എത്രയോ നാളായി നീ എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട്.എന്നും പറഞ്ഞ് അവൻ എന്റെ വ സ്ത്രങ്ങളെല്ലാം അ ഴിച്ചു മാറ്റാനായി തുടങ്ങി കരഞ്ഞുകൊണ്ട് അവിടെയിരുന്ന ചിരവയെടുത്ത് ഞാൻ അവന്റെ……..

_upscale

എഴുത്ത്:- കാർത്തിക

ഒരു ലക്ഷ്യവും ഇല്ലാതെയാണ് ഇറങ്ങി നടന്നത് ഇനി ജീവിക്കണമെന്ന് തന്നെ മോഹമില്ല അതുകൊണ്ടുതന്നെ റെയിൽപാളത്തിലൂടെ നടന്നു ശാന്ത!!

ദൂരെ എവിടെ നിന്നെങ്കിലും ട്രെയിനിന്റെ ചൂളമടി കേൾക്കുന്നുണ്ടോ എന്ന് നോക്കി ഇല്ല!!

വരുന്നതുവരെ ഇവിടെ കാത്തുനിൽക്കുക തന്നെ ഇനിയൊരു തിരിച്ചുപോക്ക് തന്നെക്കൊണ്ട് സാധ്യമല്ല അത്രത്തോളം ജീവിതത്തെ വെറുത്തു കഴിഞ്ഞിരിക്കുന്നു..

കൈയിലെ പേഴ്സിൽ ഉള്ള ഫോട്ടോ ഒന്ന് പുറത്തേക്ക് എടുത്തു നോക്കി ഭാസ്കരൻ ചേട്ടനും താനും ഒരേ ഒരു മകൾ ശ്രീജയും..

അവളുടെ കല്യാണത്തിന് മുമ്പ് എന്തോ ഒരു ആവശ്യത്തിന് പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കാൻ വേണ്ടി പോയപ്പോൾ ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാം എന്ന് പറഞ്ഞത് ഭാസ്കരൻ ചേട്ടനായിരുന്നു അന്നത്തെ ഫോട്ടോ ആണ് ഇത്..

അതുകഴിഞ്ഞ് പിന്നെയും ഒരു കൊല്ലം കഴിഞ്ഞിട്ടായിരുന്നു അവളുടെ വിവാഹം.. ചെറുക്കൻ ഗൾഫിലാണ് എന്നെല്ലാം പറഞ്ഞിട്ടാണ് കല്യാണം കഴിച്ചത് പക്ഷേ കല്യാണം കഴിഞ്ഞതിനുശേഷമാണ് അവൻ അവിടെ നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നതാണ് എന്ന സത്യം ഞങ്ങളെല്ലാം അറിഞ്ഞത് നാട്ടിൽ അവന്റെ വീടിന് അരികിൽ തന്നെ ഉള്ള ഒരാളുടെ ഓട്ടോയിൽ താൽക്കാലികമായി പോവുകയായിരുന്നു പിന്നെ.

കിട്ടുന്ന പൈസ കൃത്യമായി വീട്ടിൽ കൊടുക്കില്ല സ്വന്തം ഇഷ്ടപ്രകാരം ഓരോന്നിനായി ചെലവാക്കും അതുകൊണ്ടുതന്നെ അവൾക്ക് അവിടെ യാതൊരു സ്വര്യവും ഉണ്ടായിരുന്നില്ല അങ്ങനെയാണ് അവൾ ഭർത്താവിനെയും കൂട്ടി സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നത് ഞാനും ഭാസ്കരൻ ചേട്ടനും ഇരുകൈയും നീട്ടി സ്വീകരിച്ചു ഒരേ ഒരു മകൾ അവൾ ഇവിടെ വന്നു നിൽക്കുന്നതിൽ പരം സന്തോഷം ഞങ്ങൾക്ക് വേറെ ഉണ്ടായിരുന്നില്ല..

അവിടെയും അവന്റെ സ്വഭാവം പ്രത്യേകിച്ച് നന്നായതൊന്നും ഇല്ല ക ള്ളുകുടിക്കും കിട്ടുന്ന പൈസ തോന്നിയപോലെ ചെലവാക്കും വല്ലപ്പോഴും എന്തേലും വീട്ടിൽ തന്നാൽ ആയി… ഭാസ്കരേട്ടൻ ജോലിക്ക് പോകുന്നതുകൊണ്ട് കാര്യങ്ങളെല്ലാം അല്ലൽ ഇല്ലാതെ കഴിഞ്ഞു!!! അതിനിടയിൽ അവൾക്ക് ഒരു കുഞ്ഞും ഉണ്ടായി!!!

പിന്നീടായിരുന്നു ഭാസ്കരൻ ചേട്ടന്റെ അസുഖവും മരണവും എല്ലാം കൂടി ഞാൻ ആകെ തളർന്നിരുന്നു..

