ഇവൻ ഇങ്ങനെആവാൻ ആദ്യത്തെ തെറ്റുകാർ അവന്റെ മാതാപിതാക്കളായ നമ്മള് തന്നെയാവും. ഒരുപക്ഷേ നിങ്ങളിൽ നിന്നും എന്നിൽനിന്നുംതന്നെയാവും…..

എഴുത്ത്:-ആദിവിച്ചു

“മതി അവനേ തiല്ലിയത്…… അല്ലെങ്കിലും നിങ്ങൾക്ക് എന്ത് അർഹതയുണ്ട് എന്റെ മോനേതiല്ലാൻ…” അനന്ദുവിന്റെ ദേഹത്തെ ചുവന്നു തിനർത്ത പാടുകൾ കണ്ടമായ  നിയന്ത്രണംവിട്ട്  പൊട്ടിതെറിച്ചു.

“നീ… മിണ്ടരുത് നീ ഒറ്റഒരുത്തിയാ ഇവനെ ഇങ്ങനെആക്കിയത് ആണും പെiണ്ണുംകെട്ട ജന്മം..”

“മിണ്ടിപോകരുത് നിങ്ങള്…. അവൻ ആരെയും കൊiന്നിട്ടും പിടിച്ചുപiറിച്ചിട്ടും ഒന്നുമില്ലല്ലോ…. അവൻ ഒരു പയ്യനെ പ്രേമിച്ചു അത്രയല്ലേ ഉള്ളു.

ഗേ….എന്നതോ ലെiസ്ബിയൻ എന്നതോ വലിയകുറ്റംഒന്നുമല്ല. അതൊക്കെ ഓരോരുത്തരുടെയും ഹോർമോൺ കൊണ്ട് ഉണ്ടാവുന്നമാറ്റങ്ങളാ  അല്ലാതെ ഇവനെ ഇങ്ങനെ പiട്ടിയെപോലെ തiല്ലാൻമാത്രം വലിയ തെറ്റൊന്നുമല്ല അത്.
ഇനി നിങ്ങൾക്കത് തെറ്റായി തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണ്.

ഇവൻ ഇങ്ങനെആവാൻ ആദ്യത്തെ തെറ്റുകാർ അവന്റെ മാതാപിതാക്കളായ നമ്മള് തന്നെയാവും. ഒരുപക്ഷേ നിങ്ങളിൽ നിന്നും എന്നിൽനിന്നുംതന്നെയാവും അവന് ഇങ്ങനെ ഒരു ഹോർമോൺ പ്രശ്നം ഉണ്ടായത്… അങ്ങനെ ആണെങ്കിൽ നിങ്ങൾ ആരെ ശിക്ഷിക്കും നിങ്ങളെ തന്നെ സ്വയം ശിക്ഷിക്കുവോ….”

“നിർത്തെടി ….. ഇതൊന്നും എന്റെ പ്രശ്നം കൊണ്ടല്ല നീ… നിന്റെ ഒറ്റ ഒരാളുടെ പ്രശ്നം അങ്ങനെ പറഞ്ഞാ മതി.ഇവനിപ്പോ വയസ്സ് 17ആയിട്ടേ ഉള്ളു ഇപ്പഴേ നന്നായൊന്നു തiല്ലി പഠിപ്പിച്ചാൽ ഇവൻ നന്നായിക്കോളും ” കയ്യിലുണ്ടായിരുന്ന തടിച്ചചൂരൽ വായൂവിൽ ഒന്ന് കറക്കിക്കൊണ്ട്  അയാൾ അവന് നേരെ നടന്നടുത്തു.

” ഓ…… ഒരു കുഞ്ഞ് ജനിക്കാൻ അമ്മ മാത്രം മതിയല്ലോ… അച്ഛന്റെ ആവശ്യം വരുന്നില്ലല്ലോ അല്ലേ……അങ്ങനെ ആണെങ്കിൽ നിങ്ങൾ എന്ത് അധികാ രത്തിന്റെ പേരിലാ എന്റെ മോനേ തiല്ലുന്നത്. ഇവന്റെ ജനനത്തിൽ നിങ്ങൾക്ക് പങ്കില്ലെങ്കിൽ നിങ്ങൾ ഇവനെ തല്ലേണ്ട കാര്യമെന്താ ” അവരുടെ പെട്ടന്നുള്ള ചോദ്യം കേട്ടതും അയാൾ ഉത്തരമില്ലാതെ അവരെ തുറിച്ചുനോക്കി.

