എഴുത്ത്:-നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“അവൾക്….
അവൾക് എന്നെ വേണ്ടെന്ന്….”
അബ്ദുക്ക ചുണ്ടുകൾ പതിയെ ചലിപ്പിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ ഞാൻ ഇക്കയെ തന്നെ നോക്കി…
ഒരു നെടുവീർപ്പ് ഇക്കയുടെ ഉള്ളിൽ നിന്നും വന്നു…
നെഞ്ചിലെ പതിയെ കൈ വെച്ചു…വേദന വരുന്നത് പോലെ…
എന്നിട്ട് പറഞ്ഞു…
“എന്റെ ചോരയും നീരും എല്ലാം വറ്റിയല്ലേ…
കുറെ ഏറെ രോഗത്തിന് അടിമയും ആയി…
അതായിരിക്കും…“
ഇക്ക അതും കൂടെ പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
ചുണ്ട് കടിച്ചു പിടിച്ചു കരയുന്നത് കണ്ടപ്പോൾ എന്തിനാണെന്ന് പോലും അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു…
ഇക്കയെ ആശ്വാസിപ്പിക്കാൻ എന്നോണം എന്റെ കൈ ഇക്കയുടെ ചുമലിലേക് നീണ്ടുവെങ്കിലും എന്റെ കൈയിൽ വിറയൽ കയറിയിരുന്നു..
അടുക്കാൻ പറ്റാതെ വിറക്കുന്നത് പോലെ…
എന്നെപ്പോലുള്ള ഓരോ പ്രവാസിയും എന്നും മുന്നിൽ കാണേണ്ട സത്യമാണ് ഇക്കയിൽ നിന്നും വരുന്നത്…
“ഒരിക്കലും ഇക്ക കരയുന്നതോ സങ്കടപെടുന്നതോ ഞാൻ കണ്ടിട്ടില്ല…
എപ്പോഴും ഹാപ്പി ആയിരിക്കും നമ്മൾ ഒന്ന് അങ്ങോട്ട് പറഞ്ഞാൽ മൂന്നെണ്ണം ഇങ്ങോട്ട് കിട്ടും…
ചെറിയ വട കൊടുത്ത് വലുത് വാങ്ങുന്നത് പോലെ…
മൂന്നാമത്തെ മോളുടെ കല്യാണം കഴിഞ്ഞു അതിന്റെ കടം തീരാനായി നിൽക്കുകയായിരുന്നു ഇക്ക നാട്ടിലേക് പോകുവാൻ…
ആ പാവം ഇത് വരെ സ്വന്തം മക്കളിൽ ആരുടേയും വിവാഹത്തിന് പങ്കെടുത്തിട്ട് കൂടെ ഉണ്ടായിരുന്നില്ല…”
“എല്ലാം ഈ മരുഭൂമിയിൽ നിന്നും വിഡിയോ കാൾ വഴി കാണും…
ഇക്കയുടെ സൗകര്യ പ്രകാരം ഒരു മകളുടെ എങ്കിലും നിക്കാഹ് വെള്ളിയാഴ്ച നടത്തിയിരുന്നേ അയാൾക്കതു സമാധാനത്തോടെ കാണാമായിരുന്നെന്നു ഞാൻ ആ കാഴ്ച കാണുമ്പോൾ എല്ലാം ഓർക്കാറുണ്ട്…
പക്ഷെ അവിടെ ഇക്കയല്ലാലോ വലുത്…
ശരിയാ…ഇക്കയല്ലേ വലുത് മറ്റു പലതുമാണ്… മറ്റു പലരുമാണ്…
എന്റെയും എന്റെ ചുറ്റിലുമുള്ളവരെയും എല്ലാം നോക്കുമ്പോൾ അത് കാണാൻ കഴിയും..
