അതുകൊണ്ടുതന്നെ ഇന്നലെ വന്നപ്പോൾ രണ്ടുപേർക്കും വല്ലാത്ത ആർത്തിയായിരുന്നു അതുകൊണ്ട് വിറകുപുരയുടെ ഉള്ളിലേക്ക് പോകാൻ ഒന്നും സാവകാശം കിട്ടിയില്ല പുറത്തുവച്ച് തന്നെ………

എഴുത്ത്:- നിമ

“”” നിന്റെ ഭാര്യയ്ക്ക് ഭ്രാന്താണ് അവളെ കൊണ്ടുപോയി അവളുടെ വീട്ടിൽ ആക്കാൻ നോക്ക്!””

എന്ന് സ്വന്തം അനിയനോട് പറഞ്ഞിരുന്നു പ്രഭ അത് കേട്ട് അവൻ ഗൗരിയെ ഒന്ന് നോക്കി അവൾ കരഞ്ഞുകൊണ്ട് ഇരിക്കുന്നുണ്ട് അല്ലെങ്കിലും ഈ വീട്ടിലേക്ക് അവളെ കല്യാണം കഴിച്ചു കൊണ്ടുവന്നത് തന്റെ അമ്മയ്ക്കും ചേച്ചി പ്രഭയ്ക്കും ഇഷ്ടമായിട്ടില്ല..

വലിയ പണക്കാരുടെ വീട്ടിൽ നിന്ന് പെണ്ണ് എടുക്കണം എന്നായിരുന്നു അവർക്ക് മോഹം അന്നേരമാണ് പ്രേമം ആണെന്നും പറഞ്ഞ് ഗൗരിയെ ഇങ്ങോട്ടേക്ക് താൻ വിളിച്ചു കൊണ്ടു വരുന്നത് അതോടെ രണ്ടുപേർക്കും അവളെ കൊ ല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു അതിനിടയിലാണ് വീണ്ടും പ്രശ്നങ്ങൾ പോലെ ഓരോന്ന് ഉണ്ടാവുന്നത്..

ഹോസ്പിറ്റലിൽ നേഴ്സ് ആയ തനിക്ക് ഒരാഴ്ച പകലാണ് ഡ്യൂട്ടി എങ്കിൽ ഒരാഴ്ച നൈറ്റ് ആവും അവിടെ തന്നെയായിരുന്നു ഗൗരിയും ജോലി ചെയ്തിരുന്നത് അവിടെനിന്ന് കണ്ട് ഇഷ്ടമായതാണ്..

അവൾ അവിടെ റിസപ്ഷനിൽ ആയിരുന്നു… അവൾക്കും നൈറ്റ് ഉണ്ടാകും ചിലപ്പോൾ ഒരുമിച്ച് ആകും അന്നേരം സന്തോഷത്തോടെ രണ്ടുപേരും കൂടി പോകും ഇപ്രാവശ്യം രണ്ടുപേർക്കും രണ്ടു സമയത്ത് കിട്ടി അങ്ങനെയാണ് പ്രശ്നങ്ങളുടെ തുടക്കം..

പ്രജിൻ എന്തുവേണം എന്നറിയാതെ നിന്നു പിന്നെ ഗൗരിയെ അവളുടെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കി അവർക്ക് ഇപ്പോൾ തങ്ങളോടുള്ള വിരോധം എല്ലാം മാറിയിട്ടുണ്ട്..

“” ഞാൻ പറഞ്ഞത് വിശ്വാസമില്ലാഞ്ഞിട്ടാണോ എന്ന് അവൾ അന്നേരം ചോദിച്ചിരുന്നു!!””

എനിക്ക് നിന്നെ വിശ്വാസമാണ്!! ഇനിയും അവിടെ നിർത്തിയിട്ടുണ്ടെങ്കിൽ നീ ഒരുപാട് അനുഭവിക്കേണ്ടിവരും ഞാനൊരു വാടക വീട് ശരിയാക്കിയിട്ട് ഇനി നമുക്ക് അങ്ങോട്ട് മാറാം എന്ന് മാത്രം പറഞ്ഞ് നേരെ ഹോസ്പിറ്റലിലേക്ക് പോയി പ്രജിൻ..

അത് കേട്ടപ്പോൾ ഗൗരിക്ക് സമാധാനമായിരുന്നു അല്ലെങ്കിലും ആ ഒരു വീട്ടിലേക്ക് ഇനി പോകാൻ തനിക്ക് ഒരു താല്പര്യവും ഇല്ല..

