ചെകുത്താന്റെ പെണ്ണ് ~ ഭാഗം 08 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

സായൂജ്…

അയാൾ ഒരു കസേര വലിച്ചിട്ടു അവൾക് അഭിമുഖം ആയി ഇരുന്നു…

എനിക്ക് അമ്മുവിനോട് അല്പം സംസാരിക്കാൻ ഉണ്ട്…

ചാരു അമ്മുവിനെ നോക്കി… അമ്മു പോവല്ലേ എന്ന്‌ കണ്ണ് കൊണ്ട് പറഞ്ഞു…. അവളിൽ ഭയം ആയിരുന്നു…

ഒന്നുമില്ല എന്ന്‌ കൈ കൊണ്ട് കാണിച്ചു ചാരു അല്പം ദൂരെ മാറി ഇരുന്നു… അവളുടെ കൺവെട്ടത് തന്നെ അമ്മു ഉണ്ട്…

ഏറെ നേരത്തേ നിശ്ശബ്ദതക് ശേഷം അമ്മു… ചോദിച്ചു…

എന്റെ പേരെങ്ങനെ അറിയാം…

ഹഹ ഹഹ മൂന്ന് വർഷം ആയി നെല്ലായികാരി അമ്മുനാരായണന്റെ പുറകെ ഞാൻ ഉണ്ട്…. അങ്ങനെ അറുത്തെറിയാൻ പറ്റുന്ന ബന്ധം ആണോ നമ്മൾ തമ്മിൽ…

അമ്മു ഞെട്ടി…. ഞാനോ ഞാൻ… ഞാൻ… ആദ്യം കാണുകയാ… ഏട്ടനെ…

ഏട്ടൻ….. അത്… അതാണ്.. നമ്മൾ തമ്മിൽ ഉള്ള ബന്ധം…

ഒന്നും മനസിലാകാതെ… എന്താ സംഭവിക്കുന്നെ എന്ന്‌ മനസിലാകാതെ അമ്മു.. അയാളുടെ മുഖത്തേക് സംശയത്തോടെ നോക്കി…

അയാൾ ഒരു പേപ്പർ കട്ടിങ്സ് അവളുടെ കൈകളിലേക് നൽകി…

കണ്ണ് ഓപ്പറേഷൻ നു കനിവ് തേടി പെൺകുട്ടി…

അതേ അത് ഞാൻ ആണ്….

3 വർഷം മുൻപ് തന്റെ കണ്ണിനു പതുകെ കാഴ്ച ശക്തി നഷ്ടപ്പെട്ടു… അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റൽ പോയി അവർ ആണ്.. സിറ്റിയിൽ ഉള്ള ഹോസ്പിറ്റലിലേക് വിട്ടത്… അപ്പോളേക്കും കാഴ്ച പൂർണമായും നഷ്ടപ്പെട്ടു… ഇനി എന്റെ ജീവിതത്തിൽ കാഴ്ചയുടെ വർണ്ണ വസന്തം ഇല്ല എന്ന്‌ തിരിച്ചറിഞ്ഞ നിമിഷങ്ങൾ മായമ്മയുടെ കരച്ചിൽ…. എല്ലാം തകർന്നു നിന്ന ഞങ്ങള്ക് ഒരു കൂട്ടം നല്ല ആൾക്കാരുടെ സഹായത്തോടെ ചികിത്സ കിട്ടി….

കണ്ണ് മാറ്റി വച്ചാൽ കാഴ്ച കിട്ടും.. പണം മുടക്കാൻ സന്നദ്ധ സംഘടനകൾ… പക്ഷെ എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ റെയർ ആയത് കൊണ്ട് മാച്ചിങ് ആയിട്ട് ഒന്നും വന്നില്ല…

അവസാനം ആക്‌സിഡന്റിൽ മസ്തിഷ്ക മരണം സംഭവിച്ച ഒരു പെൺകുട്ടിയുടെ കണ്ണ് അത് എന്റെ കാഴ്ചകൾക് പുതു ജീവൻ നൽകി….. ആ കുട്ടിയെ പറ്റി ഒന്നും ഹോസ്പിറ്റലുകാർ പറഞ്ഞു തന്നില്ല അതാണ് അവരുടെ നിയമം….

ഇത് ഏട്ടൻ എങ്ങനെ….

നിന്റെ കണ്ണുകൾക് ജീവൻ നൽകിയത് എന്റെ…. എന്റെ പെങ്ങൾ സഞ്ജനയുടെ കണ്ണുകളാണ്…..

അമ്മു ഞെട്ടി…. സഞ്ജന… അവൾ കണ്ണുകളെ പതുകെ തലോടി….

അന്ന് സഞ്ജനയുടെ കണ്ണുകൾ നിന്നിലേക് ചേരുമ്പോൾ… എന്റെ പെങ്ങൾ ഒരു പിടി ചാരം ആയി കഴിഞ്ഞിരുന്നു…

പക്ഷെ ഞാൻ നിന്നെ കാണാൻ വന്നു.. നീ അറിയാതെ നിന്റെ പുറകെ ഒരു നിഴലായി ഞൻ ഉണ്ടായിരുന്നു…

പിന്നീട് നടന്നതൊക്കെ എനിക്ക് തന്നെ ആശ്‌ചര്യം ആയിരുന്നു… എന്നെ പോലും ഞെട്ടിച്ചു കൊണ്ട് നീ ഹരിയുടെ അടുത്തേക് വന്നെത്തി….

അമ്മുനു കരച്ചിൽ അടക്കാൻ ആയില്ല….അവൾ പൊട്ടി കരഞ്ഞു…

ചാരു ഓടി വന്നു… താൻ എന്ത് വൃത്തികേട് ആടോ പറഞ്ഞെ….

