ഒരു കോഴിക്കോടൻ അപാരത
രചന :വിജയ് സത്യ
ആ ഫോൺ നമ്പറിൽ കൂടി തുടങ്ങിയ പ്രേമബന്ധത്തിന്റെ ഒടുവിൽ ഇന്നായിരുന്നു അവരുടെ വിവാഹം
അന്ന് അവരുടെ ആദ്യ രാത്രിയായിരുന്നു…
“ഇപ്പൊ നിനക്ക് അർജുനനും ഫൽഗുണനും കിരീടിയും പാർത്ഥനും വിജയനും ഒന്നും വേണ്ടേ അല്ലേ.?
“വേണ്ട എനിക്ക് ഇപ്പോ എന്റെ ഋഷികേശ് മാത്രം മതി..”
“എന്നാലും നിന്നെ സമ്മതിക്കണം ഒരാളെ പേടിച്ചിട്ട് എത്ര ആളെയാ സഹായത്തിന് വിളിച്ചത്..?
“എടാ പൊട്ടാ അതെല്ലാം ഒരാളാ….”
“ആണോ.. ഞാൻ വിചാരിച്ച് അതൊക്കെ നിന്റെ പരിചയത്തിൽ ഉള്ള കൊട്ടേഷൻ ടീം കാരുടെ പേര് എന്നാണ്..”
“ഓ പിന്നെ”
അവൾ അവന്റെ തമാശ ആസ്വദിച്ചു ചിരിച്ച് അവനെ ഒന്നുകൂടി മുറുകെപ്പിടിച്ചു
അവൻ അവളുടെ ചു ണ്ട് ത ന്റെ ചുiണ്ടോട് ചേർത്ത് ഒരു ഉiമ്മ നൽകി..
തിരിച്ച് അവളും ഒരു ഉiമ്മ അവന് നൽകി.
അവന്റെ കരവലയത്തിൽ അങ്ങനെ കിടക്കുന്ന അവൾ ഋഷികേശുമായി താൻ അടുക്കാൻ ഉണ്ടായ രണ്ടുവർഷം മുമ്പ് നടന്ന ആ യാത്രയിലെ അപാരതയെ ക്കുറിച്ചു ചിന്തിച്ചു പോയി…..
അന്ന്…
നാല് ദിവസം കോളേജ് അവധി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജിൽ ഫൈനൽ ഇയർ എംസി പഠിക്കുന്ന അവൾ കോളേജിന്റെ തന്നെ ഹോസ്റ്റലിൽ ആണ് താമസം.
ശനിയും ഞായറും ലീവ് കിട്ടുമ്പോൾ കൂട്ടുകാരികൾ എടി പിടി എന്ന് ബാഗുമായി വീട്ടിലേക്ക് ബസ് കയറും. നാലു ദിവസം എന്ന് കേട്ടപ്പോൾ ലോട്ടറി അടിച്ചത് പോലെ സന്തോഷം അവളുമാർക്ക്.
മധുമതി….അതാണ് അവളുടെ പേര്..!
എറണാകുളം ജില്ലയിൽ പോഞ്ഞിക്കര എന്ന തുരുത്തിൽ ആണ് വീട്.
അതുകൊണ്ടുതന്നെ ചെറിയ ലീവ് കിട്ടിയാൽ യാത്ര ദൂരം കണക്കിലെടുത്തു അവൾ ഹോസ്റ്റലിൽ തന്നെ ചടഞ്ഞു കൂടുകയാണ് പതിവ്..!
പൊതുവേ ശാന്തസ്വഭാവം. അല്പമാത്ര സംസാരം.
ഇപ്രാവശ്യം നാലു ദിവസത്തെ ലീവ് കിട്ടിയത് കാരണം അവൾക്ക് ഒരു മോഹം നാട്ടിൽ പോയി വന്നാലോ…
വീട്ടിൽ വിളിച്ചപ്പോൾ അമ്മ പറഞ്ഞു.
” എങ്കിൽ പോരെടി… അപ്പൂപ്പൻ തറവാട്ടിൽ സുഖമില്ലാണ്ട് കിടപ്പല്ലേ ഒന്ന് കണ്ടിട്ട് പോവാലോ. ഇനി പറ്റാണ്ടായാലോ..? “
അങ്ങനെ മധുമതി ഹോസ്റ്റൽ റൂമിന്റെ ഡോർ അടച്ചു ചാവി വാർഡനെ ഏല്പിച്ചു ബാഗുമെടുത്തു ബസ്‌സ്റ്റാന്റിലേക്ക് നടന്നു.
കാലിക്കറ്റ് ടു എറണാകുളം ബസിൽ കയറി ടിക്കറ്റ്എടുത്തു ഇരുന്നു.
