അവൻ വെറുത ഒന്നും തല്ലാൻ വഴി ഇല്ല അവൾ ഒരു പോക്ക് കേസ് ആരിക്കും.. കാമുകനെ വിളിച്ചു…

ഓൺലൈൻ ജഡ്‌ജിമാർ

Story written by Joseph alexy

” ഡോ പീ സി.. ഇവനാ കെട്ട്യൊളെ തല്ലിയ കേസ് അല്ലെ ? എന്താ കാരണം വല്ലോം
പറഞ്ഞോ ?? ” എസ്‌ ഐ രാജനെ നൊക്കി കൈകൾ കൂട്ടി തിരുമ്മി.

“സാറേ ഇത് അടിപിടി ഒന്നുല്ല .. ഇവൻ കുറച്ച് വെള്ളം കേസ് ആണ് ഇന്നലെ അടിച്ചു ഓവർ ആയ്..! ആ പെണ്ണ് ഇവനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി പേപ്പർ തന്നതാ അവൾ പുറത്ത് നിപ്പുണ്ട് ” പീ സി പുറത്തേക്ക് വിരൽ ചൂണ്ടി. രാജനും എസ്‌ ഐയും ഒരേ സമയം പുറത്തെക്ക് നൊക്കി.

“അവളെ ഇങ്ങോട്ട് വിളിക്ക് ..നീയും വാ ” എസ്‌ ഐ രാജനോട്‌ ആജ്ഞാപിച്ച ശേഷം തന്റെ റൂമിലേക്ക് കയറി പോയി.

റൂമിൽ എസ്‌ ഐക്ക് അഭിമുഖമായി രാജന്റെ ഭാര്യ ആകെ അന്തം വിട്ട് ഇരുന്നു.
അവർക്ക് വശത്ത് ആയ് രാജൻ തല കുനിച്ചു നിന്നു

” സാറേ ഇങ്ങേരു ഇന്നലെ കുടിച്ചു വന്നപ്പോ ഞാൻ ചുമ്മാ പേടിപ്പിക്കാൻ ചെയ്തതാ എനിക്ക് പരാതി ഇല്ല ഞങ്ങളെ വിടണം “

” ഇവൻ നിന്നെ തല്ലാറുണ്ടോ ?? “

” ഇല്ലാ സാറേ ഇടക്കുള്ള കുടി ഉള്ളു വേറെ പ്രശ്നം ഒന്നുല്ല ഞങ്ങളെ വിടണം ” അവൾ ഭർത്താവിനു വേണ്ടി എസ്‌ ഐക്ക് മുന്നിൽ അപെക്ഷിച്ചു.

സ്റ്റേഷൻ ഭിത്തിയിൽ ചാരി നിന്ന് രാജൻ മുന്നിൽ ഇരിക്കുന്ന എസ്‌ ഐയെ ദയയോടെ നോക്കി. അവന്റെ കണ്ണുകളിൽ ഭയവും കുറ്റബോധവും ഒരുപോലെ നിഴലിച്ചിരുന്നു.

” ഇത്തവണ പോട്ടെ ഇനി നീ കുടിച്ചു അലമ്പ് ഉണ്ടാക്കിയാൽ.. ആ പോ “

എസ്‌ ഐയുടെ വാക്കുകൾ കേട്ട പാതി കേൾക്കാത്ത പാതി രാജനും ഭാര്യയും പുറത്ത് കടന്നു. തന്നെ രക്ഷിച്ച പ്രിയതമയെ എല്ലാം മറന്ന് പരിസരം പോലും നൊക്കാതെ രാജൻ കെട്ടി പിടിച്ചു.. ആ ഇണ കുരുവികൾ വീണ്ടും ഒന്നായ്..

അതെ സമയം

മദ്യപിച്ച് ഭാര്യയെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ . കോഴിക്കോട് സ്വദെശിയായ രാജൻ (31) ആണ് ഭാര്യയുടെ പരാതിയെ തുടർന്ന് ഇന്നലെ അറെസ്റ്റിൽ ആയത്.

