ചെകുത്താന്റെ പെണ്ണ് ~ ഭാഗം 04 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

……. ഒരു ഭ്രാന്തനെ പോലെ അവൻ അലറി… വേഗം തന്നെ അവൻ അവിടെ നിന്നു ബുള്ളറ്റ് എടുത്ത് ചീറി പാഞ്ഞു….

എന്താണെന്ന് മനസിലാകാതെ എല്ലാവരും ഞെട്ടി തരിച്ചു നിൽപ്പാണ്… ആകെ നിശബ്ദത….. നിശബ്ദത ഭഞ്ജിച് കൊണ്ട് അവൾ ചോദിച്ചു….

മുത്തശ്ശി… ആരാ… ഈ സഞ്ജു…. സഞ്ജന…

സുഭദ്ര ഒന്ന് ഞെട്ടി…എങ്കിലും അവർ അത് പുറത്ത് കാണിച്ചില്ല….
ആ… എനിക്ക് അറിയില്ല മോളെ… എനിക്കും…. എനിക്കും ഒന്നും മനസിലാകുന്നില്ല…

*************************

“ഹരി “…ഹൈവേയിലൂടെ ചീറി പായുകയാണ്… അവന്റെ മനസ്‌ അവന്റെ നിയന്ത്രണത്തിൽ നിന്നും തെന്നി അകന്നിരുന്നു…

അവസാനം അവൻ വണ്ടി നിർത്തി… ബീച്ചിലാണ് എത്തിയത്… എങ്ങനെ ഇവിടെ എത്തി അത് അവനു മനസിലാകുന്നില്ല…

അവൻ വണ്ടി ഒതുക്കി വച്ചു.. ആ മണൽപ്പരപ്പിൽ പോയിരുന്നു…എത്ര ശാന്തമാണ്……. അവന്റെ മനസും ശാന്തമായി അവൻ ആ മണൽപ്പരപ്പിൽ .. രണ്ടു കൈകളും പുറകോട്ടുവച്ചു ആകാശത്തേക്കു നോക്കി കിടന്നു..

സഞ്ജന…. സഞ്ജു….ഓർമ്മകൾ പുല്കിയപ്പോൾ അവൻ കണ്ണുകൾ അടച്ചു…പക്ഷെ അവിടെ അവൻ കാണുന്നത് അമ്മുവിന്റെ മുഖം ആണ്…സഞ്ജുവിന്റെ കണ്ണുകളിൽ കാണുന്ന അതെ തിളക്കം… അവൾ സഞ്ജു അല്ല എവിടെ നിന്നോ വന്നവൾ… പക്ഷെ അവൾക് സഞ്ജുവിന്റെ മണം.. സഞ്ജുവിന്റെ ശരീരത്തിലെ അതെ ചൂട്….ആ കണ്ണുകൾ പോലും…..എന്ത് കൊണ്ടാണ് എനിക്ക് അവളുടെ കണ്ണുകളിൽ സഞ്ജുവിനെ കാണാൻ കഴിയുന്നത്…..

ജീവിതത്തിന്റെ ഏടുകളിൽ മറിച്ചു നോക്കാൻ ആഗ്രഹിക്കാത്ത കറുത്ത അദ്ധ്യായങ്ങൾ .. അതിനിയും എന്തിനാണ് എന്നെ വേട്ടയാടുന്നത്…

എന്റെ ജീവിതം നശിച്ചില്ലേ… നശിപ്പിച്ചില്ലേ… അവൻ പല്ലുക ഞറുക്കി … ഞാൻ ആരുടെയും ജീവിതത്തിൽ ഇനി എത്തി നോക്കാൻ ആഗ്രഹിക്കുന്നില്ല… പക്ഷെ അവൾ… ആ കുട്ടി… സഞ്ജനയുമായി അവൾക് എന്ത് ബന്ധം……

അവന്റെ കണ്ണുകളിലേക്കു ഭൂതകാലത്തിന്റെ ഇരുളടഞ്ഞ വഴിത്താരകൾ… അവിടെ ഒരു സ്ത്രീ… പൂച്ച കണ്ണുള്ള… ഛീ… വേണ്ട…. ഓർക്കണ്ട.. ഒന്നും.. ഓർക്കരുത്….. അവൻ കണ്ണുകൾ ഇറുക്കി അടച്ചു..

