എന്നാൽ അപ്പോഴേക്കും ഏട്ടൻ ഏട്ടന്റെ കുറച്ച് ഫ്രണ്ട്സ് ആയി അവിടേക്ക് വന്നിരുന്നു..?അച്ഛനും അമ്മയും അവിടെ ഇല്ലാത്തതുകൊണ്ടാണ് അവരെ അകത്തേക്ക് വിളിച്ചു കയറ്റിയത്….

എഴുത്ത്:-കൽഹാര

“” പിന്നെ കണ്ടവന്മാരുടെ മുന്നിൽ അiഴിഞ്ഞാടാൻ നിന്നുകൊടുത്തവൾക്കാണ് ഇപ്പോൾ നാണം!!”

അയാൾ അത് പറയുമ്പോൾ പിന്നെയും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
അയാളുടെ കൈകൾ ശiരീരത്തിൽ ഇഴഞ്ഞിറങ്ങുന്നതും, തന്റെ മൃiദുത്വങ്ങളേ ഞെiരിച്ച് ഉiടക്കുന്നതും അവൾ അറിഞ്ഞു ഒന്നും പ്രതികരിക്കാൻ പറ്റാത്ത ഒരു പാവയെ പോലെ അയാൾക്ക് വിധേയയായി അവൾ നിന്നു കൊടുത്തു..

വിവാഹം കഴിഞ്ഞത് മുതൽ ഇങ്ങനെയാണ് വിവാഹം എന്നൊന്നും പറയാൻ പറ്റില്ല… കുടുംബഭാരം ഒഴിക്കാൻ അയാളുടെ കൂടെ തന്നെ ഇറക്കി വിടുക യായിരുന്നു.. ഓർമ്മകൾ അവളെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു. അച്ഛനും അമ്മയ്ക്കും നാലു മക്കളാണ് മൂത്തത് ഒരു ഏട്ടൻ പിന്നെ ഇരട്ടകളാണ്

അതോടെ ഇനി കുഞ്ഞുങ്ങൾ മതി എന്ന് അവർ തീരുമാനിച്ചിരുന്നു. അല്ലെങ്കിലും കൂലിപ്പണിക്ക് പോയി അന്നന്നെക്കുള്ളത് കണ്ടെത്തുന്ന വീട്ടിൽ അധികം കുട്ടികൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്!” ഉള്ളത് തികയില്ല എന്ന് മാത്രമല്ല, കഷ്ടപ്പാട് മാത്രം ബാക്കി നിൽക്കും.

നാലാമതായി തന്റെ ജനനം അവർ ഒട്ടും ആഗ്രഹിക്കാത്ത ഒന്നായിരുന്നു സത്യത്തിൽ അച്ഛനും അമ്മയ്ക്കും പറ്റിയ ഒരു അബദ്ധം അത് മാത്രമാണ് താൻ..
ഇiല്ലാതാക്കാൻ പലതവണ പല രീതിയിൽ അമ്മ ശ്രമിച്ചു എങ്കിലും, അതിനെ യെല്ലാം അതിജീവിച്ച് താൻ അമ്മയുടെ വയറ്റിൽ തന്നെ നിലകൊണ്ടു..
പുറത്തേക്ക് വരുന്നതിനുമുമ്പ് തന്നെ ശല്യം എന്ന് അമ്മ പ്രഖ്യാപിച്ചിരുന്നു..

പുറത്തേക്ക് വന്നിട്ടും വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.. ഏട്ടന്റെയും ചേച്ചിമാരുടെയും അത്ര ഭംഗി ഇല്ലാത്തതും ബുദ്ധി ഇല്ലാത്തതും വീണ്ടും അവരുടെ മനസ്സിൽ ഉള്ള എന്റെ സ്ഥാനം ചെറുതാക്കി ഏട്ടനും ചേച്ചിമാരും ഒരു ഗ്രൂപ്പ് ആണ് അച്ഛൻ മാത്രം ആണ് അല്പം മയത്തോടെ പെരുമാറുക ചിലപ്പോൾ അതും ഉണ്ടാവില്ല അമ്മയുടെ വാക്കും കേട്ട് ചെറിയ കുറ്റങ്ങൾക്ക് പോലും അതിക്രൂiരമായി ആ വീട്ടിൽ നിന്ന് എന്നെ ശിക്ഷിച്ചിരുന്നു..

