അവൻ മേഘയോട് പറയണമെന്നുദ്ദേശിച്ച കാര്യത്തിന്റെ മറുഭാഗം കേട്ടതുപോലെയാണ് പെട്ടന്നവന് തോന്നിയത്.. കൗമാരത്തിൽ അവൻ മറ്റൊരുപെൺകുട്ടിയോടു ചെയ്ത അതെ…..

കുമ്പസാരകൂടുകൾ തേടി

രചന: Haritha Harikuttan

ഇന്ന് അവർക്കൊരു പ്രത്യേക ദിവസമാണ് … കാരണം, ജീവനും മേഘയും അവരുടെ രണ്ടുപേരുടെയുമുള്ളിൽ തോന്നിയ സ്നേഹം പരസ്പരമങ്ങോട്ടുമിങ്ങോട്ടും തുറന്നുപറയാൻ പോകുകയാണ് …..

അവർ രണ്ടുപേരും ഒരു കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്…. മേഘക്കു ശേഷമാണു ജീവൻ കമ്പനിയിൽ ജോലിക്ക് ചേർന്നത്…..

പൊതുവെ അധികം ആരോടും സംസാരിക്കാത്ത ആളായിരുന്നു ജീവൻ… ആരോടും അത്ര കൂട്ടുമല്ലായിരുന്നു…

ആ പ്രത്യേകത തന്നെയായിരുന്നു മേഘ ജീവനെ ശ്രദ്ധിക്കാനുള്ള കാരണവും… മേഘ അത്യാവശ്യം എല്ലാവരുടെയടുത്തും നല്ല ആക്ടീവായി സംസാരിക്കുന്ന ആളായിരുന്നു……

ജീവനുമായി ഒരു സൗഹൃദം ഉണ്ടാക്കാൻ മേഘ നന്നായി ബുന്ധിമുട്ടി…. ജീവന്റെ മനസ്സിൽ എന്തെക്കെയോ വിഷമങ്ങൾ ഉള്ളതുപോലെ പലപ്പോഴായി അവൾക്കു തോന്നിയിട്ടുണ്ട്….

പക്ഷെ ഒരിക്കൽപോലും അവൾ അതിനെപ്പറ്റി അവനോടു ചോദിച്ചിട്ടില്ല…..

സൗഹൃദം പതിയെ പതിയെ രണ്ടുപേരുടെയും മനസ്സിൽ ചെറിയൊരു പ്രണയമായിമാറുന്നത് കുറച്ചു വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞു……

അങ്ങനെ അവരിന്നു അവരുടെ ഫീലിംഗ്സ് തുറഞ്ഞുപറഞ്ഞു….. അതിനുശേഷം നാണം കൊണ്ടാണോ അതോ മറ്റേതെകിലും കൊണ്ടാണോ എന്നറിയില്ല കുറച്ചുനേരത്തേക്കു രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല…

രണ്ടുപേർക്കും പ്രണയത്തിനപ്പുറം എന്തൊക്കെയോ തുറന്നുപറയാനുള്ളതുപോലെ….

“ജീവൻ, എന്നിക്ക് നിന്നോട് ഒരു കാര്യംകൂടി പറയാനുണ്ട്….. “….

“എനിക്കും മേഘയോട് ഒരു കാര്യം പറയാനുണ്ട്…. “……

“എന്താ അത്….. “… മേഘ ആകാംക്ഷയോടെ ജീവന്റെ മുഖത്തേക്ക് നോക്കി…..

“അത്…. ഞാൻ…. “…. ജീവൻ ചെറുതായി വിയർക്കുന്നുണ്ടായിരുന്നു……… അവനു വാക്കുകൾ കിട്ടുണ്ടായിരുന്നില്ല…..