അമ്മു അവളെ തടഞ്ഞു…. ചാരു എന്റെ ഏട്ടനാ ഇത്… എന്റെ ഏട്ടൻ… അവൾ ചാരുവിന്റെ വയറിൽ വട്ടം പിടിച്ചു കരഞ്ഞു…..

മതി അമ്മു…. പിള്ളേരൊക്കെ ശ്രദ്ധിക്കുന്നുണ്ട്…

ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയി… നമ്മക് പോകാം.. ഇനി ഇവിടെ നിന്ന പന്തി അല്ല എന്ന്‌ അവൾക് തോന്നി…

ഏട്ടാ… ഞാൻ… എനിക്ക് അറിയില്ലാരുന്നു…. എന്റെ കണ്ണുകൾ… ഹരിയേട്ടനിലേക് ആരോ എന്നെ അടുപ്പിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്…. ഇപ്പൊ എനിക്ക് മനസിലായി സഞ്ജന…. അവൾ എന്നിലുണ്ട്…

ഉണ്ട്…. അവൾക് ഹരിയെ അങ്ങനെ വിട്ടു പോകാൻ കഴിയില്ല ഈ കണ്ണുകളിലൂടെ അവൾക് അവനെ കാണാം… അതാ നീ അവനെ തേടി വന്നത്..

എനിക്ക് ഒരു വാക്ക് തരണം… എന്റെ ഹരിയെ വിട്ടു എങ്ങും പോകരുത് മോൾ…

ഇല്ല ഏട്ടാ.. ദാ ഈ നെഞ്ചിനുള്ളിൽ ഞാൻ ഒരു പൂട്ടു പണിതിട്ടുണ്ട് എന്റെ ചെകുത്താനെ ഞാൻ അതിൽ പൂട്ടി ഇടും…

ഹാ ഹാ ഹാ… സായൂജ് ചിരിച്ചു… നിന്റെ ഹരിയേട്ടൻ തെറ്റു കാരൻ അല്ല ഇപ്പൊ നീ അത്രേം മനസിലാക്കിയാൽ മതി… ഇപ്പൊ ക്ലാസിൽ പൊക്കോ… നമ്മക് ഇനിയും കാണണം…

ശരി ഏട്ടാ…. ഹരി തെറ്റുകാരൻ അല്ല എന്ന്‌ സായൂജ് പറഞ്ഞ ആ നിമിഷം അവൾ സന്തോഷം കൊണ്ട് ചാരുനെ കെട്ടി പിടിച്ചു…

പോട്ടെ ഏട്ടാ… അവൾക് ഒരു ഏട്ടനെ കിട്ടിയ സന്തോഷം ആയിരുന്നു….

അവൾ പോകുന്നത് നോക്കി നിന്നു സായൂജ്….
എന്റെ ഹരിയുടെ പെണ്ണ്… ഓ “ചെകുത്താന്റെ പെണ്ണ് “…… അവൻ തിരിഞ്ഞു നടന്നു..

അമ്മുന് ക്ലാസിൽ ഇരിക്കാനേ തോന്നുന്നില്ല എത്രയും പെട്ടന്ന് ഹരിയെ കാണാൻ അവൾക് കൊതി ആയി… അവൾ ആകെ മതി മറന്നു ഇരികുവാണ്…

മാത്‍സ് ഡിപ്പാർട്മെന്റിലെ ഹെഡ് ആയ കൊമ്പൻ സാർ ആണ് ക്ലാസ്സിൽ.. കൊമ്പൻ ഇരട്ടപ്പേരാണെ…

എല്ലാവരും ശ്വാസം മുറുകെ പിടിച്ചു ഇരിപ്പാണ്…

അമ്മു ആണെങ്കിൽ നേരെ തിരിച്ചു… അവൾ ഇടക് ഇടക് ചാരുനെ പിച്ചുന്നു മാന്തുന്നു കടിക്കുന്നു.. അവളെ ഉപദ്രവിക്കാവുന്നതിന്റെ മാക്സിമം അവൾ ചെയ്യുനുണ്ട്……. ചാരു ആണെങ്കിൽ എല്ലാം സഹിച്ചു സാർ ന്റെ മുഖത്തേക് എല്ലാം മനസിലാകുന്നുണ്ട് എന്നാ മട്ടിൽ നോക്കി ഇരിപ്പാണ്…. അമ്മു ഈ ലോകത്തെ അല്ല…

അയ്യോ…… അമ്മു നല്ല കടി വച്ചു കൊടുത്തു ചാരുനു അവൾ അറിയാതെ കാറി കൂവി….

എന്താ അവിടെ… കൊമ്പൻ ഒരു ചോക് എടുത്ത് ഒരേറു… both of you standup.. രണ്ടും ചാടി എണിറ്റു

എന്താ……….ബഹളം അയാൾ അലറി..

അത് സർ ഒരു എലികുഞ്ഞു… ദാ… ദാ.. ഇവിടെ…
അതാ ഞങ്ങൾ….

മ്മ്മ്… സാരമില്ല… പഴയ കബിൽഡിംഗ്‌ ആണ് അതാ… പേടിയാണെങ്കിൽ മുൻപിൽ വന്നിരുന്നോ…

കുരിശു… നീ കാരണമാ..

ഞാൻ എന്ത് ചെയ്തു…..

അയ്യോ ഒന്നും ചെയ്തില്ല… നീ ഇപ്പൊ ചെകുത്താന്റെ കോട്ടേൽ അല്ലെ… മനുഷ്യരുടെ ലോകത്തേക് ഇടക് ഒകെ ഒന്ന് വരാം…

അമ്മു ഇളിച്ചോണ്ട് ബാഗ് എടുത്തു രണ്ടു പേരും കൊമ്പന്റെ മുൻപിൽ തന്നെ പോയി ഇരുന്നു….

ക്ലാസ്സ്‌ കഴ്ഞ്ഞു രണ്ടു പേരും താഴോട്ട് വന്നു….

