ചെകുത്താന്റെ പെണ്ണ് ~ ഭാഗം 12 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ആരെ… ആരെയാ ഞാൻ കാണേണ്ടത്…? ഹരി നെറ്റി ചുളിച്ചു…..

…. അത്.. അത് ഇപ്പോൾ അല്ല… ആ ആളു പറയും നിങ്ങൾ തമ്മിൽ കണ്ടുമുട്ടേണ്ട ദിവസം… അന്നേ എനിക്ക് നിന്നെ സഹായിക്കാൻ പറ്റു…. അധികം വൈകാതെ തന്നെ അത് നടന്നിരിക്കും…

എന്നാലും…… സായു…

വേണ്ട…….അവൻ കൈ ഉയർത്തി… നീ എന്നെ ധർമ്മ സങ്കടത്തിൽ ആകരുത്…..

ഇല്ല ഞൻ ചോദിക്കുന്നില്ല കാത്തിരിക്കാൻ ഞാൻ തയാറാണ്…..

മ്മ്മ്മ്….. നല്ലത്… പിന്നെ സമയം ആകുന്നു ഈ പെൺപിള്ളേരെ ഇവിടെ നിർത്താൻ ആണോ….അവൻ വിഷയം മാറ്റി…

അയ്യോ സമയം ആകുന്നു… ഹരിയേട്ടാ…മുത്തശ്ശി നോക്കി ഇരിക്കും….

മ്മ്മ്… കൊണ്ട് വിടാമെ… രണ്ടും കയറു പൊട്ടിക്കണ്ട…

ആരു… നമ്മക് പോകാം… അമ്മ സ്കൂളിൽ നിന്നു ഇപ്പോ വരും എന്നെ ആ വളവിൽ ഇറക്കിയ മതിട്ടോ…

ആഹാ നീ ഇങ്ങോട് വന്നേ എന്റെ കൂടെ അല്ലെ.. ഇപ്പൊ കാലുമാറിയോ… ഹരി ചോദിച്ചു..

അവൾക് നാണം വന്നു…

ഹിഹി.. നേരാ അളിയാ ഇവടെ അമ്മ സ്കൂളിന് വരുമ്പോ ബേക്കറി വാങ്ങികൊണ്ടേ വരൂ… ഇവൾക് ഇളയത് രണ്ട് ഇരട്ടകളാ.. അവന്മാർക് കൊടുക്കാതെ മൊത്തം കൈക്കലാക്കാനാ….

പോ അവിടുന്ന്.. അതിനൊന്നും അല്ല… അവൾ മുഖം കൂർപ്പിച്ചു….

ഹഹ അത് നിന്നെ കണ്ടാൽ അറിയാം…

ദേ സായുജേട്ടാ…. വേണ്ടാട്ടോ നിങ്ങടെ കൂട്ടുകാരന്റെ അടുത്ത് എത്തിച്ചേ ഞാനാ…..

ഓ ആയിക്കോട്ടെ തമ്പുരാട്ടി.. അവൻ കൈ കൂപ്പി…

എല്ലാവർക്കും ചിരി വന്നു….

സായൂജ് എന്റെ കൂടെ വരുന്നോ……

പിന്നില്ലാതെ… നീ അല്ലെ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ… എന്റെ ബൈക്ക് നിന്റെ കോളേജിൽ ഇരിക്കുവാ……

എന്നാ വാ… അപ്പൊ അളിയാ ഞങ്ങൾ ഇറങ്ങുവാ….

ഡാ സായു എന്നെ ഒറ്റക് ആക്കി പോകുവാണോ….

അതിനല്ലേ നിന്റെ പെണ്ണ്… നിങ്ങൾ കുറച്ചുനേരം കൂടി ഇരുന്നു കുറുക്… ഞങ്ങൾ കട്ടുറുമ്പ് ആകുന്നില്ല…..

അമ്മുന് നാണം വന്നു…..

പോടാ പോടാ….. എന്നാൽ വേഗം വിട്ടോ….

അവർ തിരിഞ്ഞു നടന്നു….

ബ്യൂട്ടി ആൻഡ് ദി ബീസ്റ് ഇവരാണോ… അരവിന്ദ് പതുക്കെ പറഞ്ഞു….