എന്തേലും വിശേഷം ഉണ്ടേൽ ഫോൺ എടുത്തു ഒളിഞ്ഞു വിളിക്കുന്നത്.. അവരുടെ സന്തോഷം കണ്ടു മുഖത്തു ചിരി വരുത്തി ഉള്ളിൽ കരയുന്നവരെ…
ആ കാണുന്നതെല്ലാം ആ പാവം രാപകൽ കഷ്ടപ്പെട്ട പണം ആയിരിക്കാം…
അതിനൊക്കെ അപ്പുറം… ഒരു ഒഴിവ് കിട്ടി…അല്ലേൽ സൂപ്പർ വൈസറുടെ കണ്ണ് വെട്ടിച്ചു വിളിക്കുന്ന സമയത്തായിരിക്കും…
ഇക്കാ ഞങ്ങൾ തിരക്കിലാണ് ഇവിടെ ഇന്ന ഇന്ന ആളുകൾ വന്നിട്ടുണ്ട് ഞാൻ പരിവാടി കഴിഞ്ഞിട്ട് വിളിക്കാമെന്ന് പറയുന്നത്…
ഒരു പരാതിയോ പരിഭവമോ പറയാതെ മുഖത്തു പുഞ്ചിരി നിറച്ചു കൊണ്ട് അവർ പറയും…ആയിക്കോട്ടെ… വിളിക്കണേ…
ഇല്ല…വിളികൂല… ഈ യുഗത്തിലും ഇങ്ങോട്ടൊന്നു വിളിക്കാൻ തോന്നാത്തവർ തന്നെയാണ് പകുതിയിൽ ഏറെയും..
അപ്പോഴും അങ്ങോട്ട് വിളിക്കണം…എല്ലാം കഴിഞ്ഞെന്ന് തോന്നുമ്പോൾ…
ആ സമയം മനസ്സിൽ എന്തായിരിക്കും…ഒരിക്കലെങ്കിലും നിങ്ങൾക് ചിന്തിക്കാൻ പറ്റുന്നുണ്ടോ
എല്ലാം കഴിഞ്ഞു… എല്ലാം നല്ലത് പോലെ നടന്നില്ലേ എന്ന് ചോദിക്കാൻ വിളിക്കുന്നവന്റെ മനസു…
നോ വേ… നിങ്ങൾക് അറിയില്ല…
ആർക്കും അറിയില്ല…അത് അനുഭവിച്ചവന് അല്ലാതെ ആരും അതറിയാനും പോകുന്നില്ല .
എന്നിട്ടോ അവന് ഇന്നത്തെ വിശേഷം പറഞ്ഞു കൊടുക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുമോ..
ചിരി വരുന്നുണ്ടോ…നിങ്ങൾക്…
ഉണ്ടാവില്ലെടോ… അന്നവർ രാവിലെ മുതൽ ഓടി നടന്ന ക്ഷീണത്തിൽ ആയിരിക്കും ഫോൺ എടുക്കുന്നത് തന്നെ…
എങ്ങനേലും ഒന്ന് വെച്ച് കിട്ടിയാൽ മതിയെന്ന പോലെ…
അവിടെയും അയാൾ ഉള്ളു കൊണ്ട് ചിരിക്കും…
ഒരു പക്ഷെ കണ്ണിൽ ഒരു കുഞ്ഞു കുമിള പോലെ കണ്ണ് നീർ തുള്ളികൾ നിറഞ്ഞിരിക്കാം…”
**************
‘ഇക്കാ…. “
വിറക്കുന്ന കൈ ഇക്കയുടെ ചുമലിൽ വെച്ചപ്പോഴും അങ്ങനെ തന്നെ ആയിരുന്നു…
“എന്റെ ഉറക്കം മുഴുവൻ പോയെടാ…
മോനെ…
എന്റെ ഉറക്കം മുഴുവൻ പോയി…”
ഇക്ക വീണ്ടും എന്നോട് വിതുമ്പി..
“എന്താണിക്ക കുട്ടികളെ പോലെ…
കുറച്ചു മാസങ്ങൾക്ക് മുമ്പ് എന്റെ എല്ലാമെല്ലാമായ ഉപ്പ മരണ പെട്ടപ്പോൾ ഒരു നോക്കു കാണാൻ പോലും കഴിയാതെ ഉള്ളുലഞ്ഞു ഈ റൂമിനുള്ളിൽ അടച്ചു പൂട്ടി ഇരുന്നപ്പോൾ എനിക്ക് ധൈര്യം തന്നു എന്നെ ചേർത്ത് നിർത്തി ഒരുപ്പയുടെ വാത്സല്യം ആവുവോളം ഒഴുക്കി എന്നെ സങ്കടത്തിൽ നിന്നും മോചിപ്പിച്ചു…
നീ വേണമെങ്കിൽ എന്നെ ഉപ്പയെ പോലെ കണ്ടോടാ എന്ന് എന്നോട് പറഞ്ഞ ഇക്ക തന്നെയാണോ ഈ സങ്കടപെട്ടിരിക്കുന്നത്…
എന്റെ ഉപ്പയല്ലേ…
എന്നോട് പറ …”
“എന്നിൽ നിന്നും ആ വാക്കുകൾ എങ്ങനെ വന്നെന്ന് എനിക്ക് ഇപ്പോഴും അറിയില്ല…
ആ മനുഷ്യന്റെ കണ്ണുനീർ ആയിരിക്കുമോ???
