ആദ്യരാത്രി തന്നെ എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തരിച്ചു നിന്നുപോയി……

എഴുത്ത്:-ശിവ

“”ഞാൻ പ്രെഗ്നന്റ് ആണ് ഇച്ചായാ..

ഒരുപാട് പെണ്ണ് കണ്ടു നടന്നു ഒടുക്കം ആറ്റു നോറ്റ് എല്ലാം ഒത്തുവന്നു കെട്ടിയ പെണ്ണ് ആദ്യരാത്രി തന്നെ എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തരിച്ചു നിന്നുപോയി.

“”ഡി വെറുതെ തമാശ പറയല്ലേ..

“”തമാശയല്ല.. ഇന്നലെ ആണ് ഞാൻ ഇത് അറിഞ്ഞത്…. തുറന്ന് പറയാൻ ഇരുന്നതാണ്.. പക്ഷേ ഈ കല്യാണം മുടങ്ങിയാൽ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാവില്ല എന്നും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തി..

അവരുടെ ഭീഷണിക്ക് വഴങ്ങാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു…. എന്നോട് ക്ഷമിക്കണം..

പിന്നെ നമ്മുടെ കല്യാണം പെട്ടെന്നല്ലായിരുന്നോ.. മനസ്സ് തുറന്നൊന്നു സംസാരിക്കാൻ പോലും നമുക്ക് പറ്റിയില്ലല്ലോ…. അല്ലെങ്കിൽ അന്നേ എല്ലാം ഞാൻ തുറന്നു പറഞ്ഞേനെ..

നിങ്ങളുടെ ഭാര്യ ആയിരിക്കാൻ എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല നമുക്ക് പിരിയാം അതാ നല്ലത്..

ഒരു കൂസലുമില്ലാതെ അവളത് പറയുമ്പോൾ എന്റെ സകല പിടിയും വിട്ടു പോയി..

“”ഒരു മാതിരി മാറ്റിടത്തെ പണിയായി പോയിത്.. നീയും നിന്റെ വീട്ടുകാരും കൂടി എന്നെ വിഡ്ഢി വേഷം കെട്ടിക്കുവായിരുന്നല്ലേടി മൈ****…..

“”അതു പിന്നെ ഞാൻ..

“”മിണ്ടരുത് നീ.. നീയും നിന്റെ വീട്ടുകാരും കൂടി തുലച്ചത് എന്റെ ജീവിതം ആണെടി കോ പ്പേ….. മറ്റൊരുത്തന്റെ കുഞ്ഞിനേയും വയറ്റിലിട്ട് എന്റെ ഭാര്യയാവാൻ നിനക്കെങ്ങനെ മനസ്സ് വന്നെടി..

എന്റെ ശബ്ദം ഇടറി തുടങ്ങിയിരുന്നു..

ഇനി നാട്ടുകാരുടെയും വീട്ടുകാരുടെയും മുഖത്ത് ഞാൻ എങ്ങനെ നോക്കും..
എല്ലാവർക്കും മുന്നിൽ ഞാനൊരു പരിഹാസ കഥാപാത്രമായി മാറും..

നാട്ടുകാർക്ക് കുറച്ചു കാലം പറഞ്ഞു നടന്നു ചിരിക്കാനുള്ള വകയായി..

എല്ലാം കൂടി ഓർത്തപ്പോൾ ആകെ ഭ്രാന്ത് പിടിക്കുമ്പോലെ തോന്നി..

ഞാൻ തളർന്നു കട്ടിലിൽ ഇരുന്നു.. നെഞ്ച് പിടഞ്ഞു.. മിഴികൾ നിറഞ്ഞു തുളുമ്പി..

“”ഇച്ചായാ..

എന്റെ തോളിൽ കൈവെച്ചവൾ നേർത്ത സ്വരത്തിൽ വിളിച്ചു..

“”ഒന്ന് ഇറങ്ങി പോടീ.. ഇല്ലെങ്കിൽ ഞാൻ വല്ലതും ചെയ്ത് പോവും.. ആകെ പിടിവിട്ട് നിൽക്കുവാ ഞാൻ..

“”ദേഷ്യപ്പെടല്ലേ ഇച്ചായാ.. ഞാൻ വെറുതെ പറഞ്ഞതാണ്..

വെറുതെ ഒന്ന് പ്രാങ്ക് ചെയ്തത് ആണ്..

അവളത് പറയുമ്പോൾ മുഖമുയർത്തി ഞാനവളെ നോക്കി..

“”സത്യം.. ദോ അവിടെ മൊബൈൽ ക്യാമറ ഓൺ ആക്കി വെച്ചേക്കുന്നത് കണ്ടോ….
എല്ലാവരും പ്രാങ്ക് ചെയ്തു വൈറൽ ആവുന്നത് കണ്ടപ്പോൾ യൂട്യൂബിൽ ഇട്ടു വൈറൽ ആവാൻ വേണ്ടി ഒരു വെറൈറ്റിക്ക് ചെയ്തു നോക്കിയതാണ് ….

അവളത് പറഞ്ഞു നിർത്തിയതും ചാടി എഴുന്നേറ്റു കരണം പുകച്ചൊരു അടിയായിരുന്നു എന്റെ മറുപടി.. അടികിട്ടിയ കവിൾ അവൾ പൊത്തിപ്പിടിച്ചു. അടിയുടെ വേദനയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു..

