ആരോട് ചോദിച്ചിട്ടാ താനിവിടെ കയറി വന്നത്. പലപ്പോഴും ഞാൻ തന്നോട് പറഞ്ഞിട്ടുണ്ട് എന്റെ സമ്മതമില്ലാതെ ഈ വീട്ടിൽ കയറി വരരുത് എന്ന്……

എഴുത്ത്:-ആദിവിച്ചു

കണ്ണടച്ച് നെറ്റിൽ പതിയേ അമർത്തി തിരുമ്മിക്കൊണ്ട് റൂമിലേക്ക് കയറിയവൾ കയ്യിലിരുന്ന ബാഗ് ടേബിളിൽ വച്ച്കൊണ്ട് പതിയേ മുന്നിലെ ടേബിളിലേക്ക് ചാഞ്ഞു.

“ഓ….. അവൾക്ക് എന്തിന്റെ കുറവാണ്കാണാനും കൊള്ളാം നല്ല ശമ്പളമുള്ള ജോലിയുംഉണ്ട്. അതിന്റെയാ അവളുടെ ഈ അഹങ്കാരം.

അല്ലെങ്കിൽ കുടുംബകാരൊക്കെ എത്രനല്ല ആലോചനകൾ കൊണ്ട് വന്നതാ ഒന്നും അവൾക്ക് പിടിക്കില്ല. അവൾക്ക് ഇപ്പോകല്യാണം ഒന്നും വേണ്ടന്ന്.

അല്ലെങ്കിലും തiന്തയും തoള്ളയും ഇല്ലാത്തത് കൊണ്ട് അവൾക്ക് തോന്നിയത് പോലെ നടക്കാല്ലോ….. ചോദിക്കാനും പറയാനുംആരും വരില്ലല്ലോ…..”

ഒളിഞ്ഞും തെളിഞ്ഞും കൂടെ നിൽക്കുന്നവർപോലും പറയുന്നത് കേൾക്കുമ്പോൾ ഉള്ളിലെ നീറ്റൽ മറച്ചുവച്ച് കൊണ്ടവൾ പുറമെഅവരെ പുച്ഛിച്ചു കൊണ്ട് നടന്നു നീങ്ങും.

തളർന്ന് വീഴാറാവുമ്പോൾ ചായാൻ അച്ഛന്റെ നെഞ്ചിനോളം സുരക്ഷിതമായ ഒരിടം മറ്റെവിടെയാണ്. ഇഷ്ടമുള്ളഭക്ഷണംഉണ്ടാക്കി കാത്തിരിക്കാൻ അമ്മയും കുറുമ്പ് കാണിക്കാൻ കൂടപ്പിറപ്പുകളും. ഇതൊക്കെ ഉള്ളവർക്ക് അതിന്റെ വിലയറിയില്ല അതാണല്ലോ വൃദ്ധസദനങ്ങൾ കൂടുകയും സ്വത്തിനും പണത്തിനും വേണ്ടി പരസ്പരം തiല്ല് കൂടുകയുംഒക്കെ ചെയ്യുന്നത്.

അല്ലെങ്കിലും ഇല്ലാത്തവർക്കല്ലേ ഓരോന്നിന്റെയും വില മനസ്സിലാവു. അവരാരും ഇല്ലാതാവുന്നത് ഒരിക്കലും ഭാഗ്യമല്ല പകരം ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദൗർഭാഗ്യമാണത്. ഒരു ദീർഘശ്വാസത്തോടെ സ്വയമേ പറഞ്ഞുകൊണ്ടവൾ നിറഞ്ഞ കണ്ണുകളോടെ ചുമരിലെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും ഫോട്ടോയിലേക്ക് നിക്കി.

“ആഹാ…. ഇയാള് ഓഫീസിന് വന്ന പോലെ തന്നെ ഇവിടിരുന്ന് സ്വപ്നം കാണുവാണോ? ഫ്രഷ് ആവുകയൊന്നും വേണ്ടേ…..?”

