ഭാഗം 10 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
തിരിച്ചു പോവാൻ ഇറങ്ങിയപ്പോൾ വാതിലിന്റെ അടുത്തിരുന്ന ഡെസ്കിൽ നിന്നും കൈ തട്ടി ഒരു ബുക്ക് വീണു…..എടുത്തു വെക്കുന്നതിനിടയിൽ താഴെ വീണ കടലാസ്സിൽ തന്റെ വരച്ച ചിത്രം കണ്ടവൾ ഞെട്ടി പോയി… വേഗം ആ ബുക്ക് എടുത്ത് തുറന്നു നോക്കി…അതിലെ വരികൾ വായിക്കവേ അവൾക്ക് സന്തോഷവും സങ്കടവും ഒരുപോലെ തോന്നി..
“മാളു……” ആ വിളിയിൽ ഞെട്ടി തിരിഞ്ഞ് നോക്കി…ഓടി ചെന്ന് വാരി പുണർന്നു..
” ഇത്രയും ഇഷ്ടം ഉണ്ടായിട്ടും എന്തിനാ മനുവേട്ടാ അന്ന് അങ്ങനെ പറഞ്ഞെ…” പരിഭവത്തോടെ പറയുന്നവളെ ചേർത്തു പിടിക്കണമെന്നുണ്ട്..പക്ഷെ കഴിയുന്നില്ല
” ന്താ മാളു നീ കാണിക്കണേ..നിന്നോട് ഞാൻ ഒരു വട്ടം എല്ലാം പറഞ്ഞതല്ലെ.” ചേർന്നു നിനവളെ അവൻ പിടിച്ചു മാറ്റി…കണ്ണീർ തുടച്ചവൾ വേഗം ചെന്ന് ആ പുസ്തകം എടുത്ത് അവനു നേരെ നീട്ടി..
” കള്ളം പറയണ്ട മനുവേട്ട…. എന്തിനാ.. എന്തിന് വേണ്ടിയാ ഇങ്ങനെ ഒക്കെ പറയണേ…. ഇഷ്ടമല്ലാഞ്ഞിട്ടാണോ ഇതൊക്കെ…ആണോ മനുവേട്ടാ…ഇതിൽ…. ഇതിൽ എന്നെ കുറിച്ചല്ലേ…. ഇത് ഞാൻ അല്ലെ….പറ…. അല്ലെ??” ആ പുസ്തകവും അവളുടെ ചിത്രവും നീട്ടി പിടിച്ചു ചോദിച്ചപ്പോൾ സ്വരം ഇടറിയിരുന്നു…ആദ്യം എന്ത് പറയണം എന്ന് അറിയാതെ അവൻ നിന്നു….വാക്കുകൾ തൊണ്ടകുഴിയിൽ കുടിങ്ങി നിൽക്കുന്ന പോലെ….. പറയണം എന്നുണ്ട്….. ഇഷ്ടമാണ് എന്ന് പറയണമെന്നുണ്ട് പക്ഷെ പറ്റില്ല….. മുഖം അവളിൽ നിന്നും തിരിച്ചു.
” പറ ഇഷ്ടമല്ലേ ” തിരിച്ചു നിർത്തി വീണ്ടും ഇടരുന്ന സ്വരത്തിൽ അല്പം ഒച്ച ഉയർത്തി ആണ് ചോദ്യം…..അവൻ ഒന്നും പറഞ്ഞില്ല….വീണ്ടും അവൾ അവനെ പുണർന്നു…ദേഹത്ത് പതിക്കുന്ന അവളുടെ ചൂട് കണ്ണീർ അവനെ ചുട്ട്പോളികുന്നുണ്ടാർന്നു……മനസ്സിനെ വല്ലാതെ നോവിക്കുന്നുണ്ടാർന്നു….. അവന്റെ കണ്ണിൽ നീര് പൊടിഞ്ഞു.
