ചെകുത്താന്റെ പെണ്ണ് ~ ഭാഗം 06 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

സുഭദ്ര അമ്മുവിന്റെ കൈ പിടിച്ചു… അവർ ആ മണൽ പരപ്പിലൂടെ കാർ ന്റെ അടുത്തേക് നടക്കുകയാണ്…

പൊടുന്നനെ ആ കണ്ണുകളുടെ ഉടമ അവരുടെ മുന്പിലേക് നടന്നടത്തു…

“………..സായൂജ് “

സുഭദ്ര ഒന്ന് ഞെട്ടി….

അയാൾ അവരുടെ അടുത്തേക് വന്നു… പുച്ഛത്തോടെ സുഭദ്രയെ നോക്കി…..

ദാനം തന്ന ഈ ജീവിതം നിങ്ങൾക് തന്നെ തിരിച്ചെടുത്തു കൂടെ.. അവൻ വിറച്ചു…. അല്ലങ്കിൽ ഞാൻ സർവനാശം വിതക്കും… അവൻ അലറി…

സുഭദ്ര പതറി… അവർ വീഴാതിരിക്കാൻ അമ്മുവിന്റെ കൈകളിൽ ബലമായി പിടിച്ചു…

സായൂജ്…. മോനെ….

വിളിക്കരുത് നിങ്ങൾ…..

അവൻ തന്റെ ഷർട്ടിന്റെ ബട്ടൻസ് വലിച്ചു പൊട്ടിച്ചു…
അമ്മു ഞെട്ടി….

ആ നെഞ്ചിന്റെ നടുക്കൂടെ ഒരു വല്യ പാട്… സർജറി ചെയ്തതാണെന്ന് കണ്ടാൽ അറിയാം….

അവൻ ആ പാടിൽ ആഞ്ഞടിച്ചു… എന്റെ ഹരിയുടെ ജീവിതത്തിനു നിങ്ങൾ തന്ന വില……… അവൻ കിതച്ചു…. ഒന്നല്ല മൂന്നു ജീവിതം ആണ് നിങ്ങൾ നശിപ്പിച്ചത്…..

എല്ലാം കേട്ടു അമ്മു നിശ്ചലം ആയി നിന്നു….

അയാൾ അവളുടെ അടുത്തേക് ചെന്നു… അവളുടെ മുഖം രണ്ട് കൈകൾ കൊണ്ട് കോരി എടുത്തു ആ കണ്ണുകളിലേക്കു നോക്കി…

ഏട്ടന്റെ കുട്ടി പേടിച്ചോ… പേടിക്കണ്ടാട്ടൊ ഏട്ടൻ കൂടെ ഉണ്ട്…. നീ വാ ഏട്ടന്റെ കൂടെ… നിന്റെ ഹരിയെ ഞാൻ നിനക്ക് തരും…..

ഈ സ്ത്രീ ഇവർ പിശാചാണ്…… ” ഇവരാ…
ഇവരാ…. നിന്നെ …. “….അവൻ അവളുടെ കൈ പിടിച്ചു വലിച്ചു…

എന്നെ വിട്….. മുത്തശി… എന്നെ വിടാൻ പറ…. അവൾ അലറി കരഞ്ഞു…

ഇത് കണ്ട് സോമൻ ഓടി വന്നു… അയാൾ സായൂജിനെ തള്ളി മാറ്റി.. അവനെ അടിക്കാൻ ഒരുങ്ങി….

അയ്യോ സോമ അവനെ ഒന്നും ചെയ്യരുതേ… സുഭദ്ര അലറി…

സായുജിൻറെ മുഖത്തു പുച്ഛം നിഴലിച്ചു….

സോമൻ അവരെ കൊണ്ട് കാറിന്റെ അടുത്തേക് പോയി…

അവൻ കൊന്നിട്ടില്ല ……… അവനല്ല കൊന്നേ… എന്റെ ഹരി തെറ്റ് ചെയ്തിട്ടില്ല…. ഞാനാ അവനെ ചതിച്ചത്… എനിക്ക് വേണ്ടി എന്തിനാ സഞ്ജന മോളെ സഞ്ജു… അവനെ കുരുതി കൊടുത്തേ…. അവൻ അലറി കരഞ്ഞു….

ആ വല്യ തിരമാലയുടെ ആർത്തിരമ്പലിൽ അവന്റെ ശബ്ദം ഇടറി ഉലഞ്ഞു….

………….കാറിൽ കുറച്ചു നേരത്തേക്ക് നിശബ്ദത ആയിരുന്നു….. അല്പം കഴിഞ്ഞു അവൾ തന്നെ ചോദിച്ചു….

