അവളെ നേർത്ത ഒരു ഡ്രസ്സ് അണിയിച്ചു അത് ഇടാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ അവളെ ഉപദ്ര .വിച്ചു. ഭയപ്പെടുത്തി അത് ഇടീച്ചു അവരുടെ ഭർത്താവ്……..

എഴുത്ത്:- നില

ക്ലാസിൽ വളരെ ആക്ടീവ് ആയിരുന്ന ഒരു പെൺകുട്ടി ഇപ്പോൾ ഒന്നിലും പങ്കെടുക്കാതെ ഒരു മൂലയിൽ പോയിരിക്കുന്നത് കണ്ടിട്ടാണ് സുഭദ്ര ടീച്ചർക്ക് എന്തോ സംശയം തോന്നിയത് അവർ ആ കുട്ടിയെ അടുത്ത് വിളിച്ച് സ്നേഹപൂർവ്വം കാര്യങ്ങൾ എല്ലാം ചോദിച്ചു ആദ്യം ഒന്നും ആ കുട്ടി ഒന്നും പറഞ്ഞില്ല പക്ഷേ പതുക്കെ അവൾ കാര്യങ്ങൾ എല്ലാം തുറന്നു പറയാൻ തുടങ്ങി. അത് കേട്ട് സുഭദ്ര ടീച്ചർ ഞെട്ടിപ്പോയി.

അവളുടെ വീടിനടുത്തുള്ള ഒരു കോട്ടേഴ്സിൽ ഒരു ബ്യൂട്ടിപാർലർ നടത്തുന്നുണ്ട് അവിടെ ഒരു ചേച്ചിയും അവരുടെ ഭർത്താവും താമസിക്കുന്നും ഉണ്ട് ഫ്രണ്ടിലെ ഒരു റൂം ആണ് ബ്യൂട്ടിപാർലർ ആയി മാറ്റിയിരിക്കുന്നത്.

ഒരുതവണ ത്രെഡ് ചെയ്യാൻ വേണ്ടി അവിടേക്ക് ചെന്നപ്പോൾ ആ ചേച്ചിയാണ് പറഞ്ഞത് അവളെ കാണാൻ നല്ല ഭംഗിയുണ്ട് അതുകൊണ്ട് പുതിയ ഒരു സിനിമയിൽ ഒരു വേഷം ഉണ്ട് അഭിനയിക്കാൻ വരുന്നോ എന്ന്..

ഇല്ല എന്ന് പറഞ്ഞ അവളെ ആ സ്ത്രീ പലരീതിയിൽ നിർബന്ധിക്കാൻ തുടങ്ങി… അവൾ പക്ഷേ ഇതൊന്നും ആരോടും പറഞ്ഞില്ല എല്ലാം ഉള്ളിൽ വച്ചു..

“” എന്റെ പൊന്നുമോളെ നീ എന്താ കരുതിയത് വെറുതെയാണ് സിനിമയിൽ അഭിനയിക്കുന്നത് എന്നോ കൈ നിറയെ പണം കിട്ടും പേര് പ്രശസ്തി വലിയ വീട് കാറ് ഇതൊക്കെ കിട്ടിയാൽ നിനക്കെന്താ പുളിക്കുമോ നിന്നെ കാണാൻ ആണെങ്കിൽ നല്ല ഭംഗിയുണ്ട് ഇപ്പോൾ തന്നെ സിനിമയിലേക്ക് പോയിട്ടുണ്ടെങ്കിൽ കുറച്ചു വയസ്സാകുമ്പോഴേക്കും നിനക്ക് കോടീശ്വരിയാകാം..!!”

ആദ്യമൊക്കെ അതിനെ എതിർത്തു പതിയെ അവളും ചിന്തിക്കാൻ തുടങ്ങി അതെല്ലാം തനിക്ക് കിട്ടിയാൽ എന്താ എന്ന് ഒടുവിൽ അവൾ സമ്മതം അറിയിച്ചു..

വീട്ടുകാരോട് ഇപ്പോൾ പറയേണ്ട നമുക്ക് അതൊരു സർപ്രൈസ് ആക്കി വയ്ക്കാം പണം കിട്ടുമ്പോൾ പറഞ്ഞാൽ മതി അപ്പോൾ അവരും ഞെട്ടും നിന്റെ കൂടെ നിൽക്കും എന്നെല്ലാം ചേച്ചി പറഞ്ഞു വീട്ടിൽ അത്യാവശ്യം ദാരിദ്ര്യം ഒക്കെ ഉണ്ടായിരുന്നു അച്ഛന് പണിയില്ലാത്ത ദിവസങ്ങളിൽ ചിലപ്പോൾ വെറും ക ഞ്ഞിയാകും ഉണ്ടാവുക.