“ഞാൻ തന്നെ ആദ്യം പറയാം…. “…

ജീവനു പറയാനുള്ളത് സംസാരിക്കാൻ അവനിനിയും സമയം വേണമെന്ന് മേഘക്കു തോന്നി……. അതുകൊണ്ട് അവൾ തന്നെ അവൾക്കു പറയാനുള്ളത് ആദ്യം പറയാം എന്ന് വിചാരിച്ചു….

“ജീവൻ,…. ഇപ്പൊ ഞാൻ പറയാൻ പോകുന്ന കാര്യം എനിക്കുള്ളൊരു കുറവായി പറയുന്നതല്ല….. എന്നെ എന്റെ 9മത്തെ വയസിൽ ഒരാൾ ലൈം ,ഗി കമായി ചുഷണം ചെയ്‌തിട്ടുണ്ട്….

അടുത്ത വീട്ടിലെ 14വയസുള്ള ഒരു പയ്യൻ …… റൂബിൻ എന്ന പേര്…..അന്നു ഞാൻ നന്നായി പേടിച്ചു….

ഈ കാര്യം വീട്ടിൽ വല്യ പ്രശ്നമായി ….. രണ്ടുവീട്ടുക്കാരും തമ്മിൽ നല്ല വഴക്ക്…. പക്ഷെ എന്തോ ഈ വിവരം എന്റെ വീട്ടുക്കാർ പുറത്താരോടും പറഞ്ഞില്ല….

പിന്നെ, കുറയെ നാളുകൾക്കു ശേഷം ആ പയ്യനും വീട്ടുകാരും ഞങ്ങളുടെ അടുത്തുനിന്നു താമസം മാറിപ്പോയി… പക്ഷെ പോകുന്നതിനുമുമ്പ് അവൻ എന്നോട് ക്ഷമ ചോദിക്കാൻ അവന്റെ വീട്ടുകാരോടൊപ്പം എന്റെ വീട്ടിലേക്ക് വന്നു ….

എന്നോട് ക്ഷമ ചോദിക്കുകയും ചെയ്തു… പക്ഷെ എന്റെ അച്ഛനും അമ്മയ്ക്കും അവർ വന്നതൊട്ടും ഇഷ്ടമായില്ല….. അവരെ വീട്ടിലോട്ടു കയറ്റാൻ പോലും അവർ ഒരുക്കമല്ലായിരുന്നു….”

മേഘ ഒരു ദീർഘനിശ്വാസമെടുത്തു……

” നമ്മുടെ ജീവിതത്തിൽ നമുക്ക് പല രീതിയിലുള്ള അപകടങ്ങളും മുറിവുകളും പറ്റാറുണ്ട്…… പക്ഷേ അതൊന്നും പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അയാളോട് തുറന്നു പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല……

പക്ഷെ ലൈം ,ഗി കമായി പറ്റുന്ന മുറിവുകളുടെ കാര്യം അങ്ങനെയല്ല… അതു ഒരു കുറവു പോലെ തുറന്നുപറയണമെന്നുള്ളത് നിർബന്ധമാണെന്ന് തോന്നുന്നു…….

എന്തിനാണത്…? തുറന്നുപറഞ്ഞില്ലെക്കിൽ എല്ലാവരുടെയും കണ്ണിൽ അതൊരു ചതിയായി തോന്നുവായിരിക്കും ….? അതുകൊണ്ട് മാത്രം പറഞ്ഞതാണ്.”….

അവൾ ഒരു ചെറുചിരിയോടെ പറഞ്ഞുനിർത്തി…..

ജീവൻ മറുപടിയായി ഒന്നും മിണ്ടിയില്ല…. അവൻ വല്ലാത്തോരു അസ്വസ്ഥതയോടെ അവളെ നോക്കിനിൽക്കുകയായിരുന്നു ….

അവൻ മേഘയോട് പറയണമെന്നുദ്ദേശിച്ച കാര്യത്തിന്റെ മറുഭാഗം കേട്ടതുപോലെയാണ് പെട്ടന്നവന് തോന്നിയത്.. കൗമാരത്തിൽ അവൻ മറ്റൊരുപെൺകുട്ടിയോടു ചെയ്ത അതെ കാര്യം, അല്ല തെറ്റ്…

“ജീവൻ,.. എന്താ പറയാനുള്ളത്…. “…..

