ബംഗാളി പെണ്ണ്
Story written by Swaraj Raj
ഡാ വിനൂ അവളു പോയെടാ…അമ്മയുടെ അലർച്ച കേട്ട് വിനു ഞെട്ടിയുണർന്നു.
ആരു പോയ കാര്യമാ അമ്മേ പറയുന്നത്
“മറ്റാരുമല്ല നിന്റെ പുന്നാര പെങ്ങൾ അവൾ അടുത്ത വീട്ടിൽ പണിക്കു വന്ന ബംഗാളിയൊടെപ്പം ഒളിച്ചോടി ” ഈശ്വരാ ഞാനിനിയെങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും. വസുമതി പിറുപിറുത്തു
വസുമതിക്ക് 2 മക്കളാണ് വീനീതും വിനയയും…വിനീതിന് 6ഉം വിനയക്ക് 2ഉം വയസുള്ളപ്പോൾ അവരുടെ അച്ഛൻ ഉപേക്ഷിച്ചു പോയതാണ് പിന്നീടങ്ങോട്ട് വളരെ കഷ്ടപ്പെട്ടാണ് വസുമതി അവരെ വളർത്തിയത്
വിനീത് ഇപ്പോൾ ഒരു സർക്കാർ സ്കൂളിൽ അധ്യാപകനാണ് വിനീത ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്
അവർ സന്തോഷത്തോടെ ജീവിക്കുമ്പോളാണ് വിനീത ബംഗളയോടൊപ്പം ഒളിച്ചോടുന്നത്
താൻ ജീവനെക്കാൾ ഏറെ സ്നേഹിച്ച പെങ്ങളുട്ടി ഒളിച്ചോടിയത് വിനിതിനു വിശ്വസിക്കാനായില്ല. താൻ അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടും അവൾ എന്തിനാണിങ്ങനെ ചെയ്തതെന്ന് വിനീത് സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു പിന്നെ സങ്കടം ദേഷ്യത്തിലേക്ക് വഴിവെച്ചു
പിന്നെ ഒന്നും ആലോചിച്ചില്ല. ബാഗുമെടുത്ത് അടുത്ത വണ്ടിക്ക് ബംഗാളിലേക്ക് വെച്ചിടച്ചു
അമ്മ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല
………………………….. ………………..
ഒന്നര മാസത്തിനു ശേഷം….
വാതിലിൽ മുട്ടുകേട്ടാണ് വസുമതി കണ്ണു തുറന്നത്. മകളും മകനും പോയ ശേഷം ആ അമ്മ ആകെ തകർന്നു പോയിരുന്നു
വാതിൽ തുറന്ന വസുമതിക്ക് തന്റെ കണ്ണുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല………
“വിനുട്ടൻ” …….
ആ അമ്മ മകനെ കണ്ട് കെട്ടി പിടിച്ചു പൊട്ടിക്കരഞ്ഞു. വിനുട്ടാ എവിടെയായിരുന്നു ഇത്ര നാൾ..അമ്മയ്ക്ക് മറുപടി കൊടുക്കാതെ വിനു പറഞ്ഞു ” അമ്മേ ഒരു നിലവിളക്ക് ഇങ്ങെടുത്തെ ” അപ്പോളാണ് വിനു വിനു പുറകിലുള്ള സുന്ദരിയായ പെൺകുട്ടിയെ വസുമതി ശ്രദ്ധിച്ചത്
ആരാടാ ഇത് വസുമതി ചോദിച്ചു
ഇത് നമ്മുടെ പെങ്ങളുട്ടിയെ കൊണ്ടു പോയവന്റെ പെങ്ങളാണ്. അവളെ ഞാനിങ്ങടിച്ചെടുത്തു
നമ്മൾ മലയാളികളോടാ ബംഗാളി യുടെ കളി
പെങ്ങളെ നഷ്ടപ്പെട്ടതിന്റെ സങ്കടം അവനും അറിയണം
കടം കടം കൊണ്ട് വീട്ടണം