Story written by Noor Nas
ദേ മനുഷ്യ ഓടെ തലയിൽ നിന്നും മനസിൽ നിന്നും ഓന്റെ ഓർമ്മകൾ ഇല്ലാതാകണമെങ്കിൽ ആ സുലൈമാൻ ഉസ്താദിന്റെ അടുക്കൽ പോയി ഒരു കറുത്ത ചരട് മന്ത്രിച്ചു ഓടെ അരയിൽ കെട്ടണം.
അതോടെ തീരും ഓടെ ഈ ഭ്രാന്ത്..
ബഷീർ. ഡി ബിബി ഓൾക്ക് ഓനെ ഇഷ്ട്ടം ആണെങ്കിൽ അങ്ങ് കെട്ടിച്ചു കൊടുത്തൂടെ.?
എന്തിനാ ഈ വളഞ്ഞ വഴിയൊക്കെ?
ബിബി. എന്ത് അന്തസ് കണ്ട മനുഷ്യ. ആ ഓട്ടോ ഓടിക്കുന്നെ ചെക്കന് നമ്മുടെ മോളെ കൊടുക്കുന്നത്.?
നിത്യ രോഗിയായ ഓന്റെ ബാപ്പ പുര നിറഞ്ഞു നിക്കുന്ന ഓന്റെ പെങ്ങന്മാർ പോരാത്തതിന് ഇനിയൊരു മഴയും കാറ്റും വന്നാൽ താങ്ങാനുള്ള ശേഷിയുണ്ടോ ഓന്റെ ആ ചെറ്റ കുടിലിന്..?
ബഷീർ. ഇപ്പോ ഒന്നുമില്ലെങ്കിലും പേര് കേട്ട തറവാട്ടിലെ അംഗം തന്നെയായിരുന്നടി പണ്ട് അവരും…ബാപ്പയുടെയും ഉമ്മയുടെയും തർക്കം കേട്ട്ക.യറി വന്ന സാറാ
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവൾ ഉമ്മയോട്. എന്നെ ഫഹദിന്റെ കൂടെ കെട്ടിച്ചു വിട്ടാൽ
വലപ്പോഴും എന്നെ കാണണം എന്ന് ഉപ്പയ്ക്കും ഉമ്മയ്ക്കും തോന്നിയാൽ അവിടെ വന്ന് കാണാ ഉമ്മ പറഞ്ഞ ആ ചെറ്റ കുടിലിൽ..
അഥവാ ഈ കല്യാണത്തിന് നിങ്ങൾക്കൊക്കെ എതിർപ്പാണങ്കിൽ ബദർ ജൂമ മസ്ജിദിന്റെ പള്ളികാട്ടിലെക്ക് വരേണ്ടി വരും എന്നെ കാണാൻ.
അതും പറഞ്ഞ് കണ്ണുകൾ തുടച്ചു അകത്തേക്ക് പോകുന്ന സാറ…
ബിബി…എന്റെ പടച്ചോനെ എവിടുന്ന് കിട്ടി ഓൾക്ക് ഈ ധൈര്യം ?
ബഷീർ..ബിബി നിന്റെ ഈ വാശി ഉണ്ടല്ലോ അത് ഒരിക്കൽ നിന്റെ കണ്ണിരായി മാറാൻ നീ തന്നെ കാരണമാവരുത്..
നമ്മുക്ക് ഇട്ട് മൂടാൻ ഉള്ള സ്വത്ത് ഉണ്ട് പോരെങ്കിൽ സാറ നമ്മുടെ ഒരേ ഒരു മോളും
അവൾക്ക് ഇഷ്ട്ടപെട്ട ചെക്കന് സമ്പത്ത് ഇല്ലാ അത് നേര് തന്നെയാണ് പക്ഷെ അഭിമാനം അത് ആവോളം ഉണ്ട് താനും..
അല്ലെങ്കിൽ തന്നെ ഇതെക്കെ എവിടെ വരെ നമ്മളെ പിന്തുടരും നമ്മളെ അടക്കുന്ന മണ്ണ് വരെ മാത്രം..അത് കഴിഞ്ഞാൽ പുഴുക്കൾക്ക് തിന്നു തീർക്കാനുള്ള വെറും മാസം മാത്രമാണെടി നമ്മളൊക്കെ.
ബിബി. ഉപ്പയും മോളും എന്താന്ന് വെച്ചാ തീരുമാനിച്ചോ. എന്റെ വാക്കുകൾ എല്ലാം വെറും വാക്കുകൾ മാത്രമാണല്ലോ ഈ വിട്ടിൽ..അന്നും ഇന്നും..
തന്റെ മുറിയിലെ ജനലിന് അരികിൽ നിന്ന് എങ്ങോ നോക്കിയിരിക്കുന്ന സാറ..
