എടി ദേഷ്യപെടാതെ.. നിനക്കെന്റെ അവസ്ഥയൊക്കെ അറിയാലോ…അവളെ പറഞ്ഞയചേന്റെ കടം ഇപ്പഴും ബാക്കിയ….!! ഒരു മഴപെയ്താൽ മുങ്ങുന്ന ഈ വീടും സ്ഥലവും മാറി എങ്ങോട്ടേലും……

ഹരീഷേട്ടന്റെ പ്രതികാരം

Story written by Binu Omanakkuttan

“ഹരിഷേ….. എടാ നിന്റെ ഫോണടിക്കുന്നു….”

തട്ടുമ്മേൽ നിന്ന് പെയിന്റ് പൂശിക്കൊണ്ട് നിന്ന ഹരിഷിന്റെ അടുത്തേക്ക് റിങ് ചെയ്യുന്ന ഫോൺ നീട്ടിക്കൊണ്ട് അബ്ദു പറഞ്ഞു.

“ആരാടാ….??

“നിന്റെ പാറു….!” കൂടെ ഒരു ചിരിയുമായിരുന്നു അബ്ദുവിന്റെ മറുപടി.

“ന്റെ ഹരീഷേട്ടാ നിങ്ങളിതെവിടാ….? വിളിക്കുമ്പോ ഫോൺ എടുക്കാൻ പറ്റാത്തത്ര തിരക്കിലാണോ…..??!”

ഫോൺ എടുത്ത് ചെവിയിലേക്ക് വച്ചപ്പോൾ തന്നെ മറുവശത്തുനിന്നും അവളുടെ ശകാരമെത്തിയിരുന്നു.

“എടി വല്ലപ്പോഴും കിട്ടുന്ന പണിയ….! ഫോണിൽ കളിച്ചോണ്ട് നിക്കുന്നത് കണ്ട്രാക്ക് കണ്ടാൽ ഉള്ളതൂടെ ഇല്ലാണ്ടാവും…!! നിനക്കറിയാലോ പിന്നെന്താ…!”

“എന്ന്കരുതി ഇങ്ങനെ അവോയ്ഡ് ചെയ്യുന്ന എന്തിനാ….! മണിക്കൂറോളം സംസാരിക്കണ്ട… ഒരു മിനിറ്റ് എന്നെ വിളിച്ചു ഒരു വാക്ക് പറഞ്ഞിട്ട് വച്ചോ…
അതില്ല….!! എനിക്ക് ഇവിടെ പിടിച്ചു നീക്കുവാൻ പറ്റാഞ്ഞിട്ടല്ലേ ഞാനിങ്ങനെ കാല് പിടിച്ചു പുറകെ വരുന്നത്….!!”

അപ്പോഴേക്കും അവളുടെ ശബ്ദം ഇടറിയിരുന്നു. കണ്ണ് നിറയുന്നതും കവിളിലൂടെ അത് ഒഴുകി ഇറങ്ങുന്നതും എനിക്ക് അറിയാൻ കഴിഞ്ഞു.

“ഒളിച്ചോടാൻ ദൃതി ആയോ എന്റെ കുട്ടിക്ക്….!”

“എങ്കിൽ ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞു നേരെ അങ്ങ് വരട്ടെ…!”

ഇന്ന് നമ്മുടെ first night കഴിഞ്ഞു നാളെ രാവിലെ കല്യാണം…!”?ഇത്തിരി ഹാസ്യമായ് ചിരിച്ചോണ്ട് എന്റെ മറുപടി അവക്ക് ഒട്ടും പിടിച്ചില്ല…!

“നിങ്ങക്ക് എന്നെ വേണ്ടെങ്കി അതങ്ങ് തുറന്നു പറഞ്ഞാൽ മതി..!! കുറെ ആലോചനകൾ വന്നിട്ടും എല്ലാം വേണ്ടെന്ന് വച്ചത് നിങ്ങളെ ഓർത്ത് മാത്രമാ….!! എന്തോ വേറെ ആരേം ഇത് പോലെ സ്നേഹിക്കാനും വേറെ ആരോടും?തോന്നത്ത എന്തോ ഒരിഷ്ടം എനിക്ക് നിങ്ങളോട് തോന്നിപ്പോയ്…!! അല്ലെങ്കിൽ കളഞ്ഞിട്ട് എന്നെ പോയേനെ ഞാൻ..!”

