സുരക്ഷ
രചന :സുരഭില സുബി.
ഹെപ്പി,ജിബ്രുണ്ട് സുഭാഷ്, മിത്രൻ, നാച്ചു പിന്നെ സെലൻ ഇതാണ് ആ ടീമിൽ ഉള്ളവർ.. ഇതിൽ നാച്ചുവും സെലനും പെൺകുട്ടികളായാണ്.
കൊച്ചി നഗരത്തിന്റെ പിന്നാംപ്പുറത്തു തന്നെയുള്ള ഡാനിയൽ സ്ട്രീറ്റിലാണ് ഇവരുടെ തമാസം..
വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു വന്ന കാസ്റ്റിംഗ് കോൾ കണ്ടാണ് സെലൻ ആ നമ്പറിലേക്ക് അവളുടെയും നാച്ചുവിന്‍റെയും ബയോഡാറ്റയും ഫോട്ടോസും അയച്ചുകൊടുത്തത്.
കുറച്ചുസമയത്തിനുള്ളിൽ മറുപടി വന്നു. കാസ്റ്റിങ് കോളിൽ പറഞ്ഞിരിക്കുന്ന നിശ്ചിത ഡേറ്റിലുള്ള ഓഡിയേഷന് വേണ്ടി എറണാകുളത്തെ കടവൻത്തറയിലുള്ള ഓഫീസിലേക്ക് ചെല്ലാൻ..
ആ സുഹൃത്തുക്കളൊക്കെ ഒത്തുചേരുന്ന സ്ഥലമാണ് ഇടിഞ്ഞു പൊളിഞ്ഞ പഴയ ഗോഡൗണിന്റെ ഉൾവശം..
ഹെപ്പി ഫോണിൽ കൊണ്ടിരിക്കുന്ന സമയത്ത് അവിടൊക്കെ നാച്ചുവും സെലനും കടന്നുവന്നു..
ആ വന്നോ… നടികർ തിലകങ്ങൾ
എടാ.. നീ എന്തിനാ.. കാസ്റ്റിംഗ് കോളിന് ഞങ്ങോ ബയോഡാറ്റ അയച്ചു കൊടുത്തു എന്ന് പറഞ്ഞപ്പോൾ വാട്സാപ്പിൽ നീ സാഡ് ഇമോജി ഇട്ടത്..
കഷ്ടം…എടീ… അന്തോ കുന്തോ നോക്കാതെ നീയൊക്കെ എന്തിനാ കേറി ബയോഡാറ്റയും ഫോട്ടോസ് ഒക്കെ ഇവന്മാർക്ക് ഇട്ടുകൊടുത്തത്.. അവന്മാരൊക്കെ ഉiടായിപ്പ് ആയിരിക്കും..
ഹെപ്പി അല്പം ചൂടായി ചോദിച്ചു…
എടാ അത് ജനൂനാണെന്ന് തോന്നണെ.. പ്രൊഡക്ഷൻ ടീം കുറച്ചു പോപ്പുലറാ.. അതുകൊണ്ടാണ്.
ഒന്നു പോടാപ്പാ… അവിടെ ചെല്ലുമ്പോൾ അറിയാം രജിസ്ട്രേഷൻ ഫീസ്… വർക്ക്ഷോപ്പ് ഫീസ് എന്നൊക്കെ പറഞ്ഞ്ആ?ൾക്കാരുടെ കാശ് അടിച്ചുമാറ്റും..
ആരാ അതിനു കാശു കൊടുക്കുന്നെ …അങ്ങനെ വല്ല ഉണ്ടേൽ അവരുടെ മോiന്തക്കിട്ട് രiണ്ടും കൊടുത്തിട്ട് ഞങ്ങൾ ഇങ്ങു പോരും..
ഏതായാലും നിങ്ങോ ആ ജിബ്രണ്ടിനെ കൂട്ടിക്കോ… ഒരു സേഫ്റ്റിക്ക്.. അവന്റെ സൈസ് കണ്ട അവന്മാർ ഒരു നിമിഷം ആലോചിക്കും
എന്തോന്ന്..ആലോചിക്കും.
നാച്ചു ചോദിച്ചു..
നിങ്ങളുടെ അടുത്ത് വേലത്തരം എടുക്കണോ എന്ന്
ഹെപ്പി അങ്ങനെ മനസ്സിൽ പറഞ്ഞെങ്കിലും അവൾമാരോട്
അവന് ഇച്ചിരി സിനിമ മോഹമുണ്ട്.. അവന്റെ മുടിയും തടിയൊക്കെ കാണുമ്പോൾ ചിലപ്പോൾ സിനിമയിൽ എടുത്താൽ ആയില്ലേ..