കയ്യിലെ പ്ലാസ്റ്റിക്ക് കവർ അവൾക്ക് മുന്നിൽ വച്ചുകൊണ്ട് അഭിൻ പുഞ്ചിരിയോടെതിരക്കി.

“ഡോ….. ആരോട് ചോദിച്ചിട്ടാ താനിവിടെ കയറി വന്നത്. പലപ്പോഴും ഞാൻ തന്നോട് പറഞ്ഞിട്ടുണ്ട് എന്റെ സമ്മതമില്ലാതെ ഈ വീട്ടിൽ കയറി വരരുത് എന്ന്. നാട്ടുകാരെകൊണ്ട് ഓരോന്നും പറയിപ്പിക്കാതെ ഇറങ്ങി പോടോ…” അവനേ കണ്ടതും അവൾ ദേഷ്യത്തോടെ ചാടി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

” മോളേ…..കാവ്യേ….. ഇനി നീയെന്നല്ല ദൈവം തമ്പുരാൻ നേരിട്ട് വന്ന് പറഞ്ഞാലും നിന്നെ ഞാൻ കളഞ്ഞിട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. പിന്നെയീ ഈ നാട്ടുകാര് പറയുന്നത്,…. അത് ഞാൻനിന്നെയങ്ങ് കെട്ടിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.” നിസ്സാരമായി പറഞ്ഞുകൊണ്ടവൻ താൻ കൊണ്ട് വന്ന പഴം പൊരിയും ബീഫും ഒരു പാത്രത്തിൽ ആക്കി ഒരുകപ്പ് ചൂട് ചായക്ക്ഒപ്പം അവൾക്ക് മുന്നിലേക്ക് നീക്കിവച്ചു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു. മുന്നിൽ ഇരിക്കുന്ന ചൂട് ചായ കണ്ടതും ഒരാശ്വാസത്തോടെയവൾ അതിലേക്ക് നോക്കി. അവളുടെ ഓരോ ഭാവവും അരികിൽ നിന്ന് നോക്കികൊണ്ടിരുന്നവന്റെ ചുiണ്ടിൽ അപ്പോഴും അവൾക്ക് മാത്രമായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കണ്ണുകൾ അവളിലൂടെ ഇiഴഞ്ഞു നീങ്ങുന്നതിനിടയിൽ അവളുടെ കiഴുത്തിലെ കാക്കപ്പുള്ളിയിൽ കണ്ണുകൾ ഉടക്കിയതും ആ നിമിഷം അവളുടെ നേർത്ത നിശ്വാസം അവന്റെ ചെവിയിൽ മുഴങ്ങി.

“അഭി…”

ഓഫീസിലെ പാർട്ടി കഴിഞ്ഞ് മiദ്യപിച്ച് ലക്ക് കെട്ട അവളെ റൂമിൽ കൊണ്ട് കിടത്തി തിരികെ നടക്കാൻ തുടങ്ങിയവന്റെ കയ്യിൽ മുറുകെ പിടിച്ച് കൊണ്ടവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി കൊണ്ട് പതിയെ വിളിച്ചു.

