ഇത്രേം വലിയ വീട് വെച്ച് അവിടെ ഗൾഫിൽ ചെറിയ റൂമിൽ ജോലിയൊന്നു മില്ലാതെ ചുമ്മാ ഇരുന്നു മടുത്ത ചേട്ടത്തിയമ്മയ്ക്കും അതു സ്വീകാര്യമായി തോന്നിയത് കൊണ്ടു……

_upscale

വിപദ് ധൈര്യം എങ്ങനെ നൽകാം….

രചന : വിജയ് സത്യ

രാഹുൽ ബാംഗ്ലൂരിൽ ഒരു സൈക്കോളജി ആൻഡ് സെക്സോളജിസ്റ്റ് ആയി ജോലി നോക്കുകയാണ്…. അവിവാഹിതനാണ്…

വീട്ടിൽ വരുംഇടയ്ക്ക്…

വീട്ടിൽ കാർ ഉണ്ട്. ഗൾഫിൽ ഉള്ള ഏട്ടൻ വാങ്ങിച്ചതാണ്.. ഏട്ടത്തിയമ്മയ്ക്ക് ഉപയോഗിക്കാൻ..

വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ ഏട്ടത്തിയമ്മ ചേട്ടനോടൊപ്പം ഗൾഫിൽ ആയിരുന്നു..

പഴയ തറവാട് വീട് പൊളിച്ചു പുതിയത് വെച്ചപ്പോൾ പിന്നെ ഏട്ടത്തിയമ്മയെ എല്ലാവരും നിർബന്ധിച്ചു നാട്ടിൽ നിർത്തിക്കുകയായിയുന്നു.

ഇത്രേം വലിയ വീട് വെച്ച് അവിടെ ഗൾഫിൽ ചെറിയ റൂമിൽ ജോലിയൊന്നു മില്ലാതെ ചുമ്മാ ഇരുന്നു മടുത്ത ചേട്ടത്തിയമ്മയ്ക്കും അതു സ്വീകാര്യമായി തോന്നിയത് കൊണ്ടു നാട്ടിൽ വന്നു ഈ പുതിയ വീട്ടിൽ എന്റെയും അമ്മയുടെയും കൂടെ താമസം തുടങ്ങി..

ചേട്ടൻ വർഷാവർഷം വരും ലീവ് കഴിയുമ്പോൾ പോകും..

ഇതിനിടെ ചിക്കുമോളെയും ടിങ്കുകുട്ടനെയും ഏട്ടത്തിയമ്മ പ്രസവിച്ചു..

ഏട്ടന്റെ വിവാഹസമയത്തു ഒമ്പതാം ക്ലാസിൽ ഉണ്ടായിരുന്ന ഞാനിപ്പോൾ ഡിഗ്രിയും പീജിയും കുറച്ചു ഡിപ്ലോമായൊക്കെ കഴിഞ്ഞു ബാംഗ്ലൂർ ജോലിയിൽ പ്രവേശിക്കാൻ പോകുകയാണ്..

ഞാനുകൂടി പോയാൽ അമ്മയും ഏട്ടത്തിയും പിള്ളേരും തനിച്ചാകും.

വീടും കോമ്പൗണ്ടും സാദാ സമയം സി സി ടി വി നിരീക്ഷണത്തിൽ ആണ്.. ഒരേ സമയം ഗൾഫിൽ ഉള്ള ഏട്ടനും എന്റെ ലാപ്പിലെ മോണിറ്ററിലും മൊബൈലിലും അതു കാണാം.. എന്നാലും ആൺ തുണ ഇല്ലാതെ എങ്ങനെയാ എന്ന അമ്മയുടെ ചോദ്യത്തിന് മുമ്പിൽ ചിലപ്പോൾ എനിക്ക് ഉത്തരം മുട്ടും..

ക്യാമറ ഉണ്ടല്ലോ കോമ്പൗണ്ടു ഗേറ്റും,ഡോറും സെറ്റപ്പും നല്ല ബന്തവസിൽ തന്നെയല്ലേ രാഹുൽ പോകട്ടെയമ്മേ..

എന്നാണ് ചേട്ടത്തിയമ്മ പറഞ്ഞതു.

അങ്ങനെ ആ കാര്യത്തിൽ ഒരു ആശ്വാസമായി..

