ഇര
Story written by Sumayya Beegum T A
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ആ നരച്ച സാരി വേണ്ടമ്മേ. വിഷ്ണു ഓണത്തിന് എടുത്തു തന്ന നീലപട്ടുസാരി മതി നാളെ . ഭാവിമാരുമകൾ ആയേക്കാവുന്ന കുട്ടീടെ മുമ്പിൽ ഇമ്പ്രെഷൻ ഒട്ടും കുറക്കണ്ട.
ഒന്നു നിർത്തെന്റെ ദക്ഷിണേച്ചി. പോയി ഉറങ്ങാൻ നോക്കു, പാതിരാത്രി ആയിട്ടുണ്ട്. അളിയൻ ഉറങ്ങിട്ടുണ്ടാവും.
ഇത്രേം പറഞ്ഞു കുഞ്ഞാറ്റെ തോളിൽ ഇട്ടു റൂമിലേക്ക് കേറുമ്പോ വിഷ്ണുന് ഈ രാത്രി ഉറങ്ങണമെന്നേ ഇല്ലാരുന്നു. എങ്ങനെ ഉറക്കം വരാനാ, ജീവിതത്തിൽ ആദ്യായി പെണ്ണുകാണാൻ പോകുവാ വയസ്സ് 27ആയി, ഒരു ഗവണ്മെന്റ് ജോലിയും അഞ്ചക്ക ശമ്പളവും ഒപ്പിച്ചു. ഇനി ഒരു കൂട്ടാവാം മനസും തേടി തുടങ്ങി.
അന്തമില്ലാത്ത ചിന്തകളും ടെൻഷനുമായി ആ രാത്രിയുടെ മാ റിലേക്ക് മെല്ലെചാഞ്ഞു കണ്ണടക്കുമ്പോൾ സ്വപ്നത്തിൽ അവളൊരു മുഖമില്ലാത്ത സുന്ദരിയായി കൂട്ടിരുന്നു.
*********************
മേക്കപ്പ് ഇല്ലാത്ത മുഖവും കണ്ണുകളിലെ നിശ്ചയദാർഢ്യവും ഇഷ്ടപ്പെട്ടു. ഏതു പേമാരിയിലും കൊടുംകാറ്റിലും ഉലയാതൊരു വഞ്ചി തുഴയാൻ കൂട്ടിന് ഇവൾ മതി.
***********************
വിഷ്ണു എന്താ അവരോടു പറയേണ്ടത് ?നിനക്ക് ഇഷ്ടായല്ലോ അല്ലെ ?അമ്മ ചോദിക്കുന്നു..ചേച്ചി എന്ത് പറയുന്നു നാത്തൂനായി അവളു പോരെ. ?
മതിയെടാ എനിക്കും അഭിയേട്ടനും ഇഷ്ടായി. നമ്മുക്ക് ഇത് അങ്ങ് നോകാം.എന്റെ കൂടെ പഠിച്ച ഗീതു ആ നാട്ടുകാരിയാ ഞാൻ ഇപ്പോൾ തന്നെ വിളിച്ചു ഒന്നൂടെ അന്വേഷികാം.
ആദ്യത്തെ റിങ്ങിൽ തന്നെ ഫോണെടുത്തു നല്ല കൂട്ടുകാരി, ഈശ്വര അവരു ആ പെണ്ണിനെ പറ്റി നല്ലതുമാത്രം പറയണേ വിഷ്ണു പ്രാർത്ഥിച്ചോണ്ടു ചേച്ചിടെ മുഖം തന്നെ ശ്രെദ്ധിക്കുകാരുന്നു.
ഇല്ല, ചേച്ചിടെ മുഖത്ത് സന്തോഷത്തിനു പകരം നിരാശയാണല്ലോ. എന്താവും അവൾക്കു വേറെ ആരേലും ഉണ്ടോ.
ഫോൺ വെച്ച് ചേച്ചി നമുക്കി ബന്ധം വേണ്ടാന്ന് പറഞ്ഞു അകത്തേക്കു പോയി അമ്മയുമായി എന്തൊക്കെയോ കുശുകുശു ക്കുന്നുണ്ട്.
………………
വിഷ്ണു, അഭിയേട്ടൻ പറയുന്നത് കേൾ ക്കുക നമുക്ക് ഇനിയും നോകാം കല്യാണമല്ലേ എടുത്തുചാടി തീരുമാനം എടുത്താൽ ശെരിയാവില്ല. ജീവിതകാലം മൊത്തം കൂടെ ഉണ്ടാവേണ്ടതാണ് പിന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നരുത്.
എന്താ അളിയാ കാര്യം ഏട്ടൻ അതുപറ. ആ കുട്ടി ചെറിയ ക്ലാസ്സിൽ പഠിച്ചിരുന്നപ്പോ ഒരു ട്യൂഷൻ സാർ ഉ പദ്രവിച്ചിട്ടുണ്ട് അത് കേസ് ഒക്കെ ആയി എല്ലാരും അറിഞ്ഞു വല്യ വിഷയമായതാ അതോണ്ട് അമ്മക്കും ദക്ഷിണയ്ക്കും ഈ ബന്ധത്തിന് താല്പര്യമില്ല. പെട്ടന്നൊരു തീരുമാനമോ ഉത്തരമോ കൊടുക്കാൻ ഇല്ലാഞ്ഞ കൊണ്ട് അളിയൻ പറയുന്ന കേട്ടു മിണ്ടാതെ നിക്കുമ്പോളും മനസ് വിങ്ങുന്നുണ്ടാരുന്നു.