ആദ്യമായ് തന്നെ പ്രണയത്തോടെ നോക്കുന്നവളേ കണ്ടതും വിശ്വസിക്കാൻ കഴിയാതെ അവൻ അവൾക്കരികിൽ ഇരുന്നു. ബെഡ്‌ഡിൽ നിന്ന് എഴുന്നേറ്റവൾ അവന്റെ നെഞ്ചിലേക്ക് പതിയേ ചേർന്നിരുന്നു. Paതിവില്ലാതെ അവളുടെ ശ്വാസം ധൃതഗതിയിലായിരുന്നു. തന്നോട്പറ്റിചേർന്നിരുന്നുകൊണ്ട് ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിക്കുന്നവളേ കണ്ടതും അവൻ ഉമിനീർ ഇറക്കി കൊണ്ട് അവളുടെ കയ്യിൽ മുകെ പിടിച്ചു. അത് കണ്ടതും പ്രണയത്തോടെ അവൾ അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. അവളുടെ ചുiണ്ടും നാവും തന്റെ കiഴുത്തിലൂടെ ഇiഴയുന്നത് അറിഞ്ഞവൻ കണടച്ചു കൊണ്ട് അവളേ ചേർത്തു പിiടിച്ചു. അല്പം കഴിഞ്ഞതും വിiയർപ്പിൽ കുതിർന്ന് അവളിൽ നിന്ന് മാറി കിiടന്നു കൊണ്ടവൻ പുതപ്പെടുത്ത് ഇരുവരുടേയുംശiരീരംമൂiടി. മലർന്ന് കിടക്കുന്ന തന്റെ ന iഗ്നമായ തന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നവളെ ഒരു കയ്യാൽ ചുറ്റിപ്പിടിച്ച് കൊണ്ടവൻ അവളുടെ നെiറുകയിൽ അവർത്തി ഉiമ്മ വച്ചു. ഇങ്ങനൊരു നിമിഷം അവൾക്കൊപ്പം ഒരിക്കലും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാതിരുന്നത്കൊണ്ടാവും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ഡോ….. താൻ എന്താ ചിരിച്ചോണ്ട് നിക്കുന്നത് ഞാൻ പറഞ്ഞതൊന്നും താൻ കേട്ടില്ലെന്നുണ്ടോ..?”

“ഹാ….സോറി താൻ എന്താ പറഞ്ഞത്?” പെട്ടന്നുള്ള അവളുടെ ദേഷ്യത്തോടെയുള്ള ശബ്ദംകേട്ടതും അവൻ ഞെട്ടലോടെ അവളേ നോക്കി.

“തന്നോട് വീട്ടിലേക്ക് പോയ്ക്കോളാൻ. എനിക്കിവിടെ ഒരാളുടെയും കാവലിന്റെ ആവശ്യമില്ല. ഞാൻ ഇത്രയും കാലം ജീവിച്ചത് ഒറ്റക്ക് തന്നെയാ അത്കൊണ്ട് ഇപ്പോ എനിക്കൊരു കാവലിന്റെ ആവശ്യമില്ല. അല്ലെങ്കിലും എനിക്ക് കാവലുനിൽക്കാൻ താനെന്റെ ആരാ….?”

ദേഷ്യത്തോടെ പല്ല് കiടിച്ചുകൊണ്ട് പറയുന്നവൾക്കരികിലേക്ക് നീങ്ങി നിന്നുകൊണ്ടവൻ പിന്നിൽ നിന്ന് അവളുടെ കവിളിലേക്ക് മുഖംചേർത്തു.

” എന്റെ ഭാര്യക്ക് ഞാനല്ലാതെ വേറെ ആര് കാവല്നിക്കാനാ…”

എന്ന് ചോദിച്ചുകൊണ്ടവൻ അവളുടെ കiവിളിൽ ഒരുiമ്മകൂടെനൽകിക്കൊണ്ട് പുഞ്ചിരിയോടെ അവളിൽ നിന്ന് അകന്നുമാറി.

“ഭാര്യയോ?” ഒരുനിമിഷം കവിളിൽ കൈ വച്ചുകൊണ്ടവൾ ഞെട്ടലോടെ അവനേ തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചു.

“അതേ…… എന്ന് നിന്നെ ഞാൻസ്വന്തമാക്കിയോ അന്ന് മുതൽ നീ എനിക്ക് എന്റെ ഭാര്യതന്നെയാ…” എന്ന് പറഞ്ഞുകൊണ്ടവൻ അവളേനോക്കി ഒരു കണ്ണടച്ചു കാണിച്ചു.