അതോ മറ്റെന്തെങ്കിലും…?
അറിയില്ല…”
“ഇക്ക എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി…
ഒരു അറുപതു വയസുകാരന്റെ എല്ലാ ഭാവങ്ങളും ആ മുഖത് തെളിഞ്ഞിട്ടുണ്ടായിരുന്നു…
സിനിമയിലെ സീരിയലുകളിലോ കാണുന്ന അറുപതു വയസുകാരൻ അല്ല…
മുഖം മുഴുവൻ ചുളിവ് വീണ… നരച്ച താടിയും മുടിയും മീശയുമുള്ള..
ഉള്ളിലേക്കു ഊർന്നെന്ന പോലുള്ള കണ്ണുകൾ കൊണ്ട് എന്നെ നോക്കുന്ന അറുപതു വയസ്സുകാരൻ…
പച്ചയായ മനുഷ്യൻ…”
“പതിയെ ആ കണ്ണുകൾ എന്നെ ഉറ്റു നോക്കികൊണ്ട് തന്നെ ജല കണികകൾ കവിളിലൂടെ നീർ ചാലു പോലെ ഒഴുകി….”
“ഞാൻ ഇക്കയെ തന്നെ നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു..
വേഗം ആ കണ്ണുകൾ തുടച്ചു…
മൂക്കിനുള്ളിലൂടെ രൂപ മാറ്റം സംഭവിച്ചു ഒലിച്ചിറങ്ങിയ ജല കണങ്ങൾ മുകളിലോട്ട് തന്നെ ആഞ്ഞു വലിച്ചു.. “
“ഇക്കയുടെ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന മൊബൈൽ ഫോൺ എനിക്ക് നേരെ നീട്ടി…
അതൊരു വാട്ട്സപ് പ്രൊഫൈൽ ആയിരുന്നു…
അതിൽ മൂന്നാല് pdf ഫയലുകൾ വന്നു കിടക്കുന്നുണ്ട്…
ഒന്ന് ഒരു വകീൽ നോട്ടിസ് ആയിരുന്നു..
ഇക്കയുടെ ഭാര്യ ഇക്കയിൽ നിന്നും വിവാഹമോചനം വേണമെന്ന് കാണിച്ചു അയച്ച വക്കീൽ നോട്ടിസ്…
രണ്ടാമത്തേത് മഹല്ലിലെ പള്ളിയിൽ നിന്നുള്ളതായിരുന്നു…
അതും അത് തന്നെ ആവശ്യം.. ഇക്ക മൊഴി ചൊല്ലണം…
മൂന്നാമത്തേത്…
ഇതെല്ലാം കഴിഞ്ഞാലും ഇക്ക അവര്ക് കൊടുക്കേണ്ട ചിലവ് മണി യുടെ കാണക്കായിരുന്നു..
അതും മാസം മാസം 20000 രൂപയോളം അവർക്കും മക്കൾക്കും ചിലവിന് കൊടുക്കണം…
ഇതെല്ലാം സമ്മതിച്ചാൽ ഇക്ക ജയിലിൽ കിടക്കാതെ മാന്യമായി നടക്കാമെന്ന് സാരം…”
“ഇതെന്താ ഇക്ക…
ഇത്ത ഇപ്പൊ ഇങ്ങനെ ഒരു നോട്ടിസ് അയക്കാൻ കാരണം…
എന്റെ ചോദ്യത്തിന് കൈമലർത്താനല്ലതേ ഇക്കാക് ഉത്തരം ഇല്ലായിരുന്നു…
മൂന്നു പെൺ മക്കളെയും നല്ല നിലയിൽ തന്നെ ആയിരുന്നു ഇക്ക കെട്ടിച്ചു വിട്ടത്..