“ജനിക്കുന്ന കുഞ് ആണായാൽ അമ്മക്ക് കുറ്റം ഇനി പെണ്ണായാലോ അതിനും അമ്മക്ക് കുറ്റം. ഇനി മറ്റ് വല്ല പ്രശ്നങ്ങളും ഉണ്ടായാൽ അതും കുട്ടിയുടെയോ അമ്മയുടെയും പ്രശ്നം. നാണമില്ലല്ലോ നിങ്ങൾക്ക് ഇത് പറയാൻ….. കുഞ്ഞിന്റെ കാര്യത്തിൽ മുക്കാൽ ഭാഗം കാര്യങ്ങളും അച്ഛനിൽ നിന്ന് തന്നെയാണ്….. എന്താണെന്ന് ഞാൻ തെളിച്ചു പറയേണ്ടല്ലോ…. കാര്യം നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ….”

“അതിനിവന്റെ കാര്യത്തിൽ എനിക്ക് വലിയ..” അയാൾ പറഞ്ഞു തുടങ്ങിയതും മായ അയാളുടെ കരണം പൊiത്തി ഒന്ന് കൊടുത്തതും ഒരേ സമയത്തായിരുന്നു.

“ഹും…. കഷ്ടം… ഒരുഅദ്ധ്യാപകനായ നിങ്ങള്തന്നെയാണോ ഈ പറയുന്നത്…
വിദ്യഭ്യാസം ഉണ്ടായിട്ട് കാര്യമില്ല ചുറ്റുമുള്ളവരുടെയുംകൂടെ മനസ്സും മാനസികാ വസ്ഥയും മനസ്സിലാക്കാൻ ശ്രമിക്കണം. സ്വന്തം കുഞ്ഞിന്റെ ജനനത്തെ പോലും ഛേ……. ഇങ്ങനെ മൃഗത്തിനെകാളും കഷ്ടമായ സ്വഭാവവുമായി ജീവിക്കാൻ നാണമില്ലേ നിങ്ങൾക്ക്.”

“എടീ… നീയെന്നെ ചോദ്യം ചെയ്യാൻവരേ വളർന്നോ….”

“ഇത് വളർച്ചയുടെയോ തളർച്ചയുടെയോ കാര്യമല്ല ഇതെന്റെ മകന്റെ ജീവന്റെയും ജീവിതത്തിന്റെയും പ്രശ്നമാണ്..ഇപ്പോൾ ഞാൻ അവന് വേണ്ടി സംസാരിച്ചിട്ടില്ലെങ്കിൽ ജീവിതത്തിൽ പിന്നീട് ഒരിക്കലും എനിക്കതിനു കഴിഞ്ഞെന്ന് വരില്ല. എന്നും ഈ ഞാൻ അവന്റെ മുന്നിൽ തെറ്റ് കാരിയായി തലകുനിച്ച് നിൽക്കേണ്ടി വരും.” ദേഷ്യത്തോടെ തനിക്കരികിലേക്ക് നടന്നടുക്കുന്ന ഭർത്താവിന് മുന്നിൽ  ഉറച്ചശബ്ദത്തിൽ പറഞ്ഞുകൊണ്ടവർ അiടികൊണ്ട് കരഞ്ഞുതളർന്നു വെറും നിലത്ത് കിടക്കുന്ന മകനെനോക്കി.
അവന്റെ അവസ്ഥ കണ്ടതും അവർ ദേഷ്യത്തോടെ ഭർത്താവിനെ തുറിച്ചു നോക്കി.

“സമ്മതിക്കില്ല ഞാൻ ഇവനൊരു ആണായിതന്നെ ജീവിക്കണം സമൂഹത്തിനു മുന്നിൽ എനിക്കൊരു അന്തസ്സുണ്ട് അത് കളയാൻ ഞാൻ ആരെയും സമ്മതിക്കില്ല.” ദേഷ്യത്തോടെ ത ല്ലാൻ ഒരുങ്ങിയ ഭർത്താവിന്റെ കയ്യിൽ തടഞ്ഞ്കൊണ്ടവർ  അയാളെ തുറിച്ചു നോക്കി.

