Story written by Fackrudheen Ali Ahammad
കല്യാണം കഴിഞ്ഞ് കൊണ്ടുവന്ന അന്ന് മുതൽക്കുള്ള അയാളുടെ പരിഹാസ മായിരുന്നു ആക്രിക്കാരന്റെ മോൾ എന്നുള്ളത്.
ആക്രിക്കാരന്റെ മോൾ തന്നെയാണ്
പക്ഷേ സ്ത്രീധനമായി എണ്ണി മേടിച്ചത്എ ത്രയാണെന്ന് വല്ല ഓർമ്മയും ഉണ്ടോ?
ആ ചോദ്യം ഒരുപാട് നാളായി അവളുടെ ഉള്ളിലുണ്ട് പക്ഷേ പുറത്തേക്ക് വന്നില്ല.
അവഗണനകളും പരിഹാസങ്ങളും കൂടിക്കൂടി വന്നു
ജീവിത സാഹചര്യങ്ങൾ ഒരുപാട് ദുസഹമായി
ഭർത്താവിൻറെ വീട്ടുകാരും കൂടെ പരിഹാസം തുടങ്ങിയപ്പോൾ
അവൾ ചോദിച്ചു
അറിഞ്ഞു കൊണ്ടല്ലേ എല്ലാം നടന്നത്?
ആരും നിർബന്ധിച്ചില്ലല്ലോ നിങ്ങളെ?
ആ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല മോളെ
ഇത് ഒരു കമ്പോളമാണ്
ഇവിടെ, നിനക്ക് വിദ്യാഭ്യാസം ഉണ്ടാവാം ലോക പരിചയമുണ്ടാവാം
അതിനൊന്നും ആരും തന്നെ വില മതി ക്കില്ല
നിന്നെ സ്വന്തമാക്കാൻ കമ്പോളത്തിലെ സകല തന്ത്രങ്ങളും പ്രയോഗിക്കും
പക്ഷേ..
നിൻറെ കെട്ടുകഴിഞ്ഞോ നീ പെട്ടു കഴിഞ്ഞു.
പിന്നെ നിൻറെ മൂല്യം
നിൻറെ വിദ്യാഭ്യാസമോ ലോകപരിചയമോ ഒന്നുമല്ല
ആക്രിക്കാരന്റെ മകൾ രണ്ടാംകെട്ടു കാരി അതാണ് നിൻറെ മേൽവിലാസം അതാണ് നിൻറെ മൂല്യം
ഈ രണ്ടു യാഥാർത്ഥ്യങ്ങളും അവൾ അംഗീകരിച്ചു
പക്ഷേ ഒരാളും അംഗീകരിക്കാത്ത ആരും കാണാത്ത ഒന്നുണ്ട്
അത് അവളുടെ ആ മനസ്സാണ്
ആ മനസ്സ് മതി അവൾക്ക് മുന്നേറാൻ
പക്ഷേ അവൾ പെട്ടുപോകുന്നതും ആ മനസ്സ് കാരണമാണ്
ഏതായാലും ആ മനസ്സിനെ അവൾ നിയന്ത്രിച്ചു
അകറ്റി നിർത്തേണ്ട വരെ എല്ലാം അകറ്റിനിർത്തി
ആക്രി കച്ചവടം എങ്കിൽ ആക്രി കച്ചവടം അതിലൂടെ തന്നെ അവൾ മുന്നേറി
ഇന്ന് അവൾക്ക് സ്വന്തമായി ഒരു മേൽവിലാസം ഉണ്ട്
വീടും കാറും ആഡംബര സൗകര്യങ്ങൾ എല്ലാം തന്നെ ഉണ്ട്
അങ്ങനെയിരിക്കെ ഒരു ദിവസം അവളുടെ പഴയ ഭർത്താവ്അ?വളെ കാണാൻ വന്നു.
“പണ്ട് പറഞ്ഞതും ചെയ്തതും എല്ലാം അയാൾ മറന്നു എന്ന് തോന്നുന്നു”
അതുപോലെയായിരുന്നു അയാളുടെ.
😄കമൻറുകൾ😄
പക്ഷേ അവൾക്ക് ആക്രി കച്ചവടമാണ്
അത് അയാൾ മറന്നു
അവൾ അയാൾക്ക് പഴയ ആക്രിയുടെ വിലയെ കണ്ടുള്ളൂ.