ഒറ്റമന്ദാരം ❤️ ~~ഭാഗം 12 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

രണ്ടു ദിവസം കഴിഞ്ഞാണ് അരവിന്ദ്ന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്.

“Silent Killer ” ഗണത്തിൽ പെടുന്ന “Arsenic” എന്ന മാരകവിഷം അകത്ത് ചെന്നാണ് മരണം സംഭവിച്ചിട്ടുള്ളത്. ശീതള പാനീയത്തിൽ കലക്കി കുടിച്ചതാണ്.

മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നത്കൊണ്ട് തന്നെ ഇത്തരമൊരു വിഷപദാർത്ഥം കൈയ്യിൽ കിട്ടാനുള്ള സാധ്യതയും കൂടുതലാണ്.

മരണം സംഭവിക്കുമ്പോ കൂടെയുള്ളത് ശ്രീക്കുട്ടി മാത്രമാണ്.

അന്നവൾ പറഞ്ഞ കാര്യങ്ങളിലെ ചില പൊരുത്തക്കേടുകളാണ്കൂ ടുതൽ ചോദ്യം ചെയ്യാനായി അവളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

ആത്മഹത്യയായിട്ടാണ് പോലീസ് കേസാദ്യം പരിഗണിച്ചത്. പക്ഷെ ചില സംശയങ്ങളും വിഷക്കുപ്പിയിൽ കണ്ട മറ്റൊരു വിരലടയാളവും കൊലപാത സാധ്യതയിലേക്ക് പോലീസിനെ സംശയിപ്പിച്ചു.

“Medcis Pathlabs India Pvt.Ltd”

ബാംഗ്ലൂരിലെ ഏറ്റവും വലിയ മരുന്ന് നിർമ്മാണ കമ്പനിയാണ്. ഈ കമ്പനിയിലാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്. Production Manager ആയിരുന്നു.

കഴിഞ്ഞ അഞ്ചു വർഷമായിട്ട് ഇവിടത്തന്നെയാണ്. പക്ഷെ അത്രകാലമായിട്ടും സഹപ്രവർത്തകരുമായി വലിയ അടുപ്പമൊന്നും അരവിന്ദ്നുണ്ടായിരുന്നില്ല. സുഹൃത്ത് വലയങ്ങളെല്ലാം തന്നെ കമ്പനിക്ക് പുറത്തുള്ളവരായിരുന്നു.

“Meditech International “

അരവിന്ദ്ന്റെ പുതിയ സംരഭമാണ്.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന High Quality Medical Equipments കർണ്ണാടക, തമിഴ്നാട്,കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഹോസ്പിറ്റലുകളിലും മറ്റും വിതരം ചെയ്യുന്ന സ്ഥാപനമാണ് Meditech International.

ഏകദേശം ഒരു വർഷത്തോളമാകുന്നു ഇങ്ങനെയൊരു സ്ഥാനം തുടങ്ങിയിട്ട്. ആദ്യ കമ്പനിയിൽ നിന്നും ജോലി ഉപേക്ഷിച്ചിട്ടാണ് അരവിന്ദ് ഇങ്ങനെയൊരു സംരഭം തുടങ്ങുന്നത്.

പാർട്ട്ണർഷിപ്പ് കൂട്ടാതെ Profit Share അടിസ്ഥാനത്തിൽ സുഹൃത്തുക്കളിൽ നിന്നും പൈസ വാങ്ങിയിട്ടാണ് അരവിന്ദ് ഈ സ്ഥാപനം തുടങ്ങിയിട്ടുള്ളത്.

ഇതിലെ സാമ്പത്തിക ഇടപാടുകളെ പറ്റി കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് അരവിന്ദും സുഹൃത്തുക്കളും തമ്മിൽ ചെറിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു ചെക്കു കേസും അരവിന്ദ്നെതിരെ ഉണ്ടായിരുന്നു.

സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പാക്കി പിന്നീടാ കേസ് പിൻവലിക്കുകയും ചെയ്തു.

“അരവിന്ദേട്ടാ.. ആ സ്റ്റീഫൻ ഇവടെ വന്നിരുന്ന്..

വിളിച്ചിട്ട് ചേട്ടൻ ഫോണെടുക്ക്ന്നില്ലെന്ന് പറഞ്ഞു..

വന്നു കയറിയപാടെ ശ്രീക്കുട്ടി പറഞ്ഞു.

“ങ…കുറച്ചു തിരക്കിലായിരുന്നു.. അതാ എടുക്കാതിരുന്നത്..”

ഒരു മൂളലോടെ മറുപടിയും പറഞ്ഞ് അകത്തേക്ക് പോയി.

