Story written by Wordsmith R Darsaraj
2009 നവംബർ 11.
ഏഷ്യയിലെ ഏറ്റവും വല്യ കന്നു കാലി ചന്തയായ ബീഹാറിലെ സോൺപൂർ മേള അരങ്ങേറുന്ന ഗംഗാ നദിയുടെ തീരം.
ദേവേട്ടാ, ആ മേള നടത്തുന്ന ബീഹാറി എന്താ അങ്ങോട്ട് കൂട്ടികൊണ്ട് പോയി പറഞ്ഞത്?
ഓ അതോ? അവൾ കൂടെ വരുമെങ്കിൽ നാളെ സൂര്യൻ ഉദിക്കും മുമ്പ് കൊണ്ട് പോവാൻ, ആരും തടയില്ലാത്രേ.
മറിച്ച് അവൾ കൂടെ വന്നില്ല എങ്കിൽ പിന്നെ അവളുടെ പേരും പറഞ്ഞോണ്ട് ഈ പരിസരത്ത് കണ്ടുപോകരുതെന്ന്.
ഇത് സാലം ഷായുടെ വാക്കാണ് പോലും.
പന്ന പൊല…………
എന്നിട്ട് ദേവേട്ടൻ എന്ത് പറഞ്ഞു?
എന്ത് പറയാൻ? കൈ കൊടുത്തു.
നീലാമീ ശുരൂ ഹോ ജായ്( മൈക്ക് അന്വൺസ്മെന്റ് )
ദേ ലേലം വീണ്ടും തുടങ്ങി, മാറി നിന്ന് സംസാരിക്കാം.
മനുഷ്യാ നിങ്ങൾക്ക് എന്തിന്റെ കേടാ?അവൾ ആദ്യമായി പ്രസവിച്ചിട്ട് വെറും രണ്ടേ രണ്ട് ദിവസമേ ആയോളെന്നാ അയ്യാളുടെ കൂടെ നിന്നവൻ പറഞ്ഞത്. പോരാഞ്ഞിട്ട് ആ കുട്ടി കണ്മുന്നിൽ വെച്ച് വളർച്ച ഇല്ലാത്തോണ്ട് ചരിയുകയും ചെയ്തു. അങ്ങനെ ഉള്ള ഒരാനയെ ഈ ഒറ്റ രാത്രി കൊണ്ട് നമ്മൾ എങ്ങനെയാ ഇണക്കി എടുക്കുക? ഉള്ളത് പറയാലോ, ഇതൊരുമാതിരി മറ്റേടത്തെ കൈ കൊടുപ്പായിപോയി.
എന്റെ കണ്ണാപ്പി, നമ്മളിൽ ആരാ ശരിക്കും പാപ്പാൻ? ആനയായാലും ഏത് കരീന ആയാലും ഈ ദേവന് ബോധിച്ചാൽ പൊക്കിയിരിക്കും.
“അന്നേരം പെറ്റ് കിടക്കുന്നവളാണോ പേറ്റ് നോവ് കൊണ്ട് പുളയുന്നവളാണോ എന്നൊന്നും ഞാൻ നോക്കാറില്ല”.
നീ വന്നേ പറയാം.
നീ ഈ സാധനം കണ്ടോ?
ഇത് ക ഞ്ചാവ് ചെടി അല്ലേ?
കണ്ണിൽ കാണുമ്പോൾ ഇത് ക ഞ്ചാവ് ചെടി ആയിരിക്കും, പക്ഷെ ഇന്ന് നമ്മൾ ഈ ക ഞ്ചാവ് അരച്ച് കുഴച്ച് അവൾക്ക് കഴിക്കാനുള്ള ഭക്ഷണത്തോടൊപ്പം കൊടുക്കും. സാധനം ഉള്ളിൽ ചെന്നാൽ അവൾ ഒരുതരം മന്ദതയിൽ ആവും. പിന്നെ അങ്ങോട്ടുള്ള ഒരാഴ്ച്ച അതിന്റെ ഹാങ് ഓവർ നിന്നോളും.