മുത്തശ്ശി…….ആരാ…. അയാൾ…. അയാൾ എന്തൊക്കെയാ പറഞ്ഞത്…. അയാൾക് എന്തൊക്കെയോ അറിയാം ഹരിയേട്ടനെ പറ്റി..

ഈ ചോദ്യം സുഭദ്ര പ്രതീക്ഷിച്ചിരുന്നു…

ഏയ് ഒന്നുല്ല കുട്ടി…. സായൂജ് ….. ഹരിയുടെ ആത്മ സുഹൃത്താണ്…. അവനു അല്പം മെന്റൽ പ്രോബ്ലം ഉണ്ട്… അവന്റെ ഏക സഹോദരി ഒരു ആക്‌സിഡന്റിൽ മരിച്ചു അന്ന് തൊട്ട് ഇങ്ങനെ ആണ്…..

പക്ഷെ അയാൾ…. പറയുന്നത്… പലതും…..
അയാൾ പറഞ്ഞില്ലെ അയാളുടെ നെഞ്ചിലെ പാട്… അത് ഹരിയേട്ടന്റെ ജീവിതത്തിന്റ വില ആണന്നു…അയാൾക് എന്ത് പറ്റിയതാ….? അതെങ്ങനെ ഹരിയേട്ടന്റെ ജീവിതം ആയി ബന്ധം ഉണ്ടാകുന്നത്……

ആവോ……. എനിക്ക് അറിഞ്ഞുട കുട്ടി….

അവനു ഒരു സർജറി കഴിഞ്ഞതാ ഹാർട്ട്‌ ന്റെ…. അതിനു ശേഷമാ അവന്റെ സഹോദരി “സഞ്ജന”………. അവർ ഞെട്ടി.. അബദ്ധത്തിൽ വായിൽ നിന്നും ആ പേര് വന്നു പോയി…..

അപ്പൊ സഞ്ജന അയാളുടെ……

സുഭദ്രക് പരിഭ്രമം ആയി….

മുത്തശ്ശിക് അറിയാമോ സഞ്ജന ആരാണെന്നു…. പിന്നെ എന്തിനാ അന്ന് അറിയില്ല എന്നു പറഞ്ഞത്…..

അത്….. അത്… സഞ്ജന.. അവൾ സായുജിന്റ പെങ്ങൾ ആണ്…..അവളും ഹരിയും തമ്മിൽ…. ഇഷ്ടത്തിൽ ആയിരുന്നു…. പിന്നീട് അവർ വേർപിരിഞ്ഞു…
ഇത്രയും പറഞ്ഞു അവർ നിർത്തി…

സുഭദ്രയുടെ മനസിലേക്ക് ഓർമ്മകൾ വീണ്ടും പെയ്തിറങ്ങി…. അവർ കണ്ണടച്ചു സീറ്റിലേക് ചാരി കിടന്നു….

@@@@@@@@@@@@@@@@@@@

….ഹരിയും സായൂജ്യും..

7 ക്ലാസിലാണ് ഹരിയുമായി താൻ വീണ്ടും മുംബൈലേക് ചെല്ലുന്നത്…. നാട്ടിൽ നിന്നു ചെന്നതിന്റെ ഒരു അങ്കലാപ് കാരണം അവൻ സ്കൂളിൽ ആരുമായി അടുക്കാൻ തയാറായില്ല…

പക്ഷെ… വെളുത്ത കൊലുന്നനെ ഉള്ള ആ ചെറുക്കൻ…അവൻ ക്ലാസിൽ ഒറ്റപ്പെട്ടാണ് ഇരികുന്നത് അവനു സുകേടാണ് … ഹൃദയ വാൽവ് തകരാർ… അത് കൊണ്ട് അവനു മറ്റുള്ളവരുടെ കൂടെ കളിക്കാനോ ഒന്നും കഴിയില്ല.. ഇപ്പോഴും വിഷാദ ഭാവം….. പക്ഷെ ഹരി അവനുമായി പെട്ടന്ന് അടുത്ത്….

അവന്റെ പെങ്ങൾ സഞ്ജന അവിടെ തന്നെ അഞ്ചിലാണ് പഠിക്കുന്നത്….. അവൾ ഇടക് ഇടക് വന്നു അവന്റെ കാര്യങ്ങൾ നോക്കും…..

ഹരി കൂടെ ചേർന്നപ്പോൾ… അവർ 3 പേരും അവരുടേതായ ലോകം അവിടെ കെട്ടി പൊക്കുവാരുന്നു…..

