എഴുത്ത്:- ഇഷ
‘”” ഇനി എന്താടി നിന്റെ പ്ലാൻ ഈ കൊച്ചിനേ പ്രസവിച്ച് വളർത്തണം എന്ന് തന്നെയാണോ??”””
സൂര്യ അത് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ഇരുന്നു വീണ… പണ്ടേ അവൾ പറഞ്ഞതാണ്, ആ മഹേഷിനെ അത്രയ്ക്ക് വിശ്വസിക്കേണ്ട അയാൾ ഒരു ചതിയനാണ് എന്ന് അന്ന് പ്രേമം മണ്ണാങ്കട്ട എന്നും പറഞ്ഞ് അവളെ പൂർണ്ണമായും അവഗണിച്ച് അവന്റെ പുറകെ പോയത് താനായിരുന്നു എന്നിട്ട് ഇപ്പോൾ….
എന്തുവേണം എന്നറിയാതെ ഇരുന്നു വീണ ദേഷ്യം കൊണ്ട് സൂര്യ പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു അവളെ പോലും ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നു..
അമ്മ വിളിക്കാനുള്ള സമയമായി എന്ത് പറയും… ചെറുപ്പത്തിൽ തന്നെ അമ്മയെ ഉപേക്ഷിച്ചതാണ് അച്ഛൻ എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ തന്നെ നോക്കി ഇത്ര വരെ വലുതാക്കി…അമ്മയുടെ അമ്മയെ തന്നെ ഏൽപ്പിച്ച് ഗൾഫിലേക്ക് പറക്കുമ്പോൾ ആ പാവത്തിന്റെ മനസ്സിൽ എനിക്ക് നല്ലൊരു ജീവിതം നേടിത്തരണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പ്ലസ് ടു കഴിഞ്ഞ് കോളേജിൽ ചേരാൻ നേരത്ത് വീടിന് അരികിൽ ഒന്നും വേണ്ട ദൂരെ പോയി ഹോസ്റ്റലിൽ നിന്ന് പഠിക്കണം എന്ന് പറഞ്ഞ് വാശിപിടിച്ചപ്പോൾ അമ്മ അതിനും എതിര് പറഞ്ഞില്ല….അമ്മയില്ലാത്തതുകൊണ്ട് ഇടം വലം തിരിയാൻ സമ്മതിക്കാതെയായിരുന്നു അമ്മൂമ്മയും അമ്മ അച്ഛനും വളർത്തിയത് അതുകൊണ്ടുതന്നെ ഇവിടെ ഹോസ്റ്റലിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ സർവ്വവിധ സ്വാതന്ത്ര്യങ്ങളും അനുഭവിക്കാം എന്ന് കരുതി..
അമ്മ അയച്ചുതരുന്ന പണം കൊണ്ട് ഷോപ്പിംഗ് മറ്റുമായി അടിപൊളിയായി കോളേജ് ജീവിതം മുന്നോട്ടു പോയി…സൂര്യ ഇവിടെ വന്നതിനുശേഷം കിട്ടിയ റൂംമേറ്റ് ആണ് ഒരു സഹോദരിയെപ്പോലെ അവൾ എന്നെ ശ്രദ്ധിച്ചു… തെറ്റ് കണ്ടാൽ വഴക്ക് പറഞ്ഞു അവൾക്ക് വല്ലാത്ത പക്വത ആയിരുന്നു….കാരണം അവൾക്ക് അച്ഛനും അമ്മയും ഇല്ല… അമ്മാവന്മാരുടെ കൂടെനിന്നാണ് വളരുന്നത്.. പഠിക്കാൻ നല്ല മിടുക്കിയായിരുന്നു പ്ലസ് ടു എത്തിയപ്പോൾ ഇനി പഠിക്കേണ്ട എന്ന് പറഞ്ഞ അവരോടെല്ലാം പട വെട്ടി അമ്മയുടെ ഇരിപ്പുണ്ടായിരുന്ന സ്വർണം പണയപ്പെടുത്തിയാണ് ഇവിടെ പഠിക്കാൻ വന്നത് ആ ബോധം അവൾക്ക് എന്നും ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ പഠനം എന്നൊരു ലക്ഷ്യമല്ലാതെ മറ്റൊന്നിലും അവൾ ശ്രദ്ധ കേന്ദ്രീകരിച്ചില്ല…
ഇതിൽ ഇടയിലാണ് സീനിയർ ആയ മഹേഷിനെ കണ്ടുമുട്ടുന്നത് എല്ലാ പെൺപിള്ളേരുടെയും ഹീറോ ആയിരുന്നു അയാൾ കാണാനും സുന്ദരൻ..
