ചെകുത്താന്റെ പെണ്ണ് ~ ഭാഗം 13 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മഹേന്ദ്രവർമ്മ അയാൾ എന്തിനായിരിക്കും…..

…. ശരിക്കും പറഞ്ഞാൽ ആ സമയം ഞാൻ മറുപടി പറയാതിരുന്നതാണ് അരവിന്ദിന്റെ മുൻപിൽ…. പിന്നീട് ഞാൻ അരവിന്ദിന്റെ കൂടെ പോയതും അവനെ അളക്കാൻ ആയിരുന്നു…..

എന്തിനു…..?

അമ്മുനെ തേടി ഞാൻ കോളേജിൽ വന്നപ്പോൾ അരവിന്ദിന്റെ മുൻപിൽ പെട്ടു….ഇങ്ങോട് എന്നെ കൂട്ടികൊണ്ട് വരാൻ അവൻ നിർബന്ധം പിടിച്ചു…മഹേന്ദ്രന്റെ മോൻ അല്ലെ അങ്ങനെ അങ്ങ് വിശ്വസിക്കാൻ പറ്റുമോ….. പക്ഷെ അവന്റെ സംസാരത്തിൽ പ്രത്യേകിച്ച് ഒന്നും ഫീൽ ചെയ്യാത്തത് കൊണ്ടാണ് ഞാൻ കൂടെ വന്നത്….

നിന്റെ മുത്തശ്ശൻ അല്ല കൊലപാതകി എന്നു പറയുമ്പോഴും എന്റെ ശ്രദ്ധ അവനിൽ ആയിരുന്നു. അവന്റെ കൂടെ പോയതും അവനിൽ എന്തെങ്കിലും ഭാവമാറ്റം ഉണ്ടോ എന്നു അറിയാൻ ആണ്….. പക്ഷെ എനിക്ക് തെറ്റി… അവൻ ഒരു എട്ടിൽ പൊട്ടനാ… അവനു ഒന്നും അറിഞ്ഞുകൂടാ…

… മ്മ്… അതേ അവൻ ഒരു സാധുവാണ്… അവനെ ഇതിലേക്ക് ഒരിക്കലും വലിച്ചിഴക്കാൻ പാടില്ല…. മഹേന്ദ്രൻ അയാളുടെ മരണം….. അത് ആ വിധി എഴുതി കഴിഞ്ഞു ഈ ഹരി….

ഹരി അരുതാത്തത് ഒന്നും ചെയ്യരുത്… നേരത്തേ ആണെങ്കിൽ ഞൻ കൂടെ നിന്നേനെ പക്ഷെ ഇത് ഒരു പെണ്ണ് നിന്നേം പ്രതീക്ഷിച്ചു കാത്തിരിക്കുന്നു അതോർമ്മ വേണം.

മ്മ്മ്മ്… ഹരി ഒന്ന് മൂളി…. അവന്റെ ഉള്ളിലെ കനൽ കത്തി എരിയുകയാണ്..

വാ നമുക്ക് ഒരിടം വരെ പോകാം…. ഞാൻ പറഞ്ഞ വ്യക്തി നിനക്കായി കാത്തിരിക്കുന്നു…

ഹരി സംശയത്തോടെ അവനെ നോക്കി….

ഹിഹി…. സമയം ആയി ഒരു കൂടിക്കാഴ്ച അത് അനിവാര്യം ആണ് കാലം കാത്തു വച്ചത്…. നീ വാ…

ഹരിയെയും കൊണ്ട് ഒരു പഴയ വീടിന്റെ മുൻപിൽ ചെന്നു നിന്നു സായൂജ്…

ഹരി ചുറ്റും നോക്കി അത്ര പെട്ടന്നൊന്നും ആരും എത്തിപ്പെടാൻ പറ്റാത്ത സ്ഥലം… ആരായിരിക്കും ഇവിടെ…

നീ ഇരിക്കൂ ഞൻ ഇപ്പോ വരാം… സായൂജ് അകത്തേക്കു കയറി പോയി….