” ഇഷ്ടമാണ് ലേ…. നിക്ക് അറിയാം…” പറഞ്ഞകൊണ്ട് അവന്റെ കവിളിൽ ഒന്നു മുത്തി.. പെട്ടന്ന് തന്നെ അവളെ അവൻ തളി മാറ്റി കവിളിൽ അടിച്ചു…അടിയുടെ ആഘാതത്തിൽ അവൾ നിലതെക് വീണു…ഹൃദയം വിങ്ങിയെങ്കിലും അവൻ തിരിഞ്ഞു ജനാലയിലിടെ പുറത്തെ നോക്കി
” എത്ര വട്ടം പറയണം മാളു എനിക്ക് നീ അങ്ങനെ അല്ല എന്ന്…. പിന്നെ ആ ബുക്കിൽ ഉള്ളത്….. അത് നിനെക്കുറിച്ചല്ല….. ആ ചിത്രം നിന്റെയാണ്…. പക്ഷെ അത് ഓരോന്ന് വരക്കണ കൂട്ടത്തിൽ വരച്ചതാ…. അല്ലാതെ നീ വിചാരിക്കണ പോലെ അല്ല.” വിഷമം കടിച്ചമർത്തി പറയുമ്പോ പിന്നിൽ നിന്നും തേങ്ങലുകൾ കേട്ടിരുന്നു…ഓടി ചെന്ന് നെഞ്ചോട് ചേർക്കണം എന്നുണ്ട്…അവൾക്ക് നോവുമ്പോൾ അവന്റെ ഹൃദയവും നോവുന്നുടാർന്നു.
” ഇല്ല വെറുതെ പറയാ….ഇഷ്ടാ പറ മനുവേട്ടാ… നിക്ക് പറ്റില്ല ഇങ്ങനെ….മറക്കാൻ പറ്റണില്ല മനുവേട്ടാ…..എന്നെ ഒറ്റക്കാകല്ലെ മനുവെട്ട…പ്ലീസ് ഇഷ്ടാ പറ…പ്ലീസ് ” കരച്ചിലിൽ വാക്കുകൾ പകുതി മുറിഞ്ഞു പോയി…എങ്കിലും അവൻ തിരിഞ്ഞ് നോക്കിയില്ല.
“ഇല്ലാത്ത ഇഷ്ടം എങ്ങനെയാ മാളു ഉണ്ടാവാ ” കുറച്ച് കടുപ്പിച്ച് തന്നെ അവൻ പറഞ്ഞു…അവന്റെ കണ്ണ് നിറയുന്നുണ്ടാർന്നു…അവളും കരയുന്നുണ്ടാർന്നു….. പതിയെ ആ തേങ്ങലുകൾ കുറഞ്ഞു
” സാരമില്ല….. ഞാൻ മണ്ടിയാ മനുവേട്ടാ മരമണ്ടി… വേണ്ടാതെ കുറെ ആലോചിച്ചു കൂട്ടി…. ആഗ്രഹിച്ചു കൂട്ടി…മനുവേട്ടൻ അന്ന് പറഞ്ഞപോളെകിലും ഞാൻ എന്നെ തിരുത്തേണ്ടതായിരുന്നു… പക്ഷെ പറ്റണില്ല മനുവേട്ടാ… ഒത്തിരി ഒത്തിരി ഇഷ്ട നിക്ക് മനുവേട്ടനെ….പറ്റാഞ്ഞിട്ട….ഇപ്പോളും അതൊക്കെ കണ്ടപ്പോ ആഗ്രഹിച്ചു പോയി…ന്റെ മണ്ടത്തരം കൊണ്ട….ഒന്നും തോന്നണ്ട…. ഇഷ്ടമല്ലെങ്കിലും വേണ്ട എന്നെ പണ്ടത്തെ പോലെ കണ്ട മതി…. ദേഷ്യം തോന്നരുത് ട്ടോ…ഇഷ്ടംകൊണ്ട് പറഞ്ഞ പോയതാ എല്ലാം.. പക്ഷെ ഇനി ഒരിക്കലും മാളു വരില്ല ഈ ഇഷ്ടം പറഞ്ഞ് കൊണ്ട്… ഒരിക്കലും വരില്ല ട്ടോ ” കരഞ്ഞു കൊണ്ട് ഓടിപ്പോയാവളെ കാഴ്ച്ചയിൽ നിന്നും മറയും വരെ ജനലിലൂടെ കണ്ണീരോടെ നോക്കി നിന്നു..