പ്രഭ ചേച്ചിയുടെ ഭർത്താവ് ഉണ്ണിയേട്ടൻ ഗൾഫിലാണ് രണ്ടു മക്കളുണ്ട് അവരെ ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ കൊണ്ട് ചെന്നാക്കിയിരിക്കുകയാണ്. നോക്കാൻ വയ്യ എന്നും പറഞ്ഞ് അവർ ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് പോവുകയേ ഇല്ല എന്തെങ്കിലും വിശേഷത്തിനു പോകും അപ്പോൾ തന്നെ തിരികെ പോലും അവരുടെ അമ്മായിഅമ്മയുമായി തീരെ ചേരില്ല എന്ന് പറഞ്ഞ് കേട്ടു..

ഇവിടെ സർവ്വാധികാരിയെ പോലെയാണ് എല്ലാവരെയും കയറി ഭരിക്കും പ്രത്യേകിച്ച് തന്നെ അവിടുത്തെ എല്ലാ ജോലിയും ചെയ്യണം എങ്കിലും കുറ്റം മാത്രം ബാക്കി.. പ്രജിൻ കൂടെയുള്ളപ്പോൾ പ്രശ്നമില്ല പക്ഷേ ഡ്യൂട്ടിക്ക് പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ അമ്മയും മകളും ഒരു അടിമയോട് എന്ന വണ്ണമാണ് പെരുമാറുക..

പഴയ തറവാട് അതിനു ചുറ്റും കാവും കുളവും എല്ലാം കൂടി വല്ലാത്ത ഒരു അന്തരീക്ഷമാണ് അവിടെ രാത്രിയിൽ പുറത്തിറങ്ങാൻ തന്നെ പേടി അകത്ത് ബാത്റൂം ഇല്ല അതിന് പുറത്തേക്ക് പോകണം രാത്രി ഒന്ന് മൂത്രമൊഴിക്കണ മെങ്കിൽ പോലും വീടിനു പുറത്തുള്ള ബാത്റൂമിലേക്ക് നടന്നു വരണം..

പ്രജിൻ ഉള്ളപ്പോൾ പ്രജിനേയും വിളിച്ച് പുറത്തേക്ക് വരും പക്ഷേ ഇല്ലത്തെ പ്പോഴാണ് പ്രശ്നം ഒറ്റയ്ക്ക് വരണം ഒരു ദിവസം പേടിച്ചിട്ട് അമ്മയെ ചെന്ന് വിളിച്ചു അന്ന് വേണ്ടത് കേട്ടു!!

അടുത്തദിവസം മുതൽ പേടിയാണെങ്കിൽ പോലും ഒറ്റയ്ക്ക് ഇറങ്ങി പോകും… കണ്ണ് മുറുക്കി അടച്ച് ഒറ്റ ഓട്ടമാണ് ബാത്റൂമിലേക്ക് അത് കഴിഞ്ഞ് തിരിച്ചും.. അല്ലാതെ വേറെ വഴിയില്ല..

കഴിഞ്ഞദിവസം അതുപോലെ ഒന്ന് ബാത്റൂമിലേക്ക് ഇറങ്ങിയതാണ് മുറ്റത്തുനിന്ന് എന്തോ ശബ്ദം കേട്ടതും അറിയാതെ കണ്ണ് തുറന്നു നോക്കി പോയി അവിടെ ഒരു സ്ത്രീ . ഭയത്തോടെ നിലവിളിച്ച് അവിടെ നിന്ന് ഓടിപ്പോന്നു.

അപ്പോഴേക്ക് അമ്മ ഉണർന്ന് വന്നിരുന്നു ഞാൻ അവിടെ ആരോ നിൽപ്പുണ്ട് എന്ന് പറഞ്ഞ് ചൂണ്ടി കാണിച്ചു കൊടുത്തു അവിടെയെല്ലാം നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല എനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞു..

ഞാൻ കണ്ട കാര്യം സത്യമായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയും അങ്ങോട്ടേക്ക് വന്നു അവരോടും ഞാൻ പറഞ്ഞുഅവിടെ ഒരു സ്ത്രീയെ കണ്ട കാര്യം..

“””” ഈ പ്രജിന് ഈ ഭ്രാന്തിയെ കിട്ടിയുള്ളൂ കെട്ടാൻ!!””

എന്നായിരുന്നു അവരും പറഞ്ഞത്..