എന്ന് പറഞ്ഞു ഒപ്പിച്ചു ചിരിച്ചു…
അതുകേട്ട് സെലനും നാച്ചുവും ചിരിച്ചു..
വന്നല്ലോ…
അപ്പോഴേക്കും ജിബ്രണ്ട് കയ്യിൽ അഞ്ചാറു ബിrല്കുപ്പിയുമായി അങ്ങോട്ട് വന്നു..
സെലനും നാച്ചുവും ഹെപ്പിയും ഓരോരോ കുപ്പി വീതം കൈക്കലാക്കി..
സെലൻ കോമ്പല്ലു കൊണ്ട് ബിiയർ ബോട്ടിലിന്റെ അടപ്പ് തുറന്നു..
എടി സെലനെ നീ പഠിച്ച…..
കണ്ണുതള്ളി നാച്ചു ചോദിച്ചു…
ഉം പഠിച്ചെടി…
എടി ഇതെന്ന് പൊട്ടിച്ചെ….
നാലുപേരുടെയും ബോട്ടിലിൽ നിന്നും പത ഉയർന്നുപൊങ്ങി..
പാട്ടുകൾ പാടിയും നാട്ടുകാര്യങ്ങൾ ഓരോന്ന് പറഞ്ഞ് അവർ അത് സിപ് ചെയ്തു കുടിച്ചു..
എന്താടാ പിള്ളേരെ രാവിലെ തന്നെ തുടങ്ങിയോ…
ഹാർഡ്‌വെയർ കടയിൽ നിന്നും പ്ലൈവുഡ് ഷീറ്റുമായി പോവുകയായിരുന്ന പൊറിഞ്ചു തന്റെ പെട്ടി ഓട്ടോ നിർത്തി ചോദിച്ചു..
രാവിലെ വല്ലാത്ത ദാഹം ചേട്ടാ…അതാ..
ഹെപ്പി കളിയാക്കി പറഞ്ഞു..
ഉം…ദാഹിച്ചോ.. ദാഹിച്ചോ…വാടാതെ നോക്കണം.. ഇളംകൂമ്പുകളാണ്…
അങ്ങനെ പറഞ്ഞു പൊറിഞ്ചു തന്റെ വണ്ടിയുമെടുത്തു മുന്നോട്ടുപോയി.
നാളെയാണ് കാസ്റ്റിംഗ് കോളിൽ പറഞ്ഞ ഓഡിയേഷൻ തീയതി. ഇന്നേ തയ്യാറെടുത്തു സെലനും നാച്ചുവും തങ്ങളുടെ ഗ്യാങ്ങിൽ അക്കാര്യത്തെ കുറിച്ച് ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചു..
ജിബ്രണ്ട് കൂടെ വരും. മിത്രനും സുഭാഷും ഹെപ്പിയും പരിസരത്തു തന്നെ ഉണ്ടാകണം..എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ചെന്ന് മേയാനാണ് പരിപാടി…
പിറ്റേന്ന് പറഞ്ഞ സമയത്ത് തന്നെ ജിബ്രണ്ടും സെലനും നാച്ചുവും കൂട്ടി ഓഡിയേഷൻ ഹാളിൽ എത്തി. പേര് രജിസ്റ്റർ ചെയ്ത് ടോക്കൺ വാങ്ങിച്ചു.
തുടർന്നു ഓരോ ആൾക്കാരെയും അവരുടെ കഴിവ് തെളിയിക്കാൻ ഓഡിയേഷൻ ടീം പറയുന്ന ആക്ഷൻ ചെയ്തുകൊണ്ട് മികവു കാട്ടിക്കൊണ്ടിരുന്നു..
എല്ലാം അവർ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്നുണ്ട്..
നാച്ചുവിന്റെ ഊഴം വന്നപ്പോൾ അവൾക്ക് കൊടുത്ത ടാസ്ക് അവൾ ഭംഗിയായി ചെയ്തുകാണിച്ചു .
തുടർന്ന് സേലനെ വിളിച്ചു.നായികക്ക് പറയാനുള്ള എന്തോ ഡയലോഗുകൾ പറയിപ്പിച്ചു തുടർന്ന് ചില ആക്ഷൻ സീനുകളുംചെയ്യിപ്പിച്ചു..