ഹരി അലസമായി അവിടെ എല്ലാം കണ്ണുകൾ പായിച്ചു…..

“അമ്മ “……ഒരുമൂലയിൽ ഒരു ഫോട്ടോ…. അവൻ ഓടിച്ചെന്നു അത് കൈകളിൽ എടുത്തു..അമ്മയുടെയും അച്ഛന്റെയും നടുക്കിരിക്കുന്ന മൂന്നുവയസുകാരൻ….. അവൻ അത് നെഞ്ചോട് ചേർത്തു….

…..ഹരികുട്ടാ……………

അവൻ ഒന്ന് ഞെട്ടി ആ ശബ്ദം…. അവൻ പൊടുന്നനെ തിരിഞ്ഞു…….

“അച്ഛൻ “………………..

മോനെ ഹരി……

അച്ഛാ…. അച്ഛൻ…..അവന്റെ കണ്ണിൽ നിന്നു കണ്ണുനീർ തുളുമ്പി….

സായൂജ് അയാൾ ഇരിക്കുന്ന വീൽ ചെയർ ഉരുട്ടി ഹരിയുടെ അടുത്തേക് എത്തിച്ചു….

ഹരി മുട്ടുകുത്തി ഇരുന്നു….. ആ മടിയിൽ തലവച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു…..

മോനെ ഹരി…. കരയാൻ ഉള്ള സമയം അല്ല ഇത്…. നിന്റെ ജീവിതം നശിപ്പിച്ചതിന് പകരം വീട്ടാൻ ഉള്ള സമയം ആണ്…..

ഹരി അയാളെ നോക്കി…..

എന്തിനയായിരുന്നു… മഹേന്ദ്രൻ…..

പറയാം ഞാൻ എല്ലാം പറയാം……….

@@@@@@@@@@@@@@@@@@@@@@@

നിന്റെ മുത്തശ്ശൻ എന്റെ അച്ഛൻ യഥാർത്ഥത്തിൽ ഒരു സ്വാർത്ഥൻ ആയിരുന്നു എങ്കിലും അദ്ദേഹം നമ്മളെ എല്ലാം അതിരു കവിഞ്ഞു സ്നേഹിച്ചിരുന്നു… പ്രിയയുടെ മിടുക്കിലൂടെ ബിസിനസ്‌ വളർന്നപ്പോഴും പ്രിയയിൽ നിന്നു നിന്നെ അകറ്റിയപ്പോഴും അച്ഛൻ പറഞ്ഞിരുന്നത് എല്ലാം നിനക്ക് വേണ്ടി ഉള്ള കരുതൽ ആണെന്നാണ്….

പക്ഷെ പ്രിയ അവൾ ഒരു അമ്മ അല്ലെ…അവൾക് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…എങ്കിലും അവൾ അച്ഛനെ പേടിച്ചു നിന്നോടുള്ള സ്നേഹം ഉള്ളിൽ തന്നെ ഒളിപ്പിച്ചു….

ആ സമയം ആണ്…. ഏതാണ്ട് നീ betch ചേർന്ന വർഷം….. മഹേന്ദ്രവർമ്മ ജോലി തേടി മുംബയിൽ എത്തി… അയാൾക്കും പ്രിയക്കും തമ്മിൽ ഒരു ബന്ധം ഉണ്ട്……. അയാളുടെ അച്ഛന്റെ രണ്ടാംകെട്ടിലെ മകളാണ് പ്രിയ……. ആ സഹോദരിയെ അംഗീകരിക്കാൻ അയാൾ ഒരിക്കൽ പോലും തയാറായിട്ടില്ല…..

