എഴുത്ത് :- നിമ
എക്സ ഇൻഷുറൻസിന്റെ സിറ്റിയിലെ ബ്രാഞ്ചിൽ, ഫ്രണ്ട് ഓഫിസിൽ ഇരിക്കാൻ ഒരാളെ വേണം എന്ന് പറഞ്ഞപ്പോഴാണ് അവിടെത്തന്നെ ജോലി ചെയ്യുന്ന ചേച്ചി എന്നോട് വന്ന് പറയുന്നത്.. ആ ചേച്ചിയുടെ വീട് എന്റെ വീടിന്റെ തൊട്ടരികിൽ ആയിരുന്നു ചേച്ചിക്ക് എന്നോട് പണ്ടേ സ്നേഹവും ആണ്.. ചേച്ചി ഓഫീസിൽ പോയി കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ മോൻ സ്കൂളിൽ നിന്ന് നേരത്തെ വന്നാൽ ഞങ്ങളുടെ വീട്ടിലാണ് നിൽക്കാറ്…
ഡിഗ്രി കഴിഞ്ഞ് വെറുതെ നിൽക്കുകയായിരുന്നു അതുകൊണ്ടുതന്നെ നിനക്ക് അങ്ങോട്ട് ജോലിക്ക് വരാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ സമ്മതം പറഞ്ഞു കാരണം വീട്ടിലെ സ്ഥിതി അത്ര നല്ലതൊന്നും ആയിരുന്നില്ല അച്ഛന് ചില ദിവസം മാത്രമേ ജോലിയുണ്ടാകു.. പെയിന്റിംഗ് തൊഴിലാളിയായിരുന്നു അച്ഛൻ എല്ലാദിവസവും ഒന്നും ജോലി കാണത്തില്ല അന്നേരം വീട്ടിലെ സ്ഥിതികൾ കുറച്ചു മോശം തന്നെയായിരുന്നു.. ഞാൻ തുടർന്നു പഠിക്കുന്നില്ല എന്ന് തീരുമാനിച്ചത് പോലും അതുകൊണ്ടാണ് എനിക്ക് താഴെ രണ്ട് അനിയത്തിമാർ കൂടിയുണ്ട് അവരും പഠിക്കുകയാണ്..
വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി എന്റെ കൂടെ സമ്പാദ്യം വീട്ടിലേക്ക് വരാൻ തുടങ്ങിയാൽ പിന്നെ അത്രക്ക് കഷ്ടപാട് ഉണ്ടാവില്ലല്ലോ എന്ന് എല്ലാവരും കരുതി..
അങ്ങനെയാണ് അവിടേക്ക് ചെല്ലാൻ പറഞ്ഞത്.. അവിടുത്തെ ബ്രാഞ്ച് മാനേജർ ഒരു വയസ്സനായ ആളായിരുന്നു അയാൾ ഞാൻ ചെന്നതിനു ശേഷമാണ് റിട്ടയേഡ് ആയത് പകരം വന്നത് സുമുഖനായ ഒരാളായിരുന്നു ഒരു ചെറുപ്പക്കാരൻ..
സനൽ എന്നായിരുന്നു അയാളുടെ പേര്..!! എല്ലാവരോടും നല്ല പെരുമാറ്റം മുമ്പുണ്ടായിരുന്ന മാനേജർ വളരെ സ്ട്രിക്ട് ആയിരുന്നു പക്ഷേ പുതുതായി വന്ന ആൾ എല്ലാ സ്വാതന്ത്ര്യവും ഞങ്ങൾക്ക് അനുവദിച്ചു തന്നിരുന്നു അതുകൊണ്ട് തന്നെ എല്ലാവർക്കും പുതുതായി വന്നയാളെ പെട്ടെന്ന് തന്നെ ഇഷ്ടമായി..
കല്യാണം കഴിയാത്ത രണ്ടോ മൂന്നോ പേർ മാത്രമേ അവിടെ ജോലി ചെയ്തിരുന്നുള്ളൂ ഞങ്ങൾക്കിടയിൽ ഒരു ചെറിയ മത്സരം തന്നെ നടന്നിരുന്നു ആരെ നോക്കും സാർ എന്ന്..
ചിലപ്പോൾ ചിലരോട് കൂടുതൽ വർത്തമാനം പറഞ്ഞിട്ടുണ്ടെങ്കിൽ അന്ന് അസൂയയോടെ മറ്റുള്ളവർ അവളെ നോക്കും.
പിന്നെ മുഖം വീർപ്പിക്കൽ ആയി ദേഷ്യമായി അങ്ങനെയായിരുന്നു കാര്യങ്ങൾ..