“മനു… ” ദൂരേക്കു കണ്ണുംനട്ട് ഉമ്മറത്ത് തിണ്ണയിൽ ഇരിക്കുന്ന അവൻ മുത്തശ്ശി വിളിച്ചത് കേട്ട്പ്പോൾ വേഗം കണ്ണ് തുടച്ച് തിരിഞ്ഞു…. ഒപ്പം ഇരുന്ന മുത്തശ്ശിയുടെ മടിയിലേക്ക് തല ചായ്ച്ചു…. മുത്തശ്ശി പതിയെ അവന്റെ മുടിയിലൂടെ വിരലോടിച്ചു.
” ന്റെ കുട്ടിക്ക് ഇഷ്ടമായിരുന്നു ലേ അവളെ “മുത്തശ്ശി ചോദിച്ചപ്പോൾ അവൻ ഞെട്ടി മുത്തശ്ശിയെ നോക്കി…പതിയെ ചെരിഞ്ഞു കിടന്നു.
” മ്മ്ഹ്… ” ഒന്നും മുളി… കണ്ണീർ ഒഴിങ്ങി ഇറങ്ങുന്നുണ്ടാർന്നു
” മുത്തശ്ശി ചെന്ന് ചോദിക്കട്ടെ മനു അവളെ ” മുത്തശ്ശി ചോദിച്ചപ്പോൾ അവൻ നിഷേധർത്ഥത്തിൽ തലയാട്ടി.
“ന്തേ അവൾക്ക് നിന്നെ ഇഷ്ടം അല്ലെ “
“ഇഷ്ടമാണ്… ഞാനാണ് തളി പറഞ്ഞെ…. അപ്പോൾ എനിക്ക് അറിയിണ്ടാർണില്ല നിക്ക് അവളെ ഇത്രക്ക് ഇഷ്ടാ ന്ന്.. ഇപ്പൊ അവൾ നിക്ക് നിക്ക് ന്റെ ജീവന മുത്തശ്ശി… ” അവന്റെ സ്വരം ഇടറി
” എന്ന മുത്തശ്ശി സംസാരിക്കട്ടെ പോയിട്ട് “
” വേണ്ട…ഉരുപാട് വൈകി പോയി…അന്ന് വാസുവേട്ടൻ പറഞ്ഞത് ഓർമ ഇല്ലേ… കൊടുത്ത വാക്കിന് ജീവനേക്കാൾ വില കല്പിക്കുന്ന ആളാ ചന്ദ്രേട്ടൻ…. മുത്തശ്ശി ചെന്ന് എനിക്ക് വേണ്ടി അവളെ ചോദിച്ചാൽ അവർ എന്തായാലും എതിർക്കില്ല… പക്ഷെ അപ്പോൾ ചെക്കൻ കൂട്ടരുടെ മുൻപിൽ അവർ കുറ്റക്കാർ ആവും..ഇനി രണ്ടേ രണ്ട് ദിവസവേ ഉള്ളു മുത്തശ്ശി…അതൊന്നും വേണ്ട “
“അതൊന്നും കുഴപ്പില്ല മനു…. നീ എന്തൊക്കെയാ ഈ പറയണത്.. ഒന്നും ഒരു കുഴപ്പോം ഇല്ല….ഞാൻ സംസാരിക്കാം “
” വേണ്ട മുത്തശ്ശി…. ഇനി ഒന്നും വേണ്ട…പല വട്ടം വന്നതാ എന്നോട് ഇഷ്ടം പറഞ്ഞ്…അപ്പോളൊക്കെ ഞാൻ എതിർത്തു..ഇപ്പൊ എനിക്ക് അവളെ ഇഷ്ടം അല്ല എന്ന അവളുടെ വിചാരം അത് അങ്ങനെ മതി…പൊയ്ക്കോട്ടേ എങ്ങോട്ടാച്ചാൽ… സന്തോഷായി ഇരുന്നാൽ മതി” അവന്റെ കണ്ണുനീർ മുത്തശ്ശിയുടെ കണ്ണുകളും നനച്ചു..മുത്തശ്ശി അവന്റെ മുടിയിലൂടെ പതിയെ വിരലോടിച്ചു.
