എഴുത്ത്:- കാർത്തിക
അഞ്ചു വർഷത്തിന് ശേഷം നാട്ടിലേക്ക് വരികയാണ് ഒരു പാട് കടങ്ങൾ കടങ്ങൾ ഉണ്ടായിരുന്നു എല്ലാം ഇപ്പോൾ വീട്ടി അത്യാവശ്യം സമ്പാദ്യവും ആയി.. ഇനി നാട്ടിൽ ഒന്ന് പോയി വരാം എന്ന് തോന്നി.. സത്യം പറഞ്ഞാൽ ഇപ്പോഴാണ് നാട്ടിലേക്ക് വരാൻ ഒരു ധൈര്യം കിട്ടിയത് എന്ന് വേണം പറയാൻ..
അവൾ എന്റെ ചാരു, അവളുടെ വിവാഹം കഴിഞ്ഞതിൽ പിന്നെ നാട്ടിൽ നിൽക്കണം എന്ന് തോന്നിയിട്ടില്ല..
അവളെ ഞാൻ സ്നേഹിച്ച പോലെ ആരും ആരെയും സ്നേഹിച്ചു കാണില്ല.
എന്നിട്ടും വിധി ഞങ്ങളെ കൂട്ടി ചേർത്തില്ല.. ഒരു ജോലി ഇല്ലാത്ത കഴുത്തിനു ചുറ്റും അച്ഛൻ വരുത്തി വച്ച കടം ഉള്ളവന് പെണ്ണ് തരില്ലഎന്ന് പറഞ്ഞു അവളുടെ അച്ഛൻ…?അവളെ മറ്റൊരാൾക്ക് വിവാഹം കഴിച്ച് കൊടുത്തു പിന്നെ അവിടെ നിന്നില്ല കൂട്ടുകാരന്റെ അച്ഛൻ ഒരു വിസ ഒപ്പിച്ചു തന്നു.. ഈ മരുഭൂമിയിലേക്ക് പോന്നു..
ഇവിടെത്തെ എന്റെ അർബാബ് ഒരു നല്ല മനുഷ്യൻ ആയിരുന്നു.. അയാൾ കാരണം എനിക്ക് നല്ല ജോലിയും സമ്പാദ്യവും കിട്ടി.. അങ്ങനെയാണ് നാട്ടിലുള്ള കടങ്ങൾ മുഴുവൻ തീർത്തത്.
പക്ഷേ നാട്ടിലേക്ക് പോകാൻ ധൈര്യമില്ലായിരുന്നു ഇതുവരെ അവിടെ ചെന്നാൽ അവളുടെ ഓർമ്മകൾ എന്നെ വല്ലാതെ ശ്വാസം മുട്ടിക്കും പിന്നെ അവളെ കാണാൻ തോന്നും.. ഇനി അവളുടെ ജീവിതത്തിൽ ഒരു പ്രശ്നമുണ്ടാക്കരുത് അത് നിർബന്ധമായിരുന്നു എനിക്ക് അതുകൊണ്ട് സ്വയം നിയന്ത്രണം കിട്ടുന്നതുവരെ ഇവിടെ നിൽക്കുകയായിരുന്നു..
അച്ഛന്റെ വീട്ടിൽ വീതം വയ്ക്കുമ്പോൾ അച്ഛന് കിട്ടിയത് കുറഞ്ഞു എന്നും പറഞ്ഞ് കേസ് നടത്തുകയായിരുന്നു അച്ഛൻ കേസ് നടത്തി കേസ് നടത്തി അച്ഛന്റെ എല്ലാം വിറ്റു തുലച്ചു പിന്നെ കടം വാങ്ങി അങ്ങനെ ഒന്നും കിട്ടാതെ അവസാനം അച്ഛൻ ഞങ്ങളെ വിട്ടുപോയി. ആ കടമെല്ലാം എന്റെ തലയിൽ വന്നുചേർന്നു എനിക്ക് താഴെ മൂന്നു പെൺകുട്ടികളാണ് എല്ലാം കൂടെ വല്ലാത്ത അവസ്ഥ യായിരുന്നു എന്റെ.. അവളുടെ വീട്ടുകാരെയും പറഞ്ഞിട്ട് കാര്യമില്ല അങ്ങനെ ഒരു പ്രാരാബ്ധക്കാരന്റെ തലയിൽ ആരും സ്വന്തം മകളെ കെട്ടിവയ്ക്കില്ലല്ലോ.
ഗൾഫിലേക്ക് പോന്നത് എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. എനിക്ക് ഇഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കാൻ പറ്റിയില്ലെങ്കിലും എന്റെ അനിയത്തിമാർക്കൊക്കെ നല്ല ജീവിതം എന്നെക്കൊണ്ട് നേടിക്കൊടുക്കാനായി തന്നെയുമല്ല കടങ്ങൾ വീട്ടി വീട് നേരെയാക്കി അത്യാവശ്യം നല്ലൊരു ബാങ്ക് ബാലൻസ് ഉണ്ട്..അമ്മയുടെ ചികിത്സ മുടങ്ങാതെ കൊണ്ടുപോകാനും പറ്റി അമ്മ ഒരു ആസ്മ രോഗിയായിരുന്നു..