ഓരോരുത്തർക്കും പത്തു മുപ്പതു പവൻ സ്വർണ്ണവും.. അതിലുപരി വിവാഹം എങ്ങനെ വേണേ അങ്ങനെ എല്ലാം ആർഭാടമായി തന്നെ ആയിരുന്നു ഇക്ക അവരുടെ വിവാഹം നടത്തിയത്…
ഒരു പക്ഷെ നാട്ടിലേക്കുള്ള യാത്രകൾ പലതും നീണ്ടു പോയത് പോലും ഈ വിവാഹങ്ങൾ കാരണമായിരുന്നു…”..
റൂമിൽ ഉള്ളവർക് പോലും കൊടുക്കാനുണ്ട് ആയിരങ്ങൾ..
“ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ ഇക്കാ…”
ഞാൻ ഇക്കയോട് ചോദിച്ചു..
“വേണ്ട മോനെ…അവളുടെ തീരുമാനം ആർക്കും തിരുത്താൻ കഴിയില്ല… ഇന്നെലെങ്കിൽ നാളെ ഞാൻ കാര്യം അംഗീകരിച്ചേ മതിയാകൂ…
എന്റെ വിധി ഇതാണ്…
എന്നെ പടച്ചോൻ മുകളിൽ നിന്നും വിട്ടാതെ ഇതിനാണെന്ന് തോന്നുന്നു…”
“മുഖം വിഷാദ ഭാവം നിറഞ്ഞിരുന്നു വെങ്കിലും ഇക്കയുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു..
അതൊരു പക്ഷെ പടച്ചവനെ നോക്കി ചിരിക്കുകയായിരിക്കും…”
“ഞാൻ കിടക്കട്ടെടാ…
നാളെ എനിക്ക് സമ്മതമാണെന് പറയണം അവളോട്..
ഇനി എനിക്ക് ഒരു ബാധ്യതയും ഇല്ലാതെ നാളെ മുതൽ കൂടുതൽ ഉത്സാഹത്തോടെ ചിരിച്ചു കളിച്ചു നടക്കാമല്ലേ…ലെ…”
ഇക്ക വീണ്ടും എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചുണ്ട് കടിച്ചു പിടിച്ചു എന്നിൽ നിന്നും എഴുന്നേറ്റ് റൂമിലേക്കു നടന്നു…
*************
“അന്ന് രാവിലെ തന്നെ ഇക്ക നാട്ടിലേക് വിളിച്ചു ഇത്തയുടെ എല്ലാ ഡിമാൻറ്റും അംഗീകരിച്ചു കൊടുത്തു..
പക്ഷെ ഇക്ക ഉണ്ടാക്കിയ വീട് ഇക്കാക്ക് മാത്രം അവകാശ പെട്ടത് ആയിരിക്കുമെന്ന ഒരു ഡിമാൻഡ് ഇക്ക വെച്ചിരുന്നു..
ഇക്കയുടെ പേരിൽ ആയതു കൊണ്ട് തന്നെ അവർ അതിനായ് വല്യ വാശിയൊന്നും പിടിച്ചില്ല..
ഇക്കയും ഇത്തയും ഡിവോഴ്സ് ആയി…
എന്തോ ഉമ്മയുടെ കൂടെ തന്നെ ആയിരുന്നു മൂന്ന് മക്കളും…
ഇക്കയുടെ കഷ്ടപ്പാട് അറിയാതെ പോയ മൂന്നു മക്കൾ..
ദിവസങ്ങൾ വീണ്ടും മുന്നോട്ടു പോയി..
ഇക്കാക് കുറച്ചു കടങ്ങൾ കൂടെ ബാക്കി ഉള്ളത് കൊണ്ട് തന്നെ അത് മുഴുവൻ തീരുന്നത് വരെ ഇവിടെ തുടരേണ്ടി വന്നു..”