പോടാ അവൻ കേക്കണ്ട…. നീ വണ്ടി എട് ഞൻ ബാക്കിൽ ഇരിക്കാം…. മുൻപിൽ ഇരിക്കാൻ ആളുണ്ടല്ലോ…. ഹിഹി

ഹരി പതുക്കെ അമ്മുന്റെ അടുത്തേക് വന്നു… പാടിയിലെ കൈ വരിയിലേക് അവളെ ചേർത്തു നിർത്തി……… അവളുടെ മുഖത്തേക് പ്രണയാതുരതയോടെ നോക്കി……

ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറന്നു…. അനുസരണ ഇല്ലാതെ അത് മുഖത്തേക്ക് വീണു കൊണ്ടിരുന്നു…. അവൻ അത് ഒതുക്കി വച്ചു കൊടുത്തു കൊണ്ടിരുന്നു….

ഹരിയേട്ടാ…. നമ്മക്….. നമ്മക്… പോകാം…..

എന്താ നിനക്ക് പേടി ഉണ്ടോ തനിച്ചായപ്പോ ഞാൻ നിന്നെ……

അവൾ അവന്റെ വാ പൊത്തി…….

എന്റെ ഹരിയേട്ടനെ എനിക്ക് വിശ്വാസമാ…പക്ഷെ ഈ നോട്ടം… അത് എനിക്ക്….. അവൾ തിരിഞ്ഞു നിന്നു ദൂരെ തടാകത്തിലേക് മിഴികൾ പായിച്ചു….

ഹരി പുറകിലൂടെ കൈ ഇട്ടു അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചു… അവളുടെ തോളിൽ തല വച്ചു….. കാതിൽ മെല്ലെ ഒന്ന് കടിച്ചു…..

ശോ… വിടുന്നെ…. എനിക്ക് നാണം വരുന്നു… അവൾ മുഖം പൊത്തി…
അവൻ ആ കൈകൾ അടർത്തിമാറ്റി….. നാണം കൊണ്ട് അവളുടെ കവിൾ തടം ചുവന്നു തുടുത്തു… ആ കവിളിൽ അവൻ മാറി മാറി ചുംബിച്ചു…

അവളുടെ അധരങ്ങൾ അവൻ കവർന്നു…. അവൾ അറിയാതെ തന്നെ മിഴികൾ കൂമ്പി…..അവനിലേക് ചേർന്നു നിന്നു…..

അവനു അവളെ തന്നിൽ നിന്നു അകറ്റാൻ തോന്നിയില്ല.. അങ്ങനെ തന്നെ നിന്നു…കുറെ നേരം….

ഹരിയേട്ടാ…. പോകണ്ടേ……

വേണ്ട……. പോകണ്ട….. ഇങ്ങനെ തന്നെ നിന്ന മതി….

അയ്യടാ…. അത് പോയി പള്ളിയിൽ പറ…..സമയം ആകുന്നു….. ചാരു ഇപ്പോ വീട്ടിൽ എത്തിക്കാണും.. ആ മാമൻ എങ്ങാനും കണ്ടാൽ……

ഓ പിന്നെ നിന്റെ ഏതു വകേലെ മാമനാ അത്…. ഹരിടെ പെണ്ണിനെ നോക്കാൻ ഹരിക്ക് അറിയാം…. ഒരു മാമനും നോക്കാൻ വരണ്ട…. അവനു ദേഷ്യം വന്നു….

അച്ചോടാ…. എന്റെ ചെകുത്താന് ദേഷ്യം വന്നോ….

എനിക്ക് ദേഷ്യം ഒന്നുമില്ല…..

പിന്നെ ആ പറച്ചിലിൽ ഉണ്ടല്ലോ…. ദേഷ്യം….

അവൾ അവന്റെ മുഖം പിടിച്ചു ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു… ചെകുത്താനെ തണുപ്പിക്കാൻ അത് മതിയാരുന്നു……

എന്നാൽ വാ പോകാം…..

അവൻ ബുള്ളറ്റ് എടുത്തു……

അയ്യോ ഇതിലോ…… ഞാൻ ഇല്ല ആരേലും കാണും…. പിന്നെ ഞാൻ ഇതിൽ കേറീട്ടില്ല…..