പ്രശ്നം അവിടെ അല്ല.. അസുഖം ഉള്ള അമ്മയെ മാസമാസം ഡോക്ടറേ കാണിക്കാനും ചന്തയിൽ പോയി പച്ചക്കറിയും പലവ്യഞ്ജനങ്ങൾ വാങ്ങാനും ആരു പോകും..

കാർ ഇവിടെ ഉണ്ടെങ്കിലും ചേട്ടത്തിയമ്മ കാർ ഡ്രൈവിംഗ് സ്കൂളിൽ പോയിട്ടു പഠിച്ചിട്ടുണ്ടെങ്കിലും ലൈസൻസ് സ്വന്തമാക്കിയിട്ടും എവിടെയെങ്കിലും പോകുമ്പോൾ ആരെങ്കിലും കൂടെ അതായത് ഡ്രൈവിംഗ് അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിലേ വണ്ടിയെടുക്കൂ..ചേട്ടൻ ഉള്ളപ്പോൾ എടുക്കും. പിന്നെ ഞാനുള്ളപ്പോഴും എടുക്കും.ഒറ്റയ്ക്ക് ജീവൻ പോയാലും എടുക്കില്ല…

ഇതെന്തു രോഗമാണ്..

ഇങ്ങനെ ആയാൽ അത്യാവശ്യമായി എവിടെയെങ്കിലും ചെല്ലേണ്ട ആവശ്യം വന്നാൽ എന്തുചെയ്യും.. അതാണ് മെയിൻ പ്രശ്നം..താൻ പോയാൽ ചേട്ടത്തി ഈ കാർ യുസ് ചെയ്യേണ്ട ആവശ്യം വന്നാൽ എന്തു ചെയ്യും..എനിക്കാണെങ്കിൽ ബാഗ്ലൂരിൽ ആശിച്ചു കിട്ടിയ ആ മൈൻഡ് ബ്ലൗമിംഗ് സാലറിയുള്ള ജോബ് വിട്ടുകളയാനും മനസില്ല. ഇത്രേം നാൾ പഠിച്ചതല്ലേ.. എത്രാന്നു വെച്ച ഏട്ടന്റെ ചെലവിൽ കഴിയുക..

ഞാൻ നെറ്റിൽ സേർച്ച്‌ ചെയ്തു… രോഗം ഒരു തരം ഫിയർ തന്നെയാണെന്ന് മനസിലായി. ഇക്കൂട്ടർ ഡ്രൈവിങ് പഠിക്കും. ലൈസൻസ് സമ്പാദിക്കും.പിന്നെ വണ്ടി ഒറ്റയ്ക്ക് തൊടില്ല..

ചേട്ടനോട് ഈ കാര്യം അവതരിപ്പിച്ചു.. ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി..

കാറിന്റെ സീറ്റിൽ ആരുടെയെങ്കിലും ഫോട്ടോ എടുത്തു വെക്കാൻ പറ അവളോട്..

എന്നാണ് ഏട്ടൻ താമാശ രൂപേണ പറഞ്ഞത്.. എന്നിട്ട് ഏട്ടൻ ഒരു പോംവഴി ഉപദേശിച്ചു..

അവള് ബസിലോ ഓട്ടോയിലോ പോകട്ടെ തല്ക്കാലം.. രാഹുൽ മോൻ ജോബ് കളയണ്ട ഇഷ്ടപ്പെട്ടു കിട്ടിയതല്ലേ പൊക്കോളൂ…

ബാംഗ്ലൂർ പോകാൻ ഇനി ഒരാഴ്ചയെ ഉളളൂ..അന്നൊരു വൈകിട്ട്

സ്റ്റെയർ കേസ് ഓടി പോകുകയായിരുന്നു ഞാൻ…

ബ്ധോം….പെട്ടെന്ന് വെട്ടിയിട്ട വാഴ പോലെ കാൽ ത്തെന്നി സ്റ്റെപ്പിൽ നിന്നും താഴേക്ക് വീണു…

ശബ്‌ദം കേട്ടു ഏട്ടത്തിയമ്മ ഓടി വന്നു.

അയ്യോ..രാഹുൽ ബോധമറ്റു തറയിൽ കിടക്കുന്നു വീഴ്ചയിൽ അടിപറ്റിയിരിക്കാം.. അവരൂഹിച്ചു..

