ഈ കേസിൽ നിങ്ങളെ സഹായിക്കാൻ ജഗനുമുണ്ടാകും എല്ലാ കാര്യങ്ങളും ജഗൻ പറഞ്ഞു തരും…

പോലീസ് ഡയറി

Story written by Swaraj Raj

” സലിം ഇരിക്കു” തന്റെ മുന്നിലെ കസേര കാണിച്ചു കൊണ്ട് ഡി ജി പി ചന്ദ്രശേഖർ എസ് പി സലിമിനോടായി പറഞ്ഞു

“സാർ വരാൻ പറഞ്ഞത് “

“നിനക്ക് രണ്ടാഴ്ച മുമ്പ് ആത്മാഹത്യ ചെയ്ത വരുണിനെ അറിയില്ലേ”

” വക്കീൽ കരുണാകരന്റെ മകൻ “

” അതെ അവൻ തന്നെ അവന്റെ മരണം ഒന്നന്വേഷിക്കണം”

” അവൻ സ്വയം ആത്മാഹത്യ ചെയ്തതല്ലേ “

“അങ്ങനെയാണ് അന്വേഷണത്തിൽ കണ്ടെത്തിയത് പക്ഷേ ഒരു കാരണവുമില്ലാതെ തന്റെ മകൻ ആത്മാഹത്യ ചെയ്യില്ല അവനെ ആരോ ആത്മാഹത്യതയിലേക്ക് തള്ളിവിട്ടതാണെന്നാണ് കരുണാകരൻ പറയുന്നത് കരുണാകരന് പല ഉന്നതരുമായി ബന്ധമുണ്ട് അത് കൊണ്ട് വരുൺ ആത്മാഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്തി ഈ കേസ് എത്രയും പെട്ടന്ന് തീർക്കണം” ഇത്രയും പറഞ്ഞു കൊണ്ട് ഡി ജി പി ഫോണെടുത്ത് കാൾ ചെയ്തു

” ആ ജഗനോട് വരാൻ പറയു” ഡി ജി പി ഫോണിൽ സംസാരിച്ചു

“ഇതാണ് അന്നത്തെ കേസന്വേഷണ റിപ്പോർട്ട് ” ഫോൺ വച്ചിട്ട് ഒരു ഫയൽ സലിമിനു നേരെ നീട്ടികൊണ്ട് ഡി ജി പി പറഞ്ഞു
അപ്പോൾ ഒരു പോലീസുകാരൻ അങ്ങോട്ട് വന്നു അയാൾ ഡി ജി പി ക്ക് സാല്യൂട്ട് അടിച്ചു

” ഇത് എസ് ഐ ജഗൻ വരുൺ ആത്മാഹത്യ ചെയ്ത ദിവസം അന്വേഷണം നടത്തിയത് ജഗനാണ് ” പോലീസുകാരനെ സലിമിന് പരിചയപ്പെടുത്തിക്കൊണ്ട് ഡി ജി പി പറഞ്ഞു സലിം ജഗനെ നോക്കി പുഞ്ചിരിച്ചു

” ഈ കേസിൽ നിങ്ങളെ സഹായിക്കാൻ ജഗനുമുണ്ടാകും എല്ലാ കാര്യങ്ങളും ജഗൻ പറഞ്ഞു തരും “

“താങ്ക്യൂ സാർ “

” കേസ് എത്രയും പെട്ടന്ന് തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു”

” ശ്രമിക്കാം സാർ” സലിമും ജഗനും ഡി ജി പി ക്ക് സാല്യൂട്ടടിച്ച് പുറത്തേക്കിറങ്ങി

” വരുൺ ആത്മഹത്യ ചെയ്യുമ്പോൾ വീട്ടിൽ ആരൊക്കെയുണ്ടായിരുന്നു ” ഡി ജി പി യുടെ ഓഫിസിൽ നിന്നിറങ്ങിയ സലിം ജഗനോടായി ചോദിച്ചു

” വരുണിന്റെ അമ്മയും സഹോദരിയും”