പക്ഷേ ആശിച്ച ജീവിതം അത് എന്നും എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. വർഷങ്ങൾ കൂടി,?വീട്ടിലേക്ക് എത്തിയപ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു ഇനി തിരിച്ചു പോകരുത് എന്ന് പറഞ്ഞു.. പക്ഷേ ഇവിടെ നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല ഓരോ കുളവും പാടവും നാട്ടുവഴികളും എല്ലാം എന്നെ അവളെ ഓർമിപ്പിച്ചു ആരോടും ഞാൻ മനപ്പൂർവം തന്നെ അവളുടെ കാര്യം ചോദിച്ചില്ല..
പക്ഷേ എന്റെ കൂട്ടുകാർ ഇങ്ങോട്ട് വന്ന് പറഞ്ഞിരുന്നു അവൾ അവളുടെ വീട്ടിൽ ഉണ്ട് എന്ന് ബന്ധം ഒഴിഞ്ഞ് നിൽക്കുകയാണത്രെ.
അതുകേട്ടതും എനിക്ക് അവളെ കാണണം എന്ന് തോന്നി ഞാൻ അമ്മയോട് ചോദിച്ചു അവളെ ഞാൻ ഇങ്ങോട്ട് കൊണ്ടുവരട്ടെ എന്ന് അമ്മ കൊണ്ടു വന്നോളാൻ പറഞ്ഞു ഇത്രയും കാലം നീ വീടിന് വേണ്ടി കഷ്ടപ്പെട്ടു ഇനി നിന്റെ സന്തോഷം അത് എന്താണോ അതുമായി മുന്നോട്ടു പോയിക്കോളാൻ അമ്മ സമ്മതം തന്നു അത് മതിയായിരുന്നു എനിക്ക് ഞാൻ അവളുടെ വീട്ടിൽ പോയി അവളെ വിവാഹം അന്വേഷിച്ചു അവരുടെ വീട്ടുകാർക്കെല്ലാം സമ്മതമായിരുന്നു പക്ഷേ അവൾ മാത്രം എതിർത്തു..
” മഹിയേട്ടൻ ഇതെന്തറിഞ്ഞിട്ട ഒരു വിവാഹം കഴിഞ്ഞ് ഇവിടെ നിന്ന് ഇറങ്ങി പോയവളാണ് ഞാൻ പക്ഷേ അവിടെയെത്തിയപ്പോഴാണ് മനസ്സിലായത് എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല മൂന്ന് വർഷത്തോളം ഞങ്ങൾ കാത്തിരുന്നു ഒരു കുഞ്ഞുണ്ടെങ്കിൽ എനിക്ക് അവിടെ പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നുള്ളൂ.. അതെന്റെ ഭർത്താവിന് എന്നോട് സ്നേഹം കൂടാൻ ഒന്നുമല്ല.. ഒരു നേരം എങ്കിലും അവരുടെ കുത്തുവാക്ക് കേൾക്കാതെ ഒരു തുള്ളി വെള്ളം കുടിക്കാൻ..
കുഞ്ഞില്ലാത്തത് കൊണ്ട് അവരെല്ലാം കൂടി എന്നെ കുത്തുകള് പറഞ്ഞു ജീവിച്ചിരിക്കണം എന്നുപോലും എനിക്ക് മോഹമില്ലാതെയായി ഒടുവിൽ ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത് ഒന്ന് ഡോക്ടറെ പോയി കാണാം എന്ന്..
അമ്മയും അദ്ദേഹത്തിന്റെ പെങ്ങളും എല്ലാം എന്നെ കൊന്നില്ല എന്നേയുള്ളൂ അവരുടെ കുടുംബത്തിൽ ആർക്കും ഒരു പ്രശ്നവുമില്ല നിനക്കാണ് പ്രശ്നം എന്ന് പറഞ്ഞ് അവർ ചേട്ടനെ കൊണ്ട് എന്നെ ഡിവോഴ്സ് ചെയ്യിപ്പിച്ചു..
ഇപ്പോൾ ഞാൻ ഇവിടെ വന്ന് നിൽക്കുകയാണ്.
ചേട്ടൻ മറ്റൊരു വിവാഹം കഴിച്ചു ഇനിയും ഒരു ഭാഗ്യ പരീക്ഷണത്തിന് ഞാനില്ല..
