അവൾ അതുപറഞ്ഞു തീർന്നതും ആ രൂപം അവിടെനിന്നും അപ്രത്യക്ഷമായി രുദ്ര അവിടെയെല്ലാം നോക്കിയിട്ടും ആരെയും കണ്ടില്ല..എന്നാ പഴയ പേടി അവളെ ബാധിച്ചിരുന്നില്ല……..

ഇലഞ്ഞിപൂക്കൾ

രചന: സോണി അഭിലാഷ്

ഇറയത്തെ അരഭിത്തിയോട് ചേർത്ത് വച്ച കസേരയിലിരുന്ന് ഇലയിൽ പറിച്ചെടുത്ത പൂക്കൾ മാലയാക്കുകയാണ് രുദ്ര.

പാർവതിപ്പൂവും, അരളിയും പിന്നെ മുറ്റത്തു വിരിഞ്ഞ പല വർണത്തിലുള്ള പൂക്കളൊക്കെയും ഉണ്ട്. ഓരോന്നും ശ്രദ്ധയോടെ കോർത്തെടുക്കുന്നുണ്ട് അവൾ.

ഇടയിൽ കയ്യിൽ തടഞ്ഞ കുഞ്ഞു പൂവ് പതിയെ മൂക്കിലേക്കടുപ്പിച്ചു. നല്ല ഇലഞ്ഞിയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം. വീണ്ടും വീണ്ടുമത് മൂക്കിലേക്കടുപ്പിച്ചു.

“ഇതിപ്പോ എവിടന്നാ? ഞാൻ ഇങ്ങനെയൊന്ന് പെറുക്കിയില്ലല്ലോ?”

സംശയത്തോടെയവൾ മനസിലോർത്തു.

“രുദ്ര മോളേ ഞാൻ ഇറങ്ങാറായീട്ടോ. മാല കോർത്തു കഴിഞ്ഞോ?”

അകത്തുനിന്നും വാത്സല്യത്തോടെയുള്ള വിളി കേൾക്കെ കോർത്തുവെച്ച മാലയും പൂജയ്ക്കുള്ള പൂക്കളും വാഴയിലയിലാക്കി അവിടെ വെച്ചു. ഉമ്മറപ്പടികടന്ന് അകത്തേക്ക് കയറുമ്പോ കാല് പടിക്കൽ തട്ടി.

പതിയെ നിലത്തേക്കിരുന്ന് കാലിൽ വിരലോടിച്ചു. ചെറുവിരൽ മുറിഞ്ഞിട്ടുണ്ട്. നനവ് കയ്യിലറിഞ്ഞു. കട്ടിളപ്പടിയുടെ രണ്ടു ഭാഗത്തും പിടിച്ചു ശ്രദ്ധയോടെ എഴുന്നേറ്റ് അകത്തേക്ക് നടന്നു….

പിന്നീടുള്ള ദിവസങ്ങളിലൊക്കെയും
മാലകോർക്കുന്നതിനിടയിൽ ഇലഞ്ഞിയുടെ ഗന്ധം അവളെ തേടിയെത്തി.

“ഇതിപ്പോ ആരാ എന്റീശ്വരാ ഈ പൂവിങ്ങനെ ഇവിടെ കൊണ്ടിടുന്നെ? വല്ല പാലപ്പൂവും ആണെങ്കിൽ ഗന്ധർവ്വൻ ആണെന്നെങ്കിലും കരുതായിരുന്നു”.

പറഞ്ഞു കഴിയുമ്പോഴേക്കും ആരോ തനിക്കടുത്ത് നിന്നും നടന്നകലുന്നതായി തോന്നി അവൾക്ക്.

by Taboola

Sponsored Links

You May Also Like

Indian Agriculture’s Big Leap: How New Jobs Are Changing Rural Lives!Agriculture Jobs

Learn More

പരിഭ്രമത്തോടെ എഴുന്നേൽക്കുമ്പോഴേക്കും ആ കാലടികൾ ദൂരേക്കകലുന്നത് കേട്ടു. കൈ ഒന്നുകൂടെ ആ അരഭിത്തിയിൽ തപ്പി നോക്കി. ഒരു കുമ്പിൾ ഇലഞ്ഞിപ്പൂക്കൾ…

ഇത് രുദ്ര..താഴത്തെ മഠത്തിൽ വാസുദേവൻ വാര്യരുടെയും പാർവതിയു
ടെയും മകൾ..വാസുദേവൻ ചെറിയ ഒരു കോൺട്രാക്ടർ ആണ് പാർവതി വീട്ടമ്മയും..

ഇനി രുദ്ര പോലീസ് ആകാൻ കൊതിച്ചു നടക്കുന്ന ഒരു ഇരുപത്തിയാറ്കാരി ഐ പി സ്ട്രെയിനിങ് എല്ലാം കഴിഞ്ഞു ജോലിക്കായി കാത്തിരിക്കുന്നു..

വർഷങ്ങളായിട്ട് അവിടുള്ള ദേവീക്ഷേത്രത്തിൽ മാല കെട്ടികൊടുക്കു
ന്നത് ഇവരുടെ മഠത്തിൽ നിന്നാണ്..

അതി രാവിലെ തന്നെ പാർവതിയും രുദ്രയും കൂടി കെട്ടുന്ന മാലകൾ വാസുദേവൻ അമ്പലത്തിൽ എത്തിക്കും..

അതുകൊണ്ട് തന്നെ അവരുടെ വീട്ടിൽ വിവിധ തരം പൂ ചെടികൾ ഉണ്ട്..

പക്ഷേ അവരുടെ തൊടിയിൽ ഇലഞ്ഞി മരം ഇല്ലാ പിന്നേ ഈ പൂവ് എവിടന്നു വന്നു എന്നുള്ളത് രുദ്രയെ കുഴക്കി.

അച്ഛൻ പോയ ശേഷം പതിവില്ലാതെ രുദ്ര അവളുടെ മുറിയിലേക്ക് കയറി.. എന്നാലു ആരായിരിക്കും ആ കാലടി ശബ്ദത്തിന്റെ ഉടമ..അതൊരു സ്ത്രീയാണ്..

കാരണം കൊലുസിന്റെ ശബ്ദം ഞാൻ കേട്ടതാണ്.. ഇതിപ്പോ എന്താ ഇങ്ങനെ എന്റെ ദേവിയെ അവൾ ആലോചിച്ചു…അവിടിരുന്ന ഒരു ബുക്ക് വെറുതെ മറിച്ചു നോക്കി..