“സംഭവം വിവരിക്കാമോ ജഗൻ “

” ശരി സാർ രണ്ടാഴ്ച മുമ്പ് അതായത് ജൂൺ രണ്ടാം തിയ്യതിയിൽ കരുണാകരൻ ഒരു കേസിന്റെ ഭാഗവുമായി കോടതിയിൽ പോയിരുന്നു വീട്ടിൽ വരുണും അമ്മ വനജയും സഹോദരി അരുണയുമായിരുന്നു ഉണ്ടായിരുന്നത് ഒരു പതിനൊന്ന് മണിയോടെ അരുണ ചായയുമായി വരുണിന്റെ മുറിയിലെത്തി അപ്പോൾ വരുൺ ബെഡിൽ കിടന്നു മൊബൈലിൽ നോക്കുകയായിരുന്നു അരുണ ചായ റൂമിലുള്ള ടേബിളിൽ വച്ച് തിരികെ പോയി കുറച്ചു സമയത്തിനു ശേഷം ചായ കപ്പ് എടുക്കാൻ വരുണിന്റെ മുറിയിലെത്തിയ അരുണ കാണുന്നത് വായിൽ നിന്നും പതയും നുരയും ഒലിച്ച് കണ്ണ് തുറന്ന് കിടക്കുന്ന വരുണിനെയാണ് “

” വിഷം കഴിച്ച് ആത്മാഹത്യത” ജഗൻ പറഞ്ഞത് കേട്ട് സലിം ചോദിച്ചു

“അതെ സാർ “

” വിഷം എങ്ങനെ അകത്തു കടന്നു “

“ചായയിലൂടെ “

“വാട്ട്”

“അതെ സാർ അന്വേഷണത്തിൽ ചായയിൽ വിഷമുണ്ടായിരുന്നെന്ന് കണ്ടെത്തി വിഷ കുപ്പി വരുണിന്റെ ബെഡിന്റെ അടിയിൽ നിന്നും കിട്ടിയിരുന്നു “

” അപ്പോൾ അരുണയായിരിക്കില്ലേ ചായയിൽ വിഷം കലർത്തിയത് “

“അല്ല സാർ അവളെന്തിനാണ് സ്വന്തം സഹോദരനെ കൊല്ലുന്നത് ഞങ്ങൾ അവളെ ചോദ്യം ചെയ്തിരുന്നു അവർ തമ്മിൽ നല്ല സ്നേഹ ബന്ധമായിരുന്നു”

“അവിടെ വേലക്കാർ ഉണ്ടോ “

” ഇല്ല സാർ “

“ആത്മാഹത്യ കുറിപ്പ്?” സലിം സംശയത്തോടെ ചോദിച്ചു

” ഇല്ല സാർ അവൻ മരിക്കാൻ കാരണമൊന്നുമില്ല എല്ലാവർക്കും അവനെ കുറിച്ച് നല്ലഭിപ്രായമാണ് ധാരാളം പണമുണ്ട് ബൈക്കുണ്ട് ഒന്നിനും ഒരു കുറവുമില്ല എന്നിട്ടും അവനെന്തിനാണ് ആത്മാഹത്യ ചെയ്തതെന്ന് മനസിലാവുന്നില്ല”

” നമുക്ക് കരുണാകരന്റെ വീട് വരെ പോകാം” സലിം ജഗനെ നോക്കി കൊണ്ട് പറഞ്ഞു

” ശരി സാർ”

സലിമും ജഗനും കരുണാകരന്റെ വീട്ടിലെത്തുമ്പോൾ കരുണാകരൻ ഹാളിലെ സോഫയിൽ ഇരിപ്പുണ്ടായിരുന്നു മകന്റെ മരണം അയാളെ വല്ലാതെ തളർത്തിയിരുന്നു

” ഞാൻ സലിം സി ഐ ആണ് ഇത് ജഗൻ “

” അറിയാം ഇരിക്കു” മുന്നിലുള്ള സോഫ കാണിച്ചു കൊണ്ട് കരുണാകരൻ പറഞ്ഞു
സലിം ഹാൾ ചുറ്റും നോക്കി കൊണ്ട് സോഫയിലിരുന്നു

” ഞാൻ നിങ്ങളുടെ മകന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ വന്നതാണ് “കരുണാകരനെ നോക്കി കൊണ്ട് സലിം പറഞ്ഞു

