കൂട്ടുകാരോ? അവരെന്തിനാ നിന്നെ തiല്ലിയത് നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ “?എന്ന് ചോദിച്ചുകൊണ്ടയാൾ അവനേ ബെഡ്‌ഡിൽ ചാരി ഇരുത്തി……

_upscale

എഴുത്ത്:-യാഗ

“ആ…….അയ്യോ… രiക്ഷിക്കണേ….. ത iല്ലല്ലേ….”
ആരുടേയോ അലറി കരച്ചിൽ കേട്ടതും രാഘവൻ ചുറ്റും നോക്കി. അല്പം അകലെ കുറച്ചു പേർ ചേർന്ന് ആരയോ തiല്ലി ചiതക്കുന്നത് കണ്ടതും അയാൾ അവർക്കരികിലേക്ക് ഓടി ചെന്നു.

അയാളെ കണ്ടതും കൂടിനിന്നവർ രണ്ട്ഭാഗത്തേക്കായി ചിതറി ഓടി
അവർക്ക് പിറകെ ഓടാൻ തുനിഞ്ഞ ഉം നിലത്ത് കിടന്ന് ഞെരങ്ങുന്ന വനേ കണ്ടതും അയാൾഅല്പം അകലെ ഉണ്ടായിരുന്ന തന്റെ കൂട്ടുകാരെ ഉറക്കെ വിളിച്ചു. കൂട്ടുകാർക്കൊപ്പം അവനേ ഹോസ്പിറ്റലിൽ എത്തിൽക്കുമ്പോൾ അവനൊന്നും വറുത്തല്ലേ എന്ന പ്രാർത്ഥന മാത്രമേ അയാൾക്ക് ഉണ്ടായിരുന്നുള്ളു.

മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം അവന് ബോധം വന്നതും അയാൾ അവന്റെ മുടിയിൽ പതിയേ തലോടി.

“നീ… നീ ആരാ…. നിന്റെ പേരെന്താ…”

“ഞാൻ വൈഷ്ണവ് ഇവിടെ അടുത്ത വീട് “

” ആരാ നിന്നെ തiല്ലിയത് “

“അത് അതെന്റെ കൂട്ടുകാരാണ് “

“കൂട്ടുകാരോ? അവരെന്തിനാ നിന്നെ തiല്ലിയത് നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ “?എന്ന് ചോദിച്ചുകൊണ്ടയാൾ അവനേ ബെഡ്‌ഡിൽ ചാരി ഇരുത്തി. ടേബിളിൽ ഇരുന്ന ജ്യൂസ് അവന്റെ കയ്യിലേക്ക് വച്ചു കൊടുത്തുകൊണ്ട് അയാൾ അവനേ ആകമാനം ഒന്ന് നോക്കി. നെറ്റിയില്ല കവിളില് കയ്യിലും കാലിലും എല്ലാം പiരിക്കുകളുമായി ഇരിക്കുന്നവനേ കണ്ടതും അയാൾ ഒന്ന് ധീർഘമായ് നിശ്വസിച്ചു.

ഒരു കാലത്ത് എല്ലാവരും കണ്ണടച്ച് വിശ്വസിച്ചിരുന്നത് കൂട്ടുകരേ ആയിരുന്നു. ഏത് പ്രശനം വന്നാലും പ്രാണൻ കളഞ്ഞായാലും അവർ കൂടെ നിൽക്കുയായിരുന്നു.
എന്നാൽ ഇന്നത്തെ കൂട്ടുകെട്ടുകളേകുറിച്ച് ഓർത്തയാൾ തന്റെ ഫോൺ അവന് നേരേ നീട്ടി.

“നിന്റെ വീട്ടിലേ നമ്പറ് തന്നേ അവരേ വിളിച്ച് കാര്യം പറയട്ടെ. ഇപ്പ തന്നെ പുലർച്ചെയായി. നിന്നെ കാണാതെ അവര് പേടിക്കുന്നുണ്ടാവും “ഒരു ധീർഘ ശ്വാസത്തോടെ തന്റെ വീട്ടിലെ നമ്പർ ഡയൽ ചെയിതവൻ ഫോൺ അയാൾക്ക് നേരേ നീട്ടി. അവന്റെ ചുമലിൽ നോവാതെ ഒന്ന് തട്ടി കൊണ്ടയാൾ ഫോണുമായി പുറത്തേക്ക് നടന്നു. കാര്യങ്ങൾ അവന്റെ വീട്ടുകരേ അറിയിച്ച ശേഷം അയാൾ അവനരികിലായി വന്നിരുന്നു.