കൂടുതലും എന്നോട് ആയിരുന്നു സാർ സംസാരിച്ചിരുന്നത് അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ഇടയിൽ അതൊരു ചെറിയ ഈഗോ പ്രശ്നത്തിന് വഴി വെച്ചു.
മറ്റുള്ളവർ എന്നെ അസൂയയോടെ നോക്കുന്നത് എനിക്കും ഇഷ്ടമായിരുന്നു..
ക്രമേണ സാറിന് എന്നോടുള്ള പെരുമാറ്റത്തിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി അറിയാതെ ദേഹത്ത് തട്ടാനും മട്ടാനും എല്ലാം തുടങ്ങി..
ഞാനത് ആദ്യം വലിയ ക്രെഡിറ്റ് ആയി എടുത്തു… ഞങ്ങൾ മൂന്നാലു പേര് ഉണ്ടായിട്ടും സാറ് എന്നെയാണല്ലോ സെലക്ട് ചെയ്തത്…
സാർ എന്റെ അരികിൽ വന്നിരുന്ന് ഓരോന്ന് പറഞ്ഞ് പുകഴ്ത്താൻ തുടങ്ങി എന്റെ ഡ്രസ്സ് നല്ല ഭംഗിയാണ്… നിന്റെ വിരലുകൾ കാണാൻ ഭംഗിയുണ്ട് എന്നെല്ലാം പറയും അന്നേരം ഞാൻ മറ്റൊരു ലോകത്ത് എത്തിപ്പെടും…
ഒരു ദിവസം സാറ് എന്നെ ക്യാബിനിലേക്ക് ക്ഷണിച്ചു… അവിടെ ചെന്നിരുന്നപ്പോൾ സാറ് സീറ്റിൽ നിന്ന് എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നു. പുറകിലൂടെ വന്നു എന്റെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു.
വല്ലാത്തൊരു അനുഭവമായി തോന്നി എനിക്കത് എന്റെ ദേഹത്ത് മിന്നൽ അടിച്ചത് പോലെ പിന്നെ ആ കൈകൾ എന്റെ ദേഹത്ത് മുഴുവൻ ഓടി നടന്നു..
ഞാനും അത് ആസ്വദിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ സാർ കൂടുതൽ ഓരോന്ന് ചെയ്യാൻ തുടങ്ങി..
അതൊരു തുടക്കം മാത്രം ആയിരുന്നു.. പലപ്പോഴും എന്നോട് സാറ് പറയാറുണ്ടായിരുന്നു നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്ന് അതിൽ മയങ്ങി ഞാൻ ഒടുവിൽ അത് എല്ലാ രീതിയിലും ഞങ്ങൾ ഒന്നാവുന്നത് വരെ എത്തിച്ചു. കുറേക്കാലം അങ്ങനെ പോയി പക്ഷേ ഒരിക്കൽ പ്രീക്കേഷൻ എടുക്കാൻ വിട്ടു പോയി.. പ്രിക്കേഷൻ ഇല്ലാത്തതുകൊണ്ട് തന്നെ, അത്തവണ എനിക്ക് പിരീഡ്സ് വന്നില്ല.. എനിക്ക് എന്തോ പേടിയാവാൻ തുടങ്ങി..?സാറിനോട് നമുക്ക് പെട്ടെന്ന് വിവാഹം കഴിക്കണം എന്ന് ഞാൻ പറഞ്ഞു..
അതിനുശേഷം സാറിന് ചെറിയൊരു മാറ്റം എന്നെ കാണുമ്പോൾ പഴയ മൈൻഡ് ഇല്ല എനിക്കിപ്പോ അത് വല്ലാതെ ഫീൽ ചെയ്തു ഞാൻ സാറിനോട് അങ്ങോട്ട് ചെന്ന് ചോദിച്ചു എന്തുപറ്റി എന്ന്..
ഒന്നുമില്ല എന്ന് പറഞ്ഞ് സാർ ഒഴിവായി സാറിനെ ഒരു കല്യാണാ ലോചനയുമായി എന്റെ വീട്ടിലേക്ക് വരാൻ ഞാൻ നിർബന്ധിച്ചു തുടങ്ങി പെട്ടെന്നാണ് ഒരു ലോങ്ങ് ലീവ് എടുത്ത് സാർ പോയത് അതെനിക്ക് വല്ലാത്ത ഒരു അടിയായിരുന്നു.
