ഇക്കാ….. ഇനി ഇങ്ങോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് മോൾടെ കല്യാണത്തിന് പോയിട്ട് ഒരുമാസം തികയുന്നതിനു മുന്നേ കയറിപോന്നത് എന്താണെന്ന് പലപ്രാവശ്യം ഞങ്ങളെല്ലാം മാറിമാറി ചോദിച്ചതാ…

_upscale

എഴുത്ത്:-യാഗ

ഓപ്പറേഷൻ തിയേറ്ററിനു പുറത്തെ ചുവന്ന ലൈറ്റിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് മുഹമ്മദ് അരികിലുണ്ടായിരുന്ന ജയേഷിന്റെ കൈകളിൽ മുറുകെ പിടിച്ചു.

” ഒന്നുല്ല ഇക്കാ…….. ഇങ്ങള് പേടിക്കാതെ ഇരിക്ക്. ഈശ്വരൻ അവനൊന്നും വരുത്തില്ല. ഒന്നുല്ലെങ്കിലും ദൈവത്തിന് നിരക്കാത്തത് ഒന്നും അവനിന്ന് വരേ ചെയ്തിട്ടില്ലല്ലോ”

കണ്ണടച്ച് ചുമരിൽ ചാരി ഇരുന്നു കൊണ്ട് തന്നെ സമാധാനിപ്പിക്കുന്നവനെ കണ്ടതും മുഹമ്മദിന്റെ നെഞ്ച് വിങ്ങി.

പത്ത് വർഷങ്ങൾക്ക് മുന്നേയാണ് ഉള്ള് നിറയെ ഒരുപാട് സ്വപനങ്ങളുമായ് ലിനേഷ് എന്ന ഇരുപത്കാരൻ തങ്ങൾ അഞ്ച് പേർ തിങ്ങി കിടന്നിരുന്ന ആകുഞ്ഞു മുറിയിലേക്ക് വന്ന് പെട്ടത്. അന്നുമുതൽ പ്രായവ്യത്യാസമില്ലാതെ ഞങ്ങളോടൊപ്പം അവനും കൂടി.?ആരോടെങ്കിലും മുഖം കറുത്ത് എന്തെങ്കിലും പറയുന്നത് ഇന്ന് വരേ ഞങ്ങളാരും കണ്ടിട്ടില്ല. എപ്പോഴും ഏത് സാഹചര്യത്തിലും ഒരു നേർത്തപുഞ്ചിരി അവന്റെ മുഖത്തുണ്ടാവും. അത് മതി കാണുന്നവന്റെ നെഞ്ചൊന്ന് തണുക്കാൻ . ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾ അവനാണ് . അതിന്റെതായ സ്നേഹവും ഞങ്ങൾക്കെല്ലാം അവനോടുണ്ട്.

അല്ലെങ്കിലും പ്രവാസജീവിതത്തിൽ മുറിയെന്നത് ഒന്ന് തലചായ്ക്കാൻ മാത്രമുള്ളഒരിടമാണല്ലോ…… രാവെന്നോ പകലെന്നോ ഇല്ലാതെ ശരീiരം മറന്ന് ഓരോ ജോലികളിൽ മുഴുകുന്നവർ അല്പ സമയത്തെ വിശ്രമത്തിനായ് ഒത്തുകൂടുന്നിടം. പാതിരാ കഴിയുന്ന നേരത്ത് പോലും പലരും ഉറക്കം വരാതെ നെടുവീർപ്പോടെ ഓരോ കണക്ക് കൂട്ടലുകളോടെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി കിടക്കുകയാണെന്ന് അറിയാമെങ്കിലും ആരും അത് പരസ്പരം പറയാറില്ല.
അല്ലെങ്കിലും ആരോട് പറയാനാ. പറഞ്ഞു തുടങ്ങിയാൽ എല്ലാവർക്കും ഒരേ പ്രശനങ്ങൾ തന്നെയാവും.

