എന്റെ ശiരീരത്തിൽ പരാക്രമങ്ങൾ കാണിക്കുമ്പോൾ നിറത്തിന് യാതൊരു പ്രാധാന്യവും അവിടെ കാണാറില്ലല്ലോ. ഒരു മിനിറ്റ് നേരത്തേക്കാണെങ്കിലും എന്റെ ശരീരത്തിൽ നിങ്ങൾ സുiഖം……

രചന : ഹിമ

” എന്റെ പൊന്നു ചാന്ദിനി ദയവുചെയ്ത് നീ എന്റെ കൂടെ എങ്ങും വരരുത്, എനിക്ക് വലിയ നാണക്കേട് ആണത്.

ഭർത്താവ് മിഥുന്റെ വായിൽ നിന്നും അങ്ങനെ കേട്ടപ്പോൾ വല്ലാത്തൊരു വേദനയാണ് ചാന്ദിനിക്ക് തോന്നിയത്. വിവാഹം കഴിഞ്ഞ കാലം മുതൽ കേൾക്കുന്നതാണ് കറുത്ത നിറത്തെ തുടർന്നുള്ള ഈ അവഗണന. ഭർത്താവിന് മാത്രമല്ല ഭർത്താവിന്റെ വീട്ടുകാർക്കും അങ്ങനെ തന്നെയാണ്.

നല്ലൊരു വസ്ത്രം എടുക്കാൻ പോലും തനിക്ക് സ്വാതന്ത്ര്യമില്ല ആ നിറം തനിക്ക് ചേരില്ല എന്ന് പറഞ്ഞ് അവർ ആ വസ്ത്രം തന്നെ ഇടിപ്പിക്കില്ല..

“നമ്മൾ എങ്ങും ഒരുമിച്ചു പോയിട്ടില്ലല്ലോ, വിരുന്നിനു അല്ലാതെ

അവൾ പറഞ്ഞു

” അതുതന്നെ വലിയ കാര്യാ, അതോടെ എനിക്ക് തികഞ്ഞത് ആണ്. അതുകൊണ്ടുതന്നെയാണ് നിന്നോട് പറഞ്ഞത് ദൈവത്തെ ഓർത്ത് ഇനി എന്നെ ഇത് പറഞ്ഞ് ബുദ്ധിമുട്ടിക്കരുത് എന്ന്.

” മിഥുനേട്ടാ…

” നീ കൂടുതൽ ഇമോഷണൽ ആയിട്ട് ഒന്നും ചിന്തിക്കേണ്ട. കുറച്ചു പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കുക. ഞാൻ നിന്നെ എന്തിന് വിവാഹം കഴിച്ചു എന്ന് ആണ് എല്ലാവരും ചോദിക്കുന്നത്.

” അങ്ങനെ ചോദിക്കുന്നവരോട് പറയാമായിരുന്നില്ലേ എന്റെ അച്ഛന്റെ കയ്യിലെ പണം കണ്ടിട്ട് ആണ് എന്നെ കല്യാണം കഴിച്ചതെന്ന്.

അവളും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.

” അങ്ങനെയെങ്കിൽ അങ്ങനെ… എന്റെ വീട്ടിലെ അവസ്ഥയും ബുദ്ധിമുട്ടുകളും അങ്ങനെയായിരുന്നു നല്ലൊരു ചാൻസ് വന്നപ്പോൾ ഞാൻ അതിന് ഒക്കെ പറഞ്ഞു. അപ്പൊ സൗന്ദര്യം ഒന്നും നോക്കിയില്ല. എന്നും പറഞ്ഞ് കൂടെ കൊണ്ട് നടക്കുമ്പോൾ എന്തെങ്കിലും ഒരു മെന വേണ്ടേ? ഇതിപ്പോ ആനക്കാണോ നിനക്ക് ആണോ കൂടുതൽ കറുപ്പ് എന്ന് അറിയാൻ പറ്റാത്ത കറുപ്പ് ആണ് നിനക്ക്. ഇതൊക്കെ എന്നെക്കൊണ്ട് എന്തിനാ പറയിപ്പിക്കുന്നത്. നിനക്ക് തന്നെ കണ്ടറിഞ്ഞു ചെയ്തതൂടെ നിന്റെ കുറവുകൾ നീ തന്നെ മനസ്സിലാക്കണം.