അതെ സമയം കുറച്ചകലെ രണ്ടു കണ്ണുകൾ അവനു വേണ്ടി തുറന്നിരുന്നു.. ആ കണ്ണുകളിൽ ഒരു സംരക്ഷണ കവചം ആണോ… അവനു ഒരു പോറൽ പോലും ഏൽക്കാതെ……. എന്റെ മിഴികൾ അവനു പിന്നിൽ ഉണ്ടെന്നുള്ള ഓർമപ്പെടുത്തൽ ആണോ…. അതെ അയാൾ… അവൻ ഉറങ്ങുമ്പോഴും അവനു വേണ്ടി അയാൾ ഉണർന്നിരുന്നു…

****************************

മുത്തശ്ശി ഉറങ്ങിയോ…..

ഇല്ല മോളെ….

സമയം ഇത്രേം ആയല്ലോ…

മോൾ എന്താ ഉറങ്ങാതെ….

മുത്തശ്ശി അത് ഹരിയേട്ടൻ… ഹരിയേട്ടൻ അന്നേരം പോയത് അല്ലെ… ഇത് വരെ..

മോള് അതോർത്തു വിഷമിക്കണ്ട… മിക്ക ദിവസവും അങ്ങനെ തന്നെ ആണ്..

….ചിലപ്പോ പാതിരാത്രിയിൽ വരും… ഒരു ചാവി അവന്റെ കൈയിൽ ഉണ്ട്…

അപ്പൊ ആഹാരമോ…..??

അവൻ ഇവിടെ നിന്നും ഒന്നും കഴിക്കാറില്ല.. എന്റെ കൈ കൊണ്ട് കഴിക്കുന്നത് ഇഷ്ടം അല്ല.

കുറെ നേരം നിശബ്ദത ആയിരുന്നു.. പിന്നീട് അവൾ ഒന്നും ചോദിച്ചില്ല…

അവൾ കുറെ നേരം ഓരോന്ന് ആലോചിച്ചു… ഹരിയേട്ടനോട് ഇത്രയൊക്കെ കാണിച്ചിട്ടും എനിക്കെന്താ ദേഷ്യം തോന്നാത്തത്……എന്തോ ഒന്ന് ഹരിയേട്ടനിലേക് എന്നെ അടുപ്പിക്കുന്നു… എന്താണന്നു മനസിലാകുന്നില്ല…

ആ വെള്ളാരം കണ്ണുകൾ അതിനു എന്തോ ഒരു കാന്തിക ശക്തി ഉണ്ട്….

അവൾ ആ കണ്ണുകൾ ആലോചിച്ചു പതുകെ ഉറക്കത്തിലേക്കു വഴുതി വീണു…

പാതി മയക്കത്തിൽ അവൾ കാണുന്നുണ്ട്..

അവൾ കണ്ണുകൾ അടച്ചു ഇരുട്ടിൽ തപ്പുകയാണ്.. മുന്നിൽ കൂരിരുൾ മാത്രം…. അവൾ തപ്പി തടഞ്ഞു നീങ്ങുകയാണ് … ആശ്രയത്തിനു വേണ്ടി അവൾ കരയുന്നു…. പൊടുന്നനെ ആരോ ഒരാൾ അവളുടെ കൈയിൽ പിടിച്ചു… നല്ല തണുപ്പ് ആ കൈകൾക്…പെട്ടന്നു അവടെമാകെ നിലാവ് പരന്നു അവൾ നോക്കി തന്റെ കൈയിൽ പിടിച്ച ആളെ… അത് ഒരു പെൺകുട്ടിയാണ്.. അവൾ ചിരിക്കുന്നു… പെട്ടന്നു തന്നെ അവൾ കൈ വലിച്ചു അവളുടെ മുഖത്തു സങ്കടം അവൾ കരയുകയാണ്. അവൾ ഓടി… aമ്മു പുറകെയും… അവൾ അപ്രത്യക്ഷമായി…

അമ്മു ഞെട്ടി ഉണർന്നു…

വല്ലാതെ വിയർക്കുന്നു…ബോട്ടിൽ തുറന്നു വെള്ളം ഒറ്റ വലിക്കു കുടിച്ചു..

കുറച്ചു നേരം അവൾ കട്ടിലിൽ ഇരുന്നു…ഒന്നും മനസിലാകുന്നില്ല… എന്തായിരിക്കും ഇതിന്റെ അർത്ഥം. അവൾ അറിയാതെ അവളുടെ കൈകൾ അവളുടെ കണ്ണിലേക്കു പോയി… അവൾ ഒന്ന് ഞെട്ടി പിടഞ്ഞു പിന്നീട് അവൾക് ഉറങ്ങാൻ കഴിഞ്ഞില്ല..