ലേഡീസ് സീറ്റ് ഫുൾ ആയതിനാൽ അവൾക്ക് ഒരു ജനറൽ സീറ്റിലിരിക്കേണ്ടി വന്നു.
കുറച്ചങ്ങു ചെന്നപ്പോൾ ആ സീറ്റിൽ വേറൊരു സ്ത്രീ കൂടി ഇരുന്നപ്പോൾ അവൾക്ക് സമാധാനമായത്.
ഏകദേശം ബസ് കുന്നംകുളം കഴിഞ്ഞു കാണും.
വാഹനങ്ങൾ തടയുന്നു ഒരു വലിയ സംഘം. മിന്നൽ പണിമുടക്ക്ആണത്രേ..
ബസ് ഡ്രൈവറിനും മെസ്സേജ് കിട്ടി. ട്രിപ്പ് കട്ടാക്കുക.ഒരു ബസ് ഡ്രൈവറെ കൊച്ചിയിൽ കു iത്തിക്കൊi ന്നത്രെ!!
സന്ദേശം കിട്ടിയ ഉടനെ ഡ്രൈവർ ബസ് പിന്നെ മുന്നോട്ട് എlടുത്തില്ല..!
ഓൾ കേരള ബസ് യൂണിയൻ മിന്നൽ പണിമുടക്ക് ഏർപ്പെടുത്തിയിരിക്കുന്നു.
ബാക്കി പൈസ നൽകി കണ്ടക്ടർ യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിട്ടു.
പലരും കിട്ടിയ വണ്ടിക്ക് കൈകാണിച്ചു കേറിപ്പോവാൻ തുടങ്ങി.
ചിലർ ടാക്സി, ഓട്ടോ തുടങ്ങിയവ പിടിച്ചു ലക്ഷ്യം കാണാനായി ഓടി..!
മധുമതി ആകെ പരുങ്ങലിൽ ആയി… ഇനി എന്തു ചെയ്യും..?
ബാക്കി എന്ന് പറഞ്ഞുകണ്ടക്ടറുടെ കൈയിൽ നിന്ന് കിട്ടിയതും കൈയിൽ ഉള്ളതും കൂടിയാൽ കഷ്ടിച്ച് ബസ് കൂലി മാത്രമേ കൈയിൽ ഉള്ളൂ.
ടാക്സി പിടിക്കാനൊന്നും കാശു ഇല്ല.
തിരിച്ചു പോവാനും ബസ് അല്ലാതെ വേറെ വഴിയില്ല. അവൾ ആ വഴിയേ മുന്നോട്ട് നടന്നു.
ആളൊഴിഞ്ഞു താൻ വന്ന ബസ് ആളെ കാലിയാക്കി തിരിച്ചു പോയി.
ഈ സമയത്താണ് ഋഷികേശ് എന്ന യുവാവ് എന്തോ ആവശ്യത്തിന് തന്റെ പഴയ അംബാസഡർ കാറുമായി എറണാകുളം ലക്ഷ്യമാക്കി ആ റോഡിലൂടെ വന്നത്.
പലരും പല പ്രൈവറ്റ് വാഹനത്തിനു കൈ കാണിച്ചു അവരുടെ ദയയ്ക്ക് പാത്രമായി ലക്ഷ്യസ്ഥാനത്തേക്ക് പോവുന്നു.
എന്തു കൊണ്ട് തനിക്കു അത് ട്രൈ ചെയ്ത് കൂടാ. അങ്ങനെ ആലോചിക്കവേ ഒരു കാർ അത് വഴി വരുന്നത് കണ്ടതു..
അവൾ ധൈര്യം സംഭരിച്ചു കൈ കാണിച്ചു..! ഋഷികേശ് കാർ മധുമതിയുടെ സമീപം നിർത്തി.
അവൾ അല്പം കുനിഞ്ഞു ഡ്രൈവറെയും കാറിൽ ഉള്ളവരെയും നോക്കി…. ഒരു യുവാവ് ഡ്രൈവറായി ഉണ്ട്. പിറകിൽ അയാളുടെ വയസായ അച്ഛനുമമ്മയും.
അത് കണ്ടു മധുമതിക്ക് നല്ല ധൈര്യമായി..
” സാർ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ… സാറിനറിയാമല്ലോ ബസ് പണിമുടക്കാണ്.. ഞാൻ വന്ന ബസ് ഞങ്ങളെ പാതിവഴിയിൽ ഇറക്കി പോയി… എനിക്ക് എറണാകുളം വരെ പോകേണ്ടതുണ്ട്… “
അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.
” ഓക്കേ അറിയാം മിന്നൽ പണി മുടക്കാണ്. ഞാൻ എറണാകുളത്തേക്കാണ് കുട്ടി കേറിക്കോ. “
“ഈശ്വര… താങ്ക്സ് “
അവൾ അറിയാതെ നന്ദി പറഞ്ഞു പോയി ഈശ്വരനോട്.
