ഇന്നുവരെ ഞാൻ ആരെയും പണി പഠിപ്പിക്കാൻ ഒന്നും നിന്നിട്ടില്ല…. ഞാൻ ഇങ്ങനെ പച്ചയ്ക്ക് നിന്നാൽ ചiത്ത കിളവൻ വരെ എഴുന്നേറ്റു വരും..ഏതായാലും നീ നിന്റെ കiവചങ്ങൊക്കെ ഊiരി……

Couple shadow tenderly kissing in twilight room, nightlife intimacy, feelings

വെറുതെ ഒരു പഠനം

രചന :-സുരഭില സുബി

എടാ ചെക്കാ നിനക്ക് അറിയുമോ…ഒരു യോദ്ധാവ് സാധാരണ യുദ്ധം തുടങ്ങുമ്പോഴാണ് കവച കുണ്ഡലങ്ങൾ ഒക്കെ അണിഞ്ഞ് കൊണ്ടു യുദ്ധത്തിന് ഇറങ്ങുക… പക്ഷേ ഈ യുദ്ധത്തിന് മാത്രം കവചകുണ്ഡലങ്ങൾ ഊരിയാണ് യുദ്ധം എന്ന് മാത്രം..

അവർ വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു?ശ്രദ്ധാപൂർവ്വം ശരീരത്തിലുള്ള കവചപാളികൾ ഓരോന്നായി അഴിച്ചുമാറ്റി യുദ്ധത്തിന് ഒരുങ്ങി നിന്നു..

പ്രതിയോധാവായ അവൻ അവരെ സാകൂതം നോക്കി നിന്നതല്ലാതെ അവന്റെ ഭാഗത്തുനിന്നും പ്രത്യേകിച്ച് ചലനങ്ങൾ ഒന്നും ഉണ്ടായില്ല..

എന്താണ് ചെക്ക നീ കുറെ സമയമായല്ലോ… പരവേശം കളിക്കുന്നത്.. ആദ്യമായിട്ടാണോ…

ഉം… അതേ…

അതു കുഴപ്പമില്ല ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നത്.. ഇങ്ങടുത്തു വാ…

എനിക്കൊന്നും അറിയില്ല അതാണ് പേടി..

ഇതിൽ അറിയാൻ എന്തിരിക്കുന്നു…

ഇന്നുവരെ ഞാൻ ആരെയും പണി പഠിപ്പിക്കാൻ ഒന്നും നിന്നിട്ടില്ല…. ഞാൻ ഇങ്ങനെ പച്ചയ്ക്ക് നിന്നാൽ ചiത്ത കിളവൻ വരെ എഴുന്നേറ്റു വരും..ഏതായാലും നീ നിന്റെ കiവചങ്ങൊക്കെ ഊiരി ദേ ഈ കവചം ധരിക്കൂ…

അവർ വെച്ച് നീട്ടി കോഹിനൂർ പാക്ക് അവൻ വാങ്ങിയില്ല…

എനിക്കൊന്നും വേണ്ട ഞാൻ വiസ്ത്രം ഊiരുകയും ഇല്ല.

പിന്നെ എന്ത് കാട്ടാനാടാ താനിവിടെ വന്നത്..

എനിക്ക് നിങ്ങളുടെയൊക്കെ ജീവിത അനുഭവങ്ങൾ പഠിക്കണം.. അത് മനസ്സിലാക്കാൻ വേണ്ടിയിട്ടാണ് ഞാൻ വന്നത്..

എന്തൂട്ട് മനസ്സിലാക്കാൻ… അനക്ക് വേണമെങ്കിൽ ചെiയ്യ്.. അങ്ങനെ ബാലപാഠം പഠിക്ക്…അല്ലെങ്കിൽ പോടാ… ഇവിടെ ആരും കോളേജ് തുറന്നു വെച്ചിട്ടില്ല നിനക്ക് പഠിക്കാൻ… വയറു വിശന്നിട്ട് ഞങ്ങളിൽ പലരും ഈ പണിക്ക് ഇറങ്ങിയിട്ടുള്ളത്.. അല്ലാതെയും ഉണ്ട്.. തിന്നിട്ട് എല്ലിൽ കയറി കുരുത്തക്കേട് ഒപ്പിച്ചു കെണിഞ്ഞുപോയ പലരും..

