എഴുത്ത്:- നില
“”കാണാനൊക്കെ കൊള്ളാമല്ലോ നല്ല ആരോഗ്യവുമുണ്ട് പിന്നെ ഈ പണി ചെയ്തു ജീവിക്കണോ???”””
എന്ന് അവളോട് ചെറുപ്പക്കാരനായ ഡോക്ടർ ചോദിച്ചു അതിനെ പുച്ഛത്തിൽ ഒരു ചിരിയാണ് അയാൾക്ക് മറുപടിയായി നൽകിയത്..
“”” എടോ താൻ കൂടുതൽ ഡയലോഗ് ഒന്നും പറയാതെ തന്റെ പണി ചെയ്യാൻ നോക്ക്!!”” എന്ന് അവൾ അഹങ്കാരത്തോടെ പറഞ്ഞു അതോടെ ഡോക്ടർക്ക് ശരിക്കും ദേഷ്യം വന്നിരുന്നു അവളുടെ മുറിവുകൾ ഒക്കെ അയാൾ ഡ്രസ്സ് ചെയ്തു വിട്ടു…
“” ഈ സെ ക്സ് വർക്കേഴ്സിന്റെ കാര്യം വല്ലാത്ത കഷ്ടമാണ് അല്ലേ ഡോക്ടർ?? ആരൊക്കെയാണ് അവരുടെ അടുത്ത് വരിക എന്നൊന്നും പറയാൻ പറ്റില്ല ഇപ്പോൾ തന്നെ ആ പെൺകുട്ടിയെ കണ്ടില്ലേ ഏതോ ഒരുത്തൻ ആകെ ക ടിച്ചുപ റിച്ച് വച്ചിട്ടുണ്ട്!!”””
സിസ്റ്റർ അങ്ങനെ പറഞ്ഞത് അയാൾ ഒരു പുച്ഛത്തോടെ സിസ്റ്ററിനെ നോക്കി എന്നിട്ട് പറഞ്ഞു..
“”” അവളെ കണ്ടാൽ ഇത്തരത്തിൽ ഒരു സഹതാപവും തോന്നില്ല ഒരു അഹങ്കാരി!!”
അത് പറഞ്ഞപ്പോഴേക്ക് സിസ്റ്റർ പറഞ്ഞിരുന്നു എല്ലാം അവളുടെ സാഹചര്യങ്ങൾ കൊണ്ടായിരിക്കും എന്ന് ..
എന്ത് സാഹചര്യം?? എങ്ങനത്തെ സാഹചര്യം വന്നാലും ആളുകൾ മാ നം വി റ്റ് ജീവിക്കുകയാണോ ചെയ്യുക ഡോക്ടർക്ക് ആ പറഞ്ഞത് ഒട്ടും ഇഷ്ടം ആയില്ല അതുകൊണ്ടുതന്നെ കൂടുതൽ മറുപടി പറയാതെ അയാൾ വേഗം തന്റെ ക്യാബിനിലേക്ക് നടന്നു .. എന്തുകൊണ്ടാണെന്ന് അറിയില്ലായിരുന്നു അയാൾക്ക് ആ പെണ്ണിന്റെ മുഖം മനസ്സിൽ നിന്ന് പോകുന്നുണ്ടായിരുന്നില്ല…
പിന്നെ ജോലിത്തിരക്കും സ്വന്തം കാര്യങ്ങളും കൊണ്ട് മെല്ലെ അത് വിസ്മൃതിയിൽ ആണ്ടു പോയി..