ഋഷികേശ് മുൻവശത്തെ ഡോർ തുറന്നു കൊടുത്തു. അവൾ കയറി ശേഷം അയാൾ കൈയിട്ടു ഡോർ അടച്ചു.
അറിയാതെ എന്തോ സ്പർശിച്ചെന്നു തോന്നി അവൾക്ക്. അവൾ അത് വിലക്കെടുത്തില്ല.
കാർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വളരെ ചെറിയ തോതിൽ ഒരു പഴയ ക്ലാസിക്ക് മ്യൂസിക് കാറിൽ മുഴങ്ങുന്നു. ഋഷികേശിന്റെ അമ്മയും അപ്പനും കൊണ്ട് പിടിച്ച സംസാരം നടത്തുന്നു.
അപ്പോൾ അയാൾക്കും തോന്നി ഈ മൗനം ഒന്ന് ഭേദിക്കണം എന്ന്.
“കുട്ടി എവിടെ നിന്നു വരുന്നു .. എവിടേക്ക് പോവേണ്ടത്.? “
” അത് ചേട്ടാ എന്റെ പേര് മധുമതി….ഞാൻ കാലിക്കറ്റ് ടൗണിലെ കോളേജിലാ പഠിക്കുന്നത്.. ലീവ് കിട്ടിയപ്പോൾ എറണാകുളം പോഞ്ഞിക്കരയിലേ വീട്ടിലേക്ക് പുറപെട്ടതാണ്. ഈ നശിച്ച പണിമുടക്ക് കാരണം ഞാൻ പെട്ടുപോയി… “
അവൾ തന്റെ അവസ്ഥ പറഞ്ഞു.
“ഉം… “
ഋഷികേശ് ഒന്ന് മൂളി.
” ഞാൻ ഋഷികേശ്…. കാലിക്കറ്റ് ടൗണിലാ വീട്…കുട്ടി ധൈര്യമായി ഇരിക്കൂ..നമുക്ക് വഴിയുണ്ടാക്കാം.. “
“താങ്ക്സ് ചേട്ടാ.. “
മധുമതിക്ക്യ്ക്ക് സന്തോഷമായി.
ആളു വിചാരിച്ചതിലും സ്മാർട്ട് ആണ്..! കൂടെ അച്ഛനും അമ്മയും ഉണ്ടല്ലോ.. അവൾക്ക് ധൈര്യമായി…!
കാർ മുന്നോട്ട് പോയി കൊണ്ടിരുന്നു. ഋഷികേശ് ഡ്രൈവിങ്ങിൽ ലയിച്ചിരിക്കുകയാണ്.
ഇടയ്ക്ക് മധുമതിയുടെ മുഖത്തു നോക്കും മധുമതി അത് കാണുമ്പോൾ നൈസായി ചിരിച്ചു കാണിക്കും.
ഇടയ്ക്ക് ഗിയർ മാറ്റുമ്പോൾ ഋഷികേശിന്റെ കൈ തന്റെ ശ രീരത്തിൽ പതിയാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല ഷോട്ട് ഫിലിമിലും അവൾ അത് കണ്ടിരിക്കുന്നു. അങ്ങനെയുള്ള ഒരുത്തൻ ആവല്ലേ എന്ന് അവൾ പ്രാർത്ഥിച്ചു
സമയം ഉച്ചയായി. കാർ ഗുരുവായൂർ ക്ഷേത്ര സമീപം കൂടി പോകവേ അകത്തു നിന്നും അമ്മയും അപ്പനും പറഞ്ഞു
“മോനെ ഇവിടെ നിർത്തിയെരു… വലിയ ഉപകാരം ആണ് കേട്ടോ മോൻ ചെയ്തത്.. ബസ് പണിമുടക്കിയത് കാരണം ഞങ്ങൾക്ക് ഒരിക്കൽ ഇവിടെ എത്താൻ പറ്റും എന്ന് കരുതിയതല്ല.. അതാണ് മകൻ നിവർത്തിച്ചു തന്നത്…
പോവട്ടെ മോളെ ഞങ്ങൾക്ക് അമ്പലത്തിൽ തൊഴാനുള്ളതാണ്…”.
അവളോടും കൂടി യാത്ര പറഞ്ഞ് ആ വൃദ്ധദമ്പതികൾ ഇറങ്ങാനായി ഒരുങ്ങി
ഋഷികേശ് കാർ നിർത്തി.
അവർ അവിടെ ഇറങ്ങി. ഡോർ അടച്ചിട്ടു ഋഷികേശിനോട് ‘ബൈ’പറഞ്ഞു നടന്നു നീങ്ങി….