പിന്നീടറിഞ്ഞു സാർ ഇവിടെ നിന്ന് ട്രാൻസ്ഫർ വാങ്ങി ഇപ്പോൾ വേറെ സ്ഥലത്ത് ജോയിൻ ചെയ്തു എന്ന് സാറിന് പകരം ജോയിൻ ചെയ്ത ആള് ഇവിടേക്ക് എത്തുകയും ചെയ്തു…
ഞാൻ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടിയെയും കൂട്ടി സാറിനെ കാണാൻ വേണ്ടി ആ ബ്രാഞ്ചിലേക്ക് ചെന്നു. ഇന്ന് സാർ ലീവ് ആണ് എന്ന് പറഞ്ഞ് അവർ വീട്ടിലെ അഡ്രസ്സ് തന്നു തേടി ഞാൻ വീട്ടിലേക്ക് ചെന്ന് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നു തന്നത് അയാളുടെ ഭാര്യയായിരുന്നു… അവരുടെ കയ്യിൽ അയാളുടെ ഒന്നര വയസ്സുള്ള മകളും ഉണ്ടായിരുന്നു… സനിൽ സാറിന്റെ ഭാര്യയാണ് ആ വന്നത് എന്നറിഞ്ഞപ്പോൾ ഞാനാകെ തകർന്നു പോയി അവളുടെ തൊട്ടു പിറകിൽ അയാൾ നിന്നിരുന്നു ആകെ ഭയന്ന്..
ആ പാവം പെണ്ണിന്റെ മുഖം കണ്ടപ്പോൾ എനിക്കൊന്നും പറയാൻ തോന്നിയില്ല ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്ന് ഇറങ്ങി.
എല്ലാം എന്റെ തെറ്റാണ് എടുത്തുചാട്ടം തന്നെയുമല്ല ഓഫീസിലെ മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ വേണ്ടി കാണിച്ച വലിയ ഒരു അബദ്ധം..
അതിന് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.. ഇതുവരെയ്ക്കും ഞാൻ പ്രഗ്നൻസി ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടായിരുന്നില്ല ഭയം ആയിരുന്നു അത് നോക്കാൻ!!! ഭയപ്പെട്ട പോലെ എന്തെങ്കിലും ആണെങ്കിൽ അച്ഛനില്ലാത്ത കുഞ്ഞിനെയാണ് എന്റെ വയറ്റിൽ കൊണ്ടുനടക്കുന്നത് എന്ന ബോധം എന്നെ വല്ലാതെ അലട്ടി. തന്നെയുമല്ല മൂന്നുമാസം കഴിഞ്ഞു പോയിരിക്കുന്നു…. ഇതു വരെയും പിരീഡ്സ് വന്നിട്ടുമില്ല.. ഞാനൊരു പ്രഗ്നൻസി കിറ്റ് വാങ്ങി നോക്കി അവസാനം ഇത് വച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ലല്ലോ ഒളിപ്പിക്കാൻ പറ്റുന്ന സംഗതിയും അല്ല…. എന്തൊക്കെയോ ഭാഗ്യം കൊണ്ട് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയിരുന്നു.. ശ്വാസം നേരെ വീണു.. ഒരുപക്ഷേ അതെങ്ങാനും പോസിറ്റീവ് ആയിരുന്നെങ്കിൽ എന്റെ അവസ്ഥ വളരെ ഭീകരമാകുമായിരുന്നു വീട്ടിലും നാട്ടിലും ഞാൻ ചീ ത്ത പെണ്ണായി മുദ്രകുത്തപ്പെട്ടേനെ ഇതിപ്പോൾ ആരും അറിഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ എല്ലാം മറക്കാനും എളുപ്പമാണ്…
എനിക്ക് വിശ്വാസം വരാത്തതുകൊണ്ട് ഒരു ഗൈനക്കോളജിസ്റ്റിനെ കൂടി കാണിച്ചു.. ഇറഗുലർ പീരിയഡ്സ് ആണ് അതിന് മരുന്നു തന്നു ഡോക്ടർ അത് കഴിച്ച് കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്ക് ഞാൻ പീരിയഡ്സ് ആയി.
കഴിഞ്ഞുപോയത് വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു ഒരിക്കലും ഇതുപോലുള്ള ചതിക്കുഴികളിൽ വീഴരുത് എന്ന് ജീവിതം പഠിപ്പിച്ച വലിയൊരു പാഠം…!! എന്റെ ഒരു കുടുംബം അവിടെ എന്നെയും കാത്ത് ഇരിപ്പുണ്ട് ഇത്രയും നാൾ അവരെപ്പറ്റി ആലോചിച്ചത് കൂടിയില്ല പക്ഷേ ആലോചിച്ചത് വളരെ വൈകിയാണെന്ന് മാത്രം ഒടുവിൽ ഒരു ചാൻസ് കൂടി കിട്ടിയിരിക്കുകയാണ് എനിക്ക്..
ഇനിയെങ്കിലും അവർക്ക് വേണ്ടി ആത്മാർത്ഥമായി ജീവിക്കണം…
അത്ര മാത്രമേ ആഗ്രഹമുള്ളൂ…