അതോടെ വീടിന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത പോലെയായിരുന്നു അവന്റെ പെരുമാറ്റം തൊടിയിലെ തേങ്ങ ഇടിയിക്കുന്നതും അത് വിൽക്കുന്നതും അതിന്റെ ആദായം എടുക്കുന്നതും എല്ലാം അവനായി ഞാൻ ഒന്നും ചോദിക്കാൻ പോയില്ല എന്തായാലും അതെല്ലാം അവർക്ക് തന്നെ വന്നുചേരേണ്ടതല്ലേ എന്ന് കരുതി..

ശ്രീജ ഒന്നും എതിർക്കില്ലായിരുന്നു അവൻ എന്തു കാണിച്ചാലും അതിനൊന്നും മറുപടി പറയില്ല… അവനോടുള്ള ദേഷ്യം കൂടി എന്നോട് കാണിക്കാൻ തുടങ്ങി.
ഭാസ്കരൻ ചേട്ടൻ ഉള്ളപ്പോൾ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല എന്നെ ജോലിക്ക് പോലും പറഞ്ഞയക്കില്ലായിരുന്നു ഇപ്പോൾ പട്ടിണിയായി അതു കൊണ്ടു തന്നെ എനിക്ക് പല ജോലികൾക്കും പോകേണ്ടി വന്നു…

ഒരു ദിവസം അവൾ കുടുംബശ്രീയുടെ മീറ്റിങ്ങിന് പോയതായിരുന്നു കുഞ്ഞ് അംഗനവാടിയിലും ഞാൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് ഉച്ചയ്ക്ക് ചോറുണ്ണാൻ അജീഷ് വരുന്ന പതിവുണ്ട് അന്ന് അജീഷേട്ടൻ വന്നിട്ടുണ്ടെങ്കിൽ അമ്മ ചോറ് എടുത്തു കൊടുക്കണം എന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് അവൾ പോയത് അങ്ങനെ അവൻ വന്നു കുടിച്ചിട്ട് ഉണ്ടായിരുന്നു ഞാൻ ചോറ് എടുക്കാം എന്നും പറഞ്ഞ് അടുക്കളയിലേക്ക് ചെന്നു..

എന്റെ പുറകെ വന്ന് അവൻ എന്നെ പുറകിൽ നിന്ന് കയറിപ്പിടിച്ചു ഞാൻ ആകെ ഞെട്ടിപ്പോയി സ്വന്തം മകളുടെ ഭർത്താവാണ്!!! എനിക്ക് അവന്റെ അമ്മയുടെ സ്ഥാനമാണ് എന്നിട്ടാണ് അവൻ ഇതുപോലെ ചെയ്യുന്നത്.

“”” എത്രയോ നാളായി നീ എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട്!!””

എന്നും പറഞ്ഞ് അവൻ എന്റെ വ സ്ത്രങ്ങളെല്ലാം അ ഴിച്ചു മാറ്റാനായി തുടങ്ങി കരഞ്ഞുകൊണ്ട് അവിടെയിരുന്ന ചിരവയെടുത്ത് ഞാൻ അവന്റെ ത ലയിൽ ആ ഞ്ഞടിച്ചു..!!!

അന്നേരത്ത് അങ്ങനെയാണ് ചെയ്യാൻ തോന്നിയത് അതെല്ലാം കണ്ടു കൊണ്ടാണ് ശ്രീജ കയറിവന്നത് അവൻ എല്ലാം മാറ്റി പറഞ്ഞു..

“”””നിന്റെ തള്ളക്ക് കാ മഭ്രാന്താണ് പിടിച്ച് പൂട്ടിയിടാൻ നോക്ക്!!”””

എന്നും പറഞ്ഞ് അവൻ ഇറങ്ങിപ്പോയി..

“”” എന്റെ ജീവിതം തകർക്കാതെ നിങ്ങൾക്ക് ഒന്ന് ഇറങ്ങി പോയി തരാമോ??? “””

എന്നവൾ എന്നോട് ചോദിച്ചു.. ശരിക്കും അന്നേരം ഞാൻ മരവിച്ചുപോയി മകൾ എന്നെ അവിശ്വസിക്കും എന്ന് ഞാൻ കരുതിയില്ല അവന്റെ തലയ്ക്ക് ഞാൻ അടിച്ചത് പോലും അവൾ കണ്ടിട്ടുണ്ടാകും!! ഞാൻ അങ്ങോട്ടാണ് അവനെ വശീകരിക്കാൻ ചെന്നത് എങ്കിൽ എനിക്ക് അവനെ അടിക്കേണ്ട കാര്യമില്ലല്ലോ അതുപോലും ചിന്തിക്കാതെ അവൾ എന്നോട് ഇങ്ങനെ പറഞ്ഞത് എനിക്ക് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു!!!

പിന്നെ ഓർത്തപ്പോൾ തോന്നി എല്ലാം മനസ്സിലായിട്ടും അവൾ അഭിനയിച്ചതാണ് എന്ന്!!! അവൾക്ക് അജിഷിനെ വിട്ട് ഒരു ജീവിതം ഇല്ലായിരുന്നു!!! അതുകൊണ്ടുതന്നെയാണ് അവൻ എന്ത് തെറ്റ് ചെയ്താലും അവൾ ഒന്നും മിണ്ടാതെ എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്നത്…

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല ഒന്നും കയ്യിലെടുക്കാതെ ഇട്ട ഡ്രസ്സോടുകൂടി അവിടെനിന്ന് ഇറങ്ങി!!!