“എന്തിനാ നിന്റെ കൂട്ടുകാര് നിന്നെ അiപായപ്പെടുത്താൻ ശ്രമിച്ചത്. “

“അ…..അത്….ഒരാഴ്ച്ചമുൻപ് ഞാൻ ഒരു ഫോൺ വാങ്ങിച്ചു .അവർക്ക് അതിനുള്ള പാർട്ടികൊടുത്തില്ല അതിനാഅവര്…..”

“അല്ല പാതിരാത്രി നീയെങ്ങനെ അവരുടെ അടുത്ത് എത്തി. “

” ഒരു കൂട്ടുകാരന് വയ്യ അവന് അത്യാവശ്യമായി ബ്ലഡ്ഡ് വേണം എന്ന് പറഞ്ഞപ്പോ വന്നതാ…”

“ഉം…..”

അവൻ കുiടിച്ചു കഴിഞ്ഞ ജ്യൂസിന്റെ കപ്പ് വാങ്ങിച്ച് വേസ്റ്റ് ഡെസ്ബിനിൽ ഇട്ടു കൊണ്ടയാൾ നേർമ്മയായൊന്നു മൂളി. അവനേ നന്നായി കിടത്തി പുതപ്പിച്ചശേഷം അയാൾ പുറത്തേക്ക് നടന്നു. അല്പം കഴിഞ്ഞും വേവലാതിയോടെ നഴ്സിനൊപ്പം നടന്നു വരുന്നവരേ കണ്ടതും മാനുവൽ അവർക്കരികിലേക്ക് ചെന്നു.

“വൈഷ്ണവിന്റെ”

“ഹാ…. അതേ അവന്റെ അച്ഛനും അമ്മയും ആണ്. “

“ഹേയ് …. പേടിക്കണ്ട ഞാൻ മാനുവൽ ഞാനാണ് നിങ്ങളെ വിളിച്ചത്. വരൂ ഇതാണ് റൂം. “

അവരേയും കൂട്ടി അവനരികിൽ കൊണ്ട് നിർത്തിയ ശേഷം അവരോട് യാത്ര പറഞ്ഞു കൊണ്ട് മാനുവൽ ഹോസ്പിറ്റലിന് വെളിയിലേക്ക് നടന്നു. ബീച്ചിലെ മണലിൽ ആകാശം നോക്കി കിടന്നു കൊണ്ടയാൾ ഫോണിന്റെ വാൾപേപ്പറിലേക്ക് നോക്കി.?തന്നെ കെട്ടിപിടിച്ച് നിൽക്കുന്ന പയ്യനേ കണ്ടതും അയാൾ പൊട്ടികരഞ്ഞു കൊണ്ട് ആ ഫോട്ടോയിൽ തുരുതുരേ ഉമ്മ വച്ചു.

“ഡാ…. കൂട്ടുകാർക്കൊപ്പമുള്ള നിന്റെ ഈ രാത്രിയിലുള്ള സഞ്ചാരം അത്ര നല്ലതല്ല. ” ഒരു കയ്യിൽ ഇലക്ഷന്റെ പോസ്റ്ററുകളും മറുകയ്യിൽ ടോർച്ചുമായി മുറ്റത്തേക്ക് ഇറങ്ങുന്നവനേ കണ്ടതും മാനുവൽ അസ്വസ്ഥതയോടെ പറഞ്ഞു.

“എന്റെ പൊന്നുപപ്പേ….. വറുതെ ഇങ്ങനെപേടിക്കല്ലേ…. ഒന്നുല്ലെങ്കില്ലും ഞാൻ ഒരു ആൺകുട്ടിയല്ലേ….”

” ആണായാലും പെണ്ണായാലും അച്ഛമ്മ മാർക്ക് മക്കളൊക്കെ ഒരു പോലെയാ “
കയ്യിൽ പറ്റിയ വെള്ളം സാരിതലപ്പിൽ തുടച്ചുകൊണ്ട് പല്ലവി അവർക്കരികിലേക്ക് വന്നു നിന്നു..

“എന്റെ പൊന്നമ്മാ ഞാൻ പുലർച്ചക്ക് മുന്നേഇങ് വരില്ലേ….”

“ഇതൊക്കെ പല ചെയ്തൂടെ…. ഞങ്ങളെ ഇങ്ങനെ ടെൻഷൻ ആക്കണോ….”