അവിടെ പാർട്ടിയിലും മറ്റു പ്രവർത്തനങ്ങളിലും എല്ലാം കേമൻ അതു കൊണ്ടു തന്നെ എല്ലാവരും അയാളെ ആരാധനയോടെ നോക്കുന്നത് കണ്ടിരുന്നു ഒരിക്കൽ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ പോലെ ആയിരുന്നു…
സൂര്യയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞത് മഹേഷ് ഒരു നല്ല ആളാണ് അവൾക്ക് തോന്നിയിട്ടില്ല പല പെൺകുട്ടികളോടും അയാൾ ഇതുപോലെ ഇഷ്ടം പറഞ്ഞിട്ടുണ്ട് എന്നെല്ലാം ആയിരുന്നു.. അതെല്ലാം ഞാൻ മഹേഷിനോട് പോയി പറഞ്ഞു പക്ഷേ അവൾക്ക് എന്നോട് അസൂയയാണെന്ന് മഹേഷ് പറഞ്ഞു..
സുര്യയേക്കാൾ ഞാൻ മഹേഷിനെ വിശ്വസിച്ചു…
ഒരു ദിവസം കോളേജിൽ സ്ട്രൈക്ക് ആയിരുന്നു അതുകൊണ്ടുതന്നെ എല്ലാവരും തിരികെ വീടുകളിലേക്ക് പോയി സൂര്യ എന്നോട് ഹോസ്റ്റലിലേക്ക് വരാൻ പറഞ്ഞപ്പോൾ അവളോട് പൊയ്ക്കോളാൻ പറഞ്ഞു എനിക്ക് അല്പം നോട്ട് എഴുതാനുണ്ട് എന്ന്… അതെല്ലാം മഹേഷ് പറഞ്ഞിട്ട് ചെയ്തതായിരുന്നു..
ഞങ്ങൾ നേരെ പോയത് മഹേഷിന്റെ ഒരു കൂട്ടുകാരന്റെ അടഞ്ഞുകിടക്കുന്ന വീട്ടിലേക്കാണ് എന്നോട് കുറച്ചുനേരം സ്വൈര്യമായിരുന്നു സംസാരിക്കണം എന്ന് മാത്രമേ മഹേഷ് പറഞ്ഞിരുന്നുള്ളൂ….അവനോടൊപ്പം സംസാരിക്കാനും സമയം ചെലവഴിക്കാനും എനിക്കും ഇഷ്ടമായിരുന്നു സൂര്യയുടെ കണ്ണുകൾ എന്റെ പുറകെ ഉണ്ടായതുകൊണ്ട് അതിനൊന്നും സമയം കിട്ടാറില്ല… അവളെ പരസ്യമായി ധിക്കരിക്കാനും വയ്യ കാരണം അവളെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു..
അവിടെ എത്തിയതും അവന്റെ ഭാവം മാറി എന്നെ വലിച്ച് നെഞ്ചോട് ചേർത്തു…
എനിക്കെന്തോ ഭയം തോന്നി നമുക്ക് തിരികെ പോകാം എന്ന് പറഞ്ഞപ്പോൾ,
എന്തായാലും നീ എന്റേതാവാനുള്ളതല്ലേ?? അതിത്തിരി നേരത്തെ ആയി എന്ന് കരുതിയാൽ മതി….എന്നുപറഞ്ഞു…
അവന്റെ കൈകൾ എന്റെ ദേഹത്ത് ഒഴുകി നടന്നു ആദ്യം എല്ലാം എതിർത്തെങ്കിലും പതിയെ അവന്റെ കരലാളനങ്ങൾ ഞാനും ആസ്വദിക്കാൻ തുടങ്ങിയിരുന്നു…
പതിയെ അവന്റെ കൈകൾ എന്റെ വ സ്ത്രങ്ങൾ ഓരോന്നായി അ ഴിച്ചു മാറ്റി ഒന്നും എതിർക്കാൻ തോന്നിയില്ല.. പൂർണ്ണമായും ഞങ്ങൾ ഒന്നായി..
അതിൽ പിന്നെ അതുപോലെ ഇടയ്ക്കിടയ്ക്ക് ഉണ്ടായിരുന്നു. എല്ലാം ഞാൻ സൂര്യയോട് മറച്ചുവച്ചു.
ഒടുവിൽ ഇത്തവണ പീ രിയഡ്സ് വൈകിയപ്പോഴാണ് എനിക്ക് സംഗതിയുടെ സീരിയസ്നസ് മനസ്സിലായത്..
മഹേഷ് എന്നെ കൈവിടില്ല എന്നും ഇതറിയുമ്പോൾ എന്നെ ഒന്ന് ചേർത്ത് പിടിക്കും എന്നെല്ലാം ഞാൻ കരുതി പക്ഷേ അവനോട് പറഞ്ഞപ്പോൾ അവൻ ദേഷ്യപ്പെടുകയാണ് ചെയ്തത് അതിന്റെ ത ന്ത ആരാണെന്ന് വെച്ചാൽ അയാളോട് ചെന്ന് പറയാൻ പറഞ്ഞു എനിക്ക് അതൊന്നും കേൾക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല സൂര്യ പറഞ്ഞത് തന്നെയായിരുന്നു സത്യം. അവൻ എന്നെ ചതിക്കുകയായിരുന്നു അതൊന്നും മനസ്സിലാക്കാതെ പിന്നെയും അവന്റെ ചതിക്കുഴിയിൽ വീഴാൻ നിന്ന് കൊടുത്ത എനിക്ക് ആണ് തെറ്റുപറ്റിയത്..!!