ജീവിതം അവസാനിപ്പിക്കാനാണ് ഇങ്ങോട്ടേക്ക് വന്നത് ഒരു ട്രെയിൻ ആലോചനക്കിടയിൽ എന്റെ മുന്നിലൂടെ കടന്നുപോയി അന്നേരം ചിന്തിച്ചത് ഞാനെന്തിനു മരിക്കണം എന്നായിരുന്നു.

ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല പിന്നെ എന്തിന് ഞാൻ അവസാനിക്കണം?

ഞാൻ മെല്ലെ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു അവിടെ അടുത്ത് തന്നെയായിരുന്നു റെയിൽവേ സ്റ്റേഷൻ അവിടെ പോയി ഒരു ബെഞ്ചിൽ ഇരുന്നു..

രാവിലെ വരെ അവിടെ കഴിച്ചുകൂട്ടിയപ്പോൾ, രണ്ടു പോലീസുകാർ വന്ന് എന്നെ വിളിച്ചു എങ്ങോട്ടും പോകാൻ ഇല്ല എന്ന് പറഞ്ഞ് ഞാൻ കരഞ്ഞു അവരാണ് എന്നെ അടുത്തുള്ള ഒരു വൃദ്ധസദനത്തിൽ ഏൽപ്പിച്ചത്…

മൂന്നുനേരം ഭക്ഷണം കിട്ടും. എന്നാൽ കഴിയുന്ന എന്തെങ്കിലും ചെറിയ ജോലികൾ ചെയ്തുകൊടുത്താൽ മതി ആരുടെയും ദുർമുഖം കാണേണ്ട ഇപ്പോൾ ഇതൊരു സ്വർഗ്ഗം തന്നെയായി എനിക്ക് തോന്നി…

അവിടെ ഞങ്ങൾക്ക് എല്ലാ മാസവും അസുഖങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ചെക്കപ്പ് ചെയ്യുമായിരുന്നു ആ കൂട്ടത്തിൽ വന്ന ഒരു സിസ്റ്ററിനെ ഞാനറിയും എന്റെ വീടിനരികിൽ ഉള്ളതാണ് അവരും എന്നെ കണ്ടപ്പോൾ തിരിച്ചറിഞ്ഞു…

അവരിൽ നിന്നാണ് അറിഞ്ഞത്, അജീഷിനെ വീടിനടുത്ത് തന്നെയുള്ള മറ്റേതോ ഒരു പെണ്ണിന്റെ വീട്ടിൽ നിന്ന് പിടിച്ചു… നാട്ടുകാരെല്ലാം ചേർന്ന് അ ടിച്ച് അ വശനാക്കി!

ഒടുവിൽ ഗത്യന്തരം ഇല്ലാതെ ശ്രീജ അവനെ വീട്ടിൽ പോലും കേറ്റിയില്ല!!

ഇങ്ങനെ ഒരുത്തനെ വീട്ടിൽ കേറ്റിയാൽ സ്വന്തം മകളെ പോലും സംരക്ഷിക്കാൻ അവൾക്ക് കഴിയില്ല എന്ന് പറഞ്ഞ് ആട്ടി ഇറക്കി വിട്ടത്രേ…

അതുകഴിഞ്ഞ് എന്നെ കുറെ അന്വേഷിച്ചെന്ന്??

സിസ്റ്റർ എന്നോട് തിരികെ വീട്ടിലേക്ക് തന്നെ വരാൻ പറഞ്ഞു എന്തിന് എന്ന് ചോദിച്ചു ഞാൻ അവരോട്!!

എന്തിന്റെ പേരിലായാലും എന്നെ അവിശ്വസിച്ച മകളുടെ അരികിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല.. മരണം വരെ ഇവിടെ കാണും!!!

എന്റെ ഉറച്ച തീരുമാനം തന്നെയായിരുന്നു അത്… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സിസ്റ്ററും ഇതുതന്നെയാണ് നല്ലത് എന്ന് പറഞ്ഞു…

പിന്നെയും വിശേഷങ്ങൾ ആ സിസ്റ്ററിൽ നിന്ന് അറിഞ്ഞിരുന്നു!!! ചേരിയിൽ കിടന്ന് തെരുവുനായപ്പോലെ അ ടി കൊണ്ട് അവൻ മരിച്ചതും.. കുഞ്ഞിനെയും വച്ച് അവൾ ജോലിക്ക് പോകുന്നതും എല്ലാം!!!

എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല എന്റെ തീരുമാനം തന്നെ ആണ് ശരി എന്ന് തന്നെയാണ് ഇപ്പോഴും തോന്നുന്നത്!!!

സ്വന്തം ജീവിതം സുരക്ഷിതമാവാൻ വേണ്ടി സത്യത്തിന് നേരെ കണ്ണടച്ച മകളുടെ അരികിൽ പോയി നിൽക്കുന്നതിനേക്കാൾ നല്ലത് ഇവരിൽ ഒരാളായി ഇവിടെ കഴിയുന്നതാണ്!!!