” മിഥുനേട്ടാ ഇങ്ങനെ പറയുന്നത് വല്ലാത്ത കഷ്ടമാണ്. രാത്രിയിൽ കിടക്കുമ്പോൾ കറുപ്പിന്റെ നിറവ്യത്യാസം ഒന്നും കാണിക്കാറില്ലല്ലോ. എന്റെ ശiരീരത്തിൽ പരാക്രമങ്ങൾ കാണിക്കുമ്പോൾ നിറത്തിന് യാതൊരു പ്രാധാന്യവും അവിടെ കാണാറില്ലല്ലോ. ഒരു മിനിറ്റ് നേരത്തേക്കാണെങ്കിലും എന്റെ ശരീരത്തിൽ നിങ്ങൾ സുiഖം കണ്ടെത്തുമ്പോൾ എന്റെ ശരീരത്തിന്റെ നിറം നിങ്ങൾക്ക് പ്രശ്നമല്ലല്ലോ..

” ലൈറ്റ് കെടുത്തിക്കഴിഞ്ഞാൽ പിന്നെ എന്ത് കറുപ്പ്.? പിന്നെ എന്റെ ആവശ്യങ്ങൾക്ക് വേണ്ടിയല്ലേ കല്യാണം കഴിച്ചത്. എനിക്ക് സുഖം തോന്നുമ്പോഴൊക്കെ തരേണ്ടത് നിന്റെ കടമയാണ്. അതിങ്ങനെ എടുത്ത് പറയേണ്ട കാര്യമൊന്നുമില്ല.

” എനിക്ക് മടുത്തു. നിങ്ങൾക്ക് എന്നെ കൂടെ കൊണ്ടുനടക്കാൻ പോലും താല്പര്യ qമില്ലെങ്കിൽ എന്തിനാ ഇങ്ങനെ എന്നെ ഇവിടെ ഭാര്യ ആയിട്ട് ഇരുത്തിയിരിക്കുന്നത്. എനിക്ക് ഇനി ഒരു നിമിഷം പോലും നിങ്ങളുടെ ഒപ്പം ജീവിക്കാൻ താല്പര്യം ഇല്ല. നിങ്ങളുടെ മനസ്സിലേ ഇരുപ്പ് കൃത്യമായിട്ട് എനിക്ക് മനസ്സിലായി. ഇന്ന് മാറും നാളെ മാറും എന്ന് കരുതി ആണ് ഞാൻ ജീവിച്ചത്. എനിക്ക് ഏകദേശം ഉറപ്പായി കഴിഞ്ഞു നിങ്ങളുടെ മനസ്സില് പണം മാത്രമേ ഉള്ളൂ. എന്റെ അച്ഛന്റെ കയ്യിൽ ഇരിക്കുന്ന പണം കണ്ടതുകൊണ്ട് ആണ് നിങ്ങളെന്നെ സഹിക്കുന്നത് ഇനി അത്ര ബുദ്ധിമുട്ടി നിങ്ങളെന്നെ സഹിക്കേണ്ട. വിവാഹ സമയത്ത് അച്ഛൻ തന്നെ പണം ഒക്കെ എന്റെ പേരിലാണ് ഇട്ടിരിക്കുന്നത് എന്നുള്ളത് നിങ്ങൾ മറക്കണ്ട. ഒരു രൂപ പോലും നിങ്ങൾക്ക് എടുക്കാൻ പറ്റില്ല. എന്റെ അനുവാദമില്ലാതെ..

അവൾ അങ്ങനെ പറഞ്ഞപ്പോൾ മിഥുൻ ശരിക്കും ഒന്ന് ഞെട്ടി. അത് സത്യമാണ് അറിയാതെ തന്റെ നാവിൽ നിന്നും സത്യങ്ങൾ പുറത്തുവന്നതാണ്. അവളെ പിണക്കാൻ പാടില്ല എന്ന് മിഥുൻ ഓർത്തു.

” ഞാൻ വെറുതെ തമാശയ്ക്ക് നിന്നോട് പറഞ്ഞതല്ലേ..അല്ലാതെ നിന്നെ കൂടെ കൊണ്ടുപോകുന്നതിൽ എനിക്കെന്തു നാണക്കേടാ.? നീ ഒരു കാര്യം ചെയ്യ് വേഗം റെഡിയാകു നമുക്കൊന്ന് പുറത്തുപോകാം..

” വേണ്ട പണം കൊടുത്താൽ നിങ്ങളെക്കാൾ ആത്മാർത്ഥതയുള്ളവരെ കിട്ടുമെന്ന് ഞാൻ എന്റെ അച്ഛനോട് പറഞ്ഞോളം ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല.

“ചാന്ദിനി ഞാൻ പറയുന്നത്, നീ ഒന്നും മനസ്സിലാക്ക്.