മഹേന്ദ്രന്റെ സഹോദരിയോ എന്റെ അമ്മ ഇത് ഒകെ മുത്തശ്ശിക് അറിയുമോ……

അറിയും…… പക്ഷെ അയാളാണ് നിന്റെ അമ്മേ കൊന്നതെന്ന് അറിയില്ല…..

പിന്നെ………? ഒന്നും മനസിലാകുന്നില്ല…… എനിക്ക്…

…മ്മ് അതേ മോനെ…. അയാളും അങ്ങനെ ആയിരുന്നു……. ആർക്കും പിടികൊടുക്കാത്ത സ്വഭാവം……… പ്രിയയെ അയാൾ ഒരുപാട് ഉപദ്രവിച്ചിരുന്നു അങ്ങനെ ആണ് പ്രിയ മുംബയിൽ വന്നത് തന്നെ……. പിന്നീട് മഹേന്ദ്രനും ആയി ഒരുവിധ കോൺടാക്ട് ഇല്ലാരുന്നു…….

പക്ഷെ……..ബിസിനസിലെ പ്രിയയുടെ വളർച്ച വളരെ പെട്ടന്നാല്ല്യിരുന്നോ…… അയാൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു…..

നാട്ടിലെ ബിസിനസ്‌ എല്ലാം തകർന്ന് വെറും പാപ്പരായ മഹേന്ദ്ര വർമ്മ ഒരിക്കൽ പോലും താൻ അംഗീകരിച്ചിട്ടില്ലാത്ത സഹോദരിയോട്‌ തന്നെ ആശ്രയത്തിനു കേണു…….. നിന്റെ അമ്മ ഒരു പാവം ആയിരുന്നു അവൾ അയാളെ കണ്ണടച്ച് വിശ്വസിച്ചു…. നിന്റെ മുത്തശ്ശനും…….കാരണം അയാൾ പ്രിയയേക്കാൾ സമർത്ഥൻ ആയിരുന്നു….. കുറുക്കന്റെ ബുദ്ധി ആയിരുന്നു…..അയാൾ ബിസിനസ്‌ എല്ലാം നോക്കി നടത്തി തുടങ്ങിയപ്പോൾ പ്രിയക്ക് ഒരു ആശ്വാസം ആയിരുന്നു………

അവൾ പറയുമായിരുന്നു…..

നീ പഠിത്തം കഴിഞ്ഞു വന്നാൽ നിന്നെ എല്ലാം ഏല്പിച്ചു.. അവൾക് നിന്റെ അമ്മ ആയി മാത്രം ജീവിക്കണം എന്ന്…….

സത്യം പറഞ്ഞാൽ അതിനുള്ള മുന്നോടി ആയി നിന്റെ കോഴ്സ് തീരാൻ കുറച്ചൂടെ സമയം ബാക്കി ഉള്ളപ്പോൾ…. പ്രിയ ബിസിനെസ്സിൽ ഉഴപ്പി തുടങ്ങിയിരുന്നു…അച്ഛനും അത് മനസിലാക്കിയിരുന്നു…. പക്ഷെ മഹേന്ദ്രൻ ഉള്ളത് കൊണ്ട് അദ്ദേഹം അത് കണ്ടില്ലെന്നു നടിച്ചു…

എന്നാൽ മഹേന്ദ്രൻ അത് മുതലെടുത്തു….. പ്രിയ പലപ്പോഴും ഓഫീസിൽ എത്തിയിരുന്നില്ല….. അവൾ അവൾ… ഒരു കുഞ്ഞിന് വാങ്ങി കൂട്ടുന്ന പോലെ നിനക്ക് പുതിയ ഡ്രെസ് വാങ്ങി വക്കാനും…ബൈക്ക് ഗിഫ്റ്റ് ആയി തരാനും ഉള്ള ഓട്ടത്തിൽ ആയിരുന്നു…….