“എടി ദേഷ്യപെടാതെ.. നിനക്കെന്റെ അവസ്ഥയൊക്കെ അറിയാലോ…!
അവളെ പറഞ്ഞയചേന്റെ കടം ഇപ്പഴും ബാക്കിയ….!!? ഒരു മഴപെയ്താൽ മുങ്ങുന്ന ഈ വീടും സ്ഥലവും മാറി എങ്ങോട്ടേലും കുറച്ചു സ്ഥലം വാങ്ങി ഒരു കൂര വെക്കുന്ന അത്രേം സമയം കൂടെ നീ എനിക്ക് തരണം…!!”

“ഈ കൂരേടെ കാര്യം കേൾക്കാൻ തുടങ്ങീട്ട് കാലം കുറെയായി ഹരീഷേട്ടാ…!!
നിങ്ങളുടെ പഴഞ്ചൻ ഡയലോഗിൽ വീഴാൻ ഇനിയും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല…!!” എന്ത് പറഞ്ഞാലും അപ്പൊ കൂര… മഴ.. വെള്ളം….! മഴയാണേലും വെള്ളമാണേലും എന്ത് കൂര തന്നെ ആണേലും എന്റെ സ്വർഗം നിങ്ങളുടെ കൂടെ ജീവിക്കുന്നതാ മനുഷ്യ…!! ഞാൻ നിങ്ങളെയാ ഇഷ്ടപ്പെട്ടത്… നിങ്ങളുടെ കുറവുകളും കൂടുതലുകളും കണ്ടിട്ടല്ല…!!

പാറു വീണ്ടും നല്ല ചൂടിൽ തന്നെയായിരുന്നു…

“ഞാനിപ്പോ എന്താ ചെയ്യേണ്ടേ ന്റെ പാറു…!!”

“നിങ്ങൾ ഒന്നും ചെയ്യണ്ട… എന്നെ വേണ്ടന്ന് പറഞ്ഞോ..!!?ഈ ഞായറാഴ്ച പുതിയൊരു ആലോചന വരുന്നുണ്ട്….!!

ചെറുക്കൻ ആർമിയാ…!!” “ഏത് റോബിൻ ആർമിയോ…!!” എന്റെ വളിച്ച കോമഡിക്ക്… അവളുടെ തെ റിപ്പാട്ട് ഒരു രക്ഷേമില്ലായിരുന്നു..!

“ഞാൻ എന്തൊക്കെയായാലും “യെസ്” പറയാൻ പോവാ …! എനിക്ക് വയ്യ.. ഇങ്ങനെ വീട്ടുകാരെ പറ്റിച്ചും കള്ളം പറഞ്ഞും ഇങ്ങനെ…!!”

“ഓഹോ അപ്പൊ തീരുമാനിച്ചുറപ്പിച്ചു വച്ചേക്കുവാരുന്നു അല്ലെ…!!”

“നീ കെട്ടി സുഖായി ജീവിക്ക്…!”

കേന്ദ്രസർക്കാരിന്റെ ജോലി…അല്ലെ പണം വരുന്നെന് വഴി കാണില്ല മോളെ….!”

അല്ലേലും അവർക്കൊക്കെയല്ലേ ഇപ്പൊ മാർക്കറ്റ്….!”

മ്മള് വെറും ഏഴാം കൂലി…!!”

രാവിലെ മുതൽ വൈകുന്നേരം വരെ വല്ലോന്റേം വായിരിക്കനേം കേട്ട്
ചുവരിൽലടിക്കുന്ന പകുതി പെയിന്റും ഉടുതുണീലും വയറ്റിലും പൊടിയും അലർജിയും ഒക്കെ ഉള്ള എന്നേക്കാൾ നല്ലൊരു ബന്ധം നിനക്ക് കിട്ടാൻ പോവല്ലേ….!!

“നീ സുഖായിട്ട് ജീവിക്ക്… അപ്പോഴേക്കും എന്റെ തൊണ്ട വരണ്ടുണങ്ങിയിരുന്നു എങ്കിലും പറഞ്ഞു തീർക്കാൻ കുറെ ഉണ്ടെന്ന ബോധം അതിൽ നിന്നുമൊക്കെ എന്നെ പിന്തിരിയിപ്പിച്ചു…!”

“പാറു…..!” പതിയെ അവളെ വിളിച്ചു.

“മ്മ് എന്തോ…!”