മധുമതി ഒന്ന് ഞെട്ടി..
അപ്പോൾ അച്ഛനുമമ്മയുമായിരുന്നില്ലേ..? ഈശ്വര…. അവൾക്ക് എവിടെയോ ഇച്ചിരി ഭയം അരിച്ചു കയറി..
എങ്കിലും അത് പുറത്തു കാണിക്കാതെ ധൈര്യം സംഭരിച്ചു ഇരുന്നു…!
കാർ വീണ്ടും മുന്നോട്ട് പോയികൊണ്ടിരുന്നു.
മധുമതി അല്പം ഡൾ ആയതുകൊണ്ട് ഡ്രൈവിങ്ങിനിടെ ഋഷികേശ് കണ്ടു.
മധുമതി കാറിൽ ഇരിക്കുമ്പോൾ കരുതിയിട്ടുണ്ടാവുക ;ആ ഇറങ്ങി പോയവർ തന്റെ അപ്പനും അമ്മച്ചിയും എന്നായിരിക്കും എന്നാവും..അവർ വഴിയാത്രക്കാർ ആണെന്ന് അറിഞ്ഞപ്പോഴാണ് ഈയൊരു മൂഡ് ഓഫ്…!
ഇപ്പോൾ ചെറിയ വാട്ടവും സംഭ്രമവും ആ മുഖത്തു ഉണ്ട്.. പാവം..!
” വെള്ളം വേണോ കുടിച്ചോ… ഇതാ ഈ ഡാഷ് ബോഡിൽ ഉണ്ട് “
എന്ന് പറഞ്ഞു ഋഷികേശ് അവളുടെ മുന്നിലൂടെ കൈയിട്ടു തുറക്കാൻ ശ്രമിക്കവേ അവൾ പറഞ്ഞു
” ഞാൻ എടുത്തോളാം… ചേട്ടാ “
അവൾ വേഗം ഡാഷ് ബോർഡ് തുറന്നു വെള്ള കുപ്പി കൈയിൽ എടുത്തു. അടപ്പ് തുറക്കവേ അവളോർത്തു…
‘ ഇതിൽ വല്ല മയക്കു സാധനം കലർത്തിയിട്ടുണ്ടാകുമോ?’
‘ ഇല്ല… കാരണം താൻ കയറുന്ന കാര്യമൊന്നും സ്വപ്നംകണ്ടിട്ടുണ്ടാവില്ലല്ലോ.. ചുമ്മാ സംശയം കാറിലെ കുടി വെള്ളമല്ലേ ധൈര്യമായി കുടിക്കാം ‘
അവൾ വെള്ളം കുടിച്ചു.
ഒരു റെസ്റ്റോറെന്റിനു മുന്നിൽ എത്തിയപ്പോൾ ഋഷികേശ് കാർ നിർത്തി.
” വരൂ ഊണ് കഴിഞ്ഞു പോകാം.. എനിക്ക് വിശക്കുന്നു.. “
“അയ്യോ വേണ്ട”
“ഊണിനെ നേരം അല്ലേ ഭക്ഷണം കഴിക്കാതെ എങ്ങനെയാണ്.. മധു വരൂ..”
സ്നേഹത്തോടെ വിളിച്ചപ്പോൾ, പിന്നെ വയറു വിശക്കുകയും ചെയ്യുന്നു..
ആളുകൾ ഭക്ഷണം കഴിക്കുന്ന ഹോട്ടൽ അല്ലെ ലോഡ്ജ് ഒന്നുമല്ലല്ലോ…?
ഇവിടെ എന്തു അപകടം പറ്റാനാ.. മാത്രമല്ല ഇത്രേം ദൂരം കൂടെ വന്നിട്ട് ഇപ്പോൾ മാത്രം ഋഷികേശിനെ സംശയിക്കുകയും അതിന്റെ പേരിൽ നീരസം സൃഷ്ടിക്കുന്നത് ഉചിതം അല്ല..!
വേണ്ടെന്നു പറയാതെ അവൾ കൂടെ പോയി ഊണ് കഴിച്ചു..!
കേമമായ ഊണ് ആണെങ്കിലും ഉള്ളിൽ ഒരു ഭയം അടിവയറ്റിൽ കൂടി കറങ്ങുന്നുണ്ട്.
ഭക്ഷണത്തിനു ശേഷം കാർ മുന്നോട്ടു പോകവേ രണ്ടു വൃദ്ധ ദമ്പതികൾ കാറിനു കൈ കാണിച്ചു.
ഋഷികേശ് കാർ നിർത്തി. അവൾക്കുള്ള പേടി കുറച്ചു കുറയട്ടെ.
പക്ഷെ ഈ വൃദ്ധർ എന്താ ധരിക്കുക എന്നതിനെ കുറിച്ച് അവനറിയാം.