സായുജിനെ പുറംലോകത്തിന്റെ കാഴ്ചകൾ അവർ കാട്ടി കൊടുത്തു….. ഒരു അസുഖകാരൻ എന്ന സിമ്പതി ഇല്ലാതെ അവനെ നോക്കുന്ന അവന്റെ ബെസ്റ്റ് ഫ്രണ്ട് ആയി ഹരി…. തിരിച്ചു ഹരിക്കും…..

ഹരിയും സായൂജ്യും പ്ലസ് 2 കഴിഞ്ഞു.. ഹരി ബി ടെക്കിനു ചേർന്നു… സായൂജിന് ആരോഗ്യനില അത്ര തൃപ്‌തി അല്ലാത്തത് കൊണ്ട് വീട്ടിൽ ഇരുന്ന്തന്നെ പഠിക്കാൻ ഡിസ്റ്റന്റ് കോഴ്സ് തിരഞ്ഞെടുത്തു…… ഹരിയുടെയും സഞ്ജുന്റെ സഹായം അവനു ഉണ്ട്……

കൗമാരത്തിൽ ഏതൊരാണിനും പെണ്ണിനും ഉണ്ടാകുന്ന പ്രണയം എന്ന മനോഹര നിമിഷം അവരിലേക് വന്നു…..
അതെ സഞ്ജന ഹരിയുടേത് മാത്രം ആയി മാറുകയായിരുന്നു……. സായുജിനും അത് ഇഷ്ടം ആയിരുന്നു….

അവർ പാറി പറന്നു നടന്നു….. ആ മഹാ നഗരത്തിലെ പല സ്ഥലങ്ങളും അവരുടെ പ്രണയത്തിനു സാക്ഷി ആയി…………..
@@@@@@@@@@@@@@@@@@@

മുത്തശ്ശി…..വീടെത്തി…..

ങ്‌ഹേ….. എത്തിയോ……. അവർ കണ്ണ് തിരുമ്മി….

ലത മുറ്റത് തന്നെ നില്പുണ്ട്..അവൾ ഓടി വന്നു….

മോളെ കോളേജ് എങ്ങനുണ്ട്…..

ഇഷ്ടപ്പെട്ടു… അവൾ ചിരിക്കാൻ ശ്രമിച്ചു……

ബീച്ചിൽ സംഭവിച്ചതിനെ പറ്റി ആരും ഒന്നും പറഞ്ഞില്ല…..

അന്ന് രാത്രി മുഴുവൻ അവൾ കണ്ണടച്ച് സായൂജ് പറഞ്ഞ കാര്യങ്ങൾ ആലോചിക്കുവാരുന്നു…..

“ദാനം കിട്ടിയ ജീവൻ ഹരിയുടെ ജീവിതം തകർത്തതിന് “……
എന്തായിരിക്കും യഥാർത്ഥത്തിൽ സംഭവിച്ചത്…..
ഹരിയേട്ടൻ തെറ്റുകാരൻ അല്ലെ….?
മുത്തശ്ശി എന്തൊക്കെയോ ഒളിപ്പിക്കുന്നു……..

മുത്തശിയെ ഹരിയേട്ടൻ എന്തിനാണ് ഇത്ര അധികം വെറുക്കുന്നത്…… അവളുടെ ചിന്ത കാടുകയറി….

അവൾ പതുകെ ഉറക്കത്തിലേക്കു വഴുതി വീണു…..

അവിടെ അതാ സായൂജ്.. അവന്റെ ഇടത്തെ കൈയിൽ പിടിച്ചു കൊണ്ട് ഒരു പെൺകുട്ടി… അതെ അതവളാണ് താൻ അന്ന് സ്വപ്നത്തിൽ കണ്ട അതെ പെൺകുട്ടി… അവർ രണ്ടു പേരും കരയുകയാണ്…..

അവൾ ഞെട്ടി ഉണർന്നു….. ഈശ്വര ഞാൻ എന്തൊക്കെയാ കാണുന്നത്… ഇനി ആ പെൺകുട്ടി ആണോ സഞ്ജന…. ആണെങ്കിൽ തന്നെ അവൾക് ഞാനും ആയിട്ട് എന്ത് ബന്ധം…

അവൾ എന്തിനാ എന്നെ പിന്തുടരുന്നത്….
ചോദ്യങ്ങൾ അവളുടെ ഉറക്കം കെടുത്തി……

@@@@@@@@@@@@@@@@@@@@@@@@

ഈ സമയം ഹരി പാടിയിലാണ്… അവൻ സഞ്ജനയെ പറ്റി ആണ് ചിന്തിക്കുന്നത്… ഒരു കാലത്ത് തന്റേതു മാത്രം ആയിരുന്നവൾ താൻ ഏറെ സ്നേഹിച്ചവൾ…..തന്റെ ഹൃദയത്തിന്റെ നല്ല പാതി….. പക്ഷെ പിന്നീട് ഏറ്റവും വെറുത്തതും അവളെ….. അവളുടെ മരണം പോലും താൻ ആഘോഷം ആക്കി….