“ദേ….. അനാവശ്യം പറയരുത്. ഞാനെപ്പഴാ തന്നെ കല്യാണം കഴിച്ചത്.” ദേഷ്യം സഹിക്കാൻ കഴിയാതെയവൾ കൈ ചുരുട്ടിക്കൊണ്ട്അല്പസമയം കണ്ണടച്ചു നിന്നു. ദേഷ്യം കൊണ്ട് ചുവന്നുവരുന്ന അവളുടെ കവിളും ചുണ്ടും മൂക്കും കണ്ടവൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ ബാഗ് ടേബിളിൽ നിന്ന് മാറ്റി അടുത്തുള്ള ചെയറിലേക്ക് വച്ചശേഷം പതിയേ തലചെരിച്ചുകൊണ്ട് അവളേ നോക്കി.

“എടോ……താലി കെട്ടിയാൽ മാത്രമേ ഭാര്യയാവു എന്ന് തന്നോട് ആരാ പറഞ്ഞത്? ശiരീരം കൊണ്ട് ഒന്നായാലും അത് ഭാര്യ ഭർതൃ ബന്ധം തന്നെയാ….”

പുഞ്ചിരിയോടെ കൈ കെട്ടി കൊണ്ട് പറയുന്നവനെ കണ്ടതും അവൾ ദേഷ്യത്തോടെ കൈ ചുരുട്ടിപിടിച്ചു .

“തന്നോട്ഞാൻ ഒരുപാട് വട്ടം പറഞ്ഞുകഴിഞ്ഞു അന്ന് ഉണ്ടായ കാര്യങ്ങൾ മiദ്യലiഹരിയിൽ അറിയാതെ പറ്റിപ്പോയതാണ് എന്ന് . ഇതിപ്പോ താൻ പറയുന്നത് പോലെയാണെങ്കിൽ ആ തൊഴില് ചെയ്യുന്നവരുടെ അടുത്ത് പോകുന്ന എല്ലാവരും അവരുടെ ഭർത്താവ് ആകുമോ ? ഇതിപ്പോ താൻ പറയുന്നത് കേട്ടാൽ തോന്നുമല്ലോ നാളെ ഞാൻ വേറെ ഒരുത്തന്റെ കൂടെ കിiടന്നാൽ അവനേംഞാൻ എന്റെ ഭർത്താവായി കാണേണ്ടി വരുമെന്ന്.”

“കാവ്യേ…. എന്നോട് പറഞ്ഞു ജയിക്കാൻ വേണ്ടിയിട്ടാണെങ്കിൽ പോലും ഇനി മേലിൽ ഇമ്മാതിരി വർത്താനം നീ പറഞ്ഞാൽ….. പിന്നേ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് പോലും പറയാൻ കഴിയില്ല പറഞ്ഞേക്കാം…..” തനിക്ക് നേരെ ദേഷ്യത്തിൽ വിരൽചൂണ്ടി പറയുന്നവനെ കണ്ടതും അവൾ അല്പം ഭയത്തോടെ രണ്ടടി പുറകിലേക്ക് നീങ്ങി. അവന്റെചുവന്ന് കലങ്ങിയ കണ്ണുകളും വലിഞ്ഞു മുറുകിയ മുഖവും കണ്ടപ്പോഴാണ് താൻ ദേഷ്യത്തിൽ എന്താണ് പറഞ്ഞത് എന്നവൾ ഓർത്തത്.

“അഭി…. അത് ഞാൻ അറിയാതെ”

“നിർത്തെടി…. അറിയാതെയോ…. എന്നാൽ പൊന്നുമോള് കേട്ടോ നീ എന്നും എന്റെത് മാത്രമായിരിക്കും എന്നുള്ളഉറപ്പ് എനിക്ക് ഉള്ളത് കൊണ്ടാ അന്ന് നിന്നെ ഞാൻ സ്വന്തമാക്കിയത്. പൊന്നുമോള് പറഞ്ഞല്ലോ മiദ്യലiഹരി എന്ന് .
നീ മാത്രമേ അന്ന് മiദ്യപിച്ചിരുന്നുള്ളു. അതായത് പൂർണ്ണമായ ബോധത്തിൽ തന്നെയാഞാൻ……”

പറഞ്ഞു വന്നത് പാതിയിൽ നിർത്തിക്കൊണ്ടവൻ അവളേ കെiട്ടിപ്പിടിച്ചു.