അതെല്ലാം സഹിച്ചു ആ വീട്ടിൽ നിന്ന് ഞാൻ വളർന്ന് വലുതായി.. ചേച്ചിമാരെ രണ്ടുപേരെയും നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചു വിട്ടു. സ്വർണം ഒന്നും വേണ്ട എന്ന് പറഞ്ഞ് അവരുടെ പഠിത്തവും ഭംഗിയും കണ്ട് രണ്ടുപേർ വന്നപ്പോൾ സന്തോഷത്തോടെ അവർ ആ പടി ഇറങ്ങി. പിന്നെ ഉണ്ടായിരുന്നത് ഞാനും ഏട്ടനും മാത്രമാണ്.. ഏട്ടനെ ചുറ്റിപ്പറ്റി ആയിരുന്നു ആ കുടുംബത്തിന്റെ പ്രതീക്ഷ തന്നെ എന്നാൽ പ്രായം ചെല്ലുംതോറും ഏട്ടൻ ആകെ വഷളായി.
ഏതൊക്കെയോ ചീiത്ത കൂട്ടുകെട്ടിൽ ചെന്ന് പെട്ട് കiഞ്ചാവും മiയക്കുമiരുന്നും എല്ലാം ഉപയോഗിക്കാൻ തുടങ്ങി അമ്മയും അച്ഛനും ഒരുപാട് ഉപദേശിച്ചു പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല..

എന്നെ കണ്ണിന് നേരെ കാണാൻ ഇഷ്ടമല്ലാത്തതുകൊണ്ട് ഞാനുമായി ഏട്ടന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

വലിയ ബുദ്ധി ഒന്നും ഇല്ലാത്തതുകൊണ്ട് പത്താം ക്ലാസ് എങ്ങനെയൊക്കെയോ തട്ടിമുട്ടി കടന്നുപോയി.. പിന്നെ പ്ലസ് വണ്ണിന് ചേർക്കാൻ അമ്മയ്ക്കും അച്ഛനും വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല അങ്ങനെയാണ് അടുത്തുള്ള ഒരു മാർജിൻ ഫ്രീ മാർക്കറ്റിൽ ജോലിക്ക് പോകാൻ തുടങ്ങിയത് അവിടെ പാക്കിംഗ് സെക്ഷനിൽ ആയിരുന്നു ജോലി.

അത്ര വലിയ ജോലി ഒന്നും അല്ല, പലചരക്ക് സാധനങ്ങൾ വലിയ എമൗണ്ട് അവർ കൊണ്ടുവരും അതെല്ലാം ഒരു കിലോയുടെയും രണ്ട് കിലോയുടെയും കവറിലേക്ക് മാറ്റി സ്റ്റിക്കർ ഒട്ടിക്കുക, അതെടുത്ത് ഡിസ്പ്ലേ മനോഹരമായി അടുക്കി വക്കുക.

ഇതൊക്കെ ആയിരുന്നു എന്റെ ജോലി.. അവിടെ ധാരാളം കൂട്ടുകാരെയും കൂടി കിട്ടിയപ്പോൾ ഹാപ്പി ആയിരുന്നു.. അവിടെ നിന്ന് കിട്ടുന്ന പണം കൃത്യമായി അമ്മയ്ക്ക് കൊണ്ടുപോയി കൊടുക്കുമ്പോൾ അമ്മയുടെ എന്നോടുള്ള സമീപനത്തിനും മാറ്റം വന്നിരുന്നു ഏട്ടൻ കുടുംബം നോക്കും എന്ന് കരുതിയ ഇടത്ത് ഞാൻ കുടുംബം, നോക്കാൻ തുടങ്ങിയപ്പോൾ എന്നോട് അല്പം ദയയോടെ അവർ പെരുമാറാൻ തുടങ്ങി.

അതോടെ ജീവിതം പച്ചപിടിച്ചു എന്ന് കരുതി പക്ഷേ എല്ലാം തകർത്തത് ആ നശിച്ച ദിവസം ആയിരുന്നു.

അമ്മയുടെ കുടുംബത്തിലെ ഒരാൾ മരിച്ചു എന്ന് ഫോൺ വന്നപ്പോൾ അമ്മയും അച്ഛനും കൂടി അങ്ങോട്ട് പുറപ്പെട്ടു.. പോകുംവഴി ഷോപ്പിൽ കയറി എന്നോട് പോകുന്ന കാര്യം പറഞ്ഞിട്ടാണ് അവർ പോയത്. നേരം ഇരുട്ടിയാലും അവർ തിരിച്ചെത്തും എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ എന്റെ ജോലി തീർന്നപ്പോൾ ഞാൻ നേരെ വീട്ടിലേക്കാണ് പോയത്..

അവിടെ എത്തി ഞാൻ ബാക്കിയുള്ള ജോലികൾ എല്ലാം ചെയ്തു.. വളരെ വൈകിയിട്ടും അമ്മയും അച്ഛനും വന്നില്ല.. ഫോൺ ചെയ്തപ്പോൾ കിട്ടുന്നതും ഉണ്ടായിരുന്നില്ല ചിലപ്പോൾ ബസ് കിട്ടാൻ വൈകി കാണും എന്ന് കരുതി.

എന്നാൽ അപ്പോഴേക്കും ഏട്ടൻ ഏട്ടന്റെ കുറച്ച് ഫ്രണ്ട്സ് ആയി അവിടേക്ക് വന്നിരുന്നു..?അച്ഛനും അമ്മയും അവിടെ ഇല്ലാത്തതുകൊണ്ടാണ് അവരെ അകത്തേക്ക് വിളിച്ചു കയറ്റിയത് അല്ലെങ്കിൽ അമ്മയും അച്ഛനും അതിനു സമ്മതിക്കാറില്ല.?ഫ്രണ്ട്സ് എന്ന് പറഞ്ഞാൽ കണ്ടാൽ തന്നെ പേടിയാകും ഡ്രiഗ്സ് എല്ലാം യൂസ് ചെയ്ത് ഒരു തരം പ്രാകൃത വേഷം ധരിച്ചവർ.. എനിക്ക് അവർ വീട്ടിലേക്ക് വന്നത് മുതൽ പേടിയാവാൻ തുടങ്ങി. ഞാൻ അടുക്കളയിൽ തന്നെ ഒതുങ്ങിക്കൂടി അമ്മയും അച്ഛനും ഉടനെ എത്തുമെന്ന് പ്രതീക്ഷിച്ചു.

എന്നാൽ നടന്നത് മറ്റൊന്നായിരുന്നു ബോധമോ ബുദ്ധിയോ ഇല്ലാത്ത അവർ ആ രാത്രി എന്നെ പിiച്ചി ചീiന്തി.

സങ്കടകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ, എന്റെ ശiരീരത്തിൽ സുiഖം കണ്ടെത്തുന്നവരുടെ കൂട്ടത്തിൽ എന്റെ കൂiടെപ്പിറപ്പും ഉണ്ടായിരുന്നു എന്നതാണ്..