പിറ്റേദിവസം ഡ്യൂട്ടി കഴിഞ്ഞ് പ്രജിൻ വന്നപ്പോഴേക്ക് എനിക്ക് പേടിച്ച് ചെറിയ രീതിയിൽ പനി വന്നു അന്നേരം അവർ പറഞ്ഞതാണ് ഭ്രാന്തിയെ വീട്ടിൽ കൊണ്ട് ചെന്നാക്കാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോൾ അവനും അതെല്ലാം വിശ്വസിച്ചു എന്നാണ് കരുതിയത് പക്ഷേ അവന്റെ മനസ്സിൽ ഇങ്ങനെയായിരുന്നു എന്നറിഞ്ഞപ്പോൾ ഒരു സമാധാനം അവനെങ്കിലും എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ..

അന്നേരം പ്രഭ ഫോൺ എടുത്ത് ഷാജിയെ വിളിച്ചു.

“” നിന്നോട് ഞാൻ പറഞ്ഞത അത്രയും നേരത്തെ വരണ്ട എന്ന് ആ നേരത്ത് ആ വൃത്തികെട്ടവൾക്ക് ഒരു ബാത്റൂമിൽ പോക്കുണ്ട്!!”””

അവൾ പറഞ്ഞത് കേട്ട് അപ്പുറത്തുനിന്ന് ചിരിച്ചു ഷാജി..

“””എന്നിട്ട് വന്നപ്പോൾ നിനക്ക് യാതൊരു ബുദ്ധിമുട്ടും കണ്ടില്ലല്ലോ??? ഇങ്ങോട്ട് കയറി ആക്രമണം ആയിരുന്നില്ലേ??””

അത് കേട്ടതും പ്രഭ ഒന്ന് പൂത്തുലഞ്ഞു.. ഇതുവഴി ഓടുന്ന ബസ്സിലെ കണ്ടക്ടർ ആണ് ഷാജി കോളേജിൽ പോകാൻ തുടങ്ങിയ കാലം മുതൽ പരിചയമുണ്ട് അന്ന് ഓരോന്ന് കമന്റ് പറയുമായിരുന്നു പിന്നീട് ഇഷ്ടമാണ് എന്നും പറഞ്ഞ് പുറകെ നടന്നു.. പക്ഷേ അവനെപ്പോലെ ഒരാളെ കല്യാണം കഴിച്ചു ജീവിക്കാൻ തയ്യാറല്ലായിരുന്നു അതുകൊണ്ടുതന്നെ ഉണ്ണികൃഷ്ണന്റെ കല്യാണാലോചന വന്നപ്പോൾ സമ്മതിച്ചു..

അതുകഴിഞ്ഞ് വീണ്ടും ഷാജിയെ കണ്ടുമുട്ടി..

ഇപ്പോഴും അവന് ഇഷ്ടമുണ്ട് എന്ന് പറഞ്ഞു… പിന്നെ അത് വീണ്ടും ഒരു ബന്ധമായി വളർന്നു രാത്രികളിൽ അവൻ വീട്ടിലേക്ക് ആരും കാണാതെ വന്നു..

പുറത്തേക്ക് വിറകും മറ്റും വയ്ക്കാൻ എടുത്ത ചെറിയ പുരയുടെ ഉള്ളിൽ ഞങ്ങളുടേതായ രഹസ്യ നിമിഷങ്ങൾ പങ്കിട്ടു..

ഇത്തവണ അവൻ ഫ്രണ്ട്സിന്റെ കൂടെ ടൂർ പോയതായിരുന്നു അതുകൊണ്ടു തന്നെ കുറെ ദിവസമായി ഈ വഴിക്ക് വന്നിട്ട്… ഇന്നലെ വന്നപ്പോൾ അതുകൊണ്ടുതന്നെ രണ്ടുപേർക്കും വല്ലാത്ത ആർത്തിയായിരുന്നു അതുകൊണ്ട് വിറകുപുരയുടെ ഉള്ളിലേക്ക് പോകാൻ ഒന്നും സാവകാശം കിട്ടിയില്ല പുറത്തുവച്ച് തന്നെ രണ്ടുപേരും കെട്ടിപ്പിടിച്ചു..

അവൾ അവന്റെ ഷർട്ട് മെല്ലെ ഊരി മാറ്റി രോമങ്ങൾ തിങ്ങി നിറഞ്ഞ നെഞ്ചിൽ ചും ബിച്ചു അവനും അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് വിറയാർന്ന അവളുടെ ചുണ്ടുകളിൽ ചും ബിച്ചു..

അവന്റെ കൈകൾ അവളുടെ ദേഹത്ത് കുസൃതി കാട്ടാൻ തുടങ്ങി അന്നേരമാണ് പുറകിൽ നിന്ന് ഒരു നിലവിളി കേട്ടത്..