“ഓഹോ…. അങ്ങനെയാണോ… അവന്റെ നോക്കിലോ വാക്കിലോ നടപ്പിലോ ഡ്രെസ്സിങ്ങിലോ ഏതിൽ നിന്ന അവനൊരു ഗേ ആണെന്ന് മറ്റുള്ളവർക്ക് മനസ്സിലാകുന്നത്… പോട്ടെ…. ഈ.. നിങ്ങള് പോലും അതെങ്ങനെ തിരിച്ചറിഞ്ഞത്. അവന് അവന്റെ കൂടെയുള്ള ആൺകുട്ടിയോട് ഒരു പ്രത്യേക ഇഷ്ടം തോനുന്നു എന്ന് അവൻ തന്നെ പറഞ്ഞപ്പോഴല്ലേ “

“അത് അതുപിന്നെ….” ഒരുനിമിഷം ചിന്തിച്ചുകൊണ്ടായാൾ എന്ത് മറുപടി പറയണം എന്നറിയാതെ നിന്ന് കുഴങ്ങി. ശരിയാണ് അവൻ പറയാതെ ഈ.. കാര്യം പുറത്ത് മറ്റാരുംതന്നെ അറിയില്ല കാരണം കുറച്ചു കാലം മുന്നേ അവൻ തന്നെ പറഞ്ഞാണ് തങ്ങൾ പോലും ഈ കാര്യം തിരിച്ചറിഞ്ഞത് എന്നയാൾ ഓർത്തു.

“എന്തേ മറുപടിഇല്ലേ….. കുറച്ചു കാലമായി ഞാനിത് കാണാൻ തുടങ്ങിയിട്ട്. എന്തിനും ഏതിനും അവനേഇട്ടിങ്ങനെ ഉപദ്രവിക്കുന്നത്. ഒരാണിന്റെ കൂടെ നിങ്ങളോട് സെiക്സ് ചെയിതെ പറ്റു എന്ന് പറഞ്ഞാൽ നിങ്ങൾക്കുണ്ടാവുന്ന അതേ വികാരം തന്നെയാണ് അവനോട് ഒരു പെണ്ണിന്റെ കൂടെ  ജീവിക്കാൻ പറയുമ്പോഴും ഉണ്ടാകുന്നത്. ഇനി ഞാനതിനുസമ്മതിക്കില്ല. നിങ്ങളവനെ അംഗീകരിക്കില്ലെങ്കിൽ വേണ്ടാ…. അവൻ എങ്ങനെയാണോ… അങ്ങനെഞാൻ അവനേ അംഗീകാരിച്ചുകഴിഞ്ഞു. ഇനിയും നിങ്ങൾക്ക് ഇവനെ അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ  ഞാനും ഇവനും എന്നന്നെക്കുമായി  ഇവിടെ നിന്ന് ഇറങ്ങാൻ പോകുകയാ…” എന്ന് പറഞ്ഞുകൊണ്ടവർ ഓടിച്ചെന്നവനെ കെട്ടിപിടിച്ചു.

ഇത് വരേഅച്ഛന്റെമുഖത്തുനോക്കി ഒരുവാക്കുപോലും പറയാത്ത ..എന്നും തiല്ല്കൊണ്ട് ദേഹം മുഴുവൻ പാടുകളുമായിഇരിക്കുന്ന തന്നെ കെട്ടിപിടിച്ചു കരയുന്ന അമ്മയെ മാത്രംകണ്ട് ശീലിച്ച അവനിൽ അമ്മയുടെ പെട്ടന്നുള്ള ഈ മാറ്റം ഒരേ സമയം സന്തോഷവും അല്പം ആശ്വാസവും നൽകിയിരുന്നു. തന്റെ ദേഹത്തെ പാടുകളിലൂടെ വിരലോടിച്ചുകൊണ്ട് പൊട്ടികരയുന്ന അമ്മയുടെ നെഞ്ചിൽ ചേർന്നുകിടന്നുകൊണ്ടവൻ നിറഞ്ഞകണ്ണുകളോടെ അച്ഛൻ നിന്നിടത്തേക്ക് നോക്കി. എന്നാൽ ആ സമയം അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.