പാവം പൊറുക്കാൻ പറ്റുന്ന തെറ്റേ അവൾ ചെയ്തുള്ളു…ഇല്ല അതിനെ തെറ്റെന്നു പറയാൻ പറ്റില്ല… അവൾ എന്റെ ജീവന്റെ ജീവനായ സായൂജിന് വേണ്ടി അല്ലെ എന്നെ തള്ളി പറഞ്ഞത്.. ഞാൻ അത് തിരിച്ചറിയുമ്പോളേക് ഒരുപാട് വൈകി അവൾ ഈ ലോകം വിട്ടു പോയിരുന്നു…

കുറ്റബോധം കൊണ്ട് അവന്റെ നെഞ്ചു പൊട്ടി….

എല്ലാത്തിനും കാരണം മാമംഗലം ശ്രീധര മേനോൻ ആണ്…. തന്റെ മുത്തച്ഛൻ… അവൻ ദേഷ്യം കൊണ്ട് കൈ കൂട്ടി തിരുമ്മി…..

പെട്ടന്നു തന്നെ അവന്റെ ഉള്ളിലേക്കു അമ്മുവിന്റെ മുഖം കടന്നു വന്നു…..

സഞ്ജുവിനെ കാണുമ്പോൾ സഞ്ജുവിനെ ഓർക്കുമ്പോൾ തനിക്കുണ്ടാകുന്ന ഹൃദയം ഇടുപ്പ്… അത് തന്നെ ആണ് അമ്മുവിനെ കാണുമ്പോളും….

അതിനു കാരണം മനസിലാകുന്നില്ല….. അവൾ തനിക് ആരോ ആണ്…. ഞാൻ ആദ്യം അല്ല അവളെ കാണുന്നത്… മറ്റെവിടെയോ….. പക്ഷെ ഒരുപിടിയും കിട്ടുന്നില്ല……

ഏതോ ഒരു ഉൾപ്രേരണ അവനു അമ്മുവിനെ കാണാൻ തോന്നി….
അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു…. നേരെ മാമംഗലത്തേക്…..

അവൻ പതുകെ ഡോർ തുറന്നു അകത്തു കയറി….

സുഭദ്രയുടെ മുറിയുടെ വാതിൽ തുറന്നു നോക്കി…. സുഭദ്ര നല്ല ഉറക്കം…. അവിടെ അമ്മുവിനെ കണ്ടില്ല….

അവൻ തൊട്ടു അപ്പുറത്തെ മുറിയുടെ വാതിൽ പതുകെ തുറന്നു…. അമ്മു അവിടെ ഉണ്ട്….. അവൾ ഉറക്കം ആണ്…
ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ ഉറങ്ങുന്നു

അവൻ പതുക്കെ അവളുടെ അടുത്ത് എത്തി…. അടുത്ത് കിടന്ന കസേര വലിച്ചു ഇട്ടു അവളുടെ തൊട്ടു അരികിൽ ആയി ഇരുന്നു….

കട്ടിലിലേക് അവന്റെ കൈകൾ കുത്തി തല ചേർത്തു വച്ചു അവളെ തന്നെ നോക്കി ഇരുന്നു…

അവൾ ഉറങ്ങുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്…. സഞ്ജു ഉറങ്ങുന്ന പോലെ തന്നെ…. അവളുടെ മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു മുഖത്തേക്ക് പതിക്കുന്നു…… അവൻ അത് പതുക്കെ ഒതുക്കി വച്ചു….

അവൻ അറിയാതെ എന്തോ ഉൾപ്രേരണയിൽ അവളുടെ അടഞ്ഞ കണ്ണുകളിൽ മാറി മാറി ചുംബിച്ചു…..
അവൾ ഒന്ന് ഞരങ്ങി…..
പെട്ടന്ന് തന്നെ അവൻ ശബ്ദം ഉണ്ടാകാതെ ഇറങ്ങി ഓടി…..
മുറിയിൽ ചെന്നു അണച്ചു കൊണ്ട് നിന്നു…..