പക്ഷെ കമ്പനി സ്റ്റാഫ് ഉള്പടെ ഉള്ള ആളുകളെ മഹേന്ദ്രൻ തെറ്റിധരിപ്പിച്ചു.. പ്രിയ അഴിഞ്ഞാടി നടക്കുകയാണെന്ന്…… ശ്രീധരമേമോന്റെ ചെവിയിലും അത് എത്തി…….. പ്രിയയെ ഒരുപാട് ശകാരിച്ചു അച്ഛൻ…….. ഇനി ബിസിനെസ് കാര്യങ്ങളിൽ തല ഇടരുതെന്ന താക്കിതും….

പിന്നീട് എല്ലാം മഹേന്ദ്രന്റെ മേൽനോട്ടത്തിൽ ആയിരുന്നു… പക്ഷെ പക്ഷെ മഹേന്ദ്രൻ എന്നാ കഴുകനെ മനസിലാക്കി വന്നപ്പോഴേക്കും ശ്രീധര മേനോന്റെ ബിസിനസ്‌ സാമ്രാജ്യത്തിന്റെ പകുതിയും മഹേന്ദ്രൻ കൈക്കൽ ആക്കിയിരുന്നു…..

അച്ഛൻ അയാളെ ചോദ്യം ചെയ്തു….. നിന്നെ അയാൾ ഇല്ലാതാക്കും എന്ന് ഭീഷണി പെടുത്തി…. അച്ഛൻ നിസ്സഹായനായിരുന്നു.പ്രിയയുടെ മേൽ അയാൾ ആരോപിച്ച പഴികൾക്കൊന്നും കഴമ്പില്ലെന്ന് മനസിലായ അച്ഛൻ ബാക്കി സ്വത്തു മുഴുവൻ നിന്റെയും പ്രിയയുടെയും പേരിലേക് മാറ്റി…… അത് അയാളിൽ പക ഉടലെടുത്തു……

എന്തിനു…….? മുത്തശ്ശൻ മുത്തശ്ശന്റെ സ്വത്തു സ്വന്തം മക്കൾക്കു കൊടുക്കുന്നതിനു അയാൾക്കെന്താ…….

അയാൾ അവനെ.നോക്കി … ഒന്ന് ചിരിച്ചു…..

പതിനാറാം വയസിൽ അച്ഛൻ കെട്ടി കൊണ്ട് വന്ന സ്ത്രീ ആയിരുന്നു അയാളുടെ ആദ്യ ശത്രു….. അതിൽ ഉണ്ടായ മകൾ രണ്ടാം ശത്രു….സ്വത്തെല്ലാം ഭാഗം വച്ചു പോകും എന്നാ ഭയം…… പ്രിയയുടെ അമ്മയുടെ മരണത്തോടെ അവൾ അയാളിൽ നിന്നും രക്ഷപെടുകയായിരുന്നു മുംബൈലേക് ഒരു ഒളിച്ചോട്ടം…….

പക്ഷെ അവളുടെ വളർച്ചയിലെ അസൂയ ആണ് അയാളിൽ പക കൂടാൻ കാരണം……

പിന്നെ എങ്ങനാ അയാൾ അമ്മയെ കൊന്നത്…….?

മ്മ്മ്…. പറയാം…… സായു എനിക്ക് അല്പം വെള്ളം……

കൊണ്ടുവരാം അങ്കിൾ…………

സായു കൊണ്ട് വന്ന വെള്ളം മുഴുവൻ അയാൾ കുടിച്ചു……….

സ്വത്തെല്ലാം നിങ്ങളുടെ പേരിലാക്കിയശേഷം അച്ചൻ ഞങ്ങളെ കാണാൻ വന്നു……..

@@@@@@@@@@@@@@@@@@@@@@

പാവം ഒരുപാട് കരഞ്ഞു…..പ്രിയയോട് മാപ്പു ചോദിച്ചു……

നഷ്ടപെട്ടതൊക്കെ പോട്ടെ അച്ഛാ….. നമ്മൾ ഇനി അതിന്റെ പുറകെ…..