പക്ഷേ അവളുടെ ചിന്തകളിൽ ആ കാലടി ശബ്ദവും കൊലുസിന്റെ താളവും നിറഞ്ഞു നിന്നു..ആ ദിവസവും കടന്നുപോയി എന്നും പൂമാല കോർക്കു
ന്നുണ്ട് പക്ഷേ ഇലഞ്ഞി പൂവ് അവൾക്ക് കിട്ടിയില്ല അതവൾ പ്രേത്യേകിച്ചു ശ്രെധിച്ചു

അന്ന് അങ്ങിനെ പറഞ്ഞതിന് ശേഷം ആ സാനിധ്യം താൻ അറിഞ്ഞട്ടില്ല..അത് ആരായിരിക്കും ഇനി തന്നെ പേടിപ്പിക്കാനയി വല്ല പ്രേതവും വരുന്നതാണോ..

എന്തായാലും ഇനി ആ സാനിധ്യം അറിഞ്ഞാൽ ചോദിച്ചു നോക്കാം ആരാന്ന്.. അതിനു പറഞ്ഞാൽ കേൾക്കാൻ പറ്റോ.. പറ്റുമായിരിക്കും അത് കൊണ്ടാണല്ലോ ആ ഇലഞ്ഞിപൂക്കൾ അവിടെ ഇട്ടിട്ട് പിണങ്ങി പോയത്‌.. എന്താണാവോ തന്റെ മനസ് ഇങ്ങനെ ഒക്കെ ചിന്തിച്ചു കൂട്ടുന്നത്..

ദിവസങ്ങൾ കഴിഞ്ഞുപോയി ഒരു ദിവസം രാത്രി ഉറക്കത്തിനിടയിൽ മുറിയിലാകെ ഇലഞ്ഞിപ്പൂവിന്റെ മണം നിറയുന്നത് പോലെ തോന്നിയപ്പോൾ രുദ്ര കണ്ണുകൾ തുറന്നു തന്റെ അടുത്തു ആരോ ഇരിക്കുന്നത് പോലെ അവൾക്ക് അനുഭവപെട്ടു..

” ആരാ..എന്താ…” പേടിയോടെ അവൾ ചോദിച്ചു

” എന്താ ഇയാൾക്ക് പേടിയാകുന്നുണ്ടോ..?” മറുപടി ഒരു മറുചോദ്യമായിരുന്നു..

“എന്താ നിങ്ങള് ആളെ പേടിപ്പിക്കുകയാണോ..? ”

” നാളെ പോലീസ് ഓഫീസർ ആകാൻ പോകുന്ന ആൾക്കാണോ പേടി..” ആ രൂപം ചോദിച്ചു.

” അത് എങ്ങിനെ തനിക്കറിയാം..” ആശ്ചര്യത്തോടെ രുദ്ര ചോദിച്ചു

“ഇത് മാത്രമല്ല എല്ലാ കാര്യവും എനിക്കറിയാം..എനിക്ക് രുദ്രയോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..എന്നെ കേൾക്കാൻ തനിക്കു താല്പര്യം ഉണ്ടാകോ”

രുദ്ര അവളുടെ സംസാരം ശ്രെദ്ധിക്കുകയായിരുന്നു..മുത്തുകൾ ചിതറി തെറിക്കുന്നത് പോലെ ആണ് രുദ്രക്ക് തോന്നിയത്..

” അതിനെന്താ എനിക്കും അറിയാൻ താല്പര്യം ഉണ്ട്..എന്താ എന്നോട് പറയാൻ ഉള്ളത്..” ആകാംഷയോടെ രുദ്ര ചോദിച്ചു

” അതെല്ലാം ഞാൻ നാളെ പറയാം..ഈ സമയത്തു ഞാൻ വരാം..എന്നെ കുറിച്ചു പറയാൻ തന്നോളം നല്ലൊരാളെ ഞാൻ കാണുന്നില്ല അതാണ്..”

” ശരി..എന്നെ അത്ര വിശ്വാസമാണെങ്കിൽ നാളെ ഇതേ സമയത്തു ഞാനും കാത്തിരിക്കും..”

അവൾ അതുപറഞ്ഞു തീർന്നതും ആ രൂപം അവിടെനിന്നും അപ്രത്യക്ഷമായി രുദ്ര അവിടെയെല്ലാം നോക്കിയിട്ടും ആരെയും കണ്ടില്ല..എന്നാ പഴയ പേടി അവളെ ബാധിച്ചിരുന്നില്ല അവളെ കേൾക്കാൻ രുദ്രയുടെ കാതും മനസും തയ്യാറായി കഴിഞ്ഞിരുന്നു.

പിറ്റേദിവസം വാസുദേവന്റെ കൂടെ രുദ്ര യും അമ്പലത്തിൽ പോയി..ദേവിയെ മനസറിഞ്ഞു വിളിച്ചു പ്രാർത്ഥിച്ചു

” എന്റെ ദേവി ആ രൂപം ആരെന്നോ എന്ത് എന്നോ എനിക്കറിയില്ല.. അവൾക്ക് എന്നോട് എന്താ പറയാനുള്ളത് എന്നുമറിയില്ല.. എന്റെ കൂടെ കാണണെ..”

അവൾ കണ്ണടച്ചു നിന്ന് പ്രാർത്ഥിച്ചു.. അന്ന് മുഴുവനും ഒന്ന് രാത്രിയായാൽ മതി എന്ന ചിന്തയിൽ ഓരോ നിമിഷവും അവൾ തള്ളി നീക്കി. രാത്രി അവൾ നേരത്തെ ഭക്ഷണവും കഴിച്ചു മുറിയിൽ കയറി കാത്തിരുന്നു..

തലേദിവസത്തെ പോലെ അർദ്ധരാത്രി കഴിഞ്ഞപ്പോൾ അവളുടെ മുറിയിലാകെ ഇലഞ്ഞിപ്പൂവിന്റെ മണം നിറഞ്ഞു. അവളുടെ അരികിൽ ആ രൂപം ഇരുന്നു..

” പറയു നിനക്ക് എന്താണ് എന്നോട് പറയാൻ ഉള്ളത്..” രുദ്ര ചോദിച്ചു

“പറയാം….ഒരു പാവം പെണ്ണിനെ മനുഷ്യ ജന്മം പൂണ്ട കുറെ പേ പ്പട്ടികൾ ക ടിച്ചു കീറി ആ ത്മ ഹത്യയിലേക്ക് നയിച്ച കഥ..”