” ക്ലാസ്സ് കഴിഞ്ഞ് വന്ന പാടേ ഇതൊന്നും ഒട്ടിക്കാൻ ഇറങ്ങാൻ വയ്യ അത്കൊണ്ടല്ലേ….” അവരുടെകവിളിൽ ഒന്ന് പിച്ചി കൊണ്ടവൻമുറ്റത്തേക്ക് ഇറങ്ങി.nപിറ്റേദിവസം നേരം പുലർന്നിട്ടും അവൻവീട്ടിൽ വന്നിട്ടില്ലെന്ന് കണ്ട മാനുവൽ അവന്റെ ഫോണിലേക്ക് വിളിച്ചു. കോൾ അറ്റൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും അയാൾ വേവലാതിയോടെ അവനേ അന്വേഷിക്കാനായി പുറത്തേക്ക് ഇറങ്ങി. പതിവില്ലാതെ വഴിയരികിൽ അങ്ങിങ്ങായി കൂടിനിൽക്കുന്ന നാട്ടുകാരേ കണ്ടതും അയാൾ ഭയത്തോടെ വീട്ടിനുളളിലേക്ക് കയറി. അല്പസമയം കഴിഞ്ഞതും മുറ്റത്ത് വന്ന് നിന്ന ആംബുലൻസ് കണ്ടതും കാര്യങ്ങൾമനസ്സിലായ അയാൾ ഒന്ന് കരയാൻ പോലും സാധിക്കാതെ തളർച്ച യോടെ നിലത്തേക്ക് ഇരുന്നു. അകത്ത് നിന്നും ഭാര്യയുടെ അലറി കരച്ചിൽ കേട്ടെങ്കിലും ഒന്നനങ്ങാൻ പോലും സാധിക്കാതെ അയാൾ ബോധം മറഞ്ഞ് നിലത്തേക്ക്‌ വീണു.

“കേരളത്തിൽ വീണ്ടും രാഷ്ട്രീയ കൊiലപാതകം. കൊiലപാതകത്തിന് കൂട്ടുനിന്നത് കൂട്ടുകാർ തന്നെയെന്ന് തെളിഞ്ഞു. “

അവൻ ഏറെ വിശ്വസിച്ച കൂട്ടുകാർ തന്നെ അവനെ ഇല്ലാതാക്കാൻ കൂട്ടുനിന്നതെന്ന് ഓർത്തതും പൊട്ടി കരഞ്ഞു കൊണ്ടയാൾ അവന്റെ ഫോട്ടോയിലേക്ക്‌ നോക്കി.

” നിങ്ങളിത് എവിടെയായിരുന്നു”

പതിവില്ലാതെ ഏറെ വൈകി വീട്ടിലേക്ക് കയറി വന്ന അയാളേ കണ്ടതും പല്ലവി ഭയത്തോടെ തിരക്കി. അവരുടെ കലങ്ങിയ കണ്ണുകൾ കണ്ടതും അയാൾ അവരേ ചേർത്തുപിടിച്ചു കൊണ്ട് പൊട്ടികരഞ്ഞു.

ഭാര്യയെ ചേർത്തുപിടിച്ചു കിടന്നുകൊണ്ടായാൾ വൈഷ്ണവിന്റെ കാര്യങ്ങൾ ഭാര്യയോട് പറഞ്ഞു അത് കേട്ടതും അവർ ഭയത്തോടെ അയാളെ നോക്കി.

“എന്നിട്ടിപ്പോ അവനെങ്ങനെ ഉണ്ട്…. ഒന്നും പറ്റിയില്ലല്ലോ…”

“ഇല്ല… കൈക്ക് ചെറിയൊരു പൊട്ടലുണ്ട് അത് മാത്രമേ വലിയ പരിക്ക് എന്ന് പറയാൻ ഉള്ളൂ ബാക്കിയെല്ലാം ചെറിയ പോറലുകൾ ആണ്.”

“ഒരുപക്ഷേ നിങ്ങളിന്ന് അവനേ കണ്ടത് പോലെ നമ്മുടെ മോനെയും ആരെങ്കിലും കണ്ടിരുന്നെങ്കിൽ അവനിന്നും ജീവനോടെ ഉണ്ടായിരുന്നേനെ അല്ലേ ഏട്ടാ….”

ഒരുനിമിഷം മകന്റെ ഫോട്ടോയിലേക്ക് നോക്കിയവർ ഇടർച്ചയോടെ അയാളോട് തിരക്കി. അവരുടെ ഉള്ളറിഞ്ഞെന്നപോലെ അയാൾ അവരെ ചേർത്തു പിടിച്ചു.

“നമ്മുടെ മോൻ…… അവന് ഒരിക്കലും ആരെയും ചiതിക്കാനോ… പറ്റിക്കാനോ അറിയാമായിരുന്നില്ല അത് അറിയാതിരുന്നത് കൊണ്ടാ അവർക്കവനെ ഇiല്ലാതാക്കാൻ സാധിച്ചത്. അല്ലെങ്കിൽ നീയൊന്ന് ചിന്തിച്ചു നോക്കിക്കേ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിറകെ പോകാത്ത അവൻ കൂട്ടുകാർക്ക് വേണ്ടി അന്ന് ആ പോസ്റ്റർ ഒട്ടിക്കാൻ പോകില്ലായിരുന്നല്ലോ….”