ഓഡിഷനിൽ ഇരിക്കുന്നവരുടെ മുഖഭാവത്തിൽ നിന്നും സെലന്റെ പ്രകടനം കണ്ടു വലിയ കുഴപ്പമില്ല എന്ന് തോന്നി…
ജിബ്രണ്ടിനെ കണ്ടപ്പോൾ വില്ലൻ ക്യാരക്ടർ ചെയ്യുന്ന ചില ആക്ഷൻ ഡയലോഗുകളും പറയാൻ ഏൽപ്പിച്ചു.. ഗംഭീരമാർന്ന ശബ്ദമുള്ള ജിബ്രീന് അവർക്ക് ഇഷ്ടപ്പെട്ടു.
സെലക്ഷൻ ആയിട്ടുണ്ടെങ്കിൽ ഒരാഴ്ചക്കകം വിളിക്കാം എന്ന് പറഞ്ഞ് എല്ലാവരെയും പറഞ്ഞുവിട്ടു..
കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ഇവരുടെ ഗ്യാങ്ങിലെ മൂന്ന് പേർക്കും സെലക്ഷനായി എന്നു പറഞ്ഞ വിവരം കിട്ടി..
തുടർന്ന് സംസാരിച്ചതിൽ നിന്നും ആ സിനിമയുടെ മെയിൻ നായിക വേഷം ചെയ്യാൻ സെലനെ തെരഞ്ഞെടുത്ത വിവരമറിഞ്ഞു… കൂടാതെ നായികയുടെ അടുത്ത കൂട്ടുകാരിയായി നാച്ചുവും അതിലെ ഒരു വില്ലൻ വേഷം ചെയ്യാൻ ജിബ്രണ്ടിനെയും വേണം…
പൂജ ഡേറ്റും ഷൂട്ടിംഗ് തീയതിയുമൊക്കെ അറിയിച്ചു..
പക്ഷേ ഒരു കാര്യം കൂടി അവർ പറഞ്ഞു.. ഇതൊരു കൂട്ടായ്മയുടെ സിനിമയാണ് അതുകൊണ്ട് ചെറിയ തുകയെ റെമ്മിങ്ന്ററേഷൻ ആയി ലഭിക്കുള്ളൂ…. സ്റ്റോറി വളരെ പുതുമയുള്ളതാണ് അതുകൊണ്ടുതന്നെ സിനിമ വളരെ നല്ലതാകും എന്ന് വിശ്വസിക്കുന്നു..വിജയിച്ചാൽ പേരെടുക്കാം അതുകൊണ്ട് പറ്റുമെങ്കിൽ സഹകരിക്കുക.
സെലനും നാച്ചുവിനും എന്തായാലും സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹത്തിൽ ഉറച്ചുനിന്നു. അതുകൊണ്ട് പ്രതിഫലം എന്തുമാകട്ടെ നല്ല സിനിമയല്ലേ സഹകരിക്കാമെന്ന് മൂവരും തീരുമാനിച്ചു.
ഇന്നത്തെ മലയാള സിനിമയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വന്ന സ്ഥിതിക്ക് ഷൂട്ടിംഗ് ലൊക്കേഷനിൽ സുഭാഷ് മിത്രൻ ഹെപ്പി എന്നിവർ ഇവരുടെ സുരക്ഷയ്ക്കായി ചെന്നിരുന്നു.
പറഞ്ഞ തീയതിക്കുള്ളിൽ ഷൂട്ടിംഗ് തുടങ്ങി.. സെറ്റിൽ ഉള്ളവരൊക്കെ നല്ല സഹകരണം എല്ലാവരും നന്നായി പെരുമാറുന്നവർ.
ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരുന്നു..
ഒരു സീനിൽ നായകൻ നായികയായ സെലനെ കെiട്ടിപ്പിടിക്കുകയും പിന്നെ ഇiടുപ്പിൽ പിടിച്ച് അടുപ്പിച്ചു ചുiണ്ടിൽ ഉjമ്മവെക്കുകയും ചെയ്യുന്ന ഒരു സീൻ ഉണ്ട്.
ഒരു പ്രാവശ്യം ചിത്രീകരിച്ചു ടേക്ക് ഒക്കെ കഴിഞ്ഞപ്പോൾ.. വീണ്ടും എടുക്കണം എന്നുള്ള ആവശ്യവുമായി നായകൻ വന്നു.
സെലൻ അമ്പരന്നു ഒരു പ്രാവശ്യം ചെയ്തത് തന്നെ വളരെ റിസ്കീട്ടാണ്..അവൾ ഉടൻ തന്നെ തന്റെ കൂട്ടുകാരോട് കൂടിയിരുന്നു ആലോചിച്ചു..