ദാ അവടെ നിക്കുന്നു അടുത്ത കുരിശു…

ഈ പോകുന്ന പെണ്ണുങ്ങളെ ഒന്നും ഞാൻ കാണുന്നെ ഇല്ല എന്നാ മട്ടിൽ… ടീച്ചേഴ്സിനോട് സംസാരിക്കുവാന്…

ചാരുനെ കാണിക്കാൻ ആണന്നു ഒറ്റ നോട്ടത്തിൽ മനസിലാകാത്തതെ ഇല്ല… കഷ്ടം… ഈ പൊട്ടനെ ആണോ ഇവൾ പ്രേമിച്ച….
അവൾ ചാരുനെ നോക്കി…

അവൾ നഖം കടിച്ചോണ്ട് അങ്ങേരെ നോക്കി വെള്ളമിറക്കുന്നു…

ഡീ… നിന്നോട് പറഞ്ഞിട്ടിലെ ഞാൻ വെയിറ്റ് ഇട്ടു നിക്കാൻ…ഇങ്ങനെ പോയാൽ അങ്ങേരുടെ സ്വഭാവം മാറില്ല.. രണ്ടിനും എന്നും തല്ലുണ്ടാക്കാനേ നേരം കാണു..

ചാരു തലയാട്ടി….

പാർക്കിങ്ങിലേക് ചെന്നു അവർ സോമൻ അവിടെ ഉണ്ട്…

അവൾ ചാരുനെ പരിചയപ്പെടുത്തി…
അവർ പോകുന്ന വഴി തന്നെ ആണ് ചാരുവിന്റെ വീടും…
എന്നാൽ മോളും കേറ്… രണ്ടുപേർക്കും ഒരു കൂട്ടായല്ലോ… സോമൻ ചിരിച്ചു…

ചാരുനെ വീടിന്റെ മുൻപിൽ ഇറക്കി…

ഗ്ലാസിലൂടെ അവർ പരസ്പരം കൈ കോർത്തു.. നല്ല ഒരു കൂട്ടുകാരിയെ കിട്ടിയ സന്തോഷം…

നിങ്ങള് പെട്ടന്നു കൂട്ടി ആയി അല്ലെ മോളെ…

മം അതേ മാമ.. ചാരു പാവമാ.. വണ്ണം ഉണ്ടന്ന് ഉള്ളു.. ഒരു പൊട്ടി പെണ്ണ്…

അത് നേരാ.. നമ്മള് പിന്നെ ഭൂലൻ ദേവി ആണല്ലോ… രാവിലേ നടന്ന സംഭവം ലത പറഞ്ഞു… എങ്ങനെ ഈ ധൈര്യം ഉണ്ടായി…

എന്നാലും മോൾടെ അച്ചന്റെ സ്ഥാനത് നിന്നു പറയുവാ ഞാൻ… അത് വേണ്ട മോളെ… സ്വന്തം അമ്മയെ കൊന്നവനാ ഒന്നിനും മടിക്കില്ല ….
മോൾടെ മനസ്സിൽ എന്തെങ്കിലും തോന്നിയുട്ടുണ്ടെങ്കിൽ അത് അങ്ങ്.. . മറന്നേക്.. മോള് പഠിച്ചു ഒരു ജോലി വാങ്ങു.. അത് മാത്രം മനസ്സിൽ പാടുള്ളു… ഹരി കുഞ്ഞു അതിന്റെ വഴിക് നടന്നോട്ടെ മോളായിട്ട് നന്നാക്കാൻ നോക്കണ്ട…. അച്ഛൻ പറയുന്ന പോലെ കരുതിയ മതി ട്ടോ…


അവൾ ഒന്നും മറുപടി പറഞ്ഞില്ല….
വല്ലാത്ത ഒരു നീറ്റൽ….

കാറിൽ ഇരുന്നു തന്നെ അവൾ കണ്ടു ഹരിയുടെ ബുള്ളറ്റ്… ഹരി വീട്ടിൽ തന്നെ ഉണ്ട്….

അവൾ കാറിൽ നിന്നു ഇറങ്ങി…. മനസ്സിൽ എന്തോ ഒന്ന് കൊളുത്തി പിടിക്കുന്ന പോലെ…. ഹരിയുടെ സാന്നിധ്യം ഇവിടെ എവിടോ……..
അവൾ തോട്ടത്തിലേക് കണ്ണ് പായിച്ചു… അവിടെ ഹരി ഇരിക്കുന്നു… അവളെ കണ്ടതും അവന്റെ മുഖത്തു ആയിരം പൂർണ്ണ ചന്ദ്രൻ ഉദിച്ച പോലെ തിളങ്ങി…

പക്ഷെ അത് മനസ്സിലാക്കിയിട്ടും അവൾ അവനെ ഒന്ന് നോക്കിയിട് പെട്ടന്നു തന്നെ അകത്തേക്കു കയറി പോയി…. സോമന്റെ വാക്കുകൾ അതായിരുന്നു അവളുടെ ഉള്ളിൽ…

അവളുടെ പെട്ടന്നുള്ള ഭാവ മാറ്റാം ഹരിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ പായിച്ചു…. അവളെ കാണാൻ അല്ലെ താനിവിടെ തന്നെ ഇരുന്നത്… ഹരിക്കു വല്ലായ്മ തോന്നി… ശരിയാണ് താൻ ഒരു കൊലപാതകിയാണ്…. അർഹത ഉള്ളതെ മോഹിക്കാൻ പാടുള്ളു …. അവൾ ഒരു കൊച്ചു കുട്ടിയാണ്… അവളുടെ ഉള്ളിൽ അങ്ങനെ ഒരു ചിന്ത ഒരിക്കലും ഉണ്ടാവില്ല…. എന്നെ പോലെ ഒരാളെ…

ചെ… ഞാൻ എന്ത് മണ്ടത്തരം ആണ് കാണിച്ചത്… ഇനി അവളുടെ കുറുകെ ഞാൻ ചെല്ലാൻ പാടില്ല….
അവൻ ബുള്ളറ്റ് എടുത്ത് പോയി….