പോകണ്ട അവൻ കൊല്ലും…. എന്നാലും ഇത്രയും നാളത്തെ എന്റെ അദ്വാനം.. എന്റെ വിയർപ്പു…. എന്റെ ഹരികുഞ്ഞിനു വേണ്ടിയാ ഞാൻ…….

പക്ഷെ വേണ്ട… അത് ഒന്നും വേണ്ട…. നമുക്ക് നാട്ടിൽ പോകാം… നിന്റെ അമ്മ അമ്പലത്തിൽ നിന്നു വരട്ടെ…. ഹരികുട്ടന്റെ കോഴ്സ് തീർന്നിലെ….

എനിക്ക്…… എനിക്ക്…. ഒരു നല്ല മുത്തശ്ശൻ ആകണം…. ഇനി എങ്കിലും എന്റെ മക്കളെ സ്നേഹിക്കണം…… അയാൾ അവരെ ചേർത്തു നിർത്തി……..

അങ്ങനെ അങ്ങ് പോയാലോ……….

മഹേന്ദ്രൻ………

ദുഷ്ട നിന്നെ ഞാൻ……… ശ്രീധര മേനോൻ മഹേന്ദ്രന്റെ കഴുത്തിനു പിടിച്ചു……..

ഛീ… വിട് കിളവ….. എനിക്ക് നിങ്ങളോടും നിങ്ങടെ ഈ മോനോടും ഒരു പകയും ഇല്ല…… പക്ഷെ ഇവളും…. ഇവളുടെ മോനും….. അത് എന്റെ അച്ചന്റെ രക്തമാ രണ്ടും ജീവിക്കാൻ പാടില്ല…..

ഞാൻ സമ്മതിക്കില്ല……… പതിനാറാം വയസിൽ ഞാൻ അനുഭവിച്ച അപമാനം…. ഇവളുടെ അമ്മ… വീട്ടിലെ ജോലികാരിക്ക് വയറ്റിൽ ഉണ്ടെന്നു അറിഞ്ഞപ്പോ കെട്ടി കൂടെ പൊറുപ്പിച്ചു അച്ഛൻ… ഇവൾ ജനിച്ചതോടെ ആ അപമാനഭാരം കാരണം നാട്ടിൽ തല ഉയർത്താൻ പറ്റാതായി……

കൊന്നു തള്ളി ഞാൻ രണ്ടിനേം…….. ഈ കൈ കൊണ്ട്……..

പ്രിയ ഞെട്ടി… എന്റെ അച്ഛനേം അമ്മേം നീ……

നിനക്ക് പോകണ്ടേ അവരുടെ കൂടെ…….. പുറകെ നിന്റെ മോനും എത്തും…… ആ രക്തത്തിലേ അവസാന കണ്ണിയും ഞാൻ നശിപ്പിച്ചിരിക്കും…….

എടാ നീ……..

അയാൾ കൈയിൽ ഇരുന്ന കത്തി കൊണ്ട് ഹരിയുടെ അച്ഛന്റെ മുതുകിൽ ആഞ്ഞു ആഞ്ഞു കുത്തി……..

തന്നോടെനിക് പക ഇല്ല എന്ന് ഞാൻ പറഞ്ഞതല്ലേ…. പിന്നേം കുറുകെ വന്നിരിക്കുന്നു…..

ഇയാളെ എടുത്തോണ്ട് പോയി വല്ല പുഴയിലും ഒഴുക്.. അയാൾ കൂട്ടാളികളോട് പറഞ്ഞു….. അവർ ആ ചലനമറ്റ ശരീരം താങ്ങി എടുത്തു കൊണ്ട് പോയി…..

നിശ്ചലമായി നിൽക്കുകയാണ് പ്രിയ….

അയാൾ അവൾക് നേരെ തിരിഞ്ഞു…. മുടിയിൽ കുത്തിപ്പിടിച്ചു…..