ദേവേട്ടാ, അതായത് ആ സമയത്ത് ആരെന്ത് പറഞ്ഞാലും അവൾ അനുസരിക്കുമെന്നാണോ?
അവളെന്നല്ലടാ, ഏത് കൊ ല കൊമ്പനായാലും അനുസരിക്കും. പിന്നെ നീ ചോദിച്ച പോലെ ആര് എന്ത് പറഞ്ഞാലും ക ഞ്ചാവ് ഉള്ളിൽ ചെന്ന ആന അനുസരിക്കില്ല. മറിച്ച്, ആര് എങ്ങനെ പറയുന്നു എന്നത് പോലിരിക്കും കാര്യങ്ങൾ.
ദേവേട്ടാ നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ അറിയാം? പാപ്പാനായ ഈ എനിക്ക് പോലും……….
അതൊക്കെ പോട്ടെ, നിങ്ങൾക്ക് ആ സാലം ഷായെ പേടിയില്ലേ?
മോനെ കണ്ണാപ്പി, ആനപ്പുറത്തിരിക്കുന്നവൻ നായ കുരച്ചാൽ പേടിക്കുമോ?
എങ്കിൽ ഇവിടത്തെ ആന ആ സാലം ഷാ എന്ന നായയുടെ ആണെന്ന് മറക്കണ്ട.
അതിന് പട്ടി കുരച്ചാൽ പടിപ്പുര തുറക്കില്ലല്ലോ? പക്ഷെ ഈ ദേവൻ ഏത് പടിപ്പുരയും തുറക്കും ഇല്ലെങ്കിൽ തുറപ്പിക്കും. ദേവൻ അങ്ങേയറ്റം ആഗ്രഹിച്ചിട്ടും തുറക്കാതെ പോയ ഒരൊറ്റ പടിപ്പുരയെ ഈ ഭൂമിയിൽ ഉള്ളൂ, ആ സമയം ഉണ്ടല്ലോ? അതും തുറക്കും, തുറക്കാതെ എവിടെ പോവാൻ. കോട്ടയം എം.ജി.കോളേജിൽ ചേർന്ന കാലം മുതൽ ഈ ഇടനെഞ്ചിൽ കൊണ്ട് നടക്കുന്ന മോഹമാ. പോരാഞ്ഞിട്ട് ഈ എന്നെ ഇന്ന് കാണുന്ന ആന പ്രാന്തനാക്കിയവൾ.
അതൊക്കെ പോട്ടെ, നീ എത്രയും പെട്ടെന്ന് കഞ്ചാവ് സെറ്റ് ചെയ്ത് അവൾക്ക് കൊടുക്കാനുള്ള ഭക്ഷണത്തിൽ ചേർക്ക്. ബാക്കി കാര്യങ്ങൾ ഞാനേറ്റു.
അങ്ങനെ ഒറ്റ രാത്രി കൊണ്ട് സാലം ഷായുടെ പിടിയാനയെ തന്റെ വരുതിയിലാക്കി ദേവനും പാപ്പാൻ കണ്ണാപ്പിയും കേരളത്തിലേക്ക് തിരിച്ചു.
************
ഏതാനും ദിവസങ്ങൾക്ക് ശേഷമുള്ള തെക്കൻ കേരളത്തിലെ ഒരുത്സവ നാള്.
വിളിപ്പുറത്ത് ശ്രീ.ചണ്ഡിക ദേവി ക്ഷേത്രം.
ഉത്സവത്തിന് പിടിയാനയെ എഴുന്നള്ളിപ്പിക്കുന്ന കേരളത്തിലെ തന്നെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന്. കൂടാതെ മറ്റൊരു ക്ഷേത്രത്തിനും അവകാശ പ്പെടാനില്ലാത്ത ആശ്ചര്യമുണർത്തുന്ന മറ്റൊരു പാരമ്പര്യം കൂടി ചണ്ഡിക ദേവി ക്ഷേത്രത്തിന് സ്വന്തമായുണ്ട്.