ദിവസങ്ങൾ പലതും കൊഴിഞ്ഞു.. ഹരി വളരെ ചുരുക്കമായേ വീട്ടിൽ വരാറുള്ളൂ… വരുന്നത് തന്നെ അമ്മു ഇല്ലാത്ത സമയം നോക്കിയും… കൂടുതലും പാടിയിൽ ചിലവഴിച്ചു…

അമ്മുവിന് ഉള്ളു പിടഞ്ഞു തുടങ്ങി… അവൾക് പഠിക്കാൻ പോലും കഴിയുന്നില്ല…

ചാരു……. .ഹരിയേട്ടൻ എന്നിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു മാറുകയാണ്… എനിക്ക് അറിയാം.. എന്നെ കാണാതിരിക്കാൻ ആണ് വീട്ടിലേക് പോലും വരാത്തത്……

നീ എന്തെങ്കിലും ഹരിയേട്ടനോട് പറഞ്ഞോ അമ്മു..

ഇല്ല ഞാൻ ഒന്നും പറഞ്ഞില്ല…

പക്ഷെ……

എന്ത് പക്ഷെ….

അവൾ അന്ന് സോമൻ പറഞ്ഞതും… അതിനു ശേഷം ഹരിയെ കണ്ടപ്പോൾ നോക്കാത്തതും ഒകെ അവളോട് പറഞ്ഞു….

അതിനു ശേഷം ഞാൻ… ഞാൻ..ഹരിയേട്ടനെ കണ്ടിട്ടില്ല….ഞാൻ ഇല്ലാത്തപ്പോൾ വരാറുണ്ടെന്ന് ലതാമ്മ പറഞ്ഞു….

നീ എന്ത് പണിയ കാണിച്ചത് അമ്മു… നിനക്കൊന്നു ചിരിക്കുവെങ്കിലും ചെയ്‌തുടരുന്നോ…
ഹരിയേട്ടനെ പോലെ ഉള്ള ഒരാൾ അങ്ങനെ ഒരാൾക്കു തീർച്ചയായും അപകർഷത ബോധം കാണും… നീ മാത്രം ആളോട് പേടി ഒന്നും കാണിക്കാതെ മിണ്ടിയപ്പോൾ ആൾക്ക് സന്തോഷം ആയി കാണും… അത് കൊണ്ട് നിന്റെ ചെറിയ ഒരു അവഗണന പോലും താങ്ങാൻ പറ്റി കാണില്ല……

ആണോ ചാരു…… അതാരിക്കുമോ… എന്നെ ഇഷ്ടം അല്ലാതെ ആരിക്കില്ലല്ലോ…

ഇഷ്ട കൂടുതൽ കൊണ്ട് ആരിക്കും… അത് ഉറപ്പാ…

അമ്മുവിന്റെ മുഖത്തു ചിരി വന്നു… ഇനി കണ്ടാൽ ഞാൻ ഓടി ചെല്ലും..നോക്കിക്കോ പിന്നെ ഞാൻ എങ്ങും വിടില്ല…

അമ്പടി കള്ളി.. അതിനൊക്കെ സമയം ഉണ്ട്…. പിന്നെ എന്റെ കാര്യം കൂടി പരിഗണിച്ചേക്കണേ… ഇപ്പൊ ആരു നല്ല സ്വഭാവം ആടി…

മം .. എനിക്ക് മനസ്സിലാകുന്നുണ്ട്… ഞാൻ പോയി സംസാരിക്കാം… പിന്നെ നമ്മൾ കളിച്ച നാടകം ഒന്നും വച്ചു വിളമ്പരുത്… അങ്ങേരെന്നെ ഈ കോളേജിൽ ഓടിച്ചിട്ട്‌ തല്ലും….

സ്നേഹിക്കുന്ന മനസുകളെ ഞാൻ നോവിച്ചു അത് കൊണ്ടാരിക്കും എനിക്ക് എന്റെ ഹരിയേട്ടനെ ഒന്ന് കാണാൻ പോലും ദൈവം സമ്മതിക്കാത്തത് അല്ലേടാ….

പോടാ… അങ്ങനെ ഒന്നും അല്ല.. നീ എന്ത് ചെയ്‌തെന്ന..ഗിരിരാജൻ കോഴിയെ ഒന്ന് നേരെ ആകാൻ നോക്കി അത് നല്ല കാര്യം അല്ലെ….

ഞാൻ എന്തായാലും പോയി പറയാം നിന്റെ കോഴികുഞ്ഞിനോട്… ഇനി വേറെ കൊത്താൻ പോകണ്ട തീറ്റ ഇവിടെ തന്നെ ഉണ്ടെന്നു…

അവർ അരവിന്ദിന്റെ ക്യാബിന്റെ പുറത്ത് എത്തി….

നീ ഇവിടെ നിക്ക്… ഞാൻ കേറട്ടെ…

എസ്ക്യൂസ്‌ മി സർ….

യെസ്….. അരവിന്ദ് തല ഉയർത്തി…

അഹ്…നിയോ കേറി വാ…

ഞാൻ ഒന്ന് പരീക്ഷിച്ചതാ….

അരവിന്ദ് സംശയത്തോടെ നോക്കി…

യെസ് ഡാർലിംഗ് എന്നെങ്ങാനും ആരുന്നേൽ ഇന്ന് ഞൻ തീർത്തേനെ ഇവിടെ ഇട്ടു…

ഇല്ലെടി സത്യം ആയും ഞാൻ നന്നയി… eനിക്ക് എന്റെ കൊച്ചു മതിയെ…….

