എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ഉപ്പ…
നിങ്ങൾ എന്താണീ കാണിക്കുന്നേ…
ഷുഗർ കയറി നിൽക്കുന്ന സമയത്ത് തന്നെ വേണോ ഇങ്ങക്ക് ഈ മിഠായി തീറ്റ “
“കോലായിൽ ഇരിക്കുന്ന ഞാൻ എന്റെ പെണ്ണിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ടാണ് വീടിനുള്ളിലേക് കയറി ചെന്നത്…”
“ഇന്നലെ നാട്ടിലേക്കു വന്നതാണ് ഞങ്ങൾ ഒരു വർഷത്തോളമായി ഞങ്ങൾ…
ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ ഭാര്യയും മോളും “
“ഇന്നലെ ഒരു ദിവസം എന്റെ തറവാട്ടിൽ നിന്നു രാവിലെ തന്നെ അവളുടെ വീട്ടിലേക് വന്നതാണ് ഞങ്ങൾ…”
ഞാൻ റൂമിലേക്കു എത്തിയപ്പോൾ കാണുന്നത്…
“ഉപ്പ ഇടതു കൈയിൽ സ്നിക്കെയ്സിന്റെ ചോക്ലേറ്റ് പെട്ടി പിടിച്ചു കൊണ്ട് വലതു കൈ കൊണ്ട് അതിൽ നിന്നും ഒന്നെടുത്തു പൊട്ടിച്ച ഒരു ചെറിയ പീസ് മാത്രം കടിച്ചത്തിന്റെ ബാക്കിയുമായി എന്റെ പെണ്ണിനെ തന്നെ നോക്കി നിൽക്കുകയാണ്…”
” ഉപ്പയുടെ മുഖം അവളുടെ ശബ്ദം ഉയർന്നത് കേട്ടു വിരണ്ട് പോയിരുന്നു…
തെറ്റ് ചെയ്തു പിടിക്കപ്പെട്ട കുട്ടിയെ പോലെ…”
” എന്താ സജി..
എന്തിനാ നീ ഉപ്പയോട് ചൂടാവുന്നത്…”
ഞാൻ അവളുടെ ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖത്തേക് നോക്കി കൊണ്ട് ചോദിച്ചു..
” പിന്നെ ചൂടാവില്ലേ…
ഇങ്ങള് ഇത് കണ്ടോ…
ഉമ്മ ഇപ്പോഴാണ് പറഞ്ഞെ രാവിലെ വെറും വയറ്റിൽ പോയി ഷുഗർ ടെസ്റ്റ് ചെയ്തു വന്നിട്ടും ഹൈ ആണെന്ന്…
ഇനി എന്തേലും കഴിച്ച് ടെസ്റ്റ് ചെയ്യാൻ പോകാനുണ്ടെന്ന്…
അപ്പോഴാണ് ഉപ്പ കുട്ടികൾ തിന്നേണ്ട ചോക്ലേറ്റ് പിടിച്ചു നിൽക്കുന്നത്…
ഇതിപ്പോ ഞാൻ കണ്ടില്ലേൽ മുഴുവൻ തിന്നു തീർക്കുമായിരുന്നില്ലേ…
ഉപ്പാക് എന്താണിപ്പോ…
പൈസ ചിലവാക്കാൻ ഇവിടെ മറ്റുള്ളവർ ഉണ്ടല്ലോ…
ഓരോന്ന് ചെയ്തു കൂട്ടിയിട്ട് ഏതേലും ഹോസ്പിറ്റലിൽ പോയി കിടന്നാൽ മതിയല്ലേ…”
” അവൾ ഒട്ടും ദേഷ്യം കുറയാതെ തന്നെ പറഞ്ഞത് കേട്ടപ്പോൾ ഉപ്പയുടെ ദയനീയമായി മുഖം കുനിഞ്ഞു പോയിരുന്നു…”
” ഞാൻ ഉപ്പയുടെ അടുത്തേക് നടന്നു ഉപ്പയുടെ അടുത്ത് ഇരുന്നു…
എന്താണുപ്പ…
ടെസ്റ്റ് ചെയ്യാൻ പോകുമ്പോഴാണോ ഇതൊക്കെ കഴിക്കുന്നത്…
ഇതിൽ ഒരുപാട് ഷുഗർ അടങ്ങിയിരിക്കുന്നതെല്ലേ…”
” ഞാൻ ഉപ്പയോട് ചോദിച്ചപ്പോൾ ഉപ്പ എന്നെ നോക്കി ഒന്ന് ചിരിച്ചു…
മനസിൽ അത്രക്ക് വേദന നിറഞ്ഞവന്റെ ചിരി ആയിരുന്നു അവിടെ നിറഞ്ഞിരുന്നത്…”
” ഞാൻ ഒരിക്കലും ഉപ്പയെ അങ്ങനെ കണ്ടിട്ടില്ല..