എന്താണ് തനിക് ചുറ്റും സംഭവിക്കുന്നത്…. ഒരു അദൃശ്യ ശക്തി.. അത് എന്റെ കൂടെ ഉണ്ട്….

ഹരിയേട്ടന്റെ മുൻപിൽ ധൈര്യത്തോടെ ചെല്ലാൻ അത് അല്ലെ എനിക്ക് പ്രേരണ തരുന്നത്. അത് തന്നെ അല്ലെ എന്നെ ഹരിയേട്ടനിലേക് അടുപ്പിക്കുന്നതും..
അതെ എനിക്ക് ചുറ്റും അതുണ്ട്….

രാവിലെ നേരത്തേ എഴുന്നേറ്റു അവൾ കുളിച് അടുക്കളയിലേക് ചെന്നു.. രാത്രിയിൽ ഉറങ്ങാത്തത്തിന്റെ നന്നേ ക്ഷീണം ഉണ്ട്..

ഹാ… മോളെനിറ്റോ…. ദാ മോളെ ചായ….അവൾ ചായ വാങ്ങി… എന്നിട്ട് ലതയെ സഹായിക്കാൻ ഒരുങ്ങി…

അമ്മൂട്ടി അടുക്കളയിൽ ഒന്നും കയറേണ്ടട്ടോ… ഇരുന്നു പഠിച്ചാൽ മതി..

അയ്യോ ലതമ്മേ എനിക്കിഷ്ടാ ഇതൊക്കെ ചെയ്യാൻ.. എന്റെ വീട്ടിൽ ഞങൾ 3 പേരും കൂടാ എല്ലാം ജോലിയും ചെയ്യുന്നേ..

അതൊക്കെ ആണ് പക്ഷെ ഇപ്പോൾ മോള് വന്നേ പഠിക്കാൻ ആണ്.. പഠിച്ചു വലിയ ആളാവണം….

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു അവൾക് മായമ്മയെ ഓർമ്മ വന്നു…. മായ പറയുന്ന അതെ വാക്കുകൾ.. മായമ്മയെ കാണണം എന്ന് തോന്നി.. അവൾ ലതയെ കെട്ടി പിടിച്ചു നിന്നു..

മോൾക്ക് അമ്മയെ ഓർമ വന്നോ..

ഹമ്മ്…. അവൾ ഒന്ന് തേങ്ങി…ഞാൻ മോൾടെ അമ്മ തന്നാ… രണ്ടു പേരും പരസ്പരം കെട്ടി പിടിച്ചു കരഞ്ഞു..

ആഹാ… എന്തായിത് രണ്ടു പേരും രാവിലെ… സുഭദ്രയാണ്… അമ്മയും മോളും കൊഞ്ചുവാണോ…

ലതയുടെ നെഞ്ചിൽ ഒരു കുളിർകാറ്റു വീശി… അത് കേട്ടപ്പോൾ..

സുഭദ്ര ഡൈനിങ്ങ് ഹാളിൽ പോയി ഇരുന്നു.. ലത ചായയുമായി വന്നു…

അമ്മയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്…

ഹമ്മ്…. അവർ മൂളി. ഹരി….?

രാത്രി വന്നു അമ്മേ… ഞാനും സോമേട്ടനും ഉറങ്ങിയില്ലാരുന്നു.. നന്നേ കുടിച്ചിട്ടുണ്ടാരുന്നു.. ഇനി ഇപ്പോ എങ്ങും നോക്കണ്ട…

അമ്മു എല്ലാം കേട്ടു കൊണ്ട് നില്കുവാന്…

മുത്തശ്ശി ഹരിയേട്ടന് ചായ കൊടുക്കണ്ടേ….