വീട്ടിലെ കറണ്ട് ബില്ല്,വാട്ടർ ബില്ല്, കുട്ടികളുടെ സ്കൂൾഫീസ്, കുടുംബത്തിലെ കല്യാണം, അസുഖങ്ങൾ ഇങ്ങനെ നീണ്ടു പോകും ലിസ്റ്റ് .ചിലപ്പോൾ തോന്നും നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചാൽ മതിയായിരുന്നു ഇങ്ങ് വരേണ്ടിയില്ലായിരുന്നു എന്ന്. അല്ലെങ്കിലും ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ കൂടുമ്പോൾ ഓരോ പ്രവാസിയുടേയും നെഞ്ചിലെ ഭാരം കൂടുന്നത് പലരും അറിയാറില്ല. അതൊക്കെ ആകെ അറിയാവുന്നത് അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയുന്നതും തന്നെ നെഞ്ചോട് ചേർത്ത്പിടിക്കുന്ന കുറച്ചു പേർക്കും പിന്നേ തന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന മറ്റൊരാൾക്കും മാത്രമാവും.
ഇതു പോലുള്ള കുഞ്ഞു മുറികളിൽ iശരീരമില്ലാതെ വെറും ആത്മാവ് മാത്രമായ് എത്ര പേരുടെ സ്വപനങ്ങൾ അലയുന്നുണ്ടാവും. ഒരുപാട് സ്വപ്‌നങ്ങൾ കൂട്ടിവച്ച് കുടുംബം കരകയറ്റാൻ വന്നിട്ട് ഒന്നുമാകാൻ കഴിയാതെ പോയ എത്രപേരുടെ സ്വപ്‌നങ്ങൾ. അങ്ങനെ ഒരു ആത്മാവ് മാത്രമായ് അലയാൻ ഒരു പക്ഷേ നാളെ തന്റെ സ്വപ്നങ്ങളും കൂട്ട് പോയേക്കാം എന്നോർത്ത് കൊണ്ടയാൾ തനിക്കരികിൽ ചുമലിൽ ചാരി കണ്ണടച്ചിരിക്കുന്ന ജയനേ നോക്കി.

18 വയസ്സിൽ കുടുംബം നോക്കാൻ അറബി മണ്ണിലേക്ക് വന്നവനാണവൻ ഇന്നവന് വയസ്സ് നാല്പതിനോട് അടുക്കാറായ് എന്നിട്ടും അന്ന് തുടങ്ങിയിടത്ത് തന്നെയാണ് അവനിന്നും നിക്കുന്നതെങ്കിലും ആവശ്യങ്ങളുടെഎണ്ണം ദിനംപ്രതി കൂടുന്നുണ്ട്.

“ഡാ……. ഇത്രയും വർഷങ്ങളായില്ലെ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് . ജീവിക്കാനുള്ള എന്തെങ്കിലും നീ നാട്ടിൽ സെറ്റാക്കിയിട്ടുണ്ടോ …..”

“എന്റെ പൊന്നിക്കാ ഇങ്ങള് ഇല്ലാത്തതൊന്നുംപറയല്ലേ….ഇങ്ങളെ പോലെ തന്നെ പ്രവാസി എന്നുള്ള പേര് മാത്രമാ എന്റെയും ആകെയുള്ള സമ്പാദ്യം.
ഇക്കാക്ക് അറിയാലോ പ്രവാസത്തിന്റെ പേരും പറഞ്ഞ്ഭാര്യക്ക് ഉണ്ടായിരുന്ന ജോലി പോലും വീട്ട് കാര് ഇല്ലാതാക്കി വീട്ടിൽഇരുത്തിയേക്കുവാ….. പാവം എന്റെ പെടാപാട് കാണുമ്പോ അതിനാകെ സങ്കടാവും.?ചിലസമയത്തുള്ള അവളുടെ സങ്കടം കാണുമ്പോൾ ചങ്ക്പൊട്ടും. നിർത്തി നാട്ടിലേക്ക് പോയാലോ എന്ന് പലപ്പോഴും ചിന്തിച്ചത് പക്ഷേ….. കേറികിടക്കാനൊരു വീടെങ്കിലും വേണ്ടേ ഇക്കാ. ഒരു പെൺകൊച്ചു വളർന്നു വരുവാ ഇതൊക്കെ ചിന്തിക്കുമ്പോൾ പോകാനും വയ്യ “

നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു കൊണ്ടവൻ കയ്യിലെ വാച്ചിലേക്ക് നോക്കി.
സമയം നട്ടുച്ചയാകാറായ് എന്ന് കണ്ടവർ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഒന്ന് മൂരി നിവർന്നു.

“എന്നാ ഞാൻ പോട്ടെഇക്കാ…..ഇല്ലെങ്കി ആ അറബീടെ വായിലിരിക്കുന്നത് ഞാൻ കേൾക്കേണ്ടിവരും. ” ഡ്യൂട്ടിക്ക് പോകാനുള്ളവണ്ടിവരാറായെന്ന് കണ്ടവൻ അവരോട് യാത്ര പറഞ്ഞു കൊണ്ട് തിടുക്കത്തിൽ ആശുപത്രിക്ക് പുറത്തേക്ക്‌നടന്നു.

“ലിനേഷിന്റെ കൂടെയുള്ളത്ആരാ……”

നഴ്സിന്റെ ഉറക്കെയുള്ള ചോദ്യം കേട്ടതും തിയേറ്ററിന് മുന്നിൽ പ്രാർത്ഥന യോടെ ഇരുന്നവർ പെട്ടന്നെഴുന്നേറ്റ് അവർക്കരികിലേക്ക് നടന്നു.

“എങ്ങനുണ്ട് സിസ്റ്ററേ…….”

“പേടിക്കാൻ ഒന്നുല്ല ചേട്ടാ ആള് ഓക്കേയാണ്. കുറച്ച് കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും. “

പുഞ്ചിരിയോടെയുള്ള അവളുടെ മറുപടി കേട്ടതും അവിടെ ഉണ്ടായിരുന്ന എല്ലാവരും ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു.

ജോലിസ്ഥലത്തുണ്ടായ എന്തോ അപകടം അത്ര മാത്രമേ തങ്ങളെ വിളിച്ചു പറഞ്ഞിട്ടുള്ളു. അതിൽ കൂടുതൽ ഒന്നും അറിയിച്ചിരുന്നില്ല. ഇവിടെ വന്നപ്പഴാ അറിയുന്നത് അവനേ തിയേറ്ററിലേക്ക് മാറ്റിയെന്ന്.

ജോലിസ്ഥലത്ത് വച്ചുണ്ടായ അപകടം ആയത് കൊണ്ട് ചികിത്സ കമ്പനി നോക്കിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്.?അത് തന്നെ ഭാഗ്യം. അല്ലെങ്കിൽ അഷ്ടിക്ക് കഷ്ടപ്പെടുന്ന കുറച്ചുപേർ വിചാരിച്ചാൽ എന്ത് കാണിക്കാനാ. ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ദിവസങ്ങൾക്കു ശേഷമാണ് ആശുപത്രി വിട്ടത്.
ആശുപത്രി ചിലവ് കൂടിയപ്പോൾ തിരികെ പോന്നു എന്ന് പറയുന്നതാണ് ശരി.
ആഴ്ച്ചകൾക്ക് ശേഷം റൂമിൽ എത്തിയവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഓവർഡ്യൂട്ടി കാരണം റൂമിലെ പല കട്ടിലുകളും ഒഴിഞ്ഞു കിടക്കുന്നുണ്ട് . തന്റെ കട്ടിലിൽ കിടന്നുകൊണ്ടവൻ ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് ഒന്ന് നിശ്വസിച്ചു.

” ലിനേഷേ നീ ഉറങ്ങുവാണോ…..”

