ഒരു ദിവസം എന്നെക്കൊണ്ട് ഫേസ്ബുക്കിൽ 20വയസ്സുള്ള ചെറുപ്പക്കാരന്റെ ഐഡി ഉണ്ടാക്കി കുഞ്ചാക്കോ ബോബന്റെ……

എഴുത്ത്:-സാജു പി കോട്ടയം

ഫേസ്ബുക്കിലെ എന്റെയൊരു കൂട്ടുകാരിക്ക് ഒരാഗ്രഹം ഒരാളെ പ്രേമിക്കണം. എന്റെ ഫ്രെണ്ട് ലിസ്റ്റിൽ വല്ലവരും ഉണ്ടെങ്കിൽ പറയണമെന്ന്.

പുള്ളിക്കാരി ആള് ഭയങ്കര സുന്ദരിയാണ് അത്യാവശ്യം വെളിവും വെള്ളിയാഴ്ചയുമൊക്കെ ഉള്ളത് കൊണ്ട്. ഇടയ്ക്കിടെ എനിക്ക് ഉപദേശം തരാറുമുണ്ട്.

അതുകൊണ്ടാവും. കിട്ടിയ പന്ത് അടിച്ചു ഗോളാക്കിയേക്കാമെന്ന് കരുതി.

“ഞാൻ മതിയോ ” എന്നു ചോദിച്ചു

ഓ…. വേണ്ടെന്നു പറഞ്ഞു തൽക്ഷണം ഞാനടിച്ചു വിട്ട പന്ത് തിരിച്ചു അടിച്ചു തന്നു.

ഞാനും ഒരാളെ നോക്കിക്കൊണ്ടിരിക്കുവാ…. ഒന്നുടെ ഒന്ന് ഞാൻ ശ്രെമിച്ചു നോക്കി.

നീ…. വേണ്ട അത്‌ നമ്മള് തമ്മിൽ ശെരിയാവില്ല. പുള്ളിക്കാരി തീർത്തു പറഞ്ഞു.

അപ്പോഴാണ് ഉള്ളിൽ ഉറങ്ങിക്കിടന്ന അപകർഷത പതിയെ തലപൊക്കി വന്നത്.

എഴുന്നേറ്റ് അലമാരയുടെ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു. കൊള്ളാം പ്രേമിക്കാൻ പറ്റിയ മൊതല്….. പൊക്കമുണ്ടോ…. ഇല്ലാ വണ്ണമുണ്ടോ…… കൊറേ ഉണ്ട്പ്രാ യം……… 40… കഴിഞ്ഞു നിറമുണ്ടോ…… ഉണ്ട് വെളുത്തതല്ല

മുടിയാണേൽ ചീവീട്ട് ഇരിക്കുന്നുമില്ല..

പിന്നെങ്ങനെ കിട്ടാനാ പ്രേമിച്ചു നടക്കാനൊരാളെ ആര് വരാനാ ഈ കോലം കണ്ടാൽ.

അപ്പോഴാണ് പരിചയത്തിലുള്ള ഒരു അച്ചായന്റെ കാര്യമോർത്തത്. മൊബൈൽ ഫോൺ ഇല്ലാത്ത കാലം മുതലേ പുള്ളിക്ക് എപ്പോഴും ആരെങ്കിലുമൊക്കെ കാമുകിമാർ ഉണ്ടാവും കൊഞ്ചാനും കുറുകാനുമൊക്കെ ഉണ്ടായിരുന്നു .
കാലം മാറിയപ്പോൾ കോലവും മാറണമെന്ന് പുള്ളിക്ക് കൃത്യമായി അറിയാമായിരുന്നു.

ഒരു ദിവസം എന്നെക്കൊണ്ട് ഫേസ്ബുക്കിൽ 20വയസ്സുള്ള ചെറുപ്പക്കാരന്റെ ഐഡി ഉണ്ടാക്കി കുഞ്ചാക്കോ ബോബന്റെ പ്രൊഫൈൽ പിക്ചറും ഇട്ടോണ്ട് പോയതാണ്. പിന്നെ മിക്കവാറും പച്ച വെളിച്ചവുമായ് ഏത് മുതുപാതിരായ്ക്കും പുള്ളി ഓൺലൈനിൽ ഉണ്ടാവും.