“മുത്തശ്ശി…….”മനു ഞെട്ടി ഉണർന്നു..കണ്ടതെല്ലാം പോയി മറഞ്ഞ ഓർമ്മകൾ ആയിരുന്നു എന്നതവനെ വേദനിപിച്ചു..പതിയെ ബെഡിൽ നിന്നും എഴുനേറ്റ് ജനലിലൂടെ ആ മൺകൂനയിലേക്ക് നോക്കി നിന്നു
“മുത്തശ്ശി…മുത്തശ്ശി ആഗ്രഹിച്ചതുപോലെ പോലെ അവൾ ഇന്നെന്റെ ഭാര്യ ആണ്…. പക്ഷെ അവളുടെ കണ്ണുകളിൽ എന്നോടുള്ള പ്രണയം എങ്ങോട്ടാ പോയിമറഞ്ഞിരിക്കുന്നു … ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഇപ്പൊ എനിക്ക് പ്രണയമോ ദേഷ്യമോ പരിഭവമോ ഒന്നും തന്നെ കാണാൻ ഇല്ല…. വരും ശൂന്യത മാത്രമാണ്… ഇനി എത്ര കാലം മുത്തശ്ശി…ഇനി എത്ര കാലം ഞാൻ ആ പ്രണയത്തിനു വേണ്ടി കാത്തിരിക്കണം…”
പിന്നിൽ കതക് തുറക്കുന്ന ശബ്ദം കേട്ട് മനു തിരിഞ്ഞുനോക്കി… അകത്തേക്ക് കേറി വന്ന മാളുവിൽ നിന്ന് ഒരു നോട്ടം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല… അല്ലെങ്കിലും അതില്ലാതായിട്ട് ഒരു വർഷമായി… തന്നോട് വാതോരാതെ സംസാരിച്ചിരുന്നവൾ ഇന്ന് അത്യാവശ്യത്തിനു മാത്രം സംസാരിക്കുകയുള്ളൂ…പതിവ് തെറ്റിക്കാതെ ഇന്നും അവൾ പായവിരിച്ച് നിലത്തു കിടന്നു…ഇരുട്ടിൽ അവളെ നോക്കി കിടന്നെങ്കിലും അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ മാത്രം അവൻ കണ്ടില്ല…. എപ്പോളോ അവൻ ഉറങ്ങിപ്പോയി എന്ന് ഉറപ്പു വരുത്തി മാളു പതിയെ എണീറ്റ് അവന്റെ അടുത്തു വന്നിരുന്നു..
” ക്ഷമികാൻ പറ്റില്ല മനുവെട്ട എനിക്ക് നിങ്ങളോട്….സ്വന്തം പ്രണനേക്കാൽ പ്രണയിച്ചത് അല്ലേ ഞാൻ നിങ്ങളെ..ഒരായിരം തവണ പറഞ്ഞത് അല്ലേ എന്നെ തനിച്ചാക്കല്ലെ ന്ന്…” അന്ന് ഇല്ലാത്ത സ്നേഹം എനിക്ക് എന്തിനാ ഇപ്പൊ….
അതിന് നിങ്ങൾ ഇപ്പോളും എന്നെ എവിടെയാ ഇഷ്ടപ്പെടുന്നെ ലെ…എല്ലാം ഒരു അഭിനയം….മറ്റുള്ളവർക്ക് മുന്നിൽ ഉള്ള വെറും പ്രഹസനം..