മഹേഷേട്ടന് നല്ല പെൺകുട്ടികളെ കിട്ടും വിവാഹം കഴിച്ചു നല്ലൊരു ജീവിതം നയിക്കാൻ നോക്കൂ.. ഒരു രണ്ടാങ്കെട്ടുകാരിയെ കല്യാണം കഴിക്കേണ്ട അവസ്ഥയൊന്നും മഹേഷേട്ടന് ഇപ്പോൾ ഇല്ല ഞാൻ ഇവിടെ തന്നെ നിന്ന് അങ്ങനെ ജീവിതം കഴിച്ചോളാം..
പക്ഷേ എനിക്ക് അവളെ അവിടെ നിർത്തി പോകാൻ കഴിയുമായിരുന്നില്ല ആകെക്കൂടി ജീവിതം തന്നെ മടുത്തവളെ ഞാൻ നിർബന്ധിച്ചു എന്റെ കൂടെ കൂട്ടി.
നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാടി എന്ന് ഞാൻ അവളോട് പറഞ്ഞു.
മൂന്നുമാസം കൂടി നാട്ടിൽ നിന്നതിനു ശേഷം അവസാനമായി ഗൾഫിലേക്ക് പോയി വരാം എന്നും പറഞ്ഞ് ഞാൻ ഇവിടേക്ക് തിരിച്ചു നാട്ടിൽ ചെന്ന് ഒരു സൂപ്പർമാർക്കറ്റ് തുടങ്ങാം എന്നുണ്ടായിരുന്നു.കുറച്ചു പണത്തിന്റെയും കൂടി കുറവുണ്ട് ഇപ്രാവശ്യത്തെ വരവ് കൊണ്ട് അത് നികത്തണം.
ഞാൻ ഗൾഫിലേക്ക് പൊന്ന ഒരു മാസം കഴിഞ്ഞപ്പോൾ അവൾ ഒന്ന് തല ചുറ്റി വീണു അമ്മ ഡോക്ടറിന്റെ അരികിലേക്ക് കൊണ്ടുപോയപ്പോഴാണ് അറിഞ്ഞത് അവൾ പ്രഗ്നന്റ് ആണ് എന്ന്..
എനിക്കും അവൾക്കും വിശ്വാസം വരുന്നില്ലായിരുന്നു എനിക്ക് എല്ലാം ഇട്ടിട്ട് പോരണം എന്നുണ്ടായിരുന്നു പക്ഷേ കഴിയില്ലല്ലോ അതുകൊണ്ട് തന്നെ ഒരു വർഷം എങ്ങനെയൊക്കെയോ ഞാൻ പിടിച്ചുനിന്നു ഇതിനിടയിൽ എനിക്കൊരു മോൾ ഉണ്ടായി.
ശരിക്കും സന്തോഷം എന്തെന്ന് അറിയുകയായിരുന്നു ഞാൻ..?നാട്ടിലേക്ക് തിരിച്ചെത്തി.
വീടിനടുത്ത് തന്നെ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങി.. ശ്രീലക്ഷ്മി എന്ന എന്റെ മോളുടെ പേരിൽ..
ചാരുവിനെ ആദ്യം കല്യാണം കഴിച്ചയാൾ വീണ്ടും വിവാഹിതനായിരുന്നു ആ ബന്ധത്തിലും കുട്ടികൾ ഇല്ലാത്തപ്പോഴാണ് അവർ കൊണ്ടുപോയി നോക്കുന്നത് അവരുടെ പ്രാകൃത നിയമം കാറ്റിൽ പറത്തി പുതിയ വന്ന പെണ്ണ് അയാളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി അയാൾക്ക് ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് ഡോക്ടർ പറഞ്ഞു അതിനായിരുന്നു ഇത്രയും കാലം ചാരുവിനെ അവർ കുറ്റം പറഞ്ഞിരുന്നത്.
അയാളോട് എനിക്ക് നന്ദിയെ ഉള്ളൂ കാരണം അയാൾ ഉപേക്ഷിച്ചില്ലായി രുന്നെങ്കിൽ എനിക്ക് എന്റെ ചാരുവിനെ കിട്ടില്ലായിരുന്നു ഈ ജീവിതം ഇത്രത്തോളം മനോഹരമാവില്ലായിരുന്നു.
നഷ്ട പ്രണയം എന്നും എന്റെ മനസ്സിനെ വേദനിപ്പിച്ചേനെ ആസ്ഥാനത്തേക്ക് മറ്റൊരു പെൺകുട്ടിയെ സാങ്കല്പിക്കാൻ പോലും കഴിയാതെ ഈ ജന്മം മുഴുവൻ നീറി നീറി കഴിഞ്ഞതിനൊപ്പം എന്റെ അമ്മയുടെ വേദനയും കാണേണ്ടി വന്നേനെ ഇപ്പോൾ എല്ലാംകൊണ്ടും ഞാൻ സന്തോഷവാനാണ് സ്വർഗ്ഗം പോലെ ഒരു ജീവിതം ആവശ്യത്തിനു പണം സമാധാനം..