ഒരു ദിവസം സ്കൂളിൽനിന്ന് നേരത്തെ വീട്ടിലേക്ക് വന്ന ഞാൻ അമ്മയുടെ മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു.. അല്പസമയം കഴിഞ്ഞതും ആ മുറി തുറന്നു പുറത്തേക്ക് ഇറങ്ങിയ ആളെ കണ്ടു ഞാൻ ഞെട്ടിപ്പോയി……

എഴുത്ത്:- കാർത്തിക

അച്ഛനേക്കാൾ ഒരുപാട് പ്രായത്തിന് താഴെയായിരുന്നു അമ്മ എന്തുകൊണ്ടാണ് അങ്ങനെ എന്ന് ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല പക്ഷേ വളർന്ന് കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായിരുന്നു അച്ഛന്റെ സ്വത്ത് കണ്ടതുകൊണ്ട് മാത്രമാണ് അമ്മ പ്രായ വ്യത്യാസം നോക്കാതെ ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന്!!

കാരണം അമ്മ അച്ഛന് യാതൊരുവിധ ബഹുമാനവും കൊടുത്തിരുന്നില്ല അമ്മ തോന്നിയത് പോലെ ക്ലബ്ബിലും മറ്റും ആയി നടക്കും അച്ഛൻ അതിന് പരാതി പറഞ്ഞിരുന്നില്ല!!! അമ്മയെ അച്ഛൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഒന്നും തടയാതിരുന്നത്!! അമ്മയാകട്ടെ അച്ഛൻ എന്നൊരാൾ അവിടെയുണ്ട് എന്നൊരു ഭാവം പോലും കാണിക്കില്ല തോന്നിയത് പോലെ ഇറങ്ങിപ്പോകും തോന്നിയത് പോലെ കയറിവരും!!!

എന്നെയും അമ്മയ്ക്ക് കാണുന്നത് ഇഷ്ടമല്ല ഞാൻ അച്ഛന്റെ അതേ ചായയാണ് സ്വഭാവമാണ് എന്നെല്ലാം പരാതി പറയുന്നത് കേൾക്കാം…

അച്ഛന് എന്നെ ജീവനായിരുന്നു എന്തും വാങ്ങിത്തരും എന്നും അച്ഛന്റെ കൂടെ കിടത്തി ഉറക്കും!! അമ്മയ്ക്ക് അമ്മയുടെ കാര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടുതന്നെ അച്ഛനോട് മാത്രമായിരുന്നു എനിക്ക് സ്നേഹം..

പെട്ടെന്നൊരു ദിവസം അച്ഛൻ ഇല്ലാതായി എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല!!!?ഞാനാകെ തകർന്നു. എന്തുവേണമെന്ന് പോലും അറിയാതെയായി.. ഹാർട്ടറ്റാക്ക് ആയിരുന്നു!! രാത്രി ഞങ്ങൾ ഒരുമിച്ച് കിടന്നതാണ് പക്ഷേ രാവിലെ എഴുന്നേറ്റപ്പോൾ അച്ഛൻ തണുത്ത് വിറങ്ങലിച്ചിരുന്നു..

എനിക്ക് പിന്നീട് ജീവിക്കണമെന്ന് പോലും തോന്നിയില്ല കാരണം എനിക്ക് എല്ലാം എന്റെ അച്ഛനായിരുന്നു.. വാർദ്ധക്യത്തോട് അടുക്കുന്ന അച്ഛന്‍ മരിച്ചപ്പോഴും അമ്മയ്ക്ക് നിറയൗവ്വനം ആയിരുന്നു അതുകൊണ്ടുതന്നെ അമ്മയുടെ ചുറ്റും മറ്റ് പലരും വട്ടമിട്ട് പറക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. ഒരു പ്ലസ് ടു കാരിക്ക് എല്ലാം ഒന്നുമില്ലെങ്കിലും ചിലതെല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു..

അമ്മയ്ക്കും അറിയാമായിരുന്നു ആ കാര്യം അതുകൊണ്ട് തന്നെ അവർ, ഭംഗിയിൽ ഒരുങ്ങി നിറമുള്ള സാരികൾ ധരിച്ചു മറ്റുള്ളവരെ ആകർഷിക്കാനായി എന്തും ചെയ്തു..