അതെന്തന്നല്ലേ? ഇവിടത്തെ എഴുന്നളത്തിന്റെ അന്ന്, ക്ഷേത്രത്തിലെ ഭഗവതിയെ ആവാഹിച്ച നാന്ദകം വാളുമായി പിടിയാനയുടെ പുറത്ത് കേറേണ്ടത് ഈ നാട്ടിലെ തന്നെ ഏതേലും ബാലിക ആയിരിക്കണം. ആ ബാലികയിൽ ദേവിയുടെ ആവാസം കേറുന്നതോടുകൂടി, മുമ്പേ തന്നെ ഉഗ്ര മൂർത്തിയായ ദേവി അത്യുഗ്രയായി തീരുമെന്നാണ് വിളിപ്പുറത്തുക്കാരുടെ വിശ്വാസം.
നാന്ദകം വാളുമായി ആനപ്പുറത്ത് കേറുന്ന ബാലിക കലശലായി വിറക്കുകയും, തുടർന്ന് വെളിച്ചപ്പാടിനെ അനുസ്മരിപ്പിക്കും വിധം പോണ വഴിയേ ആനപ്പുറത്തിരുന്ന് ഉറഞ്ഞു തുള്ളുകയും ചെയ്യും. ഒടുവിൽ എഴുന്നള്ളിച്ച് കഴിഞ്ഞാലുടൻ ഭഗവതിയെ ആവാഹിച്ച നാന്ദകം വാൾ ശ്രീകോവിലിന്റെ ഉള്ളിൽ കൊണ്ട് ചെന്ന് കാഴ്ച്ച വെക്കും. തുടർന്ന് ദേവിയുടെ മുന്നിൽ ആ ബാലിക ബോധം കെട്ട് വീഴും. പക്ഷെ ഏതാനും മണിക്കൂറുകൾക്ക് ശേഷം നാക്ക് നീളത്തിൽ നീട്ടി ഉഗ്ര രൂപീണിയായി സംഹാര താണ്ഡവമാടി കൊണ്ട് ആ ബാലിക തന്റെ പൂർവ്വസ്ഥിതിയിലേക്ക് എത്തുമെന്നതാണ് ഐതീഹ്യം.
സിരകളിൽ ഭക്തി സാന്ദ്രം നിറക്കുന്ന ഈ അത്യപൂർവ്വ രംഗം കാണാൻ മണിക്കൂറുകളോളമാണ് ഭക്തർ ക്ഷേത്രാങ്കണത്തിൽ തടിച്ചു കൂടി പ്രാർത്ഥനയോടുകൂടി നിൽക്കുക.
ദേവി ശരണം ശ്രീ.ചണ്ഡിക ദേവിയെ ശരണം.
അങ്ങനെ ഒരിക്കൽ കൂടി ശ്രീ ചണ്ഡിക ദേവിയുടെ എഴുന്നളത്ത് നടക്കാൻ പോവുന്നു.
*************
ഹലോ മായേ,കേൾക്കുന്നുണ്ടോ?
എട്ടാ, ക്ലിയർ ആയിട്ട് കേൾക്കാൻ പറ്റുന്നില്ല, എന്നാലും പറഞ്ഞോളൂ.നമ്മുടെ പറമ്പിലാ രണ്ട് കോളാമ്പി വെച്ചേക്കുന്നത്.
ഹലോ, ഹലോ മൈക്ക് ടെസ്റ്റിംഗ്.
അമ്മേ ശരണം 🙏🏻 ദേവി ശരണം
വിളിപ്പുറത്ത് ശ്രീ.ചണ്ഡിക ദേവി ക്ഷേത്രസന്നിധിയിൽ അന്നദാന വഴിപാട് ആരംഭിച്ചിരിക്കുന്ന വിവരം എല്ലാ നല്ലവരായ ഭക്തജനങ്ങളേയും അറിയിച്ചു കൊള്ളുന്നു.
