ഇവിടെ എത്തിയത് വീട്ടിൽ വിളിച്ചു പറയാനായിരിക്കും എന്ന് കരുതി ഞാൻ ഹോട്ട്സ്പോട്ട് ഓണാക്കി കൊടുത്തു…….

എഴുത്ത്:-സൽമാൻ സാലി

കടയിലേക്ക് ജോലിക്ക് വന്ന പുതിയ പയ്യനെ എയർപോർട്ടിൽ വെച്ച് കണ്ടപ്പോ എനിക്ക് തന്നെ പാവം തോന്നി …അവിടെ ഇവിടെയെയായിട്ട് കീറിയ പാന്റ് ഇട്ടൊണ്ടാണ് അവൻ ഗൾഫിലേക്ക് വിമാനം കയറിയത് പാവം മുടിവെട്ടാൻപോലും നിന്നിട്ടില്ല എന്ന് അവന്റെ തല കണ്ടാൽ പറയും …

സാരല്ല അവന്റെ പ്രശ്നങ്ങൾ എല്ലാം ശരിയാക്കി കൊടുക്കാം എന്ന് മനസ്സിൽ കരുതിയാണ് അവനേം കൂട്ടി വണ്ടിയിൽ കേറിയത് ..

“”””ഇക്ക ഒന്ന് ഫോണിൽ ഹോട്ട്സ്പോട്ട് ഓൺ ആക്കി തരുവോ ..

“”””സാരല്ല ഇവിടെ എത്തിയത് വീട്ടിൽ വിളിച്ചു പറയാനായിരിക്കും എന്ന് കരുതി ഞാൻ ഹോട്ട്സ്പോട്ട് ഓണാക്കി കൊടുത്തു ..

ഓന്റെ ഫോണിൽ നെറ്റ് കണക്റ്റ് ആയതും റെയിൽവേ ഗേറ്റ് തുറന്നപോലെയാണ് പിന്നെ എവിടുന്നൊക്കെയാണ് നോട്ടിഫിക്കേഷൻ വരുന്നതെന്ന് ആ ഫോണിന് തന്നെ മനസിലായി കാണില്ല ……..ലോകത്തുള്ള സകല സോഷ്യൽ മീഡിയകളും ഓന്റെ ഫോണിലുണ്ടെന്ന് എനിക്ക് മനസിലായി …

പിന്നെ ഓൻ തലപൊക്കിയത് വണ്ടി റൂമിനു മുന്നിൽ നിർത്തിയപ്പോളാണ് …

അങ്ങനെ കടേൽ പണിക്ക് കേറിയ ഓൻ ഒന്ന് ഫോണിൽ നിന്ന് തല പൊക്കി നോക്കണേൽ ഫോണിന്റെ ചാർജ് തീരണം എന്ന അവസ്ഥ ആയി ..

എപ്പോ നോക്കിയാലും ലൈക് follow എന്നും പറഞ്ഞു നടക്കുന്ന ഓനെ കണ്ടാൽ തോന്നും മൂന്ന് നേരം ഒരു പ്ലേറ്റ് ലൈക്കിൽ കൊറച്ചു follow ഒഴിച്ച് വെട്ടി വിഴുങ്ങിയിട്ടാ ഒന് ജീവിക്കുന്നെ എന്ന് …

ഒരീസം രാവിലെ ഞാൻ എണീക്കാൻ കുറച്ചു വൈകിപ്പോയി. ….അ പഹയൻ ആണേൽ ഫോണും കൊണ്ട് ബാത്റൂമിലെ കേറി …

എനിക്കാണേൽ കൃത്യസമയത് ഡൗൺലോഡ് നടന്നില്ലേൽ പിന്നെ സിസ്റ്റം ആകെ എറർ ആകും വയറ്റിനുള്ളിൽ ഒരു പ്രളയത്തിനുള്ള തെയ്യാറെടുപ്പ് നടന്നു കൊണ്ടിരിക്കുന്നു ഇനിയും വൈകിയാൽ റൂമിൽ മൊത്തം യെല്ലോ അലർട്ട് ആകുമെന്ന് ഏകദേശം ഉറപ്പായിട്ടും ആ പഹയൻ ഇറങ്ങുന്ന ലക്ഷണമില്ല ഓൻ ഇൻസ്റ്റാഗ്രാമിൽ രീൽസും ഓണാക്കിവെച്ചു കാര്യം സാധിക്കാനാണ് ഇരുന്ന കാര്യംപോലും മറന്ന മട്ടാണ് ….