ഒരു ദിവസം സ്കൂളിൽനിന്ന് നേരത്തെ വീട്ടിലേക്ക് വന്ന ഞാൻ അമ്മയുടെ മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു.. അല്പസമയം കഴിഞ്ഞതും ആ മുറി തുറന്നു പുറത്തേക്ക് ഇറങ്ങിയ ആളെ കണ്ടു ഞാൻ ഞെട്ടിപ്പോയി അച്ഛന്റെ ഒരു കൂട്ടുകാരൻ!!!

ഒരു ചെറുപ്പക്കാരൻ അച്ഛനുള്ളപ്പോൾ പലപ്പോഴും വന്നിട്ടുണ്ട് പക്ഷേ ഹോളിന് ഇപ്പുറത്തേക്ക് അയാൾ പ്രവേശിച്ചിട്ടില്ല ഇന്ന് അമ്മയുടെ ബെഡ്റൂം വരെ എത്തി..

ഞാൻ കണ്ടപ്പോൾ അമ്മ ഭയപ്പെടും എന്നാണ് കരുതിയത് പക്ഷേ അമ്മയുടെ മുഖത്ത് ഒരു പുച്ഛഭാവം മാത്രമേ ഉണ്ടായിരുന്നുള്ളൂ!!!

അയാൾ ഇറങ്ങിപ്പോയതും ഞാൻ ദേഷ്യത്തോടെ അമ്മയെ വിളിച്ചു!!

“”” എന്തൊക്കെ ഭ്രാന്താണ് അമ്മ ഈ ചെയ്യുന്നത് എന്ത് ധൈര്യത്തിലാണ് അയാളെ വിളിച്ച് ഇവിടെ കേറ്റിയത് എനിക്ക് ഇതൊന്നും ഇഷ്ടമല്ല ഇതെന്റെ അച്ഛന്റെ വീടാണ്!! ഇനിയും ഇത് ആവർത്തിച്ചിട്ടുണ്ടെങ്കിൽ ഞാൻ എല്ലാവരോടും വിളിച്ചു പറയും!!!!”””

ദേഷ്യത്തോടെ അതിലേറെ സങ്കടത്തോടെ ഞാൻ അമ്മയോട് വിളിച്ചുപറഞ്ഞു അതിന് പുച്ഛത്തോടെയുള്ള ഒരു ചിരിയായിരുന്നു ആ മുഖത്ത് നിറഞ്ഞു നിന്നത്!!!

“” എന്നെക്കാൾ ഇരട്ടി വയസ്സുള്ള അയാളെ മനസ്സിന് ഇഷ്ടപ്രകാരം ആയിരുന്നു ഞാൻ വിവാഹം കഴിച്ചത് എന്നാണോ നീ കരുതിയത് എല്ലാവരും ചേർന്ന് അയാളുടെ പണം കണ്ട് എന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു!!! അന്ന് മരിച്ചതാണ് എന്റെ മനസ്സ്!! ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും എന്റെ വയറ്റിൽ നീയും വന്നു പിറന്നു!! അയാൾ ചാവുന്നത് വരെ എനിക്ക് ജീവിക്കണമെന്ന് തന്നെ ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ എനിക്ക് സന്തോഷമാണ് ഇനി എന്റെ ഇഷ്ടപ്രകാരം ഞാൻ തോന്നിയത് പോലെ ജീവിക്കും നീ ആരോടാണ് എന്ന് വച്ചാൽ പറഞ്ഞുകൊടുക്ക് ഈ സ്വത്തുക്കൾ എല്ലാം എന്റെ പേരിലാണ് അതുകൊണ്ടുതന്നെ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും!!””‘

അമ്മ പറഞ്ഞത് കേട്ട് ഞാനാകെ തകർന്നു പോയി… ആ കാഴ്ച വീണ്ടും ആവർത്തിച്ചു!! അച്ഛന്റെ കൂട്ടുകാരനായ ആ ചെറുപ്പക്കാരനോട് അമ്മയ്ക്ക് പ്രണയമാകും എന്ന് കരുതി അതുകൊണ്ടായിരിക്കും അയാളെ ബെഡ്റൂമിലേക്ക് വിളിച്ചു കേറ്റിയത് എന്ന് പക്ഷേ അടുത്തൊരു ദിവസം ഞങ്ങളുടെ മാനേജർ കൂടി ആ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് അമ്മയുടെ കാര്യം ആലോചിച്ചു അറപ്പ് തോന്നി!!!