“ഹേയ്… ഇല്ല ജയേട്ടാ ….. ഞാൻ ചുമ്മാ ഒന്ന് കിടന്നതാ. ഒത്തിരി ദിവസമായില്ലേ ഹോസ്പിറ്റലിൽ അതുകൊണ്ടാവും വല്ലാത്തൊരു അസ്വസ്ഥത “

“ഹാ….. അതുണ്ടാവും നമുക്കിങ്ങനെ അടങ്ങി യിരുന്നു ശീലമില്ലല്ലോ.
ബോറടിക്കുന്നു എന്ന്പറഞ്ഞുകൊണ്ട് നീ എഴുന്നേറ്റ് നടക്കാനൊന്നും നിക്കണ്ട സമയത്തിന് മരുന്ന് കഴിക്കണം. എന്തേലും കാര്യമുണ്ടെങ്കിൽ നീയൊന്ന് വിളിച്ച മതി ഞാൻ ഇറങ്ങുവാ…..

ഹാ….. പിന്നേ നിനക്കുള്ള ഭക്ഷണം കട്ടിലിന് അടുത്ത് എടുത്ത് വച്ചിട്ടുണ്ട് കഴിക്കാൻമറക്കല്ലേ…..”

ജയന്റെ സ്നേഹത്തോടെയുള്ളവാക്കുകൾ കേട്ടതും അവനൊന്നു പുഞ്ചിരിച്ചു.

മാസങ്ങൾക്ക് ശേഷം തന്റെ പെട്ടിനിറക്കാൻതങ്ങളുടെ വകയായ് ഓരോ സാധനങ്ങളും കൊണ്ട് വയ്ക്കുന്നവരേ കണ്ടതും ലിനേഷാകെ വല്ലാതായി.

“ഡാ….. മക്കൾക്കുള്ള ചോക്ലേറ്റും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ആ പെട്ടിയിൽ ആണ്കേട്ടേ……”

“ഇക്കാ….. ഇതിനൊക്കെ ഞാൻ…..”

തൊണ്ട ഇടറിക്കൊണ്ട് പറയുന്നവനേ വകവയ്ക്കാതെ മറ്റുള്ളവർ പെട്ടി ഒരുക്കുമ്പോൾ ജാഫർ പതിയെ അവനരികിൽ വന്നിരുന്നു.

” നീയിങ്ങനെ സങ്കടപ്പെടാതെ ലിനു. നാടും വീടും വിട്ട് വർഷങ്ങളായില്ലേടാ ഒന്നിച്ച് ഒരു മുറിയിൽ ഉണ്ടും ഉറങ്ങിയും കിടക്കാൻ തുടങ്ങിയിട്ട്. സത്യം പറഞ്ഞാ വീട്ടുകാർക്കൊപ്പം താമസിച്ചതിനേക്കാൾ കൂടുതൽ നമ്മൾ ഒന്നിച്ചാ ജീവിച്ചത്.
അങ്ങനെയുള്ള നിന്റെ സങ്കടങ്ങൾ ഞങ്ങളേക്കാൾ കൂടുതൽ മറ്റാർക്കാ മനസ്സിലാകുന്നത്. നീ വിഷമിക്കാതെ. തിരിച്ച് നീയിനിഇങ്ങ് വരില്ലല്ലോ എന്നോർക്കുമ്പോ സങ്കടണ്ട്. പക്ഷേ ഈ വയ്യാത്ത നീ ഇവിടെ നിന്നാലും വല്യ കാര്യമൊന്നുംഇല്ലല്ലോ…..

നാട്ടിലാണെങ്കി വീട്ടുകാരുടെ അടുത്താണെന്ന്ആശ്വസിക്കാലോ….. അവരേ എപ്പഴുംകണ്ടോണ്ടിരിക്കാലോ…..”

നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടയാൾ പുഞ്ചിരിയോടെ അവനേ ചേർത്തുപിടിച്ചു.