മായേ, നീ അച്ചുവിനോട് പറഞ്ഞിട്ട് കോളാമ്പിയുടെ സൗണ്ട് കുറക്കാൻ പറ. ഒന്നാമത് നിനക്ക് മാസം തികഞ്ഞിരിക്കുകയാ അതിന്റെ കൂടെ….
സാരമില്ല എട്ടാ, ഇന്നൊരു ദിവസത്തേക്കല്ലേ?നീണ്ട 13 വർഷത്തെ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ഫലം അങ്ങനെയൊന്നും ദേവി ഇല്ലാണ്ടാക്കില്ല. ദേ പിന്നെ,എല്ലാരും വയർ കണ്ടിട്ട് ആൺകുട്ടി ആണെന്നാ പറയുന്നത്.
എന്റെ മായേ, പറയുന്നവർ പറഞ്ഞോട്ടെ. നമുക്ക് എന്തായാലും പെൺകുട്ടി ആയിരിക്കും. ദേവിയുടെ നാന്ദകം വാളെടുക്കാൻ ഒരു കുട്ടി മായ.
അയ്യടാ….
എനിക്ക് അമ്പലത്തിലോട്ട് പോവാൻ കൊതിയാകുന്നേട്ടാ. എന്ത് ചെയ്യാനാ? ബീഹാറിൽ നിന്നും അടുത്തിടെ കേരളത്തിലോട്ട് കൊണ്ട് വന്ന ഒരു സുന്ദരി ആനയാണത്രെ ഇത്തവണ എഴുന്നളത്തിന് വന്നേക്കുന്നത്.
ഏട്ടന് ലീവ് കിട്ടാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ? ഡെലിവറി അടുക്കും തോറും വല്ലാത്ത പേടി. ഈ ആഴ്ച്ചയിൽ എന്തായാലും കാണും.
മോളെ, ഞാൻ ലീവിന് അപേക്ഷിച്ചിട്ടുണ്ട്. വിധി ഉണ്ടെങ്കിൽ പ്രസവ സമയത്ത് ഞാൻ ഒപ്പം ഉണ്ടാകും. ലീവ് തന്നില്ലെങ്കിൽ ക്യാൻസൽ ആക്കിയായാലും ഞാൻ ഉടനെ വരും.
സത്യാണോ? കണ്ടോളാൻ വയ്യെനിക്ക്.
പിന്നെ, നമ്മുടെ മോൾക്ക് ആദ്യമായി മു ലപ്പാല് കൊടുക്കുന്ന രംഗം ഇടക്ക് ഇടക്ക് ഞാൻ സ്വപ്നം കാണാറുണ്ട്. അത് എത്രയും പെട്ടെന്ന് നടന്നെങ്കിലെന്ന് ആശിച്ചു പോകുന്നു. ഒരമ്മയുടെ ആദ്യ ഉത്തരവാദിത്തമല്ലേ….
ചോദിക്കാൻ മറന്നു,നമ്മുടെ മോൾക്ക് ഇടാനുള്ള പേര് കിട്ടിയോ എട്ടാ?
ഒരെണ്ണം കിട്ടിയിട്ടുണ്ട്.
“യുവിദ്ര ലക്ഷ്മി”
എങ്ങനെ ഉണ്ട്?
ഏട്ടന്റെ സെലക്ഷൻ അല്ലേ? കിടു ആയിട്ടുണ്ട്.
നീ ആ വയറ്റിനോട് ചേർത്ത് ഫോൺ പിടിച്ചേ.
പോ എട്ടാ, എനിക്ക് നാണമാവുന്നു.
എടി പുല്ലേ അതിനല്ല,പേര് ഇപ്പോഴേ വയറ്റിലോതാനാ.
അത് ചെവിയിലല്ലേയോതുക?
ഇത് റിഹേഴ്സൽ.
ഓക്കേ, ഫോൺ വയറ്റിൽ വെച്ചിട്ടുണ്ട്.