” അവൻ ആത്മാഹത്യ ചെയ്തതല്ല അവനെ ആരോ കൊന്നതാണ് ” കരുണാകരൻ വിതുമ്പി കൊണ്ട് പറഞ്ഞു

” പോസ്റ്റ് മോർട്ട റിപ്പോർട്ടിൽ പറയുന്നത് വരുൺ മരിച്ചത് വിഷം അകത്ത് ചെന്നിട്ടാണെന്നാണ് വിഷം ശരീരത്തിനകത്തെത്തിയത് ചായയിലൂടെയാണ് നിങ്ങൾ പറയുന്നത് വിഷ്ണുവിനെ ആരോ കൊന്നതാണെന്നാണ് അങ്ങനെയാണെങ്കിൽ അത് നടക്കാൻ രണ്ട് വഴികളെയുള്ളു ഒന്ന് നിങ്ങളറിയാതെ പുറത്ത് നിന്ന് ആരെങ്കിലും വന്ന് ചായയിൽ വിഷം കലർത്തുക രണ്ട് ഈ വീട്ടിലുള്ള ആൾ തന്നെ ചായയിൽ വിഷം കലർത്തുക ഒന്നാമത്തെത് നടക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് അത് കൊണ്ട് രണ്ടാമത്തെതായിരിക്കും നടന്നിട്ടുണ്ടാകുക ഇവിടെയുള്ള ആൾ തന്നെയാണ് വിഷ്ണുവിന് വിഷം കൊടുത്തത് നിങ്ങൾ നിങ്ങളുടെ ഭാര്യ അല്ലെങ്കിൽ മകൾ ഇവിടെ വേലക്കാർ ആരുമില്ലെല്ലോ “

“നോ വിഡ്ഢിത്തരം പറയാതെ അവൻ എന്റെ മകനാണ് അവനെ ഞങ്ങൾക്കെല്ലാവർക്കും ജീവനാണ് പിന്നെ എന്തിന് ഞങ്ങൾ കൊല്ലണം”

“പിന്നെ ആരാണ് ചായയിൽ വിഷം കലർത്തിയത് വിഷ്ണു ആത്മാഹത്യ ചെയ്തതാണെങ്കിൽ അവൻ തന്നെയാണ് ചായയിൽ വിഷം കലർത്തിയത് അല്ലാതെ നിങ്ങൾ പറയുന്നത് പോലെ കൊന്നതാണെങ്കിൽ അത് നിങ്ങൾ മൂന്ന് പേരിൽ ഒരാളാണ് “

” സാർ ഞാൻ ഉദ്ദേശിച്ചത് അവനെ ആരോ ആത്മാഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതാണെന്നാണ് “കരുണാകരൻ പറഞ്ഞു

“ഓഹോ അവന് കാമുകിയുണ്ടായിരുന്നോ “

“മിസ്റ്റർ ഒരു പെണ്ണിന് വേണ്ടി ജീവൻ കളയാൻ അത്ര മണ്ടനൊന്നുമല്ല എന്റെ മകൻ ”

” ഉം ” സലിം ചെറുതായൊന്ന് മൂളി ” വരുണിന്റെ ഫോൺ പരിശോധിച്ചിരുന്നോ ” സലിം ജഗനോടായി ചോദിച്ചു

”പരിശോധിച്ചു സാർ ഒന്നും കിട്ടിയില്ല”

” ഉം ” സലിം കുറച്ചു നേരം ആലോചിച്ചിരുന്നു “മിസ്റ്റർ കരുണാകരൻ നിങ്ങളുടെ മകനെ ആത്മാഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതാണെന്ന് പറയാൻ കാരണം ?” സലി മിന്റെ ചോദ്യം കേട്ട് കരുണാകരൻ ഞെട്ടി

”അത് പിന്നെ അവൻ വെറുതെയങ്ങ് ആത്മഹത്യ ചെയ്യില്ല ഇവിടെ അവനൊരു കുറവുമില്ല പിന്നെ അവനെന്തിന് ആത്മഹത്യ ചെയ്യണം”