നിരവധി പുരുഷന്മാരെ സ്വന്തം കാ മം ശമിപ്പിക്കാൻ മുറിയിലേക്ക് വിളിച്ചുകേറ്റാൻ മടിക്കാത്ത ഒരു വൃ ത്തികെട്ട സ്ത്രീയാണ് അവരെന്നുള്ള ബോധം എന്റെ ഉള്ളിൽ നിറഞ്ഞു…

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല!!! അച്ഛന്റെ പെങ്ങൾ ഒരാൾ ഉണ്ടായിരുന്നു എന്റെ അപ്പച്ചി അച്ഛൻ മരിക്കുമ്പോൾ വന്നിരുന്നു എന്താവശ്യത്തിനും വിളിച്ചോളാൻ പറഞ്ഞിരുന്നു!!! അന്ന് എനിക്ക് എന്തോ അവരെ എന്റെ അച്ഛന്റെ സ്ഥാനത്ത് ആണെന്ന് തോന്നി..

ഞാൻ അപ്പച്ചിയെ വിളിച്ചു പറഞ്ഞു അവരുടെ സഹായത്തോടെ ബോർഡിങ് സ്കൂളിലേക്ക് മാറി!!!

അവിടെയാകുമ്പോൾ ഒന്നും കാണണ്ടല്ലോ ഒന്നും അറിയണ്ടല്ലോ!!

എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു. എങ്കിലും വിഷമം ഒന്നും തോന്നിയില്ല കാരണം ആ വീട്ടിൽ നിൽക്കുന്നതിനേക്കാൾ എത്രയോ നല്ലത് ഇവിടെയാണ് എന്റെ പഠിപ്പുമായി ഞാൻ മുന്നോട്ടുപോയി പക്ഷേ ഒരു ദിവസം ഒരു വാർത്ത എന്നെ തേടി എത്തിയിരുന്നു..

അച്ഛന്റെ ആ കൂട്ടുകാരൻ അമ്മയെ കൊ ന്നു കളഞ്ഞു എന്ന്!!! അയാളോട് റിലേഷൻ വച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അമ്മ മറ്റു പലരുടെയും കൂടെ കിടക്ക പങ്കിടുന്നതാണത്രേ കാരണം!!!

എന്നെ വിളിക്കാൻ അച്ഛന്റെ പെങ്ങൾ വന്നിരുന്നു അവരുടെ കൂടെ വീട്ടിലേക്ക് ചെന്നു. അവർക്ക് അമ്മയെ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല കാരണം ഓരോ വാർത്തകൾ അവരുടെ ചെവിയിലും എത്തിയിരുന്നു..

എന്നോട് ഫ്യൂണറൽ സെറിമണി കഴിഞ്ഞിട്ടുണ്ടെങ്കിൽ തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞു!!!

പറഞ്ഞതുപോലെ തന്നെ ചെയ്തു അച്ഛന്റെ പെങ്ങൾ അച്ഛന്റെ ബിസിനസ് എല്ലാം ഏറ്റെടുത്തു ആ മാനേജരെ മാറ്റി..

എന്റെ പഠിപ്പ് എല്ലാം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ അത്യാവശ്യം ലാഭത്തിൽ തന്നെ ഓടുന്ന കമ്പനി എനിക്ക് തിരികെ നൽകി അവർ!!!

“”” നിന്റെ അച്ഛനായി തുടങ്ങി വെച്ചതാണ് ഇടയ്ക്ക് വെച്ച് ചിലർ ഇതിൽ എല്ലാം കൈയ്യിട്ടു വാരി എങ്കിലും എന്നെക്കൊണ്ട് കഴിയുന്നതുപോലെ നിലനിർത്തിയിട്ടുണ്ട് ഇനി ഇത് നിന്റെ കയ്യിൽ സുരക്ഷിതമായിരിക്കണം!!””

എന്നും പറഞ്ഞ് അവരത് എനിക്ക് നൽകി ഒപ്പം, സഹായത്തിന് അപ്പച്ചിയുടെ മകനെയും കൂട്ടു തന്നു..

പ്രയാഗ് ചേട്ടൻ!!! അദ്ദേഹം എന്നെ നല്ല രീതിയിൽ തന്നെ സഹായിച്ചു എങ്കിൽ പിന്നെ ആ കൂട്ട് ജീവിതത്തിലും ആവാം എന്ന് കരുതി..

ഇന്ന് ഞങ്ങളുടെ വിവാഹമാണ്!! ഒരുപക്ഷേ എല്ലാംകൊണ്ടും തകരും എന്ന് കരുതിയ ജീവിതം ഒരു കരയ്ക്ക് അടുക്കുകയാണ് എല്ലാം എന്റെ അച്ഛന്റെ നല്ല മനസ് കൊണ്ട് കിട്ടിയതാവും!!!