ചുളിവ് വീണ മുഖം…ഒന്നുകൂടി വലിഞ്ഞു മുറുക്കിയത് പോലെ…”
“എന്റെ മുഖത്തേക് മാത്രം കുറച്ചു നിമിഷം നോക്കി നിന്നിരുന്ന കണ്ണുകളിൽ പെട്ടന്ന് തന്നെ കണ്ണുനീർ തുള്ളികൾ നിറഞ്ഞു തുടങ്ങുന്നത് ഞാൻ അറിഞ്ഞു…
അതൊരു കുഞ്ഞു ജല തുള്ളി പോലെ ഉപ്പയുടെ കവിളിലൂടെ ഒലിച്ചിറങ്ങി…
വേദന നിറഞ്ഞ മനസിന്റെ പ്രതിഫലം എന്ന പോലെ…”
” ഉപ്പ കരയാണോ…?…”
ഞാൻ പറഞ്ഞത് കേട്ടു അവിടെ ഉണ്ടായിരുന്ന എന്റെ പെണ്ണും… അവളുടെ ഉമ്മയും.. അനിയനും അവന്റെ ഭാര്യയും എല്ലാം ഉപ്പയെ ഒരേ സമയം നോക്കി…
“സജില യുടെ മുഖം…
പറഞ്ഞത് കുറച്ചു കൂടിയോ എന്ന പോലെ ആയിരുന്നു…
അവളും ഉപ്പയുടെ അടുത്തേക് വന്നിരുന്നു…ഉപ്പയുടെ കാലിന് അടിയിൽ എന്ന പോലെ മുട്ടിനോട് ചേർന്നു കൊണ്ട്…”
“എന്തിനാ എന്റെ ഉപ്പ കരയുന്നത്…
ഉപ്പാന്റെ മോള് ദേഷ്യപെട്ടത് കൊണ്ടാണോ…
ഉപ്പാനോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ അവൾ ദേഷ്യപെട്ടത്…
ഉപ്പാന്റെ കൂടേ കുറേ കാലം ഉപ്പാന്റെ മോളായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട്…”
“ഞാൻ ഉപ്പയെ ആശ്വാസിപ്പിക്കാൻ എന്ന പോലെ പറഞ്ഞെങ്കിലും…ഉപ്പ റൂമിലെ ജനാവാതിലിൽ കൂടി പുറത്തേക് നോക്കി ഇരിക്കുകയായിരുന്നു…
അപ്പോഴും ഒരു നേർത്ത ശബ്ദം പോലും കേൾക്കാതെ ഉപ്പയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ധാര ധാരയായി ഒലിച്ചിറങ്ങി ഉടുത്തിരുന്ന വെള്ള തുണിയിലേക്ക് വീണു കൊണ്ടിരുന്നു…”
“ഉപ്പ എന്തോ ഓർത്തെന്നവണ്ണം തേങ്ങി തേങ്ങി കരയുന്നത് കണ്ടപ്പോൾ സജില ഉപ്പയുടെ കൈകൾ ചേർത്തു പിടിച്ചു ഉപ്പയോട് മാപ്പ് പറഞ്ഞു…
എന്നിട്ടും ഉപ്പയുടെ സങ്കടം തീരുന്നില്ലെന്ന് കണ്ടപ്പോൾ അവൾ ഉപ്പയുടെ കൈ കൊണ്ട് അവളുടെ കവിളിൽ അടിക്കുവാനായി ശ്രമിച്ചു..