യുവിദ്ര ലക്ഷ്മി
യുവിദ്ര ലക്ഷ്മി
യുവിദ്ര ലക്ഷ്മി
ഈ ഏട്ടന്റെ കാര്യം.
ദേ സുമേച്ചി ക്ഷേത്രത്തിലെ ചോറും കറികളും കൊണ്ട് വന്നിട്ടുണ്ട്. എനിക്ക് വേണ്ടി മാങ്കാട്ടമ്മ, നാരങ്ങ അച്ചാറും കടുമാങ്ങയും സ്പെഷ്യൽ ആയി തന്നു വിട്ടത്രേ.
അയ്യോ മായേ, അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തത്. മാങ്കാട്ടമ്മക്ക് ഉത്സവത്തിന് ഉടുക്കാൻ സെറ്റും മുണ്ടും വാങ്ങാനുള്ള പൈസ ഞാൻ അച്ചുവിന് അയച്ചിരുന്നു. അവൻ അത് വാങ്ങി കൊടുത്തോ?
കൊടുത്തു. അതും ഉടുത്തോണ്ട് വല്യ സന്തോഷത്തിൽ അവിടെ ഇരുന്ന് പൂവ് കെട്ടുന്നെന്നാ സുമേച്ചി പറഞ്ഞത്.
മായേ എങ്കിൽ പിന്നെ, നീ പോയി കഴിക്കൂ. ഞാൻ രാത്രി വിളിക്കാം. എനിക്കും ഡ്യൂട്ടിക്ക് കേറാറായി. ചോദിക്കാൻ മറന്നു, ഇത്തവണ ആനപ്പുറത്ത് ഏത് കുട്ടിയാ കേറുന്നത്?
എന്റോടെ കോട്ടയം എം.ജി.യിൽ പഠിച്ച ഗീതുവില്ലേ?
ഏത്?
എട്ടാ, നമ്മൾ സന്തോഷ് സുബ്രഹ്മണ്യം കാണാൻ പോയപ്പോൾ തിയേറ്ററിൽ വെച്ച് കണ്ടില്ലേ? ആ അവളുടെ രണ്ടാമത്തെ മോൾ ഗൗരി.
വെക്കരുതേ, ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു. ദേഷ്യപ്പെടുമോ?
ആനയെ കാണാൻ പൊയ്ക്കോട്ടേ എന്നല്ലേ?
അയ്യോ എങ്ങനെ മനസ്സിലായി?
നിന്റെ ആനപ്രാന്ത് എനിക്ക് അറിയില്ലേ? വീട്ടിൽ നിന്ന് കണ്ടാൽ മതി. അറിയാലോ പണ്ട് ഏഴാം മാസത്തിൽ ഉഷപൂജ സമയത്ത് അമ്പലത്തിൽ കേറിയ മാളുവിന്റെ കാര്യം.
ശരി, രാത്രി വിളിക്കാം. ഉമ്മ.
ഈ ഉമ്മ എനിക്കോ കുഞ്ഞിനോ?
കുഞ്ഞിന്.
പോട ദുഷ്ടാ…………..
കുറച്ചു മണിക്കൂറുകൾക്ക് ശേഷം ശ്രീ. ചണ്ഡിക ദേവിയുടെ എഴുന്നള്ളിപ്പ് തുടങ്ങി. പതിവ് പോലെ എഴുന്നള്ളിപ്പിന് ശേഷം നാന്ദകം വാള്, ശ്രീ കോവിലിന് മുമ്പിൽ കാഴ്ച്ച വെച്ച ബാലിക ബോധം കെട്ട് വീണു.
ബോധം വന്ന ശേഷമുള്ള ബാലികയുടെ സംഹാര താണ്ഡവം കാണാൻ വിളിപ്പുറത്തെ ആബാല വൃദ്ധം ജനങ്ങളും ക്ഷേത്രാങ്കണത്തിൽ തടിച്ചു കൂടി.