അത് കേട്ടതും അവൻ ഓടി മാറി.

അവളും ആ വശത്തെ വാതിൽ വഴി അകത്തേക്ക് ഓടി കയറിയിരുന്നു അപ്പോഴേക്കും ആണ് അമ്മ ഇറങ്ങി വന്നത് കണ്ടത്.. വേഗം വാതിലിനു പുറകിൽ ഒളിച്ചുനിന്നു പിന്നെ ഒന്നും അറിയാത്തതുപോലെ ഇറങ്ങിച്ചെന്നു..
പൂമുഖത്തെയും അടുക്കളഭാഗത്തെയും വാതിൽ അല്ലാതെ മറ്റൊരു വാതിൽ കൂടി പുറത്തേക്ക് ഇറങ്ങാൻ ഈ വീടിന് ഉണ്ടായിരുന്നു അത് ഞങ്ങളുടെ ഭാഗ്യം..

കുറ്റങ്ങളെല്ലാം അവരുടെ തലയിലേക്ക് ഇട്ടുകൊടുത്ത് അവളെ ഒരു ഭ്രാന്തിയാക്കി എല്ലാം സോൾവ് ആയി എന്ന് വിചാരിച്ചു..

എന്തായാലും മോഹിച്ച കാര്യം നടക്കാതെ വന്നതിന്റെ നിരാശ രണ്ടുപേരിലും ഉണ്ടായിരുന്നു അതുകൊണ്ടാണ് അന്നും വരാമെന്ന് ഷാജി ഏറ്റത് പറഞ്ഞ പ്രകാരം രാത്രി അവൻ ആ വഴിക്ക് വന്നു..

പക്ഷേ ഇത്തവണ സെക്കൻഡ് ഷോ കഴിഞ്ഞ് വന്ന ചില പയ്യന്മാരുടെ കണ്ണിൽപ്പെട്ടു അവൻ പാത്തും പതുങ്ങിയും ആ വീട്ടിലേക്ക് ഒരാൾ പോകുന്നത് അവന്മാർ ശ്രദ്ധിച്ചു അവർ മിണ്ടാതെ അവനെയും തെരഞ്ഞ് വന്നു അന്നേരമാണ് അവന്റെ കൂടെ മറ്റൊരാളും കൂടി നിൽക്കുന്നത് കണ്ടത് രണ്ടുപേരെയും കയ്യോടെ പിടിച്ചു ബഹളം വച്ചതിനെ തുടർന്ന് അയൽവക്കക്കാരെല്ലാം ഓടി വന്നു..

എല്ലാവരോടും ഗൗരിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിരുന്നു പ്രജിന്റെ അമ്മ ഇപ്പോൾ എല്ലാവർക്കും മനസ്സിലായി യഥാർത്ഥത്തിൽ അവൾ കണ്ടത് എന്തായിരുന്നു എന്ന് അതോടെ ഗൗരിയെ കുറ്റം പറഞ്ഞിരുന്നവർ എല്ലാവരും അവളെപ്പറ്റി നല്ലത് പറയാൻ തുടങ്ങി ചേച്ചിയെ അവിടെ നിന്ന് ഇറക്കിവിട്ടു പ്രജിൻ..

ഉണ്ണികൃഷ്ണൻ എല്ലാം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവന്നു വലിയ പ്രശ്നം തന്നെ ഉണ്ടായി ഒടുവിൽ അയാളുടെ വീട്ടിൽ സ്ഥിരമായി നിന്നോളം എന്ന വാക്കിൽ അയാൾ ബന്ധം വേർപിരിയുന്നതിൽ നിന്ന് പിന്മാറി രണ്ട് മക്കളെ ഓർത്തിട്ടാണെന്ന് മാത്രം..

മറ്റൊരു വാടകയ്ക്ക് വീട് നോക്കാതെ ഗൗരിയെ അങ്ങോട്ടേക്ക് തിരിച്ചുകൊണ്ടുവന്നു പ്രജിൻ . ഇപ്പോൾ അമ്മയും വല്ലാതെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാറില്ല അത്യാവശ്യം സമാധാനം ആ വീട്ടിൽ കിട്ടിത്തുടങ്ങി എല്ലാം മാറിമറിഞ്ഞത് എത്ര പെട്ടെന്നാണെന്ന് ഓർത്തു അവൾ..

ഒപ്പം ഒന്നുകൂടി മനസ്സിലായിരുന്നു പ്രേതവും ഭൂതവും ഒന്നുമില്ല ലോകത്ത് മനുഷ്യർ മാത്രം തന്നെയുള്ളു ഭീകരരായി എന്ന്