” നിങ്ങളല്ലേ പറഞ്ഞത് നല്ലൊരു ചാൻസ് വന്നപ്പോൾ നിങ്ങളെന്നെ വിവാഹം കഴിച്ചതാണെന്ന്. ഇപ്പോൾ എനിക്ക് നല്ലൊരു ചാൻസ് വന്നിരിക്കാ.. ഇനി ഒരുപാട് സഹിച്ചും ക്ഷമിച്ചും അഡ്ജസ്റ്റ് ചെയ്തുo ഞാൻ ഇവിടെ ജീവിച്ചാൽ എന്റെ ജീവിതം നഷ്ടപ്പെട്ട് പോകുമെന്നേയുള്ളൂ. ഒരു തുള്ളി പോലും ആത്മാർത്ഥതയും സ്നേഹവും ഇല്ലാത്ത നിങ്ങളുടെ ഒപ്പം ജീവിക്കാൻ എനിക്ക് താല്പര്യമില്ല. എനിക്ക് നല്ലൊരു ചാൻസ് ആണ് ഇത്. എന്റെ അച്ഛനോട് ഈ കാര്യങ്ങളൊക്കെ എനിക്ക് പറയാം. ഇത്രയും നിങ്ങളുടെ നാവിൽ നിന്ന് വീഴാൻ വേണ്ടി ഞാൻ ഇത്രയും കാര്യങ്ങൾ ചോദിച്ചത്. നിങ്ങളെ പറഞ്ഞതൊക്കെ എന്റെ അച്ഛൻ കേട്ടിട്ടുണ്ട്. കാരണം മറുതലക്കൽ അച്ഛനുണ്ടായിരുന്നു. അച്ഛൻ കേൾക്കാൻ വേണ്ടി തന്നെയാ ഞാൻ നിങ്ങളോട് ഇത്രയും സംസാരിച്ചത്.

ഒരു ദിവസം പെട്ടെന്ന് ഞാൻ ഈ ബന്ധം ഉപേക്ഷിച്ച് ഇറങ്ങി ചെല്ലുമ്പോൾ എന്റെ അച്ഛൻ എന്നെ ഒരു കാരണവശാലും വഴക്ക് പറയാൻ പാടില്ല. എന്റെ ഭാഗത്ത് യാതൊരു കുറ്റവും ഇല്ലെന്ന് അച്ഛൻ മനസ്സിലാക്കണമെങ്കിൽ ഈ കാര്യങ്ങളൊക്കെ അച്ഛൻ അറിയണമെന്ന് തോന്നി. പലതവണ ഞാൻ പറഞ്ഞിട്ടും അച്ഛൻ ഇതൊന്നും അംഗീകരിച്ചിട്ടില്ല. നിങ്ങളുടെ സ്വഭാവത്തെ പറ്റി പലതവണ ഞാൻ പറയുമ്പോഴും നിങ്ങൾ നല്ലവനാണെന്ന് എന്റെ അച്ഛൻ പറഞ്ഞിട്ടുള്ളൂ. അങ്ങനെയല്ലെന്ന് തെളിയിച്ചു കൊടുക്കണമായിരുന്നു. എനിക്ക് ഇപ്പോൾ അതിനുള്ള എല്ലാ തെളിവുകളും കിട്ടി. അച്ഛൻ തന്നെ സ്വന്തമായിട്ട് ഒക്കെ കേട്ടു. ഫോൺ ഉയർത്തിപ്പിടിച്ച് അവള് പറഞ്ഞപ്പോൾ തനിക്ക് പറ്റിയ അബദ്ധം മിഥുന് മനസ്സിലായിരുന്നു.

കൈവന്ന സൗഭാഗ്യങ്ങൾ എല്ലാം നഷ്ടപ്പെട്ടു പോവുകയാണെന്ന് അവന് മനസ്സിലായി. ബിസിനസുകാരനായ വിശ്വനാഥന്റെ മകളെ വിവാഹം കഴിച്ചത് പണത്തിനുവേണ്ടി തന്നെയാണ്. തന്റെ എല്ലാ ആവശ്യങ്ങളും അമ്മായി അച്ഛൻ സാധിച്ചു തരികയും ചെയ്യുന്നുണ്ടായിരുന്നു. മകളെ സന്തോഷകരമായി നോക്കണം എന്നത് മാത്രമായിരുന്നു തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഒരേയൊരു നിബന്ധന. അതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ഇനി അയാളിൽ നിന്നും ഒരു രൂപ പോലും കിട്ടില്ല എന്നും തന്റെ ബുദ്ധിമോശം കൊണ്ട് തനിക്ക് ലഭിച്ച സൗഭാഗ്യങ്ങൾ എല്ലാം നഷ്ടപ്പെട്ട് പോവുകയാണ് എന്നും മനസ്സിലായി. അപ്പോഴേക്കും ചാന്ദിനി പെട്ടി അടക്കി തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *