എഴുത്ത്:- ദേവാംശി ദേവ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
സ്റ്റോപ്പിൽ ബസ്സിറങ്ങി വീട്ടിലേക്ക് ഓടുകയായിരുന്നു നിധി…വീട്ടിൽ ചെന്നിട്ട് നൂറുകൂട്ടം ജോലിയുണ്ട്..വേഗം വീട്ടിൽ എത്തിയില്ലെങ്കിൽ ജോലി മുഴുവൻ വയ്യാത്ത അമ്മ ചെയ്യും വരും.
ഓടി വീട്ടുമുറ്റത്ത് എത്തിയതും കണ്ടു കാർ പോർച്ചിൽ കിടക്കുന്ന കാറ്.
“അച്ഛൻ..” സന്തോഷത്തോടെ നിധി വീട്ടിലേക്ക് കയറിയതും അച്ഛൻ മാധവനോടൊപ്പം ഏട്ടൻ നിഖിലും ഉണ്ടായിരുന്നു.
“അച്ഛാ.. ഏട്ടാ.. രണ്ടുപേരും ഇന്ന് ഒരുമിച്ചാണല്ലോ..”.സന്തോഷത്തോടെ അവൾ അവരുടെ അടുത്തേക്ക് ചെന്നെങ്കിലും അവരുടെ മുഖത്തെന്തോ വിഷമം ഉണ്ടെന്ന് അവൾക്ക് തോന്നി.. തിരിഞ്ഞ് ഭിത്തിയിൽ ചാരി നിൽക്കുന്ന ഭർത്താവ് സുദീപിന്റെ അമ്മയെ നോക്കി.. നിധിയുടെ നോട്ടം കണ്ടതും അവർ മുഖം കുനിച്ചു.
“എന്താ അച്ഛാ..എന്തെങ്കിലും പ്രശ്നമുണ്ടോ..”
“ങും.. ഉണ്ട് മോളെ.. സുദീപ് രാവിലെ വീട്ടിൽ വന്നിരുന്നു.”
“സുധിയേട്ടൻ അതിന് ഒരാഴ്ച്ചത്തെ ബിസിനസ്സ് ടൂറിന് പോയല്ലോ..”
“പോകും മുൻപാ അവൻ വന്നത്.. അവൻ തിരിച്ചെത്തും മുൻപ് നിന്നെ ഇവിടുന്ന് കൂട്ടികൊണ്ട് പോകാൻ പറഞ്ഞു.”
“കൂട്ടികൊണ്ടുപോകാനോ…എന്തിന്.”
“അത്…” മാധവൻ പറയാൻ മടിച്ചു നിന്നു.
“അച്ഛനെന്തിനാ അവളോട് പറയാൻ മടിക്കുന്നത്..എന്നായാലും അവൾ അറിയേണ്ടതല്ലേ..
നിധി…സുദീപ് വീട്ടിൽ വന്ന് കുറച്ച് മെഡിക്കൽ റിപ്പോർട്സ് കാണിച്ചു.. ആ റിപ്പോർട്ട് പ്രകാരം നിനക്കൊരിക്കലും അമ്മയായാകാൻ കഴിയില്ലെന്നാണ് പറയുന്നത്..അതു കൊണ്ട് അവന് ഡിവോഴ്സ് വേണമെന്ന്.”
“ഒരു ഞെട്ടലോടെ നിധി എല്ലാവരെയും നോക്കി..”
“എവിടെ വേണമെങ്കിലും കൊണ്ടു പോയി നിന്നെ ചികിത്സിപ്പിക്കാമെന്ന് ഞാൻ പറഞ്ഞതാ..പക്ഷേ അവന് അതിലൊന്നും വിശ്വാസം ഇല്ല.”
“നിന്നെ കൊണ്ടുപോകാനാ ഞങ്ങൾ വന്നത്..” മാധവൻ നിറ കണ്ണുകളോടെ പറഞ്ഞു.
“മോളെ നീ എനിക്ക് മരുമകൾ അല്ല.. മകൾ തന്നെയാണ്…എങ്കിലും ഇങ്ങനെയൊരു അവസ്ഥയിൽ ഞാൻ എന്റെ മോനോട് എന്ത് പറയാനാ മോളെ..” ആ അമ്മ സാരി തുമ്പ് കൊണ്ട് വായ് പൊത്തി കരഞ്ഞു.