പക്ഷെ അവളുടെ കവിളിൽ കൈ തട്ടുന്നതിന് മുമ്പ് തന്നെ ഉപ്പ കൈകൾ പിൻ വലിച്ചിരുന്നു.. “
ഉപ്പ പതിയെ അവളുടെ കവിളുകളിൽ തലോടി…
ഉപ്പാക് സങ്കടം ഇല്ലാട്ടോ.. ഉപ്പ മറ്റെന്തോ ഓർത്തു പോയിട്ടായിരുന്നു കരഞ്ഞത്..
ഉപ്പാന്റെ മോള് അബിയുടെ കൂടേ ഗൾഫിൽ ആയിരുന്നപ്പോൾ ഉമ്മാക് വിളിക്കുമ്പോൾ എല്ലാം ഉമ്മാക് എന്താ വേണ്ടതെന്നും വീട്ടിലേക് വേണ്ടത് എന്താണെന്നും ചോദിക്കാറില്ലേ…
അത് പോലെ നിന്റെ നാത്തൂനോടും അനിയനോടും.. അവരുടെ മക്കളോടും എല്ലാം ചോദിക്കാറില്ലേ…നിങ്ങൾക് എന്താണ് വേണ്ടതെന്നു…”
ഉപ്പ അവളുടെ കണ്ണുകളിലേക് തന്നെ നോക്കി കൊണ്ട് ചോദിച്ചു…
“അവൾ അതേ എന്ന പോലെ ഉപ്പയോട് തലയാട്ടി…”
“എന്റെ മോൾ ഒരിക്കലെങ്കിലും ഉപ്പയോട് എന്താണ് വേണ്ടതെന്നു ചോദിച്ചോ… പോയിട്ട് ഇന്നലെ വരെ…”
അവൾ ഉപ്പയോട് എന്താണ് പറയാ എന്നറിയാതെ ഉപ്പയെ തന്നെ നോക്കി ഇരുന്നു..
” ഉപ്പയോട് എന്റെ മോള് ചോദിച്ചില്ലെങ്കിലും എന്തേലും ഒരു സാധനം എനിക്ക് വേണ്ടി കൊണ്ട് വരുമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു…
എന്തേലും ഒരു കുഞ്ഞു സാധനം…
എന്റെ മോള് ഇവിടെ ഉള്ളവർക്കെല്ലാം ഓരോന്ന് എടുത്തു കൊടുക്കുമ്പോഴും ഉപ്പാക് എന്തേലും ഈ പെട്ടിയിൽ ഉണ്ടാവുമെന്ന് തന്നെ ആയിരുന്നു വിശ്വാസം… അവസാനം ഈ മിഠായികൾ മാത്രം ഈ പെട്ടിയിൽ ബാക്കി ആവുന്നത് വരെ…
അതാ ഞാൻ… എനിക്കയാണ് എന്റെ മോള് ഈ മിഠായി കൊണ്ടു വന്നതെന്ന് എന്റെ മനസിനെ വിശ്വാസപെടുത്താൻ ഒരു പൊട്ടെടുത്തു കഴിച്ചത്…
അല്ലാതെ ഉപ്പാക് മിഠായി കഴിക്കാൻ പൂതിവന്നിട്ടൊന്നും അല്ലാട്ടോ…”..
“ഉപ്പ പറഞ്ഞു നിർത്തിയപ്പോൾ..
ചുറ്റിലും ഉണ്ടായിരുന്നവരുടെ കണ്ണുകൾ മുഴുവൻ നിറഞ്ഞു തുളുമ്പിയിരുന്നു…
സജ്ല ഉപ്പയുടെ കാലുകളിൽ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടു പറഞ്ഞു…
ഉപ്പ…എന്നോട് ക്ഷമിക്കു ഉപ്പാ…
എന്നോട് ക്ഷമിക്കണേ ഉപ്പാ….