എന്താ തനിക് പറ്റിയത് ആരാ… അവളിലേക് തന്നെ അടുപ്പിക്കുന്നത്…. അവൻ കട്ടിലിലേക് കിടന്നു… വീണ്ടും അമ്മുവിനെ കാണാൻ അവളുടെ അടുത്ത് ഇരിക്കാൻ മനസ് വെമ്പുന്നു….അവന്റെ മുഖത്തു ഒരു ചിരി മിന്നി മാഞ്ഞു….

ഇതേ സമയം അമ്മു… ഉണർന്നിരുന്നു അവ്യക്തമായി അവൾ ഹരിയുടെ സാന്നിദ്യം അറിഞ്ഞിരുന്നു… അവൻ അവളെ ചുംബിച്ചത്…. എന്റെ തോന്നൽ ആണോ…. ഞാൻ സ്വപ്നം കണ്ടതാണോ…. ഹരിയേട്ടൻ… ഹരിയേട്ടൻ എന്റെ അടുത്ത് വന്നിരുന്നില്ലെ…. ഹരിയേട്ടന്റെ മണം മുറിയിൽ തങ്ങി നില്കുന്നു….. അവൾക് ഒന്നും മനസിലാകുന്നില്ല…..

@@@@@@@@@@@@@@@@@@@@@@@

അമ്മു രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു പൂജ മുറിയിൽ കയറി…

” എന്റെ കണ്ണാ ഇന്ന് മുതൽ ഞാൻ കോളേജ് പോയി തുടങ്ങുവാ… കൂടെ തന്നെ കാണണേ… “

അവൾ ലതയുടെ അടുത്തേക് ചെന്നു… അവളെ സഹായിച്ചു…. അപ്പോഴും അവളുടെ മനസ്സിൽ ഇന്നലെ രാത്രി നടന്ന കാര്യം ആണ്… ഹരിയേട്ടൻ തന്നെ ആണോ അത്…..അവൾക് ഒരു പിടിയും കിട്ടുന്നില്ല…

എന്താ മോളെ ആലോചിക്കുന്നേ…
ങ്‌ഹേ…. ഒന്നുല്ല ലതമ്മേ…

ലതാമ്മേ…. അവൾ ലതയുടെ തോളിലൂടെ കൈ ഇട്ടു ചിണുങ്ങി….

മഹ്ഹ്….. എന്തോ കാര്യം ഉണ്ടല്ലോ എന്താ…. പറ

അത്.. ഹരിയേട്ടൻ ഇന്നലെ വന്നിരുന്നോ…..
ഹമ്മ്… വന്നിട്ടുണ്ട്.. വെളുപ്പാകാറായപ്പോൾ വല്ലോം ആരിക്കും… ഞാൻ എണീക്കുമ്പോ സ്കൂട്ടർ ഉണ്ട്…
എന്താ മോളെ….
ഏയ് ഒന്നൂല്ല… ചോദിച്ചതാ….

അതേ…. ലതമ്മേ ഞാനെ ഹരിയേട്ടന് ഒരു ഗ്ലാസ്‌ ചായ കൊണ്ട് കൊടുക്കട്ടെ….

അയ്യോ എന്റെ പോന്നു മോളെ.. നിനക്ക് പണി ഒന്നും ഇല്ലേ.. ആ ചെകുത്താൻ നിന്നെ ഇവിടെ നിർത്താൻ സമ്മതിച്ചത് തന്നെ വല്യ കാര്യം….

എന്തായാലും ഞാൻ ചായ കൊണ്ട് കൊടുക്കും…ബാക്കി വരുന്ന ഇടത് വച്ചു കാണാം…
അവൾ തന്നെ ചായ തിളപ്പിച്ച്‌ ഒരു ഗ്ലാസിലേക് അല്പം ചായ പകർന്നു അതുമായി മുകളിലേക്കു കയറി…

അവൾ മുകളിലേക്കു കയറുന്നെ നോക്കി ലത നിന്നു… ഈശ്വര ഇനി എന്തൊക്കെ സംഭവിക്കും..
ആ ചെകുത്താനു മണിക്കൂറിൽ ആയിരം സ്വഭാവമാ.. രണ്ട് ദിവസം ആയിട്ട് വല്യ കുഴപ്പം ഇല്ല…

ഒരു പരീക്ഷണം പോലെ ആണ് അമ്മു മുകളിലേക്കു പോയത്… ഇന്നലെ കണ്ടത് സ്വപ്നം ആണോ സത്യം ആണോ എന്നു അറിയണം…. സത്യം ആണെങ്കിൽ തന്നെ ആളുടെ മനസ്സിൽ ഇരുപ്പ് അറിയണം…
അവൾ ചെന്നു പതുകെ ഹരിയുടെ മുറി തുറന്നു…
അവൻ നല്ല ഉറക്കം ആണ്….