******************
ഉച്ചയോടു ഏച്ചിയും അളിയനും പോയി. കിങ്ങിണി പോയതോടെ വീട് ഉറങ്ങി. മനസിനും ഭാരം എന്തോ ഒന്നു കുത്തിനോവിക്കുന്നു. രാത്രി ഒന്നും കഴിക്കാൻ തോന്നിയില്ല അമ്മയുടെ വഴക്കു മൈൻഡ് ചെയ്യാതെ ഉറങ്ങാൻ കിടന്നു.
കിങ്ങിണി കരയുകയാണ് ദേഹത്ത് ഒത്തിരി മുറിവുകൾ. അവളെ ആരോ ഉപദ്രവിച്ചു. ചേച്ചിയുടെ കണ്ണുകളിൽ തീ പാറുന്നുണ്ട്. അളിയനും ഞാനും അവളെ വേദനിപ്പിച്ചവനെ ത ല്ലിച്ചത ക്കുന്നു പോരാത്തതിന് കേസ് കൊടുക്കുന്നു.ഒരു കൊച്ചു കുഞ്ഞിൽ പോലും കാ മം തിരയുന്നവനെ വെ ട്ടിനു റുക്കാൻ കൈകൾ തരിക്കുന്നു..
കിങ്ങിണി എന്നുവിളിച്ചു ഞെട്ടിഎഴുന്നേറ്റു. കണ്ടത് സ്വപ്നമെന്നറിഞ്ഞപോ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം..പിന്നെ വിഷ്ണു ചിന്തിച്ചത് രാവിലെ കണ്ട പെൺകുട്ടിയെ പറ്റിയാണ്. അവൾ തന്നല്ലേ കിങ്ങിണിയായി വന്നത്. ചേച്ചീടേം ചേട്ടന്റേം പ്രാണനായ കിങ്ങിണിക്കാണ് ഇങ്ങനൊരു ദുരന്തം സംഭവിച്ചതെങ്കിൽ എന്താവും ഭാവി. പഠിച്ചു മിടുക്കിയായി ജോലിക്കാരിയും സുന്ദരിയുമായ അവൾ ഈ ഒറ്റ സംഭവത്തിന്റെ പേരിൽ ആർക്കും വേണ്ടാത്തവൾ ആയാൽ കളയാൻ പറ്റുമോ അവളെ ആ മുഖത്തു നോക്കി പിഴച്ചവൾ എന്നാരേലും വിളിച്ചാൽ ആ നാവു പോലും അരിഞ്ഞെടുക്കില്ലേ.
ഒത്തിരി ചോദ്യങ്ങളും അതിനെല്ലാം മതിയായ ഉത്തരവുമായി നേരം പുലരുമ്പോൾ വിഷ്ണു അമ്മേടെ അടുത്ത് ചെന്ന് ചേർത്തു നിർത്തി മെല്ലെ പറഞ്ഞു അമ്മോ ഈ മോനു അവളു മതി അമ്മ തടസം പറയരുത് ചേച്ചിയേം സമ്മതിപ്പിക്കണം അവളോട് നാളെ നമ്മുടെ കിങ്ങിണിക്കോ വേറെ ഏതു കുഞ്ഞുങ്ങൾക്കോ ഉണ്ടായേക്കാവുന്ന ഒരു ദുരനുഭവം മാത്രമാണ് ആ പെൺകുട്ടിക്കും ഉണ്ടായതെന്ന് പറഞ്ഞു സമ്മതിപ്പിക്കണം.
*****************
അച്ഛാ അച്ഛന്റെ മോളു ടീച്ചറാണ്, അല്ലാതെ പെരുവഴിയിൽ ആശ്രയത്തിനായി വിലപിച്ചു നില്കുവല്ല. ഇനി പെണ്ണുകാണൽ കല്യാണം എന്നൊക്കെ പറഞ്ഞു ഈ മാസം ഉപ ദ്രവിക്കരുത്. കുട്ടികൾക്ക് എക്സാം തുടങ്ങുവാ. പിന്നെ ഇനി ആര് വന്നാലും എല്ലാം അറിഞ്ഞോണ്ട് വന്നാൽ മതി ഒന്നും ഒളിച്ചുവെച്ചു ആരെയും പറ്റിക്കാൻ എനിക്ക് വയ്യ…… മാത്രമല്ല ഇനി ആരും കെട്ടിയില്ലേലും എനിക്ക് പ്രശ്നമില്ല മരണം വരെ നിങ്ങടെ മോളു മാത്രമായി അടിച്ചുപൊളിച്ചു അങ്ങ് കഴിഞ്ഞോളം.
എനിക്ക് പ്രശ്നമുണ്ടെങ്കിലോ ?ഇയാൾ ഇനി ഒറ്റക്ക് അടിച്ചുപൊളിക്കണ്ട നമുക്കൊരുമിച്ചാവാം.
നിറഞ്ഞ കണ്ണുകള് അമ്മയും അച്ഛനും കാണാതെ തുടയ്ക്കുമ്പോ വരാന്തയിൽ നിന്നും ഒരു ശബ്ദം.
ആരെന്നറിയാൻ ചെന്നുനോക്കുമ്പോ നിറഞ്ഞ ചിരിയുമായി മുമ്പിൽ വിഷ്ണു……….
(ഇതുപോലെ ചിന്തിക്കുന്ന വിഷ്ണുമാർ മാത്രമാണ് നാളത്തെ പെണ്ണിന്റെ സ്വപ്നങ്ങൾക്കു നിറം പകരുക…….. )