ആ പറയുന്നത് കേട്ട് രുദ്ര ഞെട്ടിപ്പോയി..ആ രൂപം തുടർന്നു..” ആ പെൺകുട്ടി ഞാനാണ്….” ആ വെളിപ്പെടുത്തൽ രുദ്രയുടെ ഞെട്ടൽ പൂർണമാക്കി..എന്നാലും ആ രൂപം പറയുന്നത് കേൾക്കാൻ അവൾ തയ്യാറായി..

“എന്റെ പേര് മായാ..പാ ല ക്കാട് ടൗണിൽ നിന്നും കുറച്ചകലെയായിട്ട് ആയിരുന്നു എന്റെ വീട്..അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു സാധരണ കുടുംബം അച്ഛൻ പരമുവും ചേട്ടൻ അനിലും അവിടെ ഉള്ള ഒരു മുതലാളിയുടെ തടി മില്ലിൽ ആണ് ജോലി ചെയ്തിരുന്നത്

ഞാൻ ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്നു അമ്മ അടുത്തുള്ള വരുടെ കൂടെ തൊഴിലുറപ്പിനു പോകും അങ്ങിനെ സന്തോഷകരമായ ജീവിതം ആയിരുന്നു ഞങ്ങളുടേത്..

ആ തടിമില്ല് മുതലാളിക്ക് ഒരു മകനുണ്ടാ യിരുന്നു ജിംസൺ ആ നാട്ടിലെ ഏറ്റവും
തല്ലിപ്പൊളി അവനായിരുന്നു ല ഹരിയും പെണ്ണും അവനും അവന്റെ കൂട്ടുകാർക്കും ല ഹരി ആയിരുന്നു..

പലപ്പോഴും അവൻ എന്നേ ശല്യപ്പെടിത്തിയിരുന്നു..പക്ഷേ ഞാൻ അതൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ല..

പക്ഷേ ഇതെല്ലം ഒരു കൂട്ടുകാരനിൽ നിന്നുംഅറിഞ്ഞ ചേട്ടൻ അവനുമായി വഴക്കിട്ടു അച്ഛനും ചേട്ടനും പരാതി അവന്റെ അപ്പനോട് പറഞ്ഞത് അവനിൽ വൈരാഗ്യം കൂട്ടി..

കുറച്ചുനാൾ അവന്റെ ശല്യം ഉണ്ടായില്ല അതൊരു ആശ്വാസമായിരുന്നു.. എന്നാൽ അവൻ പതുങ്ങിയത് കൂടുതൽ അപകടകാരിയാകാനായിരുന്നു
വെന്ന് ഞങ്ങൾക്കു അറിയില്ലായിരുന്നു..

ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ ആദ്യം അവനെന്റെ ഏട്ടനെ വീഴ്ത്തി..അതോടെ മാനസികമായി തളർന്ന ഞങ്ങളെ അച്ഛൻ കൂടുതൽ കരുതലോടെ സംരക്ഷിച്ചു.. എന്നാൽ ആ കഴുകന്റെ കണിൽനിന്നും എന്നെ രക്ഷിക്കാൻ അച്ഛനുകഴിഞ്ഞില്ല..

ഒരുദിവസം ക്ലാസ് വിട്ടു നടന്നുവന്ന എന്നെ ഒരു കാറിൽ അവനും കൂട്ടുകാരും കൂടി പിടിച്ചുകൊണ്ട് അവരുടെ ഒരു പഴയ വീട്ടിലെത്തിച്ചു..

അവരെല്ലാം ല ഹ രി ഉപയോഗിച്ചിരുന്നു അവനെതിരെ പരാതി കൊടുത്തതിന്റെ പ്രതീകാരമായിരുന്നു പിനീട് എനിക്ക് സഹിക്കേണ്ടി വന്നത്.. അവൻ മാത്രമല്ല അവിടെ അവനെ തേടി വന്ന കൂട്ടുകാരും എന്നെ മാറി മാറി ഉ പയോഗിച്ചു..

എന്നെ കാണാതെ അച്ഛനുമമ്മയും ബന്ധുക്കളും അന്വേഷണം ആരംഭിച്ചു പോലീസിലും പരാതി കൊടുത്തു… രണ്ട് ദിവസം കഴിഞ്ഞു.

മരിക്കാറായ എന്നെ അവർ വീടിനടുത്തുള്ള പറമ്പിൽ തള്ളി എന്നെ അവിടെ കണ്ടവർ വീട്ടിൽ വിവരം അറിയിച്ചു അച്ചനും അമ്മയും ഓടി വന്നു എന്നേ കണ്ട അവർ നെഞ്ചുപൊട്ടി കരഞ്ഞു.. നീ തിക്കായി അവർ പലവാതിലുകൾ മുട്ടി ഒരു നീതിയും കിട്ടിയില്ല..

അവസാനം എല്ലാവരുടെയും ബുദ്ധിമുട്ടു കളും അവസാനിപ്പിക്കാൻ ഞാൻ തീരുമാ നിച്ചു അവന്റെ പേര് ചേർത്തു നടന്ന സംഭവങ്ങൾ വിവരിച്ചു ഒരു കത്തെഴുതി വച്ചിട്ട് ഒരു മുഴം കയറിൽ ഞാ നെന്റെ ജീ വനൊടുക്കി..

ഇന്നേക്ക് രണ്ടുവർഷമായി ഞാൻ മരിച്ചിട്ട്.. ഇതുവരെ എന്റെ വീട്ടുകാർക്ക് നീതി കിട്ടിയട്ടില്ല.. ഒരു തേങ്ങലോടെ ആ രൂപം പറഞ്ഞു നിർത്തി ”

എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു രുദ്ര..ഈ വാർത്ത താനും പത്രങ്ങളിൽ വായിച്ചതാണ്..ഒരു കൊച്ചു പെൺകുട്ടി യോട് കാട്ടിയ ക്രൂരത ഓർത്തു താനും ഏറെ വേദനിച്ചിരുന്നു..

” രുദ്ര എന്താ ഓർക്കുന്നത്…? ” ആ ചോദ്യം ആണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്..

” ഒന്നുമില്ല..ഇതിൽ ഇപ്പോ ഞാനെന്താ ചെയേണ്ടത്..” അവൾ ചോദിച്ചു

” അതിനുള്ള അവസരം ദൈവമായിട്ട് തനിക്കു തരും..തന്നിൽ എനിക്ക് വിശ്വാസമുണ്ട്..തന്നിലൂടെ എനിക്കും എന്റെ കുടുംബത്തിനും നീതി കിട്ടും എനിക്കുറപ്പുണ്ട്..” മറുപടി വന്നു

രുദ്ര എന്തോ പറയാൻ തുടെങ്ങിയപ്പോഴേ ക്കും ആ രൂപവും ഇലഞ്ഞിപ്പൂവിന്റെ മണവും അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു… ഈ കേട്ടതെല്ലാം ശരിക്കും താൻ കേട്ടത് തന്നെയാണോ..തന്റെ കാതുകളെ വിശ്വസിക്കാനാവാതെ അവൾ വിയർത്തു കുളിച്ചു ..