“നിനക്ക് ഞാനൊരു ശല്യമായി തോന്നിത്തുടങ്ങി ല്ലേ….!!?”

“എന്താടാ തെ ണ്ടി നിനക്ക്…..!?എന്താ ഈ പറയുന്നേ… എനിക്കെന്റെ പെയിന്റ് പണിക്കാരന്റെ കൂടെ ജീവിച്ചാൽ മതി…!! ഈ അഞ്ച് കൊല്ലം നിങ്ങക്ക് വേണ്ടി മാത്രമ ഞാൻ കാത്തിരുന്നേ… ഇനിയും അങ്ങനെ തന്നെ ആയിരിക്കും…!!”

അവളുടെ ആ വാക്കുകൾ എന്റെ കണ്ണുകളിൽ ഈറനണിയിച്ചു.

“പാറു നിന്നെ ഇപ്പൊ വിളിച്ചോണ്ട് വരണം എന്ന് നിന്നെക്കാൾ ആഗ്രഹം എനിക്കുണ്ട്…! പക്ഷെ കഴുത്തിലൊരു പൊന്നിന്റെ താലി വാങ്ങാൻ പോലും എന്റെ കയ്യിൽ ഒന്നുല്ല…!”

“ഈ ദാരിദ്ര്യം പറച്ചില് ഒന്ന് നിർത്തവോ… മറുഭാഗത്ത് നിന്ന് അവളുടെ മറുപടി ഇത്തിരി ചൂട് പിടിപ്പിച്ചിരുന്നു….!!

“ഞാൻ വെക്കുവാ ഞായറാഴ്ച നിന്നെ കാണാൻ വരുന്ന പുണ്യാളന്റെ കൂടെ നീ കല്യാണം കഴിക്കുവോ പ്രേമിക്കുവോ എന്താന്ന് വെച്ചാൽ ചെയ്തോ …!!”

“ഹും…ഞാനും വെക്കുന്നു….. ജോലി കഴിഞ്ഞു വന്നേ ഉള്ളു… ഒന്ന് കുളിക്കണം….!” അവൾ ദേഷ്യത്തോടെ പറഞ്ഞു..

“രാത്രി വിളിക്കുവോ…??” സമാധാനന്തരീക്ഷം സൃഷ്ടിക്കാൻ ഞാനൊന്ന് ശ്രമിച്ചു.

“പാതിരാത്രിലുള്ള സല്ലാപമൊക്കെ ഞാൻ നിർത്തുവാ…!! മറ്റൊരാളുടെ ഭാര്യയാകാൻ പോകുന്ന പെണ്ണിനോട് ഇനി അധികം സംസാരമൊന്നും വേണ്ട….!!”

ദേഷ്യം കൊണ്ട് പുള്ളിക്കരി ഫോൺ കട്ട്‌ ചെയ്തു…

♡♡♡♡♡♡♡♡♡♡♡♡♡♡

“നീയെന്തിനാ ആ കൊച്ചിനെ ഇങ്ങാനിട്ടു വട്ട് കളിപ്പിക്കുന്നെ… ഞായറാഴ്ച അവളെ കാണാൻ നീയാണ് ചെല്ലുന്നതെന്ന് തുറന്നു പറഞ്ഞൂടെ നിനക്ക്…!!”

കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് അമ്മയുടെ ചോദ്യത്തിന് ചെറുതായൊന്നു ചിരിച്ചു…