”’ഡാ ഇയ്യോന്ന് ഇറങ്ങുവോ ഇല്ലേൽ എനിക്ക് പണി പാളും …

ഒരു കൈകൊണ്ട് വയറു പിടിച്ചോണ്ട് ഞാൻ വാതിലിൽ മുട്ടി …

‘വൺ മിനിറ്റ് ബ്രോ ഇപ്പൊ കഴിയും എന്ന് പറഞ്ഞതും ഓൻ ഡോർ തുറന്നു ..

ഞാൻ അകത്തേക്ക് കേറിയതും 6:47ന്റെ സന്നിധാനം ബസ്സിലെ സ്ഥിരം പാട്ട് ആണ് എനിക്ക് ഓര്മ വന്നത് ..””..””കണ്ടു ഞാൻ മിഴികളിൽ ….

“””ഡാ ……നിനകൊന്ന് വെള്ളമൊഴിച്ചൂടെ ടാ ബാലാലേ ”

ഒരു ചെവിയില് നിന്നും ഹെഡ്‌ഫോൺ ഊരി ഓൻ എന്റെ മുഖത്തേക്ക് നോക്കി ..

”ഡാ വേഗം പോയി വെള്ളമൊഴിക്കെടാ നിന്റെ മഞ്ഞക്കിളികൾ തലപൊക്കി നിക്കുവാ അവിടെ ..

അത് കേട്ടതും ഓന്റെ മുഖത്തൊരു എക്സ്പ്രഷൻ വന്നു തിരക്കുള്ള ബസ് സ്റ്റാൻഡിൽ വെച്ച് പാന്റിന്റെ മൂഡ് കീറിയ പോലെ കാൽ ഒന്ന് അടുപ്പിച്ചു വെച്ച് ഓൻ ബാത്റൂമിലേക്ക് ഒറ്റ ചാട്ടമാണ് …

ഓന്റെ മഞ്ഞക്കിളികളെ കണ്ടു എന്റെ വയറ്റിലെ ഉരുൾപൊട്ടൽ ആഞ്ഞു വീശാനിരുന്ന കാറ്റ് ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം കാരണം എങ്ങോട്ട് കൊണ്ടുപോയി ന്ന് പറഞ്ഞപോലെയായി …

വെള്ളമൊഴിച്ചു ഇറങ്ങി വന്ന അവൻ ഒരു ചമ്മലോടെ പറയുവാ ഇക്കാ ഇറങ്ങാൻ പറഞ്ഞപ്പോ കഴുകാൻ മറന്നു അതാ വെള്ളമൊഴിക്കാൻ മറന്നതെന്ന് …

പകച്ചു പണ്ടാരമടങ്ങി ബാത്‌റൂമിൽ കേറി പല്ലും തേച്ചു കടേൽ പോയി വെറുതെ ഒന്ന് ഫോൺ തുറന്നു fb ഓപ്പൺ ആക്കിയതും ഓന്റെ സ്റ്റാറ്റസ് പോസ്റ്റാണ് കാണുന്നത് ””പല്ല് തേക്കാൻ മറന്നാലും ച ന്തി കഴുകാൻ മറക്കരുത് ന്ന്

അത്രയും ആയ സ്ഥിതിക്ക് ഓന്റെ സകല പോസ്റ്റിനും ലൈകും അടിച്ചു followyum ചെയ്ത് ഓനിക്ക് ഒരു മെസ്സേജ് അങ്ങോട്ട് അയച്ചു fb..654 like insta 500ലൈക് oru follow tiktok 246like മൊത്തം 1400 ലൈക് ഈ മാസത്തെ ശമ്പളം തന്നിരിക്കുന്നു എന്ന് അല്ല പിന്നെ ഓനിക് വിസയും എടുത്തു ഗൾഫിൽ കൊണ്ടൊന്നിട്ട് ലൈകും follom നോക്കി നടന്നാൽ പിന്നെ ഇതെല്ലാണ്ട് പിന്നെ എന്താ ചെയ്യാ ഇങ്ങള് പറയ് …

nb: അല്പം മ്ലേച്ഛമായ വിഷയം ആയതുകൊണ്ട് പോസ്റ്റ് ഞാൻ തന്നെ ഏത് നിമിഷവും തൂക്കിയേക്കാം