കൂട്ടുകാരോട് അവൾ ചോദിച്ചു
എന്ത് ചെയ്യണം.. എടുക്കണോ..
സമ്മതിച്ചേക്കടി ഒരു പ്രാവശ്യത്തേക്ക് കൂടി എടുക്കാൻ… വീണ്ടും ടേക്ക് പറഞ്ഞാൽ അപ്പോൾ ഞങ്ങൾ കേറി ഇടപെടാം…
തുടർന്ന് ആ സീൻ വീണ്ടും എടുത്തു. ഇപ്രാവശ്യം നായകന്റെ കൈ സെലന്റെ അiരുതാത്ത ചില സ്ഥലത്തേക്ക് പോകവേ കoയ്യിൽ കയറി പിoടിച്ചു അവൾ ചെവിയിൽ അവനു താക്കീത് നൽകി..
നോക്കെടാ എന്റെ കൂടെ വന്ന ആ പിള്ളേർ അവിടെ ചുമ്മാതെ വന്നിരിക്കു ന്നതല്ല.. ഇമ്മാതിരി ഞരമ്പ് വലിച്ചൽ വല്ലതു അവർ അറിഞ്ഞാൽ അiടിച്ചു തന്റെ പiരിപ്പ് ഇkളക്കും മനസ്സിലായോ..
പിന്നെ അവന്റെ ഉപദ്രവം ഒന്നും ഉണ്ടായില്ല.
അങ്ങനെ ആ ഒരു കൂട്ടായ്മയിൽ ഒരു പടം പിറന്നു.
അണിയറ പ്രവർത്തകർ പറഞ്ഞതു പോലെ സിനിമ റിലീസ് ആയതോടുകൂടി വൻ വിജയത്തിലേക്ക് കുതിച്ചു.. കൂട്ടായ്മയോടുള്ള കഠിനാധ്വാനം നല്ല ഫലം കണ്ടു..
പടത്തിൽ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും സമൂഹത്തിൽ നല്ല അംഗീകാരം ലഭിച്ചു.?നായികയായ സെലനു ഒരുപാട് ഇന്റർവുകൾ ലഭിച്ചു..
പടം ഹിറ്റായതോടുകൂടി കളക്ഷനിൽ നിന്നുള്ള വരുമാനമായി കിട്ടിയ തുകയുടെ ശതമാനമായി വലിയൊരു തുക സെലനും തരക്കേടില്ലാത്ത വിധം നാച്ചുവിനും ജിബ്രണ്ടിനും ലഭിച്ചു.
വളരെ പ്രധാനപ്പെട്ട ഒരു മാധ്യമപ്രവർത്തക സെലിനോട് ചോദിച്ചു.. ഇപ്പോൾ ഷൂട്ടിംഗ് സ്ഥലങ്ങളിലൊക്കെ ഉണ്ടായ ചൂഷണവും പീiഡന കഥളൊക്കെ ഒക്കെ അരങ്ങുവാഴുന്ന സമയമാണല്ലോ…താങ്കൾക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ..
ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെ പറയത്തക്ക വിധത്തിൽ ഒന്നും ഉണ്ടായിട്ടില്ല. ഞാൻ ഉണ്ടാവാതിരിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കളെ മുളകുപൊiടി, വാiകത്തി, പിiച്ചാത്തി തുടങ്ങിയ ആiയുധങ്ങളുമായി സൈറ്റിൽ നിർത്തിയിരുന്നു..
നായിക സെലൻ പറഞ്ഞത് കേട്ട് മാധ്യമപ്രവർത്തകർ അമ്പരന്നുപോയി..
അതുകൊണ്ടുതന്നെ ഇപ്പോൾ ഞങ്ങൾ പുതിയ സിനിമ ആർട്ടിസ്റ്റുകൾ എപ്പോൾ പ്രശ്നമുണ്ടാകുമോ അപ്പോൾ തന്നെ പ്രതികരിച്ചു പരിഹാരം കണ്ടെത്താനുള്ള ഒരു നടപടിയും ആയിട്ടാണ് മുന്നോട്ടുപോകുന്നത്. പതിനാറും ഇരുപതും വർഷം കഴിഞ്ഞിട്ടുള്ള പരാതിയുടെ ആവശ്യമില്ല..
ഗുഡ്…. അതാണ് വേണ്ടത് മാധ്യമപ്രവർത്തക പ്രതികരിച്ചു.
.