“അമ്മേ… ഈ അഞ്ചു കൊല്ലം മുൻപ്, ഞാൻ പെയിന്റിങ് പണിയൊക്കെ ചെയ്തു നടന്ന സമയത്ത്അ വളെ പെണ്ണ് കാണാൻ പോയ ദിവസം ഉണ്ടല്ലോ ജീവിതത്തിൽ ആദ്യായിട്ട് പെണ്ണ് കാണൻ പോയതും, പെണ്ണിനെ കണ്ട് ഇഷ്ടായതും… ആ പെണ്ണിനും എന്നെ ഇഷ്ടമായെങ്കിലും,അന്ന് അവളുടെ അപ്പൻ ഞാൻ വെറുമൊരു കൂലിപ്പണിക്കാരൻ ആയതു കൊണ്ട് തന്റെ മോളെ കെട്ടിച്ചു തരില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞ ആ തന്തയുടെ മോളെ ഈ അഞ്ചു കൊല്ലവും പ്രേമിച്ചു മറ്റൊരാൾക്കും കൊടുക്കാതെ അവൾക്ക് വേണ്ടതൊക്കെ ചെയ്തും കൊടുത്തും…. ദേ ഈ നിമിഷമൊന്നു വിളിച്ചാൽ അപ്പൊ കൂടെ വരാൻ നിൽക്കുന്ന അവളെ അവളുടെ വീട്ടിൽ പോയ്‌ വീണ്ടും പെണ്ണ് കണ്ട്, അഞ്ചു വർഷം മുൻപ് ഞാൻ ഇവിടെ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ആ തന്തയുടെ മുഖത്ത് നോക്കി പറഞ്ഞിട്ട് അങ്ങേരെ കൊണ്ട് തന്നെ അങ്ങേരുടെ മോളെ എന്റെ കയ്യിൽ പിടിച്ചു തരുന്ന ആ നിമിഷം അത് എനിക്ക് ഒന്ന് കാണണം എന്റെ അമ്മേ….!!”

“മഴ വന്നാൽ മുങ്ങുന്ന വീട്…. ജോലിയും കൂലിയുമില്ലാത്ത എനിക്ക് അങ്ങേരുടെ മോളെ തരില്ലന്ന് പറഞ്ഞപ്പോ പുള്ളിക്കാരന്റെ മോള് എനിക്ക് ഹൃദയം തന്ന കാര്യം ആ മണ്ടൻ ത ന്ത അറിഞ്ഞില്ല…!! ഹരി പൊട്ടിചിരിച്ചു.

“നല്ലൊരു ജോലിയും സുരക്ഷിതമായി അവളെക്കൊണ്ട് വന്നു ജീവിക്കാൻ കുറച്ചു സ്ഥലവും വേണമെന്ന വാശി ദ ഈ പട്ടാളക്കാരന്റെ ആഗ്രഹം ആയിരുന്നു…!!”

“ഇത്രമേലെന്നെ പ്രേമിക്കുന്ന ആ പാവത്തിനും അറിയില്ല എനിക്ക് ജോലി കിട്ടിയതും സ്ഥലം വാങ്ങിയതും ഒന്നും…!”

അമ്മയുടെ മുഖത്തെ പ്രസാദമുള്ള പുഞ്ചിരി മാത്രമായിരുന്നു മറുപടി….

“ഒരു പെണ്ണിനെ തന്നെ രണ്ടാമതും ആലോചനയും കൊണ്ട് പോകുന്ന ആദ്യത്തെ ചെക്കൻ ഞാനായിരിക്കും അമ്മേ…!!”

കട്ടനും കുടിച്ച് വരാന്തയിൽ അമ്മയോട് കുശലവും പറഞ്ഞിരുന്നപ്പോ വീണ്ടും ഫോൺ ശബ്‌ദിക്കുവാൻ തുടങ്ങി…

ഫോണെടുത്ത് ചെവിയോരം വച്ചു…

“എന്താ പാറു നിനക്ക്…??”

എന്റെ ചോദ്യം അവളെ വല്ലാതെ വേദനിപ്പിച്ചു കാണും എന്ന് തോന്നി…പുള്ളിക്കാരി സൈലന്റ് മോഡിൽ…!

കുറെ കഴിഞ്ഞു അണപൊട്ടിയൊഴുകുന്ന കണ്ണീരിന്റെയും ഏങ്ങിക്കരയുന്ന ഹൃദയത്തിന്റേം ശബ്ദം കേട്ടു….!!

“പാറു…. നീയെന്തിനാ കരയുന്നെ കാര്യം പറ…!!”

“ഹരിയേട്ടാ ഞാൻ അച്ഛനോട് ചേട്ടനെ പറ്റി പറഞ്ഞു സമ്മതിക്കുന്ന മട്ടില്ല…!”

“എടി ഞാൻ നിന്നോട് പറഞ്ഞില്ലേ.. എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്.. അതൊക്കെ തീർത്ത് നിന്നെ സ്വന്തമാക്കുമ്പോഴേക്കും നീ മൂത്ത് നരക്കൂടീ പെണ്ണെ…!!”

“പോ ഏട്ടാ.. ഞാനിവിടെ കിടന്നു ഉരുകുമ്പോൾ നിന്റെ ഈ തമാശ എനിക്ക് ഒട്ടും പിടിക്കുന്നില്ല…!!”