വല്ലാത്തൊരു ഷോക്ക് ആയിരുന്നു അത്.. അത് കഴിഞ്ഞ് കുറെ കാലം ആരെയും തിരിച്ചറിയാതെ ഒന്നും കേൾക്കാതെ ഒന്നും കാണാതെ ഭ്രാന്താശുപത്രിയിൽ കുറെ ദിവസം.. സ്വന്തം മകന് ദോഷം ഉണ്ടാകുമെന്ന് കരുതി അമ്മയും അച്ഛനും പോലും എനിക്കെന്താണ് സംഭവിച്ചത് എന്ന് പുറത്തു പറഞ്ഞില്ല.
ആശുപത്രിയിൽ പോലും കൊണ്ടുപോകാതെ അവർ കുറച്ചുദിവസം വീട്ടിൽ പൂട്ടിയിട്ടു അതിനുശേഷം മാത്രമാണ് എന്നെ ഭ്രാന്താശുപത്രിയിലേക്ക് കൊണ്ടുപോയത്.?നാലഞ്ചു വർഷങ്ങൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ കാണുന്നത് എന്റെ അവസ്ഥയ്ക്ക് കാരണമായവർ എല്ലാം കല്യാണവും കഴിഞ്ഞ് സുഖമായി ജീവിക്കുന്നതാണ്.. ആരോടും പരാതി പറയാൻ ഇല്ലായിരുന്നു എന്നെ കണ്ടതും അവരെല്ലാം മുഖം തിരിച്ചു..

സ്വന്തം അച്ഛനും അമ്മയും പോലും ഞാൻ അവിടെ നിൽക്കുന്നത് നാണക്കേ ടാണ് എന്ന് പറഞ്ഞു അവസരം മുതലാക്കിയാണ് എന്റെ ഭർത്താവ് എന്ന് പറയുന്ന ആൾ അവിടേക്ക് വന്നത് എന്നെ പൊന്നുപോലെ നോക്കിക്കോളാം എന്നും പറഞ്ഞ് വന്നു ഇനിയിപ്പോ അങ്ങനെ നോക്കിയില്ലെങ്കിലും ആരുടെ യെങ്കിലും കൂടെ എന്നെ ഇറക്കിവിടാൻ തയ്യാറായി നിൽക്കുകയായിരുന്നു എന്റെ മാതാപിതാക്കൾ. അയാളുടെ കൂടെ പോകുന്നതിനു ശേഷം സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല. ശാiരീരികമായി എന്നെ ഉiപദ്രവിച്ച്, വാiയിൽ വരുന്നതെല്ലാം പറഞ്ഞു, അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സൈiക്കോ അതാണ് എന്റെ ഭർത്താവ്..

ഒടുവിൽ സഹികെട്ട് ഞാൻ ഇവിടെ നിന്ന് ഇറങ്ങി പോകാം എന്ന് തീരുമാനിച്ചു.
എന്നാൽ ദൈവഹിതം പോലെ അയാൾക്ക് അന്ന് ഒരു ആക്സിഡന്റ് സംഭവിച്ചു വലിയൊരു ഇൻഷുറൻസ് തുക എനിക്ക് കിട്ടി

അയാൾ ഈ ലോകത്തോട് വിട പറഞ്ഞു… ഒരാളുടെ മരണം മറ്റൊരാൾക്ക് അനുഗ്രഹമാകുന്ന അപൂർവ്വം നിമിഷം.

കിട്ടിയ തുകയ്ക്ക് ഞാനും കുറച്ച് ചേച്ചിമാരും കൂടി മസാലയും അരിപ്പൊടിയും എല്ലാം വിൽക്കുന്ന ഒരു ചെറിയ യൂണിറ്റ് തുടങ്ങി മായമില്ലാത്ത പ്രോഡക്റ്റ് ആയതു കൊണ്ട് വിപണിയിൽ നല്ല മാർക്കറ്റ് ഉണ്ടായിരുന്നു.

ഇപ്പോൾ അത്യാവശ്യം ജീവിക്കാനുള്ള വരുമാനം അതിൽ നിന്ന് കിട്ടുന്നുണ്ട്.

സ്വന്തം കാലിൽ നിൽക്കുന്നതിന്റെ ഒരു അഭിമാനം വേറെ…