ഇതേ സമയം എഴുന്നളിപ്പ് കഴിഞ്ഞ പിടിയാനയെ പാപ്പാൻ കണ്ണാപ്പി, നമ്മുടെ മായയുടെ രണ്ട് വീടപ്പുറമാണ് വിശ്രമിക്കാൻ കൊണ്ട് പോയത്.
ആനയെന്നാൽ അടക്കിയാൽ തീരാത്ത കമ്പമുള്ള മായ, രണ്ടും കൽപ്പിച്ച് എല്ലാവരുടേയും കണ്ണ് വെട്ടിച്ച് ആ രാത്രി നിറവയറും കൊണ്ട് മാങ്കാട്ടമ്മ കൊടുത്ത് വിട്ട നാരങ്ങ അച്ചാറും നുണഞ്ഞോണ്ട് ആനയെ അടുത്ത് കാണാനായി അങ്ങോട്ട് പോയി.
വിളിപ്പുറത്തെ കാറ്റ് മുതൽ കരിയില വരെ നാന്ദകം വാളെടുത്ത ബാലിക, സംഹാര താണ്ഡവം ആടാൻ കാത്തിരിക്കുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷം.
എന്നാൽ ഇത്തവണ പതിവിന് വിപരീതമായി മൂന്നര മണിക്കൂർ കഴിഞ്ഞിട്ടും ബാലികയ്ക്ക് ബോധം തിരിച്ചു കിട്ടിയില്ല, മാത്രമല്ല ആ അർദ്ധ രാത്രിയിൽ അതിദാരുണമായ ഒരു മരണ വാർത്ത കൂടി വിളിപ്പുറത്ത് അലയടിച്ചു.
അറിഞ്ഞോ?
നമ്മുടെ നന്ദൻ മോന്റെ ഭാര്യ മായമോള് ദേ തെക്കേ കാവിന്റെ അറ്റത്ത് മരിച്ചു കിടക്കുന്നെന്ന്.
😳 😳 😳
എന്താ മാങ്കാട്ടമ്മ നിങ്ങൾ ഈ പറയുന്നത്? മായ അതിന് ഗർഭിണിയല്ലേ?
അതേ മോളെ, ഇന്ന് ഉച്ചക്ക് കൂടി ഞാൻ സുമേടെ കയ്യിൽ മായ മോൾക്ക് കഴിക്കാൻ അച്ചാറും മറ്റും കൊടുത്ത് വിട്ടതേയുള്ളു. ഞാൻ ഉടുത്തേക്കുന്ന ഈ സെറ്റും മുണ്ടും വരെ നന്ദൻ മോൻ എടുത്ത് തന്നതാ.
വേറെ ഒരു കാര്യം കൂടി അറിഞ്ഞു മോളെ.
മാങ്കാട്ടമ്മ, എനിക്ക് തലയൊക്കെ കറങ്ങുന്നത് പോലെ. വേറെ എന്താ അറിഞ്ഞത് ?
ഇന്നോ നാളെയോ പേറാൻ നിന്ന എന്റെ മായ മോളെ തന്തക്ക് മുന്നേ പിറന്ന ഏതോ സാമദ്രോഹി തെക്കേ കാവിന്റെ അറ്റത്തിട്ട് പീ ഡിപ്പിച്ചാണ് കൊ ന്നതെന്ന്.
എന്റെ ദേവി, എന്താ ഈ കേൾക്കുന്നത്. അതും ഈ ദിവസത്തിൽ !!!
എന്റെ നന്ദൻ മോൻ ഇതെങ്ങനെ സഹിക്കും?
മാങ്കാട്ടമ്മ സങ്കടം സഹിക്കാനാവാതെ പൊട്ടി കരയാൻ തുടങ്ങി.