ഈ കുട്ടിക്ക് ഇന്നലെ കിട്ടിയത് ഒന്നും പോരെ… ല താ അവളെ നുള്ളി…

ആ…..എനിക്ക് നൊന്തുട്ടോ…

സാരമില്ല ചായേം കൊണ്ട് അങ്ങോട്ട് ചെന്നാൽ ഇതിലും വലുത് കിട്ടും… പിന്നെ കിടന്നു കരഞ്ഞിട്ട് കാര്യം ഇല്ല…

സുഭദ്രക് ചിരി വന്നു…

ഈ വീട്ടിൽ ഒരു അനക്കം ഒകെ വച്ചത് അമ്മു വന്നേ പിന്നാ… കളിയും… ചിരിയും…. പക്ഷെ…
അവർ പൂർത്തിയാക്കിയില്ല…

അത് മനസിലാക്കി അമ്മു പറഞ്ഞു.. സാരമില്ല മുത്തശ്ശി എല്ലാം നേരെ ആകും..

ഞാൻ എന്നാൽ കുറച്ചു നേരം കിടക്കട്ടെ സുഭദ്ര മുറിയിലേക്കു പോയി….

കളിയും ചിരിയും കുസൃതിയുമായി… അമ്മുവും ലതയും… .അവളുടെ ലതാമ്മ.. കൂടെ സോമനും അവർ അവരുടേതായ ലോകത്ത് ആണ്….

കുറെ കഴിഞ്ഞു സുഭദ്ര വന്നു… കഴിക്കാൻ എടുത്തോളൂ ലതേ…

മോള് കഴിച്ചോ….

കഴിച്ചു മുത്തശ്ശി… മുത്തശ്ശിക്ക് ഞാൻ എടുത്ത് തരാം….

ഓ…. ആയിക്കോട്ടെ…. പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട്….

എന്താ മുത്തശ്ശി…അഡ്മിഷൻ റെഡി ആയിട്ടുണ്ട്…. സീറ്റ്‌ ഒരെണ്ണം നമ്മക് തരും… അമലഗിരി കോളേജിൽ ആണ് നമ്മുടെ കുടുംബസുഹൃത്തിന്റെ മാനേജ്മെന്റ് ആണ്… അത് കൊണ്ട് അഡ്മിഷന് പ്രയാസം ഇല്ല…നാളെ തന്നെ സെര്ടിഫിക്കറ്റ്സ് ആയിട്ടു ചെല്ലണം… ഞാനും സമ്മതിച്ചു… പിന്നെ നാളെ ബുധൻ അല്ലെ വിദ്യ തുടങ്ങാൻ പറ്റിയ ദിവസം ആണ്…. കുട്ടിക്ക് അസൗകര്യം വല്ലോം…..

എന്താ മുത്തശി എങ്ങനെ ചോദികുനെ.. എനിക്ക് സന്തോഷം ആയി… ഞാൻ എപ്പോഴേ റെഡി…

ഇപ്പോ വേണ്ട നാളെ മതി… കേട്ടോടി കള്ളി പെണ്ണേ… ലത അവളുടെ മുടിയിൽ തലോടി……സോമനോട് വണ്ടി ഇറക്കാൻ പറയു ലതേ എനിക്ക് അത്യവശ്യം ആയി ഒന്ന് പുറത്ത് പോണം.. ഒന്ന് ബാങ്കിലും മറ്റും… ഞാൻ ഇപ്പോ റെഡി ആയി വരാം….സുഭദ്ര റെഡി ആയി വന്നു….ലതയുടെ അടുത്തേക് ചെന്നു…അവളെ ഇവിടെ നിർത്തി പോകാൻ ഭയം ഉണ്ട്.. അവൻ….അമ്മ പേടിക്കണ്ട നമ്മക് ഒന്നും ഇല്ലാത്ത ധൈര്യം ആണ് അമ്മുവിന്… ധൈര്യം ആയിട്ട് പൊക്കൊളു…

ഹമ്മ്… അതെ…. അവർ പോയി…

ലതക് സത്യത്തിൽ സന്തോഷം ആരുന്നു അവളെ ഒറ്റക് കിട്ടിയതിൽ… അവളുടെ പുറകെ കുഞ്ഞുങ്ങളുടെ പുറകെ എന്ന പോലെ അവൾ നടന്നു…

അമ്മു വെറുതെ പൂന്തോട്ടത്തിൽ ഒകെ ചുറ്റി കറങ്ങി… പൂക്കളോടും ശലഭങ്ങളോടും കിന്നരിച്ചു.. അപ്പോഴാണ് അവൾ ആ വല്യ മാവ് കണ്ടത്… നിറയെ മാങ്ങാ…

ഈ സമയത്ത് മാങ്ങാ ഉണ്ടാകുമോ…ആാാാ.. ഇവിടെ ഒകെ ഇങ്ങനെ ആരിക്കും… അത്യാവശ്യം താഴ്ന്ന ഒരു കൊമ്പിൽ കയറിയാൽ ദാ നല്ല ഒരു മാംമ്പഴം കിട്ടും…അവൾ പതുകെ കയറി….