“അമ്മ എന്തിനാ വിഷമിക്കുന്നത്. ഞാൻ പൊയ്ക്കോളാം. പക്ഷെ ഇപ്പോ അല്ല..സുധിയേട്ടൻ തിരികെ വന്നിട്ട്.”
“നിന്നെ വേണ്ടത്തവനെ കാത്തുനില്ക്കേണ്ട ആവശ്യമെന്താ മോളെ..”
“അങ്ങനെയല്ല ഏട്ടാ.. സുധിയേട്ടൻ പോകുമ്പോൾ അമ്മയെ എന്നെ ഏൽപ്പിച്ചിട്ടാണ് പോയത്. ഞാൻ കൂടെയുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് സുമ ചേച്ചിയും. അപ്പോ ഞാൻ അമ്മയെ ഒറ്റക്കാക്കിയിട്ട് വരുന്നത് എങ്ങനെയാ..”
“ങും…ശരി.. അവൻ വരുന്ന ദിവസം വരെ മോളിവിടെ നിൽക്ക്..” അവളുടെ തീരുമനം ശരിയാണെന്ന് തോന്നിയപ്പൊൽ മാധവനും നിഖിലും യാത്ര പറഞ്ഞു പോയി. അവൾ അവളുടെ റൂമിലേക്കും. ദിവസങ്ങൾ കടന്നു പോയി.. അവളിൽ പ്രത്യേകിച്ചൊരു ദു:ഖമോന്നും സുദീപിന്റെ അമ്മ കണ്ടില്ല..
സുദീപ് വരുന്ന ദിവസം… മാധവനും നിഖിലും അവളെ കൂട്ടിക്കൊണ്ടുപോകാൻ നേരത്തെ എത്തിയിരുന്നു.
കുറച്ചു കഴിഞ്ഞതും സുദീപിന്റെ സഹോദരി സുമയും ഭർത്താവും കൂടി വന്നു.
“നീ എന്താ മോളെ ഒരറിയിപ്പും ഇല്ലാതെ പെട്ടെന്ന്.”
“എന്നെ നിധി വിളിച്ചിട്ട് വന്നതാ അമ്മേ.”
അല്പം കഴിഞ്ഞതും സുദീപ് കയറി വന്നു.. വരുമ്പോൾ അവൻ കാണുന്നത് എല്ലാവർക്കും ചായ കൊടുക്കുന്ന നിധിയെയാണ്..
“നീ..നീ ഇതുവരെ പോയില്ലേ..” കാണാൻ പാടില്ലാത്ത എന്തോ കണ്ടപോലെ സുദീപ് അവളോട് ദേഷ്യപ്പെട്ടു.
“അവളെ കൊണ്ടുപോകാൻ തന്നെയാ ഞങ്ങൾ വന്നത്.” നിഖിലും അതെ ദേഷ്യത്തോടെ തന്നെ പറഞ്ഞു.
“നിഖിലേട്ടാ..ഞാൻ സംസാരിക്കാം. സുധിയേട്ടൻ പോയി ഫ്രഷായി വരു.. എന്നിട്ട് നമുക്ക് സംസാരിക്കാം.”
“എനിക്കൊന്നും സംസാരിക്കാൻ ഇല്ല.”
“നീ എന്തിനാ അവന് താല്പര്യം ഇല്ലെങ്കിൽ അവനോട് സംസാരിക്കാൻ നിൽക്കുന്നത്.”
“കാര്യമുണ്ട് ഏട്ടാ.. ഞങ്ങളുടെ വിവഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി..ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ ഒരുപാട് ചികിത്സകൾ നടത്തി..
എനിക്കായിരുന്നു പ്രശ്നം… പക്ഷെ എനിക്കൊരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് ഡോക്ടർസ് പറയുന്നതുവരെ സുധിയേട്ടൻ എന്റെയ്യൊപ്പം നിന്നു.. ഏട്ടന്റെ ആ നല്ല മനസ്സ് കണ്ടിട്ടാവും ഈശ്വരൻ ഞങ്ങളെ അനുഗ്രഹിച്ചത്..
സുധിയേട്ടാ..ഞാൻ ഗർഭിണിയാണ്.” അവളൊരു റിസൾട്ട് അവനുനേരെ നീട്ടി.