” ന്നാ തിരക്കൊഴിഞ്ഞിട്ടൊന്ന് തിരിച്ച് വിളിക്ക്യായിരുന്നില്ലെ..?

ഇവടെ വന്ന് ന്തല്ലാം പറഞ്ഞിട്ടാ പോയെന്നറിയൊ അരവിന്ദേട്ടന്..?

ശ്രീക്കുട്ടി സങ്കടം പറഞ്ഞു.

”പറഞ്ഞല്ലേ പോയൊള്ളൂ…ഒന്നും ചെയ്തില്ലല്ലൊ..?”

അവൻ വിളിക്കുമ്പോ വിളിക്കുമ്പോ ഫോണെടുക്കാൻ എന്റെ തന്ത അവനല്ല..”

ഫ്രഡ്ജ് തുറന്ന് വെള്ളമെടുത്ത് കുടിച്ചു.

“കണക്ക് പറഞ്ഞ് കാശെണ്ണി വാങ്ങിച്ച് വല്ലതൊക്കെ ചെയ്യുമ്പോ പലരും ഇത് പോലെ തന്തയാവാൻ നോക്കും..”

അല്പം ശബ്ദത്തിലാ ശ്രീക്കുട്ടി പറഞ്ഞത്. അരവിന്ദ്നത് തീരെ പിടിച്ചില്ല.

അവൻ ശ്രീക്കുട്ടിയുടെ കവിള് നോക്കി ആഞ്ഞൊന്നു കൊടുത്തു.

അടികൊണ്ട് വശത്തിരിക്കുന്ന മേശയിലേക്ക് ചെന്നു വീണു.

” എന്നെ നീ ന്യായം പഠിപ്പിക്കണ്ട..

ഇനി നാക്ക് പൊങ്ങിയാൽ അടിനാഭി നോക്കി ചവിട്ടും ഞാൻ.. പിന്നെ നീ മിണ്ടില്ല..”

താക്കീതെന്നോണം പറഞ്ഞ് മുറിയിലേക്ക് കയറി ശക്തിയിൽ കതകടച്ചു.

ശ്രീക്കുട്ടിയുടെ കവിളത്ത് അരവിന്ദന്റെ കൈതലം പതിഞ്ഞ് കിടക്കുന്നുണ്ട്.

വീഴ്ച്ചയിൽ മേശയിലിടിച്ച് മേൽചുണ്ടിന്റെ ഒരു വശം പൊട്ടിയിട്ടുമുണ്ട്. സങ്കടം സഹിക്കാനാവാതെ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

ബാൽക്കണിയിൽ സിഗരറ്റും പുകച്ച് നിൽക്കുകയാണ് അരവിന്ദ്. ശീലമില്ലാത്തതാണ്. പക്ഷെ കുറച്ച് മാസങ്ങളായിട്ട് തുടങ്ങിയതാണ് പുതിയ ശീലം.

പെട്ടന്നാണ് ഫോൺ ശബ്ദിത്.. ഫോണെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി..

“Father Sreekutty..”

ശ്രീക്കുട്ടിയുടെ അച്ഛനാണ്. കൈയ്യിലെ സിഗരറ്റ് ദേഷ്യത്തിൽ വലിച്ചെറിഞ്ഞ്, പല്ലുറുമ്പി കൊണ്ട് അരവിന്ദ് ഫോണെടുത്തു.

“അച്ഛാ…”

സൗമ്യതയോടെ

വിളിച്ചു.

“വീട്ടിലണച്ഛാ.. ദാ ഇപ്പോ വന്ന് കയറിയതെ ഉള്ളൂ.. ശ്രീക്കുട്ടിയെയും കൊണ്ട് ഒന്ന് പുറത്ത് പോയിരുന്നു..”

“ശ്രീക്കുട്ടിയെവിടെ..?”

അച്ഛൻ ചോദിച്ചു.

“ഇവിടെയുണ്ടച്ഛാ..ഞാൻ കൊടുക്കാം..

ശ്രീക്കുട്ടീ…ശ്രീക്കുട്ടി.. “

ഫോണല്പം മാറ്റിപ്പിടിച്ച് അച്ഛൻ കേൾക്കും വിധം ശ്രീക്കുട്ടിയെ നീട്ടി വിളിച്ചു.

“അച്ഛാ…അവള് ബാത്ത് റൂമിൽ കയറി, വന്നിട്ട് ഞാനങ്ങോട്ട് തിരിച്ചുവിളിക്കാം.. ശരിയച്ഛാ..”

അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

“കെളവന് മോളോട് സംസാരിച്ചില്ലെങ്കി ഉറക്കം വരില്ല…പന്നക്കൂട്ടങ്ങള്…”

സ്വയം പുലമ്പികൊണ്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒരു സിഗരറ്റടുത്ത് കത്തിച്ച് ആഞ്ഞു വലിച്ചു

ഏകദേശം രണ്ടരക്കോടിയോളം രൂപയുടെ ബാധ്യതയുണ്ട് അരവിന്ദ്ന്.

സ്റ്റീഫൻഎന്ന വ്യക്തിക്ക് തന്നെ കൊടുക്കാനുണ്ട് ഏകദേശം ഒന്നരക്കോടി രൂപ.

ബാക്കി ഒരു കോടി രൂപ ഇതുപോലെ പലരിൽ നിന്നായി വാങ്ങിയതാണ്.

അമ്പത് ലക്ഷമെ സ്റ്റീഫന്റെ കാശായിട്ടൊള്ളൂ. ബാക്കി ഒരു കോടി സ്റ്റീഫന്റെ സുഹൃത്ത് സ്റ്റീഫനെ വിശ്വസിച്ചാണ് ഇൻവസ്റ്റ് ചെയ്തിട്ടുള്ളത്.

ഇവർക്ക് കൊടുത്ത ചെക്ക് കാശില്ലാതെ മടങ്ങിയതിന്റെ പേരിലാണ് അരവിനെതിരെ അവര് പരാതികൊടുക്കുന്നത്. ആ കേസാണ് സ്റ്റേഷനിൽ വെച്ചുള്ള മധ്യസ്ഥ ചർച്ചയിൽ ഒത്തുതീർപ്പാക്കുന്നതും കേസ് പിൻവലിക്കുന്നതും.

അതിലെ ആദ്യ ഗഡു ഇരുപത്തിയഞ്ചേ കൊടുത്തിട്ടുള്ളൂ. ബാക്കി കൊടുക്കാന്ന് പറഞ്ഞ അവധിയും തെറ്റി. ഓഫീസിൽ ചെന്നാൽ അവിടെ കാണില്ല. വിളിച്ചിട്ടാണെങ്കിൽ അരവിന്ദ് ഫോണും എടുക്കുന്നില്ല.

കൈയ്യിൽ കിട്ടിയാൽ കൊല്ലാനുള്ള ദേഷ്യണ്ട് സ്റ്റീഫന്.

സാമ്പത്തിക ഇടപാടിന്റെ പേരിൽ അരവിന്ദ്ന് സ്റ്റീഫനിൽ നിന്നും പല തരത്തിലുള്ള ഭീഷണിയും ഉണ്ടായിരുന്നു. മാത്രവുമല്ല അരവിന്ദ് മരിക്കുന്നതിന്റെ ഏകദേശം അരമണിക്കൂർ മുമ്പ് അരവിന്ദ്ന്റെ ഫോണിലേക്ക് അവസാനമായി വന്ന ഫോൺ കോളും സ്റ്റീഫന്റേതാണ്. ഇതിന്റെ പേരിലാണ് സ്റ്റീഫനെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക്
വിളിപ്പിച്ചത്.

“എന്റെ സാറെ.. എന്ന വിശ്വസിച്ചാ പലരും ബിസിനസ്സിൽ കാശിയിറക്കിയിട്ടുള്ളത്.. ഒന്നരക്കോടിയുണ്ടേ..”

“അതിൽ ഇരുപത്തിയഞ്ച് തനിക്ക് തനിയ്ക്ക് തന്നില്ലേ..”

ഒരു പോലീസുകാരൻ തിരിച്ച് ചോദിച്ചു.

“ഇരുപത്തിയഞ്ചേ തന്നിട്ടൊള്ളൂ… ബാക്കി ഒന്നേകാല് ഇപ്പഴും അവടകിടക്വാ..”

സ്റ്റീഫൻ പുശ്ചത്തോടെ പറഞ്ഞു.

“ബാക്കി കിട്ടില്ലെന്ന് കണ്ടപ്പോ കൊല്ലാൻ തന്നെ തീരുമാനിച്ചു. താനത് ഭംഗിയായി ചെയ്യുകയും ചെയ്തു, അല്ലേടൊ..?”

മറ്റൊരു പോലീസുകാരൻ ചോദിച്ചു.