“ഡാ….. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം ഞങ്ങൾ ബുദ്ധിമുട്ടും അല്ലെങ്കിൽ എങ്ങനെയാ ചോദിക്കുവാ എന്നൊന്നും കരുതി മടിച്ചു നിൽക്കരുത്.?ഒന്ന് സെറ്റയാൽ പെട്ടന്ന് നീ വല്ല ജോലിക്കും കയറിക്കോളണം ഇല്ലെങ്കിൽ നമ്മൾ ഇത്രനാളും ചോiര നീരാക്കി നോക്കിയവർ തന്നെ നമ്മളെ തള്ളി പറയും അത് ചിലപ്പോ നിനക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.” എന്തോ ഓർത്തുകൊണ്ട് മുഹമ്മദിക്ക അവനേ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.എയർപോട്ടിലെത്തിയതും ആരും പരസ്പരം ഒന്നും പറയാതെ അവനേ യാത്രയാക്കി പുറത്തേക്ക് നടന്നു.

“ഇക്കാ….. ഇനി ഇങ്ങോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് മോൾടെ കല്യാണത്തിന് പോയിട്ട് ഒരുമാസം തികയുന്നതിനു മുന്നേ കയറിപോന്നത് എന്താണെന്ന് പലപ്രാവശ്യം ഞങ്ങളെല്ലാം മാറിമാറി ചോദിച്ചതാ… പക്ഷേ അന്നൊന്നും ഇങ്ങളതിനുള്ള മറുപടി തന്നില്ല പക്ഷേ ഇന്ന് ഇന്ന് ഞങ്ങൾക്ക് അതിനുള്ള മറുപടി കിട്ടി.” തന്നെ ചേർത്തു പിടിച്ചുകൊണ്ട് എങ്ങോനൊക്കി പറയുന്ന ജയനേ കണ്ടതും മുഹമ്മദിക്ക ഒന്ന് പുഞ്ചിരിച്ചു.

“പലർക്കും ഗൾഫുകാർ എന്ന് പറയുന്നത് ലീവിന് നാട്ടിൽ പോകുമ്പോ അത്തറും സോപ്പും പിസ്തയും ചോക്ലേറ്റും ഒക്കെയായി വരുന്ന ആളാ….. പക്ഷേ ഇതൊക്കെ വാങ്ങാൻ അവർ അനുഭവിക്കുന്നത് ആരും അറിയില്ല നമ്മളൊട്ട് ഒന്നും പറയാറും ഇല്ലാ. പെങ്ങൾക്കും അനിയനും അളിയനും ഒക്കെയായി ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ കടം വാങ്ങിയെങ്കിലും നമ്മൾ കാശ് കൊടുക്കും അങ്ങനെ അവർ സുരക്ഷിതരാകും. പക്ഷേ….. അവസാനം ആ കൊടുത്ത ഒന്നുംതിരികെ കിട്ടാൻ പോകുന്നില്ല അത് കൊണ്ട് നീ മാസാമാസം കുറച്ചു കാശ് മിച്ചംപിടിക്കാൻ നോക്ക് ” തന്റെ മുതുകിൽ തലോടികൊണ്ട് ഒരു സഹോദരനോട് അല്ലെങ്കിൽ ഒരു മകനോട് എന്ന്ത് പോലെ പറയുന്ന ആളെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു.

നാട്ടിലേക്കുള്ള ഫ്ലൈറ്റ് ലിനേഷുമായ് പറന്നുയർന്നതും, യാത്രയയക്കാൻ വന്നവർ കണ്ണീരോടെ തിരികെ നടന്നു.

ഇതേ സമയം

സ്വപ്നങ്ങളും പേറി അവിടെയെത്തുന്ന മറ്റൊരു ലിനേഷിനായ് ആ ഇടുങ്ങിയ മുറിയിലെ ബെഡ്ഡ് അവിടെ മറ്റൊരാൾക്കായികാത്തിരിപ്പുണ്ടായിരുന്നു…….

“”