അവർ രാഹുലിനെ തൊട്ടു വിളിച്ചു നോക്കി..കണ്ണ് തുറക്കുന്നില്ല മിണ്ടുന്നില്ല.. ഈശ്വര… അവർ നിലവിളിച്ചു.. അമ്മയാണെങ്കിൽ അടുത്തുള്ള ബന്ധു വീട്ടിൽ പോയിരിക്കുകയാണ്.. രാഹുൽ പോയിട്ട് അമ്മയെ കൂട്ടികൊണ്ട് വരാനിരിക്കുകയായിരുന്നു..ഏട്ടത്തിയമ്മ ആകെ പരിഭ്രാന്തിയിലായി..

അവർക്കു വിപത് ധൈര്യം വന്നു..

അവരുടനെ കാറിന്റെ ഡോർ തുറന്നു… രാഹുലിനെ താങ്ങിക്കൊണ്ട് കാറിൽ കയറ്റി..

വീടിന്റ ഡോർ അടച്ചു കുട്ടികളെയും വിളിച്ചു കാറിൽ കയറി നേരെ ഒടിച്ചു ഹോസ്പിറ്റലിലേക്ക് പോയി…

ടിങ്കു മോൻ ഫ്രണ്ട് സീറ്റിൽ അമ്മയോടൊപ്പം. പിറക് സീറ്റിൽ ചിക്കുമോൾ ചാച്ചന്റെ തല മടിയിൽ കിടത്തി ചാച്ചന്റെ ചെവിയിൽ മന്ത്രിക്കുകയാ…

ചാച്ചാ…അമ്മ ചാച്ചനു ശരിക്കും ബോധം പോയി എന്നു കരുതിയാ വണ്ടി ഓടിക്കുന്നത്.. ഇപ്പോ പേടിയൊക്കെ പോയി…ആളു സൂപ്പറായിട്ടു ഡ്രൈവ് ചെയ്യുകയാ….ഹാ ഹാ…

എന്നിട്ട് അവൾ ശബ്‌ദം കേൾപ്പിക്കാതെ ചിരിച്ചു…

അതു കേട്ട് അതുവരെ കുട്ടികളോടോത്തു പ്ലാൻ ചെയ്തു അഭിനയിക്കുകയിരുന്ന എനിക്ക് ചിരി അടക്കാനായില്ല..ഞാൻ പൊട്ടിച്ചിരിച്ചു…

പിറകിൽ നിന്നും പൊട്ടിച്ചിരി കേട്ട് ഏട്ടത്തിയമ്മ അമ്പരന്ന് പിറകിലേക്ക് നോക്കി…

ഞാൻ ചാടിയെഴുന്നേറ്റ് ഇരുന്നു കൈയടിക്കുന്നു.

ങ്ങേ….ഇതെന്തു പറ്റി… അവർ അന്ധളിച്ചുപോയി…

അപ്പോൾ ചിക്കുമോളും ടിങ്കു മോനും ഒന്നിച്ചു പറഞ്ഞു… പറ്റിച്ചേ അമ്മയെ ഞങ്ങൾ പറ്റിച്ചേ…

ഏട്ടത്തിക്ക് പിന്നെ ജാള്യത ആയി കാർ എടുത്തു ഒറ്റയ്ക്ക് ഓടിച്ചു പോകാനുള്ള തന്റെ പേടിയെ മാറ്റാൻ ഞങ്ങൾ മൂവരും കരുതിക്കൂട്ടി പ്ലാൻ ചെയ്ത നാടകമായിരുന്നു ഈ വീഴ്ചയും ബോധം കെടലും…

ഏട്ടത്തി പുഞ്ചിരിച്ചു വണ്ടി തിരിച്ചു. വരാൻ നേരം അമ്മയെയും കൂട്ടാനായി പോയി..

തുടർന്നുള്ള ദിവസങ്ങളിൽ ഏട്ടത്തിയമ്മ തനിച്ചു കാറെടുത്തു അമ്മയെ ഡോക്ടറെ കാണിക്കാനും, മാർക്കറ്റിലും പോകുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി..

അങ്ങനെ സമാധാനത്തോടെ ഞാൻ ബാംഗ്ലൂരിൽ ജോലിക്കായി വണ്ടി കയറി..