” ശരിയാ ആരും വെറുതെയങ്ങ് ആത്മഹത്യ ചെയ്യില്ല എന്തെങ്കിലും കാരണം കാണും ഇവിടെ വരുണിന്റെ ആത്മഹത്യയുടെ കാരണം നമുക്കാർക്കും അറിയില്ല പക്ഷേ നിങ്ങൾ പറയുന്നു വരുണിനെ ആരോ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്നാണ് അങ്ങനെ പറയാൻ ഒരു കാരണമുണ്ടാകുമല്ലോ അതെന്താണ്”

” അത് ..അത് പിന്നെ “കരുണാകരൻ വിയർത്തു

” നോക്ക് കരുണാകരൻ എന്തെങ്കിലുമുണ്ടെങ്കിൽ പറയണം എന്നാലെ വരുണിന്റെ ഘാതകരെ കണ്ടെത്താൻ പറ്റു”

”ഞാൻ പറയാം ഞാൻ പറയുന്ന കാര്യം വരുണിന്റെ ആത്മഹത്യയുമായി ബന്ധമുണ്ടോ എന്നറിയില്ല വരുൺ ആത്മാഹത്യ ചെയ്യുന്നതിന് ഒഴ്ച മുമ്പ് കോടതിയിൽ പോയി മടങ്ങി വരികയായിരുന്ന എന്നെ കുറച്ചു പേർ ചേർന്ന് തട്ടികൊണ്ട് പോയി ഒഴിഞ്ഞ വീട്ടിൽ വച്ച് എന്നെ ഒരു യുവതിയോടൊപ്പം നിർത്തി നഗ്ന ഫോട്ടോകൾ എടുത്തു ” കരുണാകരൻ പറഞ്ഞത് കേട്ട് സലിം ജഗനെ നോക്കി

”എന്തിനാണ് അവർ അങ്ങനെ ചെയ്തത് ” സലിം സംശയത്തോടെ ചോദിച്ചു

” അറിയില്ല “

” ആ ഫോട്ടോകൾ കാട്ടി അവർ നിങ്ങളെ ബ്ലാക്ക് മെയിൽ ചെയ്തോ “

” ഇല്ല പക്ഷേ ഇക്കാര്യം പോലീസിൽ പറഞ്ഞാൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടുമെന്ന് പറഞ്ഞു “

“നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ “

” ഉണ്ട് ഞാൻ മണൽ മാഫിയക്കെതിരെ കോടതിയിൽ വാദിച്ചിരുന്നു എന്നോട് കേസിൽ നിന്നും പിൻമാറാൻ അവർ കുറേ തവണ ആവിശ്യപ്പെട്ടിരുന്നു അവരായിരിക്കുമെന്നാണ് അന്ന് ഞാൻ കരുതിയത് പക്ഷേ അതിനു ശേഷം അരുണയെ കോളേജിൽ പോകുമ്പോൾ കുറച്ചു പേർ പിന്തുടരുകയും അവളുടെ ഫോട്ടോ എടുക്കുകയും ചെയ്തു അതിനു ശേഷമാണ് വരുൺ ആത്മാഹത്യ ചെയ്തത് ”

” എങ്കിൽ വരുണിന്റെ ആത്മാഹത്യയ്ക്ക് പിന്നിൽ മണൽ മാഫിയക്കാർ തന്നെ വരുണിനെയും അതുപോലെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും അതുകൊണ്ടാവാം അവൻ ആത്മാഹത്യ ചെയ്തത് ” കരുണാകരൻ പറഞ്ഞത് കേട്ട് ജഗൻ പറഞ്ഞു

” എന്നെ ദ്രോഹിക്കാതെ അവർ എന്തിന് എന്റെ മക്കളെ ദ്രോഹിക്കുന്നു” ജഗൻ പറഞ്ഞത് കേട്ട് കരുണാകരൻ പൊട്ടിക്കരഞ്ഞു അത് കണ്ട് സലിം അയാളെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു

” വരുണിന്റെ പേരിൽ എപ്പോളെങ്കിലും കേസ് ഉണ്ടായിട്ടുണ്ടോ ” കരുണാകരന്റെ വീട്ടിൽ നിന്നും തിരികെ വരുമ്പോൾ സലിം ചോദിച്ചു

” ഇല്ല സാർ”

“അവനെ കുറിച്ച് കൂടുതൽ അന്വേഷിക്കണം അവന്റെ കൂട്ടുകാരോട് അവൻ പഠിച്ച സ്കൂൾ കോളേജുകളിൽ എല്ലാം “