“ഒരുമാസം ആയില്ലേ മനുവേട്ടാ ഈ താലി അണിയിച്ച് എന്നെ ഇവിടെ കൊണ്ടുവന്നിട്ട്…. അന്ന് മുത്തശ്ശി വയ്യാതെ കിടന്നപ്പോൾ മുത്തശ്ശിയുടെ ആഗ്രഹപ്രകാരം കെട്ടിയത് അല്ലേ ഈ താലി… ഇനിയിപ്പോ ഇതാരെ കാണിക്കാനാ മനുവേട്ടാ… വേറുപ്പാ എനിക്ക്… നിങ്ങളെയും..നിങ്ങളെ സ്നേഹിച്ച എന്നെയും.. കരച്ചിൽ പുറത്തേക്ക് വരാതിരിക്കാൻ സാരിയുടെ തലപ്പ് വായിൽ തിരുകി എഴുന്നേറ്റ് പായിൽ വന്നു കിടന്നു… കണ്ണീർ ഒലിച്ച് ഇറങ്ങുമ്പോൾ ഓർമ്മയിലേക്ക് വന്നത് സിദ്ധുന്റെ മുഖമാണ്… ഓർമ്മകൾ പിറകിലോട്ടു പോയി..
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അന്ന് മനുവേട്ടൻ അങ്ങനെ പറഞ്ഞതിൽ പിന്നെ ഒരിക്കലും മുത്തശ്ശിടെ വീട്ടിലേക്ക് പോയില്ല…. ഇടയ്ക്ക് മുത്തശ്ശിയിൽ നിന്നു മനസ്സിലായി മനു കൊച്ചിയിലെ ഓഫീസിലേക്ക് പോയി എന്ന് ….എത്രയൊക്കെ മനുവിനെ വേണ്ട എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിക്കാൻ ശ്രെമിച്ചിട്ടും പരാജയപെട്ടു….. പരിഭവവും സങ്കടവും കണ്ണീരായി തലയണയെ നനച്ചു….കല്യാണത്തിന് മുത്തശ്ശിയും ദേവിയമ്മയും മാത്രമാണ് വന്നത്…… ഉള്ളിലെ സങ്കടം മറച്ചുവെച്ച് എല്ലാവരുടെ സന്തോഷത്തിനുവേണ്ടി ചിരിച്ചു നടന്നു..പക്ഷെ എത്രയൊക്കെ ശ്രെമിച്ചിട്ടും സാധിക്കുന്നുണ്ടായിരുന്നില്ല.
“മാളു ന്താ നിനക്ക്…. നിനെ ഇഷ്ടമില്ലാതെ ഒരാൾക്കു വേണ്ടി കണ്ണീർ ഒഴുകാൻ ന്താ നിനക്ക് ” ദേഷ്യത്തോടെ മീനു പറഞ്ഞിട്ടും ഉള്ളിലെ ഭാരം കൂടിയാതെ ഉള്ളു…മീനുന്റെയും ഏട്ടന്റെയും താലികെട്ട് കഴിഞ്ഞാണ് തന്റേത്… ഈ നേരമത്രയും മനുവിനെ ഒരു നോക്ക് കാണാൻ കൊതിച്ചു… അവൻ തന്നെ ഇഷ്ടമല്ല എന്ന് അറിഞ്ഞിട്ട് പോലും വെറുതെ മനസ്സിലേ മോഹത്താൽ അവൻ വന്ന് ഇഷ്ടമാണ് എന്ന് പറയും എന്ന് പ്രതീക്ഷിച്ചു… വെറുതെ… വെറുതെ ഒരു മോഹം… പക്ഷെ അത് ഉണ്ടായില്ല
സിദ്ധാർഥിന്റെ താലി കഴുത്തിൽ വീഴുന്നത് വരെയും കണ്ണുകൾ തേടിയത് മനുവിനെ ആണ്….. തന്റെ സീമന്ത രേഖയെ അവൻ ചുവപ്പിക്കുമ്പോൾ അവനെ മനസ്സറിഞ്ഞ് സ്നേഹിക്കാൻ കഴിയണേ എന്ന് പ്രാർത്ഥിച്ചു… എല്ലാരോടും യാത്ര പറഞ്ഞു പോകുമ്പോൾ ഒരു മിന്നായം പോലെ കണ്ടു മനുവിനെ…. മനസിന്റെ ഭാരം കണ്ണീരായി ഒഴുകി ഇറങ്ങുമ്പോൾ സിദ്ധാർഥിന്റെ കൈ അവളെ ചേർത്തു പിടിച്ചിരുന്നു….
തുടരും..