“അമ്മൂട്ടീ “ഇന്ന് താമസിച്ചോ രാഘവൻമാമയാണ് ചോദിച്ചത്. ശരിയാണ് ഞാനിന്നു ഒരുപാട് താമസിച്ചു സാധാരണ നാരായണേട്ടന്റെ കടയിൽ പാല് കൊടുത്തു വരുമ്പോ രാഘവമ്മാമ വണ്ടി കഴുകാൻ തുടങ്ങുന്നേ ഉള്ളായിരിക്കും ഇതിപ്പോ എല്ലാം കഴിഞ്ഞു കാതുമ്പിയെ പൊട്ടു തൊടിച്ചു സുന്ദരി ആക്കി കഴിഞ്ഞു.”ഹാ”പറഞ്ഞില്ലല്ലോ ഇത് കാത്തുമ്പി ഓട്ടോ ആണ് ഈ ഗ്രാമത്തിന്റെ ഏക ആശ്രയം.
ആ ഇന്ന് താമസിച്ചു പോയി മാമ. അമ്മക് തീരെ വയ്യ ഞാനും ശ്രീക്കുട്ടി കൂടാ അമ്മിണിയെ കറന്നത് അതിന്റെ ഒരു കുറുമ്പ് ഉണ്ടായിരുന്നു അവൾക് പാലൊക്കെ തട്ടി കളഞ്ഞു.ആ നാരായണേട്ടന്റെ വായിൽ ഇരിക്കുന്നെ മുഴുവൻ കേട്ടു.
പോട്ടെ മോളെ എല്ലാം ശരി ആകും… എന്ത് ശരി ആകാൻ നമ്മളെ പോലുള്ളവർക്ക് സ്വപ്നം കാണാൻ അല്ലെ പറ്റു……… അമ്മൂട്ടിയുടെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ വെന്പാൻ തയാറായി നിന്നു.
രാഘവൻ പിന്നെ ഒന്നും ചോദിച്ചില്ല. എന്റെ കുട്ടീടെ സങ്കടം കാണാൻ വയ്യ എന്റെ ഈശ്വര എനിക്ക്.ആയാൽ അവൾ കാണാതെ കണ്ണ് തുടച്ചു.
കുഞ്ഞേ…. ആരാ വീട്ടിൽ വല്യ കാറിലൊക്കെ വന്നേ.നീലനാണ് തെങ്ങു ചെത്താൻ പോകുന്ന വഴി ആണ് തലയിൽ ഒരു കെട്ടും ഏണിൽ തൂക്കിയ വെട്ടരിവാളും സൈക്കിളിൽ തൂക്കിയ കുടവും.ശരിക്കും എനിക്ക് അയാളോട് ദേഷ്യം ആണ് ഞങളുടെ ജീവിതം ഇങ്ങനെ ആകാൻ കാരണകാരിൽ ഒരാൾ.
“ആര് “എനിക്കറിയില്ല……..
ഞാൻ അത് വഴി വന്നപ്പോ കണ്ടതാ മുറ്റത് ഒരു വല്യ കാർ.
ആരാണാവോ അത് നിക്ക് അറിഞ്ഞുട. തെക്കേ പുറത്തൂടെ ഉള്ള റോഡ് ടാറിട്ടു ശരിയാക്കിയത് ഇപ്പോഴാ അത് വഴി അങ്ങനെ വണ്ടി ഒന്നും വരാറില്ല… ആകെ ഈ ഗ്രാമത്തിൽ ഒരു കാർ ഉള്ളത് അവറാച്ചൻ മുതലാളിക്കാ അതും ജാംബവാന്റെ കാലത്തേത്.ഓടിയാൽ ഓടി എന്ന് പറയാം.പിന്നെ വല്യ വണ്ടി നമ്മുടെ കാതുമ്പിയ.
അമ്മു കാതുമ്പിയെ ഒന്ന് നോക്കി ആരാടി നമ്മട വീട്ടിൽ…
വരമ്പിന്റെ ഇങ്ങുന്നേ അവൾ കണ്ടു ഒരു വല്യ കാർ വീടിന്റെ മുൻപിൽ… വാര്യത്തെ ടീവി കണ്ടിട്ടുണ്ട് ഇത് പോലത്തെ കാർ അല്ലാതെ ഈ അമ്മൂട്ടി ഇതെങ്ങനെ കാണാനാ.
ആരായിരിക്കും അത് ഇനിയും എന്ത് പരീക്ഷണമാ ഞാൻ നേരിടേണ്ടത്.ഒരായിരം ചോദ്യങ്ങൾ അവളുടെ ഉള്ളിലൂടെ കടന്നു പോയി… ഹൃദയം പെരുമ്പറ കൊട്ടുന്നു…അമ്മൂട്ടിയുടെ ജീവിതം ഒരു വല്യ പ്രതിസന്ധിയിലേക് ആണോ പോകുന്നെ ആരായിരിക്കും അത്….
തുടരും…