വർഷങ്ങൾക്കിപ്പുറം. കല്യാണവേഷത്തിൽ നിൽക്കുന്ന മകനെ കണ്ട മായ കയ്യിലിരുന്ന തണുത്ത ജ്യൂസ് അവന്റെ കയ്യിൽ കൊടുത്തുകൊണ്ട് സന്തോഷ ത്തോടെ അവനേ ചേർത്തുപിടിച്ചു. അവന്റെ നെറ്റിയിലും ചെവിക്ക് അരികിലൂടെയും ചാലിട്ടൊഴുകിയ വിയർപ്പ് തന്റെ ടവ്വൽ കൊണ്ട് ഒപ്പിഎടുത്തു കൊണ്ടവർ ആൾക്കൂട്ടത്തിന് ഇടയിലേക്ക് നോക്കി. അതേസമയം അവന്റെ അതേ വേഷത്തിൽ ഉള്ള മറ്റൊരു പയ്യനേ ചേർത്തു പിടിച്ചുകൊണ്ട് അവനോട് സന്തോഷത്തോടെ ചിരിച്ചു കളിച് തനിക്കരികിലേക്ക് വരുന്ന അച്ഛനേകണ്ടവൻ നിറഞ്ഞ കണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് അമ്മയെ നോക്കി. ഇതേ സമയം അവരും ആ കാഴ്ചകണ്ട് സന്തോഷത്തോടെ അത് തന്നെ നോക്കി കാണുകയായിരുന്നു.

അനന്ദുവിനരികിലെത്തിയ അയാൾ ആ പയ്യനെ അവനരികിലേക്ക് മാറ്റി നിർത്തികൊണ്ട് ഇരുവരേയും നോക്കി ഒന്ന് പുഞ്ചിരിച്ചു. തന്റെ മകന്റെ സന്തോഷം കാണെ അവനോട് ചെയ്ത കാര്യങ്ങൾ ഓർത്തുകൊണ്ട് അയാളുടെ നെഞ്ച് നീറി. തന്റെ തെറ്റായചിന്തകളെ തച്ചുടച്ചുകളഞ്ഞ പ്രിയപെട്ടവളേ ചേർത്തുപിടിച്ചു കൊണ്ട് അയാൾ അഭിമാനത്തോടെ തലയുയർത്തി പിടിച്ചു ക്കൊണ്ട് തന്റെ മകന്റെ വിവാഹം നോക്കിക്കണ്ടു. അപ്പോഴും തന്റെ മകനെയും അവന്റെ പാതിയേയും നോക്കി അടക്കംപറയുന്ന അയൽക്കാരെയും കുടുംബക്കരെയും കണ്ടയാൾ ഒരു പുഞ്ചിരിയോടെ തന്റെ ഭാര്യയെ നോക്കി.
അതൊന്നും കെട്ട ഭാവം നടിക്കേണ്ട എന്നുള്ള അർത്ഥത്തിൽ തന്നെ കണ്ണ് കാണിക്കുന്ന മായയേ കണ്ടയാൾ അവരെ തന്നോട് ചേർത്തു നിർത്തി.

രാവിലെ തന്നെ കിച്ചണിൽ നിൽക്കുന്ന നിക്കിയേയും അനന്ദുവിനെയും കണ്ട് മായ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സ്ലാബിൽ ഇരിക്കുന്ന പാലപ്പവും ചിക്കൻകറിയും കണ്ടവർ ശബ്‍ദമുണ്ടാക്കാതെ അവർക്ക് പിറകിൽ ചെന്ന് നിന്നു.