പിന്നേ അവൾ പ്രതീക്ഷിച്ചെങ്കിലും അത്തരം ഒരനുഭവം അവൾക്കുണ്ടായില്ല.
അതുകഴിഞ്ഞു ഏകദേശം ഒരുമാസം ആയി കാണും രുദ്ര യെ തേടി അപ്പോയ്ന്റ്മെന്റ് ഓർഡർ എത്തി…

ജില്ലയിലെ അ സി സ്റ്റന്റ് ക മ്മീഷണർ ആയിട്ടായിരുന്നു പോസ്റ്റിങ്ങ്. അതുവായിച്ചപ്പോൾ അന്ന് ആ രൂപം പറഞ്ഞ അവസാന വാക്കുകൾ ആയിരുന്നു അവളുടെ മനസിൽ…

ഇതെല്ലാം അവൾ മുൻകൂട്ടി കണ്ടിരുന്നോ അവൾക്ക് നീതി വാങ്ങിക്കൊടുക്കാൻ തനിക്കു ആവോ…

ഒരുപാട് ചോദ്യങ്ങൾ തനിക്കുമുന്നിൽ നിരന്നു നിൽക്കുന്നത് പോലെ രുദ്രക്ക് തോന്നി… അങ്ങിനെ ഒരു സംഭവം നടന്നെങ്കിലും രുദ്ര അതാരോടും പറഞ്ഞിരുന്നില്ല.. എന്തായാലും ജോയിൻ ചെയ്യട്ടെ ബാക്കി പിന്നേ ആലോചിക്കാം..

ഓർഡർ കിട്ടി രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ രുദ്ര പോയി വാസുദേവനും പാർവ്വതിക്കും വിഷമം ആയിരുന്നുവെങ്കിലും അവർ മകളെ അനുഗ്രഹിച്ചയച്ചു.. രുദ്ര പോലീസ് കോർട്ടേഴ്സിൽ ആണ് താമസി ക്കാൻ തീരുമാനിച്ചത് ഓഫീസിലേക്ക് അവിടന്ന് പത്തുമിനിറ്റ് ദൂരമേ ഉണ്ടായിരുന്നുള്ളു..

പിറ്റേദിവസം രാവിലെ തന്നെ രുദ്ര കമ്മീഷണർ ഓഫീസിൽ എത്തി പുതിയത് ആയി വന്ന അസി. കമ്മീഷണറെ എല്ലാവരും ചേർന്ന് സ്വീകരിച്ചു.. പകുതി മലയാളിയായ ഒരു ഡെ ൽ ഹിക്കാരനായിരുന്നു കമ്മീഷണർ..

കുറച്ചു നേരം പുള്ളിയുമായി സംസാരിച്ചിട്ട് രുദ്രഅവളുടെ ഓഫീസ് മുറിയിൽ എത്തി അവിടെ പതിപ്പിച്ചിരുന്ന ബോർഡിൽ കണ്ണുകൾ ഉടക്കി..ഒരു പുഞ്ചിരിയോടെ അവൾ അതിൽ എഴുതിയിരിക്കുന്നത് വായിച്ചു

” രുദ്ര വാരിയർ ഐ പി സ് ” വാതിൽ തുറന്നു അകത്തേക്ക് കയറിയ രുദ്ര എല്ലാവരെയും മനസിൽ ഓർത്തുകൊണ്ട് തന്റെ ഔദ്യോഗിക കസേരയിൽ ഇരുന്നു ഉറച്ച ചില തീരുമാനങ്ങളോടെ..

എന്നിട്ട് ബെൽ അമർത്തി..അകത്തേക്ക് ഒരു പോലീസ്കാരൻ കടന്നുവന്ന് അവളെ സല്യൂട്ട് ചെയിതു തിരിച്ചു അയാൾക്ക് അവളും സല്യൂട്ട് കൊടുത്തു…

” എന്താ പേര്..? ”

” ഏലിയാസ്..” അയാൾ ഭവ്യതയോടെ പറഞ്ഞു..

അവൾ അയാളെ ഒന്ന് നോക്കി.. അമ്പത്തി നടുത്തു പ്രായം ഉണ്ട് കുലീനതയുള്ള നല്ല ഒരു പോലീസ്‌കാരന്റെ മുഖം അവൾ ഒന്ന് ചിരിച്ചിട്ട് അയാളെ വിളിച്ചു

“ഏലിയാസ് ചേട്ടാ..ചേട്ടന്റെ ഡ്യൂട്ടി എന്താ..”

ആ വിളികേട്ട് ഏലിയാസ് ഞെട്ടിപ്പോയി

” അത് പിന്നേ മാഡത്തിന്റെ ഡ്രൈവറും സെക്യൂരിറ്റി ചുമതലയുമുണ്ട്..”

” എന്നാ ഒരു കാര്യം ചെയ്യാം..എനിക്ക് ഈ പാ ല ക്കാ ട് അത്ര പരിചയമില്ല.. നമുക്ക് ഒന്ന് ടൌൺ വരെ പോയാലോ .. കമ്മീഷണർ സമ്മതിച്ചിട്ടുണ്ട്..” രുദ്ര ചോദിച്ചു

” അതിനെന്താ മാഡം പോകാം..”

ഏലീയാസിന്റെ കൂടെ രുദ്രയുമിറങ്ങി വണ്ടിയുമായി അവർ യാത്ര തുടെങ്ങി.. പോകുന്ന വഴിയിലെ കാര്യങ്ങൾ എല്ലാം അയാൾ അവൾക്ക് പറഞ്ഞു കൊടുത്തു.. ടൗണിൽ എത്തി വണ്ടി പാർക്ക് ചെയ്‌തിട്ട് രുദ്ര പുറത്തിറങ്ങി ഓരോന്നും ശ്രെദ്ധിക്കാൻ തുടെങ്ങി.

ഏകദേശം ഒരു രണ്ടുമണിക്കൂർ അവർ അവിടെ നിന്നു..നല്ല വെയിൽ അതുകൊണ്ട് തന്നെ അധിക നേരം അവിടെ നിൽക്കാനും പറ്റില്ലായിരുന്നു..