” ശരി സാർ”

രണ്ട് ദിവസത്തിന് ശേഷം ഡി ജി പി യുടെ ഓഫീസ്

” സലിം അന്വേഷണം എങ്ങനെ പോകുന്നു” ഓഫീസിലേക്ക് കയറി വന്ന സലീമിനോടായി ഡി ജി പി ചോദിച്ചു

” അവസാനിച്ചു സാർ”

“വാട്ട്! ഇത്ര പെട്ടെന്നോ “

“അതെ സാർ വരുൺ ആത്മാഹത്യ ചെയ്തതാണ് “

” കാരണം “

“നീതി നടപ്പാക്കിയതാണ് “

” മനസിലായില്ല ” ഡി ജി പി സംശയത്തോടെ സലിമിനെ നോക്കി. സലിം തന്റെ കൈയിലുള്ള ഫയലിൽ നിന്നും ഒരു ഫോട്ടോ എടുത്ത് ഡി ജി പി യുടെ മുന്നിൽ വച്ചു

“ഇതാരാണ്” ഫോട്ടോയിലെ പെൺകുട്ടിയെ നോക്കി കൊണ്ട് ഡി ജി പി ചോദിച്ചു

” ഇത് രശ്മി ഒമ്പത് മാസം മുമ്പ് സ്വന്തം മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചു ആത്മാഹത്യയുടെ കാരണം ആർക്കും അറിയില്ല “

” രശ്മിയുടെ ആത്മാഹത്യയും വരുണിന്റെ ആത്മാഹത്യയും തമ്മിലെന്താണ് ബന്ധം “

” ഞാൻ വരുണിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു അപ്പോൾ പ്രധാനപ്പെട്ട തെളിവ് കിട്ടി പോലീസിൽ വരുണിന്റെ പേരിൽ ഒരു പരാതി ലഭിച്ചിരുന്നു പോലീസ് അത് റിപ്പോർട്ട് ചെയ്തില്ലെന്ന് മാത്രം “

” പോലീസ് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം “

” പരാതി അപ്പോൾ തന്നെ പിൻവലിച്ചിരുന്നു”

“ഓഹോ ആരായിരുന്നു പരാതി കൊടുത്തത് “

” ഈ പെൺകുട്ടി ” രശ്മിയുടെ ഫോട്ടോ ഉയർത്തിക്കൊണ്ട് സലിം പറഞ്ഞു

” എന്തായിരുന്നു പരാതി “

”പീ ഢനം”

“വാട്ട്”

“അതെ സാർ രശ്മിയും വരുണും തമ്മിൽ പ്രണയത്തിലായിരുന്നു അത് ആർക്കും അറിയില്ലെന്ന് മാത്രം ഒരിക്കൽ വരുൺ രശ്മിയെ ആളില്ലാത്ത സമയത്ത് സുഹൃത്തിന്റെ വീട്ടിൽ കുട്ടി കൊണ്ട് പോകുകയും അവിടെ വച്ച് വരുൺ ചായയിൽ ഉറക്ക് മരുന്ന് ചേർത്ത് രശ്മിക്ക് നൽകുകയും ചെയ്തു അതിനു ശേഷം അവളെ പീഡിപ്പിക്കുക അവളുടെ ന ഗ്നചിത്രങ്ങളും വീഡിയോയും ഫോണിൽ പകർത്തുകയും ചെയ്തു പിന്നീട് അത് കാണിച്ച് ഭീക്ഷണിപ്പെടുത്തി പല സ്ഥലങ്ങളിലും കൊണ്ട് പോയി പീഢിപ്പിച്ചു അവസാനം രശ്മി ഗർഭിണിയായി അതൊടെ വരുൺ അവളെ കൈയൊഴിഞ്ഞു ഗർഭിണിയായതോടെ അവൾ മാനസികമായും തകർന്നു അവളുടെ മാറ്റങ്ങൾ അവളുടെ സഹോദരൻ രാജീവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു “

“എന്ത് പറ്റി മോളേ നീയിപ്പോൾ പണ്ടെത്തെ പോലെയൊന്നുമല്ലല്ലോ നിനക്കെന്താ പറ്റിയത് ” കട്ടിലിൽ കിടക്കുകയായിരുന്ന രശ്മിയുടെ അരികിലെത്തി രാജീവ് ചോദിച്ചു

“ചേട്ടാ ” പൊട്ടിക്കരച്ചിലോടെ അവളവനെ കെട്ടിപ്പിടിച്ചു

“എന്താ മോളേ കാര്യം പറ” രശ്മി ഉണ്ടായതെല്ലാം രാജിവിനോട് പറഞ്ഞു അതു കേട്ട് രാജീവ് ദേഷ്യം കൊണ്ട് വിറച്ചു

“അവനെ അങ്ങനെ വിട്ടാൽ പറ്റില്ല നമുക്ക് കേസ് കൊടുക്കാം ” അവളെ ചേർത്ത് പിടിച്ചു കൊണ്ട് രാജീവ് പറഞ്ഞു

” ഇത് പീഢനമാണെന്ന് എനിക്ക് മനസിലാവും പക്ഷേ കോടതിയിൽ തെളിയിക്കാൻ പറ്റില്ല ” പരാതി വായിച്ച ശേഷം എസ് ഐ സുരേഷ് പറഞ്ഞു

“സാർ”

”അതെടോ ഈ വരുണിനെ എനിക്കറിയാം അവന്റെ അച്ഛൻ വലിയൊരു വക്കിലാണ് അയാൾ നിന്റെ സഹോദരിയെ കോടതിയിൽ വലിച്ചു കീറും ” രശ്മിയെ നോക്കി കൊണ്ട് സുരേഷ് പറഞ്ഞു ” ഒന്നാമത് നിന്റെ സഹോദരിയും വരുണും തമ്മിൽ പ്രണയത്തിലായിരുന്നു അവർ തമ്മിലുള്ള വാട്ട് സാപ്പ് ചാറ്റിംഗ് കോടയിൽ കാണിച്ചു കൊണ്ട് ഇത് സമ്മതത്തോടുള്ള ലൈംഗിക ബന്ധമാണെന്ന് അയാൾക്ക് കോടതിയെ ബോധ്യപ്പെടുത്താൻ പറ്റും പിന്നീടങ്ങോട്ട് ഇവളെ കുറിച്ചുള്ള അപവാദങ്ങളായിരിക്കും വാദി പ്രതിയാകും പിന്നെ തലയുർത്തി നടക്കാൻ പറ്റുകയില്ല” സുരേഷ് പറഞ്ഞത് കേട്ട് രശ്മി പൊട്ടിക്കരഞ്ഞു

“സാർ അപ്പോൾ ഞങ്ങൾക്ക് നീതി ”

” ഞാൻ അവരോട് സംസാരിക്കാം വരുണിനോട് രശ്മിയെ വിവാഹം കഴിക്കാൻ പറയാം അതിനു സമ്മതിച്ചില്ലെങ്കിൽ നഷ്ട പരിഹാരം…”

“നോ ഒന്നും വേണ്ട” രശ്മി ഭ്രാന്തിയെ പോലെ അലറി സുരേഷിന്റെ കൈയിൽ നിന്നും പരാതി പേപ്പർ വലിച്ചെടുത്തി കീറിയെറിഞ്ഞു ഭ്രാന്തിയെപ്പോലെ സ്റ്റേഷനിൽ നിന്നിറങ്ങി

”മോളേ ” പുറകെ രാജീവും

” അന്ന് രാത്രിയിൽ രശ്മി തന്റെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചു ” സലിം പറഞ്ഞത് കേട്ട് ഡി ജി പി കുറച്ചു നേരം ഒന്നും മിണ്ടിയില്ല

” രശ്മി ആത്മാഹത്യ ചെയ്തതു കൊണ്ടാണോ വരുണും ആത്മാഹത്യ ചെയ്തത്? ” ഡി ജി പി ചോദ്യം കേട്ട് സലിം ചിരിച്ചു

” വരുൺ മനുഷത്വമില്ലാത്തൊരാളാണ് അങ്ങനെയുള്ളയാൾക്കെങ്ങനെ വികാരവും സങ്കടവും ഉണ്ടാകും “