അവസാനമായി കണ്ട ദിവസം ഫഹദ് പറഞ്ഞ വാക്കുകൾ ആയിരുന്നു അവളുടെ.മനസിൽ.
സാറാ നിന്റെ വിട്ടുക്കാർ ഒരിക്കലും എന്നെ അംഗീകരിക്കില്ല അതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്റെ ചുറ്റു പാടുകളും അങ്ങനെയാണല്ലോ..?
സ്വന്തം മക്കളുടെ ഭാവിയെ കുറിച്ച് എല്ലാം രക്ഷിതക്കാൾക്കും കാണും ഓരോ സ്വപ്നങ്ങൾ..
അവര് പറയുന്ന ബന്ധത്തിന് നീ സമ്മതം മുളണം..നിന്റെ ഉമ്മച്ചി എന്നും പറയാറുണ്ട് എന്ന് നീ തന്നെയല്ലേ എന്നോട് പറയാറ്
എന്നെ മറക്കാനുള്ള സുലൈമാൻ ഉസ്താദിന്റെ ആ മന്ത്രിച്ച കറുത്ത ചരട്.
അതിന്റെയോന്നും അവശ്യമില്ല.. ഞാൻ തന്നെ സ്വയം ഒഴിഞ്ഞു പൊക്കോളാ.
ഓട്ടോ സ്റ്റാർട്ട് ചെയ്യുന്ന നേരം ഫഹദ് ഇതിങ്ങിനെ നിർത്തിയിട്ടു സംസാരിച്ചു നിന്നാ എന്റെ വിട് പട്ടിണിയായി പോകും.
അഞ്ചാറു വയറുണ്ടെ എന്നെയും കാത്ത് ആ കൊച്ചു വിട്ടിൽ ഞാൻ പോട്ടെ..
കുറച്ചു ദുരം ഓടിയ ശേഷം ഓട്ടോ നിർത്തി തല പുറത്തെക്ക് ഇട്ട് തിരിഞ്ഞു നോക്കി സാറയോട് അന്റെ നിക്കാഹിന് എന്നെയും വിളിക്കണം വയറു നിറച്ചു ബിരിയാണി കഴിക്കാൻ.
അത് കേട്ടപ്പോൾ സാറയുടെ കവിളിലൂടെ ഒഴുകിയ കണ്ണിരുകൾ
അവളുടെ ചുണ്ടുകൾ വിതുമ്പലോടെ മന്ത്രിച്ചു ഇത്രയ്ക്കും പാവമാണോ ഫഹദേ നീ.. അതോ ഭീരുവോ ?
സാറ കണ്ണുകൾ തുടച്ചു ജനലിന് അരികിൽ നിന്നും തിരിച്ചു വരുബോൾ മുന്നിൽ ഉമ്മച്ചി
പിറകിൽ മുഖത്ത് നേർത്ത പുഞ്ചിരിയുമായി ബാപ്പയും
ഉമ്മച്ചി അവൾക്ക് അരികിൽ വന്ന് അവളുടെ കണ്ണീർ ക്കൊണ്ട് നനഞ്ഞ കവിളുകൾ ഒപ്പിക്കൊണ്ട്.
എന്റെ മോളുടെ ഇഷ്ട്ടം അതാണെങ്കിൽ ഈ ഉമ്മച്ചി എന്ത് ചെയ്യാൻ..?
ഇന്നി അവന്റെയൊപ്പം ഉള്ള നിന്റെ ജിവിതം സുഖമാണെങ്കിലും ദുഃഖമാണെങ്കിലും നീ അങ്ങ് അനുഭവിച്ചോ അല്ലാതെ ഞാൻ എന്ത് പറയാൻ..
സാറ. ഫഹദ് പാവമാണ് ഉമ്മച്ചി..
എന്നാ നല്ല ഒരു ദിവസം നോക്കി അവരോട് ഇങ്ങോട്ട് വരാൻ പറ.മോളെ
ശെരി ഉമ്മച്ചി എന്ന് പറഞ്ഞ് ക്കൊണ്ട്..ഉമ്മച്ചിയുടെ കവിളിൽ ഒരു മുത്തം കൊടുത്ത ശേഷം അവൾ ബാപ്പയുടെ അരികിൽ വന്നു നിന്ന് ബാപ്പക്കും കൊടുത്തു ഒരു ഉമ്മ..പിന്നെ അവൾ അവിടെന്ന് ഇറങ്ങി ഓടുബോൾ. പിറകിൽ നിന്നും ഉമ്മച്ചി എങ്ങോട്ടാ പെണ്ണേ നീ.?
ബഷീർ. ആ ചെക്കനെ കാണാൻ വേറെ എങ്ങോട്ട്..
അടുത്തുള്ള ഓട്ടോ സ്റ്റാന്റ് വരെ ഓടിയെത്തിയ സൈറ..
അവളുടെ കണ്ണുകൾ ഫഹദിന്റെ മൊഞ്ചത്തി എന്ന് പേരുള്ള ഓട്ടോയെ തേടി അലഞ്ഞപ്പോൾ.