അരുതേ എന്റെ മോളെ ഒന്നും ചെയ്യരുതേ….. ഞൻ എന്റെ ബാക്കി ഉള്ള സമ്പത്ത് കൂടി നിനക്ക് തരാം…. ഞങ്ങൾ എങ്ങോട്ടെങ്കിലും പൊക്കോളാം……
പൊക്കോ പോകണ്ടാന്നു ആരു പറഞ്ഞു……

തനിക്കും പോകാം തന്റെ ഭാര്യക്കും പോകാം… പക്ഷെ ഇവളും ഇവളുടെ മകനും…. വരില്ല….. അവർക്ക് വേറെ വിസയാ….. അയാൾ പൊട്ടി ചിരിച്ചു… …. ഒരു രാക്ഷസനെ പോലെ…..

അയാൾ കത്തി എടുത്ത് പ്രിയയെ കുത്തി… അവളുടെ വയറ്റിൽ ആഞ്ഞു ആഞ്ഞു കുത്തി… പക തീരുവോളം അയാൾ കുത്തി….അവളിലെ അവസാന ശ്വാസവും നിലക്കും വരെ കുത്തി…..

ആ ശരീരം അവിടെ ഇട്ടു അയാൾ… പറഞ്ഞു… ഇത് നിങ്ങൾ ചയ്‌തതാണ്‌… മരുമകളുടെ വഴിവിട്ട ജീവിതം കണ്ടു മനസമരവിച്ച ശ്രീധരമേനോൻ എന്നാ ബിസിനസ്‌ ഡോൺ… കൊന്നു…..ഹഹഹഹ……. ഇനി ശിഷ്ടകാലം ജയിലിൽ അഴി എണ്ണാം…. മകന്റെയും മരുമകളുടെയും അടുത്തേക് കൊച്ചുമകനും താമസിയാതെ ചെല്ലും……. ഹഹഹ…

അയാൾ അവിടുന്ന് പോയി…….

ശ്രീധര മേനോൻ കരഞ്ഞില്ല……

സുഭദ്ര അമ്പലത്തിൽ നിന്നു വന്നപ്പോൾ കണ്ടത് മൃതദേഹത്തിന് അരികിൽ ഇരിക്കുന്ന ഭർത്താവിനെ ആണ്…… അവർ വിശ്വസിച്ചു….അയാൾ ആണ് കൊന്നതെന്ന്….

അപ്പോഴേക്കും ഹരി എത്തിയിരുന്നു….. കൂടെ സായൂജ്യും സഞ്ജുവും

അവൻ അ കത്തി വലിച്ചൂരി…. പോലീസ് വന്നപ്പോൾ ശ്രീധരമേനോൻ ഹരിയെ ചുണ്ടി കാട്ടി… അവൻ ഞെട്ടി…..

ഞാൻ…. ഞാൻ അല്ല…. അവൻ അലറി…. പക്ഷെ അയാൾ ഉറച്ച മനസോടെ നിന്നു…..

ഹരിയെ രക്ഷിക്കാൻ ആയിരുന്നു അത്…. അവന്റെ ജീവൻ അപകടത്തിൽ ആണെന്ന് അറിയാം അവനു സുരക്ഷിതമായ ഇടം ജയിൽ ആണന്നു അയാൾ വിശ്വസിച്ചു……

ഹരിയുടെ കണ്ണ് നിറഞ്ഞു……. അവൻ അച്ഛനെ കെട്ടി പിടിച്ചു കരഞ്ഞു……

പിന്നെ…. പിന്നെ… അച്ഛൻ… അച്ഛൻ എങ്ങനെ….