സത്യത്തിൽ മായയുടെ മരണം മാങ്കാട്ടമ്മ പറഞ്ഞതിനേക്കാളേറെ മൃഗീയ മായിരുന്നു. ഒരു നൂൽ ബന്ധം പോലും ഇല്ലാതെ, നാക്ക് നീട്ടി കിടന്ന നിലയിലാണ് മായയുടെ ബോഡി കാണപ്പെട്ടത്. ഒരാളോ അതിൽ കൂടുതൽ പേരോ പൂർണ്ണ ഗർഭിണിയായ മായയെ ഭോ ഗിച്ചിരിന്നു.
മാത്രമല്ല, പല തവണ തന്റെ കുഞ്ഞിനെ ആദ്യമായി മു ലയൂട്ടുന്നത് സ്വപ്നം കണ്ട് നടന്ന മായയുടെ, അതേ മു ലകണ്ണുകളിൽ നിന്നും അമ്മിഞ്ഞ പാലിന് പകരം പുറത്ത് വന്നത് ആരോ ഒഴിച്ച വെന്ത് വെണ്ണീറായ ആസിഡ് തുള്ളികൾ ആയിരുന്നു. എന്തായാലും മായയെ അതിക്രൂരമായി ഭോ ഗിച്ചതിന് മുമ്പോ പിമ്പോ മായ പ്രസവിച്ചിരുന്നു. കാരണം മരിച്ച നിലയിൽ കണ്ടെത്തിയ മായ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു.
**************
അതേ സമയം വിളിപ്പുറത്ത് നിന്നും ഏതാണ്ട് 110 കിലോമീറ്റർ അകലെയുള്ള തിരുകുറിശ്ശി റോഡ്.
വിളിപ്പുറത്ത് ശ്രീ.ചണ്ഡിക ദേവിയുടെ എഴുന്നളത്തിന് കൊണ്ട് വന്ന പിടിയാനയെ ലോറിയിൽ നിർത്തി, പാപ്പാൻ കണ്ണാപ്പിയും തൊട്ട് പുറകെ ആനയുടെ ഉടമസ്ഥൻ ദേവനും കാറിൽ തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി.
സമയം വെളുപ്പാൻ രാവിലെ 3:27.
ഏതാണ്ട് തിരുകുറിശ്ശി റോഡ് തീരുന്ന വട്ടവളവ് എത്തിയതും ഒന്നില്ലാതെ ലോറിയിൽ നോക്കിയ ദേവൻ കണ്ടത് ലോറിയിൽ നിൽക്കുന്ന തന്റെ ആനയെ ആയിരുന്നില്ല.
മറിച്ച്, ലോറിയിൽ നേരെ നിൽക്കാൻ പറ്റാതെ ചാഞ്ഞും ചരിഞ്ഞും ബാലൻസ് ചെയ്യാൻ നോക്കുന്ന പൂർണ്ണ ഗർഭിണിയായ മായ.
ദേവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ആ ലോറിയല്ലാതെ വേറെ ഒരു വാഹനവും ആ പരിസരത്തുമില്ല.
ദേവൻ പെട്ടെന്ന് കണ്ണാപ്പിയെ വിളിച്ചു.
കണ്ണാപ്പി, ലോറിയിൽ നമ്മുടെ ആന അല്ലല്ലോ നിൽക്കുന്നത്?
ഇതെന്ത് കൂത്ത്? ദേവേട്ടന് ഈ വെളുപ്പാൻകാലത്ത് വട്ടായോ? നമ്മുടെ ആന അവിടെ തന്നെയുണ്ട്.
തിരിഞ്ഞു നോക്കി ആന പുറകിലുണ്ടെന്ന് ഉറപ്പിച്ച ശേഷം കണ്ണാപ്പി കോൾ കട്ടാക്കി.
ശേഷം വട്ടവളവിന്റെ ഒത്ത നടുക്ക് എത്തിയപ്പോൾ ലോറിയിൽ നോക്കിയ ദേവൻ കണ്ട കാഴ്ച്ച മുമ്പത്തെക്കാൾ ഭയാനകരമായിരുന്നു.