എന്തായാലും ഞാൻ എന്റെ സങ്കടം മുഴുവനും നീട്ടിവലിച്ചു എഴുതി പുള്ളിയുടെ ഇൻബോക്സിൽ അയച്ചു. മറുപടിക്കായി കാത്തിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു റിപ്ലൈ കിട്ടി

നിന്നോടാരാ പറഞ്ഞത് …. പ്രണയത്തിന്റെ മാനദണ്ഡങ്ങൾ…. വെളുപ്പും കറുപ്പും പൊക്കവും വണ്ണവും പ്രയവുമൊക്കെയാണെന്ന്….? അതൊക്കെ നീയാദ്യം നിന്റെ മനസ്സിൽ നിന്നേ എടുത്തു കളഞ്ഞോ. എന്നാൽ മാത്രമേ നിനക്കൊക്കെ പ്രേമിക്കാൻ പറ്റത്തുള്ളു. പക്ഷെ ഒരു പ്രശ്നമുണ്ട്…

അതെന്നാ….??? ആകാംഷ അടക്കാനാവാതെ ചോദിച്ചു

ടാ… കൊച്ചനെ പണ്ടൊക്കെ പെണ്ണുങ്ങളോട് മിണ്ടാൻ പറ്റുന്നത് തന്നെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഇപ്പൊ അങ്ങനെയല്ല…. സോഷ്യൽ മീഡിയയൊക്കെ വളർന്നു കഴിഞ്ഞപ്പോ….. ഏത് സ്ത്രീകളോടും ഏത് ഊളക്കും ചെന്ന് മിണ്ടാനുള്ള അവസരമുണ്ട്.

ആഹാ… അത്‌ നല്ലതല്ലേ.? പെട്ടന്ന് സെറ്റാക്കാമല്ലോ..!

കോപ്പാണ്….. ഒരു സ്ത്രീയെ പോലും നേരെചൊവ്വേ വശികരിക്കാനോ ഇമ്പ്രെസ്സ് തോന്നിപ്പിക്കാനോ കഴിവില്ലാത്ത കൊറേ വധൂരികൾ ആവിശ്യമില്ലാതെ ചെന്ന് അവരുടെയൊക്കെ മനസ് മടുപ്പിച്ചു മുടുപ്പിച്ചു തേച്ചുകഴുകി വച്ചിരിക്കുകയാണ്
അവിടുന്ന് അങ്ങോട്ട് പിടിച്ചു കേറാൻ കുറച്ചു പാടുപെടും. എന്നാൽ കേറിക്കിട്ടിയാൽ പിന്നെ നീ രക്ഷപെട്ടു.

പിന്നെ വേറൊരു ഉപദേശം കൂടി തരാം. നമ്മള് നേരെ ചൊവ്വേയാണെങ്കിൽ . ആരുടെയും പുറകെ പോകേണ്ട. വെറുതെ ചേർന്ന് നിന്നുകൊടുത്താൽ മാത്രം മതി.. നമ്മുക്കുള്ളതാണേൽ… അത് നമ്മളെ തേടി വരുംമെടാ….

പറഞ്ഞതൊക്കെ നേരാണെങ്കിൽ ആരെങ്കിലും വന്നാൽ മതിയായിരുന്നു ❤
വന്നില്ലേലും വെറുതെ കാത്തിരിക്കാമല്ലോ..?

NB : വാലൻസ് ഡേ യൊക്കെയല്ലേ വരുന്നത് എവിടുന്നൊക്കെയോ വായിച്ചോ പറഞ്ഞോ കേൾക്കുന്ന അനുഭവങ്ങളാണ്… ആർക്കെങ്കിലും ഉപകാരപ്പെടും.