തിരിച്ചുപോരുമ്പോൾ രുദ്ര ഓരോ കാര്യങ്ങൾ ഏലിയാസിനോട് ചോദിച്ചു ആ കൂട്ടത്തിൽ മായയുടെയും..

” ഏലിയാസ് ചേട്ടാ ഇവിടെ എവിടെയാണ് ഒരു രണ്ടുവർഷം മുൻപ് ഒരു മായാ എന്നൊരു പെൺകുട്ടി ആ ത്മഹത്യ ചെയ്തത് ”

“ഓ അതോ..അതൊക്കെ തീർന്ന കേസ് അല്ലേ മാഡം..നമ്മൾ പോകുന്ന വഴിയാ അവരുടെ വീട്..എന്തേ മാഡം ചോദിച്ചത് ”

” പേപ്പറിൽ ഒക്കെ വായിച്ചിരുന്നു.. അത് കൊണ്ട് ചോദിച്ചത് ആണ്..”

പോകുന്ന വഴിയിൽ ഒരു കൊച്ചു ഓടിട്ട വീട് കാണിച്ചിട്ട് ഏലിയാസ് അത് മായയുടെത് ആണെന്ന് പറഞ്ഞു..വലിയ പ്രശനങ്ങൾ ഒന്നും ഇല്ലാതെ ആ ദിവസം കടന്നുപോയി.

കമ്മീഷണർ നല്ല കൂട്ടായത് കൊണ്ട് അവൾക്ക് വലിയ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല ഇടക്ക് പുള്ളിയുടെ വീട്ടിൽ പോകും ഭാര്യയും അമ്മയും ഒരു കുഞ്ഞും ഉള്ളതാണ് പുള്ളിയുടെ കടുംബം ഭാര്യ ഡോക്ടർ ആണ്..

തന്റെ മനസിലുള്ള കാര്യങ്ങൾ കമ്മീഷണറുമായി ചർച്ച ചെയ്യാൻ രുദ്ര തീരുമാനിച്ചു..ഒരു ദിവസം കുറച്ചു ഫ്രീ ടൈം കിട്ടിയപ്പോൾ രുദ്ര കമ്മീഷണറുടെ റൂമിൽ ചെന്നു പതിവില്ലാതെ അവളെ കണ്ടപ്പോഴേ എന്തോ കുഴപ്പം പുള്ളിക്ക് തോന്നി..

” എന്താ രുദ്ര വന്നത്..ഇരിക്കൂ..” അവൾ അവിടെയുണ്ടായ കസേരയിൽ ഇരുന്നു

” എന്താ എന്നോട് എന്തെങ്കിലും ഡിസ്‌കസ് ചെയ്യാനുണ്ടോ..? ”

” അത്..പിന്നേ..സാർ..” അവളിരുന്നു വിക്കി

” എന്താടോ പേടിക്കാതെ പറഞ്ഞോ..”

“ഞാൻ പറയുന്ന കാര്യങ്ങൾ സാർ ഏത് രീതിയിൽ എടുക്കുമെന്ന് എനിക്കറിയില്ല എന്റെ ഒരു വിഭ്രാന്തിയായി കാണുകയും ചെയ്യരുത്..” അത്രയും പറഞ്ഞിട്ട് മനസിൽ കൊണ്ടുനടന്ന കാര്യങ്ങൾ അവൾ തുറന്നു പറഞ്ഞു എല്ലാം കമ്മീഷണർ ക്ഷമയോടെ കേട്ടിരുന്നു …എന്നിട്ട് പറഞ്ഞു

” തനിക്കു എന്തായാലും സംശയം ഉള്ളത് കൊണ്ട് ഒരു രഹസ്യമായ അന്വേഷണം നടത്തു..ഇത് എല്ലാം സ്റ്റോപ്പ് ചെയിത കേസാ പരസ്യമായി അന്വേഷണം ബുദ്ധിമുട്ടാണ്..ഇതിൽ തക്കതായ തെളിവ് കിട്ടിയാൽ അപ്പോൾ ബാക്കി തീരുമാനിക്കാം..”

കമ്മീഷണറുടെ സഹായത്തോടെ മായയുടെ കേസ് ഫയൽ എടുത്തു. അത് തുറന്നപ്പോൾ തന്നെ അതിൽ സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിരിക്കുന്ന ഓമനത്തമുള്ള ഒരു ഫോട്ടോ താഴെ വീണു

അവൾ അതെടുത്തു നോക്കി അതിന്റെ പുറകിൽ കാണ്മാനില്ല എന്ന് എഴുതിയിരുന്നു..

ഇത് അവളെ പിടിച്ചു. കൊണ്ട് പോയപ്പോൾ കണ്ടുപിടിക്കാൻ വീട്ടുകാർ കൊടുത്തത് ആയിരിക്കും എന്ന് രുദ്ര ഊഹിച്ചു ഒന്നുകൂടി നോക്കിയിട്ട് ആ ഫോട്ടോ തിരികെ ഫയലിൽ വച്ചിട്ട് അവൾ കേസ് പഠിച്ചു തുടെങ്ങി.

പലപ്പോഴും അവരുടെ വീടിന്റെ മുന്നിൽ നിന്നു നിരീക്ഷിച്ചു അപ്പോൾ ആ വീടിന്റെ പുറകിൽ ഒരു വലിയ ഇലഞ്ഞി മരം നിൽക്കുന്നത് അവൾ കണ്ടത്‌…അത് നിറയെ പൂത്തിരുന്നു..

ദിവസങ്ങൾ കടന്നുപോയി..ഒരു ദിവസം അവിടുത്തെ ഒരു പാർട്ടിയിൽ വച്ച് അവിചാരിതമായി അവൾ ജിംസണെ പരിചയപെട്ടു..

അവന്റെ അപ്പൻ സക്കറിയയുടെ അനുജൻ ആയിരുന്നു എം ൽ എ.. പുതിയ അസി കമ്മീഷണർ ആണെന്നറിഞ്ഞപ്പോൾ പരിചയപ്പെടാൻ വന്നത് ആണ്..

അവന്റെ പേര് കേട്ടപ്പോൾ തന്നെ രുദ്രക്ക് ആളെ മനസിലായി..എന്തായാലും ഇവനു മായി ഒരു ചങ്ങാത്തം നല്ലതാണ് തന്റെ ലക്ഷ്യത്തിന് അതുകൊണ്ട് തന്നെ അവനെ വെറുപ്പിക്കാതെ ഒരു സൗഹൃദത്തിനു അവൾ മുതിർന്നു..