“പിന്നെ വരുൺ ആത്മാഹത്യ ചെയ്യാനുള്ള കാരണം ”

” രശ്മി ആത്മാഹത്യ ചെയ്യാനുള്ള കാരണം അറിയാവുന്നവർ മൂന്ന് പേരാണ് ഒന്ന് വരുൺ രണ്ട് എസ് ഐ സുരേഷ് മൂന്ന് അവളുടെ സഹോദരൻ രാജീവ് രാജീവിനറിയാം തന്റെ പെങ്ങളുടെ മരണത്തിന് കാരണക്കാരൻ ആരാണെന്ന് പെങ്ങളുടെ ശരീരം കാണുമ്പോൾ രാജീവിന്റെ രക്തം തിളയ്ക്കും അപ്പോൾ അവൻ എന്തായിരിക്കും ചെയ്യുക “

” വരുണിനെ ഒറ്റ വെട്ടിന്ന് രണ്ട് കഷ്ണമാക്കും അല്ലെങ്കിൽ വണ്ടിയടിച്ചു കൊല്ലും എന്തായാലും വരുണിനെ കൊല്ലും ” സലിമിന്റെ ചോദ്യം കേട്ട് ഡി ജി പി പറഞ്ഞു

“എന്തിന് വരുണിനെ പോലുള്ള തെമ്മാടിയെ കൊന്നിട്ട് എന്തിന് ജയിലിലിൽ പോകണം എന്തിന് അവൻ തന്റെ നല്ലൊരു ജീവിത ഭാഗം ജയിലിലിൽ കഴിഞ്ഞു കൂട്ടണം അങ്ങനെ ഉണ്ടാവാതിരിക്കാൻ അവൻ കണ്ടെത്തിയ വഴിയാണ് വരുണിനെ ആത്മാഹത്യ ചെയ്യിക്കുക എന്നത് “

” എങ്ങനെ” സലിം പറഞ്ഞത് കേട്ട് ഡി ജി പി അമ്പരപ്പോടെ ചോദിച്ചു

” വരുണിന്റെ ഏറ്റവും വലിയ ശക്തി അവന്റെ അച്ഛനാണ് അയാൾ തകർന്നാൽ അവനും തകരും എന്ന് രാജീവിന് അറിയാം വരുൺ ആത്മാഹത്യ ചെയ്യുന്നതിന് ഒഴ്ച മുമ്പ് കോടതിയിൽ പോയി മടങ്ങി വരികയായിരുന്ന കരുണാകരനെ കുറച്ചു പേർ ചേർന്ന് തട്ടികൊണ്ട് പോയി ഒഴിഞ്ഞ വീട്ടിൽ വച്ച് ഒരു യുവതിയോടൊപ്പം നിർത്തി നഗ്ന ഫോട്ടോകൾ എടുത്തു അതിനു ശേഷം വരുണിന്റെ സഹോദരിയെ കോളേജിൽ പോകുമ്പോൾ കുറച്ചു പേർ പിന്തുടരുകയും അവളുടെ ഫോട്ടോ എടുക്കുകയും ചെയ്തു ഇതെല്ലാം ചെയ്തത് രാജിവായിരുന്നു “

“എന്തിനു വേണ്ടി “

” വരുണിനെ ആത്മാഹത്യ ചെയ്യിക്കുവാൻ ആ ഫോട്ടോകൾ അവൻ വരുണിന് അയച്ചു കൊടുത്തു അച്ഛന്റെയും സഹോദരിയുടെയും ഫോട്ടോകൾ കണ്ട് വരുൺ ഭയന്നു അവൻ ആത്മാഹത്യ ചെയ്തില്ലെങ്കിൽ അച്ഛന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുമെന്നും മാത്രമല്ല സഹോദരിയെ പീ ഢിപ്പിക്കുമെന്നും രാജീവ് ഭീഷണിപ്പെടുത്തി താൻ കാരണം അച്ഛന്റെയും പെങ്ങളുടെയും ജീവിതം നശിക്കുമെന്നോർത്ത് വരുൺ ആത്മാഹത്യ ചെയ്തു”