നാട്ടിൽ ഉള്ള മാവേലും വേണേൽ തെങ്ങേലും കയറുന്ന എന്നോടാ കളി… പക്ഷെ ഒറ്റ നിമിഷത്തെ അശ്രദ്ധ… ഒന്ന് ഒച്ച വക്കാൻ പോലും കഴിയുന്നെന് മുൻപ് അവളുടെ കാലിടറി ബോധം പോയി താഴേക്കു പതിച്ചു..

ഡീ… കണ്ണ് തുറക്ക്…. ഡീ…. അവൾ കണ്ണ് തുറന്നു… ആ കണ്ണുകൾ…. ങ്ങേ… ഹരിയേട്ടൻ… ഇതെന്താ സ്വപ്നമോ…. അവളുടെ ഇടുപ്പിലൂടെ അവന്റെ കൈ വട്ടം ചുറ്റി താഴെ അവളെ താങ്ങി ഇരുത്തിരിക്കുന്നു..

നീ എന്താടി സ്വപ്നം കാണുവാനോ…. കണ്ട മരം കേറി നടന്നു ഇവിടെ കിടന്നു തുലഞ്ഞിട്ടു എന്റെ തലേൽ ആക്കാൻ ആയിരിക്കും….

ഞാൻ സർ ന്റെ തലേൽ ആക്കാൻ ഒന്നും അല്ല… ഞാൻ മാങ്ങാ പറിക്കാൻ കേറിയതാ….

അവനു ദേഷ്യം വന്നു… മേലാൽ ഈമാതിരി പണി ഇവിടെ കാണിച്ചു പോയേക്കരുത്….

പുറത്തെ ബഹളം കേട്ടു ലത ഓടി വന്നു.. അയ്യോ ഈ ചെകുത്താൻ എന്റെ കുഞ്ഞിനെ എന്തേലും ചെയ്തത് കാണുമോ… എന്റെ കണ്ണ് ഒന്ന് തെറ്റി… ഈശ്വര ഞാൻ എന്ത് സമാധാനം പറയും…

ലത വരുമ്പോളും അവൻ എന്തൊക്കെയോ പുലമ്പുകയാണ്…

അമ്മുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാടുകയാണ്..

ലതയെ കണ്ട ഉടനെ അവൻ ആക്രോശിച്ചു..….. ഈ മരം കേറിയേ അടക്കി ഒതുക്കി നിർത്തിക്കോണം.. ഇവളെ ഇവിടെ നിർത്താൻ ആണ് ഉദ്ദേശ്യം എങ്കിൽ… അവൻ കലി തുള്ളി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് പോയി…. പോകുമ്പോൾ അവളെ ഒന്ന് നോക്കി…. അവൾ കരയുകയാണ്….

എന്താ മോളെ… എന്താ പറ്റിയെ… അവൾ നടന്ന കാര്യം ലതയോട് പറഞ്ഞു….

മോളെങ്ങനാ വീഴാൻ പോയെ.. ഹരികുഞ്ഞു എങ്ങനെ വന്നു …എനിക്ക് ഒന്നും അറിഞ്ഞുട കണ്ണ് തുറന്നപ്പോ ഹരിയേട്ടൻ… പിന്നെ കുറെ ചീത്ത വിളിച്ചു…

അയ്യേ കരയുവാണോ എന്റെ ജാൻസി റാണി… ഒരു കാര്യത്തിൽ സമാധാനം ഉണ്ട്…

അമ്മു ലതയെ നോക്കി എന്താണന്നു മനസിലാകാതെ……

ഹരികുഞ്ഞു പറഞ്ഞതിന്റെ അർത്ഥം മനസ്സിലായോ…

ഇല്ല എന്ന് തലയാട്ടി അവൾ…

അടങ്ങി ഒതുങ്ങി നില്കാമെങ്കിൽ ഇവിടെ നിൽകാം എന്ന്…. ഇവിടെ മോള് നില്കുന്നെനു ഹരികുഞ്ഞിനു കുഴപ്പം ഇല്ലന്ന്…

ശരിയാണല്ലോ… ആ വിഷമത്തിൽ ഞാൻ അത് അത്രേം ചിന്തിച്ചില്ല… അവളുടെ ചുണ്ടിൽ ഒരു ചിരി പടർന്നു…