പാർട്ടി കഴിഞ്ഞു പോരുന്നതിനു മുൻപേ അവർ ഫ്രണ്ട്‌സ് ആയി പരസ്പരം ഫോൺ നമ്പറുകൾ കൈമാറി..

രാത്രി അവനു വിളി ക്കാനുള്ള പെർമിഷൻ അവൾക്കൊടുത്തു പാർട്ടി കഴിഞ്ഞു രുദ്ര വീട്ടിൽ എത്തിയപ്പോഴേക്കും അവളെ തേടി അവന്റെകോൾ എത്തി ..അവൾ വേഗം കോൾ എടുത്തു റെക്കോർഡിങ്ങിൽ ഇട്ടു

” ഹാലോ മാഡം ഞാൻ ജിംസൺ ആണ് ”

” മനസിലായി..പറയു..”

” അത് മാഡത്തിനെ എനിക്കും എന്റെ കൂട്ടുകാർക്കും ഒത്തിരി ഇഷ്ടപ്പെട്ടു.. അത് പറയാൻ വിളിച്ചതാ..എല്ലാം കൊണ്ടും സൂപ്പർ ആണ് കേട്ടോ..” അതും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു

അവൾ എല്ലാം കേട്ടിരുന്നു..തന്റെ ലക്‌ഷ്യം നേടാൻ എന്തും സഹിക്കാൻ അവൾ തയ്യാറായിരുന്നു..

അതുകൊണ്ട് തന്നെ അവൻ പറയുന്നതെല്ലാം അവൾ സഹിച്ചു രുദ്ര വന്നിട്ട് ആറുമാസം ആയി അതിനിടയിൽ അവൾ ജിംസന്റെ വിശ്വാസ്യത നേടിയെടുത്തു ഇടക്ക് അവർ തമ്മിൽ കണ്ടു ഇതെല്ലാം അവൾ കമ്മീഷണറിനോട് പറഞ്ഞുകൊണ്ടിരുന്നു

അങ്ങിനെയിരിക്കെ ഒരു ദിവസം രാത്രി ജിംസന്റെ കോൾ അവളെ തേടിയെത്തി അവൻ നല്ല മ ദ്യലഹരിയിൽ ആണെന്ന് അവൾക്ക് മനസിലായി..

” ഹാലോ രുദ്ര ഡിയർ എന്തെടുക്കുന്നു..” അവൻ ചോദിച്ചു

” ഞാൻ വെറുതെയിരിക്കുന്നു..”

” ഞാനൊരു ആഘോഷം കഴിഞ്ഞു വന്നതെ ഉള്ളു..” അപ്പുറത്തു നിന്നും പറഞ്ഞു

” എന്ത് ആഘോഷം..” രുദ്ര ചോദിച്ചു

“ഇന്ന് എന്റെ ഒരു കൂട്ടുകാരന്റെ ഫ്രണ്ട്‌ ഒരു മദാമ്മ വന്നായിരുന്നു ഇന്ന് അവളാണ് ഞങ്ങൾക്ക് വിരുന്നൊരുക്കിയത്.. ഇനീ എന്നാ നിന്റെ വക വിരുന്ന് തരുന്നത്..”

അവന്റെ സംസാരത്തിന് അവന്റെ നാക്ക് പിഴെത്തെടുക്കാനുള്ള ദേഷ്യം അവൾക്ക് ഉണ്ടായിരുന്നു പക്ഷേ സഹിച്ചു..എന്നിട്ട് ചോദിച്ചു .” നാട്ടിൽ പെണ്ണുങ്ങൾ ഇല്ലാഞ്ഞിട്ട് ആണോ ഈ മദാമ്മ..”

” ഇല്ലാഞ്ഞിട്ടല്ല..ഒരു വെറൈറ്റി വേണ്ടേ.. ഇവിടെ എല്ലാം കിട്ടുമല്ലോ ഉപയോഗിച്ചതും ഫ്രഷും എല്ലാം..അവൻ ഒരു വഷളചിരി ചിരിച്ചു. ” എന്നിട്ട് തുടർന്നു

” ഒരു രണ്ടുകൊല്ലം മുൻപ് ഞങ്ങളുടെ മില്ലിൽ പണിയെടുക്കുന്ന ഒരുത്തന്റെ മോള് ഒരു മായാ..ആദ്യം ഞാൻ അവളെ ഒന്ന് കിട്ടൊന്നു നോക്കി അപ്പോൾ അവളുടെ ചേട്ടൻ വന്ന് എന്നോട് വഴക്കായി..

എൻറെ അപ്പനോട് പരാതിയും ആ വാശിക്ക് ഞങ്ങൾ അവളെ പൊക്കി രണ്ട് ദിവസം നല്ല കു ശലായിരുന്നു.. പിന്നേ ചാകാറായപ്പോൾ അവളുടെ വീടിന്റെ അവിടെ കൊണ്ടുപോയി തള്ളി..

അന്വേഷണം ഒക്കെ നടന്നു ആ പിച്ചകളുടെ കൂടെ ആര് നിക്കാൻ അവസാനം ഒരു മുഴം കയറിൽ അവളങ്ങു തീർന്നു..

അവൾ ഒരു കത്തെല്ലാം അവൾ എഴുതി വച്ചിരുന്നു അതെല്ലാം എന്റെ അപ്പനും കൊച്ചാപ്പനും കൂടി അങ്ങ് മുക്കി ” അങ്ങിനെ ഇനിയും എത്രയെണ്ണം കിടക്കുന്നു.. നിസാരമായി അവൻ പറഞ്ഞത് കേട്ട് രുദ്രയുടെ രക്തം തിളച്ചു..

പിറ്റേദിവസം അവൾ ആ സംഭാക്ഷണം മുഴുവനും കമ്മീഷണറേ കേൾപ്പിച്ചു..ആ പറയുന്നത് കേട്ട് കമ്മീഷണർ പോലും ഞെട്ടി പോയി..

“രുദ്ര ആദ്യമിത് മേലധികാരികളെ അറിയിക്കണം ഞാൻ ഐ ജി യേ വിളിക്കാം..”

അപ്പോൾ തന്നെ ഫോൺ എടുത്തു ഐജി യേ വിളിച്ചു

” സാർ ഞാൻ പോ ലീസ് ക മ്മീ ഷണർ ജി തേ ന്ദ്ര ചൗഹാൻ ആണ്..”

” എന്താടോ എന്തെങ്കിലും കാര്യം ഉണ്ടോ..”