എന്നാലേ ചിലവ് എപ്പോളാ…. കൊച്ചു പുറത്തുണ്ട് ഒടിച്ചു മടക്കി കൊണ്ട് വന്നിട്ടുണ്ട്… കൈയിൽ ഇരുപ്പ് പിന്നേം പുറത്തെടുത്താൽ കൊച്ചു പോകും… പിന്നെ ഞാൻ ഹെല്പ് ചെയ്യില്ല…..

സത്യം ആണോ… അവൾക്…. അവൾക്.. എന്നെ ഇഷ്ടം ആണോ…

മ്മ്മ്… അതെന്നെ.. ഞാൻ വിളികാം സംസാരിക്

അവൾ പുറത്തിറങ്ങി…. ദാണ്ടെ കഥ നായിക നഖം കടിച്ചു നിക്കുന്നു…

ഡി പെണ്ണേ… കണവൻ വിളിക്കുന്നു അകത്തേക്കു ചെല്ല്…

നീ കൂടെ വാ അമ്മു…എനിക്ക്.. എനിക്ക്… നാണമാ

അയ്യടാ…. എട്ടാം ക്ലാസ്സിൽ പ്രേമിക്കാൻ തുടങ്ങിയതാ അവൾക് നാണം….. ചെല്ല് പെണ്ണേ കൊഞ്ചല്ലേ ഒത്തിരി….

പിന്നെ ഇത് കോളേജ് ആണ് ആരേലും വരുന്നുണ്ടോ എന്ന്‌ ഞാൻ നോക്കിക്കൊള്ളാം…

ചാരു അരവിന്ദിന്റെ ക്യാബിനിലേക് കയറി….

അമ്മു വരാന്തയുടെ കൈ വരിയിൽ പിടിച്ചു ദൂരെക് നോക്കി നിന്നു…. അവളുടെ ഉള്ളു പുകയുന്നുണ്ട്…. ഹരിയുടെ അടുത്ത് ചെല്ലാൻ മനസ്‌ വെമ്പുന്നു…

ഹരിയെ പറ്റി ഓരോന്ന് ആലോചിച്ചു തിരിഞ്ഞ് നോക്കിയ അവൾ ഞെട്ടി… പ്രിൻസിപ്പലും കൂടെ ഒരു തടിയനും .. അരവിന്ദിന്റെ ക്യാബിനിലേക്കുള്ള വരവാണ്…

ഈശ്വര ചതിച്ചു…

അവൾ ഓടി… ഡോർ തുറന്നു അകത്തേക്കു കയറിയ അവൾ ഒന്ന് കറങ്ങി നിന്നു… എന്ത് ചെയ്യണം എന്ന്‌ അറിയാതെ… കണ്ട കാഴ്ച അത്ര ബെസ്റ്റാണെ…..

അരവിന്ദും ചാരുവും ചുണ്ടുകൾ കോർത്തു നിൽക്കുകയാണ്….

സ്ഥലകാല ബോധം വീണ അമ്മു ഓടി വന്നു ചാരുവിന്റെ കൈയിൽ പിടിച്ചു വലിച്ചു…

രണ്ടു പേരും ഞെട്ടി മാറി…

അമ്മു എന്താ ഇത്….. എന്ത് പറ്റി….. നിക്ക്

നിക്കാൻ ഒന്നും സമയം ഇല്ല ഉമ്മം വച്ചു പിന്നെ കളിക്കാം നീ വേഗം വാ…..
അരവിന്ദ് പെട്ടന്നുള്ള അറ്റാക്കിൽ ഒന്നും മനസിലാകാതെ വാ തുറന്നു നിൽകുവാണ്… അസൽ പൊട്ടൻ…

അമ്മു അവളെ കൊണ്ട് ചാടി പുറത്തിറങ്ങി…
നേരെ ചെന്നു പെട്ടത് പ്രിൻസിയുടെ മുൻപിൽ…

നിങ്ങൾ എന്താ ഇവിടെ…. പ്രിൻസിപ്പൽ ആണ്…

അത്…. സർ… അത്…..ഞാൻ ലേറ്റ് ആയി ജോയിൻ ചെയ്ത കൊണ്ട്… എനിക്ക് കുറച്ചു ക്ലാസ്സ്‌ നഷ്ടപ്പെട്ടു റെമീഡിയൽ ക്ലാസ്സ്‌ കിട്ടുമോ എന്ന്‌ അറിയാൻ……

ഓഓഓ യെസ് യെസ്… അങ്ങനെ ഒരു കാര്യം ഉണ്ടെല്ലോ…. ക്ലാസ്സ്‌ ഒകെ റെഡി ആകാം കേട്ടോ…

മഹേന്ദ്രൻ സർനു ആളെ മനസ്സിലായോ….

ഇതാണ് അമ്മു നമ്മടെ സുഭദ്രാമ്മേടെ….

ഓ യെസ്… ഇതാണോ ആ കുട്ടി…

അപ്പൊ ഇതാണ് ചാരുന്റെ അമ്മായി അച്ഛൻ…

അവൾ അയാളെ നോക്കി ചിരിച്ചു…

അപ്പൊ പിന്നെ കാണാം മോളെ… സുഭദ്രാമ്മയോട് അന്വേഷണം പറഞ്ഞേക്കു….

ശരി സർ…. അവർ ക്യാബിനിലേക് കയറി…

അമ്മുന്റെ നല്ല ജീവൻ തിരിച്ചു കിട്ടി അവൾ ചാരുനെ നോക്കി…. ആലില പോലെ വിറകുകയാണ്…

അമ്മുന് ചിരി വന്നു…. ഹാ ഹാ ഹാ… അവൾക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…

എന്താടി ഇളിക്കുന്നെ…

ഏയ് ഒന്നൂല്ല… ഞാൻ ഒന്നും കണ്ടില്ലേ….