ഞാൻ മരിച്ചില്ലായിരുന്നു അവർ മറിച്ചു എന്നു കരുതി എന്നെ കുറച്ചു അകലെ ഉപേക്ഷിച്ചു….
ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ എത്തിച്ചു…. മൂന്നു വർഷം ബോധം നഷ്ടപ്പെട്ടു ഒരേ കിടപ്പു…. ബോധം വീണ ശേഷം ഒരു വർഷം ബോംബെ മലയാളി സമാജത്തിന്റെ സഹായത്തോടെ കേരളത്തിൽ ആയുർവേദ ചികത്സ… പിന്നെ ഇനിയുള്ള കാലം ഈ ഇരുപ്പു….

ഹരി സായുജിനെ നോക്കി……

ഞാൻ എങ്ങനെ അങ്കിൾ ന്റെ അടുത്ത് എത്തി എന്നാലേ…….

…..ഒരു ട്രീട്മെന്റിന്റെ ഭാഗം ആയിട്ട് വന്നതാണ്… ഞാൻ… അപ്പോഴാണ് ഞങ്ങൾ തമ്മിൽ കണ്ട് മുട്ടിയത്…..

മുത്തശ്ശി….

നീ ജയിലിൽ ആയതോടെ ആ വിഷമത്തിൽ മനം നൊന്ത് നിന്റെ മുത്തശ്ശൻ മരണപെട്ടു അതോടെ അമ്മ തീർത്തും ഒറ്റപെട്ടു…. അവിടെയും നന്മയുടെ കരം നീട്ടിയത് മഹേന്ദ്രൻ ആണ്…..

അമ്മയെ നാട്ടിൽ എത്തിച്ചു… അയാൾക് അമ്മയോട് ദേഷ്യം ഇല്ല…… അമ്മയും അയാളെ വിശ്വസിച്ചു…… പക്ഷെ അയാളുടെ പക അത് നിന്നോടാണ്….. നിനക്ക് പുറകിൽ ഞാനും സായൂജ്യും എപ്പോഴും ഉണ്ടായിരുന്നു…..

നീ അമ്മുനെ കാണാൻ അമലഗിരിയിൽ പോയിത്തുടങ്ങിയതോടെ ആ പേടി ഇരട്ടിച്ചു… മഹേന്ദ്രന്റെ മകനും ആയി ചങ്ങാത്തം ആയപ്പോ അത് പതിന്മടങ്ങു ആയി………

നിന്നെ വിടാതെ ഞങ്ങൾ പിന്തുടർന്നിരുന്നു……..നീ ചെകുത്താൻ എന്നാ മൂടുപടലം അണിഞ്ഞപ്പോൾ മഹേന്ദ്രൻ പകച്ചു അയാളേക്കാൾ ശ്കതനായ എതിരാളി എന്നാ തോന്നൽ ആവാം അയാൾ നിന്നെ ഒന്നും ചെയ്യാതിരുന്നത്… പക്ഷെ… ഇപ്പോ… നിന്റെ ബലഹീനത അമ്മു എന്നാ പെൺകുട്ടിയാണ്… അയാൾ അത് മുതൽ എടുക്കും….

നിന്റെ ജീവൻ ഏതു നിമിഷവും അത് അപകടത്തിൽ ആകും എന്ന് എന്റെ മനസ്‌ പറയുന്നു…….

അയാൾ ഒന്നും ചെയ്യില്ല അച്ഛാ….

അത് അങ്ങ് തീരുമാനിച്ചോ…… ചെകുത്താൻ ഹരി

അവർ തിരിഞ്ഞു നോക്കി……

മഹേന്ദ്രൻ…………

അയാളുടെ വലം കൈയിൽ ഒരു തോക്ക് വട്ടം ചുറ്റിക്കുന്നുണ്ട്…..

അയാളുടെ പുറകിൽ അമ്മുവും.. സുഭദ്രയും… അവരുടെ കൈ രണ്ടും കൂട്ടി കെട്ടി ഇരികുവാണ്….അവർക്ക് ചുറ്റും കുറച്ചു ഗുണ്ടകളും

തുടരും….