ജോലിത്തിരക്ക് കൂടുമ്പോൾ ഓഫ് കിട്ടുന്ന ഏതെങ്കിലും ഒരു ദിവസം വല്ല ബീച്ചിലോ മറ്റോ പോയിരുന്നു മനസ്സൊന്ന് റീഫ്രഷ് ആക്കുന്ന ഒരു പതിവുണ്ടായിരുന്നു ഡോക്ടർ അജ്മലിന് അതുകൊണ്ടുതന്നെയാണ് അന്ന് ബീച്ചിൽ പോകാം എന്ന് കരുതിയത്…
കാറും എടുത്ത് സൺസെറ്റ് കാണാൻ വേണ്ടി ബീച്ചിലേക്ക് തിരിച്ചു അവിടെ
ഒഴിഞ്ഞ ഒരിടം നോക്കി ഒരു ബെഞ്ചിൽ കയറിയിരുന്നു ഒരുപാട് ഫാമിലിസ് എൻജോയ് ചെയ്യാൻ എത്തിയിട്ടുണ്ട് പലരും കുഞ്ഞുങ്ങളെ കടലിൽ ഇറക്കി കളിപ്പിക്കുന്ന തിരക്കിലാണ് അതെല്ലാം കണ്ടിരുന്നപ്പോൾ എന്തോ മനസ്സിനൊരു സന്തോഷം തോന്നി പെട്ടെന്നാണ്, ഒരു പെൺകുട്ടിയെ കണ്ടത് എവിടെയോ കണ്ടു മറന്ന മുഖം ഒന്ന് ഓർത്തു നോക്കിയപ്പോൾ തന്നെ മനസ്സിലായി അന്ന് തന്റെ മുന്നിലേക്ക് മാ റിടത്തിലും, ചു ണ്ടിലും മറ്റ് സ്വ കാര്യഭാഗങ്ങളിലും എല്ലാം മു റിവുമായി വന്നൊരുത്തി…
ആദ്യമേ അവരുടെ സ്ഥിതി കണ്ടപ്പോൾ ഗൈനക്കിനെ കാണിക്കാനാണ് പറഞ്ഞത്. അന്നേരമാണ് അവൾ പറഞ്ഞത് തനിക്ക് പറ്റുമെങ്കിൽ ഡ്രസ്സ് ചെയ്ത് വിട്.. എന്ന്.. നേഴ്സ് കൂടി റിക്വസ്റ്റ് ചെയ്തത് കൊണ്ടാണ് താൻ ഒന്ന് നോക്കാൻ കൂട്ടാക്കിയത് അങ്ങനെയൊരു പതിവില്ലെങ്കിൽ കൂടി.. കാരണം തനിക്കന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു, ഗൈനക്കോളജിസ്റ്റ് എല്ലാം ഒരു സമയം കഴിഞ്ഞാൽ വീട്ടിലേക്ക് പോകും പിന്നെ എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിലേ വരൂ.. അല്ലെങ്കിൽ പിന്നെ ഇതുപോലെ ഏതെങ്കിലും കേസ് വരുമ്പോൾ ഓൺ കാൾ വിളിക്കണം…
അങ്ങനെ അന്ന് വിളിക്കാൻ നിൽക്കുമ്പോഴാണ് ഈ പെണ്ണായിട്ട് തന്നെ സമ്മതിക്കാഞ്ഞത്… അവളെയും നോക്കി അങ്ങനെയിരുന്നു പെട്ടെന്നാണ് അവൾ തന്റെ നേരെ നോക്കിയത് ചിരിയോടെ അരികിലെത്തി…
അന്നേരത്ത് ഒട്ടും ഇഷ്ടപ്പെടുന്നില്ല ആയിരുന്നു അവളുടെ സാമീപ്യം.. ഒരു ഒഴുക്കൻ സാരി നന്നായി ടൈറ്റ് ആയി വാരി കെട്ടിയിട്ടുണ്ട്. അത് അവളുടെ ഉടലഴകുകൾ എടുത്തു കാണിക്കുന്നുണ്ട്…
“”” ഇവിടെ വരുന്ന ഏതെങ്കിലും ആണുങ്ങളെ മയക്കാൻ ആയിരിക്കും വൃ ത്തികെട്ടവൾ!!””
എന്നും ഓർത്ത് അവിടെ നിന്ന് എണീക്കാതെ ഇരുന്നു ഞാൻ എന്തിനാണ് എണീറ്റ് പോകുന്നത്?? എന്നും ഓർത്തുകൊണ്ട്…
“”എന്താ ഡോക്ടറെ ഈ ബീച്ചിൽ വന്നിരുന്നിട്ട് പകൽക്കിലാവ് കാണുകയാണോ??””
എന്നും പറഞ്ഞ് അവൾ തൊട്ടരികിൽ വന്നിരുന്നു കാലിന്മേൽ കാലും കേറ്റി..
അവളെ ഒന്ന് നോക്കിയതും മിഴികൾ നേരെ ചെന്നുനിന്നത് അവളുടെ ഇതാരിക്കടയിലൂടെ കാണുന്ന പൊ ക്കിൾ ചുഴിയിലേക്കാണ്… യൗ വനം പൂത്തു നിൽക്കുന്ന മാ റിടങ്ങളിലേക്കാണ്..
ഇതു തന്നെയാണല്ലോ അവളുടെ ഉദ്ദേശവും ഇതുപോലെ ടെംടിംഗ് ആയ വേഷവും ഇട്ട് ആണുങ്ങളെ മയക്കാൻ നടക്കുന്നവൾ…
മനസ്സിൽ ചിന്തിച്ച് മനപ്പൂർവ്വം മിഴികൾ അവളിൽ നിന്ന് മാറ്റി.. ഒന്നും മിണ്ടാതെ അവൾ അരികിൽ തന്നെ ഇരുന്നു..