അവളുടെ കണ്ണുകളിൽ ഉണ്ടക്കിയത് അങ്ങിങ്ങായി കെട്ടിയ കറുത്ത കൊടികൾ.മാത്രം.വേദനിക്കുന്ന നഷ്ട്ടത്തിന്റെ നിറമുള്ള അടയാളമായ ആ കറുത്ത കൊടികൾ…അവളുടെ ഹൃദയത്തിൽ ഏൽപ്പിക്കാൻ പോകുന്ന കറുത്ത മുറിവുകൾ ആയിരുന്നു.എന്നത് സാറ ഒരിക്കലും അറിഞ്ഞില്ല
തന്റെ പാതി ജീവന് വേണ്ടി ഒരു കബർ പള്ളിക്കാട്ടിൽ ഒരുങ്ങുന്നുണ്ട് എന്ന കാര്യം..ഓർക്കാതെ
സാറയുടെ കണ്ണിൽ കാണുന്ന കറുത്ത കൊടികൾക്കിടയിലുടെ അവൾ തേടിക്കൊണ്ടേ ഇരുന്നു അവളുടെ ഫഹദിനെ..
കബറിലെ മണ്ണ് മുകളിലേക്ക് എറിയുന്ന കബർ വെട്ടുക്കാരൻ സുപ്പിയുടെ അരികിൽ വന്ന് നിന്ന സുലൈമാൻ ഉസ്താദ്.
നല്ലൊരു പയ്യൻ ആയിരുന്നു നമ്മുടെ ഫഹദ്
ഇന്നി ആ കുടുബത്തിന് ആരാണ് ആശ്രയം?
സുപ്പി..പടച്ചോൻ അല്ലാതെ ആര്.?
അവനല്ലേ ആ കുടുബം അനാഥമാക്കിയേ അപ്പോ അവരെ നോക്കേണ്ട കടമ അവന് തന്നെയാ..
ഉസ്താദ്..ഫഹദിന്റെ ഓട്ടോയെ ഇടിച്ചിട്ടു പോയ ലോറിക്കാരനെ പിടി കിട്ടിയോ ?
സുപ്പി. നെറ്റിയിലെ വിയർപ്പു ഒപ്പിക്കൊണ്ട് ഇന്നി പിടിച്ചാലും ഇല്ലെങ്കിലും എന്താ. പോകേണ്ടവർക്ക് പോയില്ലേ ?
ശേഷം സുപ്പി ഞാൻ പെട്ടന്ന് ഇത് ഒന്നു തീർക്കട്ടെ അസർ നമസ്ക്കാരം കഴിഞ്ഞാ മയ്യത്ത് കൊണ്ട് വരും..
ഉസ്താദ് എന്നാ കാര്യം നടക്കട്ടെ ബാങ്ക് വിളിക്കാൻ സമ്മയമായി ഞാൻ പള്ളിയിലോട്ട് ചെല്ലട്ടെ.?
സാറായിലേക്ക് ഇന്നി കടന്നു ചെല്ലുന്നില്ല കാരണം.
സാറ ഇപ്പോൾ അവളുടെ വീടിന്റെ ഏതോ ഒരു ഇരുട്ട് മുറിയിൽ
ഫഹദിനെ മറക്കാൻ വേണ്ടി സുലൈമാൻ ഉസ്താദിനെ ക്കൊണ്ട് അവളുടെ ഉമ്മച്ചി മന്ത്രിച്ചു വാങ്ങിച്ചു ആ കറുത്ത.ചരട് അവളുടെ അരയിൽ ഇപ്പോ കാണാ
സാറ ആണെങ്കിൽ ഫഹദിന്റെ ഓർമ്മകളെ മുറുക്കെ കെട്ടിയിരിക്കുക യാണ് തന്റെ അരയിൽ കിടക്കുന്ന മന്ത്രിച്ച ആ കറുത്ത ചരടിൽ.ഫഹദിന്റെ ഓർമ്മകൾ ഒരിക്കലും തന്നിൽ നിന്നും വിട്ട് പോകാതിരിക്കാൻ…
( ഈ തട്ടത്തിൽ ഞാൻ കണ്ടത് കറുത്ത മന്ത്രിച്ച ചരട് ആ കണ്ണുകളിൽ കണ്ടത് കറുത്ത കൊടികൾ.
ആ ചുണ്ട് പറഞ്ഞു തന്നത് പാതി വഴിയിൽ വീണു ഉടഞ്ഞ ഒരു പ്രണയത്തിന്റെ ദുരന്തവും
.അക്ഷര തെറ്റുകൾ എന്റെ കൂടപിറപാണ് ക്ഷമിക്കുക ശെരിയാക്കാൻ നോക്കാ നോക്കുന്നുണ്ട് 🙏🙏