“ശരിക്കും എനിക്ക് നിന്നോടുള്ള ഇഷ്ടം കുട്ടിക്കളിയല്ല എന്ന് ഉറപ്പുള്ളത് കൊണ്ടഞാൻ…… വയ്യെടാ….നിന്നെ നഷ്ടപ്പെടുത്താൻ “

തന്നെ കെട്ടിപ്പിടിച്ച് കരയുന്നവനെ കണ്ടതും അവളാകെ വല്ലാതായി. ഒരു നിമിഷം അവളുടെ കണ്ണുകളും നിറഞ്ഞു.

“എനിക്കറിയാം മറ്റുള്ളവർക്ക്മുന്നിൽ തന്റേടത്തോടെ നിൽക്കുന്ന നീ എത്ര മാത്രം സങ്കടപ്പെടുന്നുണ്ട് എന്ന്. ഞാൻ നിനക്ക് ഉറപ്പ് തരാം?ഒരിക്കലും നിന്നെ ഞാൻ വിട്ട് പോകില്ല. ഞാ…..”

വീണ്ടും എന്തോ പറയാൻ തുടങ്ങിയവന്റെ ചുണ്ടിൽ അമർത്തി ഉiമ്മ വച്ചു കൊണ്ടവൾ ഇരുകൈകളാലും അവന്റെ കൈകളിൽ അമർത്തി പിടിച്ചു. അവളുടെ പാതിയടഞ്ഞ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടവൻ വീണ്ടും അവളുടെ ചുണ്ടുകൾ മാറിമാറി നുണഞ്ഞു. ഒടുവിൽ ശ്വാസമെടുക്കാൻ കഴിയാതെ വന്നതും അവൾ അവന്റെ നെഞ്ചിൽ പതിയേ തട്ടി. കാര്യം മനസായിലായവൻ പുഞ്ചിരിയോടെ അവളിൽനിന്ന് ചുiണ്ടുകൾ വേർപെടുത്തി. പാതി തളർന്നവൾ ശ്വാസം ആഞ്ഞു വലിച്ച്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു. അവളുടെ മുതുകിൽ പതിയേ തലോടികൊണ്ടവൻ ഒരു കയ്യാൽ അവളേ മുറുകെ തന്നിലേക്ക് ചേർത്തു പിടിച്ചു.

മൂന്ന് മാസത്തിന് ശേഷമുള്ള ഒരു വെളുപ്പാൻ കലം.

“അഭീ……” തനിക്കരിക്കിൽ ഉറങ്ങി കിടന്നവനെ തട്ടി വിളിച്ചു കൊണ്ടവൾ ബെഡ്ഡിൽ ചടഞ്ഞിരുന്നു.

“എന്താ ഡാ….” ദേഹത്തുനിന്ന് പുതപ്പ് മാറ്റിക്കൊണ്ടവൻ നിലത്തു കിടന്ന തന്റെ ടീഷർട്ട് എടുത്തു ധരിച്ചുകൊണ്ട് അവളോട് ചേർന്നിരുന്നു.

“എന്റെ പെണ്ണിന് വിശക്കുന്നുണ്ടോ?”

“ഉം……”

തന്നെ നോക്കിചുണ്ട്കൂർപ്പിച്ചുകൊണ്ട് തലയാട്ടുന്നവളേ കണ്ടതും അഭിപുഞ്ചിരിയോടെ ബെഡ്‌ഡിൽ നിന്ന് എഴുന്നേറ്റു. അത് കണ്ടതും അവൾ ഇരുകൈകളും അവന് നേരെ വിടർത്തി. പുഞ്ചിരിയോടെ അവളേ കോരിയെടുത്തുകൊണ്ട് കിച്ചണിലേക്ക് നടന്നതിനിടയിൽ അവൾ അവന്റെ കഴുതിലേക്ക് മുഖംപുഴ്ത്തിയിരുന്നു.