“സത്യമാണോ മോളെ..” സുദീപിന്റെയമ്മ സന്തോഷത്തോടെ അവളെ ചേർത്തുപിടിച്ചു.. എല്ലാവർക്കും സന്തോഷമായി..
“നോ..ഞാനിത് വിശ്വസിക്കില്ല.” സുദീപ് റിസൾട് വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു.
“എന്താ സുധിയേട്ടാ.. എന്താ വിശ്വസിക്കാത്തത്..ഞാൻ കള്ളം പറയുക യാണെന്നാണോ..എങ്കിൽ സുധിയേട്ടന് വിശ്വാസമുള്ള ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യാം.”
“നീ ഗർഭിണി ആയിരിക്കും..പക്ഷെ അതെന്റെ കുഞ്ഞല്ല.”
“സുധി..എന്ത് അനാവശ്യമാട നീ പറയുന്നത്.” ദേഷ്യത്തോടെ അവന്റെ അമ്മ ചോദിച്ചു.
“സുധീപേ..ഇത്രയും നേരം ഞങ്ങൾ കേട്ടു നിന്നു..ഇനി എന്റെ മോളെ പറ്റി എന്തെങ്കിലും അനാവശ്യം പറഞ്ഞാൽ…” മാധവൻ അവന് നേരെ വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു.
“നിങ്ങളുടെ മകൾ അത്രക്ക് പതിവ്രത ആണെങ്കിൽ ഞാനൊന്ന് തൊടുക പോലും ചെയ്യാതെ അവളെങ്ങനെയാ ഗർഭിണിയായത്.” സിദീപിന്റെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടലോടെ നിധിയെ നോക്കി.
“നിധി..എന്തൊക്കെയാ ഇവൻ പറയുന്നത്.” നിഖിൽ ചോദിച്ചതും ഒരു പുഞ്ചിച്ചിരിയോടെ അവൾ സോഫയിലേക്കിരുന്നു.
“സത്യമാണ് ഏട്ടാ… വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും ഞങ്ങൽ ഭാര്യാ ഭർത്താക്കൻമാരായി ജീവിച്ചിട്ടില്ല…
പിന്നെ എങ്ങനെയാണ് ഞാൻ ഗർഭിണിയാകുന്നത്..പിന്നെ എങ്ങനെയാണ് കുഞ്ഞുങ്ങളുണ്ടാകാൻ ചികിത്സിക്കുന്നത്..പിന്നെ എങ്ങനെയാണ് എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന് ഡോക്ടർമാർ വിധി എഴുതുന്നത്..
ഇതിനൊക്കെ മറുപടി ഇയാൾ പറയണം…അതിനു വേണ്ടിയാണ് ഞാൻ നിങ്ങളെയെല്ലാം വിളിച്ചു വരുത്തിയതും ഗർഭിണിയണെന്ന് കള്ളം പറഞ്ഞതും.”
അപ്പോൾ മാത്രമാണ് താൻ വിളിച്ചു പറഞ്ഞ അബദ്ധത്തെ കുറിച്ച് സുദീപും ഓർത്തത്.. കുറ്റമെല്ലാം അവളുടെ തലയിൽ കെട്ടി വെച് രക്ഷപെടാനായിരുന്നു ശ്രെമം.. എന്നാലത് പാളി പോയി.
അടുത്ത നിമിഷം നിഖിലിന്റെ ചവിട്ടേറ്റ് അവൻ നിലത്തേക്ക് വീണു..
“പന്ന ******** മോനെ..” അവന്റെ ഷർട്ടിൽ പിടിച്ച് നിഖിൽ ഉയർത്തി എടുത്തു..
“എന്റെ പെങ്ങളെ വേണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാടാ നീ അവളെ വിവാഹം കഴിച്ചത്.”
“സ്ത്രീധനം മോഹിച്ച്..” നിധിയാണ് മറുപടി പറഞ്ഞത്.
“ഇയാൾ മറ്റൊരു പെണ്ണുമായി ഇഷ്ടത്തിൽ ആയിരുന്നു.. പക്ഷെ അവളെ വിവാഹം കഴിച്ചാൽ അനിയത്തിയുടെ കല്യാണവും വീടിന്റെ കടവും തീർക്കാൻ പറ്റില്ലെന്ന് ഇയാൾക്ക് അറിയാമായിരുന്നു.. അതുകൊണ്ട് എന്നെ തെരഞ്ഞെടുത്തു. അവളുടെ സമ്മത പ്രകാരം.