പ്രെമുഖ ന്യൂസ്‌ ചാനെലിന്റെ ഓൺലൈൻ പേജിൽ ‘ചൂടുള്ള ‘ വാർത്ത പൊടിപ്പും തൊങ്ങലും ചേർത്ത് ഓടി കൊണ്ടിരുന്നു.

പൊതുവെ കറുത്ത നിറമുള്ള രാജന്റെ ഫോട്ടോ അടക്കം ഓൺലൈൻ ന്യൂസ്‌ പേജ് കളിൽ നിറഞ്ഞു നിന്നു.

കമന്റ്‌ വിഭാഗം സട കുടഞ്ഞ് എഴുന്നേറ്റു ‘ ഇവനെ ഓക്കേ കണ്ടാൽ അറിയാം ക്രിമിനെൽ ആണെന്ന്.. കരിമന്തി പോലെ ഇരിക്കുന്ന ഇവനു ഓക്കേ എങ്ങനെ പെണ്ണ് കിട്ടി ആവോ ‘

123 people liked this comment

‘ അവൻ വെറുത ഒന്നും തല്ലാൻ വഴി ഇല്ല അവൾ ഒരു പോക്ക് കേസ് ആരിക്കും.. കാമുകനെ വിളിച്ചു കേറ്റിയപ്പോൾ കെട്ട്യോൻ പിടിച്ചു അത് തന്നെ.. ‘

231 people liked this comment

‘ ഇവനൊക്കെ ആര് പെണ്ണ് കൊടുത്ത്.. കണ്ടാലും മതി കോലം വീട്ടിൽ കെറ്റാൻ പോലും കൊള്ളില്ല ഇവനെ ഓക്കേ വെടി വച്ച് കൊല്ലണം ‘

333 people liked this comment

‘അവനെ മാത്രം പറയണ്ട .. ചെലപ്പോ അവളെം അവളുടെ മറ്റൊനെം ഇവൻ ഒരുമിച്ച് കണ്ടേങ്കിലൊ..?? അവന്റെ കോലം കണ്ടിട്ട് ആരേലും അവളെ മുട്ടി കാണും ഇത് അത് തന്നെ .. ‘

122 people liked this comment ( 32 ha ha )

വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ കനത്ത വാക്ക് പോര് നടന്നു… ഓൺലൈൻ വക്കീൽമാരും ആക്റ്റീവിസ്റ്റ് കളും സദാചാര വാദികളും പരസ്പരം ഏറ്റുമുട്ടി..

വാർത്ത കൂടുതൽ ആളുകൾ ഷെയർ ചെയ്ത് തുടങ്ങി.. അറിയുന്നവർ പോലും മൂക്കത്തു വിരൽ വച്ചു

” ഇവൾ ഇത്തരക്കാരി ആരുന്നോ.. ?? “

ആളുകൾ ഒരേ സ്വരത്തിൽ കമന്റ്‌ എഴുതി

” രാജൻ ഹീനവും പൈശാചികവും അരൊചകവുമായ രീതിയിൽ ഭാര്യയെ പീഡിപ്പിച്ചിരിക്കുന്നു..”

ഓൺലൈൻ വക്കീലൻ മാർ വിധിക്കായ് കാത്തു.. ഒടുവിൽ ‘ ഓൺലൈൻ ജഡ്ജി ‘ മാർ വിധി എഴുതി.

“”””രാജനെ തൂക്കി കൊല്ലുക … ഭർത്താവിനെ വഞ്ചിച്ച ഭാര്യയെ നാട് കടത്തുകാ… “”

നിമിഷങ്ങൾക്ക് മുമ്പ് രാജനെ അവന്റെ ഭാര്യക്കൊപ്പം വിട്ടയച്ച പോലീസുകാർ പോലും ആ വിധി കേട്ട് ഞെട്ടി വിറച്ചു..

അതെ സമയം .. തന്റെ കുഞ്ഞു മക്കൾക്കായുള്ള പലഹാരങ്ങളും ഓണം ആഘോഷിക്കാൻ ഉള്ള പച്ചക്കറികളും വാങ്ങി രാജനും അവന്റെ കൈകളിൽ തൂങ്ങി പ്രിയതമയും ഇതൊന്നും അറിയാതെ നടന്ന് നീങ്ങുകയായിരുന്നു..