“എന്റെ സാറെ..ഇല്ലാവചനം പഞ്ഞാ കർത്താവ് പോലും പൊറുക്കേല..കൊല്ലുംന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് നേരാ.. അതൊന്നും ചെയ്യാനുള്ള മനക്കത്ത് എനിക്കില്ല.. കൊടുത്ത കാശ് കിട്ടാതാവുമ്പോ തല്ലും കൊല്ലും എന്നൊക്കെ പറയത്തെ ഉള്ളൂ.. അക്കൂട്ടത്തിൽ പറഞ്ഞന്നെ ഉള്ളൂ..”

നിസ്സഹയനായി പറഞ്ഞു സ്റ്റീഫൻ.

“ശരി…സ്റ്റീഫനല്ലെങ്കിൽ പിന്നാരാ ചെയ്തത്..? അരവിന്ദ് കൊല്ലപ്പെടുന്നതിന് ഏകദേശം അരമണിക്കൂർ മുമ്പ്അ യാളുടെ ഫോണിലേക്ക് വന്ന കോളും സ്റ്റീഫന്റേതാണ്.”

പോലീസുകാരൻ തിരിച്ചു ചോദിച്ചു കൊണ്ട് പറഞ്ഞു.

“ആരും ചെയ്തതല്ല സാറെ… അവൻ ആത്മഹത്യ ചെയ്തതാ..

എനിക്കുറപ്പാ..

സ്റ്റീഫൻ തറപ്പിച്ചു പറഞ്ഞു.

“താനിത്ര തറപ്പിച്ചു പറയാൻ കാരണം..?

സംശയത്തോടെ പോലീസുകാരൻ ചോദിച്ചു.

“കാശിന്റെ കാര്യം പറഞ്ഞ് വിളിക്കുമ്പോളൊക്കെ തൂങ്ങിച്ചാവുംന്ന് പറഞ്ഞ് എന്നെയാ അവൻ പേടിപ്പിച്ചത്.. അതവന്റൊരു അടവാണെന്ന് പിന്നയാ എനിക്ക് മനസ്സിലായത്.. എല്ലാവരോടും ഇത് തന്വാ അവൻ പറഞ്ഞിര്ന്നതും..”

“മോനെ..അരവിന്ദേ… ഒരുമാതിരി മറ്റേലെ കളി നീ കളിക്കാൻ തൊടങ്ങീട്ട് മാസം കുറച്ചായി.. തറയാവാൻ സ്റ്റീഫനറിയാഞ്ഞിട്ടല്ല.. എന്റെ മോൻ താങ്ങത്തില്ല..”

ശബ്ദം കനപ്പിച്ചാ സ്റ്റീഫൻ പറഞ്ഞത്.

“നിനക്ക് തരാനുള്ള കാശും കെട്ടിപ്പിടിച്ചല്ല ഞാനിവിടെയിരിക്കുന്നത്.. അത് നിനക്കും അറിയാലൊ.. താനെന്താ ചെയ്യാന്ന് വെച്ചാ അങ്ങ് ചെയ്യ്..”

ദേഷ്യത്തോടെ അരവിന്ദും പറഞ്ഞു.

“ചെയ്തു കാണിച്ചു തരാം ഞാൻ.. ഈയൊരു രാത്രികൂടി എന്റെ മോനുറങ്ങ്.. നാളെ ഒടുക്കത്തെ ഒറക്കം നിന്നെ ഞാനൊറക്കും..”

സ്റ്റീഫൻ ഫോണിലൂടെ കിടന്നലറി.

“ഒരു കുപ്പി വിഷം ഞാൻ വാങ്ങി വെച്ചിട്ടുണ്ട്.. നീ ഒരുമ്പെട്ടറങ്ങുന്നത് മുമ്പ് ഞാനായിട്ടങ്ങ് തീർക്കും.. ചത്ത് മലച്ച് കിടക്കുന്നത് കാണാനുള്ള യോഗ്വേ നിനക്കുണ്ടാവൂ..”

അതും പറഞ്ഞ് അരവിന്ദ് ഫോൺ തറയിൽ എറിഞ്ഞുടച്ചു.

ഈ സംഭവം പറഞ്ഞിരിക്കുമ്പോഴാണ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുമായി ഒരു പോലീസുകാരൻ അങ്ങോട്ട് വന്നത്.

“സർ…ഫിങ്കർ പ്രിന്റിന്റെ റിപ്പോർട്ട് വന്നിട്ടുണ്ട്..”

കൈയ്യിലെ ഫയൽ മേലുദ്യേഗസ്ഥന് കൈമാറി.

അതുവാങ്ങി തുറന്നു നോക്കി. സ്റ്റീഫനെയൊന്ന് നോക്കി കൊണ്ട് ഒരു ചിരി അയാളുടെ ചുണ്ടിൽ വിടർന്നു..!!!

തുടരും..