“നീ എന്തൊക്കെയായാലും പയ്യനെ ഒന്ന് കാണ് ഇഷ്ടപ്പെടുവാണേൽ നമുക്കെല്ലാർക്കും കൂടെ അങ്ങ് നടത്തമെന്നെ…!”

പിന്നെ കേട്ടത് കാൾ കട്ട്‌ ചെയ്ത ശബ്ദമായിരുന്നു.

തിരികെ ഞാൻ വിളിച്ചപ്പോ ഫോൺ സ്വിച്ച് ഓഫ്‌ ….!!

പിന്നീടുള്ള വിരലിലെണ്ണാൻ കഴിയുന്ന ദിവസങ്ങൾ ഓരോന്നും ഞാൻ നല്ല ത്രില്ലിലായിരുന്നു…!

അഞ്ച് വർഷം പ്രേമിച്ച പെണ്ണാണെങ്കിലും അന്ന് ആദ്യമായ് അവളെ കാണാൻ വീട്ടില് ചെന്നപ്പോ ചായയൊക്കെ കുടിച്ച ശേഷം അവളോട് സംസാരിക്കാൻ അല്പം സമയം കിട്ടി..!

ഇഷ്ടായോ എന്ന ചോദ്യത്തിൽ അന്ന് അവൾ തല കുലുക്കുകയാണ് ചെയ്തത് പക്ഷെ എന്റെ ജോലിയും സ്ഥലവുമൊക്കെ കേട്ടറിഞ്ഞപ്പോ അപ്പനും അവളുടെ വീട്ടുകാരും പതുക്കെ ആ ആലോചന നിരസിച്ചു..!

ആരൊക്കെ അവഗണിച്ചാലും എന്റെ നമ്പർ എങ്ങനെയോ തപ്പിപ്പിടിച്ചു പുള്ളിക്കാരി എന്നെ വിളിച്ച നിമിഷം മുതൽ ഞാൻ പുതിയൊരു മനുഷ്യനായി മാറുകയായിരുന്നു…!?അങ്ങനെ പട്ടാളത്തിലേക്ക് ജോലി കിട്ടിയതും പെങ്ങടെ കടങ്ങൾ വീട്ടിയതും ഇത്തിരി ദൂരെ മാറി കുറച്ചു സ്ഥലം വാങ്ങി അവിടെ ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട്‌ പണിതതും ഒന്നും ഇന്നേവരെ അവൾ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം…

♡♡♡♡♡♡♡♡♡♡♡♡

അങ്ങനെ ഞായറാഴ്ച വന്നെത്തി… രാവിലെ തന്നെ യാത്ര തിരിച്ചു…

പതിനൊന്നു മണിയോടെ അവളുടെ വീട്ടിൽ ചെന്നു…!

എന്നെ കണ്ടപ്പോഴേ അവളുടെ അപ്പന്റെ മുഖത്ത് ഒരു പന്തികേട് ഞാൻ തിരിച്ചറിഞ്ഞു….!

“നേരത്തെ ഇവിടെ വന്നിട്ടുണ്ടോ…!?”

അവളുടെ അപ്പന്റെ ചോദ്യത്തിന് മുന്നിൽ തലയുയർത്തി നിന്നു. “അഞ്ചു വർഷം മുൻപ് ഒന്ന് വന്നിരുന്നു…!!” എന്ന മറുപടി. വീട്ടിലുള്ളോരുടെ ശ്രദ്ധ എന്നിലായി… “”

“ഹരി…. ഹരിഷ് ല്ലേ…!!”

“മ്മ് അതെ…!” ഞാൻ മൂളി

ജോലിയൊക്കെ ആയോ….?

“മ്മ്.. ആയി…!”

“ഇപ്പോഴും ആലപ്പുഴെ തന്ന ല്ലേ…??”

“അല്ല…! ഒരു പെണ്ണിനെ സ്വന്തമാക്കാൻ കുറച്ചു സ്ഥലവും വീടും വാങ്ങേണ്ടി വന്നു.. പിന്നെ ഒരു ജോലിയും…!!”

തന്റെ മുന്നിൽ അല്പം താഴ്ന്നു പോയ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞു.

“ലഷ്മി മോളെ വിളിച്ചേ….!”