ഇനീപ്പോ കേറണമല്ലോ…… എന്റെ പെണ്ണിനെ കൊണ്ട് ഇതിൽ ലഡാക്കിൽ പോകണം എനിക്ക്…. മഞ്ഞും മഴയും കൊണ്ട്… പ്രകൃതിയോട് ഇണചേർന്ന്… എന്റെ പെണ്ണിന്റെ ചൂട് പറ്റി പോകണം…….

അത് ഒകെ പോകാം പക്ഷെ ഇപ്പൊ പോണോ….

അയ്യോടി…. എന്റെ അടുത്ത് വല്യ വീറും വാശി അരുന്നല്ലോ…. ഇപ്പോ എന്താ ഉരുകി പോയോ……

അത്…. അത്……ചിണുങ്ങാതെ കേറൂ പെണ്ണേ….

മാമംഗലം തറവാടിന്റെ മുറ്റത്തേക്കു…. ഇന്ന്‌ നീ ഈ മാമംഗലത്തു ഹരി കിഷോറിന്റെ കൂടെ ചെന്നു ഇറങ്ങും…. എന്ത് ഭൂകമ്പം ആണ് നടക്കാൻ പോകുന്നെ എന്നു എനിക്ക് അറിയണം….

വേണോ ഹരിയേട്ടാ…..

വേണം വാ…….

അവൾ കയറി………

അവൻ അവളുടെ കൈകൾ ബലമായി പിടിച്ചു അവന്റ വയറിലേക് ചേർത്തു വച്ചു….. എന്റെ പെണ്ണ് എന്നെ ചുറ്റി പിടിച്ചിരുന്നാൽ മതി…..

മ്മ്മ്മ്….അവൾ മൂളി….. അവനിലേക് ചേർന്നു ഇരുന്നു…..

മാമംഗലം അടുക്കാറായപ്പോൾ അവളുടെ ഹൃദയം ഇടുപ്പ് കൂടി….. അവനു കേൾക്കാമായിരുന്നു അത്….

പിടി വിട്ടു ഇരുന്നോ……

വേണ്ട….. പിടി വിടണ്ട……

അതെന്താ…..

ഞാൻ മാമംഗലത്തു ഹരിയുടെ പെണ്ണാ…. ആരു എന്ത് പറഞ്ഞാലും കണ്ടാലും എനിക്ക് പ്രശനം ഇല്ല….

ഹരി അവളുടെ കൈകളിൽ മുറുകെ പിടിച്ചു…. അവന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ വന്നിരുന്നു…

അവർ പ്രതീക്ഷിച്ചത് പോലെ സുഭദ്രയും ലതയും മുറ്റത്തു തന്നെ ഉണ്ട്….. അവർ ഞെട്ടി തരിച്ചു നിൽകുവാണ്……

അമ്മു വണ്ടിയിൽ നിന്നു ഇറങ്ങി…. ഹരിയോട് ചിരിച്ചു കൊണ്ട് എന്തോ സംസാരിച്ചു… ശരിക്കും അത് സുഭദ്രയെ കാണിക്കാൻ തന്നെ ആയിരുന്നു….

അവൻ മുകളിലേക്കു കയറി പോയി…

അമ്മു സുഭദ്രയുടെ അടുത്തേക് വന്നു….

മോളെ എന്താ ഇതു….. നീ എങ്ങനെ… അവന്റെ കൂടെ….

മുത്തശ്ശി ചെയ്ത പാപങ്ങൾ അത്.. അത് ഞാനായിട്ട് കഴുകി കളയാൻ തീരുമാനിച്ചു….

എന്ത്…? അവർ നെറ്റി ചുളിച്ചു…

ഇനി ഹരിയേട്ടൻ നശിക്കാൻ ഞാൻ സമ്മതിക്കില്ല.. കൂടെ കാണും…ഞൻ മരിക്കും വരെ…..

മോളെ………. സുഭദ്ര അലറി…

തടുക്കരുത് മുത്തശ്ശി…. ധിക്കാരം ആണെന്നോ നന്ദി കേട് ആണെന്നോ കരുതരുത്…. എനിക്ക് വേണം… എന്റെ ഹരിയേട്ടനെ…..

ഇത് നന്ദികേട് അല്ല….. നീ എന്നോട് ചെയുന്ന ഏറ്റവും വല്യ നന്മ ആണ്…..

അവന്റെ ജീവിതം ഞാൻ നശിപ്പിച്ചു.. ആ പാപം ഞാൻ എവിടെ പോയി കഴുകി കളയും….. ഉരുകി ഉരുകി ഞാൻ തീർന്നു കൊണ്ട് ഇരികുവാണ്….