ബാക്ക് ഡോർ തുറന്നു ആ വൃദ്ധ ദമ്പതികൾ കാറിൽ കയറി ഇരുന്നു…
” മോനെ ബസ് പെട്ടെന്ന് പണി മുടക്കായി നിന്നു കളഞ്ഞു. ഞങ്ങളുടെ ഒരു പ്രായമായ സുഖമില്ലാത്ത അമ്മച്ചി വീട്ടിൽ ഒറ്റയ്ക്ക് അതിനു സമയസമയത്തിന് വല്ലതും കൊടുത്തില്ലേൽ ഒച്ചയുണ്ടാക്കും വല്ലാത്ത വിശപ്പുള്ള ആളാ.. ഒരു വണ്ടിയും കിട്ടിയില്ല നേരം സന്ധ്യയാകാറായി. മോനു വിഷമം ആയോ… ഭാര്യയുമായി സഞ്ചരിക്കുമ്പോൾ ഈ പാവത്തുങ്ങൾ ശല്യമായെങ്കിൽ ക്ഷമിക്കണം. !”
” ഇല്ല അങ്കിൾ.. ഇതൊക്കെ ഒരു സഹായം അല്ലെ… ഒരു വിഷമവുമില്ല ഞങ്ങൾക്ക്. ” അതുകേട്ട് ഋഷികേശ് പറഞ്ഞു
മധുമതി ആ വൃദ്ധ ദമ്പതികൾ പറയുന്നത് കേട്ടു ഞെട്ടി..
താനും ഋഷികേശും ഭാര്യ ഭർത്താന്മാർ എന്നാണ് അവർ ധരിച്ചിരിക്കുന്നത്. !
അപ്പോൾ അതു ഉറപ്പിക്കുന്ന നാട്ടിൽ ഈ ഋഷികേശ് പറയുന്നത് കേട്ടില്ലേ ‘ഞങ്ങൾക്ക് ‘ യാതൊരു വിഷമവുമില്ലെന്ന് !!
അവൾക്ക് സങ്കടവും ചിരിയും ഒന്നാകെ വന്നു.
സമയം രാത്രി എട്ടുമണി ആയി. വീണ്ടും അരമണിക്കൂർ സഞ്ചരിച്ചു കാണും
കാറിനുള്ളിൽ നിന്നും വൃദ്ധ ദമ്പതികൾ
“വീടെത്തി….വണ്ടി ഇവിടെ ഒന്ന് നിർത്തിക്കെ മക്കളെ “
എന്ന് പറഞ്ഞു.
കാർ നിർത്തി ഋഷികേശ് കാറിന്റെ ബാക്ക് ഡോർ തുറന്നു കൊടുത്തു..
അവർ കാറിന്റെ മുന്നിൽ വന്നു രണ്ടു പേരെയും സ്നേഹത്തോടെ ആർദ്രതയോടെ നോക്കി അനുഗ്രഹിച്ചു !..
“നന്നായി വരും… പോട്ടെ മക്കളെ ആ കാണുന്നതാ ഞങ്ങളുടെ വീട് “
അവർ ചൂണ്ടി കാണിച്ച വീട് രണ്ടാളും നോക്കി.
” ഭാഗ്യം റോഡരികിൽ തന്നെ അല്ലെ “
ഋഷികേശ് ചോദിച്ചു
“അതെ മോനെ “
“ശരിയെന്നാൽ “
അവർ നടന്നു നീങ്ങി.
കാർ മുന്നോട്ടു എടുത്തു ഋഷികേശ്..
ചെറിയ ഒരു പാലം അതും കഴിഞ്ഞ് കാറു നീങ്ങവേ
“ടപ്പോ”
എന്ന് ഒച്ച കേട്ടു. ഋഷികേശിന് എന്തോ പന്തികേട് തോന്നി.
ടയർ പഞ്ചറായിരിക്കുന്നു. അവൻ ഇറങ്ങി നോക്കി..
ശരിയാണ് ബാക്കി വീൽ പഞ്ചറാണ്.
സ്റ്റെപ്പിനി ടയർ അന്നേ പഞ്ചറായതു തിരക്ക് കാരണം നന്നാക്കിയും വെച്ചില്ല.
ഇനി എന്തു ചെയ്യും….!
മധുമതിയും അമ്പരന്നിരിക്കുകയാണ്.
ഈ രാത്രിയിൽ എങ്ങനെ ടയർ പഞ്ചറാടച്ചു വരാനാണു…ടൗണ് കൂറേ ദൂരെ ആണ്. സമയം ഒമ്പത് മണിയാകുന്നു.
” എന്താ ചെയ്ക? “
മധുമതി ചോദിച്ചു.