ഹരി സർ…. അവൾ തട്ടി വിളിച്ചു…

അവൻ കണ്ണ് തുറന്നു….. നീ എന്താ ഇവിടെ അവൻ ചാടി എണിറ്റു… അല്പം ഉച്ചത്തിൽ ആയി ചോദ്യം….
അവൾ ഒന്ന് ഞെട്ടി പുറകോട്ടു മാറി… അടി വരുന്ന വഴി അറിയില്ലല്ലോ….

ലത അത് താഴെ കേട്ടു…. സുഭദ്ര ഓടി വന്നു… എന്താ ലതേ….
അത്… അത് അമ്മേ.. അമ്മു ചായ കൊണ്ട് ഹരികുഞ്ഞിന്റെ…..

സുഭദ്ര തലക് കൈ കൊടുത്തിരുന്നു….

@@@@@@@@@@@@@@@@@@@@@@@

അവൾ ചായ അവന്റെ നേരെ നീട്ടി…..

ചായ….ചായ തരാൻ…..

നിന്നോട് ഞാൻ ചായ ചോദിച്ചോ……… ചോദിച്ചോ…. ചോദിച്ചൊന്നു…?

ഇല്ല…. ഇല്ല…. അവൾക് അല്പം പേടി തോന്നി… അവളുടെ കണ്ണിൽ അത് തെളിഞ്ഞു…

അവനു മനസിലായി… അവളുടെ പേടി

എനിക്ക് ആരും ചായ ഒന്നും കൊണ്ട് തരേണ്ട… ഇങ്ങോട് ആരും കയറുകേം വേണ്ട….. അതെനിക്കിഷ്ടം അല്ല….

ഇഷ്ടം അല്ലങ്കിൽ വേണ്ട… ഞാൻ തിരിച്ചു കൊണ്ട് പോയേക്കാം…. രാവിലെ എണിറ്റു ചായ ഇട്ടപ്പോൾ ഇങ്ങനെ ഒരാൾ കൂടെ ഇവിടെ ഉണ്ടല്ലോ എന്നു കരുതി കൊണ്ട് വന്നതാ…. വേണ്ടങ്കിൽ വേണ്ട…എനിക്കണോ നിർബന്ധം….

ഒരു ധൈര്യത്തിന് പറഞ്ഞതാ….. ദൈവമേ…

അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി….

അ….അല്ലെ… വേണ്ടാ…. കൊണ്ട് വന്നേ അല്ലെ….ഇങ്ങു… ഇങ്ങു തന്നേക്ക്…..

അപ്പൊ വേണ്ടാന്ന് പറഞ്ഞിട്ട്…. പുറത്തു പോയി കുടിച്ച മതി അതാണല്ലോ ശീലം….

നീ വല്യ വർത്തമാനം ഒന്നും പറയണ്ട…ആ ചായ ഇങ്ങു തന്നേര്….

അവൾ ചായ കൊടുത്തു…..

അവൻ അത് വാങ്ങി… വായിലേക്ക് കപ്പ് അടുപ്പിച്ചു….

അയ്യേ വാ ഒന്നും കഴുകതാണോ……

അവൻ അവളെ ഒന്ന് നോക്കി…..

ഏയ് ഞാൻ ചുമ്മാ പറഞ്ഞതാ…. കുടിച്ചോ..

ഇത് ആരുണ്ടാക്കിയതാ….. നീ ആണോ..?

മം… അതേ….

ഇത് ചായ തന്നാണോ…. ഇങ്ങനാണോഡി ചായ ഇടുന്നെ….

ചാരായം കുടിച്ചു… കുടിച്ചു.. ചായേടെ രുചി തിരിച്ചറിയാൻ പറ്റാതായി കാണും.. അവൾ പിറു പിറുത്തു…

എന്താടി എന്തേലും പറഞ്ഞോ…..

ഇല്ല…ചായ കൊള്ളില്ലേൽ നാളെ മുതൽ കൊണ്ട് വരില്ല……

നന്നായിട്ടുണ്ട്….. ചുമ്മാ…. പറഞ്ഞതാ….. അവൻ… കപ്പ്‌ അവളുടെ കൈയിൽ കൊടുത്തു…പൊക്കോ… അവൻ ചിരിച്ചു….
അപ്പൊ നാളെ മുതൽ ചായ കൊണ്ട് വരട്ടെ…

ആയിക്കോട്ടെ……

അവൾക് സ്വർഗം കിട്ടിയ പോലെ തോന്നി…. അവൾ അത് കൊണ്ട് ഓടി താഴെ വന്നു..