“എന്താ… “….

“ജീവനു എന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ…. അത് എന്താണെന്ന്…. “…..

“അത്…… “…

“അത് “?… …..

“മേഘ,… മേഘ പറഞ്ഞില്ലേ ആ പയ്യൻ മേഘയോട് ക്ഷമ ചോദിച്ചുവെന്ന്….. മേഘ അപ്പൊൾ അവനോടു ക്ഷമിച്ചോ…. അതോ ഇപ്പോഴും ക്ഷമിക്കാൻ പറ്റിയിട്ടില്ലേ ….. “..

ഉത്തരമറിയാനുള്ള കൗതുകത്തോടെ ജീവൻ അവളോട് ചോദിച്ചു……

ജീവന് പറയാനുള്ളത് എന്താണെന്ന് കേൾക്കാനിരുന്ന മേഘ ആ ചോദ്യം പ്രതിഷിച്ചിരുന്നില്ല…..

“പറയൂ…. “… വളരെ അസ്വസ്ഥതയോടെ അവൻ വീണ്ടും ചോദിച്ചു ……

“ആ… അറിയില്ല…. എന്നിക്കിപ്പോഴും അതിനുത്തരം കിട്ടിയിട്ടില്ല….. “….. അസ്തമിച്ചു തുടങ്ങിയ ആകാശത്തെ നോക്കി അവൾ നിർവികാരയായി പറഞ്ഞു……..

രണ്ടുപേരിലും നിശബ്ദത……

ഒരു നിമിഷം എന്തോ ആലോചിച്ചപോലെ ജീവൻ ഇരുന്നിടത്തുനിന്ന് പതിയെ എഴുന്നേറ്റു…..എന്നിട്ട് തിരിച്ചുപോകാൻ എന്നതുപോലെ ബാഗ് കയ്യിലെടുത്തു……

“എന്താ ജീവൻ… എന്തുപറ്റി……എന്താ.. തിരിച്ചുപോകുവാണോ….. “… എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ അവൾ നിന്നു…..

അവൻ പോകാനൊരുങ്ങിയത് അവളുടെ മനസ്സിൽ ചെറിയൊരു വേദന തോന്നിപ്പിച്ചു….

“എന്നിക്ക് പറയാനുള്ള കാര്യം തുറന്നു പറയാൻ കുറച്ചുകൂടി സമയം എനിക്കാവശ്യമുണ്ട് മേഘ….

അതു പറയാൻ എന്റെ മനസ്സ് പൂർണമായും പാകപ്പെട്ടുമ്പോൾ നമ്മൾക്ക് വീണ്ടും കാണാം… എന്നിക്ക് കുറച്ചുകാര്യങ്ങൾ ചെയ്യാനുണ്ട് …. സമയമില്ല….. ഇപ്പൊ ഞാൻ പോട്ടെ”….

മുഖത്തൊരു ചിരിയണിഞ്ഞു അവളെ നോക്കി ഇത്രയും പറഞ്ഞവൻ തിരിഞ്ഞു നടന്നു…… ഒരു മറുപടിക്കായി കാത്തുനിന്നില്ല……..

എന്താണവൻ പറഞ്ഞതിന്റെ അർത്ഥമെന്ന് മനസ്സിലാകാതെ ഒരു നിമിഷം അവൾ അങ്ങനെനിന്നു…. പക്ഷെ…..

ഇതുവരെ ‘ഉത്തരം ‘കിട്ടാത്ത ആ പാപഭാരവും പേറി കുറ്റബോധത്തോടെ ജീവൻ വീണ്ടും തന്റെ മുന്നിലുള്ള ഏകാന്തതയിലേക്ക് നടന്നുനീങ്ങി…..