ചേച്ചി ഞാൻ പഠിക്കാൻ ഉദ്ദേശിക്കുന്നത് അങ്ങനെ ഈ പണിക്ക് ഇറങ്ങിയ പട്ടിണിപ്പാവങ്ങളായ പെണ്ണുങ്ങളെക്കുറിച്ചോ അതുപോല അബദ്ധത്തിൽ കുരുക്കിലായി ഇവിടെ പെട്ടുപോയ പാവം സ്ത്രീകളെ കുറിച്ചോ അല്ല..

പിന്നെ…..

അത് പിന്നെ… ചേച്ചി… കാiമസക്തി കാരണം ഈ തൊഴിൽ ഇഷ്ടപ്പെട്ട് ചെയ്യുന്നവരെ കുറിച്ചാണ്…

ഓഹോ അങ്ങനെയോ… അങ്ങനെയാണെങ്കിൽ ഇത് നടത്തിക്കുന്ന രാക്കമ്മയുടെ അടുത്ത് പോകേണ്ടി വരും നിനക്ക്.. അവരൊക്കെ പാരമ്പര്യമായി ആ ജനുസിൽ പെട്ടവരാണ്.. ദേവദാസികൾ…എന്നാണ് അവരുടെ പരമ്പരയെ അറിയപ്പെടുന്നത്.. പക്ഷേ ഇപ്പോൾ അവരോരു ഒരു കിളവിയാണ്…?എങ്കിലും അവരുടെ ഇളയതലമുറയിൽ പെട്ട ഒരു പെൺകുട്ടി ഇവിടെ ഉണ്ട്..

സാൻസല എന്നാണ് അവളുടെ പേര്… അവൾ ഇപ്പോൾ ഈ തൊഴിലിലൊന്നും ഏർപ്പെട്ടിട്ടില്ല. പക്ഷേ നിനക്ക് ആ പരമ്പരയിൽ പെട്ട ആളെ വേണമെന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാണ്…പറ്റുമെങ്കിൽ നീ പ്രേമിച്ചു അവളെ വശത്താക്കൂ..

ഓ…. അതൊന്നും വേണ്ട… എങ്ങനെ ആണു അവളെ കാണുക…

ഈ കെട്ടിടത്തിന്റെ പിറകിൽ ഒരു കുളമുണ്ട്.. അതിന്റെ പിറകിൽ ഒരു പൂന്തോപ്പും… അവിടെനിന്നും പൂക്കൾ പറിക്കുകയാവും ഇപ്പോൾ.. പകൽ മുഴുവനുള്ള അധ്വാനത്തിനൊടുവിൽ കുളിച്ചു ഫ്രഷ് ആകുന്ന ഞങ്ങൾക്ക് വൈകിട്ടെത്തേക്ക് ഉള്ള പൂക്കൾ ഒക്കെ മാലകെട്ടി അവളാണ് കൊണ്ട് തരിക.. ഞങ്ങളുടെ തിരക്കൊഴിഞ്ഞ പകലുകളെക്കാൾ ഇവിടത്തെ രാത്രിയാണ് സുന്ദരവും മനോഹരവും സൗരഭ്യവും നിറഞ്ഞതാകുന്നത്.. കാരണം അവളുടെ പൂമാലയും പിന്നെ ഇവിടെയുള്ള സുഗന്ധദ്രവ്യങ്ങളുടെ ധൂമവും ആ നിമിഷങ്ങളെ ഒരു മാസ്മരിക ലോകത്തിലേക്ക് നയിക്കും നമ്മളെ … ആ ലiഹരി പിടിപ്പിക്കുന്ന അന്തരീക്ഷത്തിൽ ഇവിടെ ആകർഷിക്കപ്പെട്ട് എത്തുന്നവരുടെ തിരക്കായിരിക്കും ആ നേരങ്ങൾ ..ഞങ്ങൾക്ക് ജോലിതിരക്ക് കൂടുന്ന സമയം..

സത്യമായിട്ടും നിനക്ക് എന്നെ വേണ്ടല്ലേ….കണ്ടു കൊതിയും തീർന്നില്ലേ.. ഞാനെന്റെ കവചങ്ങൾ ധരിച്ചോട്ടെ…

ആയിക്കോട്ടെ ചേച്ചി…

അവർ അവരുടെ വiസ്ത്രങ്ങൾ ഓരോന്നായി ധരിക്കുന്നത് അവൻ നോക്കിയിരുന്നു.