തന്റെ ആനയുടെ പുറത്ത് ശ്രീ.ചണ്ഡിക ദേവിയെ ആവാഹിച്ച നാന്ദകം വാളുമായി ദേവനെ തിരിഞ്ഞു നോക്കി, നാക്ക് മാ റിടം വരെ നീട്ടി ഉറഞ്ഞു തുള്ളുന്ന പൂർണ്ണ ഗർഭിണിയായ മായ.
അതേ സമയം അങ്ങ് വിളിപ്പുറത്ത്, ആരും കാണാതെ മാങ്കാട്ടമ്മ ദേവന്റെ നിർദ്ദേശ പ്രകാരം മായക്ക് കഴിക്കാനുള്ള അച്ചാറിൽ ക ഞ്ചാവ് നിറച്ചു കൊടുത്തതിന് കിട്ടിയ 50,000 രൂപ എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു.
വട്ടവളവിൽ വെച്ച് മായയുടെ പ്രേതത്തെ പേടിച്ച് ദേവൻ കാറിൽ നിന്നും ഓടി രക്ഷപ്പെടാൻ നോക്കി. ആ സമയം ആദ്യ പ്രസവത്തിൽ കുഞ്ഞിനെ നഷ്ടമായതും, ഭക്ഷണത്തിൽ ദേവൻ ക ഞ്ചാവ് കുഴച്ച് കൊടുത്ത് ഇണക്കി കൊണ്ട് വന്നതുമായ ബീഹാറി പിടിയാന തന്റെ കഴുത്തിൽ കിടന്ന പേര് എഴുതിയ മാല ദേവന്റെ നെഞ്ചിലേക്ക് വീശിയെറിഞ്ഞു. ഇതൊക്കെ കണ്ട പാപ്പാൻ കണ്ണാപ്പി തന്റെ ജീവനും കൊണ്ട് സ്ഥലം വിട്ടു.
“ഇന്ദ്രയിടത്തിൽ യുവിദ്ര ലക്ഷ്മി” എന്ന പേരെഴുതിയ ആന മാലയാൽ ദേവൻ ചുറ്റി വരയപ്പെട്ടു.
ശേഷം ദേവനെ ചവിട്ടി കൊ ല്ലാനായി യുവിദ്ര ലക്ഷ്മി മുന്നോട്ട് കാല് വെച്ചു……
ഇതേ സമയം വിളിപുറത്ത് ശ്രീ.ചണ്ഡിക ദേവിയുടെ മുന്നിൽ ബോധം കെട്ട് കിടന്ന ഗൗരി എന്ന ബാലിക, സംഹാര താണ്ഡവമാടികൊണ്ട് എഴുന്നേൽക്കുകയും ദേവിക്ക് എന്നും ചാർത്താനുള്ള കൂവളമാല വർഷങ്ങളായി കെട്ടിക്കൊണ്ടിരുന്ന മാങ്കാട്ടമ്മയുടെ തല ദേവിയെ ആവാഹിച്ചെടുത്ത നാന്ദകം വാളിനാൾ മുറിച്ചെടുക്കാനായി മുന്നോട്ട് കാല് വെച്ചു…….
അപ്പോഴും ഒരു ചോദ്യം ബാക്കി.
മായ പ്രസവിച്ച കുഞ്ഞെവിടെ?
ദേവന്റെ ഇടനെഞ്ചിൽ കാല് വെക്കും മുമ്പേ മായയുടെ ആത്മാവ് കയറിയ യുവിദ്ര ലക്ഷ്മി തുമ്പിക്കൈ ഉയർത്തി ഉച്ചത്തിൽ ചിന്നം വിളിച്ചു.
തുമ്പിക്കൈയുടെ അറ്റത്ത് നന്ദൻ മായയുടെ വയറ്റിലോതി പേരിട്ട സാക്ഷാൽ “യുവിദ്ര ലക്ഷ്മി” എന്ന ചോരകുഞ്ഞും.
ദേവി ശരണം 🙏🏻 ചണ്ഡിക ദേവിയെ ശരണം 🙏🏻🙏🏻🙏🏻
❣️