“ഉം… നിങ്ങള് പറഞ്ഞത് ശരിയാണ് രാത്രി നമ്മളെവിട്ട് എവിടെയും പോകാത്ത അവൻ അന്ന് രാത്രി കൂട്ടുകാർക്ക് ഒപ്പം പോയപ്പോൾ അറിഞ്ഞിരുന്നില്ലല്ലോ അതവന്റെ അവസാന യാത്രപറച്ചിൽ ആയിപ്പോകും എന്ന്.”നിറഞ്ഞകണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവർ പതിയേ കണ്ണുകൾ അടച്ചു കൊണ്ട് അയാളോട് ചേർന്നു കിടന്നു.

“ശെരിയാണ് ഒരിക്കൽ പോലും അവൻ രാത്രി പുറത്തുപോകാൻ ഇഷ്ടപ്പെട്ടിരുന്ന ആളല്ല പക്ഷേ… അന്ന്നെ ടുവീർപ്പോടെ അരികിൽ കിടന്ന ഭാര്യയെ നോക്കി ദീർഘമായൊന്ന് നിശ്വസിച്ചു കൊണ്ട് അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ആകാശത്തിൽ ഒരു നക്ഷത്രം മാത്രം തെളിഞ്ഞു നിൽക്കുന്നത് കണ്ട അയാൾ വിഷമത്തോടെ അതിനെനോക്കി ഒന്ന് പുഞ്ചിരിച്ചു

രാവിലെതന്നെ വൈഷ്ണവിനുള്ള ആഹാരവുമായി അവനരികിൽ എത്തിയ മാനുവൽ അവന് ചുറ്റും തലതാഴ്ത്തി നിൽക്കുന്ന കൂട്ടുകാരെ കണ്ടതും ഒന്നും പറയാതെ തിരികെ നടക്കാൻ ആഞ്ഞു.

“അങ്കിൾ…” പെട്ടന്നുള്ള വൈഷ്ണവിന്റെ വിളി കേട്ടതും അയാൾ പുഞ്ചിരിയോടെ അവനെനോക്കി.

“ഇതാണ് ഇന്നലെ എന്നെ നിങ്ങളുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തിയ അങ്കിൾ “

“ഞങ്ങൾ അറിയാതെ ചെയിതു പോയതാ ആ സമയം അങ്കിൾ വന്നില്ലായിരു ന്നെങ്കിൽ ചിലപ്പോ ” പാതിയിൽ നിർത്തിക്കൊണ്ട് അവർ മൂന്നു പേരും അയാളെ കെട്ടിപിടിച്ചു. അവരെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് അയാൾ വൈഷ്ണവിന്റെ അച്ഛനേയും അമ്മയേയും നോക്കി. അവരുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അയാൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

” കൂട്ടുകാർ എന്നാൽ കൂടപ്പിറക്കാത്ത കൂടപ്പിറപ്പുകൾ ആണ്. ഒരിക്കലും അവർ പരസ്പരം ചiതിക്കരുത് കാരണം ജീവിതത്തിൽ ആരൊക്കെ ഇല്ലെങ്കിലും നല്ല സൗഹൃദങ്ങൾ കൂടെ കാണും അതൊരു വിശ്വാസമാണ്. ആ ഒരു വിശ്വാസത്തിലാ ഓരോ അച്ഛനമ്മമാരും മക്കൾ കൂട്ടുകാർക്ക് ഒപ്പമാണെന്ന് പറയുമ്പോൾ ഭയക്കാതെ വീട്ടിൽ ഇരിക്കുന്നത്. അവർക്കറിയാം തന്റെ മകന് അല്ലെങ്കിൽ മകൾക്ക് ഒരാപത്ത് വന്നാൽ അതിൽ നിന്ന് അവനേ രക്ഷിക്കാൻ അവന്റെ കൂട്ടുകാർ ഉണ്ടാവും എന്ന് ആ ഒരു വിശ്വാസം ഒരിക്കലും തകർക്കരുത്.
അങ്ങനെ തകർന്നാൽ നശിക്കുന്നത് ഒരു കുടുംബം മുഴുവനും ആയിരിക്കും അത് നിങ്ങൾ എപ്പഴുംഓർക്കണം. ” എന്ന് പറഞ്ഞു കൊണ്ടയാൾ കയ്യിലിരുന്ന പാത്രം ടേബിളിൽ വച്ചുകൊണ്ട് തിരികെ നടന്നു.

“”