അച്ഛൻ കൊടുത്ത കാശുകൊണ്ട് വീടിന്റെ കടം തീർത്തു..സുമ ചേച്ചിയുടെ വിവാഹം നടത്തി.. ഇനി എന്നെ ഒഴിവാക്കി അവളോടൊപ്പം ജീവിക്കണം.. അതാണ് ഇയാളുടെ ഉദ്യേശം.”.എല്ലാവരും സുദീപിനെ നോക്കിയതും അവൻ തെറ്റു ചെയ്തതുപോലെ മുഖം താഴ്ത്തി നിന്നു.
“എന്റെ വീട്ടുകാരെയും ഇയാളുടെ അമ്മയെയും ഓർത്താണ് ഞാനെല്ലാം സഹിച്ചത്… അറിയാതെ എപ്പോഴോ ഇയാളെ സ്നേഹിച്ചും പോയി.” നിറഞ്ഞുവന്ന കണ്ണുകൾ മറ്റാരും കാണാതിരിക്കാൻ അവൾ മുഖം താഴ്ത്തി.
“ഡാ…” നിഖിൽ അവനെ തല്ലാൻ പോയതും നിധി അവനെ തടഞ്ഞു.
“വേണ്ട ഏട്ടാ…ഇയാൾക്കുള്ള ശിക്ഷ ഞാൻ കൊടുത്തു കഴിഞ്ഞു. ഇന്നലെ അവളുടെ വിവാഹമായിരുന്നു. ഞാൻ തന്നെയാ നടത്തിയത്.. കുറച്ചു കാശ് കൊടുത്തു കൂടെ കുറച്ച് ഭീക്ഷണിയും.. അവളുടെ മുറച്ചെറുക്കനാണ് കെട്ടിയത്.
സുദീപ് ഞെട്ടലോടെ അവളെ നോക്കി..
“തീർന്നില്ല സുദീപ്.. നാളെ നിങ്ങൾ ജോലിക്ക് ചെല്ലുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് ഡിസ്മിസൽ ഓഡർ ആണ്.. കാരണം നാളെ നിങ്ങൾ സഡ്മിറ്റ് ചെയ്യേണ്ട ഇമ്പോർട്ടന്റ് ഫയൽ മിസ്സിംഗ് ആണ്…
ഒന്നും ചെയ്യാൻ കഴിയാതെ പൂർണമായി തകർന്നവനെ പോലെ അവൻ അവളെ നോക്കി.
” പിന്നെ നിങ്ങൾക്ക് വേണ്ടത് ഡിവഴ്സ് അല്ലേ..തരാം..അതിന് ഞാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്..കൂടെ ഗർഹിക പീ ഡനത്തിനൊരു പരാതിയും.
ഇനി ഞാൻ പോട്ടേ.. നിങ്ങളോട് ഇത്രയും പറയാനാ ഞാൻ കാത്തിരുന്നത്..
ഇനി ഞാൻ പോകുവാ..
അച്ഛാ..ഏട്ടാ..”.അവൾ ഇറങ്ങിയതും പുറകെ അവളുടെ അച്ഛനും ഏട്ടനും ഇറങ്ങി..
“ഇവനെപ്പോലെ ഒരുത്തൻ എന്റെ അങ്ങളെയാണെന്ന് പറയാൻ പോലും എനിക്ക് നാണക്കേട് ആകുന്നു.. ഇതിലും ഭേദം നീ എന്റെ വിവാഹം നടത്തേണ്ടായിരുന്നു..
അമ്മേ..ഞാൻ പോകുവാ.. ഇനിയിങ്ങോട്ടേക്കില്ല ..അമ്മക്ക് എന്റേകൂടെ വരുന്നെങ്കിൽ വരാം.” സുമ പറഞ്ഞതും സുദീപ് പ്രതീക്ഷയോടെ അമ്മയെ നോക്കി.. എന്നാൽ അവനെയൊന്ന് നോക്കുകപോലും ചെയ്യാതെ അവർ മോളോ ടൊപ്പം ഇറങ്ങി പോയി.. എല്ലാം നഷ്ടപ്പെട്ട് അവൻ മാത്രം….