വിശേഷങ്ങൾ പറഞ്ഞിരിക്കെ അദ്ദേഹം മകളെ വിളിക്കാൻ ഭാര്യയോട് പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞു കിലുങ്ങുന്ന പാദസ്വരത്തിന്റെ ശബ്ദം കേൾക്കുന്നിടത്തേക്ക് എല്ലാവരും നോക്കിയിരുന്നു….

നടപ്പുരയിലേക്ക് കയ്യിലെ തലത്തിൽ ചായയുമായി അവൾ നടന്നു വരുന്നത് ഇമ വെട്ടാതെ ഞാൻ നോക്കിയിരുന്നു.

നിവർന്നാണ് നടക്കുന്നതെങ്കിലും തല തറയിൽ നോക്കിയാണ് പുള്ളിക്കാരി അരികിലേക്ക് വന്നത്…!!

“അടുത്ത് വന്നതും മുഖമുയർത്തി എന്റെ മുഖത്തേക്കൊന്ന് നോക്കി…?കണ്ണുകൾ തടിച്ചു കിടപ്പാണ് കവിളുകൾ രണ്ടും വീർത്തിട്ടുണ്ട്…!”

കയ്യിലെ താലം ടീപ്പോയിലേക്ക് വച്ചവൾ കണ്ണുകൾ ഒന്ന് തിരുമ്മി… സ്വപ്നമോ മിഥ്യയൊ എന്നറിയാതെ ആ പാവം അന്താളിച്ചു പോയിരുന്നു. സന്തോഷത്തിൽ പുള്ളിക്കാരി എന്നെ അന്ധംവിട്ട് നോക്കി നില്ക്കുന്നു….!!

നാണം വന്ന് ചുവന്ന നുണക്കുഴിക്കവിൾ വിശ്യാസം വരാതെ തന്നെ ഉറ്റു നോക്കുന്ന കണ്ണുകൾ…. ചുണ്ടിൽ വിടർന്ന സന്തോഷത്തിന്റെ പുഞ്ചിരി….!! എല്ലാം ഒരു സ്വപ്നം പോലെ….!!

ചായ കുടിച്ചു തുടങ്ങിയപ്പോ “എനിക്കൊന്ന് സംസാരിക്കണമെന്ന് ഉയർന്ന ശബ്ദത്തോടെ സദസിനു മുന്നിൽ അവള് ആവശ്യപ്പെട്ടു…!! മുകളിലത്തെഅവളുടെ റൂമിലേക്കായിരുന്നു എന്നെ കൊണ്ട് പോയത്…!

ഡോർ തുറന്നു അകത്തേക്ക് കയറ്റി കതകിന്റെ കുറ്റിയിട്ടു…

“എല്ലാം ഒറ്റയ്ക്ക് പ്ലാൻ ചെയ്തു എന്നെ പറ്റിക്കുവാരുന്നു ല്ലേ ….!! “കള്ളൻ…! “ദ്രോഹി…..!! എന്നോടൊരു വാക്ക് പറഞ്ഞില്ലല്ലോ…!! നിന്നെ ഞാൻ കൊ ല്ലുട…എന്റെ കോളറിൽ പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി….!!”

എന്റെ നെഞ്ചോരം ചേർന്ന് മുറുകെ കെട്ടിപ്പിടിച്ചവളുടെ നിൽപ്പ്….!!
പതിയെ ആ നുണക്കുഴി കവിളിൽ ഒ രുമ്മ വച്ചു….!

“എടി നിന്നോട് ഞാൻ പറഞ്ഞില്ലേ ചെറുക്കനുമായുള്ള കല്യാണത്തിന് സമ്മതിച്ചോളാൻ…!!

“അയിന് ഞാൻ അറിഞ്ഞില്ലല്ലോ..എന്റെ സ്വന്തം ആർമിക്കാര…!!” അവൾ ചിരിയോടെ പറഞ്ഞു…

ഏറെ നേരമായിട്ടും അവൾ എന്നെ മുറുകെ പിടിച്ചിരിക്കുന്നതിനു അയവു സംഭവിച്ചിരുന്നില്ല….!

“വിടെടി…. പോണ്ടേ എനിക്ക്…!!!എന്ന് പറഞ്ഞെങ്കിലും അവക്ക് യാതൊരു കൂസലും ഇല്ലാരുന്നു…!

പിന്നെ ഞാനും മടിച്ചില്ല….

ചേർത്തങ്ങ് പിടിച്ചു…!