അവിടെ നിന്ന് പുറത്തിറങ്ങിയ അവൻ നേരെ ആ കെട്ടിടത്തിന്റെ പിറക് വശം നോക്കി നടന്നു…

ആ കെട്ടിടത്തിന്റെ പിറകുവശത്തേക്കുള്ള ഇടനാഴിയിലൂടെ അവൻ നടന്നു.. ആ ചുവര് തീരുന്ന ഭാഗം അവൻ തിരിഞ്ഞപ്പോൾ ആ വശത്തിൽ നിന്നും ഓടിവന്ന് ഇടനാഴിയിലേക്ക് കയറാൻ ശ്രമിച്ച ഒരു പെൺകുട്ടിയുടെ കൈയിലുള്ള പൂത്താലം അവന്റെ മേൽ തട്ടി താഴേക്ക് വീണു..അതിലുള്ള പൂവൊക്കെ താഴെ തറയിൽ വീണു…

ഇത് കണ്ട് പെൺകുട്ടി ഉടനെ കൈവീശി അവന്റെ കiവിളത്ത് ആiഞ്ഞടിച്ചു..

എന്താടാ മട്ട മൂരി പോലെ ഈ വഴിയിൽ…. എന്റെ പൂവെല്ലാം പോയല്ലേ…

അവൾ വീണ്ടും അവനെ അiടിക്കാൻകയ്യോങ്ങി…

ഇത്തവണ അവൻ ആ കൈയിൽ കയറിപ്പിടിച്ചു..

ഞാനല്ലല്ലോ അപകടം ഉണ്ടാക്കിയത്.. താനല്ലേ പാഞ്ഞു കയറി എന്റെ മേത്ത് വന്ന് ഇടിച്ചത്….

താനെന്താ ഈ വഴിയിൽ.. ഇത് പൊതുവഴി അല്ലല്ലോ…

അത് പിന്നെ ഞാൻ ഇവിടത്തെ സാൻസലയെ കാണാൻ വന്നതാണ്..

വാട്ട്….. സാൻസലയെ… എന്തിനു… ആരാ താൻ…

ഞാൻ ആരെങ്കിലുമാകട്ടെ ഈ സാൻസലാ താനല്ലേ..

ആണെങ്കിൽ…

ഒന്നു കാണണം അത്ര ത്തന്നെ…

കണ്ടല്ലോ എന്താ കാര്യം..

അതും പറഞ്ഞവൾ താഴെ പോയ പൂവൊക്കെ പെറുക്കി തളികയിലിടാൻ തുടങ്ങി.

അവൻ അവളെ സാകൂതം നോക്കി നിന്നു..

താൻ എന്താ ഇങ്ങനെ നോക്കുന്നത്..താൻ എവിടുന്ന.. എന്തിനാ ഇവിടെ വന്നത്…?

ഞാൻ പറഞ്ഞല്ലോ സാൻസലയെ കാണാൻ വന്നതാണെന്ന്..

അതല്ലേ ചോദിച്ചത് എന്തിനാണ്…

അതൊക്കെയുണ്ട്… ഏതായാലും ഞാനിപ്പോൾ പോകുന്നു വീണ്ടും കാണാം…

അതും പറഞ്ഞ് അവൾക്കൊരു വശ്യമായ പുഞ്ചിരി നൽകി അവൻ തിരിഞ്ഞു നടന്നു…

ഓ സന്തോഷം…

അവൾ അല്പം പുച്ഛത്തോടെ പറഞ്ഞു…

ഇതെന്തു കൂiത്ത്…. എന്റെ പൂവ് തട്ടി മറിക്കാൻ ആയിട്ട് വന്നവനാണോ……

അങ്ങനെ ഓരോന്നും പിറുപിറുത്തുകൊണ്ട് അവൾ പൂവൊക്കെ പാത്രത്തിൽ പെറുക്കിയെടുത്തു

ആ കെട്ടിടത്തിന്റെ ടെറസിൽ കയറി അവൾ പൂവൊക്കെകോർത്ത് മാലയുണ്ടാക്കി തുടങ്ങി..

അവൾ ആലോചിച്ചു..

ആരാണ് അവൻ…. തന്റെ പേര് എങ്ങനെ അറിഞ്ഞു…

ആ….ആരെങ്കിലും ആവട്ടെ…….തനിക്കെന്തു….