അതിൽ നിന്നെല്ലാം അവരെ രക്ഷപ്പെടുത്തി മഴയത്ത് ചോരാത്ത ഒരു വീട്ടിൽ കിടക്കാനോ എന്നെല്ലാം ആയിരുന്നു ആ പാവം കുട്ടിയുടെ മനസ്സിൽ തോന്നിയത്..

“” ചുമ്മാ അങ്ങ് ചെന്നിട്ടുണ്ട് എങ്കിൽ അഭിനയിക്കാൻ ഒന്നും പറ്റില്ല അതിന് ചില കീഴ്വഴക്കങ്ങൾ ഉണ്ട്.. ഞങ്ങൾ പറയുന്നതുപോലെ നീ ചെയ്യണം അത് ഞങ്ങൾ വീഡിയോ എടുക്കും എന്നിട്ട് ഡയറക്ടർക്ക് അയച്ചുകൊടുക്കും അയാൾക്ക് ഇഷ്ടപെട്ടാൽ ആണ് നിനക്ക് ചാൻസ് കിട്ടുക!!!

എന്ന് പറഞ്ഞ് അവളെ നേർത്ത ഒരു ഡ്രസ്സ് അണിയിച്ചു അത് ഇടാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ അവളെ ഉപദ്ര വിച്ചു. ഭയപ്പെടുത്തി അത് ഇടീച്ചു അവരുടെ ഭർത്താവ് എന്ന് പറയുന്ന ആളുടെ കൂടെ കുറെ ഫോട്ടോകൾ എടുത്തു..

ഇപ്പോൾ പറയുന്നത് അവർ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ അവർ പറയുന്ന ഇടത്തേക്ക് ചെന്നില്ല ഇല്ലെങ്കിൽ അവർ ഈ ഫോട്ടോസ് എല്ലാം അവളുടെ സ്കൂളിലും വീട്ടിലും എല്ലാം കൊടുക്കും അതെല്ലാം കണ്ട് അവരെല്ലാം അവളെ അവിടെനിന്ന് അ ടിച്ചൊ ടിക്കും എന്നെല്ലാം ആയിരുന്നു ആ പാവം പെൺകുട്ടി ആകെ തകർന്നുപോയി എന്ത് ചെയ്യണം എന്നുപോലും അറിയാതെയായി ഒടുവിൽ അവർ പറഞ്ഞ ദിവസം അവരുടെ കൂടെ ചെല്ലാം എന്ന് പറഞ്ഞു.

ആ ദിവസം അടുക്കുംതോറും അവൾക്ക് ഉള്ളിൽ തീയായിരുന്നു… അതുകൊണ്ടാണ് ക്ലാസ്സിൽ പോലും ശ്രദ്ധിക്കാതെ ഒരേ ആലോചനയിൽ അവൾ ഇരിക്കുന്നത്..

ടീച്ചർ വേഗം പോലീസിൽ വിവരം അറിയിച്ചു ബാലാവകാശ കമ്മീഷനിലും അറിയിച്ചു അവരെല്ലാം സ്വമേധയാ കേസ് എടുത്തു..

അപ്പോൾ തന്നെ ആ ബ്യൂട്ടിപാർലർ നടത്തിയിരുന്ന സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്തു.. പോലീസ് അവരുടെ കയ്യിൽ നിന്ന് ഇതുപോലുള്ള നിരവധി ഫോട്ടോസും വീഡിയോസും കണ്ടെടുത്തു..

ഈ പെൺകുട്ടി മാത്രമായിരുന്നില്ല ആ ബ്യൂട്ടിപാർലറിന് ചുറ്റും താമസിക്കുന്ന പലരുടെയും ഇതുപോലുള്ള വീഡിയോസ് അവിടെ ഉണ്ടായിരുന്നു പലരും സ്വമേധയാ വന്നതും ചിലരെ ഇതുപോലെ ഭീഷണിപ്പെടുത്തിയതും എല്ലാം ആയിരുന്നു.

പലരും ഭീഷണിയും അപമാനവും ഭയന്ന് തുറന്നു പറഞ്ഞില്ല അതിൽ പല പെൺകുട്ടികളെയും അവർ ലൈം ഗികമായി ഉപയോഗിച്ചിരുന്നു..

അവരുടെ തൊട്ടരികിൽ ഉള്ള ഒരു പെൺകുട്ടിയുടെ ആത്മഹത്യ പോലും ഇത് കാരണ മാണെന്ന് പോലീസ് മനസ്സിലാക്കി വലിയൊരു സെbക്സ് റാക്കറ്റിന്റെ കണ്ണിയായിരുന്നു ആ സ്ത്രീ..