“രാത്രിയിൽ ടയർ പഞ്ചടക്കൽ നടക്കില്ല. ഞാനൊറ്റയ്ക്കായിരുന്നെങ്കിൽ ഈ ടയറുമായി ഏതെങ്കിലും വണ്ടിയിൽ കയറ്റി എവിടെങ്കിലും പോയി അടച്ചു കൊണ്ട് വന്നിട്ടേനെ എത്ര വൈകിയാലും… ഇതിപ്പോൾ തന്നെ തനിച്ചാക്കി… വേണ്ട അതൊന്നും ശരിയാകില്ല…”
“ഉം.. “
മധുമതി ഒന്ന് മൂളി.
” ഇന്നത്തെ രാത്രി എങ്ങനെ എങ്കിലും കഴിച്ചു കൂട്ടുക തന്നെ.. “
” എവിടെ കാറിലോ… യ്യോ എനിക്ക് വയ്യ വല്ല പോലീസും…സദാചാiര പോലീസും.. എനിക്ക് ഓർക്കുമ്പോൾ തന്നെ പേടിയാവുകയാ… ” മധു മതി ഭയത്തോടെ പറഞ്ഞു..
“ആ.. ഒരു വഴിയുണ്ട്.. നമ്മൾ ഇപ്പോൾ ഇറക്കിയില്ലേ ഒരപ്പാപ്പനും അമ്മുമ്മയും അവിടെ പോകാം “
മധുമതി ഒരു ഉപാധി പറഞ്ഞു.
അതെ വഴിയുള്ളുവെന്നു ഋഷികേശിനും തോന്നി.
മൊബൈലിന്റെ ലൈറ്റിൽ ഋഷികേശും മധുമതിയും ആ വൃദ്ധ ദമ്പതികളുടെ വീട്ടിനു മുന്നിൽ എത്തി.
കതകിനു തട്ടി. നേരത്തെ ഇറക്കിയ രണ്ടു പേരും പുറത്തിറങ്ങി വന്നു.
“നിങ്ങൾ പോയില്ലേ മക്കളെ.. “
അവർ സ്നേഹത്തോടെ ചോദിച്ചു.
ഋഷികേശ് മധുമതിയും കാറിന്റെ ടയർ കേടായ കാര്യം പറഞ്ഞു.
എല്ലാം കേട്ടപ്പോൾ അവർ രണ്ടുപേരോടും ഇന്ന് രാത്രി വീട്ടിൽ താമസിച്ചു നാളെ പോയാൽ മതിയെന്നു നിര്ബന്ധിപ്പിച്ചു.
ആ നിർബന്ധത്തിനു വഴങ്ങുകയേ നിവർത്തിയുണ്ടായിരുന്നുള്ളൂ ആ സാഹചര്യത്തിൽ അവർക്ക് രണ്ടുപേർക്കും..
” വരൂ ഉള്ള ഭക്ഷണം നമുക്കെല്ലാവർക്കും കഴിക്കാം വരും “
രണ്ടുപേരും കുറച്ചുനേരം അവിടെ വിശ്രമിക്കവേ അവർ അത്താഴം കഴിക്കാൻ വിളിച്ചു.
അവരുടെ സ്നേഹാർദ്രമായ സഹകരണത്തിൽ അത്താഴവും നിവർത്തിയായി.
“മോളെ മുറിയിൽ കിടക്ക വിരിച്ചിട്ട് ഉണ്ട് ഭർത്താവിനെയും കൂട്ടി കിടന്നോളൂ..”
“ങേ”
അവിടത്തെ അമ്മ അങ്ങനെ പറഞ്ഞപ്പോൾ ആണ് തങ്ങൾ ഭാര്യ ഭർത്താന്മാർ ആണെന്ന് അവർ ധരിച്ചു വെച്ചിരിക്കുന്നന്ന വിവരതിന്റെ ഭവിഷ്യത്ത് ഞെട്ടലോടെ ഓർത്തത്.
ഋഷികേശ് ആ വൃദ്ധനങ്കിളിനോട് കത്തി വെക്കുകയാണാവസരത്തിൽ…!
കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞലോ എന്ന് അവളാലോചിച്ചു.
അത് കൂടുതൽ ആപത്താകും. സംശയം കൂടും. അതുവേണ്ട ഇങ്ങനെത്തന്നെ കിടക്കട്ടെ.
ചെറിയ വിസ്താരമുള്ള കാറിനകത്ത് നിന്നും ഋഷികേശ് ഒന്നും ചെയ്തില്ലല്ലോ…
അതിലും വലുതാണല്ലോ ഈ മുറി.. പിന്നെന്താ കുഴപ്പം….അവിടെ കാറിൽ താൻ ബോധവതിയാണ്. ഇവിടെ ഉറങ്ങേണ്ടതാണല്ലോ എന്നോർക്കുമ്പോൾ ഒരു ആന്തൽ…
” ശരിയെന്നാൽ മോനും മോളും പോയി കിടന്നോളു”
വൃദ്ധൻ ഋഷികേശിനെ കത്തിയടി സംസാര ബന്ധത്തിൽ നിന്നും സ്വാതന്ത്രനാക്കി.