അള്ളാഹ് ഞാൻ എന്റെ ഉപ്പയെ മറന്നു പോയല്ലോ …
ഉപ്പാ….
ഞാൻ മറന്നു പോയി…എന്റെ ഉപ്പാനെ….”
“അവളുടെ കണ്ണുനീർ തുള്ളികൾ ഉപ്പയുടെ കാലുകളിലൂടെ ഒലിച്ചിറങ്ങിയിരുന്നു…
ഉപ്പ അവളെ പിടിച്ചു ഉയർത്തി..
സാരമില്ല മോളെ…
ഉപ്പ ആഗ്രഹിച്ചു എന്നെ ഉള്ളൂ…
ഉപ്പാക് അതിൽ ഒരു വിഷമം ഒന്നുമില്ലാട്ടോ…
ഉപ്പാന്റെ മോള് കരയണ്ട…”
“ഉപ്പ അവളെ പിടിച്ചുയർത്തി ഇരിക്കുന്ന കട്ടിൽ ചേർത്തിരുത്തി കൊണ്ട് പറഞ്ഞു…
അവളുടെ കണ്ണുകൾ രണ്ടും തുടച്ചു കൊടുക്കുന്നത് കണ്ടിട്ടാണ് ഞാൻ റൂമിനു വെളിയിലെക് ഇറങ്ങി പോയത്..”
“ഞാൻ പുറത്ത് നിന്നും തിരികെ വരുന്ന സമയം അവിടെയുള്ള പ്രശ്നം എല്ലാം സോൾവായി അവർ എല്ലാവരും പതിയെ ചിരിക്കാൻ തുടങ്ങിയിരുന്നു…
ഞാൻ വീണ്ടും ഉപ്പയുടെ അടുത്തേക് നടന്നു. മുന്നിൽ പോയി നിന്നു.. എന്റെ പുറകിലേക്ക് വെച്ചിരുന്ന കൈകൾ ഉപ്പയുടെ മുന്നിലേക്ക് നീട്ടി…”
“ഉപ്പ അതെന്താണെന്ന് അറിയാനായി എന്റെ കയ്യിൽ നിന്നും ആ കവർ വാങ്ങി കൊണ്ടു തുറന്നു നോക്കി…
അതിൽ നിന്നും പുറത്തേക് എടുത്ത ബോക്സ് കണ്ടപ്പോൾ ഉപ്പ എന്നെ ഒരു ഞെട്ടലോടെ നോക്കി…”
“ഉപ്പ മാത്രമല്ല അവിടെയുണ്ടായിരുന്ന എല്ലാവരും നോക്കിയിരുന്നു..
അതൊരു ആൻഡ്രോയ്ഡ് ടെച് ഫോൺ ആയിരുന്നു…
ഞാൻ മാറ്റൊരാൾക്കു വേണ്ടി വാങ്ങിയതായിരിന്നേലും അയാൾക് പോകുന്ന വഴി ടൗണിൽ നിന്നും വാങ്ങി കൊടുക്കാം…
ഉപ്പ ആ ഫോൺ കൈയിൽ പിടിച്ചു ഒരുപാട് സന്തോഷത്തോടെ എന്നെ നോക്കി..
ഉപ്പയുടെ മുഖം ആ സമയം വിടർന്നു തുടങ്ങുന്ന മുല്ല മൊട്ടു പോലെ മനോഹരമായിരുന്നു…”
“ഇനി ഫോൺ കൊടുക്കാൻ ഉള്ളവനോട് എന്ത് പറയുമെന്ന ചിന്ത മനസിൽ നിറഞ്ഞെങ്കിലും ആ സമയം ഉപ്പയുടെ സന്തോഷം തന്നെ ആയിരുന്നു എനിക്ക് വലുത്…”