ഇപ്പോ ഒരു നിമിത്തം പോലെ എന്റെ മോള്..സന്തോഷം ആയി .. ഒരു പക്ഷെ എന്റെ സ്വാർത്ഥത….മോള് ഒരിക്കൽ പോലും അവനെ ഒരു കൊലപതകിയുടെ കണ്ണിലൂടെ നോക്കരുത് അവൻ കൊലപാതകി അല്ല മോളെ…

എനിക്ക് അറിയാം………

മ്മ്മ്….. അവർ അന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു….

ഞാൻ…ക്ഷേത്രത്തിൽ പോയിരിക്കുവാരുന്നു… തിരിച്ചു വന്നപ്പോൾ…. എന്റെ ഭർത്താവ് പ്രിയയെ…..അപ്പോഴേക്കും ഹരി വന്നു….. പിന്നെ എല്ലാം നേരെ തിരിഞ്ഞു….. അയാൾ എന്റെ കാല് പിടിച്ചു…. അയാളുടെ സമൂഹത്തിലെ സ്റ്റാറ്റസ് അത് പോയാൽ അയാൾ…….എനിക്ക് മറ്റു മാർഗം ഇല്ലാരുന്നു….. ഞാൻ എന്റെ കുഞ്ഞിന് എതിരെ….

ഹരിയേട്ടൻ പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് മുത്തശ്ശി പറയുന്നത്…. ഇവർ രണ്ടുപേരും കൊലപാതകം നേരിട്ട് കണ്ടിട്ടില്ല…..മുത്തശ്ശിയും വിശ്വസിക്കുന്നത് സ്വന്തം ഭർത്താവ് ആണെന്ന….

മുത്തശ്ശൻ ആരെ രക്ഷിക്കാൻ ആരിക്കും…… ഇടയിൽ എന്തോ ആരോ കളിച്ചിട്ടുണ്ട്…..

എന്താ മോളെ ആലോചിക്കുന്നേ…..

ഏയ് ഒന്നൂല്ല മുത്തശ്ശി….. വിശക്കുന്നു വാ…..

മോള് പോയി കുളിച്ചിട്ട് വാ ലതാമ്മ കഴിക്കാൻ എടുകാം….

….മ്മ്മ്മ്….. അവൾ പോയി….

ലതേ….എന്റെ മോള് ചെയ്തത് ശരിയാ അല്ലെ….

അതേ അമ്മേ…. എനിക്ക് അല്ലേലും അറിയാമാരുന്നു… എന്റെ മനസ്‌ പറയുന്നുണ്ടാരുന്നു…

എന്ത്….?

ചെകുത്താന്റെ മാലാഖ ഇതാണെന്നു….

പോടീ…. അവർ ചിരിച്ചോണ്ട് അവളെ തല്ലാൻ കൈ ഓങ്ങി….

അമ്മയുടെ മുഖത്തെ സന്തോഷം… ഈശ്വര ഇതെന്നും ഇങ്ങനെ കാണണേ……

മോളെ വാ…. വന്നു കഴിക്കു….. ലത ചായയും പലഹാരവും എടുത്തു വച്ചു…

മോളെ…. ആദ്യം മോള് പോയി ഹരികുഞ്ഞിനു കൊടുക്ക്… കുഞ്ഞു എന്തായാലും ഇങ്ങോട് ഇറങ്ങി വരില്ല….. പിന്നെ ഭർത്താവിന് കൊടുത്തിട്ട് വേണം നമ്മൾ കഴിക്കാൻ….

എനിക്ക് വിശന്നാൽ ഞാൻ കഴിക്കും….

ആണോ എന്നാലേ എല്ലാം എടുത്ത് മുകളിൽ പോകോ… രണ്ടുപേരും ഒരുമിച്ചു ഇരുന്നു കുടിച്ചോ….

അയ്യേ…… ഈ ലതാമ്മ……

ഞാൻ വേറെ ഒന്നും പറഞ്ഞില്ലാലോ കുഞ്ഞു അവിടെ ഒറ്റക് അല്ലെ…. കുറച്ചു നേരം അടുത്തിരുന്നോളാൻ പറഞ്ഞതാ… ഇത്രേം നാൾ ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചത് അല്ലെ….. മോള് ചെല്ല്…..

അവൾ ചായയും ആയി മുറിയിലേക്കു ചെന്നു……

ഇവിടെങ്ങും കാണുന്നില്ലാലോ…. ഇതെവിടെ പോയി….

ആഹാ ഇവിടെ നില്കുവാണോ…ഞാൻ മുറിയിൽ നോക്കി….

എന്താടി……?

ചായ………

നിന്റെ മുത്തശ്ശി ലതമ്മെ കണ്ടില്ലേ…..

അവരാ എന്നെ ഇങ്ങോട്ട് വിട്ടേ….

ങ്‌ഹേ….

ങ്‌ഹേ…..അല്ല… ങ്‌ഹോ….. വന്നു ചായ കുടിക്ക്… അവർ ഫുൾ സപ്പോർട്ട….

ചെയ്ത പാപത്തിന്റെ മോക്ഷം കിട്ടാൻ ആരിക്കും….

അതേ…. ഏട്ടനെ ഓർത്തു മുത്തശ്ശിക്ക് സങ്കടം ഉണ്ട്… പാവം ഒരുപാട് വേദനിക്കുന്നുണ്ട്…. അന്നേരത്തെ സാഹചര്യം..

മതി അമ്മു നിർത്തു…. വേറെ എന്തെങ്കിലും ഉണ്ടേൽ പറ…..

ഓ ഞാൻ നിർത്തി….

അവൻ അവളുടെ കൈയിൽ പിടിച്ചു.. കുറെ നേരം അങ്ങനെ തന്നെ ഇരുന്നു….

ഹരിയുടെ ഫോൺ റിങ് ചയ്തു….

ഹലോ ആരാ…..

ഡാ ഞാനാ സായു……. നിന്റെ നമ്പർ വാങ്ങാൻ മറന്നു… പിന്നെ അരവിന്ദിന്റെ കൈയിൽ നിന്നും വാങ്ങി….. എനിക്ക് നിന്നെ ഒന്ന് കാണണം… ഇപ്പൊ.. നീ അവന്യൂ റോഡിന്റെ അടുത്തുള്ള പാർക്കിൽ വരണം…

മ്മ്മ്മ്മ്…..ഞാൻ വരാം…. എന്താടാ കാര്യം….

അതൊക്കെ വന്നിട്ട് പറയം…..

അവൻ അമ്മുനോട് കാര്യം പറഞ്ഞിട്ടു പെട്ടന്ന് തന്നേ ഇറങ്ങി…..

പാർക്കിന്റെ മുൻപിൽ തന്നെ ഉണ്ട് സായൂജ്…

നീ എന്താ വരാൻ പറഞ്ഞത്…

വാ അകത്തു പോയിരുന്നു സംസാരിക്കാം…..

അരവിന്ദ് കൂടെ ഉണ്ടയിരുന്ന കൊണ്ടാണ് ഞാൻ അന്നേരം ഒന്നും പറയാഞ്ഞത്….

അതെന്താ……

കൊലപാതകി അവന്റെ അച്ഛൻ ആണന്നു അവൻ അറിഞ്ഞാൽ……

എന്ത്…….? നീ എന്താ പറഞ്ഞു വരുന്നത്…….

അതേ നിന്റെ അമ്മയെ കൊന്നത് “മഹേന്ദ്ര വർമ്മ” ആണ്..

അയാൾ…. അയാൾ.. എന്തിനു എന്റെ അമ്മയെ കൊല്ലണം…….

അത് എനിക്ക് അറിയില്ല……

മുത്തശ്ശിക് അയാളുമായിട്ടു എങ്ങനെ……..?

അതും എനിക്ക് അറിഞ്ഞുട………

പിന്നെ നീ ഇതെങ്ങനെ………

ഞാൻ പറഞ്ഞല്ലോ…… ആ ഒരാൾ അയാൾക്ക് അറിയാം എല്ലാം…. അയാൾ എന്നോട് ഇത് മാത്രമേ പറഞ്ഞിട്ടുള്ളു…… നീ അവന്റെ മുൻപിൽ വച്ചു നിർബന്ധം പിടിക്കുമോ എന്നായിരുന്നു എന്റെ പേടി….

“മഹേന്ദ്ര വർമ്മ “……അയാൾ…….

തുടരും