” സാർ അത് നേരിട്ട് പറയാനുള്ളത് ആണ് ഒരു അപ്പോയ്ന്റ്മെന്റ് തരാമോ..”

” മ്മ് ഞാനിപ്പോ പാലക്കാട് ഉണ്ട്..നാളെ ഗസ്റ്റ് ഹൗസിലേക്ക് വാ അവിടെ കാണാം.”

” ശരി സാർ താങ്ക്യൂ ”

” രുദ്ര നാളെ ഒരു പത്തുമണിയാകുമ്പോൾ പോകാം അദ്ദേഹം ഇവിടെ ഗസ്റ്റ് ഹൗസിലുണ്ട്..”

പിറ്റേദിവസം രാവിലെ അവർ രണ്ടുപേരും ഐജിയുടെ മുന്നിൽ എത്തി..കമ്മീഷണർ വിശദമായി കാര്യങ്ങൾ ഐജിയെ ധരിപ്പിച്ചു ആ ഫോൺ സംഭാക്ഷണവും കേൾപ്പിച്ചു… ഐജി ദേഷ്യംകൊണ്ട് വിറച്ചു

” ഇത്രയും ക്രൂരത ചെയ്തിട്ട് ഒരുത്തനും നാട്ടിൽ ഞെളിഞ്ഞു നടക്കേണ്ട..രുദ്ര അവന്റെ നമ്പറിൽ വിളിച്ചിട്ട് ഫോൺ സ്‌പീക്കറിൽ ഇടൂ. ” ഐജി നിർദേശിച്ചു

” ഓക്കേ സാർ ” അതും പറഞ്ഞു അവൾ കമ്മീഷണറേ നോക്കി പുള്ളി കണ്ണുകൾ കൊണ്ട് അനുവാദം കൊടുത്തു

അവൾ ജിംസന്റെ നമ്പർ ഡയൽ ചെയ്യ്ത് സ്‌പീക്കറിൽ ഇട്ടു അപ്പുറത്തു കോൾ എടുത്തു..

“ഹായ് രുദ്ര ഡാർലിംഗ് എന്താ ഈ നേരത്തു ഒരു വിളി പതിവില്ലാതെ…”

” അത് പിന്നേ ജിംസൺ അന്ന് പറഞ്ഞില്ലേ ഒന്ന് തമ്മിൽ കൂടുന്ന കാര്യം.. അതിനെപ്പറ്റി സംസാരിക്കാനാ..”

” ങ്ഹേ ഇത് എന്തുപറ്റി..” അവൻ ചോദിച്ചു

“ഞാൻ നാളെ വീട്ടിലേക്ക് വരാം ഒരു വിസിറ്റും ആകും കൂട്ടുകാരെ കൂടെ വിളിച്ചാൽ നമുക്ക് കാര്യങ്ങൾ തീരുമാനിക്കാം എന്തേ”

“നൂറുവട്ടം സമ്മതം ഞങ്ങൾ കാത്തിരിക്കും മുത്തേ.. ” അവൻ സന്തോഷത്തോടെ പറഞ്ഞുകൊണ്ട് ഫോൺ വച്ചു..

” എല്ലാം കേട്ടുകഴിഞ്ഞു ഐജി പറഞ്ഞു നിങ്ങള് ഒറ്റക്ക് പോകേണ്ട ഞാനും വരാം രാവിലെ ഞാൻ ഓഫീസിൽ എത്താം കുറച്ചധികം ഫോഴ്‌സിനെ ഒരു രണ്ട് ബസിലായി റെഡിയാക്കണം രക്ഷപെടാൻ ഒരു പഴുതും ഉണ്ടാവരുത്..” ഐജി പറഞ്ഞു.

ഐജിയോട് നന്ദിയും പറഞ്ഞുകൊണ്ട് അവർ അവിടന്ന് ഇറങ്ങി പോരുന്ന വഴിക്ക് നാളത്തേക്കുള്ള കാര്യങ്ങൾ അവർ സംസാരിച്ചു എല്ലാം ഓക്കേ ആക്കി..

പിറ്റേദിവസം രാവിലെ തന്നെ വീട്ടുമുറ്റത്തു പോലീസ് വണ്ടി വന്ന് നിക്കുന്നത് മുകളിൽ നിന്ന ജിംസൺ കണ്ടു അവൻ ഓടിവന്ന് വിവരം കൂട്ടുകാരോട് പറഞ്ഞു.. പുറത്തിറങ്ങിയ സക്കറിയ ഐജിയെയും കമ്മീഷണർമാരെയും കണ്ട്‌ ഞെട്ടി..

” എന്താ സാർ എല്ലാവരും കൂടെ..”

” വരേണ്ട ആവശ്യം വന്നു സക്കറിയെ തന്റെ മോനെ ഒന്ന് വിളിക്ക്..” ഐജി പറഞ്ഞു

അയാൾ ഭാര്യയോട് കണ്ണ് കാണിച്ചു അവർ മുകളിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോ അവരുമായി ഇറങ്ങിവന്നു.. ഓഫീസർമാരെ എല്ലാവരെയും കൂടെ കണ്ട ജിംസണും കൂട്ടുകാരും ഞെട്ടി.. ഐജി അവന്റെ അടുത്തു ചെന്നിട്ട് സക്കറിയയോട് പറഞ്ഞു .

“തന്റെ മോനെ ഞങ്ങൾ അറസ്റ്റ് ചെയ്യൂകയാണ്..”

“എന്തിന്..എന്ത് കാര്യത്തിന്..” പരിഭ്രമത്തോടെ അയാൾ ചോദിച്ചു..

ഐജി കാര്യങ്ങൾ അയാളോട് വിശദീകരിച്ചു. അയാൾ അതെല്ലാം നിഷേധിച്ചു എന്നാൽ രുദ്രയുടെ ഫോണിലെ അവന്റെ ശബ്ദം അയാളിലെ പ്രതികരണശേഷി നഷ്ടമാക്കി

രക്ഷപെടാൻ ശ്രെമിച്ച ജിംസണും കൂട്ടുകാരും അറസ്റ്റ് ചെയ്യപ്പെട്ടു ഐജി നേരെ ജഡ്ജിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു അവരെ ഉടൻ കോടതിയിൽ എത്തിക്കാനുള്ള നിർദേശം കിട്ടി..

സക്കറിയയുടെ വീടിനുചുറ്റും നാട്ടുകാരും പോലീസും മീഡിയയും നിരന്നു പോലീസിന് ഒഴിച്ച് മറ്റാർക്കും അവിടെ എന്താ നടക്കുന്നത് എന്ന് മനസിലായില്ല..