അല്പനേരം കഴിഞ്ഞ് ആ നിശബ്ദത ഭംഗിച്ചത് ഞാൻ തന്നെയായിരുന്നു….
“”” വേറെ ഒരു തൊഴിലും കിട്ടിയില്ലേ നിനക്ക് ജീവിക്കാൻ??? “””
മനപ്പൂർവം അവളെ ഉത്തരം മുട്ടിക്കുകയായിരുന്നു എന്റെ ലക്ഷ്യം അവളുടെ മനസ്സ് ഒന്ന് വേദനിപ്പിക്കുക തന്നെ…?പക്ഷേ ചിരിയോടെ അവൾ അവിടെ ഇരുന്നു…
“”” ഇത് എന്നോട് തന്നെയുള്ള ഒരു പ്രതികാരമാണ്!! എന്റെ മാ നം അതെനിക്ക് ഒരിക്കലും സംരക്ഷിക്കാൻ കഴിഞ്ഞില്ല… അല്ലെങ്കിൽ എനിക്ക് അതൊക്കെ തിരിച്ചറിയുന്ന പ്രായത്തിന് മുന്നേ അതെല്ലാം നഷ്ടപ്പെട്ടിരുന്നു..!!””
ഇത്രയും പറഞ്ഞതിനുശേഷം മുമ്പ് കണ്ട ആ അഹങ്കാരിയായ പെൺകുട്ടിയെ അവളെ പിന്നെ എനിക്ക് കാണാനില്ലായിരുന്നു പകരം നിസ്സഹായയായ ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു അവൾക്ക്… ഞാൻ അവളെ തന്നെ കേട്ടിരുന്നു..
‘” പതിനാറു വയസ്സുവരെ വലിയ നിലയിൽ തന്നെയാണ് ഞാൻ ജീവിച്ചത് പപ്പയുടെ രാജകുമാരി ആയിരുന്നു ഞാൻ വലിയ ബിസിനസ് ആയിരുന്നു പപ്പയ്ക്ക് ഒരു നെഞ്ചുവേദന വന്നു ഞങ്ങളെ വിട്ടു പോകുമ്പോൾ എനിക്കറിയില്ലായിരുന്നു എന്റെ ജീവിതം തന്നെ വഴിമാറി പോകാനുള്ളതായിരുന്നു ആ സംഭവം എന്ന്…
പപ്പയും മമ്മിയും അത്ര രസത്തിലൊന്നും ആയിരുന്നില്ല പപ്പ ജീവിച്ചിരിക്കുമ്പോൾ മമ്മിക്ക് പപ്പയുടെ ഒരു ഫ്രണ്ട് മായി ബന്ധമുണ്ടായിരുന്നു പലപ്പോഴും ഞാൻ അത് കണ്ടിട്ടുണ്ട് പപ്പയ്ക്കും അറിയാമായിരുന്നു എന്ന് തോന്നുന്നു… പക്ഷേ പപ്പയുള്ളപ്പോൾ വീട്ടിലേക്ക് വരാൻ അയാൾ ധൈര്യം കാണത്തില്ല ഒരുപക്ഷേ അവർക്കിടയിൽ ഞാൻ ഉള്ളതുകൊണ്ട് ആയിരിക്കും പപ്പ എല്ലാം സഹിച്ചത് എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്… പപ്പ മരിച്ചതോടുകൂടി മമ്മിക്ക് പിന്നെ ധൈര്യമായി അയാൾ അനാവശ്യത്തിനും ആവശ്യത്തിനും വീട്ടിൽ വരാൻ തുടങ്ങി…
ഒടുവിൽ എന്റെ മമ്മിയിൽ വിരസത തോന്നിത്തുടങ്ങിയ ആളുടെ കണ്ണുകൾ എന്റെ നേരെ നീണ്ടു.. അതയാൾ മമ്മിയോട് തുറന്നു പറഞ്ഞു.. ജീവൻ കൊടുത്തു സ്വന്തം മക്കളെ സംരക്ഷിക്കുന്ന മമ്മി ആയിരുന്നില്ല എന്റേത് സുഖ ലോലുപയായി ജീവിക്കാൻ വേണ്ടി സ്വന്തം മകളെ കാമുകന് മുന്നേ കാ ഴ്ചവച്ച മമ്മിയായിരുന്നു എന്റേത്…
വീട്ടിലെ ഭാരത ചെലവും മമ്മിയുടെ ലക്ഷ്വറി ലൈഫും എല്ലാം അയാളുടെ പണംകൊണ്ടാണ് പപ്പയുടെ മരണശേഷം നടന്നു പോയിരുന്നത്..
