കണ്ടത് സ്വപ്നമാണെന്ന് എനിക്ക് ഇപ്പോഴും വിശ്വാസിക്കാൻ കഴിഞ്ഞില്ല.. സമയം പുലർച്ചെ 4മണിയോട് അടുത്തിരിക്കുന്നു…….

എഴുത്ത്:-ബഷീർ ബച്ചി

ആരോ വാതിലിൽ മുട്ടുന്നത് പോലെ തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു റൂമിലെ ലൈറ്റ് ഇട്ടു വീണ്ടും വാതിലിൽ മുട്ടുന്ന ശബ്ദം. ഞാൻ ഡൈനിങ് ഹാളിലേക്ക് നടന്നു പൂമുഖത്തേക്കുള്ള ലൈറ്റ് ഓൺ ചെയ്തു.വാതിൽ തുറന്നു.. ജെയിംസ്…!! ജെയിംസ് അല്ലെ അത്.. നിറഞ്ഞ കണ്ണുകൾ… നീ എന്താടാ എന്നെ കാണാൻ വരാത്തേ… നീ നാളെ വരില്ലേ.. എനിക്ക് പോകാൻ സമയമായി.. പെട്ടന്ന് അവൻ മാഞ്ഞു പോയത് പോലെ അപ്രത്യക്ഷനായി…

പെട്ടന്ന് ഞാൻ ചാടി എഴുന്നേറ്റു.. കണ്ടത് സ്വപ്നമാണെന്ന് എനിക്ക് ഇപ്പോഴും വിശ്വാസിക്കാൻ കഴിഞ്ഞില്ല.. സമയം പുലർച്ചെ 4മണിയോട് അടുത്തിരിക്കുന്നു വല്ലാത്തൊരു സ്വപ്നം… അവനെന്തോ ആപത്ത് പിണഞ്ഞത് പോലെ… പിന്നെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല.. നാളെ തന്നെ എനിക്ക് അവനെ പോയൊന്നു കാണണം.. ഒരിക്കൽ തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് ട്രെയിനിൽ വരുമ്പോൾ അവനും കൂടെ ഉണ്ടായിരുന്നു തന്റെ എതിർവശത്തെ സീറ്റിൽ.. സാധാ പുഞ്ചിരിക്കുന്ന മുഖം താടി വെച്ചു സുന്ദരമായൊരു മുഖം.. അവനെ കാണാൻ പ്രതേകമൊരു ഭംഗിയുണ്ടാരുന്നു.. പരിചയപ്പെട്ടു.. അവന്റെ ജീവിതം എന്റെ മുമ്പിൽ അവൻ മലർക്കേ തുറന്നു.. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടവൻ അവനു താഴെ ഒരു സിസ്റ്റർ കൂടെയുണ്ട്. തിരുവനന്തപുരത്തു സ്വന്തമായി ഒരു ടുവീലർ വർക്ക്‌ ഷോപ്പ് നടത്തുന്നു.. സിസ്റ്റർ ഹോസ്റ്റലിൽ താമസിച്ചു നേഴ്സിംഗ് പഠിക്കുന്നു. അവന്റെ നാടായ തൃശൂരിൽ അവൻ ഇറങ്ങുമ്പോഴേക്കും അവനെന്റെ ഒരു പ്രിയപ്പെട്ട സുഹൃത്ത് ആയി മാറിക്കഴിഞ്ഞിരുന്നു.. പിന്നെ ഇടക്കിടെ ഫോണിൽ കൂടെ യുള്ള സംസാരങ്ങൾ ഒരിക്കൽ അവൻ എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു.. പോയി.. ഓടിട്ട പഴയൊരു വീട് അവന്റെ സിസ്റ്ററും ഉണ്ടായിരുന്നു കൂടെ.. ഡെയ്സി… കാണാൻ അവനെ പോലെ തന്നെ.. സുന്ദരി.. അന്ന് അവൻ എന്നോട് പറഞ്ഞു എന്റെ ഏറ്റവും വലിയ സ്വപ്നം ഇവൾക്ക് നല്ലൊരു ജോലി ലഭിച്ച ശേഷം നല്ല ഒരാളെ കണ്ടു പിടിച്ചു അവന്റെ കയ്യിൽ ഏൽപ്പിക്കണം.. അതൊക്കെ നടക്കുമെടാ.. ഞാനവനോട് പുഞ്ചിരിയോടെ മറുപടി നൽകി..

