ഞു മനസ്സിലാക്കാൻ പറ്റിയപ്പോൾ അമ്മയും കൂടെ നിന്നു.നമ്മുടെ വീട്ടിലാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവുന്നതെങ്കിലോ എന്ന് ഒറ്റ ഡയലോഗിൽ ആണ് അമ്മ വീണത് ഒരുപക്ഷേ അനിയത്തിമാരെ കുറിച്ച് ചിന്തിച്ചു കാണും അവരെ വീട്ടിലാക്കി പണിക്ക് പോയ അന്നത്തെ അവസ്ഥ ആലോചിച്ചു കാണും.

പിന്നെ അവളോട് പോയി സംസാരിച്ചതെല്ലാം അമ്മയാണ് ഒടുവിൽ അവൾ മൗനം സമ്മതം തന്നു..

അടുത്ത ക്ഷേത്രത്തിൽ വച്ച് ഒരു താലികെട്ട് അതിന്റെ മൂന്നാം നാൾ തിരികെ പോവുകയും വേണം.. എങ്കിലും സമാധാനം ഉണ്ടായിരുന്നു.. കരളുറപ്പുള്ള ഒരുത്തി എനിക്കുവേണ്ടി കാത്തിരിക്കാൻ ഉണ്ട് എന്ന്…