“അങ്ങനെ കുറച്ചു മാസങ്ങൾക് ശേഷം ഇക്ക ഇവിടം വിട്ടു നാട്ടിലേക് പോകുവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു…
ഒന്നും വാങ്ങിക്കാൻ ഉണ്ടായിരുന്നില്ലെങ്കിലും മക്കളെ പോലെ ആയിരുന്ന ഞങ്ങൾ നാലു പേരുടെ വീട്ടിലേക് എന്തെങ്കിലും കൊണ്ട് പോകണമെന്ന് പറഞ്ഞു ഇക്ക തന്നെ ആയിരുന്നു ഇവിടുത്തെ അറിയപ്പെടുന്ന ഒരു ഷോപ്പിങ് മാളിൽ പോയി പർച്ചേസ് നടത്തിയത്…
രണ്ടു ദിവസത്തിനു ശേഷമായിരുന്നു ഇക്കാക് നാട്ടിലേക്കുള്ള ടിക്കറ്റ്..
അതിന്റെ തലേ ദിവസം ഇക്കയുടെ ഫോണിലേക്കു വന്ന കാൾ ഇക്ക ബാത്റൂമിൽ ആയതു കൊണ്ട് തന്നെ ഹാഷിം എടുക്കുന്നത്. …”
“അബ്ദു റഹ്മാൻ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട്…”
അവൻ ഉണ്ടെന്ന് പറഞ്ഞു..,, “
“അപ്പൊ അയാൾ പറഞ്ഞു ഒന്ന് കൊടുക്കാൻ..”
“അവൻ അയാളോട് ഇക്ക ബാത്റൂമിൽ ആണെന്ന് പറഞ്ഞു…
എന്താണെന്ന് കാര്യമൊന്നും ചോദിച്ചു…”
അപ്പൊ അയാൾ പറഞ്ഞു..
“ഇക്കാക് ഒരു ബമ്പർ പ്രൈസ് അടിച്ചിട്ടുണ്ട്…
ഇന്നാ ഇന്ന നമ്പറിനാണ് പ്രൈസ് അടിച്ച തെന്നും നിങ്ങളുടെ ഫോണിൽ അതിന്റെ ഡീറ്റെയിൽസ് വന്നിട്ടുണ്ടാവു മെന്നും അയാൾ പറഞ്ഞു…
ഈ വർഷത്തെ ഞങ്ങളുടെ ഷോപ്പിങ് മാളിലെ നറുക്കെടുപ്പിലെ വിജയി ഇക്ക യാണെന്നും ഇന്ന് തന്നെ ഇക്കയെയും കൂട്ടി അവരുടെ ഷോപ്പിങ് മാളിലേക്കു എത്തണമെന്നും നിർദ്ദേശിച്ചു അയാൾ ഫോൺ വെച്ചു..”
“ഓ പിന്നെ എന്നെ പറ്റിക്കാൻ നോക്കണ്ട…ഓൺലൈൻ തട്ടിപ്പ് കുറെ കാലമായി ഞാൻ കേൾക്കുന്നുണ്ടെന്നും പറഞ്ഞു..
അയാൾ ഫോൺ വെച്ചതിനു ശേഷം അയാളെ രണ്ടു ചീത്തയും വിളിച്ചു അവൻ ഞങ്ങൾ ഇരിക്കുന്നിടത്തേക് പിറു പിറുത്തു വരുന്നത് കണ്ടാണ് ഞാൻ എന്താണ് കാര്യമെന്ന് അവനോട് ചോദിച്ചത്…”
“ഹോ.. അതൊരു ഓൺലൈൻ പറ്റിക്കൽസ് ആണ് മോനെ..
ഇക്കാക് ഇന്നലെ പോയ ഷോപ്പിങ് മാളിലെ ബമ്പർ പ്രൈസ് അടിച്ചെന്ന്..
ഞാൻ അവനെ കുറെ ചീത്ത വിളിച്ചു ഫോൺ വെച്ചു…
അവൻ പറയുന്നതെല്ലാം ഞങ്ങൾ കേട്ടിട്ടുണ്ടെകിലും…നുണ പറയുകയാണെന്ന് അവനു തന്നെ അറിയാമെങ്കിലും ഒരു കൂസലും ഇല്ലാതെ അവൻ പറഞ്ഞു…”
“ടാ…ടാ..
മതി തള്ളിയത്…
അല്ല നീ അല്ലെ ഇന്നലെ ഇക്കയുടെ കൂടെ ഷോപ്പിങ് മാളിൽ പോയത്… “
ഞാൻ റൂമിലെ നിയാസിനോട് ചോദിച്ചപ്പോൾ അവൻ അതെ എന്ന് പറഞ്ഞു…
“അല്ല അവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നുണ്ടോ..? “
ഞാൻ അവനോട് വീണ്ടും ചോദിച്ചു..