*************************

ആ ദേഷ്യത്തിൽ ഹരി പോയത്… അവരുടെ പാടിയിലേക്കാണ്… ടൗണിൽ നിന്നും കുറച്ചു മാറി… ആണ്… മിക്കവാറും പകൽ സമയങ്ങൾ അവിടെ കഴിച്ചു കൂടും… ആരും കൂട്ടില്ല… ആരെയും അടുപ്പിക്കില്ല അതാണ് സത്യം… പിന്നെ ഉള്ളത് അകന്ന ബന്ധത്തിൽ ഉള്ള അല്പം പ്രായം ചെന്ന കാർന്നോരാണ്… പാടി അയാളാണ് നോക്കി നടത്തുന്നെ…അവിടെ തനിച്ചിരുന്നു കള്ള് കുടിക്കും.. അല്ലെ പുറത്തിറങ്ങിയാൽ തല്ലു കേസും…

ഡോ… കാർന്നോരെ…. അവൻ അയാളുടെ കയ്യിൽ കുറച്ചു കാശ് കൊടുത്തു…ബാക്കി എന്താണന്നു അയാൾക് അറിയാം… അയാൾ പോയി… കുപ്പി വാങ്ങാനായി….

ഇന്നലെ കുടിച്ചതിന്റെ ബാക്കി അവൻ ഒരു ഗ്ലാസിലേക് പകർന്നു…. ചുണ്ടോടു ചേർത്തു…

എന്താണ് അവിടെ സംഭവിച്ചത് അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു…

തലേദിവസം ബീച്ചിൽ നിന്നു വന്നത് പടിയിലേക്കാണ് നന്നായി കുടിച്ചു… സാദാരണ അങ്ങനെ ഉള്ളപ്പോൾ ഇവിടെ തന്നെ കിടക്കാറാണ് പതിവ്.. പക്ഷെ എന്തോ മനസ് അനുവദിച്ചില്ല..വണ്ടി എടുത്തു കാർന്നോരു പുറകെ വന്നു വിലക്കിയത് ഓർമ്മ ഉണ്ട് അയാളെ എന്തൊക്കെയോ പറഞ്ഞു … ബോധം വീഴുമ്പോൾ വീട്ടിലാണ്.. കുളി കഴിഞ്ഞു വീണ്ടും പോകാൻ താഴേക്കു വന്നു.. കണ്ണുകൾ അറിയാതെ ആരെയോ തിരയുന്നു…

ചെ.. ഞാൻ എന്തിനു അവളെ തിരയണം കണ്ണുകൾക്ക് മനസ്‌ കൊണ്ട് കടിഞ്ഞാൺ ഇട്ടു…

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യാൻ ഒരുങ്ങിയപ്പോ ആണ് തോട്ടത്തിന്റെ അങ്ങേ അറ്റത് മാവിലേക് വലിഞ്ഞു കേറുന്ന അവളെ കാണുന്നെ…

എന്തോ ഒരു അപകടം ഇടം കണ്ണ് തുടിക്കുന്നു … ആരോ വലിച്ചിഴച്ച പോലെ അവൻ അങ്ങോട്ടേക് ഓടി…

താൻ ചെല്ലുമ്പോളേക് അടി തെറ്റി വീണിരുന്നു അവൾ… തന്റെ കൈകളിലേക്കാണ് വീണത്…അവളെ വിളിച്ചുണർത്തുമ്പോൾ വല്ലാത്ത ഒരു പരിഭ്രമം അതെന്തിനാരുന്നു…

എന്തിനാണ് താൻ അവളെ ഇത്രക് വഴക് പറഞ്ഞത്…അവൾക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്നുള്ള ആധി അല്ലെ താൻ അവിടെ കാട്ടി കൂട്ടിയത്…അവളുടെ കണ്ണ് നിറഞ്ഞപ്പോൾ എന്തിനാണ് എന്റെ ഹൃദയം നുറുങ്ങിയത്……

ഇല്ല അവൾ എനിക്ക് ആരും അല്ല…. ആരും ആകാൻ പാടില്ല…. എനിക്ക് അവളെ എന്നല്ല ഒരു പെണ്ണിനേയും ഇഷ്ടം അല്ല.. അവൻ പുലംബി….