“”നിന്റെ അമ്മൂമ്മേടെ പ്രാങ്ക്.. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി.. അവള് വൈറൽ ഉണ്ടാക്കാൻ നടക്കുന്നു.. എന്റെ ദേഷ്യത്തിന് നീ ഇപ്പോൾ കുഴിയിൽ ആവാഞ്ഞത് നിന്റെ ഭാഗ്യം..

“”ഇങ്ങനെ ദേഷ്യപ്പെടല്ലേ ഇച്ചായാ.. ഞാൻ എന്റെ പൊട്ടത്തരത്തിന് ചെയ്തു പോയതാണ് ക്ഷമിക്ക്.. എന്നും പറഞ്ഞു അവളെന്റെ അരുകിൽ വന്നിരുന്നു കവിളത്തൊരുമ്മ കൂടി തന്നതും ഞാനൊന്ന് തണുത്തു..

“”സോറി ഇച്ചായാ പറ്റിപ്പോയി ക്ഷമിക്ക്..

“”മ്മ്മം..നീ കാണിച്ചത് എന്തായാലും കുറച്ചു കൂടി പോയി.. ഞാൻ ശെരിക്കും ടെൻഷൻ ആയി ഭ്രാന്ത് പിടിച്ചു പോയി..

“”അതുപിന്നെ പ്രാങ്ക് ചെയ്യുമ്പോൾ മുൻകൂട്ടി പറഞ്ഞു ചെയ്യാൻ പറ്റുമോ.. ഇല്ലല്ലോ..

“”മ്മ്മം.. എന്നാലും….

“”ഒരെന്നാലും ഇല്ല ഞാൻ സോറി പറഞ്ഞില്ലേ.. ഇനി പ്രശ്നം വേണ്ട..

“”അല്ല നിനക്ക് വേദനിച്ചോ.. പെട്ടെന്നുള്ള ദേഷ്യത്തിൽ അടിച്ചും പോയി..

“”ഹേയ് അത് സാരമില്ല.. അത് ഞാൻ പ്രതീക്ഷിച്ചത് ആണ്..

അവൾ പുഞ്ചിരിയോടെ പറഞ്ഞു..

“””മ്മ്മ്മം ശെരിയെന്നാൽ പിന്നെ ലൈറ്റ് കെടുത്തട്ടെ…. അതോ വൈറൽ ആവാൻ ഇനി ബാക്കിയുള്ളതും വേറെ വല്ലതും കൂടി എടുക്കുന്നുണ്ടോ….

ചെറു ചിരിയോടെ ഞാനത് ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ട് എന്റെ കവിളത്തൊരു നുള്ളും തന്നവൾ എഴുന്നേറ്റു പോയി മൊബൈൽ എടുത്തു നോക്കുന്നത് കണ്ടു..

“”മതി നോക്കിയത്.. കിട്ടേണ്ടത് ഒക്കെ കിട്ടിയില്ലേ.. സമയം ഒരുപാടായി ലൈറ്റ് കെടുത്തിയിട്ട് ഇങ്ങോട്ട് വാടി….

“”അതേ ഇച്ചായാ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടരുത്..

“”എന്താടി പറ..

“”അതുപിന്നെ..എന്നെ ഒന്നൂടി ആ ഡയലോഗും പറഞ്ഞൊന്നു തല്ലുമോ….

പ്ലീസ് ഇച്ചായാ ..

“”ഒന്നൂടി തല്ലാനോ എന്തിന്..?

“”അല്ല ബാക്കിയെല്ലാം കിട്ടി.. പക്ഷേ ഇച്ചായൻ എന്നെ തല്ലുന്നത് തൊട്ട് കിട്ടിയില്ല….

അതൂടി ഉണ്ടെങ്കിൽ സംഭവം വൈറൽ ആവും ഉറപ്പ്.. പിന്നെ അവസാനം ഒരുമിച്ചൊരു വൈന്റപ്പും കൂടെ ..

എന്നും പറഞ്ഞവൾ പല്ലിളിച്ചു കാണിക്കുമ്പോൾ ഈ അരപ്പിരി ഇളകിയതും ഒത്തു മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെ ആയിരിക്കുമെന്റെ കർത്താവെ എന്നോർത്ത് ഞാൻ തലയിൽ കൈവെച്ചിരുന്നു പോയി ..

ഭിത്തിയിൽ തൂക്കി ഇട്ടിരുന്ന കുരിശ് ചുമക്കുന്ന കർത്താവിന്റെ പടമുള്ള കലണ്ടർ ഫാനിന്റെ കാറ്റിൽ അപ്പോഴും ആടി കളിക്കുന്നുണ്ടായിരുന്നു….

അങ്ങനെ കുളം കുത്തിയ ആദ്യരാത്രി ലൊക്കേഷനിൽ നിന്നും വൈറൽ ആവാൻ ഇനി എന്തൊക്കെ ചെയ്ത് കൂട്ടുമെന്നറിയാത്ത സൈക്കോ ഭാര്യക്കൊപ്പം പെട്ടു പോയ പാവം ഭർത്താവ്….

വൈന്റപ്പ്..