അപ്പാപ്പനും അമ്മുമ്മയും അവർ രണ്ടു പേരും മുന്നിൽ വന്നു നിന്നു….രണ്ടു പേരെയും മുറിയിൽ കയറാൻ നിർബന്ധിതരാക്കി.
കയറാതിരിക്കാൻ പറ്റില്ല. സംശയം ആകും…! അത് മനസിലാക്കി ഋഷികേശും മധുമതിയും മുറിക്കുള്ളിൽ കയറി.
കതക് ആരും അടക്കാത്തത് കണ്ടു അവർ ആ വിളിച്ചു പറഞ്ഞു..
“മോളെ കതക് കുറ്റി ഇട്ടേര്. അല്ലാതെ അതു തന്നെ തുറന്നു വരും….”
” ശരി അമ്മേ.. “
മധുമതി വേഗം കതകിന്റെ കുറ്റിയിട്ടു.
ഋഷികേശ് ബെഡിന്റ ഒരു സൈഡിൽ കേറി കിടന്നു.
മധുമതി നിൽക്കുകയാണ്. അതുകണ്ടു അവൻ പറഞ്ഞു.
” സോറി ഞാൻ താഴെ കിടക്കാം. “
“അയ്യേ… .. അതുവേണ്ട”
“പിന്നെ..?”
“ഞാൻ താഴെ കിടക്കാം”
“താഴെ പൊടിയും അഴുക്കുമാ..” ഋഷികേശ് പറഞ്ഞു…
“എനിക്കിത്തിരി കൂടി ചോറ് തായോ … വിശക്കുന്നു… ഇന്ന് ഇത്തിരി അല്ലേ തന്നുള്ളൂ അയ്യോ … “
അപ്പുറത്തെ റൂമിൽ നിന്നും സുഖമില്ലാത്ത ഭക്ഷണഭ്രാന്തുള്ള വല്യമ്മച്ചിയുടെ അലർച്ച കേട്ടു ഭയന്ന് മധുമതി വേഗം ബെഡിൽ ഇരുന്നു പോയി..
അവൾ അവിടെ ഇരുന്നു കൈകൂപ്പി അർജുനൻ ,ഫൽഗുനൻ,പാർത്ഥൻ…. എന്നിങ്ങനെ ജപിക്കാൻ തുടങ്ങി…
“കിടന്നോ മധു .. അവരെയൊന്നും വിളി വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട…ഞാൻ കടിച്ചു തിന്നൊന്നുമില്ല.എനിക്ക് കിടന്നാൽ പിന്നെ ബോധംകെട്ടുള്ള ഉറക്കാ നേരം വെളുത്തെ ഉണരൂ..”
അവളുടെ ഭയപ്പാടു കണ്ടു ഋഷികേശ് തന്റെ സത്യാവസ്ഥ പറഞ്ഞു
അത് അല്പം ധൈര്യം നൽകി അവൾക്ക്.. ബെഡിന്റെ ഓരം ചേർന്ന് ഇരുന്ന അവൾ കാൽ പതുക്കെ കട്ടിലിൽ കയറ്റി വെച്ചു ഇരുന്നു
അവളെ പേടിപ്പിക്കാതിരിക്കാൻ അനങ്ങാതെ കിടന്ന അവൻ നല്ല ഉറക്കിലായി.
ഋഷികേശ് ഉറങ്ങിയെന്നു ബോധ്യം വന്നപ്പോൾ അവൾ പതിയെ ആ ബെഡിൽ കിടന്നു.
അവളോർത്തു തന്റെ ഒരു വിധിയെ… ഈശ്വര.. വിവാഹത്തിനു മുമ്പേ ഒരു അപരിചിതന്റെ കൂടെ അപരിചിതമായ സ്ഥലത്ത് ഇങ്ങനെ കിടക്കേണ്ടി വരിക എന്നത്.
പതിയെ അവളും ഉറക്കത്തിലേക്കു വഴുതി വീണു.
രാവിലെ അവൾ ഉണർന്നു.
ഋഷികേശ് നെ ബെഡിൽ കാണുന്നില്ല..
അവൾ മുറിക്ക് പുറത്തിറങ്ങി.
അമ്മാമ്മ അടുക്കളയിൽ കാപ്പിയും പലഹാരങ്ങളും ഉണ്ടാക്കുന്നു.