പോടീ….അവൾക് നാണം വന്നു….

എന്റെ അമ്മു എന്റെ നല്ല ജീവന പോയെ….താങ്ക്‌സ് ഡാ…

താങ്ക്‌സ് ഒകെ കൈയിൽ ഇരിക്കട്ടെ…നമുക്ക് പോകാം

അവർ താഴേക്കു ചെന്നു….

ഏട്ടൻ….. സായൂജ് അവിടെ നിക്കുന്നു…

അമ്മു ചാരുന്റെ കൈയും പിടിച്ചു ഓടി…

പതുകെ ഓഡടി…. എനിക്ക് ഓടാൻ പറ്റുന്നില്ല…

അമ്മു ചാരുനേം വലിച്ചോണ്ട് സായുജിൻറെ അടുത്തെത്തി….

ചാരു വല്ലാതെ കിതക്കുന്നുണ്ട്…

അമ്മുന് ചിരി വന്നു ഇതാ പറഞ്ഞെ കുറച്ചു വണ്ണം കുറക്കാൻ…..

ഓഓഓഓ…. ഒരു സ്ലിം ബൂട്ടി… ചാരു കൊഞ്ഞനം കുത്തി…

മതി….മതി… രണ്ടും കൂടി…

ഏട്ടനോട് പിണക്കമാ ഞാൻ.. ഇത്രേം ദിവസം ഇവിടെ ആരുന്നു…

അതോ മോളെ എനിക്ക് വേണ്ടപ്പെട്ട ഒരാൾക്കു സുഖം ഇല്ലാരുന്നു… ആൾടെ അടുത്ത് ആയിരുന്നു…

അവർ ഗ്രൗണ്ടിലേക് നടന്നു…. അവിടെ ഒരു തണൽ മരത്തിന്റെ ചുവട്ടിൽ ഇരുന്നു…

എന്നിട്ട് ആൾക്ക് സുഖം ആയോ…

ആയല്ലോ.. അത് അല്ലെ ഞാൻ എന്റെ മോളെ കാണാൻ ഓടി വന്നത്…

ഏട്ടാ…..

എന്താടാ…. എന്താ ഒരു വിഷമം….

അവൾ നടന്നത് മുഴുവൻ അവനോട് പറഞ്ഞു….
ഹരി അവളെ കാണാതിരിക്കാൻ വരാത്തതും എല്ലാം അവളുടെ കണ്ണ് നിറഞ്ഞു…..

ഹാ ഹാ ഹാ…. അവൻ പൊട്ടി ചിരിച്ചു അത്രേ ഉള്ളോ… ആരു പറഞ്ഞു ഹരി മോളെ കാണാൻ വരുന്നില്ല എന്ന്‌…. അവൻ എന്നും വരുന്നുണ്ട്…

ങ്‌ഹേ…. അതെന്താ ഏട്ടാ അങ്ങനെ പറഞ്ഞെ….? ഞാൻ കാണാറില്ലല്ലോ…? പിന്നെ ഏട്ടന് എങ്ങനെ അറിയാം…?

ഒന്ന് ശ്വാസം വിട്ടു നിർത്തി നിർത്തി ചോദിക്..പെണ്ണേ ഹിഹിഹി..

പറ ഏട്ടാ കുഞ്ഞു കളിക്കാതെ….

ഞാൻ എവിടെ പോയാലും നിങ്ങൾ രണ്ട് പേരും എന്റെ കൺവെട്ടത് തന്നെ ഉണ്ട്…..

അതെങ്ങനെ…?

എനിക്കും ആളുകൾ ഒകെ ഉണ്ട്… കേട്ടോ ഒരു സഹായത്തിനു വിളിച്ചാൽ വരാൻ…. ഹരി എന്നും വരാറുണ്ട് സംശയം ഉണ്ടേൽ ഇന്ന് പോകുമ്പോ നിങ്ങടെ ക്യാമ്പസ്‌ കഴിഞ്ഞു ആർട്ട്‌ ന്റെ ക്യാമ്പസ്‌ എത്തുന്നേനു മുൻപ് ഒരു വല്യ മാവ് ഇല്ലേ അവടെ ഒന്ന് നോക്ക്… അപ്പൊ അറിയാം ഞാൻ പറഞ്ഞത് കള്ളം ആണോ സത്യം ആണോ എന്ന്…

അവന്റെ പെണ്ണിനെ കാണാതിരിക്കാൻ അവനു പറ്റില്ല…..

അവൾക് നാണം വന്നു….

അയ്യേ നാണം വന്നോ….

പിന്നെ കുറെ നേരം അവർ എന്തൊക്കെയോ സംസാരിച്ചു…. ഇന്ന് ഫ്രീ ഹവർ ആരുന്നു ടീച്ചേർസ് ഒകെ ക്ലസ്‌റ്റർ മീറ്റിംഗിന് പോയി…..

അത് നന്നായി എനിക്ക് എന്റെ പെങ്ങളൂട്ടിടെ കൂടെ ഇരിക്കാൻ പറ്റിയല്ലോ…..

അതെന്താടി അവടെ….

അവൾ ശരി ഇരുന്നിടത്തേക് നോക്കി….അവൾക് ചിരി പൊട്ടി…

ആശാട്ടി പറമ്പിലെ കൊന്ത്രം പുല്ലു പറിച്ചു തിന്നോണ്ടിരിക്കുകയാണ് കൂട്ടത്തിൽ ഗഹനമായ ആലോചനയും….

ഡീ …….

അയ്യോ അവൾ ചാടി എണിറ്റു….

ഇവൾക്കിത് എന്താ പറ്റിയത്……

അത് ഏട്ടാ ഒരു കാര്യം ഉണ്ട്….. അമ്മു അരവിന്ദിന്റെ കാര്യം മുഴുവൻ അവനോട് പറഞ്ഞു….