“എന്തേ… പരിപാടികൾ കഴിഞ്ഞോ…..” പെട്ടന്നുള്ളശബ്‍ദംകേട്ടതും രണ്ട് പേരും ഞെട്ടലോടെ തിരിഞ്ഞുനോക്കി. പിന്നിൽ നിന്ന അമ്മയെ കണ്ടതും അനന്ദു അവരെ തനിക്കരികിലേക്ക് നീക്കി നിർത്തികൊണ്ട് ഒരു കയ്യാൽ അവരെ ചേർത്തു പിടിച്ചു. അത് കണ്ട നിക്കി അല്പം കുശുമ്പോടെ അവനേ തള്ളിമാറ്റിക്കൊണ്ട് അവരോട് ചേർന്നു നിന്നു. ഇരുവരുടേയും കുശുമ്പും കുറുമ്പുകളും കണ്ട് മായപൊട്ടിചിരിച്ചുകൊണ്ട് അവർക്കിടയിൽ നിന്നു.
കിച്ചണിൽ നിന്ന് പതിവില്ലാത്ത ശബ്‍ദം കേട്ട് അങ്ങോട്ട് വന്ന അയാൾ ഭാര്യയും മക്കളും കളിച്ചു ചിരിച്ചു നിൽക്കുന്നത് കണ്ട് പുഞ്ചിരിയോടെ അവർക്കൊപ്പം വന്ന് ജോയിൻ ചെയിതു.അങ്ങനെ കളിതമാശകളും കുറുമ്പുകളുമായി നാലുപേരും സന്തോഷത്തോടെ ഭക്ഷണംഉണ്ടാക്കിക്കൊണ്ടിരുന്നു. താൻ അനന്ദുവിനെ അംഗീകരിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് തങ്ങളുടെ ഓരോരുത്തരുടെയും ജീവിതം മറ്റൊരു രീതിയിലേക്ക് മാറിയേനെ എന്ന് ഓർത്തുകൊണ്ടായാൾ ഒരു ദീർഘശ്വാസമെടുത്തു.

രാത്രിയിൽ വിയർത്ത്കുതിർന്ന് തന്റെ നെഞ്ചിലേക്ക് ചേർന്ന്കിടക്കുന്ന തന്റെ പ്രിയപെട്ടവന്റെ നെറുകയിൽ ചുണ്ട് ചേർത്തുകൊണ്ട് അനന്ദു അതുവരെ അവന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾഓരോന്നായ്അ വന്പറഞ്ഞു കൊടുക്കുകയായിരുന്നു. അച്ഛൻ ഭയന്നത് താൻ ഒരു ഗേ ആണെന്ന് അറിഞ്ഞാൽ നാട്ടുകാർ ഏത് രീതിക്ക് തന്നെയും കുടുംബത്തെയും കാണും എന്ന് ഓർത്തുകൊണ്ടാണെന്ന് ഇതിനോടകം അവന് മനസ്സിലായി കഴിഞ്ഞിരുന്നു.
എന്ത് തന്നെയായാലും അമ്മായുടെ പ്രതികരണം അച്ഛന്റെ കാഴ്ച്ചപാടിനെ പാടെ മാറ്റി ഇന്ന് കാണുന്ന ആളാക്കി മാറ്റും എന്ന് അന്ന് ഇരുവരും കരുതിയിരുന്നില്ല. എന്തൊക്കെ ഉണ്ടായാലും എല്ലാം നല്ലതിനാണെന്ന് ഓർത്തുകൊണ്ടവൻ മുറിയിലെ തങ്ങളുടെ വിവാഹ ഫോട്ടോയിലേക്ക് നോക്കി.
മറ്റൊരു നാട്ടിൽ ജനിച്ചു വളർന്ന തന്നെ ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ ബാധിച്ചിട്ടില്ലെങ്കിലും ആ അമ്മയുടെയും അച്ഛന്റെയും സ്നേഹം തനിക്ക് കൂടെ ലഭിക്കാൻ തന്റെ പ്രിയപ്പെട്ടവൻ എന്ത് മാത്രം സഹിച്ചെന്ന് ഓർത്തുകൊണ്ടവൻ അനന്ദുവിന്റെ നെഞ്ചിൽ അമർത്തി ഉമ്മവച്ചു. അത് കണ്ടതും ഒരുകുസൃതി ചിരിയോടെ അനന്ദു നിക്കിനെ നോക്കി. അവന്റെ നോട്ടം കണ്ടതും താൻ റെഡിയാണെന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടിക്കൊണ്ടവൻ അനന്ദുവിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

.