” ആഹാ മോളുണർന്നോ. അവര് അപ്പാപ്പനും മോനും കൂടി രാവിലെ തന്നെ കാറിന്റെ ചക്രം നേരയാക്കുന്നവന്റെ വീട്ടിൽ പോയി കൂട്ടി കൊണ്ടുവന്നു ;അവിടെ പാലത്തിനപ്പുറം കാറു കിടക്കുന്നിടത്തു പോയി അതു നന്നാക്കുകയാ.
“ആണോ? “
അവൾക്കു സന്തോഷമായി..
“മോളു പല്ലുതേച്ചു കുളിച്ചു വാ എന്നിട്ട് കാപ്പി കഴിക്കാം..”
കുറച്ചു കഴിഞ്ഞപ്പോൾ നന്നാക്കിയ കാറുമായി ഋഷികേശും അപ്പാപ്പനും എത്തി. രണ്ടു പേരും കാപ്പികുടിയൊക്കെ കഴിഞ്ഞു, അപ്പാപ്പനോടും അമ്മാമ്മയോടും ഒരുപാട് നന്ദി അറിയിച്ചു യാത്ര പറഞ്ഞിറങ്ങി…!
മധുമതിയേ എറണാകുളം ബസ്റ്റാൻഡിൽ ഇറക്കി.
മധുമതിക്ക് തന്റെ ഗ്രാമത്തിലേക്കുള്ള ബസിൽ ഇരിക്കുമ്പോൾ തലേന്നാൾ സംഭവിച്ചതൊക്കെ ഒരു പ്രഹേളിക പോലെ തോന്നി.
ഋഷികേശ് മധുമതിയുമായി യാത്രപറഞ്ഞു പോകുമ്പോൾ അവന്റെ ഫോൺ നമ്പർ എഴുതിയ ഒരു കടലാസ് തുണ്ട് മധുമതിയെ ഏൽപ്പിച്ചിട്ട് പറഞ്ഞു.
” കാലിക്കറ്റ് തിരിച്ചു വന്നു അവിടെ എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോളൂ..ഞാൻ ടൗണിൽ തന്നെ ഉണ്ടാകും .”
അവൾ അതു വാങ്ങി
എറണാകുളത്ത് വന്ന ഋഷികേശ് തന്റെ ഉദ്ദേശ ലക്ഷ്യങ്ങക്കൊക്കെ പൂര്ത്തിയാക്കി. വീണ്ടും നാട്ടിലേക്ക് തിരിച്ചു.
യാത്ര മദ്ധ്യേ വീണ്ടുമൊരു വൃദ്ധദമ്പതികൾ അവന്റെ കാറിനു കൈ കാണിച്ചു. അവരെയും കയറ്റി അവൻ പ്രയാണം തുടർന്നു…
” മധു… അന്ന് ഞാൻ ആ റൂമിൽ വെച്ച് നിന്നെ ഇതുപോലെ ചെയ്തിരുന്നെങ്കിൽ നിന്റെ പ്രതികരണം എന്താകുമായിരുന്നു…”
ഋഷികേശിന്റെ ചോദ്യം കേട്ട് മധുമതി ചിന്തയിൽ നിന്നുണർന്നു
“അപ്പോൾ ഞാൻ സഹായത്തിനു വിളിച്ച ആളു ഒക്കെ വരില്ലേ.. ദുശാസനനെയും ദുര്യോധനനെയുമൊക്കെ തീർത്ത ടീംസാ അവർ… ഒരു ഋഷികേശിനെയൊക്കെ അവർ അസ്ത്ര ശാസ്ത്രങ്ങളാൽ പുല്ലുപോലെ പറത്തും..”
“കൊള്ളാം”
അത് കേട്ട് അവൻ ചിരിച്ചു..
” ഋഷിയേട്ടൻ സത്യം പറ… എന്നെ ഉപദ്രവിക്കാതെ നോക്കണം എന്ന ചിന്ത മനസ്സിൽ എടുത്തത് എപ്പോഴാണ് ഭയന്നുവിറച്ച എന്നെ കണ്ടപ്പോൾ ആണോ…? “
” ഏയ് അല്ല കൊച്ചു നാളിലെ സ്കൂളിലെ അസംബ്ലിയിൽ വെച്ച്..!”
അവൻ അതു പറഞ്ഞു ചിരിച്ചുകൊണ്ട്ആ സത്യം പറഞ്ഞു….
“മധു.. നീ കോഴിക്കോട് ആമ്പിള്ളേരെ കണ്ട്ക്കാ…”
“തന്നേ…തന്നേ കണ്ടിന്… അതുകൊണ്ടല്ലേ ഞമ്മക്ക് ഈ കോയിക്കോട്ടങ്ങാടിക്കാരൻ തന്നെ വേണംന്ന് ഞാൻ വാശി പിടിച്ചത്…”