അയ്യോടി പെണ്ണേ നീ എന്നെ അങ്ങ് പറ്റിച്ചല്ലോ….

അവൾ സംശയത്തോടെ നോക്കി…..

ഞാൻ വിചാരിച്ചു ഇവളെ ഹരിക്കും കൊടുകാം നിന്നെ ഞാനും അങ്ങ് കെട്ടാം എന്ന്…. സാദാരണ അങ്ങനെ ആണല്ലോ….

എങ്ങനെ… ചാരു ചോദിച്ചു….

അല്ല നായികേടെ കൂട്ടുകാരിയെ നായകന്റെ കൂട്ടുകാരൻ……..

ചാരു മുഖം വീർപ്പിച്ചു…..

എന്റെ പെണ്ണേ ഞൻ ചുമ്മാ പറഞ്ഞതാ… മുകളിലോട്ടുള്ള വിസ അടിച്ചു ഇരിക്കുന്ന എനിക്കെന്തിനാ നിന്നെ… പേസ്‌മേക്കർ വച്ചു ജീവിക്കുന്ന എനിക്ക് ഇനി നിങ്ങൾ ഒരുമിക്കുന്നെ കാണണം….

ഹരിക്കു ഒരു നല്ല ജീവിതം… അത് കഴിഞ്ഞു സന്തോഷത്തോടെ ഞാൻ മരിക്കും…..

ഏട്ടാ…. എന്താ ഇങ്ങനെ ഒകെ പറയുന്നേ…
ഏട്ടൻ മരിക്കില്ല… ഞങ്ങടെ കൂടെ വേണം….

ചാരു ന്റെ കണ്ണ് നിറഞ്ഞു….

അയ്യേ പെൺപിള്ളേർ രണ്ടും ശോകം ആക്കും .. വാ പോകാം സമയം ആയി…

അവർ ഓരോന്ന് പറഞ്ഞു ഗ്രൗണ്ടിന്റെ മുകളിൽ എത്തി…

ഹരി അവരോട് യാത്ര പറഞ്ഞു പോയി…

കുറച്ചു കഴിഞ്ഞു സോമൻ വന്നു…. അവർ കാറിൽ കയറി… ആർട്സ് ഡിപ്പാർട്മെന്റിലെ മരത്തിന്റെ അടുത്ത് വന്നപ്പോൾ അവൾ കണ്ടു…

പെട്ടന്ന് ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഹരി..
ഹെൽമെറ്റ്‌ വച്ചിട്ടുണ്ട്…. പക്ഷെ അവൾക് ആളെ മനസിലായി… അവൾക് ചിരി വന്നു അപ്പൊ എന്നെ ഇഷ്ടം ആണ്…. ഞാൻ വച്ചിട്ടുണ്ട്….

വൈകിട്ട് വിളക് വച്ചു അവൾ പ്രാർത്ഥിച്ചു അവളുടെ കണ്ണിൽ നിന്നു കണ്ണുനീർ ഒഴുകി…

കണ്ണാ എനിക്ക് എന്റെ ഹരിയേട്ടനെ തരണേ…

ആരെന്തു പറഞ്ഞാലും… ഞാൻ വിട്ടു പോകില്ല… അത്രക് ജീവന എനിക്ക്…

അവൾ പൂജ മുറിയിൽ തന്നെ ഇരുന്നു… മനസ്‌ കുറച്ചു ശാന്തം ആകുന്നത് അപ്പോഴാണ്…

സുഭദ്ര അടുത്ത് വന്നിരുന്നു… മോളെ മോൾക് ഹരിയോട് ദേഷ്യം ഉണ്ടോ…. മോളോട് അവൻ ഒന്ന് അടുത്ത് വന്നതാ… പെട്ടന്നു തന്നെ അവൻ….. മോൾ എന്തെങ്കിലും പറഞ്ഞോ അവനോട്….

ഞാൻ അല്ലെ ആ “ചെകുത്താന്റെ..”..

മുത്തശ്ശി……….അവൾ അലറി…

ഹരിയേട്ടനെ അങ്ങനെ വിളിക്കരുത്… ചെകുത്താൻ അല്ല പാവമാ എന്റെ ഹരിയേട്ടൻ….

അവളിലെ ആ മാറ്റം…സുഭദ്ര ഞെട്ടി….

ഹരിയേട്ടൻ ആരെയും കൊന്നിട്ടില്ല… ഇനി അങ്ങനെ പറയരുത്…. അവൾ വിളിച്ചു കൂവി…..

സുഭദ്ര വേച്ചു.. വേച്ചു.. പുറകോട്ടു വീഴാൻ പോയി…. അവർ ജനൽ കമ്പിയിൽ പിടിത്തം ഇട്ടു വീഴാതിരിക്കാൻ….

ഇല്ല ഹരിയേട്ടൻ ആരെയും കൊന്നിട്ടില്ല അതിനു കഴിയില്ല ഹരിയേട്ടന്….

ഈ സമയം ഹരിയുടെ ബുള്ളറ്റ് പുറത്ത് വന്നു നിന്നു… അവൻ കേട്ടു അകത്തെ ബഹളം..
അവൻ ഓടി അകത്തേക്കു ചെന്നു…

അമ്മു ഒരു ഭ്രാന്തിയെ പോലെ വിളിച്ചു കൂവുകയാണ്…

എന്റെ ഹരിയേട്ടൻ തെറ്റു ചെയ്തിട്ടില്ല…. ഹരിയേട്ടൻ അല്ല….