അവക്ക് ജീവിതത്തിൽ കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ്റും സന്തോഷവും സസ്പെൻസും എല്ലാം ആ ദിവസമായിരുന്നു…..!!!”

♡♡♡♡♡♡♡♡♡♡♡♡♡♡♡♡

അധികം വൈകാതെ കല്യാണദിവസവും വന്നെത്തി…. അവളെ പൂർണമായും സ്വന്തമാക്കുന്ന സുദിനം….!!

ഞങ്ങൾ ഏറെ കൊതിച്ച ആ ദിവസം…!!

മിന്നുകെട്ട് കഴിഞ്ഞ് അവളുടെ സീമന്തരേഖയിൽ സിന്തൂരവും തൊട്ട്…. ഇനി അവളുടെ അച്ഛൻ അവളെ കൈ പിടിച്ചു എന്റെ കയ്യിൽ ഏൽപ്പിക്കുന്ന ചടങ്ങാണ്….

അതിനായി മണ്ഡപത്തിൽ ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റ് നിന്നു….

വെറ്റിലയും അടക്കയും വെള്ളി നാണയവും അവളുടെ കയ്യും എന്റെ കയ്യിലേക്ക് വച്ചു തരുമ്പോൾ അച്ഛന്റെ മിഴികൾ നിറഞ്ഞു.

എന്റെ മുന്നിൽ തോറ്റു പോയതല്ല….! അച്ഛൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഒരു ജോലി വാങ്ങിക്കുകയൊ…. ഒരു വീട് വക്കുകയൊ എന്റെ കടങ്ങൾ തീർക്കുകയൊ ചെയ്യില്ലായിരുന്നു…. എന്റെ ഉള്ളിലേക്ക് ഒരു കനൽ ഇട്ട് തന്ന് എന്നെ നേർവഴിക്കു നയിച്ചത് അച്ഛനാണ്…. അതോർത്ത് അച്ഛന് എന്നും അഭിമാനമേ ഉണ്ടാകു…!! അച്ഛൻ മരിച്ചുപോയ എനിക്ക് അച്ഛന്റെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല….!! ഈ അച്ഛന്റെ എല്ലാ സ്നേഹവും എനിക്ക് വേണം… ഞാൻ അച്ഛനെ ചേർത്ത് പിടിച്ചു…!!

മനോഹരമായ ആ കല്യാണം അങ്ങനെ പൂർണ സന്തോഷത്തിൽ ആഘോഷിച്ചു…

♡♡♡♡♡♡♡♡♡♡♡♡

ഇന്നും അവളുടെ മടിയിൽ തലവച്ചങ്ങനെ കിടക്കുമ്പോ അവൾ പറയും
ഏട്ടായി അന്നെന്നെ കാണാൻ വന്നില്ലായിരുന്നെങ്കിൽ….സത്യായിട്ടും ഞാൻ എന്തെങ്കിലുമൊക്കെ ചെയ്തേനേ ന്ന്….!!” അപ്പൊ ഞാൻ അവളെ മുറുകെ കെട്ടിപ്പിടിക്കും മതി വരുവോളം ചു മ്പനങ്ങൾ കൊണ്ട് പൊതിയും….. എന്തോ ഒരു ലഹരിയാണ് എനിക്ക് അവളോടുള്ള പ്രണയത്തിന്…

“നമ്മൾ വെറുതെ പ്രണയിച്ചാൽ പോരാ… എന്നും ഓർക്കുവാൻ കഴിയുന്ന തരത്തിൽ എന്തെങ്കിലുമൊക്കെ സൂക്ഷിച്ചു വെക്കുവാൻ കഴിയണം…. നല്ല പ്രണയം ഒരിക്കലും തോറ്റു പോകില്ല…!!”

♡♡♡♡♡♡♡♡♡♡♡♡

പണ്ട് എഴുതിയ കഥയാണ്…. ഒരു 7 ഏഴ് വർഷത്തോളം ആയെന്ന് കരുതുന്നു.
ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്…. ഇഷ്ടമായെങ്കിൽ നിങ്ങൾ arrange marriage ചെയ്തവരാണെങ്കിൽ നിങ്ങളുടെ ആ ആദ്യ നിമിഷം ഓർക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രണയത്തെ ആദ്യമായ് കണ്ടപ്പോഴുണ്ടായ അനുഭവം കമന്റ് ചെയ്യൂ….