*******************************

മുത്തശ്ശി തിരിച്ചു വന്നപ്പോൾ അവർ അവിടെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു…

സത്യം ആണോ… മോളെ ഹരി ഇവൾ ഇവിടെ നില്കുന്നെ കുഴപ്പം ഇല്ല എന്ന് പറഞ്ഞോ…സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറഞ്ഞു…

അങ്ങനെ തുറന്നു പറഞ്ഞില്ല അമ്മേ പക്ഷെ ഹരികുഞ്ഞിനു അത് കുഴപ്പം ഇല്ല എന്നാണ് എനിക്ക് മനസിലായത്…

എന്തായാലൂം സാരം ഇല്ല..ഇനി അവൻ ഇവൾ ഇവിടെ നിൽക്കുന്നേനു കുഴപ്പം ഒന്നും ഉണ്ടാകില്ലരിക്കും.. അവർ അമ്മുനെ നോക്കി…

അവൾ എന്തോ വലിയ ആലോചനയിൽ ആണ്….

മോളെ………..

ഏ…… എന്താ മുത്തശ്ശി എന്താ ചോദിച്ചേ….

നീ എന്താ ആലോചിക്കുന്നേ….

ഒന്നുമില്ല… ഒന്നുമില്ല മുത്തശ്ശി….

ആാാ… എന്തായാലും നാളെ രാവിലെ റെഡി ആകണം… നമ്മക് രാവിലെ തന്നെ കോളേജ് പോകണം…

മ്മ്മ്… ശരി മുത്തശ്ശി….

അന്ന് കിടക്കാൻ നേരം അവൾ സുഭദ്രയോട് ചോദിച്ചു ഞാൻ ഇന്നും കൂടി ഇവിടെ കിടന്നോട്ടെ….

അതിനെന്താ മോളെ എനിക്കും അതാ ഇഷ്ടം….

അവൾക് ഉറങ്ങാൻ കഴിഞ്ഞില്ല…. സുഭദ്ര എന്തോ വായിക്കുവാന്… അവൾ സുഭദ്രയുടെ മടിയിൽ തല വച്ചു കിടന്നു….

എന്താ മോളെ ഞാൻ വൈകിട്ട് തൊട്ടു ശ്രദ്ധിക്കുവാ… നീ ഭയങ്കര ആലോചന… വീട്ടുകാരെ ഓർത്താനോ….

അവൾ സുഭദ്രയുടെ മുഖത്തേക്ക് നോക്കി അല്ല എന്ന് തലയാട്ടി….

പിന്നെ…..

ഹരിയേട്ടൻ….. ഹരിയേട്ടൻ എന്താ മുത്തശ്ശി ഇങ്ങനെ ആയത്…. നല്ല തല്ലു കൊടുത്തു വളർത്തതിന്റെ ആണോ…..

അവർ ചിരിച്ചു… ഹാ ഹാ.. ഹല്ല… തല്ലു കൊടുക്കണ്ടി വന്നിട്ടില്ല ന്റെ കുട്ടിക്ക്… അത്ര നല്ല കുഞ്ഞ് ആരുന്നു…

പിന്നെ എങ്ങനാ ഹരിയേട്ടൻ ഇങ്ങനെ ആയത്….

അവൻ പാവം ആരുന്നു ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത എന്റെ കുഞ്ഞു…

അന്ന് ബിടെക് ന്റെ റിസൾട്ട്‌ വന്ന ദിവസം അവനു റാങ്ക് ഉണ്ട് ആ സന്തോഷം എല്ലാവരെയും അറിയിക്കാൻ ഓടി വന്നതാ എന്റെ കുഞ്ഞു… അന്നാണ് എന്റെ കുഞ്ഞു അവസാനം ആയി സന്തോഷിച്ചത്… പിന്നീടിന്നു വരെ അവൻ ചിരിച്ചിട്ടില്ല മനസ്‌ അറിഞ്ഞു സന്തോഷിച്ചിട്ടില്ല…

കഴിഞ്ഞ 6 വർഷത്തെ ജയിൽ ജീവിതം.. അവനെ ഒരു ഭ്രാന്തൻ ആക്കി….

“ജയിലോ “…….ഹരിയേട്ടൻ എന്തിനാ ജയിലിൽ കിടന്നത്…

സുഭദ്ര ഒരു തേങ്ങലോടെ അവളെ നോക്കി…….

അവളുടെ മുഖത്തു ആകാംഷ നിറഞ്ഞു…

(തുടരും )

.