“അങ്ങനെയാണെങ്കിൽ രാജീവ് അയച്ച ഫോട്ടോകളൊക്കെ വരുണിന്റെ ഫോണിൽ കാണില്ലേ ഫോൺ പരിശോധിച്ചപ്പോൾ ഫോട്ടോ പോയിട്ട് ചാറ്റിംഗ് കൂടിയില്ല”

” മരിക്കുന്നതിന് മുമ്പ് ഫോട്ടോകളും ചാറ്റിംഗും നമ്പറും ഡെലീറ്റ് ചെയ്യാൻ രാജീവ് നിർദ്ദേശിച്ചിരുന്നു ഇല്ലെങ്കിൽ അവൻ ആത്മാഹത്യ ചെയ്താലും അച്ഛന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുമെന്ന് രാജീവ് ഭീഷണിപ്പെടുത്തി അതോടെ എല്ലാ തെളിവും നശിപ്പിക്കപ്പെട്ടു രശ്മിയും വരുണും തമ്മിലുള്ള ബന്ധം ആർക്കും അറിയാത്തത് കൊണ്ട് പോലീസ് വരുണിന്റെ ഫോൺ അധികം ചെക്ക് ചെയ്യിലെന്ന് രാജീവ് വിശ്വസിച്ചു ” സലിം പറഞ്ഞത് ഡി ജി പി ദീർഘമായി നിശ്വസിച്ചു

” എന്നിട്ട് രാജിവിനെ കിട്ടിയോ “

” കിട്ടി സാർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു “

” വിട്ടയച്ചെന്നോ “

“പിന്നെ എന്ത് ചെയ്യണം സാർ രാജീവിനെതിരെ തെളിവുണ്ടോ അല്ലെങ്കിലും വരുണിനെ പോലുള്ള ആളുകൾ ചാകേണ്ടതാണ് അവനെ പോലുള്ള എത്ര പേർ ജയിലുകളിൽ സുഖിച്ചു കഴിയുന്നു ഇരകളായ പെൺകുട്ടികൾക്ക് എപ്പോളെങ്കിലും നീതി കിട്ടുന്നുണ്ടോ രശ്മി ആത്മാഹത്യ ചെയ്തതുപോലെ വരുണും ആത്മാഹത്യ ചെയ്തു അത്രയേയുള്ളു”

” ഉം ഇനി മുകളിൽ നിന്നു വിളിക്കുമ്പോൾ ഞാനെന്ത് പറയും ” അതിന് മറുപടിയായി സലിം ഫോണിൽ ഒരു വീഡിയോ പ്ലേ ചെയ്തു ഡി ജി പി ക്ക് മുന്നിൽ വച്ചു

” ഞാൻ അനിത ലൈം ഗിക തൊഴിലാളിയാണ് മൂന്നാഴ്ച മുമ്പ് എനിക്ക് തലകറക്കവും പനിയുമൊക്കെ വന്നിരുന്നു ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തപ്പോൾ എനിക്ക് എ യ്ഡ്സ് ഉണ്ടെന്ന് തിരിച്ചറിഞ്ഞു അപ്പോൾ തന്നെ ഞാൻ രണ്ട് ദിവസം മുമ്പ് ലൈം ഗിക ബന്ധത്തിലേർപ്പെട്ടവരെ വിളിച്ചറിയിച്ചു അതിൽ ഈയിടെ ആത്മാഹത്യ ചെയ്ത വരുത്തുമുണ്ടായിരുന്നു ” വീഡിയോ നിന്നു

” വരുണിന്റെ പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ വരുൺ Vi rgin അല്ല എന്ന് കാണിക്കുന്നുണ്ട് അതായത് വരുൺ പലരുമായി ലൈം ഗിക ബന്ധനത്തിൽ ഏർപ്പെട്ടിട്ടുണ്ട് അത് കൊണ്ട് മുകളിലുള്ളവരെ വിശ്വസിപ്പിക്കാൻ ഇത് മതി”

“ഗുഡ് ജോബ് സലിം ” സലിമിന്റെ കൈ പിടിച്ചു കുലുക്കി കൊണ്ട് ഡി ജി പി പറഞ്ഞു

“താങ്ക്യൂ സാർ” സലിം പുഞ്ചിരിച്ചു കൊണ്ട് സാല്യൂട്ട് അടിച്ചു

അവസാനിച്ചു