പിന്നെയും ഇടക്കൊക്കെ ഫോണിൽ കൂടെയുള്ള സൗഹൃദം തുടർന്നു.. കുറച്ചു മാസങ്ങൾക്ക് ശേഷം അവനെ ഫോണിൽ വിളിച്ചു കിട്ടാതെയായി.. ഒരുപാട് ശ്രമിച്ചു. തിരക്കുകൾ കാരണം അവനെ തേടി പോകാൻ സമയവും കിട്ടിയില്ല.. പിന്നെ ആ സൗഹൃദം മനസിന്റെ ഒരു കോണിലേക്ക് ഒതുക്കി…. എന്നെങ്കിലും അവൻ വിളിക്കുമെന്ന് കരുതി വെറുതെ പ്രതീക്ഷയോടെ…. വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഇപ്പൊ അവനെ ഇങ്ങനെ സ്വപ്നത്തിൽ.. എന്തോ ഒരു ആപ്തശങ്ക..

അതിരാവിലെ തന്നെ കയ്യിലുള്ള ബുള്ളറ്റിൽ യാത്ര പുറപ്പെട്ടു.. ഏകദേശം 9മണിയോട് കൂടി അവന്റെ നാട്ടിലെത്തി.. വീട് അടഞ്ഞു കിടക്കുന്നു. ഇനി അവൻ തിരുവനന്തപുരംത്തു തന്നെയാണോ… അടുത്ത വീട്ടിൽ കേറി ഒന്ന് അന്വഷിച്ചു.. അവൻ ഹോസ്പിറ്റലിലാണ്.. എന്താ അവനു.. അവനു എന്ത് പറ്റി.. അവനു ബ്ലഡ്‌ കാൻസർ ആണ്… അവസാന സ്റ്റേജിൽ ആണ് ഇനി രക്ഷപെടാൻ പ്രയാസമാണ്.. മോൻ എവിടുന്നാ.. ഒന്നും അറിഞ്ഞിട്ട് വന്നതല്ലേ… എനിക്ക് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. ൻചെവി കൊട്ടിയടച്ച പോലെ തോന്നി..ഒരു സ്തംഭനാവസ്ഥ..

വണ്ടി എടുത്തു അതിവേഗം അമല ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. കൗണ്ടറിൽ അന്വേഷിച്ചു.. ആള് ഐ സി യു വിലാണ്.. ഞാൻ അതിവേഗം icu വിന്റെ മുമ്പിലേക്ക് ഓടി.. അവിടെ ഡോറിന് പുറത്തു കരഞ്ഞു തളർന്ന ഒരു മുഖം.. ഡെയ്സി അല്ലെ അത്.. ആകെ കോലം കെട്ട് പോയിരിക്കുന്നു അവൾ.. ഞാൻ വേഗം അവളുടെ അടുത്തെത്തി.. എനിക്കൊന്നു കാണാൻ പറ്റോ അവനെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിരുന്നു.. അവിടെയുള്ള സിസ്റ്ററെ വിളിച്ചു അനുവാദം വാങ്ങിച്ചു ഞാൻ അവന്റെ മുമ്പിലേക്ക് ചെന്ന്.. ആകെ മെലിഞ്ഞു വിളറി വെളുത്തൊരു രൂപം..ജെയിംസ്…

ഡാ.. ഞാൻ മെല്ലെ അവനെ വിളിച്ചു.. അവൻ കണ്ണുകൾ തുറന്നു എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.. എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്.. ആരും അറിയേണ്ട ന്ന് കരുതിയാ ഞാൻ ഫോൺ ഒഴിവാക്കിയത്.. എന്നോട് പിണങ്ങരുത് നീ..അവൻ വീണ്ടും പുഞ്ചിരിച്ചു.. പിന്നെ ഡെയ്സി അവളെ ഇനി നിന്നെ ഏൽപ്പിക്കുകയാ.. നീ അവളെ നോക്കണം ആ വീട് അവളുടെ പേരിലാ.. നിന്നെ മാത്രമേ എനിക്ക് വിശ്വാസം ഒള്ളുടാ.. അവൻ എന്റെ കൈയിൽ പിടിച്ചു.. പിന്നെ മെല്ലെ കണ്ണടച്ചു.. എന്നെന്നേക്കുമായി…..

(ചില സ്വപ്നങ്ങൾ യഥാർഥ്യമാകാറുണ്ട്.. കൂടെ വർക്ക്‌ ചെയ്തിരുന്ന അഭിജിത് എന്ന എന്റെ സുഹൃത്ത് ന്റെ ജീവിതാനുഭവം..)