ഞാൻ ഹോസ്റ്റൽ മുറിയിൽ ഇരുന്നു കരഞ്ഞു കോളേജിൽ പോലും പോകാതെ എന്തെങ്കിലും കടുംകൈ ചെയ്താലോ എന്ന് കരുതി സൂര്യ എനിക്ക് കാവൽ ഇരുന്നു അവളുടെ സ്നേഹം അപ്പോൾ മാത്രമാണ് എനിക്ക് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞത്…അവളായിരുന്നു നിർദ്ദേശിച്ചത് ആ കുഞ്ഞിനെ ന ശിപ്പിച്ചു കളയാൻ പക്ഷേ എനിക്ക് അതിന് മനസ്സ് വന്നില്ല..
ഞാൻ അമ്മയെ വിളിച്ച് കരഞ്ഞ് എല്ലാം പറഞ്ഞു ആദ്യം എല്ലാം കേട്ടപ്പോൾ അമ്മ ഒന്നും മിണ്ടാതെ നിന്നു.. പിന്നെ ഫോൺ കട്ട് ചെയ്തു അതും കൂടി ആയപ്പോൾ എനിക്ക് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല പക്ഷേ അല്പം കഴിഞ്ഞപ്പോൾ അമ്മ എന്നെ തിരിച്ചു വിളിച്ചിരുന്നു.
“”” അച്ഛനില്ലാത്ത ഒരു കുഞ്ഞിനെ വളർത്തി വലുതാക്കാൻ എത്രത്തോളം വിഷമം ഉണ്ടെന്ന് നിന്റെ അമ്മയെക്കാൾ അറിഞ്ഞ മറ്റാരും കാണില്ല!! പക്ഷേ അപ്പോഴും നിന്റെ അച്ഛൻ ആരാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു… നിന്റെ അവസ്ഥ അതല്ലല്ലോ മോളെ!! അതുകൊണ്ട് നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് അച്ഛൻ ഉണ്ടെന്ന് ലോകത്തെ അറിയിക്കുകയാണ് നീ ആദ്യം ചെയ്യേണ്ടത്!”””
അമ്മ അത് പറഞ്ഞപ്പോൾ പിന്നെ എനിക്ക് ധൈര്യമായിരുന്നു ഞാൻ പോലീസിൽ പരാതിപ്പെട്ടു എന്നെ മോഹന വാഗ്ദാനങ്ങൾ പറഞ്ഞ് മഹേഷ് ച തിച്ചു എന്നും പറഞ്ഞ്.
കോടതിയിൽ കേസ് ആയി എന്നെ വിവാഹം ചെയ്യാൻ കോടതി ആവശ്യപ്പെട്ടു..
ഡിഎൻഎ ടെസ്റ്റ് കോടതി നിർദ്ദേശിച്ചെങ്കിലും അയാൾ എന്റെ കുഞ്ഞിന്റെ പിതൃത്വം നിഷേധിക്കാത്തത് കൊണ്ട് അത് ചെയ്യേണ്ടി വന്നില്ല..
കോടതി പറഞ്ഞത് പ്രകാരം ഞങ്ങളുടെ വിവാഹം നടന്നു.. എന്റെ കുഞ്ഞിന്റെ അച്ഛൻ അയാൾ ആണെന്ന് തെളിയിക്കണമെന്ന് ഉണ്ടായിരുന്നുള്ളൂ അത് കഴിഞ്ഞതും ഞാൻ അയാളെ ഉപേക്ഷിച്ച് എന്റെ അമ്മയുടെ കൂടെ വിദേശത്തേക്ക് പോയി.
ഇപ്പോ കുഞ്ഞിന് രണ്ടു വയസ്സായി ഇതുവരെയും ഞങ്ങൾ നാട്ടിലേക്ക് വന്നില്ല.
മറ്റൊരു വിവാഹം കഴിക്കാൻ പറ്റാത്തെ നാട്ടുകാരെല്ലാം ഒറ്റപ്പെടുത്തി അയാൾ ഇപ്പോഴും അവിടെയുണ്ട്… ഏതോ ഒരു ആക്സിഡന്റിൽ കാലുകൾ തളർന്ന്…ചെയ്ത തെറ്റിന് ഉള്ള ശിക്ഷയും പേറി…
ഇപ്പോൾ ഓരോ തെറ്റുകൾ ചെയ്ത് സന്തോഷിക്കുന്നവർക്ക് കാലം അതിനുള്ള ശിക്ഷ കാത്തു വച്ചിട്ടുണ്ടാകും….!! ഞാനും ചെയ്തത് തെറ്റ് തന്നെയാണ് വിശ്വസിച്ച അമ്മയെ ചതിച്ചു… അതിനുള്ള പ്രായശ്ചിത്തം എന്നോണം ഈ കുഞ്ഞിനെ വളർത്തി വലുതാക്കും…
എന്നാൽ കഴിയുന്നതുപോലെ.