സുഭദ്ര പേടിച് ഇരിക്കുയാണ്…

എന്തായി മോളെ….ഹരികുഞ്ഞു എന്ത് പറഞ്ഞു… ലതക് വെപ്രാളം കയറി…

ചെകുത്താൻ ചോര വലിച്ചു കുടിക്കുന്ന പോലെ ചായ മുഴുവൻ ഒറ്റ വലിക്കു കുടിച്ചു….. അവൾ കപ്പ് കമഴ്ത്തി കാണിച്ചു….

ചുമ്മാ……

അല്ല ലതമ്മേ….
സത്യം ആണോ മോളെ….. സുഭദ്രക് സന്തോഷം അടക്കാൻ ആയില്ല….

മ്മ്മ്മ്…. സത്യം…. ഹരിയേട്ടൻ ചായ കുടിച്ചു…. ഈ അമ്മു ആരാ മോള്….

നീ മിടുക്കി അല്ലെ… ലത അവളെ കെട്ടി പിടിച്ചു…

മുത്തശ്ശി എനിക്ക് അമ്മയോട് ഒന്നും സംസാരിക്കണം ഇന്നു ക്ലാസ്സ്‌ നു പോകുവല്ലേ….

അതിനെന്താ മോളെ വാര്യത്തോട്ടു വിളിച്ചു പറയാം മായേ വിളിക്കാൻ… അവർ വാര്യത്തോട്ടു വിളിച്ചു…..

പത്തു മിനിറ്റുനു ശേഷം തിരിച്ചു വിളിച്ചു.. മായ ആണ്..

ഹലോ മായാമ്മേ…. അവൾ കുറെ നേരം സംസാരിച്ചു. അമ്മുവിന്റെ വാക്കുകളിൽ അവൾ ഇത്ര സന്തോഷവതി ആണന്നു തിരിച്ചറിയാൻ പറ്റുന്നുണ്ട്….. മായ കണ്ണ് തുടച്ചു….

അവൾ ഫോൺ വച്ചു….
നീ പെട്ടന്നു റെഡി ആകു… സോമൻ കോളേജിൽ കൊണ്ട് ആക്കും….

മം ശ്ശരി.. മുത്തശ്ശി….

അവൾ നല്ല ഒരു ചുരിദാർ തന്നെ ഇട്ടു.. സുഭദ്ര വാങ്ങി നൽകിയതാണ്…. ഇന്നലെ ധാവണി ചുറ്റിയപ്പോ കോമാളി വേഷം ആണോന്നു ചോദിച്ചതാ…. അവൾക് ചിരി വന്നു…

സോമൻ കാർ ഇറക്കി അവൾ… കാറിൽ കയറാൻ ചെന്നപ്പോൾ പതുകെ മുകളിലേക്കു നോക്കി….

ബാൽക്കണിയിൽ ദൂരെ എങ്ങോട്ടോ നോക്കി നില്പുണ്ട് ഹരി…. അവളെ നോക്കുന്നില്ല…. അവൾക് സങ്കടം തോന്നി….
പക്ഷെ പുറകിലെ ഗ്ലാസിലൂടെ അവൾ കണ്ടു എത്തി വലിഞ്ഞു നോക്കുന്ന ഹരിയെ…

കള്ളനാ…. കള്ളൻ…

എന്താ മോളെ എന്തേലും പറഞ്ഞോ… സോമനാണ്….
ഏയ് ഒന്നും പറഞ്ഞില്ല മാമ…. അവൾ ചിരിച്ചു…

കോളേജിൽ അവളെ ക്ലാസിൽ കൊണ്ട് ചെന്നാക്കി സോമൻ… മോളെ വൈകിട്ട് പാർക്കിങ്ങിൽ വന്നാൽ മതി ഞാൻ എത്തും…മിടുക്കി ആയി പഠിക്കണം കേട്ടോ….

മ്മ്മ്… ശരി മാമ…..

ഫസ്റ്റ് ഹവർ….. കഴിഞ്ഞപ്പോ കുറെ സീനിയർസ് കയറി വന്നു…..

എല്ലാരും ബഹുമാനത്തോടെ ഇരിക്കുന്നു… അവൾ എല്ലാരേം മാറി മാറി നോക്കി..

എന്തൊരു ഭയഭക്തി…. അവൾ ചിരിച്ചോണ്ട് നോക്കിയത് സീനിയർസ് ന്റെ മുഖത്തേക് ആണ്….

എന്റെ അമ്മേ എല്ലാം കയ്യിന്നു പോയി…..എന്റെ കാര്യം പോക്കായി….

താൻ എന്താടോ ചിരിക്കൂന്നേ സീനിയർസ് നെ കളിയാകുവാനോ….