“ ആ അതൊന്നും എനിക്കറിയില്ല.. “
അവൻ ഒരുമാതിരി താല്പര്യം ഇല്ലാത്തവരെ പോലെ ആയിരുന്നു പറഞ്ഞത്..
“ഒന്ന് ആലോചിച്ചു നോക്കെടാ പൊട്ടാ…
അവിടുന്ന് ഓഫർ ബുക്ക് നീ കൊണ്ട് വന്നിട്ടുണ്ടോ…”
ഞാൻ അവനോട് ചോദിച്ചു..
“ ആ അതെന്റെ കയ്യിലുണ്ട്..
ഇന്ന…”
നിയാസ് സ്വന്തം ബെഡിനരികിലേക് പോയി ഒരു കുഞ്ഞു ബുക്കും എടുത്തു കൊണ്ട് വന്നു..
ഞാൻ അതിന്റെ അവസാന പേജ് നോക്കി..
ഇന്ന് 20/10/2023…
ഇന്നലെ 19/10/2023
20/11/2023 മൂന്നിന്… അവിടെ ഒരു സമ്മാനം പദ്ധതി നടക്കുന്നത് ആ ബുക്കിന്റെ അവസാന പേജുകളിൽ സ്ഥാനം പിടിച്ചിരുന്നു…
“ഡേറ്റ് ശരിയാണ്..…”
“ഷോപ്പിങ് മാളിന്റെ ഇരുപതാം വാർഷികം പ്രമാണിച്ചു നടത്തുന്ന സമ്മാന കൂപ്പൺ ആയിരുന്നു അത്…
പമ്പർ പ്രൈസ് ഒരു മില്യൻ റിയാൽ വിലയുള്ള കാർ ആയിരുന്നു സമ്മാനം…”
ഭാഗ്യം വരുന്ന വഴിയെ..
അബ്ദുക്ക ബാത്റൂമിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചു
“ഇക്ക ഇന്നലെ ഷോപ്പിങ്ങിനു പോയപ്പോൾ എന്തേലും സമ്മാന കൂപ്പൺ കിട്ടിയിരുന്നോ.. “
ആ കിട്ടി… ഞാൻ അത് പൂരിപ്പിച്ചു ഇടാൻ നോക്കിയപ്പോൾ ഇവനെ കണ്ടില്ല..
ഇക്ക നിയസിനെ ചൂണ്ടി കൊണ്ട് പറഞ്ഞു..
പിന്നെ ഞാൻ തന്നെ പൂരിപ്പിച്ചു ഇട്ടു..
പേരും നമ്പറും മാത്രമേ കൊടുതുള്ളു..
എന്താടാ വല്ല പ്ളേറ്റും അടിച്ചോ സമ്മാനം…
ഇക്ക ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു…
“ഇക്ക…പ്ളേറ്റ് അല്ല അടിച്ചത്…
ഇക്കാക്ക് ആണ് ബംബർ പ്രൈസ് ആയ പത്തു ലക്ഷം റിയാലിന്റെ സമ്മാനമായ കാർ അടിച്ചിരിക്കുന്നത്…”
“ഇക്ക ഞാൻ പറഞ്ഞത് കേട്ടു എന്നെ ഞെട്ടലോടെ നോക്കി…
നെഞ്ചിൽ കൈ വെച്ചു അൽഹംദുലില്ലാഹ് എന്ന് പറഞ്ഞു കൊണ്ട് ബെഡിലേക് ഇരുന്നു..
ആ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു ആ സമയം…”
“ഇനി ടിക്കറ്റ് എടുത്തു പോയിട്ട് വേണം ഇക്കാക് ഒന്ന് പലരുടെയും മുന്നിൽ ഞെളിഞ്ഞു നടക്കാൻ…”
“ഞാൻ വീണ്ടും പറഞ്ഞതും ഇക്ക എന്നെ ഒരു ഞെട്ടലോടെ നോക്കി…
എന്നിട്ട് പുഞ്ചിരിച്ചു..
അവിടെ വിജയിച്ചവന്റെ ചിരി ആയിരുന്നു…
പക്ഷെ അതൊരിക്കലും പ്രതികാരം ചെയ്യാൻ പോകുന്നവന്റെ ചിരി അല്ലായിരുന്നോ…”
*************