കെട്യോൾക് എന്താ ജോലി. എയ് ഓൾക് ജോലി ഒന്നും ഇല്ലാ …ഓള് ഹൌസ് വൈഫ് ആണ്……

എഴുത്ത്:-സൽമാൻ സാലി

”കെട്യോൾക് എന്താ ജോലി …

””എയ് ഓൾക് ജോലി ഒന്നും ഇല്ലാ …ഓള് ഹൌസ് വൈഫ് ആണ് …

ആ ……അപ്പൊ വീട്ടില് ജോലിക്കാരി ണ്ടാവും അല്ലെ ..

”ഏയ് വീട്ടുജോലിയൊക്കെ ഓള് എടുത്തോളും …

ആഹാ ….അപ്പൊ ഇയാൾ അല്ലെ പറഞ്ഞത് ഓൾക് ജോലി ഇല്ലാ ന്ന് ..

””അതെ ..ഓൾക് ജോലി ഒന്നും ഇല്ലാ ചുമ്മാ വീട്ട് പണി മാത്രം …!!

”മ്മ്മ് ..ഈ വീട്ട് പണി അത്രക്ക് ഒന്നും കാണില്ല അല്ലെ …

”ഹ ഹ ഹ അതൊക്കെ ഒരു ജോലി ആണോ ….അവര് എന്നും ചെയ്യുന്നതല്ലേ …

”അപ്പൊ നിങ്ങൾ കാലത്ത് നേരത്തെ എണീക്കുമായിരിക്കും ….അല്ലെ ..

””എയ് ഞാൻ കുറച്ചു വൈകിയേ ഉണരൂ ….പിന്നെ എനിക്ക് ഓഫീസിൽ പോകേണ്ടതുകൊണ്ട് അവൾ കുറച് നേരത്തെ ഉണരും ..

””ഉം എന്നിട്ട് ..

എന്നിട്ട് അവൾ എനിക്കും കുട്ടികൾക്കും കഴിക്കാൻ ഉള്ള ഭക്ഷണം ഉണ്ടാക്കും ..പിന്നെ കുട്ടികളെ ഒരുക്കി സ്കൂളിൽ വിടും ….എനിട്ട് ഞങ്ങൾ പോയതിന് ശേഷം അവൾ ഭക്ഷണം കഴിക്കും …

”ആഹാ ..നിങ്ങൾ പോയാൽ പിന്നെ അവൾക്ക് ജോലി ഒന്നും കാണില്ല അല്ലെ ..

””അതെന്ത് ചോദ്യമാ മാഷെ ..പാത്രങ്ങൾ ഒക്കെ കഴുകി വീട് തൂത്തവാരി തുടച്ചു വൃത്തിയാക്കുന്നത് അവൾ അല്ലെ ..പിന്നെ ഞങ്ങളുടെ തുണി എല്ലാം അലക്കി കഴിഞ്ഞിട്ട് അല്ലെ അവൾ ഉച്ചക്കെക്ക് ഉള്ള ഊണ് റെഡി ആക്കുന്നത് …

”ഓ ….അപ്പൊ ഉച്ചവരെ അവർക്ക് ജോലി ഉണ്ട് അല്ലെ …?

അല്ലല്ലോ ..ഉച്ചക്ക് ഊണൊക്കെ കഴിഞ്ഞിട്ട് അല്ലെ അവൾ തുണികൾ അയൺ ചെയ്യുന്നതും മുറ്റത്തെ ചെടികൾ നോക്കുന്നതുമൊക്കെ ….അപ്പൊഴെക്കും ഞങ്ങൾ എത്തും ..

”ആ നിങ്ങൾ വന്നാൽ പിന്നെ അവരോടൊപ്പം സഹായിക്കുമായിരിക്കും അല്ലെ ..?

”എന്ത് ചോദ്യമാ മനുഷ്യ ഇത് ….ഒഫീസിന്ന് ആകെ ടയേർഡ് ആയി വരുന്നതല്ലേ ഒരു കാപ്പി ഒക്കെ അവൾ ഇട്ട് തരും അതും കുടിച്ചു ഒന്ന് ഫ്രണ്ട്സുമായി ചാറ്റ് ഒക്കെ ചെയ്ത് അവിടെ ഇരിക്കും ..

””അപ്പൊ വൈഫ് അവരുടെ ഫ്രണ്ട്സുമായി ചാറ്റുകയാവും അല്ലെ ..

””ഹ് ഹ ഹ അതിന് അവല്ക്ക് എവിടുന്ന് നേരം എപ്പോ നോക്കിയാലും പണി അല്ലെ …

മക്കൾ വന്നാൽ അവർക്ക് ചോറ് കൊടുക്കണം അവരെ പഠിപ്പിക്കണം ….അവരെ കുളിപ്പിക്കണം ……അങിനെ നൂറ് കൂട്ടം പണികളല്ലേ ..

””അപ്പൊ രാത്രി ഡിന്നർ കഴിഞ്ഞു അവൾ വേഗം കിടക്കുമായിരിക്കും അല്ലെ കാലത്ത് എണീക്കാൻ ഉള്ളതല്ലേ …?

”ഹ്മ് ..ഞങ്ങൾ എല്ലാരും കിടന്നാലേ അവൾ അടുക്കളയിൽ നിന്നും കേറൂ ….അതിപ്പൊ ഏറ്റവും അവസാനം ഉറങ്ങുന്നതും ആദ്യം എണീക്കുന്നതും അവളായിരിക്കും ….

”ഓഹോ ….അപ്പൊ ഭാര്യക്ക് റസ്റ്റ് ഒക്കെ കിട്ടുന്നുണ്ടാകുമോ ..?

അവൾക്കെന്തിനാ റസ്റ്റ് എപ്പോഴും വീട്ടിലല്ലേ ഉള്ളത് …

അവൾക് എപ്പോ വേണേലും റസ്റ്റ് എടുക്കാലോ …!!

”നിങ്ങളുടെ ഭാര്യക്ക് ജോലി ഉണ്ടോ …?

”എടൊ തന്നോടല്ലേ പറഞ്ഞത് അവൾക്ക് ജോലി ഇല്ല അവൾ വീട്ടമ്മയാണ് …

”നന്ദി ….

പേരിന് ഒരു ജോലിയോ ,,ചെയ്യുന്ന ജോലിക്ക് കൂലിയോ ഇല്ലാത്ത എപ്പോ വേണേലും റസ്റ്റ് എടുക്കാമായിരുന്നിട്ടും ദിവസവും റെസ്റ്റ് ഇല്ലാതെ ഓടിനടന്നു ജോലി ചെയ്യുന്ന എല്ലാ വീട്ടമ്മമാർക്കും ..വേണ്ടി ….