ഇവിടെ വന്ന് കുറെ പെൺകുട്ടികളെ കുടുക്കി അവരെ ആവശ്യക്കാർക്ക് നൽകുക എന്നതായിരുന്നു അവരുടെ ജോലി.. ചെറിയ പെൺകുട്ടികൾക്ക് ഡിമാൻഡ് ഏറെയായിരുന്നു… വിദേശികളും വളരെ ഉയർന്ന നിലയിൽ ഉള്ളവരും എല്ലാം അവരുടെ കസ്റ്റമേഴ്സ് ആയിരുന്നു.. ഒരു പരിധി വരെ അവർക്കെതിരെ കേസും കൂട്ടവും ഒന്നും ഇല്ലാതാക്കാൻ ഈ ആളുകളും പരിശ്രമിച്ചിരുന്നു..

പക്ഷേ ഇപ്പോൾ അത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു… നാട്ടുകാർ മൊത്തം ഇളക്കി അവർ ആ വീഡിയോസും മറ്റും പോലീസിന്റെ അറിവോടെ നശിപ്പിച്ചു… അവരെ ശിക്ഷിക്കാൻ കോടതി വിധിച്ചു അവരിലൂടെ പല വമ്പൻമാരെയും അവർക്ക് വെളിച്ചത്തു കൊണ്ടുവരാൻ സാധിച്ചു പക്ഷേ നിയമത്തിന്റെ ലൂപ്പ് ഹോൾ ഉപയോഗിച്ച് അവരിൽ പലരും രക്ഷപ്പെട്ടു എന്ന് മാത്രം..?സുഭദ്ര എന്നൊരു ടീച്ചർ ഇല്ലായിരുന്നെങ്കിൽ ആ കുട്ടിയും ഒരു റേ പ്പ് വിക്റ്റിമോ, അകാലത്തിൽ പൊലിയുകയോ ചെയ്തേനെ..

അതുകൊണ്ടുതന്നെ സുഭദ്ര ടീച്ചർ ഇപ്പോൾ ഓരോ പെൺകുട്ടികളെയും സസൂക്ഷ്മം നിരീക്ഷിക്കും.. അവരിൽ എന്തെങ്കിലും മാറ്റം കണ്ടിട്ടുണ്ടെങ്കിൽ അവരുടെ അടുത്ത് ചെന്ന് കാര്യങ്ങളെല്ലാം അന്വേഷിക്കും.

പെൺകുട്ടികൾക്ക് അവർക്കെതിരായ എന്ത് പ്രശ്നം വന്നാലും അതിന് നേരിടാനുള്ള ശക്തി പകരും..

അതിനുശേഷം ഒരുപാട് പെൺകുട്ടികൾ ടീച്ചറോട് വന്ന് തങ്ങൾ അനുഭവിക്കുന്ന പല ബുദ്ധിമുട്ടുകളും പറഞ്ഞിട്ടുണ്ട് അതിൽ സ്വന്തം വീട്ടിലെ പ്രായമായവർ വരെ ഉണ്ട്..

അതോടെ ടീച്ചറും മനസ്സിലാക്കി കുട്ടികൾക്ക് മാത്രമല്ല കൗൺസിലിംഗ് അവരുടെ പാരന്റ്സിനും വേണം എന്ന് തങ്ങളുടെ മക്കളെ ഒരു പരിധി കഴിഞ്ഞാൽ ഒന്ന് നിരീക്ഷിക്കണം… അവർക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് നോക്കണം ഉണ്ടെങ്കിൽ സ്നേഹപൂർവ്വം അടുത്തിരുത്തി അവരുടെ കാര്യങ്ങൾ ചോദിച്ചറിയണം..

പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം അല്ലാതെ അത് ഒതുക്കി തീർക്കാൻ ശ്രമിക്കരുത്… പലരും അങ്ങനെ പ്രതികരിക്കുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള ആളുകൾക്ക് ഒരു ഭയം ഉണ്ടാകു ഇനി ഒരു പെണ്ണിന് നേരെ നേരെ വൃത്തികെട്ട കണ്ണോടെ നോക്കുമ്പോൾ ഒരു ഭയം ഉള്ളിൽ തോന്നു.

ഒരു പരിധി വരെ ടീച്ചർക്ക് എല്ലാവരിലേക്കും തന്റെ ഉദ്ദേശം എത്തിക്കാൻ കഴിഞ്ഞു പല പേരൻസും തങ്ങളുടെ കുട്ടികളെ വളരെ കാര്യമായി തന്നെ നോക്കാൻ തുടങ്ങി ചിലർക്ക് എല്ലാം അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലായി അവരെയും കൊണ്ട് സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറാൻ കഴിഞ്ഞു.

കാലം വല്ലാത്തതാണ് നമ്മുടെ പ്രിയപ്പെട്ടവരെ നമ്മൾ തന്നെ ശ്രദ്ധിക്കണം… നാളെ എന്തെങ്കിലും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ പിന്നെ പറഞ്ഞു കരഞ്ഞിട്ട് ഒരു പ്രയോജനവുമില്ല..