അവർ കാത്തുനിന്നു.. അപ്പോൾ ആണ് പ്രതികളു മായി പോലീസ് ടീം പുറത്തേക്ക് വന്നത്.. മീഡിയ ഐജിയെ വളഞ്ഞു..

” സാർ എന്താ സാർ ഇവിടെ സംഭവിക്കുന്നത്.. വിശദമാക്കാമോ..” ചാനലുകാർ ഐജിയോട് ചോദിച്ചു..

” നിങ്ങൾക്ക് ഓർമ്മയുണ്ടോ രണ്ടു വർഷം മുൻപ് ഇവിടെ ഒരു മായാ എന്ന പെൺകുട്ടി ആ ത്മഹത്യാ ചെയിതത് അതിന്റെ പ്രതികളെ അറസ്റ്റ് ചെയ്തത് ആണ്..”

” അതെല്ലാം തീർന്ന കേസ് അല്ലേ പിന്നേ ഇപ്പൊ എന്താ ഒരു അറസ്റ്റ്..”

“അന്ന് ആ കുട്ടി ക്രൂരമായി പീ ഢി പ്പിക്ക പെട്ടിരുന്നു..അന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നു ഇപ്പോ ആണ് അതിന്റെ പ്രതികളെ തിരിച്ചറിഞ്ഞത്..” ഐജി പറഞ്ഞു..

“ഇപ്പോ എന്ത് തെളിവാണ് കിട്ടിയത് സാർ”

” അസി. കമ്മീഷണർ രുദ്ര വാരിയർക്ക് തോന്നിയ ചില സംശയങ്ങൾ അതാണ് ഇപ്പോ ഈ അറസ്റ്റിനു പിന്നിൽ..”

അതും പറഞ്ഞു കൊണ്ട് ഐജി വണ്ടിയിൽ കയറി ഒപ്പം കമ്മീഷണറും രുദ്രയും വണ്ടി കോടതിയിലേക്ക് പോയി..

കാര്യങ്ങൾ കേട്ട ശേഷം അവരെയെല്ലാം റിമാൻഡ് ചെയ്തു എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ മീഡിയ അവളെ പൊതിഞ്ഞു ഒരുവിധം അവരിൽ നിന്നും ഒഴിഞ്ഞു വണ്ടിയിലേക്ക് കയറാൻ നേരത്താണ് ദൂരെ മാറി നിൽക്കുന്ന മായയുടെ കുടുംബത്തെ കാണുന്നത് അവൾ അങ്ങോട്ട് നടന്നു..

രുദ്രയെ കണ്ട്‌ അവർ കൈകൂപ്പി..അവൾ അവരോട് പറഞ്ഞു

” ഞാൻ നിങ്ങളെ കാണാൻ വരാൻ ഇരുന്നത്ആണ്..കാരണം മായാ അവളാണ് എന്നോട് ഈകഥയെല്ലാം പറഞ്ഞു ഞാൻ അറിഞ്ഞത്.. അവൾ അതെല്ലാം അവരോട് പറഞ്ഞു..

ഇപ്പോൾ എനിക്ക് സമാധാനമായി അവളുടെ ആത്മാവിന് നീതി വാങ്ങി കൊടുക്കാൻ കൊടുക്കാനായി..” അതും പറഞ്ഞവൾ തിരിഞ്ഞു നടന്നതും ഫോൺ അടിച്ചു

എടുത്തു നോക്കിയപ്പോൾ അച്ഛൻ അറ്റൻഡ് ചെയ്തിട്ട് തിരിച്ചു വിളിക്കാട്ടോ എന്നും പറഞ്ഞു ഫോൺ വച്ചു..

തിരക്കെല്ലാം കഴിഞ്ഞു രുദ്ര വീട്ടിലേക്ക് വിളിച്ചു..ഫോൺ എടുത്തയുടൻ വസുദേവൻ അവളോട് കാര്യങ്ങൾ തിരക്കി…

വീട്ടിൽ വച്ചു മായയുടെ രൂപം തന്നോട് സംസാരിച്ചതുമുതൽ ഇത് വരെ ഉള്ള കാര്യങ്ങൾ അവൾ വള്ളിപുള്ളി വിടാതെ അവരെ പറഞ്ഞു കേൾപ്പിച്ചു അതെല്ലാം കേട്ട് അവർ ഞെട്ടിയിരുന്നു

” എന്നിട്ട് നീ ഇതൊന്നും അന്ന് ഞങ്ങളോട് എന്താ പറയാതിരുന്നത്..” പാർവതി ചോദിച്ചു..

“എന്നിട്ട് വേണം യൂണിഫോം സ്വപ്നം കണ്ട് എനിക്ക് വട്ടായിന്നു നിങ്ങൾക്ക് പറയാൻ.. എനിക്കറിയില്ല അമ്മേ അങ്ങിനെ ആത്മാവുകൾ വരോ.. നമ്മളോട് സംസാരിക്കോ.. പോരാത്തതിന് ഇലഞ്ഞി പൂവും കൊണ്ടു വയ്‌ക്കോ..ഇപ്പോഴും അത് ഒരു സ്വപ്നമായി തോന്നുന്നു..”

“ഇനി അതൊന്നും ഓർക്കേണ്ടാ..വല്ലതും കഴിച്ചിട്ട് നന്നായി ഉറങ്ങു.. എണീക്കുമ്പോൾ എല്ലാം ശരിയാകും ” വാസുദേവൻ പറഞ്ഞത് കേട്ട് രുദ്ര തലയാട്ടി..

അന്ന് എന്തോ അവൾക്ക് വേഗം ഉറക്കം വന്നു..കുറെ നാളുകൾക്ക് ശേഷം അവള് പെട്ടന്ന് ഉറങ്ങിപോയി..

അപ്പോൾ അവളെ കാണാൻ ആത്മസംതൃപ്തിയോടെ ഒരു ആത്മാവ് വന്നു..അവളെശല്ല്യംചെയ്യാതെ തിരിഞ്ഞു നടന്നു..

പിറ്റേദിവസം ഉറക്കമുണർന്ന രുദ്രയ്ക്ക്മു റിയിലാകെ ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം തോന്നി..

അവൾ എഴുന്നേറ്റ് നോക്കിയപ്പോ മേശപ്പുറത്തു വച്ചിരുന്ന മായയുടെ കേസ് ഫയലിന്റെ മുകളിൽ അവൾക്കായി മാത്രം വാടാത്ത ഒരുപിടി ഇലഞ്ഞിപൂക്കൾ ഉണ്ടായിരുന്നു…