ഏയ്….അല്ല ചേട്ടാ… കളിയാക്കിയത് അല്ല

കൂട്ടത്തിൽ ലീഡർ എന്നു തോന്നിപ്പിക്കുന്ന ആളാണ്…..

താൻ ഇന്നാണോ ക്ലാസ്സിൽ വരുന്നേ…

മം… അഡ്മിഷൻ ഇപ്പോഴാ ആയത്….

എന്താ തന്റെ പേര്…

അമ്മു…..

അമ്മുവോ…. ഇതെന്താ പട്ടിക്കും പൂച്ചക്കും ഒകെ ഇടുന്ന പേരാണോ….. അവിടെ കൂട്ടച്ചിരി പടർന്നു….

പിന്നെ പട്ടിക്കും പൂച്ചക്കും അമ്മു എന്നല്ലെ പേരിടുന്നെ….എന്താ മനുഷ്യന് ഇട്ടാൽ ഭൂമി താന്നു പോകുവോ…. അവൾ പിറുപിറുത്തു….

നിന്റെ വീട് എവിടാ…

മുല്ലശ്ശേരി……

മുല്ലശേരിൽ ഏതു വീട്ടിലെയാ….. ഞാൻ മുല്ലശ്ശേരിക്കാരനാ… നിന്നെ അവിടെങ്ങും മുൻപ് കണ്ടിട്ടില്ലല്ലോ…. അവളുടെ മുന്പിലെ ഡെസ്കിൽ കയറി ഇരുന്നു കൊണ്ട് ഒരുത്തൻ പറഞ്ഞു….

മാമംഗലത്തെ…….

മാമംഗലത്തെ……..അവൻ ചാടി എഴുനേറ്റു…… ചെകുത്താന്റെ…….

ആ പേര് കേട്ടപ്പോൾ തന്നെ എല്ലാവരും ചൈന ആറ്റം ബോംബ് കൊണ്ട് വന്നു ഇപ്പൊ ഇടും എന്ന് പറഞ്ഞാൽ എങ്ങനാരിക്കും നമ്മടെ മുഖഭാവം അത് പോലുണ്ട്……

ചെകുത്താന്റെ ആരാ നീ….

ചെകുത്താന്റെ…… ചെകുത്താന്റെ…. അവൾക് എന്ത് പറയണം എന്ന് അറിയില്ലാരുന്നു….

പറ നീ ചെകുത്താന്റെ ആരാ….. അവർ അല്പം ഭയത്തോടെ ആണ് ചോദിച്ചത്….

“ചെകുത്താൻ കെട്ടാൻ പോകുന്ന പെണ്ണാ”……..

അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി…. എന്നിട്ട് അവരെ ഒറ്റ കണ്ണ് വച്ചു പാളി നോക്കി….

എല്ലാം കൂടെ കൂട്ട ഓട്ടം… സോറി പെങ്ങളെ…. പിന്നെ കാണാം കേട്ടോ…

ആ ഓട്ടം കാണാൻ നല്ല രസം ആയിരുന്നു…..

ഈശ്വര അന്നേരം വായിൽ തോന്നി വിളിച്ചു പറഞ്ഞതാ…. ഇതിന്റെ പേരിൽ ഇനി വേറെ പ്രശനം ഒന്നും ഉണ്ടാകില്ലേ…… കാത്തോണേ കണ്ണാ……

അമ്മു നാരായണൻ ആരാ…….

പീയൂൺ ആണ്…

അരവിന്ദ് സർ വിളിക്കുന്നു…. ക്യാബിനിലേക് ചെല്ലാൻ…

ഈശ്വര… അയാൾ എന്തിനാ വിളിക്കുന്നെ… അതിനി എന്ത് കുരിശ് ആണ്…

ഇന്നലെ അയാളുടെ നോട്ടം അത്ര പന്തി അല്ല…

എവിടാ ക്യാബിൻ….

തേർഡ് ഫ്ലോർ നിന്നു ലെഫ്റ്റ് സെക്കൻഡ് ക്യാബിൻ…

അവൾ സ്റ്റെപ് കയറി ക്യാബിൻ ന്റെ മുൻപിൽ ചെന്നു… ഡോർ പതുകെ തുറന്നു…

May i come in sir……

അരവിന്ദ് തല ഉയർത്തി നോക്കി ഒന്ന് ചിരിച്ചു…

Yes come in…………

ഈശ്വര കാത്തോണേ…. ഇതെന്തു പൊല്ലാപ്പാണോ…. പരീക്ഷിക്കല്ലേ….

(തുടരും )