ഹരി ഒന്ന് ഞെട്ടി… ഇവൾക്കെങ്ങനെ….
അവൾ തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ ഹരി…

അവൾ ഹരിയുടെ കോളറിൽ പിടിച്ചു…
പറ ഹരിയേട്ടാ… ഏട്ടൻ അല്ല കൊന്നേ എന്ന്.. പറ… ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറ…. പറ.. പറ… അവളുടെ ബോധം മറഞ്ഞു…

അവൻ അവളെ താങ്ങി എടുത്തു… അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി… അവളെ കട്ടിലിൽ കിടത്തി…

ലത വെള്ളം തളിച്ച്.. അവളെ ഉണർത്താൻ നോക്കി…

മോളെ… മോളെ… കണ്ണ് തുറക്ക്…. അയ്യോ കുഞ്ഞു കണ്ണ് തുറക്കുന്നില്ല….
അമ്മേ… അമ്മേ അവൾ സുഭദ്രയെ വിളിച്ചു… അവർ വേച്ചു വേച്ചു വന്നു… മോളെ.. മോളെ…

ലതേ സോമനെ വിളി മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം….

സോമേട്ടൻ ഇവിടില്ല അമ്മേ…. നമ്മൾ എന്ത് ചെയ്യും… ലത ഹരിയെ നോക്കി…

കാർ ന്റെ ചാവി എടുക്ക് ഞാൻ കൊണ്ട് പോകാം…
ലത ചാവി ആയി വന്നു….

അവൻ പോയി ഡോർ തുറന്നു.. തിരിച്ചു വന്നു അമ്മുനെ അവന്റെ കൈകളിൽ കോരി എടുത്തു…

നിങ്ങളു കേറ് ആദ്യം… ലതയോട് പറഞ്ഞു…
അവൾ കയറി അവൻ അമ്മുവിന്റെ തല ലതയുടെ മടിയിൽ ആക്കി കിടത്തി…

ലത ഇടക് ഇടക് അവളെ വിളിക്കുന്നുണ്ട്….

ഹരിക്കും ടെൻഷൻ ആയി അവൻ ഇടക് ഇടക് തിരിഞ്ഞു നോക്കി…. അമ്മുവിന്റെ മുഖം അവനു നീറ്റൽ ഉണ്ടാക്കി…

അമ്മുനെ പെട്ടന്ന് തന്നെ എമർജൻസി വിഭാഗത്തിലേക് കേറ്റി… ലത പേടിച്ചു നില്കുവാന്..

കുറച്ചു കഴിഞ്ഞു ഡോക്ടർ ഹരിയെ വിളിപ്പിച്ചു…

നതിങ് ടു വറി….. ബിപി കുറഞ്ഞതാണ്…. എന്നാലും ഇന്ന് ഇവിടെ അഡ്മിറ്റ്‌ ചെയ്യാം…

മം ശരി ഡോക്ടർ…

അവൻ തിരിച്ചു വന്നു… ലതക് അവനോട് ഡോകട്ർ പറഞ്ഞതിനെ പറ്റി സംസാരിക്കാൻ ഒരു പേടി… അവൾ നിന്നു പരുങ്ങി… അത് മനസിലാക്കിയ ഹരി തന്നെ അവളോട് കാര്യങ്ങൾ പറഞ്ഞു…

ഹരികുഞ്ഞെ….. എനിക്ക് ഒരു…. ഒരു കാര്യം പറയാൻ ഉണ്ട്…

മം… എന്താ..?

അത്… അത് മുത്തശ്ശി വീട്ടിൽ തനിച്ചാണ്… വയ്യാത്ത ആളല്ലേ…. സോമേട്ടനും ഇല്ല…

നിങ്ങൾ ഒരു കാര്യം ചെയ്യ് ഒരു ഓട്ടോ പിടിച്ചു വീട്ടിലേക് പൊക്കോ ഇവിടെ നഴ്സുമാർ ഒകെ ഉണ്ട്… അവൻ കുറച്ചു പൈസ അവളുടെ കൈയിൽ കൊടുത്തു…

അവൾ ഒന്ന് ആലോചിച്ചു നിന്നു…. നിങ്ങള് പൊക്കോ.. നിങ്ങൾ ഇവിടെ നിന്നിട്ടെന്തിനാ.. നിങ്ങളാണോ ഡോക്ടർ….

അല്ല… കുഞ്ഞേ…. ആരേലും കൂടെ…

ഞാൻ ഉണ്ടല്ലോ…. ഞാൻ അതിനെ കടിച്ചു തിന്നതൊന്നും ഇല്ല….

പിന്നെ ലത ഒന്നും പറഞ്ഞില്ല…അവൾ പോയി..

അമ്മുനെ റൂമിലേക്കു മാറ്റി…

അവൾ നഴ്സിനോട് മുത്തശ്ശിയെ അന്വേഷിച്ചു…

പക്ഷെ കയറി വന്നത് ഹരി ആണ്….

ഡ്രിപ് ഇട്ടിട്ടു നേഴ്സ് പോയി…ഹരി ഒരു കസേര വലിച്ചിട്ടു അവളുടെ അടുത്തേക് നീങ്ങി ഇരുന്നു…

മുത്തശ്ശി… ലതാമ്മ…..

എന്താ ഞാൻ ഇവിടിരുന്നാൽ കൊള്ളില്ലേ…. ഞാനും മനുഷ്യൻ ആണെടി…. ഓ ഞാൻ “ചെകുത്താൻ” ആണല്ലോ…..

ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല… അവൾ മുഖം വീർപ്പിച്ചു..

പിന്നെ എന്താ പറഞ്ഞെ…

ഒന്നും പറഞ്ഞിട്ടില്ല….

അവിടെമാകെ നിശബ്ദത പരന്നു… രണ്ടുപേർക്കും എന്തൊക്കെയോ സംസാരിക്കണം എന്നുണ്ട്… പക്ഷെ…….

ഹരി അവളുടെ കൈയിൽ പതുകെ പിടിച്ചു…

(തുടരും )

.