അയാളെ എന്റെ മുറിയിലേക്ക് പറഞ്ഞുവിട്ടു.. എനിക്ക് അന്ന് എല്ലാം നഷ്ടമായി ജീവിതത്തോടുള്ള താല്പര്യം പോലും പിന്നീട് മനപ്പൂർവം തന്നെ ഞാൻ ഈ ചളിയിലേക്ക് വീഴുകയായിരുന്നു ഒരുതരം പ്രതികാരം പോലെ…
ആദ്യം ചെയ്തത് എന്താണെന്ന് അറിയാമോ? അയാളെ എന്റെ വരുത്തിയിലാക്കി മമ്മിയെ അയാളെ കൊണ്ട് തന്നെ ഞാൻ ആട്ടിയിറക്കി വിട്ടു…
കാണാൻ കൊള്ളാവുന്നതുകൊണ്ട് എനിക്ക് ഒരുപാട് കസ്റ്റമേഴ്സ് ഉണ്ടായിരുന്നു അതിലൊരു ക്രിമിനൽ എന്നെ സഹായിച്ചു എന്നെ ന ശിപ്പിച്ച അയാളെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ!!!
എന്റെ മമ്മി ഈ തെരുവിൽ തന്നെ കിടന്നു അലയുന്നുണ്ട്… ഒരു നേരത്തെ ആഹാരത്തിന് പോലും ഗതിയില്ലാതെ എന്തും ചെയ്യാൻ റെഡിയായി…
അവരോടുള്ള എന്റെ പ്രതികാരം എന്നോട് തന്നെയുള്ള എന്റെ പ്രതികാരം… ജീവിതത്തോടുള്ള വെറുപ്പ് എല്ലാംകൊണ്ടും ഞാൻ ഈ വേഷം തിരഞ്ഞെടുക്കുകയായിരുന്നു….!!””
എല്ലാംകൂടി കേട്ടപ്പോൾ അജ്മലിന് തല പെരുക്കുന്നത് പോലെ തോന്നി. തനിക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത ട്രോമയിലൂടെ കടന്നുവന്ന ഒരുവൾ…
അയാൾക്ക് എന്തായിരുന്നു മനസ്സിൽ എന്നു പോലും അറിയില്ലായിരുന്നു..
‘”” ഇത് ഉപേക്ഷിച്ചു കൂടെ!!! നന്നായി ജീവിച്ചു കൂടെ?? “””
ഒടുവിൽ വായിൽ നിന്ന് വന്നത് അത് മാത്രമായിരുന്നു ഇത്തവണ പക്ഷേ പണ്ടത്തെ ഗൗരവം ഉണ്ടായിരുന്നില്ല ശബ്ദത്തിന്…
“”” ഇനി ഞാൻ നന്നായാലും സമൂഹം എന്നെ ആ കണ്ണിലൂടെ മാത്രമേ കാണൂ!!! അല്ലെങ്കിലും ഞാൻ ആ പണിയൊക്കെ നിർത്തിയിട്ട് കാലങ്ങളായി… സ്വന്ത മായി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാൻ എന്ന് വിചാരിച്ചപ്പോൾ ആർക്കും ഇങ്ങനെ ഒരു പെണ്ണിനെ ജോലിക്ക് വേണ്ട.. പിന്നെ ഒരാളെ കണ്ടുമുട്ടി ജീവിതത്തിൽ ആളുമായി ലിവിങ് ടുഗതർ ആണ് ഇപ്പോൾ… ഒരുതരം അഡ്ജസ്റ്റ് മെന്റ്…
അയാളെ ഒരു കൈക്കുവാണ്. ഇന്നാള് കണ്ടില്ലേ ഫ്രസ്ട്രേഷൻ വരുമ്പോൾ അതെല്ലാം തീർക്കാൻ ഒരു ശരീരം മാത്രമാണ് അയാൾക്ക് ഞാൻ… ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം എന്നവണ്ണം ഞാനും മിണ്ടാതെ അതിനെല്ലാം നിന്നു കൊടുക്കും….!! എന്നെങ്കിലും അയാളുടെ കൈ കൊണ്ട് ഒടുങ്ങും അതുവരെ ഇങ്ങനെ പോട്ടെ…!”””
അതും പറഞ്ഞ് അവൾ നടന്നു നീങ്ങി… ഹൃദയത്തിൽ വല്ലാത്തൊരു ഭാരത്തോടെ അജ്മൽ അതേ ഇരിപ്പ് തുടർന്നു..അവൾക്ക് കൊടുക്കാൻ ഒരു ഉപദേശമോ പറയാൻ ഒരു ആശ്വാസവാക്കോ തന്നിൽ ഇല്ലല്ലോ എന്ന വ്യഥയോടെ…